1972 നവംബർ 14. മഹാരാഷ്ട്രയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉച്ചനേരത്ത് പശുക്കളെ നോക്കാനിറങ്ങിയ 11 വയസ്സുകാരി ഗയാബായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത് അന്നാണ്. ഗ്രാമമൊട്ടാകെ അവളെ തിരഞ്ഞിറങ്ങിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. രാപകലുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ജീവനറ്റ്, സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ രണ്ടു ദിവസത്തിനുശേഷം അവളുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്പകൽ പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. പുറത്തിറങ്ങാൻ ജനങ്ങൾ പേടിച്ചു. പുറത്തുനിന്നൊരാളും ആ ഗ്രാമത്തിലേക്ക് വരാതായി. 1972 മുതൽ 1974 വരെ നീണ്ടു നിന്നു ആ കൊലപാതക പരമ്പര. ദുരൂഹമായ കൊലകൾക്ക് പിന്നിലെ കാരണമറിയാതെ പൊലീസ് കുഴങ്ങി. സംശയങ്ങൾ പലർക്കു നേരെയും നീണ്ടെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിച്ചു. കൊലകൾ നടന്ന് 5 പതിറ്റാണ്ട് പൂർത്തിയായെങ്കിലും ദുരൂഹമായി കൊല്ലപ്പെട്ട ആ പെൺകുട്ടികൾ ഗ്രാമം വിട്ടുപോയിട്ടില്ലെന്ന് അവിടെയുള്ളവർ ഇന്നും വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ മന്‍വത് എന്ന ഗ്രാമത്തിന് കുപ്രസിദ്ധി നേടിക്കൊടുത്ത ആ കൊലകൾക്ക് പിന്നിൽ ആരായിരുന്നു? കുറ്റക്കാരെ കോടതി എങ്ങനെ പിടികൂടി, അവർക്ക് എന്തു ശിക്ഷ ലഭിച്ചു? ആ കഥയാണിത്.

