മണിച്ചൻ, ഐസ്ക്രീം, സൂര്യനെല്ലി, ലൈംഗിക പീഡനം...; എന്നും ‘സംരക്ഷകനായി’ പിണറായി; സെക്രട്ടേറിയറ്റിൽ നിന്ന് പുറത്തേക്കോ പി.ശശി?
കാൽനൂറ്റാണ്ടായി സിപിഎമ്മിനെ പ്രതിസന്ധികളിലും വിമർശനങ്ങളിലും കൊണ്ടെത്തിക്കുന്ന ഏക വ്യക്തിയെ കണ്ടെത്താൻ പറഞ്ഞാൽ അത് ആരായിരിക്കും? എന്നിട്ടും ആ വ്യക്തിയെ സിപിഎമ്മിലെ മുതിർന്ന നേതാക്കൾ സംരക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും? ആ വ്യക്തി ഇല്ലെങ്കിൽ സിപിഎം തകർന്നുപോകുമോ? 2000ലെ കല്ലുവാതുക്കൽ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി കെ.എസ്.മണിച്ചൻ മുതൽ 2024ൽ നിലമ്പൂർ മണ്ഡലത്തിലെ സിപിഎം സ്വതന്ത്ര അംഗം പി.വി.അൻവർ വരെ ആരോപണങ്ങൾ കൊണ്ട് ആക്രമിക്കുന്ന പി.ശശിയാണ് ഈ ചോദ്യങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രം. നേതാക്കൾക്ക് ഉത്തരങ്ങളില്ലാത്ത ഈ ചോദ്യം ലോക്കൽ കമ്മിറ്റി മുതൽ മുകളിലേക്ക് ആവർത്തിച്ചേക്കാം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ തന്റെ വീട്ടിൽ എത്തിയെന്ന അന്നത്തെ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ആയിരുന്നു. ജാവഡേക്കറെ താനും കണ്ടിട്ടുണ്ടെന്നു പറഞ്ഞു പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് ഇപിയെ ന്യായീകരിച്ചു. എന്നാൽ ഓഗസ്റ്റ് 31ന് ഇപിയെ കൺവീനർ സ്ഥാനത്തു നിന്നു
കാൽനൂറ്റാണ്ടായി സിപിഎമ്മിനെ പ്രതിസന്ധികളിലും വിമർശനങ്ങളിലും കൊണ്ടെത്തിക്കുന്ന ഏക വ്യക്തിയെ കണ്ടെത്താൻ പറഞ്ഞാൽ അത് ആരായിരിക്കും? എന്നിട്ടും ആ വ്യക്തിയെ സിപിഎമ്മിലെ മുതിർന്ന നേതാക്കൾ സംരക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും? ആ വ്യക്തി ഇല്ലെങ്കിൽ സിപിഎം തകർന്നുപോകുമോ? 2000ലെ കല്ലുവാതുക്കൽ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി കെ.എസ്.മണിച്ചൻ മുതൽ 2024ൽ നിലമ്പൂർ മണ്ഡലത്തിലെ സിപിഎം സ്വതന്ത്ര അംഗം പി.വി.അൻവർ വരെ ആരോപണങ്ങൾ കൊണ്ട് ആക്രമിക്കുന്ന പി.ശശിയാണ് ഈ ചോദ്യങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രം. നേതാക്കൾക്ക് ഉത്തരങ്ങളില്ലാത്ത ഈ ചോദ്യം ലോക്കൽ കമ്മിറ്റി മുതൽ മുകളിലേക്ക് ആവർത്തിച്ചേക്കാം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ തന്റെ വീട്ടിൽ എത്തിയെന്ന അന്നത്തെ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ആയിരുന്നു. ജാവഡേക്കറെ താനും കണ്ടിട്ടുണ്ടെന്നു പറഞ്ഞു പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് ഇപിയെ ന്യായീകരിച്ചു. എന്നാൽ ഓഗസ്റ്റ് 31ന് ഇപിയെ കൺവീനർ സ്ഥാനത്തു നിന്നു
