യുട്യൂബ് വരുമാനം 6000 കോടി, ആരാധകർക്ക് ജെറ്റും ഫ്ലാറ്റും കാറും ക്യാഷും...; ഒടുവിൽ കുരുക്കായി ലൈംഗികപീഡന ‘ഗെയിം ഷോ’
വിരൽത്തുമ്പിന്റെ നിയന്ത്രണത്തിൽ ഒട്ടേറെ വിഡിയോകൾ മിന്നി മായുന്ന ഇക്കാലത്ത് യുട്യൂബിൽ താരമായി നിൽക്കുക അത്ര എളുപ്പമല്ല. പക്ഷേ, വ്യത്യസ്തമായ വിഡിയോകളിലൂടെ യുട്യൂബിൽ ഏറ്റവും ജനകീയമായി മാറിയ ഒരു അക്കൗണ്ടുണ്ട് – ‘മിസ്റ്റർ ബീസ്റ്റ്’. അതെ, ലോകത്ത് ഏറ്റവുമധികം പേർ പിന്തുടരുന്ന യുട്യൂബ് അക്കൗണ്ട്. 31.7 കോടിയിലേറെ പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. അതായത്, മിസ്റ്റർ ബീസ്റ്റ് എന്ന യുട്യൂബ് അക്കൗണ്ട് ഒരു രാജ്യവും അതിന്റെ സബ്സ്ക്രൈബർമാർ അവിടുത്തെ ജനങ്ങളുമാണെങ്കിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യമാകും അത്. ഇന്തൊനീഷ്യ, റഷ്യ, ജപ്പാൻ, ബ്രസീൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളേക്കാൾ ജനസംഖ്യയുള്ള രാജ്യം! യുട്യൂബിൽ നിന്ന് പ്രതിവർഷം 70 കോടിയിലേറെ ഡോളർ സമ്പാദിക്കുന്നതായാണ് മിസ്റ്റർ ബീസ്റ്റിന്റെ അവകാശവാദം. ഇന്ത്യൻ രൂപയിൽ 6000 കോടിയോളം വരും. യുഎസിലെ കാൻസസിൽനിന്നുള്ള ജയിംസ് ഡൊണാൾഡ്സൻ എന്ന യുവാവാണ് ഈ യുട്യൂബ് അക്കൗണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നത്. പലർക്കും ലക്ഷക്കണക്കിനു രൂപ വാരിവിതറിക്കൊടുത്ത് അതിന്റെ വിഡിയോ എടുത്തും പ്രശസ്തനായിട്ടുണ്ട് ബീസ്റ്റ്. പക്ഷേ, അടുത്തിടെ ഈ ഇരുപത്തിയാറുകാരൻ വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാരണം കൊണ്ടാണ്.

വിരൽത്തുമ്പിന്റെ നിയന്ത്രണത്തിൽ ഒട്ടേറെ വിഡിയോകൾ മിന്നി മായുന്ന ഇക്കാലത്ത് യുട്യൂബിൽ താരമായി നിൽക്കുക അത്ര എളുപ്പമല്ല. പക്ഷേ, വ്യത്യസ്തമായ വിഡിയോകളിലൂടെ യുട്യൂബിൽ ഏറ്റവും ജനകീയമായി മാറിയ ഒരു അക്കൗണ്ടുണ്ട് – ‘മിസ്റ്റർ ബീസ്റ്റ്’. അതെ, ലോകത്ത് ഏറ്റവുമധികം പേർ പിന്തുടരുന്ന യുട്യൂബ് അക്കൗണ്ട്. 31.7 കോടിയിലേറെ പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. അതായത്, മിസ്റ്റർ ബീസ്റ്റ് എന്ന യുട്യൂബ് അക്കൗണ്ട് ഒരു രാജ്യവും അതിന്റെ സബ്സ്ക്രൈബർമാർ അവിടുത്തെ ജനങ്ങളുമാണെങ്കിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യമാകും അത്. ഇന്തൊനീഷ്യ, റഷ്യ, ജപ്പാൻ, ബ്രസീൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളേക്കാൾ ജനസംഖ്യയുള്ള രാജ്യം!