1972 നവംബർ 14. മഹാരാഷ്ട്രയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉച്ചനേരത്ത് പശുക്കളെ നോക്കാനിറങ്ങിയ 11 വയസ്സുകാരി ഗയാബായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത് അന്നാണ്. ഗ്രാമമൊട്ടാകെ അവളെ തിരഞ്ഞിറങ്ങിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. രാപകലുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ജീവനറ്റ്, സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ രണ്ടു ദിവസത്തിനുശേഷം അവളുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്പകൽ പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. പുറത്തിറങ്ങാൻ ജനങ്ങൾ പേടിച്ചു. പുറത്തുനിന്നൊരാളും ആ ഗ്രാമത്തിലേക്ക് വരാതായി. 1972 മുതൽ 1974 വരെ നീണ്ടു നിന്നു ആ കൊലപാതക പരമ്പര. ദുരൂഹമായ കൊലകൾക്ക് പിന്നിലെ കാരണമറിയാതെ പൊലീസ് കുഴങ്ങി. സംശയങ്ങൾ പലർക്കു നേരെയും നീണ്ടെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിച്ചു. കൊലകൾ നടന്ന് 5 പതിറ്റാണ്ട് പൂർത്തിയായെങ്കിലും ദുരൂഹമായി കൊല്ലപ്പെട്ട ആ പെൺകുട്ടികൾ ഗ്രാമം വിട്ടുപോയിട്ടില്ലെന്ന് അവിടെയുള്ളവർ ഇന്നും വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ മന്‍വത് എന്ന ഗ്രാമത്തിന് കുപ്രസിദ്ധി നേടിക്കൊടുത്ത ആ കൊലകൾക്ക് പിന്നിൽ ആരായിരുന്നു? കുറ്റക്കാരെ കോടതി എങ്ങനെ പിടികൂടി, അവർക്ക് എന്തു ശിക്ഷ ലഭിച്ചു? ആ കഥയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1972 നവംബർ 14. മഹാരാഷ്ട്രയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉച്ചനേരത്ത് പശുക്കളെ നോക്കാനിറങ്ങിയ 11 വയസ്സുകാരി ഗയാബായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത് അന്നാണ്. ഗ്രാമമൊട്ടാകെ അവളെ തിരഞ്ഞിറങ്ങിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. രാപകലുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ജീവനറ്റ്, സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ രണ്ടു ദിവസത്തിനുശേഷം അവളുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്പകൽ പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. പുറത്തിറങ്ങാൻ ജനങ്ങൾ പേടിച്ചു. പുറത്തുനിന്നൊരാളും ആ ഗ്രാമത്തിലേക്ക് വരാതായി. 1972 മുതൽ 1974 വരെ നീണ്ടു നിന്നു ആ കൊലപാതക പരമ്പര. ദുരൂഹമായ കൊലകൾക്ക് പിന്നിലെ കാരണമറിയാതെ പൊലീസ് കുഴങ്ങി. സംശയങ്ങൾ പലർക്കു നേരെയും നീണ്ടെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിച്ചു. കൊലകൾ നടന്ന് 5 പതിറ്റാണ്ട് പൂർത്തിയായെങ്കിലും ദുരൂഹമായി കൊല്ലപ്പെട്ട ആ പെൺകുട്ടികൾ ഗ്രാമം വിട്ടുപോയിട്ടില്ലെന്ന് അവിടെയുള്ളവർ ഇന്നും വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ മന്‍വത് എന്ന ഗ്രാമത്തിന് കുപ്രസിദ്ധി നേടിക്കൊടുത്ത ആ കൊലകൾക്ക് പിന്നിൽ ആരായിരുന്നു? കുറ്റക്കാരെ കോടതി എങ്ങനെ പിടികൂടി, അവർക്ക് എന്തു ശിക്ഷ ലഭിച്ചു? ആ കഥയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1972 നവംബർ 14. മഹാരാഷ്ട്രയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉച്ചനേരത്ത് പശുക്കളെ നോക്കാനിറങ്ങിയ 11 വയസ്സുകാരി ഗയാബായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത് അന്നാണ്. ഗ്രാമമൊട്ടാകെ അവളെ തിരഞ്ഞിറങ്ങിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. രാപകലുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ജീവനറ്റ്, സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ രണ്ടു ദിവസത്തിനുശേഷം അവളുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്പകൽ പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. പുറത്തിറങ്ങാൻ ജനങ്ങൾ പേടിച്ചു. പുറത്തുനിന്നൊരാളും ആ ഗ്രാമത്തിലേക്ക് വരാതായി.

1972 മുതൽ 1974 വരെ നീണ്ടു നിന്നു ആ കൊലപാതക പരമ്പര. ദുരൂഹമായ കൊലകൾക്ക് പിന്നിലെ കാരണമറിയാതെ പൊലീസ് കുഴങ്ങി. സംശയങ്ങൾ പലർക്കു നേരെയും നീണ്ടെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിച്ചു. കൊലകൾ നടന്ന് 5 പതിറ്റാണ്ട് പൂർത്തിയായെങ്കിലും ദുരൂഹമായി കൊല്ലപ്പെട്ട ആ പെൺകുട്ടികൾ ഗ്രാമം വിട്ടുപോയിട്ടില്ലെന്ന് അവിടെയുള്ളവർ ഇന്നും വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ മന്‍വത് എന്ന ഗ്രാമത്തിന് കുപ്രസിദ്ധി നേടിക്കൊടുത്ത ആ കൊലകൾക്ക് പിന്നിൽ ആരായിരുന്നു? കുറ്റക്കാരെ കോടതി എങ്ങനെ പിടികൂടി, അവർക്ക് എന്തു ശിക്ഷ ലഭിച്ചു? ആ കഥയാണിത്.