കാൽനൂറ്റാണ്ടായി സിപിഎമ്മിനെ പ്രതിസന്ധികളിലും വിമർശനങ്ങളിലും കൊണ്ടെത്തിക്കുന്ന ഏക വ്യക്തിയെ കണ്ടെത്താൻ പറഞ്ഞാൽ അത് ആരായിരിക്കും? എന്നിട്ടും ആ വ്യക്തിയെ സിപിഎമ്മിലെ മുതിർന്ന നേതാക്കൾ സംരക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും? ആ വ്യക്തി ഇല്ലെങ്കിൽ സിപിഎം തകർന്നുപോകുമോ? 2000ലെ കല്ലുവാതുക്കൽ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി കെ.എസ്.മണിച്ചൻ മുതൽ 2024ൽ നിലമ്പൂർ മണ്ഡലത്തിലെ സിപിഎം സ്വതന്ത്ര അംഗം പി.വി.അൻവർ വരെ ആരോപണങ്ങൾ കൊണ്ട് ആക്രമിക്കുന്ന പി.ശശിയാണ് ഈ ചോദ്യങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രം. നേതാക്കൾക്ക് ഉത്തരങ്ങളില്ലാത്ത ഈ ചോദ്യം ലോക്കൽ കമ്മിറ്റി മുതൽ മുകളിലേക്ക് ആവർത്തിച്ചേക്കാം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ തന്റെ വീട്ടിൽ എത്തിയെന്ന അന്നത്തെ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ആയിരുന്നു. ജാവഡേക്കറെ താനും കണ്ടിട്ടുണ്ടെന്നു പറഞ്ഞു പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് ഇപിയെ ന്യായീകരിച്ചു. എന്നാൽ ഓഗസ്റ്റ് 31ന് ഇപിയെ കൺവീനർ സ്ഥാനത്തു നിന്നു
കാൽനൂറ്റാണ്ടായി സിപിഎമ്മിനെ പ്രതിസന്ധികളിലും വിമർശനങ്ങളിലും കൊണ്ടെത്തിക്കുന്ന ഏക വ്യക്തിയെ കണ്ടെത്താൻ പറഞ്ഞാൽ അത് ആരായിരിക്കും? എന്നിട്ടും ആ വ്യക്തിയെ സിപിഎമ്മിലെ മുതിർന്ന നേതാക്കൾ സംരക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും? ആ വ്യക്തി ഇല്ലെങ്കിൽ സിപിഎം തകർന്നുപോകുമോ? 2000ലെ കല്ലുവാതുക്കൽ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി കെ.എസ്.മണിച്ചൻ മുതൽ 2024ൽ നിലമ്പൂർ മണ്ഡലത്തിലെ സിപിഎം സ്വതന്ത്ര അംഗം പി.വി.അൻവർ വരെ ആരോപണങ്ങൾ കൊണ്ട് ആക്രമിക്കുന്ന പി.ശശിയാണ് ഈ ചോദ്യങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രം. നേതാക്കൾക്ക് ഉത്തരങ്ങളില്ലാത്ത ഈ ചോദ്യം ലോക്കൽ കമ്മിറ്റി മുതൽ മുകളിലേക്ക് ആവർത്തിച്ചേക്കാം.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ തന്റെ വീട്ടിൽ എത്തിയെന്ന അന്നത്തെ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ആയിരുന്നു. ജാവഡേക്കറെ താനും കണ്ടിട്ടുണ്ടെന്നു പറഞ്ഞു പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് ഇപിയെ ന്യായീകരിച്ചു. എന്നാൽ ഓഗസ്റ്റ് 31ന് ഇപിയെ കൺവീനർ സ്ഥാനത്തു നിന്നു നീക്കിക്കൊണ്ടാണു നേതൃത്വം അണികൾക്കു വിശദീകരണം നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗമായ ശശിയെ ഇപ്പോൾ സംരക്ഷിച്ചാലും അധികം വൈകാതെ കൈവിടുമോ?
