‘ഒരു കുട്ടിക്കും ഇങ്ങനൊരു ബാല്യം കൊടുക്കരുത്; അന്ന് അടിച്ചതോർത്ത് അമ്മയും ഞാനും ചിരിക്കും; ഒട എന്റെ ശ്വാസമാണ്’
ജിൻഷ ഗംഗ എന്ന പേര് മലയാള സാഹിത്യ ലോകം കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. എന്നാൽ ഇത്രയും ചുരുങ്ങിയകാലം കൊണ്ട് വായനക്കാർ അത്രമേൽ സ്നേഹത്തോടെ ആശ്ലേഷിച്ച മറ്റൊരാൾ ഈയടുത്തകാലത്ത് നമ്മുടെ എഴുത്തുവഴിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. വേറിട്ട കഥകളുടെ മാത്രം കരുത്തിൽ മലയാളിയുടെ വായനാഭൂമികയിൽ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത എഴുത്തുകാരിയാണ് കണ്ണൂർ ജില്ലയിലെ മഴൂർ എന്ന ഗ്രാമത്തിൽ നിന്നെത്തുന്ന ജിൻഷ ഗംഗ. എം.കോം പഠനം കഴിഞ്ഞ് ഇപ്പോൾ തളിപ്പറമ്പ് ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപിക ആണ് ജിൻഷ. അമ്മ ഗീത, അച്ഛൻ ഗംഗാധരൻ എന്നിവരെക്കൂടാതെ അമ്മാമ മാധവിയും അനിയത്തി ഉണ്ണിമായയും ആണ് ജിൻഷയ്ക്കൊപ്പം വീട്ടിലുള്ളത്. 9 കഥകളാണ് ‘ഒട’ എന്ന ജിൻഷയുടെ പ്രഥമ കഥാസമാഹാരത്തിലുള്ളത്. ‘കഥ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ട് പിന്നാലെ ഓടാനാവാതെ തീരത്തു നിന്ന് ആർത്തുകരയുന്ന കുട്ടിയായി ഞാൻ മാറി. കടൽ പിന്നെയും ഇരമ്പി, തീരം വലുതായി, കാലം മാറി. പിന്നെയെപ്പഴോ, ജീവിതത്തിൽ മറ്റൊന്നും ഇല്ലാതായെന്ന തോന്നലുണ്ടായപ്പോൾ, തളർന്നു പോയേക്കാവുന്ന ആ കുട്ടിയുടെ മുന്നിലേക്ക് പണ്ട് കൊണ്ടുപോയ കഥകൾ ഓരോന്നായി കടൽ തിരികെത്തന്നു’. പുസ്തകത്തിന്റെ ആമുഖത്തിൽ ജിൻഷ എഴുതിയിട്ടുള്ള ഈ വരികളിൽ തന്നെ ആ ജീവിതവും കഥകളുമുണ്ട്. ‘ഏത് ജാതീലുള്ളവനും ഏത് മതത്തിലുള്ളവനും ആണിനും പെണ്ണിനും കറുത്തവനും വെളുത്തവനും ഒക്കെ ഒരുപോലെ സങ്കടങ്ങൾ പറയാനും തൊട്ട് തൊഴാനും ജീവനുള്ള ദൈവങ്ങൾ ഉണ്ടായി’ എന്ന തെയ്യം മുന്നോട്ടുവയ്ക്കുന്ന മാനവിക പ്രത്യയശാസ്ത്രത്തിന്റെ നേർരൂപമായ പണിക്കരുടെ ജീവിതം പല തലമുറകളിലൂടെ ‘ഒട’ എന്ന കഥയിൽ ജിൻഷ അവതരിപ്പിക്കുമ്പോൾ ഉത്തരമലബാറിലെ ഒരു കാവിൽ തെയ്യം കണ്ടിറങ്ങിയ നിറവിലായി മാറും വായനക്കാർ.

