മാസം ഇത്രയും തുക നിക്ഷേപിക്കാനുണ്ടോ, റിട്ടയര്‍മെന്റ് കാലത്ത് കോടികൾ അക്കൗണ്ടിൽ; ആശങ്ക വേണ്ട, എൻപിഎസ് സഹായിക്കും
വിരമിക്കൽ അഥവാ റിട്ടയര്‍മെന്റ് എന്നത് പലപ്പോഴും സ്വസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ജീവിതസമ്മർദത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണവിടെ തുറക്കപ്പെടുന്നത്. യഥാർഥത്തിൽ പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് റിട്ടയര്‍മെന്റ്. എന്നാൽ പലർക്കും കാര്യങ്ങൾ അങ്ങനെയല്ല. സാമ്പത്തിക ആസൂത്രണമില്ലാതെയാണ് ഈ ഘട്ടത്തിലേക്ക് എത്തുന്നതെങ്കിൽ ജീവിതത്തിലെ സുവർണ വര്‍ഷങ്ങൾ ആകേണ്ട ആ സമയം പക്ഷേ സാമ്പത്തിക പ്രശ്നങ്ങളുടേയും അതുവഴി ആശങ്കയുടേതുമായി മാറും. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിന്റെ പ്രസക്തി. പല ഓപ്ഷനുകളും ഇതിനുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത് നാഷനല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) തന്നെയാണ്. മധ്യവയസ്‌കനായ രാജേഷ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ എന്‍പിഎസ് റിട്ടയര്‍മെന്റ് പദ്ധതിയുടെ പ്രാധാന്യമെന്താണ് എന്നു പരിശോധിക്കാം.

∙ രാജേഷിന്റെ സാമ്പത്തിക യാത്രയുടെ തുടക്കം
നിങ്ങളിൽ പലരേയും പോലെ രാജേഷും കരിയർ ആരംഭിച്ചത് വലിയ മോഹങ്ങളോടെയായിരുന്നു. കഠിനാധ്വാനം ചെയ്തു, നന്നായി സമ്പാദിച്ചു, പക്ഷേ 30കളുടെ അവസാനം വരെ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചില്ല, പരിഗണിച്ചിരുന്നില്ല. സ്ഥിര നിക്ഷേപങ്ങളും പബ്ലിക് പ്രോവിഡന്റ് ഫണ്ടും (പിപിഎഫ്) പോലുള്ള പരമ്പരാഗത മാര്‍ഗങ്ങളിലായിരുന്നു സമ്പാദ്യം, എന്നാൽ 30കളുടെ അവസാനത്തോടെ ഇവയൊന്നും ഭാവിയിലേക്ക് മതിയാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിരമിക്കലിന് മൂന്നു പതിറ്റാണ്ടുകൾ കൂടിയുണ്ടായിരുന്നു. പണപ്പെരുപ്പം അടക്കമുള്ളവ പരിഗണിക്കുമ്പോൾ കൂടുതല്‍ വലിയ കോര്‍പ്പസ് ആവശ്യമാണെന്ന ബോധ്യം ഉണ്ടായി.
ആയിടയ്ക്ക് സഹപ്രവര്‍ത്തകനാണ് ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍പിഎസിനെക്കുറിച്ച് പറയുന്നത്. 500 രൂപ മുതൽ നിക്ഷേപിച്ച് തുടങ്ങാം. എഫ്ഡി, പിപിഎഫ് എന്നിവയേക്കാൾ മികച്ച നേട്ടം കിട്ടും എന്നെല്ലാം കേട്ടപ്പോൾ കൂടുതലറിയാൻ ശ്രമിച്ചു.
∙ എന്‍പിഎസ് വഴിത്തിരിവാകുമ്പോൾ
റിട്ടയര്‍മെന്റിനു ശേഷം വ്യക്തികള്‍ക്ക് സാമ്പത്തിക സ്ഥിരത നല്‍കുന്നതിനായി രൂപകല്‍പന ചെയ്ത കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ള സന്നദ്ധ വിരമിക്കല്‍ സമ്പാദ്യ പദ്ധതിയാണ് എന്‍പിഎസ്. ഇതിലെ ഏറ്റവും ആകർഷണീയത ഫ്ളെക്സിബിലിറ്റിയും നികുതി ആനുകൂല്യങ്ങളുമാണ്. പരമ്പരാഗത റിട്ടയര്‍മെന്റ് സ്‌കീമുകളില്‍ നിന്ന് വ്യത്യസ്തമായി, എവിടെ നിക്ഷേപിക്കണമെന്ന് നിക്ഷേപകന് തിരഞ്ഞെടുക്കാം. പണം ഓഹരിയിലോ സർക്കാർ സെക്യൂരിറ്റിയിലോ കോര്‍പറേറ്റ് ബോണ്ടിലോ നിക്ഷേപിക്കേണ്ടതെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
റിസ്‌ക്കിനെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും വിപണിയുടെ വളര്‍ച്ച നേട്ടമാക്കാൻ ആഗ്രഹിക്കുന്ന രാജേഷിന് അത് മികച്ച പദ്ധതിയായി തോന്നി. പ്രായം അനുസരിച്ച് നിക്ഷേപം അഡ്‌ജസ്റ്റ് ചെയ്യുന്ന ഓട്ടോമോഡും നിക്ഷേപം നിയന്ത്രിക്കാൻ സാധിക്കുന്ന ആക്റ്റീവ് മോഡും സന്ദർഭാനുസരണം പരീക്ഷിക്കാമെന്നതും എന്‍പിഎസിനെ രാജേഷിന് പ്രയിപ്പെട്ടതാക്കി. നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതും രാജേഷിനെ സന്തുഷ്ടനാക്കി. സെക്‌ഷന്‍ 80സി അനുസരിച്ച് നിക്ഷേപിക്കുന്ന 1.5 ലക്ഷം രൂപയ്ക്കു മാത്രമല്ല, സെക്‌ഷന്‍ 80സിസിഡി (1ബി) അനുസരിച്ച് 50,000 രൂപ അധികമായി ക്ലെയിം ചെയ്യാവുന്നമെന്നതും ഉപകാരപ്രദമായി.
∙ കോംപൗണ്ടിങ്ങിന്റെ ശക്തി
രാജേഷ് എന്‍പിഎസിൽ സ്ഥിരതയോടെ നിക്ഷേപം തുടങ്ങി. അതോടെ കോംപൗണ്ടിങ്ങിന്റെ മാന്ത്രികത മനസ്സിലാക്കാനായി അദ്ദേഹം ചില കണക്കുകൂട്ടലുകൾ നടത്തി നോക്കി. 30 വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാല്‍ ശരാശരി 10 ശതമാനം റിട്ടേൺ കിട്ടിയാൽ പോലും വിരമിക്കുന്ന സമയത്ത് റിട്ടയര്‍മെന്റ് കോര്‍പസ് 1.13 കോടി രൂപയായിരിക്കും.
ഓരോ വര്‍ഷവും നിക്ഷേപത്തില്‍ 10 ശതമാനം വര്‍ധന വരുത്തിയാൽ 1.13 കോടി രൂപയെന്നത് 3 കോടി രൂപയായി മാറ്റാം. ജോലി ചെയ്യുന്ന സ്ഥാപനവും തുല്യതുക ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ തയാറായതോടെ റിട്ടയര്‍മെന്റ് കോര്‍പസ് ആറ് കോടി രൂപയായി ഉയർത്താനാകുമെന്ന് രാജേഷിനു മനസ്സിലായി. വിപണിയുടെ ഉയര്‍ച്ച താഴ്ചകൾ കാര്യമായി ബാധിക്കാതെ സ്ഥിരതയോടെ മികച്ച പ്രകടനം നടത്താൻ ഈ പദ്ധതിക്ക് സാധിക്കുമെന്നും രാജേഷ് വിലയിരുത്തുന്നു. കാരണം ഇക്വിറ്റിയുടെയും ഡെറ്റിന്റെയും മിശ്രിതമാണിത് എന്നതു തന്നെ.
വിരമിക്കുമ്പോൾ ഈ റിട്ടയര്‍മന്റ് കോര്‍പസിന്റെ 60 ശതമാനം തുക ലംപ്‌സം ആയി നികുതിയില്ലാതെ പിന്‍വലിക്കാം, ബാക്കി 40 ശതമാനം ഒരു പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റപ്പെടും, ജീവിതകാലം മുഴുവന്‍ സ്ഥിരമായ വരുമാനം അങ്ങനെ ഉറപ്പാകുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പഴയ പെന്‍ഷന്‍ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ ഗാരന്റിയില്ലാത്തതിന്റെ കഥകളെല്ലാം അവര്‍ പറഞ്ഞു. എന്നാല്‍ രാജേഷ് ഇതിനെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കി.
മിക്ക നിക്ഷേപവും ഗാരന്റി നല്‍കുന്നില്ല, മാത്രമല്ല മറ്റ് പരമ്പരാഗത പദ്ധതികളെ അപേക്ഷിച്ച് മികച്ച നേട്ടം നല്‍കാൻ എന്‍പിഎസിന് സാധിക്കും. അതോടെ തന്നെപ്പോലുള്ള സ്വകാര്യ ജീവനക്കാര്‍ക്ക് എന്‍പിഎസ് മികച്ച ഓപ്ഷനാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായി. ദീര്‍ഘകാല വളര്‍ച്ച, സുതാര്യത, ചെലവു കുറവ് എന്നതെല്ലാം അനുകൂലഘടകങ്ങളാണ്. ഒപ്പം പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി നിയന്ത്രിക്കുന്നതെന്നതും ആത്മവിശ്വാസം പകര്‍ന്നു.
∙ രാജേഷിന്റെ റിട്ടയര്‍മെന്റ് കാലം
60 വയസ്സിൽ റിട്ടയർ ചെയ്ത ശേഷം രാജേഷിന്റെ അവസ്ഥ എന്തായിരിക്കും എന്നു നോക്കാം. വലിയ സ്വസ്ഥതയും ശാന്തതയുമുണ്ട് മനസ്സിന്. കാരണം വളരെ ശക്തമായ റിട്ടയര്‍മെന്റ് ഫണ്ട് കൈവശമുണ്ട് എന്നതുതന്നെ. കൃത്യമായി പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നു. മാത്രമല്ല ഫണ്ടില്‍ നിന്ന് പിന്‍വലിച്ച ലംപ്‌സം തുക നിക്ഷേപമാക്കിയിട്ടുണ്ട്. അതിലെ വരുമാനം ഉപയോഗിച്ച് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നു. വിദേശ യാത്രകളും സ്വന്തമായി ഒരു ബിസിനസ് തുടങ്ങുകയെന്ന മോഹം വരെ സാധ്യമായി.
∙ എന്തുകൊണ്ടാണ് എന്‍പിഎസ് മികച്ച റിട്ടയര്‍മെന്റ് പദ്ധതിയാകുന്നത്?
സ്വസ്ഥതയുള്ള ആശങ്കകളില്ലാത്ത റിട്ടയര്‍മെന്റ് ആഗ്രഹിക്കുന്നവർക്ക് സ്വീകരിക്കാവുന്ന മാർഗമാണ് രാജേഷിന്റേത്. റിട്ടയര്‍മെന്റ് സന്തോഷപൂര്‍ണമാക്കുക മാത്രമല്ല എന്‍പിഎസ് ചെയ്യുന്നത്. ഫ്‌ളെക്‌സിബിള്‍ ആയ, നികുതി ആനുകൂല്യങ്ങളുള്ള, ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കലിന് ഉതകുന്ന ഒരു ചട്ടക്കൂട് ഓരോ വ്യക്തിക്കും മുൻപില്‍ തുറന്നിടുകയാണ് എന്‍പിഎസ്. വളരെ ചെലവ് കുറഞ്ഞ, എന്നാല്‍ ഉയര്‍ന്ന നേട്ടം നല്‍കുന്ന നിക്ഷേപ പദ്ധതിയാണിത്. അതിനാല്‍ ജീവിതത്തിന്റെ സുവര്‍ണ വര്‍ഷങ്ങളില്‍ നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം അത് ഉറപ്പാക്കുന്നു.
സാമ്പത്തിക അനിശ്ചിതത്വം ഡമോക്ലസിന്റെ വാള്‍പോലെ തൂങ്ങുന്ന കാലത്ത് എന്‍പിഎസ് പോലെ വിശ്വസനീയമായ ഒരു റിട്ടയര്‍മെന്റ് പദ്ധതി സ്വസ്ഥ ജീവിതത്തിന് അനിവാര്യമാണ്. കരിയര്‍ തുടങ്ങുന്ന ആളോ റിട്ടയര്‍മെന്റിനോട് അടുക്കുന്ന ആളോ ആകട്ടെ നിങ്ങള്‍, എന്‍പിഎസ് മികച്ച ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്. രാജേഷ് എത്തിപ്പിടിച്ചതു പോലെ സാമ്പത്തിക സുരക്ഷിതത്വം നിറഞ്ഞൊരു ഭാവി നിങ്ങള്‍ക്കും സൃഷ്ടിച്ചെടുക്കാം.
∙ ഓട്ടമാറ്റിക് ആൻഡ് ആക്ടീവ് മോഡുകൾ ഉപയോഗിക്കാം
പല സ്വകാര്യ കമ്പനികളും അടിസ്ഥാനശമ്പളത്തിന്റെയും ഡിഎയുടെയും 14 ശതമാനം പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നു. ഓട്ടോ, ആക്റ്റീവ് മോഡുകള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണ് എന്‍പിഎസ്. വിപണിയെ കുറിച്ച് ധാരണയുള്ളവർക്ക് ആക്ടീവ് മോഡ് തിരഞ്ഞെടുക്കാം. അതില്ലാത്തവർക്ക് ഓട്ടോ മോഡാണ് അനുയോജ്യം. ഇക്വിറ്റി, ഡെറ്റ് അനുപാതം ഓട്ടമാറ്റിക്കായി ഇവിടെ വകയിരുത്തപ്പെടും. ഓട്ടോ ചോയ്‌സില്‍ 3 മോഡുകള്‍ ലഭ്യമാണ്.
1. അഗ്രസീവ് ലൈഫ് സൈക്കിള്‍ ഫണ്ട്
ഇവിടെ ഇക്വിറ്റിയിലേക്കുള്ള വകയിരുത്തല്‍ 35 വയസ്സുവരെ 75 ശതമാനമായിരിക്കും. പിന്നീടതിൽ ഓരോ വര്‍ഷവും നാല് ശതമാനം കുറവ് വരും. ഉപഭോക്താവിന് 55 വയസ്സാകുമ്പോഴേക്കും ഇക്വിറ്റി വകയിരുത്തല്‍ 15 ശതമാനമായി കുറയും.
2. മോഡറേറ്റ് ലൈഫ് സൈക്കിള്‍ ഫണ്ട്
ഈ വിഭാഗത്തില്‍ തുകയുടെ 50 ശതമാനം മാത്രമേ 35 വയസ്സ് വരെ ഇക്വിറ്റിയിലേക്ക് വകയിരുത്തപ്പെടൂ. അതിനു ശേഷം പ്രതിവര്‍ഷം രണ്ട് ശതമാനം കുറച്ച് 55 വയസ്സാകുമ്പോഴേക്കും ഇക്വിറ്റിയുടെ വിഹിതം 10 ശതമാനത്തിലേക്ക് എത്തിക്കും.
3. കണ്‍സര്‍വേറ്റിവ് ലൈഫ് സൈക്കിള്‍ ഫണ്ട്
ഓഹരിയിലേക്കുള്ള വകയിരുത്തല്‍ 25 ശതമാനമായി നിജപ്പെടുത്തുന്നു ഇവിടെ. 35 വയസ്സിന് ശേഷം ഇതില്‍ ഓരോ വര്‍ഷവും ഒരു ശതമാനം കുറവ് വരും. 55–ാം വയസ്സില്‍ ഇക്വിറ്റിയിലേക്കുള്ള വകയിരുത്തല്‍ 5 ശതമാനമായി ചുരുങ്ങും. ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിയുടെ ഭാഗമായി സമ്പത്ത് സൃഷ്ടിക്കാം എന്നതാണ് എന്‍പിഎസില്‍ നിക്ഷേപിക്കുന്നതിലൂടെ സാധ്യമാകുന്നത്.
(വെൽത്ത് മെട്രിക്സിന്റെ സ്ഥാപകനും സിഇഒയുമാണ് ലേഖകൻ)