താഴേത്തട്ടിൽനിന്നു കനത്ത സമ്മർദം ഉണ്ടാകുമ്പോൾ നേതാക്കൾ മനസ്സില്ലാമനസ്സോടെ തീരുമാനങ്ങൾ എടുക്കുകയും എന്നിട്ട് അതേ നേതാക്കൾതന്നെ ‘ഇതു പാർട്ടി വേറെ’ ആണെന്നു പറയുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട് സിപിഎമ്മിൽ. ശശിയുടെ കാര്യത്തിലും അത് ആവർത്തിക്കുമോയെന്നു നോക്കിയിരിക്കുകയാണ് സിപിഎമ്മുകാർ. പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ.ഹംസയുടെ പ്രൈവറ്റ് സെക്രട്ടറി, കണ്ണൂർ ദേശാഭിമാനി മാനേജർ, റെയ്‌ഡ്‌കോ ചെയർമാൻ, മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ച ശശി ഒരിക്കലും ജനകീയ രാഷ്‌ട്രീയത്തിലേക്കു വന്നിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ അറിവില്ലാതെ ആരും ഒന്നും ആയിട്ടുമില്ല, വിശേഷിച്ചു കണ്ണൂരിൽ.
∙ ശശിയുടെ വരവ്
1996 മേയ് 20നു മൂന്നാം തവണ ഇ.കെ.നായനാർ കേരള മുഖ്യമന്ത്രിയായി ചുമതല ഏൽക്കുമ്പോൾ ഭരണം മികച്ചതാക്കാൻ യുവത്വമുള്ള ഒരാളെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. ആ അന്വേഷണം അവസാനിച്ചതാകട്ടെ പി.ശശിയിലും. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കണ്ണൂർ സ്വദേശി ശശിക്കു പിന്തുണയുമായി അവിടെ നിന്നുള്ള പിണറായി ഉൾപ്പെടെ സകല നേതാക്കളും അണിനിരന്നു. ശശി മെല്ലെ പാർട്ടിയെയും ഭരണത്തെയും തന്റെ വലയത്തിലേക്കു കൊണ്ടുവന്നു. ശശിയുടെ വാക്കുകൾക്കുവേണ്ടി നായനാർക്കു പോലും കാത്തിരിക്കേണ്ട കാലമായിരുന്നു അത്.
പാർട്ടിയിലെ ഒരു ചെറുസഖ്യം ശശിയുടെ നേതൃത്വത്തിൽ സർക്കാരിനെ നിയന്ത്രിച്ചു. 1998 സെപ്റ്റംബർ 9നു സിപിഎം സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ അന്തരിച്ചു. വൈദ്യുതി, സഹകരണ വകുപ്പുകളുടെ മന്ത്രിയായിരുന്ന പിണറായി വിജയൻ ഒക്ടോബർ 19നു രാജിവച്ച് സംസ്ഥാന സെക്രട്ടറിയുടെ പദവിയിൽ എത്തിയതോടെ ശശിയുടെ ശക്തി ഇരട്ടിച്ചു. ആഭ്യന്തര വകുപ്പിന്റെയാകെ നിയന്ത്രണം കൈവെള്ളയിലാക്കിയ ശശി അറിയാതെ ആരും അനങ്ങാത്ത ദിനങ്ങളായിരുന്നു പിന്നീട്. ഇന്നത്തെപോലെ അന്നും ശശിയുടെ പ്രീതി പിടിച്ചുപറ്റാൻ പൊലീസ് ഉദ്യോഗസ്ഥർ മത്സരിച്ചു.
∙ ആദ്യ ‘മണിയൊച്ച’ മുഴങ്ങിയപ്പോൾ
കേരള ചരിത്രത്തിൽ ഏറ്റവും വലിയ വെല്ലുവിളികളിലൂടെ കടന്നുപോയ ഇടതു സർക്കാരായിരുന്നു അത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട കാലം. ധനമന്ത്രി ടി.ശിവദാസ മേനോൻ എന്തൊക്കെ അഭ്യാസം കാണിച്ചിട്ടും ട്രഷറിക്ക് നിരന്തരം പൂട്ടുവീണു. വിവിധ വിഷയങ്ങളിൽ നട്ടം തിരിഞ്ഞ സർക്കാരിന്റെ നട്ടെല്ലിന് ഏറ്റ മാരക പ്രഹരമായിരുന്നു 33 പേരുടെ ജീവൻ എടുത്ത 2000 ഒക്ടോബർ 21ലെ കല്ലുവാതുക്കൽ മദ്യദുരന്തം. ശശിക്കു നേരെ ആദ്യമായി പരസ്യമായി ആരോപണം ഉയർന്ന നാളുകൾ. കൈക്കൂലി വാങ്ങിയവരുടെ പേരുകൾ എഴുതിയ മണിച്ചന്റെ ഡയറിക്കൊപ്പം ശശിയുടെ ഇടപെടലുകളും ഞെട്ടിക്കുന്ന വാർത്തകളായി പുറത്തുവന്നുകൊണ്ടിരുന്നു.
മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വി.പി.മോഹൻ കുമാർ കമ്മിഷന് മുന്നിൽ മണിച്ചൻ നടത്തിയ വെളിപ്പെടുത്തലുകൾ വലുതായിരുന്നു. മണിച്ചന്റെ വാക്കുകൾ ഇങ്ങനെ: ‘‘എന്നെ പ്രതി ചേർക്കുമെന്ന് ‘ദേശാഭിമാനി’യിൽ വാർത്ത വന്നിരുന്നു. അതോടെ ഞാൻ അകത്താകുമെന്ന് ഉറപ്പിച്ചു. അപ്പോഴാണു നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ബന്ധപ്പെടുന്നത്. പൊലീസിനു മുന്നിൽ കീഴടങ്ങണമെന്നും കേസ് താൻ നോക്കിക്കോളാമെന്നും ശശി ഉറപ്പു നൽകി. കേസ് വഴിതിരിച്ചു വിടാൻ ശശി ഒരു കോടി രൂപ ആവശ്യപ്പെട്ടു. തന്റെ പാർട്നറായ ചൈന സുനിലാണു തനിക്കു ശശിയെ പരിചയപ്പെടുത്തിത്തന്നത്. പങ്കുകച്ചവടത്തിൽ ഞാനും സുനിലും തമ്മിൽ തെറ്റിയപ്പോൾ ശശി സുനിലിനൊപ്പം നിന്നു.’’ മണിച്ചന്റെ വെളിപ്പെടുത്തലുകൾ വാർത്തകളിൽ കത്തിക്കാളിയെങ്കിലും കേരളമാകെ ചർച്ച ചെയ്തെങ്കിലും ശശിയോ പാർട്ടിയോ കുലുങ്ങിയില്ല.
∙ ഐസ്ക്രീമിലൂടെ ലീഗിലേക്ക്; സൂര്യനെല്ലിയിലൂടെ കുര്യനിലേക്ക്
മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗികാരോപണം ഉയർത്തിയ ഐസ്ക്രീം കേസിലും ശശിയുടെ ഇടപെടൽ ചർച്ച ചെയ്യപ്പെട്ടു. മലപ്പുറത്ത് സിപിഎമ്മിന് കടന്നുകയറാൻ സാധിക്കാത്ത കാലമായിരുന്നു അത്. ബാലികേറാമല കീഴടക്കാൻ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ലീഗിലെ ഒരു വിഭാഗത്തെ വശത്താക്കാമെന്ന പ്ലാൻ തയാറാക്കിയതിനു പിന്നിൽ ശശിയും ഉണ്ടായിരുന്നു. അങ്ങനെയാണു കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാൻ തീരുമാനിച്ചതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ അക്കാലത്തെ കണ്ടെത്തൽ.
കേസിൽ നിന്നു കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചെടുക്കാൻ ശശി ആത്മാർഥമായിത്തന്നെ ഇറങ്ങിയെന്ന കണ്ടെത്തൽ മറ്റാരുടേതുമല്ല, സിപിഎമ്മിന്റേതായിരുന്നു. നായനാർ സർക്കാർ അധികാരം ഒഴിഞ്ഞെങ്കിലും കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചുവെന്ന കുറ്റാരോപണം സിപിഎമ്മിനു ചുമക്കേണ്ടിവന്നു. 2004 നവംബർ 10നു നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.കെ.സൈനബയാണു ശശിക്കെതിരെ തിരിഞ്ഞത്. സരോജനി ബാലാനന്ദനും ജെ.മേഴ്സിക്കുട്ടിയമ്മയും എൻ.കെ.രാധയുമൊക്കെ ശശിയെ ചോദ്യം ചെയ്തു. പി.ജയരാജനും വി.വി.ദക്ഷിണാമൂർത്തിയും സി.പി.നാരായണനും ശശിയെ സംരക്ഷിക്കാൻ തുനിഞ്ഞുവെന്ന പ്രചാരണം ഉണ്ടായെങ്കിലും ഈ നേതാക്കളാരും അക്കാര്യം പുറത്തു പറഞ്ഞിട്ടില്ല. ഒടുവിൽ, താൻ സ്വന്തമായിട്ട് ഒന്നും ചെയ്തില്ലെന്നും പാർട്ടി തീരുമാനപ്രകാരം പ്രവർത്തിച്ച തന്നെ ആക്രമിക്കരുതെന്നും വാദിച്ച ശശി വനിതാ നേതാക്കളെ പ്രതിരോധിച്ചു.