യുട്യൂബിൽ നിന്ന് പ്രതിവർഷം 70 കോടിയിലേറെ ഡോളർ സമ്പാദിക്കുന്നതായാണ് മിസ്റ്റർ ബീസ്റ്റിന്റെ അവകാശവാദം. ഇന്ത്യൻ രൂപയിൽ 6000 കോടിയോളം വരും. യുഎസിലെ കാൻസസിൽനിന്നുള്ള ജയിംസ് ഡൊണാൾഡ്സൻ എന്ന യുവാവാണ് ഈ യുട്യൂബ് അക്കൗണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നത്. പലർക്കും ലക്ഷക്കണക്കിനു രൂപ വാരിവിതറിക്കൊടുത്ത് അതിന്റെ വിഡിയോ എടുത്തും പ്രശസ്തനായിട്ടുണ്ട് ബീസ്റ്റ്. പക്ഷേ, അടുത്തിടെ ഈ ഇരുപത്തിയാറുകാരൻ വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാരണം കൊണ്ടാണ്.
യുട്യൂബിലെ പുതിയ കോണ്ടന്‍റിനായി ‘മിസ്റ്റർ ബീസ്റ്റ്’ ഒരു ഗെയിം ഷോ നടത്തിയിരുന്നു. എന്നാൽ അതിൽ പങ്കെടുത്ത മത്സരാർഥികൾ ലൈംഗിക പീഡനമുൾപ്പെടെയുള്ള ആരോപണങ്ങളുമായി രംഗത്തുവന്നതോടെയാണ് ബീസ്റ്റ് വിവാദക്കുരുക്കിലായത്. ‘ബീസ്റ്റ് ഗെയിം’ എന്ന മത്സരത്തിൽ പങ്കെടുത്ത 5 പേരാണ് ജയിംസിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നത്. എങ്ങനെയാണ് ബീസ്റ്റ് യുട്യൂബിലെ താരവും കോടീശ്വരനുമായി മാറിയത്? നേരത്തേയും ഇയാൾ വിവാദങ്ങളിൽ കുരുങ്ങിയിട്ടുണ്ടോ? എങ്ങനെയാണ് ബീസ്റ്റിന്റെ പ്രവർത്തനം? എന്താണ് പുതിയ വിവാദം?
∙ ആരാണ് ‘മിസ്റ്റർ ബീസ്റ്റ്’?
കാൻസസിൽ ജനിച്ച ജയിംസ് ഡൊണാൾഡ്സൻ വളർന്നത് നോർത്ത് കാരലൈനയിലെ ഗ്രീൻവില്ലിലാണ്. 2012 ഫെബ്രുവരിയിൽ 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ജയിംസ് യുട്യൂബ് വിഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ആദ്യനാളുകളിൽ നിരുപദ്രവകരമായ പ്രാങ്ക് വിഡിയോകൾ ആയിരുന്നു കോണ്ടന്‍റ്. പക്ഷേ, 2017ൽ 40 മണിക്കൂറിലധികം സമയമെടുത്ത് പൂർത്തിയാക്കിയ ഒരു വിഡിയോ (https://www.youtube.com/watch?v=xWcldHxHFpo) വൈറലായതോടെ ജയിംസിന്റെ ശുക്രനുദിച്ചു.
യുട്യൂബിൽ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കൂടി. അതോടെ പുതിയ ആശയങ്ങളുമായി ബീസ്റ്റ് രംഗത്തെത്തി. ആളുകൾക്ക് ആഡംബര സമ്മാനങ്ങള്‍ നൽകി അത് ചിത്രീകരിക്കുന്നതായിരുന്നു പിന്നീടുള്ള പല വിഡിയോകളിലും ജയിംസ് ചെയ്തത്. തന്റെ ചുറ്റിലുമുള്ളവർക്ക് ക്യാഷ് പ്രൈസുകളും ഗാഡ്ജറ്റുകളും മറ്റും നൽകുന്നതിൽനിന്നായിരുന്നു തുടക്കം. 2018 ആയതോടെ ഭവനരഹിതരുടെ അഭയകേന്ദ്രത്തിലേക്ക് ഒരു ലക്ഷം ഡോളർ മൂല്യമുള്ള ഉൽപന്നങ്ങൾ സംഭാവന ചെയുന്ന തലത്തിലേക്ക് ജയിംസ് വളർന്നു.