‘മൻവത് മർഡേഴ്സ്’ സീരിസിന്റെ ട്രെയിലറിലെ ദൃശ്യം. (Videograb/youtube)
ADVERTISEMENT

∙ നിധി തേടി കൊല

മൻവത് ഗ്രാമം ഉൾപ്പെടുന്ന മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന ഉത്തംറാവോ, തന്റെ കാമുകിയായ രുക്മിണി കാലെയ്ക്കു താമസിക്കാനാണ് മൻവത് ഗ്രാമത്തിൽ ഒരു വീട് വാങ്ങുന്നത്. മുപ്പത്തിരണ്ടുകാരിയായ രുക്മിണിയും ഉത്തംറാവുവും രഹസ്യമായി അവിടെ കഴിഞ്ഞു. പിന്നീട് മുഴുവൻ ക്രിമിനൽ ഗൂഢാലോചനകളുടെയും കേന്ദ്രമായി മാറുകയും ചെയ്തു ആ വീട്. ഉത്തംറാവുവുമായുള്ള ബന്ധത്തിൽ ഒരു കുട്ടി വേണമെന്നായിരുന്നു രുക്മിണിയുടെ സ്വപ്നം. പക്ഷേ, 32–ാം വയസ്സിൽ അപ്രതീക്ഷിതമായെത്തിയ ആർത്തവവിരാമം ആ പ്രതീക്ഷകളെ തല്ലിക്കെടുത്തി. കുഞ്ഞുണ്ടാവാൻ വൈദ്യന്മാരുടെയും മന്ത്രവാദികളുടെയും സഹായം തേടി രുക്മിണി. മൻവത് ഗ്രാമത്തിന് സമീപം അല്ലറചില്ലറ വൈദ്യവും മന്ത്രവാദവുമായി കഴിഞ്ഞിരുന്ന ഗണപതി സാൽവേയിലേക്ക് വൈകാതെ രുക്മിണി എത്തിച്ചേർന്നു. 

16–ാം നൂറ്റാണ്ടിലെ വിദേശ ആക്രമണകാലത്ത് ഭരണാധികാരിയായിരുന്ന നിസാംഷാഹിക്ക് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ ഉപേക്ഷിച്ച് പോകേണ്ടി വന്നിരുന്നു. അന്ന് വലിയ നിധിശേഖരങ്ങൾ പലതും മൻവതിൽ കുഴിച്ചിട്ടുണ്ടെന്നായിരുന്നു ആളുകളുടെ വിശ്വാസം. ഇത്തരം നിധികുംഭങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടന്നിരുന്നു. രുക്മിണിയുടെ വീട്ടുവളപ്പിലും ഇത്തരം നിധിശേഖരം ഒളിപ്പിച്ചിട്ടുണ്ടെന്ന് ഉത്തംറാവുവിന്റെ അമ്മ കരുതി. ആറാം ഇന്ദ്രിയം ഉപയോഗിച്ച് തനിക്കത് കാണാനാകുമെന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ.

(Representative image by Amanda Gore/istock)

ഇങ്ങനെ പലവിധ പ്രശ്നങ്ങൾ ഒരേസമയം ഉയർന്നുവന്നു. പ്രശ്നപരിഹാരം തേടി ഗണപതി സാൽവേയുടെ അടുത്തെത്തിയ രുക്മിണിയും ഭർത്താവും മുന്നോട്ടു വച്ചത് കുട്ടി ജനിക്കണം എന്ന ആവശ്യം മാത്രമായിരുന്നില്ല, വീട്ടുവളപ്പിലെ നിധിശേഖരം കണ്ടെത്തിത്തരണം എന്നതുകൂടിയായിരുന്നു. കവടി നിരത്തി, സാൽവേ പറഞ്ഞൂ, ‘‘വീട്ടിൽ നിധിയുണ്ട്. പക്ഷേ, അതെടുക്കുക എളുപ്പമല്ല.’’ എന്ത് പോംവഴിക്കും രുക്മിണിയും ഭർത്താവും തയാറായിരുന്നു. വീട്ടുവളപ്പിലെ ആൽമരത്തിനു കീഴിലാണ് നിധിശേഖരമെന്നും പക്ഷേ, അവിവാഹിതനായ ബ്രാഹ്മണയുവാവിന്റെ ശാപം ആൽമരത്തെ ബാധിച്ചിട്ടുണ്ടെന്നും അതിന് ദോഷക്രിയകൾ ചെയ്യണമെന്നും ഗണപതി സാൽവേ നിർദേശിച്ചു. ആ ദോഷത്തിന് നൽകേണ്ടിയിരുന്ന വില, കന്യകമാരായ പെൺകുട്ടികളുടെ രക്തമായിരുന്നു!

