കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ മരുന്നുമണക്കുന്ന മുറി.. പതുക്കെ നടന്നുകൊണ്ട് അദ്ദേഹം അരികിലെത്തി. ആദ്യം വിശ്വസിക്കാനായില്ല. കീരിക്കാടൻ ജോസ് എന്ന പേരുകേട്ടു പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ആ കീരിക്കാടനെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടനാണു മുന്നിൽ. ചിരിച്ചുകൊണ്ട് മോഹൻരാജ് പറഞ്ഞു. ‘‘ഇപ്പോൾ ഇതാണ് എന്റെ അവസ്ഥ. നടക്കാൻ പോലും പ്രയാസം. ഇവിടുത്തെ ചികിത്സയിൽ കുറേ മാറ്റമുണ്ട്. എല്ലാം ശരിയായിട്ടുവേണം വീണ്ടും സിനിമയിലെത്താൻ’’. എട്ടുവർഷം മുൻപു നടത്തിയ അഭിമുഖത്തിൽ മോഹൻരാജ് പറഞ്ഞു;‘‘ ഈ കീരിക്കാടൻ ജോസ് തന്നെയാണ് എന്റെയും ഔദ്യോഗികജീവിതം തകർത്തത്. അതൊക്കെ പറയുകയാണെങ്കിൽ...’’. വാക്കുകൾ മുഴുവനാക്കാതെ അദ്ദേഹം ചിന്തയിലാണ്ടു. നെറ്റിയിൽ മുറിവേറ്റപാട്, ചോരപൊടിയുന്ന കണ്ണുകൾ. കുറ്റിയായി വെട്ടിയ മുടി. നടന്നുവരുമ്പോൾ തന്നെ നെഞ്ചിൻകൂട് പിടയ്ക്കും. അത്രയ്ക്കു ക്രൂരനായിരുന്നു കീരിക്കാടൻ. അയാളെയാണ് ഉറുമ്പിനെപോലും നോവിക്കാൻ മനസ്സുവരാത്ത സേതുമാധവൻ അടിച്ചുവീഴ്ത്തുന്നത്. ദൈവമേ.. സേതുമാധവന് ഇതെങ്ങനെ സാധിച്ചുവെന്ന് തോന്നാത്തവരാരും നമുക്കിടയിൽ ഉണ്ടാകില്ല. ‘കീരിക്കാടൻ ജോസ് ചത്തേ’യെന്ന് കൊച്ചിൻഹനീഫ വിളിച്ചുപറയുമ്പോൾ ആദ്യം നമ്മളൊക്കെ ആശ്വാസം കൊണ്ടിരുന്നു. സേതുമാധവനെയും അച്ഛനെയും ദ്രോഹിക്കുന്ന അയാളെ കത്തികൊണ്ടു കുത്തിക്കൊല്ലുമ്പോൾ അങ്ങനെ വേണമെന്ന് നാമൊക്കെ ആഗ്രഹിച്ചിരുന്നു. സേതു തലയ്ക്കടിച്ചു വീഴ്ത്തിയ ഇടത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണല്ലോ കത്തിയുമായി വന്നു കുത്തിക്കൊല്ലുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ മരുന്നുമണക്കുന്ന മുറി.. പതുക്കെ നടന്നുകൊണ്ട് അദ്ദേഹം അരികിലെത്തി. ആദ്യം വിശ്വസിക്കാനായില്ല.  കീരിക്കാടൻ ജോസ് എന്ന പേരുകേട്ടു പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ആ കീരിക്കാടനെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടനാണു മുന്നിൽ. ചിരിച്ചുകൊണ്ട് മോഹൻരാജ് പറഞ്ഞു. ‘‘ഇപ്പോൾ ഇതാണ് എന്റെ അവസ്ഥ. നടക്കാൻ പോലും പ്രയാസം. ഇവിടുത്തെ ചികിത്സയിൽ കുറേ മാറ്റമുണ്ട്. എല്ലാം ശരിയായിട്ടുവേണം വീണ്ടും സിനിമയിലെത്താൻ’’. എട്ടുവർഷം മുൻപു നടത്തിയ അഭിമുഖത്തിൽ മോഹൻരാജ് പറഞ്ഞു;‘‘ ഈ കീരിക്കാടൻ ജോസ് തന്നെയാണ് എന്റെയും ഔദ്യോഗികജീവിതം തകർത്തത്. അതൊക്കെ പറയുകയാണെങ്കിൽ...’’. വാക്കുകൾ മുഴുവനാക്കാതെ അദ്ദേഹം ചിന്തയിലാണ്ടു.

