‘ഏതാണീ സ്ഥലം’ എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം പേരും ചോദിക്കുന്ന ഒരിടമായിരുന്നു ഏതാനും മാസം മുൻപുവരെ കർണാടകയിലെ അങ്കോലയിലെ ഷിരൂർ. കേരളവും ഷിരൂരും തമ്മിലുള്ള ആ അകലം കുറച്ചത് ഒരു മനുഷ്യജീവനായിരുന്നു. കേരളമൊന്നാകെ പ്രാർഥനയോടെ കാത്തിരുന്ന അർജുനെന്ന യുവാവിന്റെ ജീവൻ. കൊടുംമഴയിലും കാറ്റിലും കുന്നിടിച്ചിലിലും ഷിരൂർ വിറച്ചപ്പോൾ അവിടുത്തെ ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലേക്ക് അർജുൻ വീണുപോകുകയായിരുന്നു. എഴുപത്തിരണ്ട് ദിവസമെടുത്തു ആ ആഴങ്ങളിൽ ജീവൻ തേടിയുള്ള ശ്രമങ്ങൾക്ക് ഉത്തരം ലഭിക്കാൻ. ലോറിയടക്കം നദിയുടെ ആഴങ്ങളിലേക്ക് പതിച്ച അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽനിന്നു കണ്ടെത്തിയത് സെപ്റ്റംബർ 25ന്. ഇനിയും രണ്ടു പേർ ഗംഗാവലിപ്പുഴയിൽ അടിഞ്ഞ മണ്ണിനടിയിലുണ്ട്. നിമിഷങ്ങൾകൊണ്ട് ഒട്ടേറെ പേരുടെ ജീവിതവും വീടുമെല്ലാം തുടച്ചെറിഞ്ഞ ഈ പ്രകൃതി ദുരന്തം ഒരു നടുക്കത്തോടെ മാത്രമേ ഓർക്കാനാവുകയുള്ളൂ. മണ്ണുവീഴ്ചയുടെ ഭീതി നിലനിൽക്കുമ്പോൾത്തന്നെ ദേശീയ പാതയിലും കനത്ത മഴയിൽ കുത്തൊഴുക്കുള്ള ഗംഗാവലിയിലും രക്ഷാപ്രവർത്തനത്തിൽ മുഴുകിയവരുടെ കാഴ്ചകൾ, രക്ഷാപ്രവർത്തനം നടക്കുന്ന നദിയുടെ മറുകരയായ ഉൾവരെയിൽ എരിയുന്ന ചിതയുടെയും നദീ ജലം ഇരച്ചു കയറി വീടടക്കം സർവതും നഷ്ടപ്പെട്ടതിൻ്റെയും കാഴ്ചകൾ... രക്ഷാപ്രവർത്തനത്തിന് തുടക്കമായ നാൾ തൊട്ട് നാം കണ്ട കാഴ്ചകൾ പലതും ഭാഷയ്ക്കും നാടിനും അതീതമായ മനുഷ്യസ്നേഹത്തിന്റെ നേർക്കാഴ്ചകൾ ആയിരുന്നു. ഷിരൂർ കുന്ന് ഗംഗാവലിയിലേക്ക് തള്ളിയിട്ട അർജുനെത്തേടി ദിവസങ്ങൾ അലഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഏതാണീ സ്ഥലം’ എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം പേരും ചോദിക്കുന്ന ഒരിടമായിരുന്നു ഏതാനും മാസം മുൻപുവരെ കർണാടകയിലെ അങ്കോലയിലെ ഷിരൂർ. കേരളവും ഷിരൂരും തമ്മിലുള്ള ആ അകലം കുറച്ചത് ഒരു മനുഷ്യജീവനായിരുന്നു. കേരളമൊന്നാകെ പ്രാർഥനയോടെ കാത്തിരുന്ന അർജുനെന്ന യുവാവിന്റെ ജീവൻ. കൊടുംമഴയിലും കാറ്റിലും കുന്നിടിച്ചിലിലും ഷിരൂർ വിറച്ചപ്പോൾ അവിടുത്തെ ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലേക്ക് അർജുൻ വീണുപോകുകയായിരുന്നു.  എഴുപത്തിരണ്ട് ദിവസമെടുത്തു ആ ആഴങ്ങളിൽ ജീവൻ തേടിയുള്ള ശ്രമങ്ങൾക്ക് ഉത്തരം ലഭിക്കാൻ. ലോറിയടക്കം നദിയുടെ ആഴങ്ങളിലേക്ക് പതിച്ച അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽനിന്നു കണ്ടെത്തിയത് സെപ്റ്റംബർ 25ന്. ഇനിയും രണ്ടു പേർ ഗംഗാവലിപ്പുഴയിൽ അടിഞ്ഞ മണ്ണിനടിയിലുണ്ട്. നിമിഷങ്ങൾകൊണ്ട് ഒട്ടേറെ പേരുടെ ജീവിതവും വീടുമെല്ലാം തുടച്ചെറിഞ്ഞ ഈ പ്രകൃതി ദുരന്തം ഒരു നടുക്കത്തോടെ മാത്രമേ ഓർക്കാനാവുകയുള്ളൂ.

