കൊല നടന്ന് ഏഴാം നാൾ അജ്ഞാതന്റെ വിളി; ഗിരീഷ് ‘കുറ്റവാളി’യായത് 11 കൊല്ലം; ആലീസിന്റെ കൊലയാളി ഇന്നും പുറത്ത്?
‘‘ഞാൻ അനുഭവിച്ച ദുരിതങ്ങൾക്ക് ആര് മറുപടി നൽകും? ഹൈക്കോടതി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരം 2013 മുതൽ 2024 വരെ 11 വർഷക്കാലം ഞാൻ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ക്കു മതിയാകുമോ?’’ കുണ്ടറ ആലീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിച്ച പാരിപ്പള്ളി സ്വദേശി ഗിരീഷ്‌കുമാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. 2024 ജൂലൈയിൽ ഹൈക്കോടതി ഗിരീഷ്‌കുമാറിനെ കുറ്റവിമുക്തനാക്കിയതോടെ മറ്റൊരു ചോദ്യവും ഉയരുന്നു – ആരാകും ആലീസിനെ കൊന്നത്? പ്രതിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്, കേസ് അന്വേഷിച്ച സംഘത്തിന്റെ പൊറുക്കാനാകാത്ത പിഴവുകൾ. ആർക്കു വേണ്ടിയാണ് ആലീസ് കൊലക്കേസ് കെട്ടിച്ചമച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടി നൽകേണ്ടതും അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസാണ്. 11 വർഷങ്ങൾക്കു ശേഷം ഗിരീഷ് നിരപരാധിയെന്ന വിധി വരുമ്പോൾ, പിന്നെ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതെങ്ങനെ എന്ന സംശയവും ശക്തം. 2013ൽ നടന്ന കൊലപാതകത്തിന്റെയും ഗിരീഷ് പ്രതിയാക്കപ്പെട്ടതിന്റെയും ചരിത്രത്തിന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക്...
‘‘ഞാൻ അനുഭവിച്ച ദുരിതങ്ങൾക്ക് ആര് മറുപടി നൽകും? ഹൈക്കോടതി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരം 2013 മുതൽ 2024 വരെ 11 വർഷക്കാലം ഞാൻ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ക്കു മതിയാകുമോ?’’ കുണ്ടറ ആലീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിച്ച പാരിപ്പള്ളി സ്വദേശി ഗിരീഷ്‌കുമാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. 2024 ജൂലൈയിൽ ഹൈക്കോടതി ഗിരീഷ്‌കുമാറിനെ കുറ്റവിമുക്തനാക്കിയതോടെ മറ്റൊരു ചോദ്യവും ഉയരുന്നു – ആരാകും ആലീസിനെ കൊന്നത്? പ്രതിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്, കേസ് അന്വേഷിച്ച സംഘത്തിന്റെ പൊറുക്കാനാകാത്ത പിഴവുകൾ. ആർക്കു വേണ്ടിയാണ് ആലീസ് കൊലക്കേസ് കെട്ടിച്ചമച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടി നൽകേണ്ടതും അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസാണ്. 11 വർഷങ്ങൾക്കു ശേഷം ഗിരീഷ് നിരപരാധിയെന്ന വിധി വരുമ്പോൾ, പിന്നെ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതെങ്ങനെ എന്ന സംശയവും ശക്തം. 2013ൽ നടന്ന കൊലപാതകത്തിന്റെയും ഗിരീഷ് പ്രതിയാക്കപ്പെട്ടതിന്റെയും ചരിത്രത്തിന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക്...