നെറ്റിയിൽ മുറിവേറ്റപാട്, ചോരപൊടിയുന്ന കണ്ണുകൾ. കുറ്റിയായി വെട്ടിയ മുടി. നടന്നുവരുമ്പോൾ തന്നെ നെഞ്ചിൻകൂട് പിടയ്ക്കും. അത്രയ്ക്കു ക്രൂരനായിരുന്നു കീരിക്കാടൻ. അയാളെയാണ് ഉറുമ്പിനെപോലും നോവിക്കാൻ മനസ്സുവരാത്ത സേതുമാധവൻ അടിച്ചുവീഴ്ത്തുന്നത്. ദൈവമേ.. സേതുമാധവന് ഇതെങ്ങനെ സാധിച്ചുവെന്ന് തോന്നാത്തവരാരും നമുക്കിടയിൽ ഉണ്ടാകില്ല. ‘കീരിക്കാടൻ ജോസ് ചത്തേ’യെന്ന് കൊച്ചിൻഹനീഫ വിളിച്ചുപറയുമ്പോൾ ആദ്യം നമ്മളൊക്കെ ആശ്വാസം കൊണ്ടിരുന്നു. സേതുമാധവനെയും അച്ഛനെയും ദ്രോഹിക്കുന്ന അയാളെ കത്തികൊണ്ടു കുത്തിക്കൊല്ലുമ്പോൾ അങ്ങനെ വേണമെന്ന് നാമൊക്കെ ആഗ്രഹിച്ചിരുന്നു. സേതു തലയ്ക്കടിച്ചു വീഴ്ത്തിയ ഇടത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണല്ലോ കത്തിയുമായി വന്നു കുത്തിക്കൊല്ലുന്നത്.

മോഹൻ രാജ് (ചിത്രം:മനോരമ)
ADVERTISEMENT

പക്ഷേ, കോട്ടയ്ക്കലെ ആശുപത്രിയിൽ വളരെ നിസ്സഹായനായി ഇരിക്കുന്ന മോഹൻരാജിനെ കണ്ടപ്പോൾ കീരിക്കാടനോടുള്ള വൈരാഗ്യമൊക്കെ അലിഞ്ഞുപോയി. ആശുപത്രിയിൽ കൂട്ടിന് ആരുമില്ലായിരുന്നു. കുടുംബമൊക്കെ ചെന്നൈയിലാണെന്നു പറഞ്ഞു. മോഹൻരാജിനെ നേരിട്ടു കാണുമ്പോൾ ഏതൊരാൾക്കും ഉറപ്പാണ് കിരീടത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവന് അയാളെ ഒരിക്കലും തല്ലിതോൽപ്പിക്കാൻ കഴിയില്ല. ഇത്രയും ഉയരവും വണ്ണവുമുള്ളൊരാളെ സേതുമാധവനെപോലെ സാധാരണക്കാരനായ ഒരാൾക്കെങ്ങനെ ആൾക്കൂട്ടത്തിനു നടുവിൽവച്ചു തല്ലിതോൽപ്പിക്കാൻ കഴിയുന്നു? നിവൃത്തികേടുകൊണ്ട് ആരും അങ്ങനെയായിപോകില്ലേ. 

കിരീടത്തിനു ശേഷം അദ്ദേഹം എത്രയോ ചിത്രങ്ങൾ ചെയ്തു. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവുമൊക്കെ. ഉപ്പുകണ്ടം ബ്രദേഴ്സ് പോലെയുള്ള ചിത്രങ്ങളിലൊക്കെ നിറഞ്ഞുനിന്നു. പക്ഷേ, ഏതൊക്കെ സിനിമയിൽ അഭിനയിച്ചാലും മലയാളിയുടെ മനസ്സിൽ കീരിക്കാടനോളം വലുതായി ആദ്ദേഹമുണ്ടാകില്ലല്ലോ. അത്രയ്ക്കു കരുത്തുറ്റ കഥാപാത്രത്തെയല്ലേ ലോഹിതദാസ് നൽകിയത്. സ്ഫടികം ജോർജ്, മോഹൻരാജ്, രാജൻ പി.ദേവ് എന്നിവരൊക്കെ ഒറ്റ വില്ലൻ വേഷത്തിലൂടെ മലയാളികൾക്കിടയിൽ ജീവിച്ചിരുന്ന നടന്മാരായിരുന്നല്ലോ.