1996ൽ നടന്ന സൂര്യനെല്ലി പീഡനക്കേസിന്റെ പേരിലും ശശിക്കെതിരെ ആരോപണങ്ങൾ ഉയർന്നു. ഇവിടെയും ഒത്തുതീർപ്പു തന്നെയായിരുന്നു വിഷയം. കോൺഗ്രസ് നേതാവും എംപിയും ആയിരുന്ന പി.ജെ.കുര്യനെ സിപിഎമ്മിൽ എത്തിച്ചു കോൺഗ്രസിന്റെ കോട്ടയായ പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിന്റെ പരിപോഷിപ്പിക്കാമെന്ന മോഹമായിരുന്നത്രേ പിന്നിൽ.
അതല്ല, കേസിൽ ഉൾപ്പെട്ട സിപിഎം ബന്ധമുള്ളവരെ സംരക്ഷിക്കാനാണെന്ന പരാതികളും ഉയർന്നിരുന്നു. കേസ് അട്ടിമറിക്കാൻ ചരടുവലിച്ചതു നായനാരുടെ ഓഫിസിലെ ഉന്നതരാണെന്ന ആരോപണം ഉന്നയിച്ചതു ചില്ലറക്കാരനായിരുന്നില്ല. സിപിഎം സഹയാത്രികനും കെപിഎസി സ്ഥാപകനും പ്രമുഖ അഭിഭാഷകനും സൂര്യനെല്ലി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ജി.ജനാർദനക്കുറുപ്പിന്റേതായിരുന്നു ആരോപണം. എന്നാൽ അന്നത്തെ അഡ്വക്കറ്റ് ജനറൽ എം.കെ.ദാമോദരനും ശശിയും ജനാർദനക്കുറുപ്പിനെതിരെ തിരിഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതു കുറുപ്പാണെന്നു തിരിച്ചടിച്ചാണ് ഇരുവരും പിടിച്ചുനിന്നത്.
∙ മലപ്പുറം സമ്മേളനം മുതൽ ഗ്രാഫ് താഴേക്ക്
2005ൽ മലപ്പുറത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം പാർട്ടിക്കു മാത്രമല്ല, ശശിക്കും നിർണായകമായിരുന്നു. സംസ്ഥാന കമ്മിറ്റിയിലേക്കു നടന്ന വോട്ടെടുപ്പിൽ ഏറ്റവും കുറവ് വോട്ട് (286) ലഭിച്ചതു ശശിക്കാണ്. തൊട്ടു മുന്നിൽ തോമസ് ഐസക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.വിജയകുമാറായിരുന്നു വോട്ടിൽ (528) ഏറ്റവും മുന്നിൽ. പിണറായി പക്ഷക്കാരെ വെട്ടിനിരത്താൻ പട നയിച്ച വിഎസ് ശശിയെ ഉന്നമിട്ടിരുന്നു. അതിൽ നിന്നു കഷ്ടിച്ചാണു ശശി രക്ഷപ്പെട്ടത്. ശശി തോറ്റാൽ അതു കണ്ണൂർ ലോബിയുടെ തോൽവിയാകുമെന്നായിരുന്നു വിഎസിന്റെ കണക്കുകൂട്ടൽ. കുറഞ്ഞ വോട്ടിന്റെ നാണക്കേടിൽ നിന്ന ശശിയെ പിണറായി ഉൾപ്പെടുന്ന കണ്ണൂർ ലോബി സംരക്ഷിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറിയായി അവരോധിച്ചുകൊണ്ടാണ് അവർ ശശിയെ ചേർത്തു നിർത്തിയത്.