ജിൻഷ ഗംഗ എന്ന പേര് മലയാള സാഹിത്യ ലോകം കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. എന്നാൽ ഇത്രയും ചുരുങ്ങിയകാലം കൊണ്ട് വായനക്കാർ അത്രമേൽ സ്നേഹത്തോടെ ആശ്ലേഷിച്ച മറ്റൊരാൾ ഈയടുത്തകാലത്ത് നമ്മുടെ എഴുത്തുവഴിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. വേറിട്ട കഥകളുടെ മാത്രം കരുത്തിൽ മലയാളിയുടെ വായനാഭൂമികയിൽ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത എഴുത്തുകാരിയാണ് കണ്ണൂർ ജില്ലയിലെ മഴൂർ എന്ന ഗ്രാമത്തിൽ നിന്നെത്തുന്ന ജിൻഷ ഗംഗ. എംകോം പഠനം കഴിഞ്ഞ് ഇപ്പോൾ തളിപ്പറമ്പ് ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയാണ് ജിൻഷ. അമ്മ ഗീത, അച്ഛൻ ഗംഗാധരൻ എന്നിവരെക്കൂടാതെ അമ്മാമ മാധവിയും അനിയത്തി ഉണ്ണിമായയും ആണ് ജിൻഷയ്ക്കൊപ്പം വീട്ടിലുള്ളത്.
9 കഥകളാണ് ‘ഒട’ എന്ന ജിൻഷയുടെ പ്രഥമ കഥാസമാഹാരത്തിലുള്ളത്. ‘കഥ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ട് പിന്നാലെ ഓടാനാവാതെ തീരത്തു നിന്ന് ആർത്തുകരയുന്ന കുട്ടിയായി ഞാൻ മാറി. കടൽ പിന്നെയും ഇരമ്പി, തീരം വലുതായി, കാലം മാറി. പിന്നെയെപ്പഴോ, ജീവിതത്തിൽ മറ്റൊന്നും ഇല്ലാതായെന്ന തോന്നലുണ്ടായപ്പോൾ, തളർന്നു പോയേക്കാവുന്ന ആ കുട്ടിയുടെ മുന്നിലേക്ക് പണ്ട് കൊണ്ടുപോയ കഥകൾ ഓരോന്നായി കടൽ തിരികെത്തന്നു’. പുസ്തകത്തിന്റെ ആമുഖത്തിൽ ജിൻഷ എഴുതിയിട്ടുള്ള ഈ വരികളിൽ തന്നെ ആ ജീവിതവും കഥകളുമുണ്ട്. ‘ഏത് ജാതീലുള്ളവനും ഏത് മതത്തിലുള്ളവനും ആണിനും പെണ്ണിനും കറുത്തവനും വെളുത്തവനും ഒക്കെ ഒരുപോലെ സങ്കടങ്ങൾ പറയാനും തൊട്ട് തൊഴാനും ജീവനുള്ള ദൈവങ്ങൾ ഉണ്ടായി’ എന്ന തെയ്യം മുന്നോട്ടുവയ്ക്കുന്ന മാനവിക പ്രത്യയശാസ്ത്രത്തിന്റെ നേർരൂപമായ പണിക്കരുടെ ജീവിതം പല തലമുറകളിലൂടെ ‘ഒട’ എന്ന കഥയിൽ ജിൻഷ അവതരിപ്പിക്കുമ്പോൾ ഉത്തരമലബാറിലെ ഒരു കാവിൽ തെയ്യം കണ്ടിറങ്ങിയ നിറവിലായി മാറും വായനക്കാർ.
‘വായിച്ച കാര്യങ്ങൾ പങ്കു വയ്ക്കാൻ ഒരാളില്ലാതാകുന്നതാണു പ്രയാസം. റഹീമിന്റെ അപ്രതീക്ഷിത മരണം അയാളെ അലട്ടിയത് അതുകൊണ്ടാണ്. അയാളുടെ വായനാക്കുറിപ്പുകളുടെ കാത്തിരിപ്പുകാരനാണല്ലോ പെട്ടെന്നൊന്നും പറയാതെ പോയത്’. തീച്ചാമുണ്ഡിയുടെയും ഗുളികന്റെയുമൊക്കെ അഭൗമലോകത്തിൽ നിന്നു തീർത്തും വ്യത്യസ്തമായ മറ്റൊരു മാനസികവ്യാപാരത്തിലേക്കാണ് രണ്ടാമത്തെ കഥയായ ‘അഗ്രസന്ധനി’ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. വിരമിച്ച ശേഷം വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് പെട്ടെന്നൊരാൾ വരുന്നതും വായിച്ച കഥാപാത്രങ്ങളും ജീവിതത്തിലെ അപൂർവം ചില കഥാപാത്രങ്ങളും അയാളിലുണ്ടാക്കുന്ന വലിയ മാറ്റങ്ങളുമാണു പ്രമേയം.
