ആ ഇന്നോവയുടെ നീല ലൈറ്റ് പിന്തുടർന്ന് അവർ മേവാത്തിൽ എത്തി! പൊലീസുകാരൻ തലവന്റെ എടിഎം തിരുട്ടു ഗ്രാമം; മിഷൻ ഷിക്കാർപൂർ 2017
‘‘നിങ്ങളെ അവർ കൊല്ലും, എന്നെയും കൊല്ലും ! ഉള്ള സമയം കളയാതെ രക്ഷപെടാൻ നോക്ക്, സത്യമാണ് ഞാൻ പറയുന്നത് ’’ തന്നെ വളഞ്ഞു പിടിച്ച പൊലീസുകാരോട് കരഞ്ഞു പറയുമ്പോൾ സുരേഷ് വിറയ്ക്കുന്നുണ്ടായിരുന്നു. 2017. കേരളത്തിൽ പല സ്ഥലങ്ങളിൽ നടന്ന എടിഎം കവർച്ച നടത്തിയ സംഘത്തിലെ അംഗവും ഡ്രൈവറും സുരേഷാണ്. ചെങ്ങന്നൂർ സ്വദേശി, ഡൽഹി നിവാസി. ആ സുരേഷിനെ ഡൽഹിക്കടുത്തുള്ള ഇഫ്കോ ചൗക്കിലെ വീട്ടില്‍ നിന്ന് കേരള പൊലീസിലെ പ്രത്യേക ദൗത്യ സംഘം പിടിച്ചു. അപ്പോഴാണ് സുരേഷ് ഈ മുന്നറിയിപ്പു നൽകിയത്. കവർച്ചക്കേസുകളിലെ പ്രതിയാണ് സുരേഷ്, പിടിച്ചത് പൊലീസുകാരും. സുരേഷിന്റേത് വിരട്ടലോ അതോ മലയാളിപ്പൊലീസിനുള്ള മുന്നറിയിപ്പോ?. ‘‘കൊന്നാലും നിന്നെ ഞങ്ങൾ വിടില്ല’’. ആലപ്പുഴ സ്ക്വാഡിലെ വിനിൽ തിരിച്ചടിച്ചു. ‘‘വിരട്ടണ്ട, ആ ഖാനല്ലേ നിങ്ങളുടെ മെയിൻ കക്ഷി. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ’’. പൊലീസുകാർ പറഞ്ഞു. ഇതിനിടെ സുരേഷിന്റെ കാലും കയ്യും കൂട്ടിക്കെട്ടി. സുരേഷ് എതിർത്തില്ല, തിരിച്ച് ആക്രമിച്ചുമില്ല. പക്ഷേ വീണ്ടും പറഞ്ഞു. ‘‘നിങ്ങൾ എവിടെ ആണെന്ന് അവർ മനസ്സിലാക്കി. അവർ മേവാത്തിലുണ്ട്. മേവാത്തികളാണ്. എന്തും ചെയ്യും. നിങ്ങളെ കൊല്ലും, എന്നേം കൊല്ലും. പോ പോ...’’
‘‘നിങ്ങളെ അവർ കൊല്ലും, എന്നെയും കൊല്ലും ! ഉള്ള സമയം കളയാതെ രക്ഷപെടാൻ നോക്ക്, സത്യമാണ് ഞാൻ പറയുന്നത് ’’ തന്നെ വളഞ്ഞു പിടിച്ച പൊലീസുകാരോട് കരഞ്ഞു പറയുമ്പോൾ സുരേഷ് വിറയ്ക്കുന്നുണ്ടായിരുന്നു. 2017. കേരളത്തിൽ പല സ്ഥലങ്ങളിൽ നടന്ന എടിഎം കവർച്ച നടത്തിയ സംഘത്തിലെ അംഗവും ഡ്രൈവറും സുരേഷാണ്. ചെങ്ങന്നൂർ സ്വദേശി, ഡൽഹി നിവാസി. ആ സുരേഷിനെ ഡൽഹിക്കടുത്തുള്ള ഇഫ്കോ ചൗക്കിലെ വീട്ടില്‍ നിന്ന് കേരള പൊലീസിലെ പ്രത്യേക ദൗത്യ സംഘം പിടിച്ചു. അപ്പോഴാണ് സുരേഷ് ഈ മുന്നറിയിപ്പു നൽകിയത്. കവർച്ചക്കേസുകളിലെ പ്രതിയാണ് സുരേഷ്, പിടിച്ചത് പൊലീസുകാരും. സുരേഷിന്റേത് വിരട്ടലോ അതോ മലയാളിപ്പൊലീസിനുള്ള മുന്നറിയിപ്പോ?. ‘‘കൊന്നാലും നിന്നെ ഞങ്ങൾ വിടില്ല’’. ആലപ്പുഴ സ്ക്വാഡിലെ വിനിൽ തിരിച്ചടിച്ചു. ‘‘വിരട്ടണ്ട, ആ ഖാനല്ലേ നിങ്ങളുടെ മെയിൻ കക്ഷി. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ’’. പൊലീസുകാർ പറഞ്ഞു. ഇതിനിടെ സുരേഷിന്റെ കാലും കയ്യും കൂട്ടിക്കെട്ടി. സുരേഷ് എതിർത്തില്ല, തിരിച്ച് ആക്രമിച്ചുമില്ല. പക്ഷേ വീണ്ടും പറഞ്ഞു. ‘‘നിങ്ങൾ എവിടെ ആണെന്ന് അവർ മനസ്സിലാക്കി. അവർ മേവാത്തിലുണ്ട്. മേവാത്തികളാണ്. എന്തും ചെയ്യും. നിങ്ങളെ കൊല്ലും, എന്നേം കൊല്ലും. പോ പോ...’’
‘‘നിങ്ങളെ അവർ കൊല്ലും, എന്നെയും കൊല്ലും ! ഉള്ള സമയം കളയാതെ രക്ഷപെടാൻ നോക്ക്, സത്യമാണ് ഞാൻ പറയുന്നത് ’’ തന്നെ വളഞ്ഞു പിടിച്ച പൊലീസുകാരോട് കരഞ്ഞു പറയുമ്പോൾ സുരേഷ് വിറയ്ക്കുന്നുണ്ടായിരുന്നു. 2017. കേരളത്തിൽ പല സ്ഥലങ്ങളിൽ നടന്ന എടിഎം കവർച്ച നടത്തിയ സംഘത്തിലെ അംഗവും ഡ്രൈവറും സുരേഷാണ്. ചെങ്ങന്നൂർ സ്വദേശി, ഡൽഹി നിവാസി. ആ സുരേഷിനെ ഡൽഹിക്കടുത്തുള്ള ഇഫ്കോ ചൗക്കിലെ വീട്ടില്‍ നിന്ന് കേരള പൊലീസിലെ പ്രത്യേക ദൗത്യ സംഘം പിടിച്ചു. അപ്പോഴാണ് സുരേഷ് ഈ മുന്നറിയിപ്പു നൽകിയത്. കവർച്ചക്കേസുകളിലെ പ്രതിയാണ് സുരേഷ്, പിടിച്ചത് പൊലീസുകാരും. സുരേഷിന്റേത് വിരട്ടലോ അതോ മലയാളിപ്പൊലീസിനുള്ള മുന്നറിയിപ്പോ?. ‘‘കൊന്നാലും നിന്നെ ഞങ്ങൾ വിടില്ല’’. ആലപ്പുഴ സ്ക്വാഡിലെ വിനിൽ തിരിച്ചടിച്ചു. ‘‘വിരട്ടണ്ട, ആ ഖാനല്ലേ നിങ്ങളുടെ മെയിൻ കക്ഷി. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ’’. പൊലീസുകാർ പറഞ്ഞു. ഇതിനിടെ സുരേഷിന്റെ കാലും കയ്യും കൂട്ടിക്കെട്ടി. സുരേഷ് എതിർത്തില്ല, തിരിച്ച് ആക്രമിച്ചുമില്ല. പക്ഷേ വീണ്ടും പറഞ്ഞു. ‘‘നിങ്ങൾ എവിടെ ആണെന്ന് അവർ മനസ്സിലാക്കി. അവർ മേവാത്തിലുണ്ട്. മേവാത്തികളാണ്. എന്തും ചെയ്യും. നിങ്ങളെ കൊല്ലും, എന്നേം കൊല്ലും. പോ പോ...’’
‘‘നിങ്ങളെ അവർ കൊല്ലും, എന്നെയും കൊല്ലും !
ഉള്ള സമയം കളയാതെ രക്ഷപെടാൻ നോക്ക്, സത്യമാണ് ഞാൻ പറയുന്നത് ’’
തന്നെ വളഞ്ഞു പിടിച്ച പൊലീസുകാരോട് കരഞ്ഞു പറയുമ്പോൾ സുരേഷ് വിറയ്ക്കുന്നുണ്ടായിരുന്നു. 2017. കേരളത്തിൽ പല സ്ഥലങ്ങളിൽ നടന്ന എടിഎം കവർച്ച നടത്തിയ സംഘത്തിലെ അംഗവും ഡ്രൈവറും സുരേഷാണ്. ചെങ്ങന്നൂർ സ്വദേശി, ഡൽഹി നിവാസി. ആ സുരേഷിനെ ഡൽഹിക്കടുത്തുള്ള ഇഫ്കോ ചൗക്കിലെ വീട്ടില്‍ നിന്ന് കേരള പൊലീസിലെ പ്രത്യേക ദൗത്യ സംഘം പിടിച്ചു. അപ്പോഴാണ് സുരേഷ് ഈ മുന്നറിയിപ്പു നൽകിയത്. കവർച്ചക്കേസുകളിലെ പ്രതിയാണ് സുരേഷ്, പിടിച്ചത് പൊലീസുകാരും. സുരേഷിന്റേത് വിരട്ടലോ അതോ മലയാളിപ്പൊലീസിനുള്ള മുന്നറിയിപ്പോ?
‘‘കൊന്നാലും നിന്നെ ഞങ്ങൾ വിടില്ല’’. ആലപ്പുഴ സ്ക്വാഡിലെ വിനിൽ തിരിച്ചടിച്ചു. ‘‘വിരട്ടണ്ട, ആ ഖാനല്ലേ നിങ്ങളുടെ മെയിൻ കക്ഷി. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ’’.
പൊലീസുകാർ പറഞ്ഞു. ഇതിനിടെ സുരേഷിന്റെ കാലും കയ്യും കൂട്ടിക്കെട്ടി. സുരേഷ് എതിർത്തില്ല, തിരിച്ച് ആക്രമിച്ചുമില്ല. പക്ഷേ വീണ്ടും പറഞ്ഞു.
‘‘നിങ്ങൾ എവിടെ ആണെന്ന് അവർ മനസ്സിലാക്കി. അവർ മേവാത്തിലുണ്ട്. മേവാത്തികളാണ്. എന്തും ചെയ്യും. നിങ്ങളെ കൊല്ലും, എന്നേം കൊല്ലും. പോ പോ...’’
എന്നിട്ടും പൊലീസ് സംഘം പതറിയില്ല. സുരേഷിനെ കൂട്ടി കേരള ഹൗസിൽ എത്തി. രാവും പകലും ചോദ്യം ചെയ്തു. സുരേഷിന്റെ ഫോൺ നിരീക്ഷിച്ചു. പിറ്റേന്ന് രാത്രി രണ്ടു മണി, ഒന്ന് മയങ്ങിയ വിനിൽ സുരേഷ് ഫോൺ ചെയ്യുന്നതു കണ്ടു, കേട്ടു. അതു സുരേഷ് പറഞ്ഞത് വെറുതയല്ല. അതാണ് സത്യം. പൊലീസ് സംഘത്തിന്റെ ‘ലൊക്കേഷൻ’ സുരേഷ് കൃത്യമായി അവർക്ക് കൈമാറി. മേവാത്തി കവർച്ചാ സംഘത്തിന്. തങ്ങൾ കുരുക്കിൽ പെട്ടുവെന്ന യാഥാർഥ്യം പൊലീസും തിരിച്ചറിഞ്ഞു. കേരളം വിട്ടാൽ കേരള പൊലീസിന് എന്തു ‘പവർ’. അതും ഡൽഹിയിൽ, പ്രത്യേകിച്ചും മേവാത്തികളുടെ മുന്നിൽ.
ഉടൻ തന്നെ സ്ക്വാഡ് സുരേഷുമായി ഡൽഹി പൊലീസ് സ്റ്റേഷനിൽ എത്തി. വിവരങ്ങൾ പറഞ്ഞു. ഡൽഹി പൊലീസ് മറുപടിയിൽ താക്കീത്. മേവാത്തികളാണ് സൂക്ഷിക്കണം. പല സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തുന്നത് ഇവരാണ്. ബാങ്കും എടിഎമ്മും പൊളിക്കാൻ വിദഗ്ധരാണ് ഇവർ. ജന്മനാ കുറ്റകൃത്യ വാസനയുള്ളവർ. ഏതു തോക്കും സ്വന്തമായി നിർമിക്കും. എതിർത്താൽ വെടിവയ്ക്കും. തർക്കം തീർക്കാൻ കൊല. നിങ്ങൾ പറഞ്ഞ ഖാൻ എന്നയാൾ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനാണ്. പേര് അസ്‌ലൂപ് ഖാൻ. കുറച്ചു കാലമായി ഒളിവിലും.
ഈ സമയം വിനിലിന്റെ ഫോൺ ബെല്ലടിച്ചു. പ്രാകൃത ഹിന്ദിയിലാണ് സംസാരം. അല്ല ഭീഷണി.
‘‘ഞാനാണ് അസ്‍ലൂപ് ഖാൻ. ഒറ്റ എണ്ണം തിരിച്ചു പോകില്ല. നീ എന്റെ വണ്ടി പിടിച്ചുവല്ലേ. ഒന്നിനേം വിടില്ല’’, ഖാനാണ്.
ഇതും വെറും ഭീഷണി അല്ല. സ്ഥലം ഡൽഹിയാണ്. സംഘത്തലവൻ പൊലീസുകാരനും. കവർച്ചാ സംഘം കുപ്രസിദ്ധരായ മേവാത്തികളും. ആരെയും പേടിപ്പിക്കുന്നതാണ് മേവാത്തികളുടെ കഥകൾ. എന്തു ചെയ്യും? വെറും ചങ്കൂറ്റം കാണിച്ചിട്ട് കാര്യമില്ല. എന്നാൽ ഭയന്ന് പിന്മാറാൻ പൊലീസുകാരെ അഭിമാനം സമ്മതിക്കുന്നുമില്ല. ഡൽഹി പൊലീസിന്റെ സഹായം കിട്ടില്ല. സുരേഷുമായി അവിടെ തങ്ങുന്നത് അബദ്ധമാണ്. സംഘം രണ്ടായി പിരിഞ്ഞു. ഒരു സംഘം സുരേഷുമായി നാട്ടിലേക്ക് മടങ്ങി. മേവാത്തികൾ ഫോൺ ലൊക്കേഷൻ വഴിയാണ് നിരീക്ഷിക്കുന്നത്. അസ്‌ലൂപിന് ലൊക്കേഷൻ പൊലീസിൽ നിന്നു കിട്ടുന്നു. രണ്ടാം സംഘം തങ്ങളുടെ ഫോണുകൾ എല്ലാം കൂട്ടിക്കെട്ടി ഒരാളെ ഏൽപ്പിച്ചു. അയാൾ രാവിലെ ഫോണുമായി ഏതെങ്കിലും വഴിക്ക് യാത്ര ചെയ്യും. അസ്‌ലൂപിനെ വഴിതെറ്റിക്കാനാണ് തന്ത്രം. ഈ സമയം സംഘം മേവാത്തികളെ തേടിയിറങ്ങി. രണ്ടു മാസത്തിനു ശേഷം പഞ്ചാബിൽനിന്നു ഖാനെയും സംഘത്തെയും പിടിച്ചു.
കഴിഞ്ഞ ദിവസം തൃശൂരിലെ കവർച്ചക്കാരെ തടഞ്ഞ തമിഴ്നാട് പൊലീസിനെ ആക്രമിച്ചത് മേവാത്തി സംഘമാണ്. ‘ആലപ്പുഴ സ്ക്വാഡ്’ അന്ന് നടത്തിയ അന്വേഷണമാണ് കവർച്ചയ്ക്ക് പിന്നിൽ മേവാത്തികളാണെന്ന് ആദ്യമായി കണ്ടെത്തിയത്. ഒരുപക്ഷേ ഇപ്പോഴാകും ആരെയും കൊല്ലാൻ മടിക്കാത്തവരാണ് മേവാത്തികളെന്ന് പൊലീസും തിരിച്ചറിയുന്നത്. ആലപ്പുഴ സ്ക്വാഡ് അംഗങ്ങൾ അന്ന് മേവാത്ത് ഗ്രാമത്തിൽ വേഷം മാറി ഒരാഴ്ചയോളം താമസിച്ചാണ് കവർച്ചാ രീതി സ്കെച്ച് ചെയ്തത്. സിനിമയെ വെല്ലുന്ന രീതിയാണ് മേവാത്തി കവർച്ച. കാർ കണ്ടയ്നറിൽ കയറ്റി രക്ഷപെടുക. അതിലും സിനിമാ സ്റ്റൈലിലാണ് ആലപ്പുഴ സ്ക്വാഡിന്റെ ‘ഓപറേഷൻ മേവാത്ത്’. എടിഎം കവർച്ചയുടെ തലസ്ഥാനമായ മേവാത്തിൽ ആദ്യം എത്തിയ പൊലീസ് സംഘം.
∙ ആ ചരക്കു ലോറികൾ വഴി അവർ കേരളത്തെ സ്കെച്ച് ചെയ്യുന്നു! ഷിക്കാർപൂർ എന്ന എടിഎം തിരുട്ടുഗ്രാമം
ഹരിയാനയുടെയും രാജസ്ഥാന്റെയും അതിർത്തി മേഖല മേവാത്ത് എന്നാണ് അറിയപ്പെടുന്നത്. നാട്ടുകാരെ മേവാത്തികൾ എന്നും വിളിക്കും. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ ദൂരം. കാലി വളർത്തലാണ് അവിടെയുള്ളവരുടെ പ്രധാന തൊഴിലും വരുമാനമാർഗവും. പ്രാഥമിക വിദ്യാഭ്യാസത്തോടെ പഠനം പലരും പൂർത്തിയാക്കും. കാലി വളർത്തൽ കഴിഞ്ഞാൽ പിന്നെയുള്ള പ്രധാന തൊഴിൽ ലോറിയോട്ടമാണ്. ദീർഘദൂര ചരക്കു ലോറി ഡ്രൈവർമാരിൽ കൂടുതലും രാജസ്ഥാൻ, ഹരിയാന സ്വദേശികളാണ്. വൈദഗ്ധ്യമുള്ള ഡ്രൈവർമാരിൽ മുന്നിൽ മേവാത്തികളാണ്. ഗ്രാമവാസികൾ ഇവരാണ് ലോകം കണ്ടവരെന്നു കരുതുന്നു. ബഹുമാനിക്കുന്നു. വിദ്യാഭ്യാസം കുറവായിരിക്കാം, പക്ഷേ നാടൻ തോക്കു നിർമാണം മുതൽ എടിഎം പൊളിച്ച് കാഷ് ട്രേയിൽ നിന്ന് പണം എടുക്കുന്നതു വരെയുള്ള ‘സ്കിൽഡ്’ ജോലികളിൽ ഇവർക്ക് പ്രത്യേക കഴിവുണ്ട്. ഈ ഘടകങ്ങൾ ഒരുമിച്ചതോടെയാണ് ഇന്ത്യയിൽ എങ്ങുമുള്ള പൊലീസിനെയും ബാങ്കുകളെയും വിറപ്പിക്കുന്ന കവർച്ചാ സംഘമായി മേവാത്തികൾ മാറിയത്.
മേവാത്ത് ഷിക്കാർപൂരിലെ നൂഹ് ഗ്രാമം തുടങ്ങുന്നിടത്താണ് മെഹ്ബൂബിന്റെ ടയർ കട. ഈ കടയിലാണ് അസ്‌ലൂപ് ഖാനെ തേടി കേരള പൊലീസ് സംഘം ആദ്യം എത്തിയത്. അതിനു കാരണമുണ്ട്. ഖാന്റെ എതിരാളിയാണ് മെഹ്ബൂബ്. അതിനാൽ സഹായിക്കും. പക്ഷേ രഹസ്യമായിട്ടാണെന്നു മാത്രം. തിരുട്ടു ഗ്രാമമാണ് ഷിക്കാർപൂർ. പക്ഷേ ആരും പരസ്പരം ഒറ്റില്ല. അതു മാത്രമല്ല കാരണം. ചരക്കു ലോറികൾ എല്ലാ മാസവും ടയർ മാറും. മെഹ്ബൂബിന്റെ കട ലോറിക്കാരുടെ താവളമാണ്. ലോറിക്കാരും കവർച്ചക്കാരും തമ്മിൽ നല്ല ബന്ധമുണ്ട്. തൃശൂർ മോഷണത്തിൽ കാർ കടത്തിയത് ലോറിയിലാണല്ലോ. ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നവരാണ് ലോറിക്കാർ. ഇവരാണ് എടിഎം കവർച്ചാ സംഘത്തിന്റെ ‘ഇന്റലിജൻസ്’ ശൃംഖല. മോഷ്ടിക്കാൻ എളുപ്പമുള്ള എടിഎമ്മുകൾ ഇവർ സ്കെച്ച് ചെയ്യും. ലോറി പേട്ടകളോടു ചേർന്നുള്ള സ്ഥലങ്ങളിലാണ് കേരളത്തിൽ എടിഎം കവർച്ചകൾ കൂടുതലും.
ആ ഗ്രാമത്തിലാണ് കേരള പൊലീസ് സ്പെഷൽ സ്ക്വാഡ് എത്തിയിരിക്കുന്നത്. കെ.ആർ. സദൻ, ഉമേഷ് കുമാർ, സുധിലാൽ, ഇല്യാസ്, വിനിൽ, ഉണ്ണികൃഷ്ണൻ, ഷെഫീഖ്, മോഹൻ കുമാർ, പ്രതാപ ചന്ദ്രൻ, രാഹുൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു സംഘം നാട്ടിലേക്ക് തിരിച്ചിരുന്നു. നാലുപേരാണ് മേവാത്തിൽ എത്തിയത്. പോകും മുൻപ് മേവാത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ഹരിയാന പൊലീസ് സൂപ്രണ്ട് മുന്നറിയിപ്പു നൽകി. ‘‘കഴിഞ്ഞയാഴ്ച മേവാത്തിൽ ഒരു പൊലീസ് കോൺസ്റ്റബിളിനെ വെടി വച്ചു കൊന്നു. എരുമ മോഷണം സംബന്ധിച്ച പരാതി അന്വേഷിക്കാൻ പോയതാണ്. എരുമകളാണ് വരുമാന മാർഗം. അതിനായി കൊല്ലാനും അവർ മടിക്കില്ല. അതുപോലെ ഒറ്റുകാരെയും’’. അവിടെയാണ് എരുമക്കച്ചവടത്തിന് എന്ന പേരിൽ ആലപ്പുഴ സ്ക്വാഡ് എത്തിയത്. ഈ സമയം ഖാനാകട്ടെ പൊലീസ് സംഘത്തെ തിരയുകയായിരുന്നു.
∙ അസ്ലൂപ് ഖാൻ; കവർച്ചക്കാരിൽ നിന്ന് ഓപറേഷൻ പഠിക്കുന്ന പൊലീസ് ഓഫിസർ
‘‘ഇവിടെ ടയർ അടുക്കി ഇരിക്കണ്ട, നീ എന്റെ കൂടെ വാ, ഇഷ്ടം പോലെ കാശുണ്ടാക്കാം’’
മദ്യലഹരിയിൽ ആ ലോറി ഡ്രൈവർ പറഞ്ഞു തുടങ്ങി. ഖാന്റെ കഥ. എടിഎം മോഷണത്തിന്റെ ചുരുളും. ആലപ്പുഴ സ്ക്വാഡ് കാത്തിരുന്ന നിമിഷമായിരുന്നു അത്, വിനിൽ ഓർക്കുന്നു. ‘‘മൂന്നു ദിവസം ഞങ്ങൾ അവിടെ താമസിച്ചു. ആരും ഒന്നും പറയുന്നില്ല. ഗ്രാമത്തിൽ ആകെ എന്തോ പന്തികേട് തോന്നിയിരുന്നു. നല്ല തണുപ്പും. കാഴ്ചയിൽ 100 കൊല്ലം മുൻപുള്ള കേരളത്തിലെ ഗ്രാമം പോലെ എല്ലാം തോന്നിച്ചു. 400 വീടുകൾ കാണും. എല്ലാവർക്കും കാലിവളർത്തൽ. സർപഞ്ചാണ് എല്ലാം. കാര്യങ്ങൾക്ക് തീരുമാനിക്കുന്നതും തീർപ്പു കൽപിക്കുന്നതും.
തോക്കുമായാണ് സർപഞ്ചിന്റെ നടപ്പ്. എല്ലാവർക്കും തോക്കുണ്ട്. നാടൻ തോക്ക്. ഏത് ഉപകരണവും ഇവിടെ ഇവർ നിർമിക്കും. പഴകിപ്പൊളിഞ്ഞ വീടുകളാണ്. പക്ഷേ ഇന്നോവ അടക്കമുള്ള ആഡംബര വാഹനങ്ങൾ ഇഷ്ടം പോലെ. ഫ്രിജും ടിവിയും അടക്കമുള്ള ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും. ഗ്രാമവാസികൾക്ക് മുഷിഞ്ഞ വേഷം. വിദ്യാഭ്യാസം ഇല്ല, സർട്ടിഫിക്കറ്റും പക്ഷേ ഏത് ആധുനിക ഉപകരണങ്ങളും ഉണ്ടാക്കും, തകരാർ പരിഹരിക്കും. ഇതിൽ ഖാന്റെ വീട് വേറിട്ടു നിന്നു. ഗ്രാമവാസികളിൽ നിന്ന് പൊലീസിൽ എത്തിയ അസ്‌ലൂപിന് ഹീറോ പരിവേഷം. പക്ഷേ ആരും ഒന്നും തുറന്നു പറയുന്നില്ല. അവിടെ ഞങ്ങൾ പൊളിച്ചിട്ടിരിക്കുന്ന എടിഎം ഭാഗങ്ങൾ കണ്ടു. പരിശീലനം നടത്തിയാകാം, പൊളിച്ചതിന്റെ ബാക്കിയാകാം’’– വിനിൽ ഓർമിച്ചു.
‘സ്കിൽഡ് വർക്കിൽ’ പ്രാവീണ്യം, ആരെയും കൊല്ലാനും മടിക്കാത്ത ധൈര്യം, ജന്മനാ ഉള്ള കുറ്റവാസന, ഇന്ത്യ മുഴുവൻ നീണ്ട ചരക്കു ലോറി ശൃംഖല ഇതെല്ലാം ചേരുമ്പോഴാണ് വൻകിട കവർച്ചകൾ മേവാത്തി ഗ്യാങ് നടത്തുന്നത്, ലോറിക്കാരൻ പറഞ്ഞതിന്റ ചുരുക്കം ഇതാണ്. പോരാത്തതിന് ഡൽഹി പൊലീസ് അംഗമായ അസ്‌ലൂപിന്റെ സഹായവും ആസൂത്രണവും. ഇഷ്ടം പോലെ പണം ഈ സംഘം കവർച്ച വഴി നേടുന്നു. പൊലീസ് അന്വേഷിക്കുകയുമില്ല.
അതേസമയം മേവാത്തികളുടെ ബുദ്ധിയും ധൈര്യവുമാണ് അസ്‌ലൂപിനെ ഡൽഹി പൊലീസിൽ മികച്ച കുറ്റാന്വേഷകൻ ആക്കിയത്. ക്രൈം ബ്രാഞ്ചിൽ അംഗമായ ഖാന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അസ്‌ലൂപിന്റെ കവർച്ചയുടെ തുടക്കം പൊലീസ് സ്റ്റേഷനിൽ നിന്നാണ്. കുറ്റവാളികളെ പിടികൂടുന്ന ഖാൻ അവരെ സഹായിക്കും. അവർ ജയിലിൽ കഴിയുമ്പോൾ അവരുടെ വീട്ടുകാരെ ഖാൻ സഹായിക്കും. പിന്നെന്തു വേണം. കള്ളന്മാർ ഖാന് വിധേയർ. കള്ളന്മാർക്ക് ഓരോ കാര്യത്തിലാണ് കഴിവ്, വിനിൽ പറഞ്ഞു. ചിലർക്ക് ഡ്രൈവിങ്, മറ്റു ചിലർക്ക് ലോക്കർ കട്ടിങ്. ഖാൻ ഇതു പഠിക്കുന്നു. തന്റെ സംഘത്തിനായി അവരെ ഉപയോഗിക്കുന്നു. ജയിലിൽ അവരുമായി ഖാൻ ചങ്ങാത്തത്തിലാകുന്നു. അതുവഴി തന്റെ സംഘത്തിലേക്ക് അവരെ എടുക്കുന്നു.
∙ ആലപ്പുഴ സ്ക്വാഡിന് മേവാത്തിലേക്ക് വഴികാട്ടിയ ആ നീല ലൈറ്റ്
ഒരിക്കൽ, കേസിൽ പെട്ട ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി കെ.ആർ. സുരേഷ് കുമാർ അങ്ങനെ ഖാന്റെ വലയിലായി. ഡ്രൈവിങ്ങിൽ വിദഗ്ധനാണ് സുരേഷ്. ഡൽഹിയിൽ സ്ഥിര താമസം. മേവാത്തിലെ എടിഎം കവർച്ചാ സംഘത്തിനു കേരളത്തിലേക്ക് വഴികാണിച്ചത് സുരേഷാണ്. രണ്ടര ദിവസം കൊണ്ട് സുരേഷ് കേരളത്തിൽ എത്തും. ഡൽഹിയിൽ നിന്ന് വാഹനം വാങ്ങി കേരളത്തിൽ വിൽക്കുന്ന ജോലിയുമുണ്ട്. കേരളത്തിൽ ഇഷ്ടം പോലെ എടിഎമ്മുകൾ ഉണ്ട്. മുട്ടിനു മുട്ടിനെന്നു പറയാം.
ഒരു വരവ് വന്നാൽ ഇഷ്ടം പോലെ കവരാം, വാരാം. അങ്ങനെ സുരേഷിന്റെ ഡിഎൽ സിഎൻഇ 056 ഇന്നോവയിൽ മേവാത്ത് സംഘം ആദ്യമായി കേരളത്തിലേക്ക്. ആ ഇന്നോവയുടെ മുന്നിലെ ഗ്രില്ലിൽ ഒരു നീല ലൈറ്റുണ്ട്. ഭംഗിക്ക് സുരേഷ് ചെയ്തതാണ്. ആ നീലവെളിച്ചമാണ് മേവാത്തിലേക്ക് ആലപ്പുഴ സ്ക്വാഡിന് വഴികാണിച്ചത്. ആലപ്പുഴ സ്ക്വാഡ് അന്നു നേടിയ വിവരങ്ങളാണ് മേവാത്തികളെ പിന്തുടർന്ന് പിടിക്കാൻ കേരള പൊലീസിനെ ഇന്നും സഹായിക്കുന്നത്.
ചെങ്ങന്നൂർ വെണ്മണി, മാരാരിക്കുളം, കായംകുളം എന്നിവിടങ്ങളിലെ എടിഎമ്മുകളിലായിരുന്നു 2017ൽ കവർച്ചാ ശ്രമം. കേരളത്തിൽ എടിഎം കൂടുന്നു, കവർച്ചകളും. ഒരു തുമ്പും ഇല്ല. മോഷണ രീതി വച്ചാണ് പൊലീസ് കള്ളന്മാരെ പിടിക്കുന്നത്. എടിഎം മോഷണ രീതി മോഷണ ശൈലിയായി വളർന്നിട്ടുമില്ല. അതാണ് പ്രധാന പ്രശ്നം. ഇതിനിടെ ജില്ലാ പൊലീസ് സൂപ്രണ്ട് റഫീഖ് മുഹമ്മദ് കുറ്റാന്വേഷണത്തിൽ മികവു തെളിയിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപികരിച്ചു. പല വഴികളും അടഞ്ഞപ്പോഴാണ് സംഘം ടോൾ പ്ലാസകളിലെ സിസിടിവികൾ എടുത്തത്.
സിസിടിവി പരിശോധനയിൽ അമിത വേഗത്തിൽ പോകുന്ന ഇന്നോവ സൈബർ പൊലീസിന്റെ കണ്ണിൽ ഉടക്കി. നിറം അത്ര വ്യക്തമല്ല. ചാര നിറം. തുടർ പരിശോധനയിൽ ആ ഇന്നോവ പാലിയേക്കര ടോൾ കടന്നതായും കണ്ടു. രണ്ടിലും ഗ്രില്ലിൽ നീല ലൈറ്റുണ്ട്. നമ്പർ കിട്ടി. ഉടമ കായംകുളം സ്വദേശി. വ്യാജ നമ്പറാണെന്നു മനസിലായി. പൊലീസ് കൃഷ്ണഗിരിയിലേക്ക്. ടോൾ പ്ലാസയിൽ ഇന്നോവ കടന്നതായി കണ്ടു. നമ്പർ തെലങ്കാനയിലേത്. ഇന്നോവ അതു തന്നെ. നീല ലൈറ്റ് അവിടെയുണ്ട്. അങ്ങനെ ടോൾ പ്ലാസ വഴി ആലപ്പുഴ സ്ക്വാഡ് ഇന്നോവയ്ക്കു പിന്നാലെ ഡൽഹിയിൽ എത്തി.
ഒടുവിൽ കിട്ടിയ നമ്പർ ഡൽഹി റജിസ്ട്രേഷൻ. ഡിഎൽ സിഎൻഇ 056. ഉടമ സുരേഷ്. നാട്, താമസം ഡൽഹിയിൽ. സ്വദേശം ചെങ്ങന്നൂർ പെണ്ണുക്കര. അന്നുവരെ മേവാത്തി സംഘം പൊലീസിന്റെ ക്രൈം റെക്കോർഡ്സിൽ ഇല്ല. സുരേഷിന്റെ ഇന്നോവയെ ടോൾ പ്ലാസകളിലൂടെ പിന്തുടർന്നാണ് ആലപ്പുഴ സ്ക്വാഡ് ഒരുപക്ഷേ അറിയാതെ ഡൽഹിയിൽ എത്തിയത്. സുരേഷിനെ പിടികൂടി ചോദിച്ചതോടെ കവർച്ചയുടെ ചുരുൾ അഴിഞ്ഞു. മേവാത്തി സംഘത്തിന്റെയും. സംഘത്തിലുള്ള ആറു പേർ മേവാത്തികൾ. ഗ്യാസ് കട്ടിങ്ങിൽ വിദഗ്ധർ. ആസൂത്രണം അസ്‌ലൂപ് ഖാൻ. തലവനും അയാള്‍തന്നെ. പല സംഘങ്ങളുണ്ട്. കവർച്ചയിൽ കുത്തകയാണ്. വേറെ ആർക്കും ഇത്ര അനായാസം എടിഎം പൊളിച്ച് കവർച്ച നടത്താൻ ചങ്കൂറ്റം ഇല്ല.
ഒടുവിൽ ആ ദിവസം എത്തി. ഹരിയാന പൊലീസിലെ 80 അംഗ കമാൻഡോ സംഘവുമായി ആലപ്പുഴ സ്ക്വാഡ് മേവാത്തിൽ റെയ്ഡ് നടത്തി. അസ്‌ലൂപ് ഖാന്റെ വീട് റെയ്ഡ് ചെയ്തു. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി. പക്ഷേ അസ്‌ലൂപ് എവിടെ? പൊലീസ് സംഘം വരുന്നതിന് ഒരു മണിക്കൂർ മുൻപ് ഖാൻ രക്ഷപെട്ടു. ഹരിയാന കമാൻഡോ സംഘം തയാറെടുത്തപ്പോൾ തന്നെ ഖാന് വിവരം ലഭിച്ചിരുന്നു. അതിനിടെ ഒന്നു സംഭവിച്ചു. റെയ്ഡ് നടത്തിയ സംഘത്തിനു നേരെ ഗ്രാമവാസികൾ എരുമകളെ അഴിച്ചു വിട്ടു. നിവൃത്തിയില്ലാതെ കമാൻഡോകളും പിന്മാറി.
എടിഎം കവർച്ചയുടെ തലസ്ഥാനം മേവാത്ത് ആണെന്ന കണ്ടെത്തൽ വിവിധ സംസ്ഥാനങ്ങളിലെ പൊലീസിനെ ഒരുമിപ്പിച്ചു.അസ്‌ലൂപിനായി അന്വേഷണം തുടങ്ങി. സംഘം വാരണാസിക്കു പോയതായി വിവരം ലഭിച്ചു. പൊലീസ് അവിടെ എത്തി. വഴിയിൽ ഇടിച്ചു തകർന്നു കിടക്കുന്നു സംഘത്തിന്റെ വാഹനം. നേപ്പാളിലേക്ക് സംഘം കടന്നു. ഒടുവിൽ 2020ൽ പഞ്ചാബിൽ വച്ച് പിടിയിലായി. 300 എടിഎമ്മുകളാണ് സംഘം കവർന്നതെന്നാണ് അന്നു കണ്ടെത്തിയത്. അസ്‌ലൂപിനെയും സംഘത്തെയും അറസ്റ്റ് ചെയ്തിരിക്കാം. പക്ഷേ എടിഎം കവർച്ച മേവാത്തികൾ ഉപേക്ഷിച്ചിട്ടില്ലെന്ന് തൃശൂർ കവർച്ച മുന്നറിയിപ്പു നൽകുന്നു.