മണ്ണുവീഴ്ചയുടെ ഭീതി നിലനിൽക്കുമ്പോൾത്തന്നെ ദേശീയ പാതയിലും കനത്ത മഴയിൽ കുത്തൊഴുക്കുള്ള ഗംഗാവലിയിലും രക്ഷാപ്രവർത്തനത്തിൽ മുഴുകിയവരുടെ കാഴ്ചകൾ, രക്ഷാപ്രവർത്തനം നടക്കുന്ന നദിയുടെ മറുകരയായ ഉൾവരെയിൽ എരിയുന്ന ചിതയുടെയും നദീ ജലം ഇരച്ചു കയറി വീടടക്കം സർവതും നഷ്ടപ്പെട്ടതിൻ്റെയും കാഴ്ചകൾ... രക്ഷാപ്രവർത്തനത്തിന് തുടക്കമായ നാൾ തൊട്ട് നാം കണ്ട കാഴ്ചകൾ പലതും ഭാഷയ്ക്കും നാടിനും അതീതമായ മനുഷ്യസ്നേഹത്തിന്റെ നേർക്കാഴ്ചകൾ ആയിരുന്നു. ഷിരൂർ കുന്ന് ഗംഗാവലിയിലേക്ക് തള്ളിയിട്ട അർജുനെത്തേടി ദിവസങ്ങൾ അലഞ്ഞ ലോറി ഉടമ മനാഫ് ,സഹോദരൻ അഭിജിത്ത്, സഹോദരീ ഭർത്താവ് ജിതിൻ, ഒടുവിൽ ഷിരൂരിലെത്തിയ സഹോദരി അഞ്ജു എന്നിവർ കടന്നു പോയ നിമിഷങ്ങൾ. ഗംഗാവലി നദിപോലെ ദുഃഖത്തിന്റെയും വൈകാരികപിരിമുറുക്കത്തിന്റെയും വേലിയേറ്റവും വേലിയിറക്കവും നിറഞ്ഞതായിരുന്നു ഷിരൂരിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ, അതിനു സാക്ഷ്യം വഹിക്കാനെത്തിയ ഓരോരുത്തരുടെയും മനസ്സും.

അങ്കോലയിലെ ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിൽ.
ADVERTISEMENT

സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ പുഴയിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയത് പ്രതീക്ഷയിലേക്ക് പല തവണ നയിച്ചെങ്കിലും പ്രതികൂല സാഹചര്യങ്ങൾ കാരണം വീണ്ടും രക്ഷാപ്രവർത്തനങ്ങളിൽ നിരാശയുടെ നിഴൽ വീണു. വേണ്ടത്ര ജാഗ്രതയില്ലാതെ ഒരുക്കുന്ന മനുഷ്യനിർമിതികൾ എങ്ങനെ കൊടിയ പ്രകൃതി ദുരന്തങ്ങൾക്ക്  കാരണമാകുന്നുവെന്നതിന്റെ നേർക്കാഴ്ച കൂടിയായിരുന്നു ഷിരൂരിൽ. ഇപ്പോൾ  ശാന്തമാണ് ഗംഗാവലിപ്പുഴ. പക്ഷേ അതിന്റെ ആഴങ്ങളിൽനിന്ന് 72 നാളുകളിലെ  കാത്തിരിപ്പിനും കഠിന പ്രയത്നത്തിനും ഒടുവിൽ ഉയർത്തിക്കൊണ്ടുവന്ന സങ്കടക്കാഴ്ച നമ്മുടെ ഉള്ളുലയ്ക്കും. ദുരന്തം നിഴല്‍ വിരിച്ച ഷിരൂരിലെ തുടക്കം മുതൽ തിരച്ചിലിന്റെ അവസാനത്തിലെത്തി നിൽക്കുന്ന നാൾ വരെയുള്ള ക്യാമറക്കാഴ്ചകളിലൂടെ...

ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലിപ്പുഴയിൽ തിരച്ചിൽ നടത്തുന്ന നാവികസേനാ സംഘം.
ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി കനത്ത മഴയിലും മണ്ണ് നീക്കുന്നു. മണ്ണിടിഞ്ഞു വീണ ഭാഗത്തായിരുന്നു തുടക്കത്തിലെ പരിശോധന.
ഷിരൂരിൽ കുന്നിടിഞ്ഞ് ഗംഗാവലിപ്പുഴയിലേക്കു വീണപ്പോഴുണ്ടായ സൂനാമി പോലുള്ള ജലപ്രവാഹത്തിൽ ഒഴുകിപ്പോയ സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹം സംസ്കരിക്കാനെടുക്കുമ്പോൾ പൊട്ടിക്കരയുന്ന ബന്ധു.
സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹം ഗംഗാവലിപ്പുഴയുടെ തീരത്തു തന്നെ ചിതയൊരുക്കി സംസ്കരിക്കുന്നു. ഇടിഞ്ഞ ഷിരൂർ കുന്ന് പശ്ചാത്തലത്തിൽ. തിരച്ചിലിന്റെ ഒൻപതാം ദിവസമാണ് സന്നിയുടെ മൃതദേഹം കണ്ടെടുത്തത്.
മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി ഗംഗാവലിപ്പുഴയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.
കാണാതായ അർജുന് വേണ്ടി ഗംഗാവലിപ്പുഴയിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തിരച്ചിൽ നടത്തുന്നു.
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗംഗാവലിപ്പുഴയിൽ രൂപപ്പെട്ട മൺകൂനയുടെ രണ്ട് ചിത്രങ്ങളാണിത്. ആദ്യത്തേത് മണ്ണിടിച്ചിലുണ്ടായ ആദ്യ ആഴ്ചയിലേതാണ്, രണ്ടാം ചിത്രം പിന്നീട് എടുത്തതും. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിൽ പുഴയിലെ ശക്തമായ ഒഴുക്കും ഉയർന്ന ജലനിരപ്പും കാരണം പുഴയിലെ തിരച്ചിൽ ദുഷ്കരമായിരുന്നു. ഇതിനെ തുടർന്ന് തിരച്ചിലും താൽകാലികമായി നിർത്തി വച്ചിരുന്നു.
ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചപ്പോൾ.
അർജുന് വേണ്ടി ഗംഗാവലി പുഴയിൽ ഡ്രജർ പരിശോധനയ്ക്കൊപ്പം മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും തിരച്ചിൽ നടത്തുന്നു.
ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിൽ വീക്ഷിക്കുന്ന അർജുന്റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും.
പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ വാഹനങ്ങളുടെ ഭാഗങ്ങളും ലോഹ ഭാഗങ്ങളും.
ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ആക്സിലടക്കമുള്ള 4 ടയറുകൾ, കയർ കഷ്ണങ്ങൾ, മരത്തടികൾ, ലോഹഭാഗങ്ങൾ എന്നിവ അർജുന്റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും ഡ്രജറിലെത്തി പരിശോധിക്കുന്നു.
ഗംഗാവലിപ്പുഴയിൽനിന്ന് ലോറി ഉയർത്തുന്നതിനിടെ വിതുമ്പുന്ന അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും.
ഗംഗാവലിപ്പുഴയിൽനിന്ന് ലോറി ഉയർത്തിയതിന് ശേഷം ക്യാബിനിലുണ്ടായിരുന്ന അർജുന്റെ മൃതദേഹ ഭാഗങ്ങൾ മാറ്റാനുള്ള ശ്രമം.
ഗംഗാവലിപ്പുഴയിൽനിന്ന് ലോറി ഉയർത്തിയതിന് ശേഷം ക്യാബിനിലുണ്ടായിരുന്ന അർജുന്റെ മൃതദേഹ ഭാഗങ്ങൾ ബോട്ടിലേക്ക് മാറ്റിയപ്പോൾ.
ഗംഗാവലിപ്പുഴയിൽനിന്ന് അർജുന്റെ ലോറി കരയിലേക്ക് കയറ്റുന്നു.
അർജുന്റെ ലോറി കരയിലേക്ക് കയറ്റിയപ്പോൾ.
കരയിലേക്ക് കയറ്റിയ അർജുന്റെ ലോറിയിലെ ചെളിയും മണ്ണും കളയുന്നതിന് അഗ്നിരക്ഷാ സേന വെള്ളം ചീറ്റിക്കുന്നു.
അർജുന്റെ ലോറി കരയിലേക്ക് കയറ്റിയതിനു ശേഷം നടത്തിയ പരിശോധനയിൽ ലോറിയിൽനിന്ന് ലഭിച്ച കളിപ്പാട്ടം.
കരയിലേക്ക് കയറ്റിയ ലോറിക്കു സമീപം ഉടമ മനാഫ്.
English Summary:

Karnataka Landslide: After 72 days, Arjun's lorry recovered, Shirur Rescue Operation Pictures