അമ്മയും മകനും സഹോദരനും സഹോദരിയും ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന സങ്കീർണ ബന്ധനങ്ങളെ തീർത്തും ഗ്രാമീണമായ പശ്ചാത്തലത്തിലുള്ളൊരു വീട്ടിനുള്ളിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെ ജിൻഷ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കഥയാണ് ഉമ്പാച്ചി. വൈക്കം മുഹമ്മദ് ബഷീറും മതിലുകൾ എന്ന കൃതിയും മനസ്സിലേക്കു കയറി വരുന്ന കഥയാണ് വിസെലിറ്റ്സ. ജയിലും അപ്രതീക്ഷിതമായി സംഭവിക്കുന്നൊരു കുറ്റകൃത്യത്തിന്റെ ഫലമായി അവിടെ അകപ്പെടുന്നൊരു സാഹിത്യകാരനും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണു പ്രമേയം. തിലക് രാജ് എന്ന സാഹിത്യകാരനെ രണ്ടു തലമുറ വിടവുകൾക്കിടയിൽ പെട്ട് അസ്തിത്വദുഃഖം അനുഭവിച്ച് വിഷാദാവസ്ഥായിലേക്കു വീഴുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി വായിച്ചെടുക്കാനാകും.
പൂർണമായും ക്രിസ്ത്യൻ പശ്ചാത്തലത്തിലെഴുതിയ കഥയാണ് തെയ് തെയ് വാഴ്ക. മാർഗംകളി പ്രമേയപരീക്ഷണമായി വരുന്ന കഥയിൽ പെൺകുട്ടിയും മകളും ഭാര്യയും അമ്മയുമൊക്കെയായി മാറുന്ന ഗ്ലാഡിസ് തന്റെ സ്വത്വം തിരിച്ചറിയുന്ന ജീവിതഘട്ടങ്ങളാണ് ജിൻഷ വരച്ചിടുന്നത്. പ്രമേയപരമായി ജിൻഷയുടെ പ്രതിഭ മുഴുവനും ആവാഹിച്ചിട്ടുള്ള ഈ സമാഹാരത്തിലെ കഥയാണ് ‘ഉപ്പ്’. ഗോപ്യമായി വയ്ക്കേണ്ടവയെ ഒളിച്ചുവച്ചും ഉച്ചത്തിൽ പറയേണ്ട സന്ദർഭത്തിൽ ഉറക്കെ പറഞ്ഞും ക്രാഫ്റ്റിൽ തനിക്കുള്ള കയ്യടക്കം മുഴുവൻ കഥാകാരി പുറത്തെടുക്കുന്നുണ്ട് ഉപ്പിൽ.
കാവുങ്കാട്ടിലെ രാഘവന്റെയും രമണിയുടെയും ജീവിതം പറയുന്ന ‘ചാപ്പ’ അതിരിടങ്ങളിൽ അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന മുഴുവൻ മനുഷ്യരുടെയും കഥയാണ്. ദേശീയതയും വർണവിവേചനവുമൊക്കെ ലളിതമായി ഒരു കഥയ്ക്കുള്ളിൽ സന്നിവേശിപ്പിച്ചിട്ടുള്ള ഒന്നാണ് ജിൻഷയുടെ ‘അതിര്’. ആദിവാസി ജീവിതവും ചില ആചാരങ്ങളിലെ നിർഥകതയും പെൺജീവിതവും ഉള്ളുനോവിപ്പിക്കും അവസാനകഥയായ ‘പെൺമാല’ വായിച്ചുകഴിയുമ്പോൾ. ഒരോ കഥയും തികച്ചും വ്യത്യസ്തമായ ഭൂമികയിൽ പ്രതിഷ്ഠിച്ചിരിക്കുന്നവെന്നതു തന്നെയാണ് ഈ കഥാസമാഹാരത്തിന്റെയും ജിൻഷ എന്ന എഴുത്തുകാരിയുടെയും ഏറ്റവും വലിയ പ്രത്യേകതയായി അനുഭവപ്പെടുന്നത്. മനോരമ ഓൺലൈൻ പ്രീമിയത്തിൽ ജിൻഷ ഗംഗ സംസാരിക്കുന്നു.