ADVERTISEMENT

∙ കാണാതാവുന്ന പെൺകുട്ടികൾ

1972 നവംബർ 14നാണ് മൻവതിനെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ തുടക്കം. ആദ്യം കാണാതായ ഗയാബായി എന്ന പെൺകുട്ടിയെ കണ്ടെത്തുമ്പോൾ ജനനേന്ദ്രിയം ഏറെക്കുറെ അറുത്തുമാറ്റിയ നിലയിലായിരുന്നു. ആദ്യ കൊലയ്ക്ക് ഒരു മാസം തികയും മുൻപേ 1972 ഡിസംബർ 9ന്, വീട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയ ഷക്കീല അലാവുദ്ദീൻ എന്ന ഒൻപതുകാരിയെ കാണാതായി. രണ്ട് ദിവസത്തിനു ശേഷം, കാളവണ്ടി കയറ്റി വലിച്ചിഴച്ച് വികൃതമായ അവളുടെ ശരീരം മൻവതിലെ ഒരു പാടത്ത് കണ്ടെത്തി. ഷക്കീലയുടെ മൃതദേഹത്തിലും സ്വകാര്യഭാഗങ്ങളിൽ സമാനമായ മുറിവുണ്ടായിരുന്നു.

‘മൻവത് മർഡേഴ്സ്’ സീരിസിന്റെ ട്രെയിലറിലെ ദൃശ്യം. (Videograb/youtube)

ഒരേ രീതിയിലുള്ള ഇരട്ടക്കൊലപാതകങ്ങൾ ഉണ്ടായിട്ടും അന്വേഷണം ഊർജിതമാക്കാനോ കുറ്റവാളികളിലേക്ക് എത്താനോ പൊലീസിന് കഴിഞ്ഞില്ല. ഏതു നിമിഷവും അപകടപ്പെടുമെന്ന ഭീതിയിൽ മൻവതിലെ ജനങ്ങൾ ഉറക്കമിളച്ച് പെൺമക്കൾക്ക് കാവലിരുന്നു. കൊച്ചുകുട്ടികൾ മാത്രമാണ് ഇരയാകുക എന്ന കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു പക്ഷേ മൂന്നാം കൊലപാതകം നടന്നത്. ഭർത്താവ് ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന മുപ്പത്തിയഞ്ചുകാരിയായ സുഗന്ധ ആയിരുന്നു ഇത്തവണ ഇര. 1973 ഫെബ്രുവരി 21നാണ് സുഗന്ധയെ കാണാതാവുന്നത്. പിന്നീട് മൃതദേഹം കണ്ടെത്തി. സ്വകാര്യഭാഗത്തുണ്ടാക്കിയ ആഴമേറിയ മുറിവിൽ രക്തം വാർന്നായിരുന്നു മരണം.

പക്ഷേ, നാലാം കൊല മൻവതിൽ മാത്രമല്ല, അയൽഗ്രാമങ്ങളിലും ഭീതിയുടെ നിഴൽ വീഴ്ത്താൻ പോന്നതായിരുന്നു. ധാന്യം പൊടിപ്പിക്കാനായി മില്ലിലേക്ക് പോയ 10 വയസ്സുകാരി നസീമ കരീമാണ് ഇത്തവണ കൊലപാതകികളുടെ പിടിയിലായത്. ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഗ്രാമവാസികൾക്ക് നഷ്ടപ്പെട്ടിരുന്നു. മൃതദേഹത്തിനായി അവർ തിരച്ചിൽ തുടർന്നു. 