പണം നൽകുന്ന രീതിയിൽതന്നെ പല പരീക്ഷണങ്ങളും ജയിംസ് നടത്തി. ഒരു വിഡിയോയിൽ ജയിംസ് ഒരു ഡ്രോണിൽ നിന്ന് 20,000 ഡോളർ വലിച്ചെറിയുന്നുണ്ട്. മറ്റൊരു വിഡിയോയിൽ പീത്‌സ ഡെലിവർ ചെയ്യുന്ന വ്യക്തിക്ക് ജയിംസ് നൽകിയ ടിപ്പ്, അയാൾ ഡെലിവർ ചെയ്യാനായി വന്ന വീടാണ്. ഇങ്ങനെ അധികമാരും പ്രതീക്ഷിക്കാത്ത കോണ്ടന്‍റുകൾ വ്യത്യസ്തമായ രീതിയിൽ നൽകിയതോടെ സംഗതി ഹിറ്റായി. വേറിട്ട ചിന്തയും അതോടൊപ്പം എന്തു റിസ്കും എടുക്കാൻ തയാറായ മനസ്സുമാണ് തന്റെ വിജയരഹസ്യമെന്നും ജയിംസ് അവകാശപ്പെട്ടിരുന്നു.
∙ ജീവകാരുണ്യമോ ബിസിനസോ?
ജയിംസ് നൽകുന്ന കാറുകളും ഫ്ലാറ്റുകളും വീടുകളും പോലുള്ള സമ്മാനങ്ങൾക്ക് വേണ്ട തുക കണ്ടെത്തുന്നത് വിവിധ ബ്രാൻഡുകളുമായുള്ള കരാറുകളിലൂടെയും പരസ്യ വരുമാനവും വഴിയാണ്. അതായത് ബിസിനസ് താൽപര്യങ്ങളോടെയാണ് ജയിംസ് വിഡിയോ ചെയ്യുന്നതെന്ന് വ്യക്തം. ആദ്യ വിഡിയോകളിൽനിന്ന് ലഭിച്ച ചെറിയ തുകകൾ കൂടുതൽ അഭിലഷണീയമായ വിഡിയോ നിർമിക്കുന്നതിനായി വീണ്ടും നിക്ഷേപിച്ചു, ഇത് വലിയ വരുമാനം നേടുന്നതിനായി സഹായിച്ചു.
2021ൽ, ജയിംസിന്‍റെ വരുമാനത്തിന്‍റെ പകുതിയിൽ താഴെ (45 ശതമാനം) വീണ്ടും സ്വന്തം ചാനലിൽ നിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, ജയിംസ് ജീവകാരുണ്യമാണ് നടത്തുന്നതും അതല്ല ബിസിനസാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. നേത്രസംരക്ഷണ സംഘടനയുടെ സഹായത്തോടെ നിരവധി ആളുകള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തിയതായി ഒരു വിഡിയോ ജയിംസ് പങ്കുവച്ചിരുന്നു. ഇതിനെ പലരും വിമർശിച്ചെങ്കിലും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറഞ്ഞത് നിരവധി രോഗികൾക്ക് പ്രയോജനം ലഭിച്ചത് ജയിംസ് നടത്തിയ ഇടപെടൽ കാരണമാണെന്നായിരുന്നു.
ഒരു റസ്റ്ററന്റിലെ ജീവനക്കാരിക്ക് ധാരാളം ലോഗോകൾ പതിച്ച ഒരു പുതിയ കാർ സമ്മാനമായി നൽകിയ വിഡിയോ വൻ വിമർശനമാണ് ക്ഷണിച്ചു വരുത്തിയത്. നാണംകെട്ട പബ്ലിസിറ്റി സ്റ്റണ്ടെന്നായിരുന്നു ആക്ഷേപം. ‘‘ആളുകളെ സഹായിക്കുന്നത് ഞാൻ ആത്മാർഥമായി ആസ്വദിക്കുന്നു. ഞാൻ വളരെ നല്ല മനുഷ്യനാണ്. വെറുതെ പറയുന്നതല്ല. ഞാൻ എല്ലായ്പ്പോഴും നല്ല മനുഷ്യനായിരുന്നു’’ – എന്നാണ് 2018ൽ പങ്കുവച്ച ഒരു വിഡിയോയിൽ പറഞ്ഞത്. വിമർശനങ്ങളെല്ലാം ജയിംസ് ശ്രദ്ധിക്കുന്നുണ്ടെന്നു ചുരുക്കം.
∙ വിവാദ ബർഗറുകൾ
യുട്യൂബിൽനിന്ന് ലഭിക്കുന്നതിന് പുറമേ മറ്റ് വരുമാന മാർഗങ്ങളും ജയിംസ് പരീക്ഷിച്ചിരുന്നു. 2020ൽ ‘മിസ്റ്റർ ബീസ്റ്റ്’ എന്ന പേരിൽ ബർഗർ വിൽപന ആരംഭിച്ചു. വെർച്വൽ ഡൈനിങ് എന്ന അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച് ആരംഭിച്ച പദ്ധതി തുടക്കത്തിൽ ഹിറ്റായിരുന്നു. വെർച്വൽ ഡൈനിങ് ആയിരുന്നു ബർഗറുകൾ വിപണിയിലെത്തിച്ചത്. ബർഗറിന്റെ വിപണനത്തിനു വേണ്ടി തന്റെ പ്രശസ്തി കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു ജയിംസ്. ന്യൂജഴ്‌സിയിലെ അമേരിക്കൻ ഡ്രീം മാളിൽ ആദ്യത്തെ മിസ്റ്റർ ബീസ്റ്റ് ബർഗർ സ്റ്റോർ ഉദ്ഘാടനം ചെയ്തപ്പോൾ പതിനായിരത്തിലേറെ ആളുകളാണ് എത്തിയത്.
ജയിംസിന് മറ്റു മാധ്യമങ്ങളിൽ പരസ്യം ചെയ്യാനുള്ള അവസരം ലഭിക്കുന്നതിന് മുൻപുതന്നെ 10 ലക്ഷത്തിലധികം ബർഗറുകൾ വിറ്റു പോയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, 2023ൽ ജയിംസ് തന്‍റെ ബ്രാൻഡായ മിസ്റ്റർ ബീസ്റ്റ് ബർഗേഴ്സിനെതിരെ രംഗത്ത് വന്നു. വെർച്വൽ ഡൈനിങ് നൽകുന്ന ഭക്ഷണം കഴിക്കാൻ കൊള്ളില്ലെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടാണ് ജയിംസ് രംഗത്ത് വന്നത്. ഇതു സംബന്ധിച്ച് കോടതിയിൽ കേസും ഫയൽ ചെയ്തു. വേവിക്കാത്ത ബർഗറുകളും കോൾഡ് ഫ്രൈകളും വിറ്റ് വെർച്വൽ ഡൈനിങ് തന്‍റെ പ്രശസ്തിക്ക് ദോഷം വരുത്തിയയെന്നാണ് ജയിംസ് ആരോപിക്കുന്നത്.
∙ ജീവനക്കാരും തള്ളിപ്പറഞ്ഞു
2021ൽ ജയിംസിന്‍റെ ജീവനക്കാർതന്നെ അദ്ദേഹത്തിനെതിരെ രംഗത്തു വന്നു. ‘‘ക്യാമറകൾ അടുത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്‍റെ സ്വഭാവം മാറും. മോശമായ തൊഴിൽ അന്തരീക്ഷമാണ് ജയിംസ് സൃഷ്ടിക്കുന്നത്’’ എന്ന് അദ്ദേഹത്തിന്റെ ഷൂട്ടിങ് സംഘത്തിലുള്ള 11 പേർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2018 മുതൽ 2019 വരെ ജയിംസിന്‍റെ എഡിറ്ററായ മാറ്റ് ടർണർ, താൻ അനുഭവിച്ച ഏറ്റവും മോശമായ തൊഴിൽ സാഹചര്യത്തിലാണ് ജോലി ചെയ്തിരുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ആരോപണങ്ങൾ ഇത്രയേറെ വന്നിട്ടും സ്വീഡിഷ് യുട്യൂബറായ ‘പ്യൂഡിപിയെ’ മറികടന്ന് 2022ൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള അക്കൗണ്ടെന്ന പദവിയിലേക്ക് മിസ്റ്റർ ബീസ്റ്റ് വളർന്നതാണ് ലോകം കണ്ടത്. 31.7 കോടിയിലധികം സബ്‌സ്‌ക്രൈബർമാരുള്ള യുട്യൂബറാണ് ഇന്ന് മിസ്റ്റർ ബീസ്റ്റ്. ഓരോ വിഡിയോയും ദശലക്ഷക്കണക്കിന് ആളുകൾ കാണുന്ന തരത്തിലുള്ള വളർച്ച.
∙ വളർച്ചയുടെ ‘ഡബിങ്’ രഹസ്യം
‘ദ് ജോ റോഗൻ എക്‌സ്‌പീര്യൻസ്’ എന്ന പ്രശസ്ത പോഡ്‌കാസ്റ്റിൽ 2022ൽ അതിഥിയായി വന്നപ്പോൾ ജയിംസ് സ്വന്തം വളർച്ചയുടെ രഹസ്യം പങ്കുവച്ചിരുന്നു. ‘‘ഞങ്ങൾ മറ്റ് ഭാഷകളിലേക്കും ഞങ്ങളുടെ വിഡിയോകൾ ഡബ് ചെയ്യുന്നു. ഞങ്ങളുടെ പ്രധാന ചാനലിലെ അതേ വിഡിയോകളാണ് ഇവ, പക്ഷേ അവ ഡബ് ചെയ്ത് വിവർത്തനം ചെയ്ത് സബ്‌ടെറ്റിൽ സഹിതമാണ് അവതരിപ്പിക്കുന്നത്. എന്റെ സ്പാനിഷ് ചാനൽ 2021ൽ അതിവേഗം വളർന്ന ചാനലുകളിലൊന്നായിരുന്നു. ഒരു വർഷത്തിനുള്ളിൽ 3 ലക്ഷം കാഴ്ചക്കാരിൽ നിന്ന് 2.2 കോടിയായി അത് വളർന്നു.’’– ജയിംസ് പറയുന്നു.
∙ കുട്ടിയോട് മോശമായി പെരുമാറി?
ജൂലൈയിൽ, മിസ്റ്റർ ബീസ്റ്റ് ചാനലിലെ മുൻ സഹ അവതാരികയായിരുന്ന അവാ ക്രിസ് ടൈസൺ പ്രായപൂർത്തിയാകാത്ത കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിക്കപ്പെടുന്ന വിവാദത്തിൽ പെട്ടിരുന്നു. ഒരു ഓൺലൈൻ മത്സരത്തിൽ വിജയിച്ചതിനെത്തുടർന്ന് പരിചയപ്പെട്ട 13 വയസ്സുള്ള ബാലനുമായി അന്ന് 20 വയസ്സുള്ള അവാ ക്രിസ് ബന്ധം പുലർത്തിയിരുന്നതായാണ് ആരോപണം. 16 വയസ്സ് തികയുന്നതുവരെ വർഷങ്ങളോളം ഓൺലൈൻ ഫോറങ്ങളിൽ ഇവർ കുട്ടിയുമായി ആശയവിനിമയം നടത്തിയിരുന്നു.
പ്രായപൂർത്തിയായ ശേഷം കുട്ടി താൻ ഇരയല്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നിരുന്നെങ്കിലും അവായുടെ ചില സന്ദേശങ്ങൾ ലൈംഗിക ചുവയുള്ളതാണെന്നു സമ്മതിച്ചത് ചർച്ചയായി. ഈ വിവാദത്തെ തുടർന്ന് അവായുടെ നിരവധി വിവാദ പോസ്റ്റുകൾ വീണ്ടും ഉയർന്നുവന്നു. ഇതിൽ ലൈംഗിക പോസുകളിൽ യുവ കഥാപാത്രങ്ങളെ വരയ്ക്കുന്ന ‘ഷാദ്മാൻ’ എന്ന കലാകാരനുമായുള്ള അവായുടെ ഇടപഴകലുകളും ഉൾപ്പെട്ടിരുന്നു.
∙ പ്രതിവർഷം 6000 കോടി!
2024 ആദ്യമാണ് മിസ്റ്റർ ബീസ്റ്റ് താൻ പ്രതിവർഷം 6000 കോടിയോളം രൂപ സമ്പാദിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. പണമിത്ര കിട്ടുന്നുണ്ടെങ്കിലും താൻ സമ്പന്നനല്ലെന്നും ബീസ്റ്റ് പറഞ്ഞുവച്ചു. ഒരു വിഡിയോയിൽ നിന്നോ പോസ്റ്റിൽ നിന്നോ ലഭിക്കുന്നതെല്ലാം അടുത്ത കോണ്ടന്‍റിനോ സമ്മാനത്തിനോ വേണ്ടി നിക്ഷേപിക്കുന്നതാണ് തന്റെ രീതിയെന്നായിരുന്നു അതു സംബന്ധിച്ച് ബീസ്റ്റിന്റെ വാദം. 25 ലക്ഷം ഡോളർ വിലവരുന്ന പ്രൈവറ്റ് ജെറ്റും 20 ലക്ഷം ഡോളർ വില വരുന്ന സ്വകാര്യ ദ്വീപും വരെ തന്റെ വരിക്കാർക്കും മറ്റുമായി ബീസ്റ്റ് സമ്മാനിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് ദശലക്ഷക്കണക്കിനു രൂപയുടെ ക്യാഷ് പ്രൈസുകൾ.
വൻ തുക ചെലവാക്കിയാണ് ജയിംസ് ഓരോ വിഡിയോയും നിർമിക്കുന്നത്. വെറും 15 മിനിറ്റ് വിഡിയോ ക്ലിപ്പിനായി 12,000 മണിക്കൂർ വരെ ഷൂട്ട് ചെയ്യുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നിക്ഷേപങ്ങൾക്ക് പകരമായി, ഓരോ വിഡിയോയും യുട്യൂബ് പരസ്യങ്ങളിലൂടെ 20 ലക്ഷം ഡോളർ വരുമാനമെങ്കിലും കൊണ്ടുവരുന്നു. കൂടാതെ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരസ്യങ്ങളുടെ പ്രതിഫലം വിവിധ ബ്രാൻഡുകൾ ഫീസായി നൽകുമെന്നും ബീസ്റ്റ് വെളിപ്പെടുത്തിയിരുന്നു
∙ മിസ്റ്റർ ബീസ്റ്റിനെ വേട്ടയാടി ‘ഗെയിം ഷോ’
ആമസോൺ പ്രൈമിനു വേണ്ടി ബീസ്റ്റിന്റെ പ്രൊഡക്‌ഷൻ കമ്പനി ഒരുക്കിയ ഗെയിം ഷോ വിവാദത്തിലായതോടെയാണ് ജയിംസ് നിയമക്കുരുക്കിലും പെട്ടത്. ബീസ്റ്റ് ഗെയിംസ് എന്നായിരുന്നു ഷോയുടെ പേര്. മിസ്റ്റർ ബീസ്റ്റ് ചാനലിൽ മുന്നോട്ടു വച്ച പലതരം ചാലഞ്ചുകൾ ഏറ്റെടുക്കുന്നതാണ് മത്സരാർഥികള്‍ക്കു നൽകിയിരുന്ന ടാസ്ക്. എന്നാൽ ഇതിൽ പങ്കെടുത്ത മത്സരാർഥികൾ, തങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് മനുഷത്വരഹിതമായ സമീപനമാണെന്ന ആരോപണവുമായാണ് രംഗത്തുവന്നതാണ് വിവാദമായത്.
50 ലക്ഷം ഡോളറായിരുന്നു ഷോയുടെ സമ്മാനം. ആമസോൺ ആണ് ഷോയുടെ സ്ട്രീമിങ് അവകാശങ്ങളും വാങ്ങിയത്. അതിനാൽത്തന്നെ കേസിൽ കമ്പനിയും ബീസ്റ്റിനൊപ്പം പ്രതിസ്ഥാനത്തുണ്ട്. ശാരീരികമായി ക്ഷീണമുണ്ടാക്കുന്ന ടാസ്കുകളായിരുന്നു ഏറെയും. മത്സരാർഥികൾക്കു മേൽ കടുത്ത നിയന്ത്രണങ്ങളാണ് പ്രൊഡക്‌ഷൻ ടീം ഏർപ്പെടുത്തിയിരുന്നത്. ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ തടഞ്ഞുവച്ചു. നിർജലീകരണത്തെ തുടർന്ന് മത്സരാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യം വരെയുണ്ടായി.
മാത്രവുമല്ല, അപകടകരമായ പല സാഹചര്യങ്ങളും മറികടക്കേണ്ടി വന്നപ്പോൾ പലർക്കും മുറിവേറ്റു. അപകടം സംഭവിക്കുമെന്നു തിരിച്ചറിഞ്ഞിട്ടും പ്രഥമശുശ്രൂഷാ സംവിധാനം പോലും സെറ്റിൽ ഏർപ്പെടുത്തിയിരുന്നില്ല. മാനസികമായി സമ്മർദമുണ്ടാക്കുന്ന ടാസ്കുകളും ഉണ്ടായിരുന്നു. 50 ലക്ഷത്തിനു വേണ്ടി സ്വന്തം ജീവിതം ബലികഴിക്കേണ്ട അവസ്ഥയായിരുന്നുവെന്നും മത്സരാർഥികൾ പറയുന്നു. ലൈംഗിക പീഡനം നടന്നുവെന്ന ഗുരുതര ആരോപണങ്ങളും മത്സരാർഥികൾ ഉന്നയിക്കുന്നു. ഷോയിൽ മിസ്റ്റർ ബീസ്റ്റ് സൃഷ്ടിച്ച അന്തരീക്ഷമാണ് ഈ പ്രശ്നങ്ങൾക്കു കാരണമായതെന്നും അവർ ആരോപിച്ചു. കോടീശ്വരനെതിരെയുള്ള ഈ ആരോപണങ്ങൾ വൻതോതിൽ മാധ്യമശ്രദ്ധയും പിടിച്ചുപറ്റി.
പക്ഷേ, ഈ ആരോപണങ്ങളെല്ലാം ‘മിസ്റ്റർ ബീസ്റ്റി’ന്‍റെ പ്രൊഡക്‌ഷൻ ടീം നിഷേധിച്ചു. അജ്ഞാതരായ ആളുകൾക്ക് വാരികോരി ആഡംബര സമ്മാനങ്ങൾ നൽകുന്ന വിഡിയോകളിലൂടെ ജനകീയനായ താരത്തെക്കുറിച്ചുള്ള വാർത്ത സത്യമാണോയെന്ന ചോദ്യവും പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഗെയിം ഷോ ഇപ്പോഴും പാനമയിലും കാനഡയിലുമായി ചിത്രീകരണം തുടരുകയാണ്. പുതിയ വിവാദങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളിറക്കി അതിൽനിന്നും മിസ്റ്റർ ബീസ്റ്റ് കാശുണ്ടാക്കുമെന്ന കമന്റുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതല്ല, തൽക്കാലത്തേക്കെങ്കിലും ബീസ്റ്റിനു തിരിച്ചടി കിട്ടുമെന്നു വിശ്വസിക്കുന്നവരും ഏറെ. അപ്പോഴും, യുട്യൂബ് വിഡിയോകളിലൂടെ മനുഷ്യസ്‌നേഹിയായി പേരെടുത്തിരുന്ന ബീസ്റ്റിന് ഇത്തരത്തിൽ ഒരു മുഖമുണ്ടോയെന്ന ഞെട്ടലിൽത്തന്നെയാണ് ആരാധകർ.