∙ സദാചാരത്തിൽ വീണപ്പോൾ
ജില്ലാ സെക്രട്ടറിയായിരിക്കെ ശശി വീണതു സദാചാരത്തിലായിരുന്നു. സദാചാര വിഷയത്തിൽ ഉണ്ടായ 2 പരാതികൾ വന്നപ്പോൾ ശശിയുടെ പ്രതിരോധം ഏശിയില്ല. എല്ലാ നേതാക്കളും സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഎസിന്റെ ഇടപെടലുകൾ തടസ്സമായി ഭവിച്ചു. അങ്ങനെ 2010 ഡിസംബർ 13നു സിപിഎം ജില്ലാ സെക്രട്ടറി സ്‌ഥാനത്തുനിന്നു നീക്കി. ചികിത്സയ്‌ക്കു വേണ്ടി ശശിക്ക് അവധി നൽകുന്നുവെന്നും പി.ജയരാജൻ എംഎൽഎയ്‌ക്ക് ചുമതല നൽകുന്നുവെന്നുമായിരുന്നു പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ലെന്നു വരെ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പരാതി ലഭിച്ചെന്ന വി.എസ്.അച്യുതാനന്ദന്റെ പരസ്യപ്രസ്താവനയിൽ നേതൃത്വം കുടുങ്ങി.
അന്വേഷണത്തിനു വൈക്കം വിശ്വനും എ.വിജയരാഘവനും ഉൾപ്പെട്ട കമ്മിഷനെ നിയോഗിച്ചു. വിഷയം ഏറ്റുപിടിച്ച പത്രപ്രവർത്തകൻ ക്രൈം നന്ദകുമാർ പൊലീസിന് കേസ് കൊടുത്തതോടെയാണു പ്രശ്നം വഷളായത്. കേസ് കോടതിയിൽ എത്തിയപ്പോൾ ശശിയുടെ സംരക്ഷകർക്ക് അധികം പിടിച്ചുനിൽക്കാനായില്ല. സംഭവം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കു വഴിവച്ചു. സദാചാര വിഷയത്തിൽ ശശിക്കെതിരെ വേറെയും പരാതികൾ ഉണ്ടെന്നു സംസ്ഥാന കമ്മിറ്റിയിൽ ചിലർ അഭിപ്രായപ്പെട്ടു. അതേക്കുറിച്ചുള്ള അന്വേഷണമൊന്നും മുന്നോട്ടുപോയില്ല. ശശിക്കെതിരെ നടപടി വേണമെന്നു കനത്ത സമ്മർദം ഉയർന്നതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു.
ശശിയെ സസ്പെൻഡ് ചെയ്താൽ മതിയെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. പക്ഷേ, 2011 ജൂലൈ 2നു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ശശിക്കൊപ്പം നിന്നില്ല. ഒരു വർഷത്തേക്കു സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്‌ഥാന കമ്മിറ്റിയിൽ സെക്രട്ടറി പിണറായി വിജയൻ വച്ചപ്പോൾതന്നെ പ്രതിഷേധം പതഞ്ഞുയർന്നു. കണ്ണൂരിൽ നിന്നുള്ള കെ.പി.സഹദേവൻ, ഇതല്ല മതിയായ ശിക്ഷയെന്നു പറഞ്ഞു. ജെ. മേഴ്‌സിക്കുട്ടിയമ്മ അടക്കമുള്ള വനിതകളും ശശിക്കെതിരെയാണു നിന്നത്. അമ്മ പെങ്ങന്മാരെ തിരിച്ചറിയാൻ കഴിയാത്തവരെ വച്ചുകൊണ്ടിരിക്കാൻ കഴിയില്ലെന്നും സെക്രട്ടേറിയറ്റിന്റെ ശുപാർശ അതിനാൽ തൃപ്‌തികരമല്ലെന്നും അഭിപ്രായം ഉണ്ടായി. ഇത്തരം പരാതി ഉയരുമ്പോൾ തന്നെ നടപടി എന്നതാണു പാർട്ടി രീതി. കമ്മിഷനെ വച്ച് അന്വേഷിക്കുകയും പരാതി ശരിവയ്‌ക്കപ്പെടുകയും ചെയ്‌തശേഷവും ലഘുശിക്ഷ പര്യാപ്‌തമല്ലെന്ന വാദവും ഉയർന്നു.
ഇതോടെ പിണറായി വിജയൻ ഇടപെട്ടു. കൂടുതൽ ചർച്ച ഇനി ആവശ്യമില്ലെന്നും കമ്മിറ്റിയുടെ വികാരം അംഗീകരിക്കുന്നുവെന്നും പിണറായി വ്യക്‌തമാക്കി. ശശിയെ പുറത്താക്കാനുള്ള തീരുമാനം പിണറായി അപ്പോൾ തന്നെ പ്രഖ്യാപിച്ചു. ശശിയെ പാർട്ടിയിൽ നിന്നു പുറത്താക്കാതെ മറ്റു വഴികളൊന്നും പിണറായിക്കും കോടിയേരി ബാലകൃഷ്ണനും മുന്നിൽ ഉണ്ടായിരുന്നില്ല. ശശിയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായെന്നോളം പാർട്ടി സെക്രട്ടറി പിണറായി സംസ്ഥാന കമ്മിറ്റിക്കുശേഷം പത്രസമ്മേളനം നടത്തിയില്ല. സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയിൽ ശശിക്കെതിരായ നടപടി മറച്ചുവയ്ക്കുകയും ചെയ്തു. പാർട്ടി അംഗത്വംവരെ ഉപേക്ഷിച്ച ശശി അനുഭാവിയായി തുടരുമെന്നും പ്രഖ്യാപിച്ചു.
∙ എറണാകുളത്തുനിന്നു രണ്ടാം തേരോട്ടം
സജീവ രാഷ്ട്രീയത്തിന് അവധി നൽകിയ ശശി അഭിഭാഷകനായി രണ്ടാം ജീവിതം തിരഞ്ഞെടുത്തു. കണ്ണൂർ രാഷ്ട്രീയത്തിലെ കരണംമറിച്ചിലുകൾ നിയന്ത്രിച്ചിരുന്ന അദ്ദേഹം പിന്നെ സാക്ഷിയുടെ റോളിലേക്കു മാറി. ആ മാറിനിൽക്കൽ പിണറായിക്കു ബോധ്യപ്പെട്ടില്ല. ഭരണസിരാകേന്ദ്രത്തിൽ ശശിയെ തിരികെ എത്തിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. ലൈംഗിക പീഡനക്കേസിൽ 2016ൽ ശശിയെ കോടതി കുറ്റവിമുക്തനാക്കി. 2018 ജൂലൈയിൽ ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് ഏരിയ കമ്മിറ്റിയിലും അംഗമായ ശശി 2019ൽ ജില്ലാ കമ്മിറ്റിയിലേക്കു തിരികെ എത്തി. പ്രതിബന്ധങ്ങളെല്ലാം തീർന്നെങ്കിലും മടക്കം സുഗമമായിരിക്കുമെന്ന് ആരും കരുതിയില്ല.
2022 മാർച്ച് ഒന്നിന് സിപിഎം സംസ്ഥാന സമ്മേളനത്തിനു പതാക ഉയർന്നപ്പോൾ കണ്ണൂരിൽനിന്നു ശശിയും തിരുവനന്തപുരത്തു നിന്നു വി.ജോയിയും സമ്മേളന പ്രതിനിധികൾ ആയിരുന്നില്ല. പാറശാലയിൽ നടന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്തപ്പോൾ എംഎൽഎ കൂടിയായ ജോയിയെ ഒഴിവാക്കിയിരുന്നു. അതിൽ പ്രതിഷേധിച്ചു ജോയി സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിനം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാത്ത ശശിയെയും ജോയിയെയും അതിൽ ഉൾപ്പെടുത്തി.
ശശിക്കുവേണ്ടി പിണറായിയും ജോയിക്കുവേണ്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിയാനിരുന്ന ആനത്തലവട്ടം ആനന്ദനുമാണു കൈ ഉയർത്തിയത്. അങ്ങനെ ‘ഔട്ട് ഓഫ് അജൻഡ’യായി പാർട്ടിയുടെ സംസ്ഥാനത്തെ ഉന്നത സമിതിയിലേക്കു തിരികെ എത്തിയ ശശിയുടെ അടുത്ത വളർച്ചയ്ക്ക് അധികകാലം എടുത്തില്ല. 2022 ഏപ്രിൽ 19ന് ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഈ തീരുമാനം പിഴച്ചോ? അതേക്കുറിച്ചുള്ള ചർച്ച അധികം വൈകാതെ പാർട്ടിയിൽ ഉണ്ടായേക്കും. അതിന്റെ അന്തിമഫലം തീരുമാനിക്കും, ശശിയുടെ ഭാവികാലം.