നസീമയുടേതെന്ന് തിരിച്ചറിഞ്ഞ മൃതദേഹം നാടിന്റെ മനസ്സാക്ഷിയെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ആ കുഞ്ഞു ശരീരത്തിൽ നിന്ന് തല അറുത്തു മാറ്റപ്പെട്ടിരുന്നു, നെഞ്ചിൽ നിന്ന് മാംസം മുറിച്ചെടുത്തിരുന്നു. സ്വകാര്യഭാഗങ്ങളിലെ മുറിവിനു പുറമേ അവളുടെ വിരലുകളും അറുത്തെടുത്തു.

ADVERTISEMENT

∙ എന്തിനീ കൊലപാതകങ്ങള്‍?

ആദ്യത്തെ 4 കൊലകൾ നേരിട്ടു നടത്തിയത് രുക്മിണിയുടെയും ഉത്തംറാവുവിന്റയും ജോലിക്കാരായിരുന്ന ശങ്കറും സോപനും ചേർന്നാണ് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. സോപനാണ് കേസിലെ മൂന്നാം പ്രതി. കൊലയ്ക്ക് സഹായിച്ച ശങ്കർ പിന്നീട് കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി. ശങ്കറിന്റെ മൊഴിയനുസരിച്ച്, ഗയാബായിയെയും ഷക്കീലയെയും നസീമയെയും നുണകൾ പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നതും ഒച്ചയുണ്ടാക്കാതെ വായമർത്തി പിടിച്ചതും ശങ്കറാണ്. ഇവരുടെ സ്വകാര്യഭാഗങ്ങളിൽ ആഴത്തിൽ മുറിവുണ്ടാക്കി മരണത്തിലേക്ക് നയിച്ചത് സോപനും.

‘മൻവത് മർഡേഴ്സ്’ സീരിസിന്റെ ട്രെയിലറിലെ ദൃശ്യം. (Videograb/youtube)

ഊർന്നുവന്ന രക്തം പാത്രത്തിൽ ശേഖരിച്ച് പൂജ നടത്താൻ രുക്മിണിയുടെയും ഉത്തംറാവുവിന്റെയും വീട്ടിൽ കൊണ്ടുപോയി നൽകിയിരുന്നെന്നും ശങ്കർ മൊഴി നൽകി. പതിനൊന്നും ഒൻപതും വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ രക്തം കിട്ടിയശേഷവും ശാപം മാറാത്തതിനെ തുടർന്നായിരുന്നത്രേ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയുടെ കൊല. ഇവരുടെ ആർത്തവ രക്തവും നിവേദ്യമായി സമർപ്പിച്ചു. എന്നിട്ടും നിധി എവിടെയെന്ന് തെളിഞ്ഞില്ല. നാലാമത്തെ കൊലയിൽ അറുത്തുമാറ്റിയ, ഒൻപതുകാരിയായ നസീമയുടെ തലയും വിരലുകളും പൂജാദ്രവ്യമായി.

∙ പൊലീസിനെ കബളിപ്പിക്കാൻ കൊല

ആദ്യത്തെ നാല് കൊലപാതകങ്ങൾക്കു ശേഷം പൊലീസ് അന്വേഷണം കടുപ്പിച്ചു. മന്ത്രവാദിയായ ഗണപതി സാൽവേ ഇതിനിടെ നാട് വിട്ടിരുന്നു. മൻവതിൽ നിന്ന് ദൂരെയൊരു ഗ്രാമത്തിൽവച്ച് പക്ഷേ ഗണപതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിമാൻഡിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പിന്നീട് സാൽവേ മനസ്സു തുറന്നു. മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ രുക്മിണിയെയും ഭർത്താവിനെയും പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലകൾക്ക് അവസാനമായെന്ന് നാട് കരുതി.

ഈ കൊലപാതക പരമ്പരകൾക്കിടെ നടന്ന ഒരു ആൺകുട്ടിയുടെ മരണമാണ് പൊലീസിന് പിടിച്ചു കയറാനുള്ള കച്ചിത്തുരുമ്പ് നൽകിയത്. രുക്മിണിയുടെ സഹോദരി സമീന്ദ്രബായിയുടെ ആടുകളെ മേച്ചിരുന്ന പതിനൊന്നുകാരൻ കൊണ്ടിബയുടെ മരണം.