∙ ആദ്യ കഥ എഴുതിയ സാഹചര്യം വിശദീകരിക്കാമോ? ആ സമയത്തെ ചിന്തകൾ എന്തൊക്കെയായിരുന്നു?
വീട്ടിലും സ്കൂളിലും വളരെയധികം അന്തർമുഖയായ കുട്ടിയായിരുന്നു ഞാൻ. വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ മനസ്സ് തുറന്ന് സംസാരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടെങ്കിലും എനിക്കൊരിക്കലും അതിനു കഴിഞ്ഞിരുന്നില്ല. അങ്ങനെ മനസ്സിലുള്ളത് അവരെ അറിയിക്കാൻ വേണ്ടിയാണ് കടലാസ്സിലും നോട്ടുബുക്കുകളിലും ഓരോന്ന് എഴുതിയിടാൻ തുടങ്ങിയത്. അതിൽ സങ്കടമുണ്ടാകും, നിരാശയുണ്ടാകും, ചിലപ്പോഴൊക്കെ അതിന് ഒരു ആത്മഹത്യാക്കുറിപ്പിന്റെ സ്വഭാവമായിരിക്കും. അങ്ങനെ എഴുതിയിടുന്ന കുറിപ്പുകളൊക്കെ പക്ഷേ, അവരെയാരെയും കാണിക്കാനും എനിക്ക് ധൈര്യം കുറവായിരുന്നു. എന്നിട്ടും എന്റെ അമ്മയും അധ്യാപകരും ആ കുറിപ്പുകൾ പലപ്പോഴായി കണ്ടെടുത്തു. അവരാണ് അതിൽ കഥ ഉണ്ടെന്നും കവിത ഉണ്ടെന്നും പറഞ്ഞത്.
ചുറ്റിനും കഥകൾ പറഞ്ഞുതരാൻ അമ്മാമയും അച്ഛമ്മയും ഉണ്ടായിരുന്നെങ്കിലും എനിക്ക് കഥകൾ പറയാനോ എഴുതാനോ അറിയില്ലെന്ന് ഞാൻ അപ്പോഴും തറപ്പിച്ചു പറഞ്ഞിരുന്നു. ഞാനെഴുതിയ എന്റെ ജീവിതത്തെ നിങ്ങളെങ്ങനെയാണ് കഥയെന്നും കവിതയെന്നും വിളിക്കുന്നതെന്ന് അവരോട് ഉള്ളിൽ കലഹിച്ചിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ കറുപ്പിന്റെ പേരിലുള്ള അപകർഷതയെ മറ്റൊരു പെൺകുട്ടിയുടെ അനുഭവമായി ഞാൻ സങ്കൽപിച്ചു നോക്കി. ആ പെൺകുട്ടിയുടെ പേരിട്ട് ഞാൻ എഴുതിയത് എന്റെ തന്നെ കഥയായിരുന്നിട്ടും പേരിന്റെ മാറ്റം കൊണ്ട് അത് മറ്റൊരാളുടെയും കൂടെ കഥയാണെന്ന് ഞാൻ വിശ്വസിച്ചു.
‘ഇങ്ങനെയാണോ മാഷേ കഥ എഴുതുക..?’ എന്ന് എന്റെ അധ്യാപകനോട് അന്വേഷിച്ചു. അതേയെന്നുള്ള ഉത്തരത്തോടൊപ്പം നിറയെ പ്രോത്സാഹനവും ലഭിച്ചു. അന്ന് ‘കറുത്ത പക്ഷി’ എന്ന് പേരിട്ട ആ കഥയാണ് ഞാൻ ആദ്യമായി എഴുതിയ കഥ. പിന്നീട് എന്ത് കണ്ടാലും അത് കവിതയായും കഥയായും സങ്കൽപിച്ച് കുറേ കുറേ എഴുതിക്കൂട്ടി. ആദ്യകഥ പ്രസിദ്ധീകരിച്ചു വന്നത് 2022ൽ ‘അക്ഷരദീപം’ മാസികയിലാണ്. ‘എരിയുന്ന കനലുകൾ’ എന്നായിരുന്നു കഥയുടെ പേര്. ആ സമയത്തെ സന്തോഷം ഒരുതരി പോലും കുറയാതെ ഉള്ളിലുണ്ട്. എന്റെ കഥ, അതിന്റെ ചിത്രങ്ങൾ, കൂടെ എന്റെ ഫോട്ടോ. ഒരുപാട് നേരം അതിലേക്ക് നോക്കിക്കൊണ്ടേയിരുന്നിട്ടുണ്ട്. ഇപ്പോഴും ആ മാസിക സൂക്ഷിച്ചുവച്ചിട്ടുണ്ട്.
∙ ജിൻഷ ഗംഗ എന്ന പേര് ഒരു പുസ്തകത്തിൽ എഴുത്തുകാരിയുടെ സ്ഥാനത്ത് അടിച്ചുവരുമെന്നും വായനാസമൂഹം അത് ഏറ്റെടുക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നോ? അതിലേക്കുള്ള യാത്ര എത്രമാത്രം കഠിനമായിരുന്നു?
ഒരു വർഷം മുൻപ് വരെ അങ്ങനെയൊരു ആഗ്രഹമോ സ്വപ്നമോ ഉണ്ടായിരുന്നില്ല. അന്ന് ഏറ്റവും വേണ്ടപ്പെട്ട നാലോ അഞ്ചോ പേർ മാത്രം വായിക്കുന്ന കഥകളായിരുന്നു എന്റേത്. പുസ്തകം ഇറക്കിയിട്ട് അവരെക്കൊണ്ട് തന്നെ വായിപ്പിക്കണമെന്ന് തമാശയ്ക്ക് പറയാറുള്ളതല്ലാതെ സ്വന്തമായി പുസ്തകം എന്നൊരു ആഗ്രഹം തീരെ ഉണ്ടായിരുന്നില്ല. 2023 ജനുവരിയിൽ കഥയുടെ പേരിലുള്ള ആത്മവിശ്വാസത്തിലാണ് ‘ഒട’ എന്ന കഥ അയയ്ക്കുന്നത്. അപ്പോഴും കഥ പ്രസിദ്ധീകരിച്ചു വരുമെന്ന വിദൂരപ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. കഥ പ്രസിദ്ധീകരിക്കുന്നു, ഒരുപാട് ആൾക്കാർ നിരന്തരം കഥ വായിച്ചു അഭിപ്രായം പറയുന്നു. അവരെന്റെ പ്രൊഫൈൽ തിരയുന്നു. ഞാനെഴുതിയ മറ്റു കുറിപ്പുകൾ വായിക്കുന്നു, ഏറ്റവും സ്നേഹത്തോടെ പെരുമാറുന്നു. കഥാകാരി എന്ന് വിളിക്കുന്നു. അവിടെ മുതലാണ് ശരിക്കും ആരൊക്കെയോ എന്നെ വായിക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നത്.
പിന്നീട് നിരന്തരം കഥകൾ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ഓരോ കഥയും വായിച്ച് കൂടുതൽ കൂടുതൽ മനുഷ്യർ മിണ്ടുന്നു, സ്നേഹിക്കുന്നു. വിവിധ സാഹിത്യവേദികളിൽ കഥകളെക്കുറിച്ച് പറയാൻ അവസരം ലഭിക്കുന്നു. മുതിർന്ന എഴുത്തുകാരടക്കം കഥകൾ വായിച്ചിരുന്നു എന്ന് പറയുന്നു. സ്നേഹത്തോടെ മിണ്ടുന്നു. എന്നെ സംബന്ധിച്ച് അതുവരെ കിട്ടിയിട്ടില്ലാത്ത സ്നേഹം ആവോളം ലഭിക്കുകയായിരുന്നു. സ്നേഹിക്കപ്പെടാനോ സന്തോഷിക്കാനോ അവസരങ്ങൾ കുറഞ്ഞ ആൾക്ക് ഒരൊറ്റ കാരണത്തിന്റെ പേരിൽ സ്നേഹവും സന്തോഷവും കിട്ടിക്കൊണ്ടേയിരിക്കുമ്പോൾ ആ കാരണത്തെ മുറുക്കെപ്പിടിക്കില്ലേ? കഥകളെ മുറുക്കെപ്പിടിക്കാൻ തുടങ്ങിയത് അങ്ങനെയാണ്.
പുസ്തകം എന്ന് വരും? എന്ന് പലരും ചോദിച്ചു തുടങ്ങിയപ്പോഴാണ് ആദ്യമായി പുസ്തകം എന്നൊരു ആഗ്രഹം മനസ്സിൽ വരുന്നത്. ഒടയിലേക്കുള്ള യാത്ര എന്നെ സംബന്ധിച്ച് അത്ര കഠിനം ആയിരുന്നില്ല. ഒരുപക്ഷേ, അതിലും കഠിനമായ പലതും നേരിട്ടത് കൊണ്ടാകാം, ഒട എളുപ്പത്തിൽ സംഭവിച്ച ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഡിസി ബുക്ക്സിലെ പ്രകാശ് മാരാഹിയാണ് പുസ്തകത്തിന് പിന്നിലുള്ള പ്രധാന വ്യക്തി. കഥകൾ എഡിറ്റ് ചെയ്യാൻ സഹായത്തിന് രണ്ടുമൂന്ന് സുഹൃത്തുക്കളും അധ്യാപകരും ഉണ്ടായിരുന്നു. പിന്നെ പുസ്തകം ഇറങ്ങുന്നു എന്ന് ഉറപ്പായപ്പോൾ മുതൽ മനസ്സിലുണ്ടായിരുന്ന സ്വപ്നം, പുസ്തകത്തിൽ പ്രിയപ്പെട്ട എഴുത്തുകാരി കെ.ആർ. മീരയുടെ കുറച്ച് വാക്കുകൾ. ആ സ്വപ്നത്തിന്റെ പിന്നാലെയും ഒരുപാട് അലയേണ്ടി വന്നിട്ടില്ല. ഏറ്റവും സ്നേഹത്തോടെ എനിക്കാ കുറിപ്പ് കിട്ടി.
പുസ്തകത്തിലേക്കുള്ള യാത്രയിൽ കാഠിന്യത്തെക്കാൾ ഞാൻ അനുഭവിച്ചത് കുറെയേറെ മനുഷ്യരുടെ സ്നേഹവും ചേർത്തു പിടിക്കലും ആണ്. ഒടയ്ക്ക് പിന്നിൽ കുറേ മനുഷ്യരുണ്ട്. കടപ്പാട് നിറയെ ഉണ്ട്. ഫെയ്സ്ബുക്കിൽ കുറിപ്പുകൾ വായിക്കുന്ന, കഥകൾ വായിച്ച് അഭിപ്രായം പറയുന്ന മനുഷ്യർ പുസ്തകത്തെ സ്വീകരിക്കുമോ എന്ന് നല്ല പേടിയുണ്ടായിരുന്നു. ജൂൺ ആദ്യം പുസ്തകം ഇറങ്ങും എന്ന് ഉറപ്പായപ്പോൾ മുതൽ വായിക്കപ്പെടുമോ എന്ന സംശയം നിരന്തരം അലട്ടി. എന്നാൽ, ഒട ഇറങ്ങിയപ്പോൾ സകല സംശയങ്ങളെയും എരിയിച്ചു കളഞ്ഞ് ഏറെയേറെ പ്രിയപ്പെട്ട വായനക്കാർ അതിനെ സ്വീകരിച്ചു. സ്വന്തം വീട്ടിലെ കുട്ടിയുടേതെന്ന പോലെ ചിലർ പുസ്തകത്തെ നോക്കുന്നതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്. ഒട നല്ല വായനക്കാരിലേക്ക് ഇനിയും എത്തിക്കൊണ്ടേയിരിക്കും എന്നാണ് പ്രതീക്ഷ.
∙ വീട്ടിൽ എഴുത്തിന് എത്രമാത്രം അനുകൂലമായ സാഹചര്യമുണ്ടായിരുന്നു? കുട്ടിക്കാലത്തെക്കുറിച്ചും അന്നത്തെ വായനയെക്കുറിച്ചും പറയാമോ?
എഴുത്തിനും പഠനത്തിനും ഒരു തരത്തിലുമുള്ള സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല. അസുഖകരമായ, സന്തോഷം തീരെയില്ലാത്ത വീടായിരുന്നു. സ്വസ്ഥമായി ഇരുന്ന് ചിന്തിക്കാൻ പോലും അവസരമില്ലാത്ത വീട്ടിലിരുന്ന് എങ്ങനെ എഴുതാനാണ്? പഠിത്തം തന്നെ വലിയൊരു പോരാട്ടമായിരുന്നു. സ്കൂൾ കാലങ്ങളിൽ ക്ലാസ്സ്‌മുറികളിൽ ഒഴിവ് കിട്ടുമ്പോഴാണ് ഞാൻ എഴുതിയിരുന്നത്. വീട്ടിലിരുന്ന് ഒരിക്കലും എഴുതിയിട്ടില്ല. പക്ഷേ, അമ്മ എല്ലായ്പ്പോഴും ഞാൻ എഴുതിയത് വായിക്കാറുണ്ടായിരുന്നു. പ്രോത്സാഹനം തരാറുണ്ടായിരുന്നു. കുട്ടിക്കാലം എനിക്ക് ഓർക്കാൻ തീരെ ഇഷ്ടമില്ലാത്ത ഒന്നാണ്. ‘ഒരു കുട്ടിക്കും ഇങ്ങനൊരു ബാല്യം കൊടുക്കരുതേയെന്ന്’ മുതിർന്നപ്പോൾ ഞാൻ കുറേ പ്രാർഥിച്ചിട്ടുണ്ട്. അരക്ഷിതാവസ്ഥകളും അലച്ചിലും പരിഹാസവും നിറഞ്ഞ കുട്ടിക്കാലം ഞാൻ ഓർക്കാൻ തീരെ ഇഷ്ടപ്പെടാത്ത ഒന്നാണ്.
പക്ഷേ, അന്നത്തെ വായനയെക്കുറിച്ച് ഓർക്കാൻ ഇഷ്ടമാണ്. അടുത്ത വീട്ടിലെ ചേച്ചിമാർ വാങ്ങുന്ന മംഗളത്തിൽ നിന്നും മനോരമയിൽ നിന്നുമാണ് എന്റെ വായന തുടങ്ങുന്നത്. അവരുടെ വീട്ടിൽ തന്നെയിരുന്ന് ഒറ്റയിരുപ്പിൽ സകല നോവലുകളും ഞാൻ വായിച്ച് തീർക്കും. ഒരുതവണ ഇത് കണ്ടെത്തിയ അമ്മ സ്കൂളിൽ ടീച്ചർമാരോട് പോയി പരാതി പറഞ്ഞതും ടീച്ചർ അടിച്ചതുമൊക്കെ ഇപ്പോൾ ഞാനും അമ്മയും പരസ്പരം പറഞ്ഞു ചിരിക്കാറുണ്ട്. എന്റെ വീട്ടിൽ പുസ്തകങ്ങൾ ഒന്നും ഇല്ലായിരുന്നു. പുസ്തകം വാങ്ങാനുള്ള അറിവോ കഴിവോ വീട്ടിൽ കുറവായിരുന്നു. എന്നിട്ടും അലമാരയിൽ അമ്മ പൊന്നുപോലെ സൂക്ഷിച്ചുവച്ച ‘നളിനി’ ഞാൻ കണ്ടിട്ടുണ്ട്.