‘‘ഞാൻ അനുഭവിച്ച ദുരിതങ്ങൾക്ക് ആര് മറുപടി നൽകും? ഹൈക്കോടതി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരം 2013 മുതൽ 2024 വരെ 11 വർഷക്കാലം ഞാൻ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ക്കു മതിയാകുമോ?’’ കുണ്ടറ ആലീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിച്ച പാരിപ്പള്ളി സ്വദേശി ഗിരീഷ്‌കുമാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. 2024 ജൂലൈയിൽ ഹൈക്കോടതി ഗിരീഷ്‌കുമാറിനെ കുറ്റവിമുക്തനാക്കിയതോടെ മറ്റൊരു ചോദ്യവും ഉയരുന്നു – ആരാകും ആലീസിനെ കൊന്നത്? പ്രതിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്, കേസ് അന്വേഷിച്ച സംഘത്തിന്റെ പൊറുക്കാനാകാത്ത പിഴവുകൾ. ആർക്കു വേണ്ടിയാണ് ആലീസ് കൊലക്കേസ് കെട്ടിച്ചമച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടി നൽകേണ്ടതും അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസാണ്. 11 വർഷങ്ങൾക്കു ശേഷം ഗിരീഷ് നിരപരാധിയെന്ന വിധി വരുമ്പോൾ, പിന്നെ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതെങ്ങനെ എന്ന സംശയവും ശക്തം. 2013ൽ നടന്ന കൊലപാതകത്തിന്റെയും ഗിരീഷ് പ്രതിയാക്കപ്പെട്ടതിന്റെയും ചരിത്രത്തിന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക്...
‘‘ഞാൻ അനുഭവിച്ച ദുരിതങ്ങൾക്ക് ആര് മറുപടി നൽകും? ഹൈക്കോടതി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരം 2013 മുതൽ 2024 വരെ 11 വർഷക്കാലം ഞാൻ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ക്കു മതിയാകുമോ?’’ കുണ്ടറ ആലീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിച്ച പാരിപ്പള്ളി സ്വദേശി ഗിരീഷ്‌കുമാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. 2024 ജൂലൈയിൽ ഹൈക്കോടതി ഗിരീഷ്‌കുമാറിനെ കുറ്റവിമുക്തനാക്കിയതോടെ മറ്റൊരു ചോദ്യവും ഉയരുന്നു – ആരാകും ആലീസിനെ കൊന്നത്?
പ്രതിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്, കേസ് അന്വേഷിച്ച സംഘത്തിന്റെ പൊറുക്കാനാകാത്ത പിഴവുകൾ. ആർക്കു വേണ്ടിയാണ് ആലീസ് കൊലക്കേസ് കെട്ടിച്ചമച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടി നൽകേണ്ടതും അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസാണ്. 11 വർഷങ്ങൾക്കു ശേഷം ഗിരീഷ് നിരപരാധിയെന്ന വിധി വരുമ്പോൾ, പിന്നെ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതെങ്ങനെ എന്ന സംശയവും ശക്തം. 2013ൽ നടന്ന കൊലപാതകത്തിന്റെയും ഗിരീഷ് പ്രതിയാക്കപ്പെട്ടതിന്റെയും ചരിത്രത്തിന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക്...
∙ കറിക്കത്തി ഉപയോഗിച്ച് കൊല
കൊല്ലം കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ പൊന്നമ്മ എന്നു വിളിക്കുന്ന ആലീസ് വർഗീസ് അതിദാരുണമായി കൊല്ലപ്പെടുന്നത് 2013 ജൂൺ 11നാണ്. രണ്ടു ദിവസങ്ങൾക്കു ശേഷമാണ് വീട്ടിലെ അടുക്കളയിൽ മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. ജൂൺ 11ന് വൈകിട്ടാണ് ആലീസ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ ജൂൺ 24ന് രാത്രി 11ന് കുണ്ടറ കാവേരി ബാറിനു സമീപത്തു നിന്ന് പാരിപ്പള്ളി സ്വദേശി ഗിരീഷ്‌കുമാറിനെ പിടികൂടി. പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ഗിരീഷിനെ പ്രതിയാക്കിയ പൊലീസിന്റെ വാദം ഇങ്ങനെ: ആലീസ് കൊല്ലപ്പെടുന്നതിന് കുറച്ചു ദിവസം മുൻപാണ് മറ്റൊരു കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഗിരീഷ് കുമാർ പുറത്തിറങ്ങിയത്. ജയിലിലെ മറ്റ് അന്തേവാസികളിൽ നിന്ന്, ഒറ്റയ്ക്കു താമസിക്കുന്ന ആലീസിനെ കുറിച്ച് അറിഞ്ഞ പ്രതി സംഭവ ദിവസം രാവിലെ ആലീസ് താമസിക്കുന്ന വീടിന്റെ പരിസരം നിരീക്ഷിച്ചു. വൈകിട്ട് 3 മണിക്ക് ശേഷം പുറത്തെ ശുചിമുറിയിൽ ആലീസ് കുളിച്ചിരുന്ന സമയത്ത് പ്രതി തുറന്നു കിടന്ന പിൻവാതിലിലൂടെ വീട്ടിനുള്ളിൽ കടന്ന് ഒളിച്ചിരുന്നു.