പക്ഷേ, ഇവർ അറസ്റ്റിലായി കൃത്യം പതിനൊന്നാം ദിവസം മുപ്പത്തിരണ്ടുകാരിയായ കലാവതിയെ കാണാതായി. മുൻപ് കൊലകൾ നടന്ന അതേ രീതിയിൽ ദിവസങ്ങൾക്കു ശേഷം കലാവതിയുടെ മൃതദേഹം കണ്ടെടുത്തു. തീർന്നില്ല, 14 ദിവസങ്ങൾക്കു ശേഷം, കൃത്യമായി പറഞ്ഞാൽ 1973 ജൂലൈ 13ന് ഹലീമ എന്ന 10 വയസ്സുകാരിയെയും മൻവതിൽ നിന്ന് കാണാതായി. കല്ലുകൊണ്ട് മുഖത്തടിച്ച് മുറിവേൽപ്പിച്ച് വികൃതമായ രീതിയിലാണ് അവളുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് ഈ കൊലകളുടെ പേരിൽ ഉത്തംറാവുവിന്റെ ജോലിക്കാരൻ പൊലീസ് പിടിയിലായി. ഉത്തംറാവുവിന്റെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്നും തങ്ങൾ പൊലീസ് കസ്റ്റഡിയിലായിരിക്കെ കൊലപാതക പരമ്പര തുടർന്നാൽ പൊലീസിന്റെ സംശയം ഒഴിവാകുമെന്നാണ് തന്നോട് പറഞ്ഞതെന്നും മൊഴി നൽകി.

∙ വീണ്ടും അരുംകൊലകൾ

ആറാമത്തെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്കകം രുക്മിണിക്കും ഉത്തംറാവുവിനും ജാമ്യം ലഭിച്ചു. മൻവത് പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം. രണ്ട് മാസത്തോളം പുതിയ കൊലപാതകങ്ങൾ ഉണ്ടായില്ല. ഭീതി ഒഴിഞ്ഞുപോയെന്ന് എല്ലാവരും കരുതി. പക്ഷേ, 1973 ഒക്ടോബർ എട്ടിന് വീണ്ടും കൊല നടന്നു. മുപ്പതുകാരിയായ പാർവതിയായിരുന്നു ഇത്തവണ ഇര. സമാനമായ കാണാതാവൽ, ഒരേ മരണകാരണം. പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെതിരെ പ്രതിഷേധം കടുത്തു. പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് ആക്ഷേപമുയർന്നു.

(Representative Image by Synthetic-Exposition/istock)

ഈ കൊലപാതക പരമ്പരകൾക്കിടെ നടന്ന ഒരു ആൺകുട്ടിയുടെ മരണമാണ് പൊലീസിന് പിടിച്ചു കയറാനുള്ള കച്ചിത്തുരുമ്പ് നൽകിയത്. രുക്മിണിയുടെ സഹോദരി സമീന്ദ്രബായിയുടെ ആടുകളെ മേച്ചിരുന്ന പതിനൊന്നുകാരൻ കൊണ്ടിബയുടെ മരണം. മരണത്തിന് മുൻപ് കൊണ്ടിബയെ അവസാനമായി കണ്ടത് സമീന്ദ്രബായിയുടെ ഒപ്പമാണെന്ന് പലരും മൊഴി നൽകി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല. പൂജയുടെ പേരിൽ നടന്ന കൊലകളെപ്പറ്റി കൊണ്ടിബയ്ക്ക് വിവരം ലഭിച്ചിരുന്നെന്നും അതാണ് കൊലയിൽ കലാശിച്ചതെന്നും അവർ സമ്മതിച്ചു.

ഇതിനിടെ മൻവതിലെ കൊലകളെപ്പറ്റി അന്വേഷിക്കാൻ മുംബൈയിൽനിന്ന് പ്രത്യേക അന്വേഷണസംഘമെത്തി. അതുവരെ കണ്ടെത്തിയതെല്ലാം ഇഴകീറി പരിശോധിച്ചു. പക്ഷേ, അന്വേഷണസംഘം മുംബൈയിലേക്ക് മടങ്ങി അഞ്ചാം ദിനമാണ് മൽവത് അതുവരെ കണ്ടതിൽവച്ചേറ്റവും ക്രൂരമായ കൊല നടന്നത്. മുപ്പതുകാരിയായ ഹരിബായിയും അവരുടെ മക്കൾ 9 വയസ്സുകാരി താരാമതിയും ഒരു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കമലവും അതിക്രൂരമായി കൊല്ലപ്പെട്ടു. ബ്രാഹ്മണ ആത്മാവിന്റെ ശാപം തീർക്കാനായി നടത്തിയ കൊലപാതക പരമ്പരയിലെ പത്താം മരണമായിരുന്നു അത്.

(Representative image by igorbondarenko/istock)

∙ കോടതി പറഞ്ഞത്

അവസാനത്തെ മൂന്നു കൊലകൾക്ക് ഒരു സാക്ഷിയെ കണ്ടെത്താൻ പൊലീസിനായി; ഉമാജി. തന്റെ കൃഷിയിടത്തിൽ നിന്ന് ഈ കൊലപാതകങ്ങൾ കണ്ടിരുന്നുവെന്ന്  അയാൾ കോടതിയിൽ മൊഴി നൽകി. കൊലയ്ക്ക് ഉപയോഗിച്ച ബ്ലേ‍ഡും രക്തം പുരണ്ട ഷർട്ടും പ്രതിയുടെ താമസസ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി. ഷർട്ടിൽ പുരണ്ട രക്തം ഹരിബായിയുടേതായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിനുപുറമേ പ്രതിയുടെ ശരീരത്തിലെ പല്ലിന്റെ പാടുകളും നിർണായകമായി.

ഒന്നാം പ്രതിയായി രുക്മിണിയേയും രണ്ടാം പ്രതിയായി ഉത്തംറാവുവിനെയും മറ്റു പ്രതികളായി കൊലയിൽ നേരിട്ട് പങ്കെടുത്ത ഇരുവരുടെയും ജോലിക്കാരെയും ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 18 പേരെ പ്രതിചേർത്ത് 9 കേസുകളാണ് റജിസ്റ്റർ ചെയ്തിരുന്നത്. 694 പേജുകൾ നീണ്ടതായിരുന്നു കുറ്റപത്രം. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച കേസിൽ 1975 നവംബർ 20ന് പർബാനി സെഷൻസ് കോടതി വിധി പറഞ്ഞു; രുക്മിണിയെയും ഉത്തംറാവുവിനെയും ആദ്യത്തെ 4 കൊല നടത്തിയ സോപനെയും കോടതി വധശിക്ഷയ്ക്ക് വധിച്ചു. കൊലപാതകങ്ങളിൽ പങ്കുള്ള, ബന്ധുക്കളും ജോലിക്കാരുമായ മറ്റു നാലുപേർക്ക് ജീവപര്യന്തം തടവും.

∙ ശരിവച്ച് സുപ്രീം കോടതി

സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ മന്ത്രവാദി ഗണപതി സാൽവേയുടെ മൊഴികളിൽ പരസ്പര വൈരുധ്യമുണ്ടെന്നും അത് കണക്കിലെടുക്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കൊല നടത്തിയവർക്ക്, രുക്മിണിയുമായും ഉത്തംറാവുവുമായുള്ള ബന്ധം തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. നിധി തേടിയാണ് കൊല നടത്തിയതെന്നും നിധിയുടെ ഒരു ഭാഗം തരാമെന്ന് വാഗ്ദാനമുണ്ടായിരുന്നെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. എന്നാൽ ഇവരുടെ വീട്ടുവളപ്പിൽ, ഭൂമി കുഴിക്കുന്നതു പോലെ നിധി തേടിയുള്ള ശ്രമങ്ങളുടെയൊന്നും തെളിവ് കണ്ടെത്താനായിരുന്നില്ല.

(Representative image by RapidEye/istock)

രുക്മിണിയും ഭർത്താവും റിമാൻഡിലായിരുന്ന കാലത്തു നടന്ന കൊലപാതകങ്ങളിലും ഇവരുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ല. മൂന്നാം പ്രതി സോപന്റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി രുക്മിണിയെയും ഉത്തംറാവുവിനെയും വെറുതെവിട്ടു. സെഷൻസ് കോടതി ജീവപര്യന്തം തടവിന് വിധിച്ച മറ്റു നാലുപേരുടെയും ശിക്ഷ ഹൈക്കോടതി വധശിക്ഷയായി ഉയർത്തുകയും ചെയ്തു. 1976ൽ രുക്മിണിയെയും ഉത്തംറാവുവിനെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 

ഇരുവർക്കും എതിരെ സാക്ഷിമൊഴികൾ ഉണ്ടെങ്കിലും അവ സ്ഥാപിക്കുന്ന സ്വതന്ത്രമായ തെളിവുകളില്ലെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചു. അതിദാരുണമായി നടന്ന കൊലപാതക പരമ്പരയിലേക്ക് നയിച്ചത് കുട്ടികളുണ്ടാവാനും നിധി കണ്ടെത്താനും നടത്തിയ പൂജകളായിരുന്നു എന്ന് രുക്മിണിയുടെ സഹോദരി അടക്കമുള്ളവരുടെ മൊഴി ഉണ്ടായിട്ടും തെളിവുകളുടെ അഭാവം പത്ത് കൊലകളും ആസൂത്രണം ചെയ്തവരെ വെറുതെ വിടാനിടയാക്കി. സോപന്റെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി, ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ച നാലുപേരിൽ ഒരാളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു.

(Representative image by rvimages/istock)

∙ ഇന്നും അലയുന്നുണ്ടാകുമോ ആത്മാക്കൾ...?

ധനികനായ താൻ എന്തിന് ഇല്ലാത്ത നിധിയുടെ പിന്നാലെ പോകണം എന്നായിരുന്നു കേസിലെ രണ്ടാം പ്രതി ആയ ഉത്തംറാവുവിന്റെ വാദം. രുക്മിണിയിൽ തനിക്ക് മുൻപൊരു കുട്ടി ജനിച്ചിരുന്നുവെന്നും കുട്ടി വൈകാതെ മരിച്ചുപോയെന്നും, കുട്ടി ജനിക്കാൻ പൂജകളുടെ പിന്നാലെ പോയിട്ടില്ലെന്നും കൂടി ഉത്തംറാവു പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ചവരെല്ലാം ഗ്രാമത്തിൽ ഇപ്പോഴുമുണ്ടെന്ന വിശ്വാസവും അതിനിടെ ശക്തമായിരുന്നു. പ്രേതബാധയുണ്ടെന്ന് ആരോപിക്കപ്പെട്ട വീട്ടുവളപ്പിലെ ആൽമരം വൈകാതെ മുറിച്ചുമാറ്റുകയും ചെയ്തു. 

മൻവതിലെ അവസാന കൊലപാതകവും നടന്ന് 37 വർഷത്തിനു ശേഷം 2011 ഡിസംബർ 1നാണ് ഉത്തംറാവു മരിച്ചത്. മൻവതിലെ കൊലപാതക പരമ്പര അപ്പോഴേക്കും ജനം മറന്നിരുന്നു. തൊണ്ണൂറ്റിരണ്ടുകാരനായ ഉത്തംറാവു വാർധക്യസഹജമായ അസ്വസ്ഥതകളെത്തുടർന്നാണ് മരിച്ചത് എന്നു കാട്ടി വന്ന പത്രവാർത്തയിൽ ഭാര്യ രുക്മിണിയുടെയും മകളുടെയും പേരുണ്ടായിരുന്നു. 10 ജീവനെടുത്ത അന്ധവിശ്വാസക്കൊലയ്ക്ക് തെളിവില്ലെന്ന് കാട്ടി, സുപ്രീം കോടതി വിട്ടയച്ച അതേ ദിവസം രുക്മിണി ജന്മം നൽകിയ മകൾ!

English Summary:

Missing Cases, Murders, and Ghosts: The Real Story Behind the Manvat Murders Crime Thriller Series.