കീരിക്കാടൻ ജോസ് ആയി മോഹൻരാജ് (Photo Arranged)

‘‘കീരിക്കാടൻ ജോസിനെ വെല്ലാൻ പറ്റുന്ന കഥാപാത്രം പിന്നെ തേടിവന്നിരുന്നില്ലേ’’ എന്നു ചോദിച്ചപ്പോൾ മോഹൻരാജിനു പറയാനുണ്ടായിരുന്നത് ഇതായിരുന്നു– ‘‘കിരീടം ചെയ്യുമ്പോൾ എനിക്കുറപ്പായിരുന്നു, ഇത്രയും വലിയൊരു കഥാപാത്രം ഇനി വേറെ എനിക്കു ലഭിക്കില്ലെന്ന്. ലോഹിതദാസും സിബിസാറും കഥ പറഞ്ഞുതരുമ്പോൾ തന്നെ ആ കഥാപാത്രത്തിന്റെ വലുപ്പം എനിക്കു മനസ്സിലായിരുന്നു. സിനിമ റിലീസായി സൂപ്പർ ഹിറ്റായപ്പോൾ ഞാനും പ്രാർഥിച്ചിരുന്നു. ഇതിലും വലിയ വേഷം ഇനി ലഭിക്കരുതേെയെന്ന്’’.

മരുന്നുകഴിക്കുന്നതിന്റെ അസ്വസ്ഥയുണ്ടായിരുന്നു മോഹൻരാജിന് അപ്പോൾ. മുറിയിൽ നിന്ന് അധികം പുറത്തുപോകാത്തതിനാൽ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. കോട്ടയ്ക്കൽ ലേഖകൻ ജയപ്രകാശ് ഊരാളിയാണ് മോഹൻരാജ് അവിടെ ചികിത്സയ്ക്കു വന്ന കാര്യം പറഞ്ഞത്. അഭിമുഖത്തിന് ആദ്യമൊന്നും താൽപര്യമുണ്ടായിരുന്നില്ല. സിനിമയെക്കുറിച്ചു സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം അവശതകളെ മറന്നു. സിനിമാ സെറ്റിലെത്തിയതുപോലെയായിരുന്നു പിന്നീട്. ‘‘എന്നെ എല്ലാവരും കീരിക്കാടൻ ജോസ് എന്നാണ് വിളിക്കാറുള്ളത്. ഒരനുഭവം പറഞ്ഞു തുടങ്ങാം’’– ആവേശത്തോടെ മോഹൻരാജ് തുടർന്നു.

‘ഹർത്താൽ’ സിനിമയിലെ ദൃശ്യം( Photo Arranged)
ADVERTISEMENT

∙ ആദ്യം ദേഷ്യപ്പെടുത്തിയ ചോദ്യം

‘‘കീരിക്കാടൻ ജോസല്ലേ?’’ 
‘‘അല്ല’’.. 
‘‘നിങ്ങളല്ലേ കിരീടം സിനിമയിൽ കീരിക്കാടൻ ജോസായി അഭിനയിച്ചത്?’’ 
‘‘അതെ. കിരീടത്തിൽ മോഹൻലാൽ സേതുമാധവനായിരുന്നു. മോഹൻലാലിനെ സേതുമാധവാ എന്നാണോ എല്ലാവരും വിളിക്കുന്നത്. എന്റെ പേര് മോഹൻരാജ് എന്നാണ്’’. 
സിബി മലയിൽ സംവിധാനം ചെയ്ത കിരീടം ഇറങ്ങിയത് 1989ൽ ആണ്. പക്ഷേ, അന്നുമുതൽ മോഹൻരാജിനോട് ആളുകൾ ചോദിക്കുന്നു– ‘‘നിങ്ങളല്ലേ കീരിക്കാടൻ ജോസ്?’’ 