ബന്ധുവീടുകളിൽ പോകുമ്പോൾ വായിക്കുന്ന ബാലരമ, ബാലഭൂമി, സ്കൂൾ ലൈബ്രറിയിൽ നിന്നും നാട്ടിലെ ലൈബ്രറിയിൽ നിന്നും കിട്ടുന്ന പുസ്തകങ്ങൾ. ഇവരൊക്കെയാണ് എന്റെ വായനയെ വളർത്തിയത്. വായനയിൽ ഒരു ഒളിയിടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. വായിക്കുമ്പോൾ മറ്റെല്ലാം അവഗണിക്കാൻ പഠിച്ചിരുന്നു. ‘വീട്ടിൽ നിന്ന്’ രക്ഷപ്പെടാനാണ് ഞാൻ പിന്നീട് വായിച്ചുതുടങ്ങിയത്. രാമായണം വീട്ടിൽ കർക്കടക സന്ധ്യകളിൽ അമ്മ വായിക്കുമായിരുന്നു. മറ്റുള്ള പുരാണകൃതികൾ, മലയാളനോവലുകൾ, കഥകൾ എന്നിവ പിന്നീട് ആർത്തി പിടിച്ചു വായിക്കാൻ തുടങ്ങി. അന്ന് വായിച്ചത് കൊണ്ട് മാത്രമാണ് ഇന്ന് ഞാൻ എന്തെങ്കിലും എഴുതുന്നതും.
∙ ഒട എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ച് മലയാള സാഹിത്യത്തിലെ പുതുനിരയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു ജിൻഷ. എഴുത്തുവഴിയിൽ തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും സന്തോഷം തോന്നുന്ന അനുഭവം?
ഒട വായിക്കപ്പെടുന്നു എന്ന് അറിയുന്നതിൽ എപ്പോഴും സന്തോഷമാണ്. എഴുത്തുകാരി, കഥാകാരി എന്ന് ആരെങ്കിലുമൊക്കെ വിളിക്കുമ്പോൾ ചമ്മലും ഉണ്ട്. മലയാളസാഹിത്യത്തിൽ ഒട എന്ന കഥാസമാഹാരം ലക്ഷക്കണക്കിന് പുസ്തകങ്ങളിൽ ഒന്ന് മാത്രമാണ്. പക്ഷേ, എനിക്ക് അതെന്റെ ശ്വാസമായി തോന്നാറുണ്ട്. അതുകൊണ്ടുതന്നെ പുസ്തകത്തിന് കിട്ടുന്ന ഓരോ വായനയും അങ്ങേയറ്റം ആഹ്ലാദം സമ്മാനിക്കാറുണ്ട്. കഥയിൽ വേദനിപ്പിക്കുന്ന അനുഭവങ്ങൾ കുറവാണ്. കുറേയധികം മനുഷ്യരുടെ സ്നേഹം കിട്ടി എന്നത് തന്നെയാണ് ഏറ്റവും സന്തോഷിപ്പിക്കുന്നത്. ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ കാണുമ്പോൾ കഥകളെക്കുറിച്ച് ആൾക്കാർ നേരിട്ട് പറയുന്നത്, കഥ വായിച്ചിട്ടുള്ള മെസ്സേജുകൾ, കഥയിൽ നിന്ന് കിട്ടിയ സുഹൃത്തുക്കളോടൊപ്പമുള്ള കൂടിയിരിക്കലുകൾ, മുതിർന്ന എഴുത്തുകാരോട് കഥകളെക്കുറിച്ച് സംസാരിക്കുന്നത്, ഇതൊക്കെയും എനിക്കേറ്റവും സന്തോഷമാണ്. കഥയ്ക്ക് 2023ലെ ഒ.വി.വിജയൻ പുരസ്‌കാരം കിട്ടിയപ്പോഴാണ് വല്ലാതെ വല്ലാതെ സന്തോഷിച്ചത്.