പിന്നീട് ആലീസ് വീടിനുള്ളിലേക്കു പ്രവേശിച്ചപ്പോൾ ആലീസിനെ കടന്നു പിടിച്ചു. കുതറി മാറാൻ ശ്രമിച്ചപ്പോൾ വയറ്റിൽ ആഞ്ഞു തൊഴിച്ച് ആലീസിനെ താഴെയിട്ടു. അവിടെയുണ്ടായിരുന്നു കറിക്കത്തി ഉപയോഗിച്ചു നൈറ്റി കീറി, ലൈംഗികമായി പീഡിപ്പിച്ചു. അലമാര പൊളിച്ച് ആറു ലക്ഷം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളെടുത്തു. അവിടെനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബോധം വന്നാൽ തന്നെ തിരിച്ചറിയുമെന്നു ഭയന്ന് കറിക്കത്തി ഉപയോഗിച്ച് കഴുത്തു മുറിച്ചു. ശരീരത്തിൽ പലതവണ ആഞ്ഞു കുത്തി. മരണം ഉറപ്പു വരുത്തി കത്തി ആലീസിന്റെ വലതു കൈയിൽ തിരുകിയ ശേഷമാണ് അവിടെ നിന്നു കടന്നത്.
∙ തെളിവായത് ആഭരണവും
സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ അവകാശപ്പെട്ടത് രണ്ട് നിർണായക തെളിവുകളാണ്. ഒന്നാമത്തേത്, കൊല്ലപ്പെട്ട ആലീസും ഗൾഫിലുള്ള ഭർത്താവും ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും അവയിലുണ്ടായിരുന്ന രണ്ടു സിം കാർഡുകളും പൊലീസ് രണ്ട് അവസരങ്ങളിലായി കണ്ടെടുത്തു. രണ്ടാമതായി, പ്രതി അപഹരിച്ചുവെന്നു സംശയിക്കുന്ന ആഭരണങ്ങൾ കണ്ണനല്ലൂരിലെ ഒരു ജ്വല്ലറിയിൽ നിന്നു കണ്ടെടുത്തു.
∙ പ്രതി ചെയ്തത് ഏഴ് കുറ്റങ്ങൾ
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) 449, 454, 461, 394, 376, 302, 201 എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. എന്നാൽ, സെഷൻസ് കോടതി ബലാത്സംഗം (376), തെളിവുകൾ നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ ഒഴിവാക്കി. കൊലപാതകം, ഭവനഭേദനം, കവർച്ച, പൂട്ടുപൊളിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ സെഷൻസ് കോടതി ചുമത്തിയത്. കേസിൽ (ഐപിസി 302) വധശിക്ഷയ്ക്കു പുറമേ, ഭവനഭേദന കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കവർച്ചാ കുറ്റത്തിന് പത്ത് വർഷം കഠിന തടവും പൂട്ടു പൊളിച്ച കുറ്റത്തിന് ഒരു വർഷം കഠിന തടവും ശിക്ഷിച്ചു.
∙ കേസിലെ വഴിത്തിരിവ്
ഗിരീഷ്‌കുമാറിനെ വധശിക്ഷയ്ക്കു വിധിച്ചതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. കേസ് സെഷൻസ് കോടതിയിൽ എത്തിയപ്പോൾ തനിക്കു വാദിക്കാൻ ആളില്ലെന്നും അതിനു പണമില്ലെന്നും ഗിരീഷ്‌കുമാർ കോടതിയെ അറിയിച്ചു. തുടർന്ന് ലീഗൽ സർവീസ് സൊസൈറ്റിയുടെ കാരുണ്യത്തിൽ അഭിഭാഷകനായ സി.എസ്.സുനിൽ കേസ് ഏറ്റെടുത്തു. തുടക്കത്തിൽ മുൻവിധിയോടെയാണ് കാര്യങ്ങൾ നീക്കിയതെന്നു സുനിൽ പറയുന്നു. ഗിരീഷ്‌കുമാറുമായി ഏറെ അടുത്തപ്പോഴാണ് അയാൾ നിരപരാധിയാണെന്ന ഉൾവിളി മനസ്സിൽ എത്തിയത്. തുടർന്നുള്ള ലക്ഷ്യം ഗിരീഷ്‌കുമാറിനെ ശിക്ഷയിൽ നിന്നു രക്ഷിക്കുകയെന്നതിനായിരുന്നെന്നും സുനിൽ പറഞ്ഞു.
പക്ഷേ, സുനിലിന്റെ വാദത്തിനും ഗിരീഷ്‌കുമാറിനെ രക്ഷിക്കാനായില്ല. സെഷൻസ് കോടതി 2018ലാണ് പ്രതിയെ വധശിക്ഷയ്ക്കു വിധിച്ചത്. കൊലപാതകത്തിൽ ദൃക്സാക്ഷിയില്ലാത്തതു കൊണ്ട് തികച്ചും സാഹചര്യ, ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചായിരുന്നു പ്രോസിക്യൂഷൻ കേസ്. അപൂർവങ്ങളിൽ അപൂർവമെന്ന തരത്തിൽ കേസിനെ കണ്ടതിനെ കുറിച്ച് സെഷൻസ് കോടതിയുടെ വിധി പകര്‍പ്പിൽ പ്രത്യേകം പറയുന്നുണ്ട്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയെ കവർച്ച ലക്ഷ്യമിട്ടാണ് അതിദാരുണമായി കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിന് മുൻപ് ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയാക്കിയെന്നും പറയുന്നു. ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണവും കുറ്റകൃത്യത്തിലെ കൊടുംക്രൂരതയും കണക്കിലെടുത്താണ് വധശിക്ഷ നൽകുന്നതെന്നും സെഷൻസ് കോടതി വിധിയിൽ പറയുന്നു. സമാനമായ കേസുകളിലെ സുപ്രീംകോടതി പരാമർശങ്ങളും വിധിന്യായത്തിൽ ചേർത്തിരുന്നു.
ആലീസ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിലെ സിം കാർഡ് അന്വേഷണ ഉദ്യോഗസ്ഥർ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചില്ലെന്ന് സെഷൻസ് കോടതി വിധിയിൽ പറയുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി. നിര്‍ണായക തെളിവിൽ ശാസ്ത്രീയ പരിശോധന നടത്താതെയാണ് പ്രതിക്കു വധശിക്ഷ വിധിച്ചത്. എന്നാൽ, ഈ പിഴവ് തിരിച്ചറിഞ്ഞ് പബ്ലിക് പ്രോസിക്യൂട്ടർ പ്രത്യേക കത്ത് നൽകി. സിം കാർഡ് സൈബർ സെൽ പരിശോധിക്കുകയും അവർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
∙ ഹൈക്കോടതി നിരീക്ഷണം
കൊലയ്ക്കു ശേഷം ആലീസ് ഉപയോഗിച്ചിരുന്ന രണ്ടു മൊബൈൽ ഫോണുകളിലെ സിം കാർഡുകൾ പ്രതി എടുത്തെന്നും അവ, മുടിവെട്ടാൻ കയറിയ കൊല്ലം ഭരണിക്കാവിലെ ബാർബർ ഷോപ്പിൽ പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ചെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്. എന്നാൽ, 2013 ജൂൺ 11ന് വൈകിട്ടാണ് കൊല നടത്തിയത്. അന്ന് ഊരിമാറ്റിയ സിമ്മിലേക്ക് ജൂൺ 18ന് ആരോ വിളിച്ചുവെന്നാണ് സൈബർ വിദഗ്ധർ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്. അതോടെ കേസിലെ നിർണായക തെളിവായ സിം കാർഡിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.
കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മുദ്രപ്പത്രങ്ങളെക്കുറിച്ചും സ്റ്റാംപ് പതിച്ച വെള്ളക്കടലാസുകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്റ്റാംപ് പേപ്പറുകൾ വീട്ടമ്മ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന്റെ തെളിവാണെന്നും ഇടപാടുകാരിൽ ആരെങ്കിലുമാണോ കൊലയ്ക്കു പിന്നിലെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. പ്രതിയെ വിട്ടയച്ച വിധിക്കൊപ്പം 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നിർദേശമുണ്ട്. 1995ലെ ചാരക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ നഷ്ടപരിഹാരം നൽകിയതും ഹൈക്കോടതി പരാമർശിച്ചു.
∙ ഹൈക്കോടതിയിലെ പ്രതിഭാഗ വാദങ്ങൾ
1. കുറ്റകൃത്യം നടന്ന സ്ഥലത്തോ, സമയത്തോ പ്രതിയായ ഗിരീഷ്കുമാറിന്റെ സാന്നിധ്യമുണ്ടായെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.
2. കുറ്റകൃത്യം നടന്ന സമയത്തോ അതിനു മുൻപോ സംഭവം നടന്ന സ്ഥലത്ത് പ്രതി ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സാക്ഷി മൊഴികളില്ല.
3. ആലീസിന്റെ വീട്ടിൽ നിന്നു കവർച്ച ചെയ്യപ്പെട്ട മാലയും വളയും കണ്ണനല്ലൂരിലെ ജ്വല്ലറിയിൽ നിന്നു കണ്ടെടുത്തത് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നു തെളിയിക്കുന്ന കാര്യമായ തെളിവുകൾ നിരത്താൻ കഴിഞ്ഞില്ല. ആ സ്വർണാഭരണങ്ങൾ കൊല്ലപ്പെട്ട ആലീസിന്റേതാണെന്നു തെളിയിക്കാനും കഴിഞ്ഞിട്ടില്ല.
4. ഭരണിക്കാവിലെ ബാര്‍ബർ ഷോപ്പിലെ ബാഗിൽ നിന്നു കണ്ടെത്തിയെന്നു പറയുന്ന സിം കാർഡുകൾ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയെന്നത് വിശ്വാസ യോഗ്യമല്ല. തുറന്നൊരു സ്ഥലത്തു നിന്നുള്ള വീണ്ടെടുക്കലിലൂടെ ശിക്ഷ പ്രഖ്യാപിക്കാനാകില്ല.
5. ഗിരീഷ് കുമാറിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളില്ല. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയിൽ പ്രതിയുടെ വിരലടയാളമുണ്ടെന്നു സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
6. ചില സാക്ഷിമൊഴികളുടെ വിശ്വാസ്യത പരിഗണിക്കാതെ പോയി.
7. പ്രതിയിൽ നിന്നു വീണ്ടെടുക്കപ്പെട്ടതെന്നു കരുതപ്പെടുന്ന സിം കാർഡുകളുടെ ശാസ്ത്രീയ പരിശോധന നടന്നിട്ടില്ല.
8. കൃത്യം നടന്ന സ്ഥലത്തു നിന്നു വീണ്ടെടുത്ത ബ്ലാങ്ക് ചെക്കുകൾ, മുദ്രപ്പത്രങ്ങൾ, റവന്യൂ സ്റ്റാംപ് പതിച്ച കടലാസുകള്‍ എന്നിവ കൊല്ലപ്പെട്ടയാൾ പണം ഇടപാടു നടത്തുന്നതിന്റെ തെളിവാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വൈര്യത്തെ തുടര്‍ന്നാകാം കൊലപാതകം എന്ന നിലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചില്ല.
9. വീണ്ടെടുത്ത സിം കാർഡുകളോ, മൊബൈൽ ഫോണുകളോ പ്രതിക്ക് എതിരായ തെളിവുകളാണെന്നു തെളിയിക്കാനായില്ല. കണ്ടെടുത്ത സിമ്മുകളിൽ ഒന്നിലേക്ക് ജൂൺ 18ന് എത്തിയെന്നു പറയുന്ന കോൾ സംബന്ധിച്ച വിശദാംശങ്ങളില്ല.
10. കൊലപാതകത്തിനു തൊട്ടു മുന്‍പുള്ള ദിവസം വരെ ആലീസിന്റെ വീടിനോടു ചേർന്നുള്ള കടയിൽ നിർമാണ പ്രവർത്തനം നടത്തിയവരെ ആരെയും ചോദ്യംചെയ്യാനോ അവരിൽ നിന്നു മൊഴിയെടുക്കാനോ അന്വേഷണ സംഘം ശ്രമിച്ചില്ല.
11. തികച്ചും സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലുള്ള കേസായതിനാൽ അത്തരം സാഹചര്യങ്ങളുടെ ശൃംഖല തെളിയിക്കാനായില്ല.
12. പ്രോസിക്യൂഷൻ വിചാരണ സമയത്തു വാദിച്ച കുറ്റകൃത്യങ്ങൾ സംബന്ധിച്ച് തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
13. സുപ്രീംകോടതി ഉൾപ്പെടെയുള്ള കോടതികളുടെ നിർദേശങ്ങൾ പാലിക്കാതെയാണ് വധശിക്ഷ.
അഭിഭാഷക ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ആലീസ് വധക്കേസിൽ പ്രതിയെ വിട്ടയച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് കേസിൽ പ്രതിഭാഗത്തിനായി ഹാജരായ മങ്ങാട് ചിറയിൽ വീട്ടിൽ അഡ്വ. സി.എസ്.സുനിൽ പറയുന്നു. പ്രതിയെ വധശിക്ഷയ്ക്കു നൽകിയ കീഴ്‌ക്കോടതി വിധി തന്റെ ജീവിതത്തിലെ കളങ്കമായിരുന്നു. ഈ കേസിൽ ഗിരീഷ്‌കുമാർ നിരപരാധിയെന്ന് മനസ്സ് പറഞ്ഞതു കൊണ്ടാണ് കീഴ്ക്കോടതി വിധി വന്നു ദിവസങ്ങൾക്കുള്ളിൽ അപ്പീൽ നൽകിയത്. കൊല്ലം സ്വദേശിയും വ്യോമസേന മുൻ ഉദ്യോഗസ്ഥനുമായ അഡ്വ. രാജേഷ് മുരളിയാണ് ഹൈക്കോടതിയിൽ ഹാജരായത്. അഭിമാന പ്രശ്നമായി കണക്കിലെടുത്താണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അതിൽ വിജയിച്ചെന്നും അഡ്വ. സുനിൽ പറഞ്ഞു.
∙ ഗിരീഷ്‌കുമാറിന്റെ നൊമ്പരം
‘‘ഞാൻ ശരിയായ ഒരു മനുഷ്യനൊന്നുമല്ല. എന്നാൽ, ആരെയും കൊലപ്പെടുത്താനുള്ള മനസ്സോ ധൈര്യമോയില്ല. വീട്ടുകാരെല്ലാം ഉപേക്ഷിച്ചു. അടുത്ത ബന്ധുക്കൾ മരിച്ചപ്പോൾ പോലും കാണാൻ അനുവദിച്ചില്ല. ഒട്ടേറെ മാനസിക സമ്മർദത്തിലാണ് 11 വർഷം കഴിച്ചു കൂട്ടിയത്. പ്രത്യേകിച്ചും വധശിക്ഷ വിധിച്ച ശേഷമുള്ള ആറു കൊല്ലം. തൂക്കിലേറ്റാനുള്ള വിധി വന്നപ്പോൾ എന്നെ ഒന്നു തിരിഞ്ഞു നോക്കാതെ ഏറെ സങ്കടത്തോടെയാണ് എന്റെ വക്കീൽ കോടതിയിൽനിന്നു പോയത്. അദ്ദേഹത്തിന് അറിയാമായിരുന്നു ഈ കേസിൽ ഞാൻ തെറ്റുകാരനല്ലെന്ന്. ആറു വർഷത്തിനു ശേഷം ജയിൽ മോചിതനായി കഴിഞ്ഞ ദിവസമാണ് വക്കീലിനെ വീണ്ടും കണ്ടത്, അദ്ദേഹത്തിനും ഏറെ സന്തോഷമായി.
അടുത്തൊരു സുഹൃത്ത് ചൂണ്ടിക്കാട്ടിയത് അനുസരിച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. 2013 ജൂണിൽ അറസ്റ്റു ചെയ്ത പൊലീസ് കുറ്റം സമ്മതിക്കാനായി ക്രൂരമായി മർദിച്ചു. അതൊക്കെ ഓർക്കുമ്പോൾ ഇന്നും നടുക്കമാണ് മനസ്സിലേക്ക് വരുന്നത്. മർദനത്തെ തുടർന്ന് രണ്ടാഴ്ചയോളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുണ്ടറയിലെ വീട്ടമ്മയായ ആലീസിനെ കൊലപ്പെടുത്തിയത് ആരെന്ന് അറിയണം. ആ കേസിൽ പതിനൊന്നു വർഷത്തിൽ അധികം തടവ് അനുഭവിച്ചു. ഹൈക്കോടതി വിധിയുടെ ആനുകൂല്യത്തിലാണു പുറത്തിറങ്ങിയത്. ഒരു പ്രതിഫലവും കൂടാതെ കേസു വാദിച്ചു വിജയിപ്പിച്ച അഡ്വ.സി.എസ്.സുനിലിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ആലീസ് കേസിൽ അറസ്റ്റ് ചെയ്തതോടെ എന്ന കൊലപാതകിയും ബലാൽസംഗക്കാരനുമായി സമൂഹം ചിത്രീകരിച്ചു.’’ ഗിരീഷ് പറയുന്നു.
കോടതി വെറുതേ വിട്ടശേഷം സുഹൃത്തിന്റെ കോഴിക്കടയിൽ ജോലി ചെയ്യുകയാണ് ഗിരീഷ്. മറ്റൊരു കൊലപാതക കേസിൽ ഗിരീഷിനെ നേരത്തേ വിട്ടയച്ചിരുന്നു. 2008ൽ ചവറയിലെ ലോഡ്ജിൽ താമസക്കാരനായിരുന്ന വിജയനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ഗിരീഷിനെ പ്രതി ചേർത്തിരുന്നത്. കൊല്ലം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ഗിരീഷിനെ വിട്ടയച്ചത്. ആലീസ് വധക്കേസിലെ ഹൈക്കോടതി വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. സുപ്രീംകോടതി വിധിയിലൂടെ അറിയാം ഗിരീഷ്കുമാറിന്റെ ശരിയായ ‘വിധി’.