ഈ ചോദ്യം കേൾക്കുമ്പോൾ അദ്ദേഹത്തിന് ആദ്യം ദേഷ്യം വരുമായിരുന്നു. പക്ഷേ, പിന്നീട് കാര്യം പിടികിട്ടി എന്തുകൊണ്ട് ആളുകൾ അങ്ങനെ ചോദിക്കുന്നുവെന്ന്. സേതുമാധവനോളം പോന്ന കഥാപാത്രമായിരുന്നു ജോസെന്ന്. അതുകൊണ്ടാണ് ആളുകൾ തന്നെ കീരിക്കാടാ എന്നു വിളിക്കുന്നതെന്ന്. ചെയ്ത വില്ലൻവേഷത്തിന്റെ പേരിൽ അറിയപ്പെടുന്ന താരങ്ങൾ കുറവായിരിക്കും. എന്നാൽ മോഹൻരാജിന് അങ്ങനെ അറിയപ്പെടാനായിരുന്നു നിയോഗം.

കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ല എന്നറിയാം. എന്നാലും എന്നും ഓർക്കാൻ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട്. അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലും സംവിധായകൻ വരുമെന്നു പ്രതീക്ഷിക്കാം

മോഹൻരാജ് എന്നു പറഞ്ഞാൽ ഇപ്പോഴും പലർക്കും അറിയില്ല. കീരിക്കാടൻ ജോസ് എന്നു പറഞ്ഞാൽ കൊച്ചുകുട്ടികൾവരെ അറിയും. ‘‘ഞാനൊരു കാര്യം പറയട്ടെ– ഈ കീരിക്കാടൻ വേഷംതന്നെയാണു എന്റെ ഔദ്യോഗിക ജീവിതം തകർത്തതെന്ന സത്യം പലർക്കും അറിയില്ല. സിനിമയിൽ അഭിനയിച്ചതിന്റെപേരിൽ 20 വർഷമാണു ജോലിയിൽനിന്നു എനിക്കു പുറത്തുനിൽക്കേണ്ടിവന്നത്’’. അവിശ്വസനീയമായിരുന്നു ആ വാക്കുകൾ. എല്ലാവരും നെഞ്ചേറ്റിയ കഥാപാത്രം അതിനെ അനശ്വരനാക്കിയ ആൾക്കു നൽകിയതു വലിയ നഷ്ടങ്ങൾ. സർവീസിൽ നിന്ന് രണ്ടു പതിറ്റാണ്ട് മാറിനിൽക്കുകയെന്നു പറ‍ഞ്ഞാൽ ചില്ലറ കാര്യമല്ലല്ലോ. തമിഴിലും തെലുങ്കിലുമെല്ലാം വില്ലത്തരംകൊണ്ട് ആളുകൾ വെറുത്തൊരു നടൻ. എവിടെയൊക്കെപോയാലും ജോസിനെ വെല്ലുന്നൊരാൾ പിന്നീടു വന്നില്ല.

ADVERTISEMENT

∙ 20 വർഷത്തെ നിയമപോരാട്ടം

നടനാകാൻ മോഹിച്ചു സിനിമാലോകത്ത് എത്തിയതായിരുന്നില്ല മോഹൻരാജ്. ആകസ്മികമായി സംഭവിച്ചതായിരുന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് ‘കഴുമലൈ കള്ളൻ’,  ‘ആൺകളെ നമ്പാതെ’ എന്നീ തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. സംവിധായകൻ കലാധരനാണു കിരീടത്തിന്റെ സെറ്റിലേക്കു കൊണ്ടുപോകുന്നത്. കന്നടയിലെ പ്രശസ്തനായ നടനെയായിരുന്നു കീരിക്കാടൻ ജോസിന്റെ വേഷം ചെയ്യാൻ സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും കണ്ടുവച്ചിരുന്നത്. എന്നാൽ പറഞ്ഞദിവസം നടന് എത്താൻ സാധിച്ചില്ല.

മോഹൻരാജ് ‘രാജ്യസഭ’ സിനിമയിൽ (Photo Arranged)

ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹൻരാജിനെ കലാധരന്റെ മുറിയിൽവച്ചു സംവിധായകൻ കാണാനിടയായി. ഒറ്റമാത്രയിൽത്തന്നെ അദ്ദേഹം മുന്നിലിരിക്കുന്ന ആളിൽ കീരിക്കാടൻ ജോസിനെ കണ്ടു. പിന്നീടു ലോഹിതദാസും മോഹൻരാജിനെ കാണാനെത്തി. ഹോട്ടലിലെ ലിഫ്റ്റിനടുത്തുവച്ചു ലോഹിതദാസ് ഒന്നേ നോക്കിയുള്ളൂവെന്നു മോഹൻരാജ്. ആ നോട്ടം ജീവിതം വഴിതിരിച്ചുവിട്ടു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണു കിരീടത്തിൽ അഭിനയിക്കുന്നത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ വില്ലൻമാരിൽ മുൻനിരയിലെത്തി. തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു.

കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സർക്കാരിൽനിന്ന് അനുവാദം വാങ്ങണം. അതൊന്നും ചെയ്യാതെയായിരുന്നു മോഹൻരാജ് സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ പേരും പ്രശസ്തിയുമായി മോഹൻരാജ് ഉയരങ്ങളിലേക്കു കയറിപ്പോകുന്നതുകണ്ട ചില മേലുദ്യോഗസ്ഥർക്കതു പിടിച്ചില്ല. അവരുടെ ഇടപെടൽകൊണ്ട് സസ്പെൻഷൻ പെട്ടെന്നുതന്നെ കിട്ടി. അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനുശേഷമാണ്. 2010ൽ ആണു ജോലി തിരികെ ലഭിക്കുന്നത്. പക്ഷേ, നഷ്ടപ്പെട്ട സർവീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേ മടുപ്പുവന്നു. കാരണം, കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം തന്നെ. 2015ൽ ജോലിയിൽനിന്നു സ്വമേധയാ വിരമിച്ചു. സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയും ഏറെ മാറിയിരുന്നു.

‘ഹലോ’ സിനിമയിൽ മോഹൻലാൽ, ഭീമൻ രഘു, സ്ഫടികം ജോർജ് എന്നിവർക്കൊപ്പം മോഹൻരാജ് (Photo Arranged)

മലയാള സിനിമ ന്യൂജൻ ആയതോടെ വില്ലൻമാരുടെയൊക്കെ പണി പോയി. പലരും കോമഡി വേഷങ്ങളിലേക്കു കൂടുമാറിയപ്പോൾ മോഹൻരാജ് അഭിനയത്തിൽനിന്നു മാറിനിൽക്കുകയായിരുന്നു. മോഹൻലാലിന്റെ ഹലോയിലൊക്കെ കോമഡി വേഷം ചെയ്തു. അതിനിടയ്ക്ക് നരസിംഹത്തിലും നരനിലും ആറാം തമ്പുരാനിലുമൊക്കെ വന്ന് മോഹൻലാലിനോട് പലതവണ തല്ലുവാങ്ങി മടങ്ങി. ആറാം തമ്പുരാനിലെ ചെങ്കളം മാധവനൊക്കെ തല്ലുവാങ്ങാനായി ജനിച്ച ആളായിരുന്നു. ‘ചിറകൊടിഞ്ഞ കിനാവുകൾ’ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. കിരീടത്തിലെ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടൊക്കെ പാടുന്ന ഡ്രൈവർ ജോസ് എന്ന കഥാപാത്രമായിരുന്നു ഈ സിനിമയിൽ. എന്നാൽ എങ്ങനെയോ കത്രികയിൽ തന്റെ വേഷം വെട്ടിമാറ്റപ്പെട്ടുവെന്നു മോഹൻരാജ് പറഞ്ഞു.

പട്ടാളത്തിലാകുമ്പോൾ കാൽമുട്ടിനേറ്റ പരുക്ക് ഈ സമയമായപ്പോഴേക്കും ഗുരുതരമായിരുന്നു. നടക്കാൻവരെ പ്രയാസം. കുറച്ചുദിവസം കോട്ടയ്ക്കൽ ആയുർവേദ ആശുപത്രിയിൽ ചികിത്സ. ‘‘കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ല എന്നറിയാം. എന്നാലും എന്നും ഓർക്കാൻ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട്. അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലും സംവിധായകൻ വരുമെന്നു പ്രതീക്ഷിക്കാം’’– മോഹൻരാജ് പറഞ്ഞു. ജീവിതത്തിലെ സീൻ കഴിഞ്ഞ് മോഹൻരാജ് യാത്രയായി. പക്ഷേ, സ്ക്രീനിൽ സേതുമാധവന്റെ ജീവിതം തകർത്ത കീരിക്കാടനെ കാണുമ്പോൾ.. അതാണു നടൻമാർക്കു ലഭിക്കുന്ന  സൗഭാഗ്യം. എന്നും ഓർമയിൽ ജീവിക്കാൻ കിട്ടുന്ന അവസരം. 

English Summary:

The Price of Villainy: How ‘Keerikadan Jose’ Cost Mohanraj His Career?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT