സൗദിയിൽ പഠിക്കണോ? സ്പോൺസർ ഇല്ലാതെ ആറാം ദിനം വീസ; ജോലി കിട്ടാനും വേഗം; നടപടികൾ അറിയാം
നാട്ടിൽ പഠിത്തം കഴിഞ്ഞ് ജോലിക്കായി വിദേശത്തേക്ക് പോകുന്ന പതിവ് മലയാളികൾ അവസാനിപ്പിച്ചിട്ട് കാലമേറെയായി. പകരം വിദേശ രാജ്യങ്ങളിൽ പഠനത്തിനൊപ്പം ജോലിയും എന്ന രീതിക്കാണ് ഇപ്പോൾ പ്രചാരം. വൈവിധ്യമാർന്ന കോഴ്സുകളുമായി ലോകത്തിലെ എല്ലാ വിദ്യാർഥികൾക്കും സ്വാഗതമരുളുകയാണ് സൗദി അറേബ്യ. വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കാൻ വേണ്ടി സൗദി ഭരണകൂടം പുതിയ സ്റ്റുഡന്റ്സ് വീസക്കു തുടക്കമിട്ടിരിക്കുകയാണ്. സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ ചേർന്നാണ് ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാം നടപ്പാക്കുന്നത്. കോഴ്സുകളുടെ വൈവിധ്യം കൊണ്ടും വിദ്യാർഥികൾക്കുള്ള സൗകര്യം കൊണ്ടും ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ ഇപ്പോൾതന്നെ സൗദി മുൻനിരയിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്തി ഗ്ലോബൽ എജ്യുക്കേഷൻ ഹബ് ആകാനാണു ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാമിലൂടെ സൗദി ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.

നാട്ടിൽ പഠിത്തം കഴിഞ്ഞ് ജോലിക്കായി വിദേശത്തേക്ക് പോകുന്ന പതിവ് മലയാളികൾ അവസാനിപ്പിച്ചിട്ട് കാലമേറെയായി. പകരം വിദേശ രാജ്യങ്ങളിൽ പഠനത്തിനൊപ്പം ജോലിയും എന്ന രീതിക്കാണ് ഇപ്പോൾ പ്രചാരം. വൈവിധ്യമാർന്ന കോഴ്സുകളുമായി ലോകത്തിലെ എല്ലാ വിദ്യാർഥികൾക്കും സ്വാഗതമരുളുകയാണ് സൗദി അറേബ്യ. വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കാൻ വേണ്ടി സൗദി ഭരണകൂടം പുതിയ സ്റ്റുഡന്റ്സ് വീസക്കു തുടക്കമിട്ടിരിക്കുകയാണ്. സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ ചേർന്നാണ് ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാം നടപ്പാക്കുന്നത്.
കോഴ്സുകളുടെ വൈവിധ്യം കൊണ്ടും വിദ്യാർഥികൾക്കുള്ള സൗകര്യം കൊണ്ടും ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ ഇപ്പോൾതന്നെ സൗദി മുൻനിരയിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്തി ഗ്ലോബൽ എജ്യൂക്കേഷൻ ഹബ് ആകാനാണു ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാമിലൂടെ സൗദി ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.
∙ അനന്തമായ അവസരങ്ങൾ
‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാമിലൂടെ വിപുലമായ സൗകര്യങ്ങളും അവസരങ്ങളുമാണ് വിദേശ വിദ്യാർഥികളെ സൗദിയിൽ കാത്തിരിക്കുന്നത്. ഉന്നതപഠന മേഖലയിൽ ഹ്രസ്വകാല, ദീർഘകാല കോഴ്സുകൾ, ഗവേഷണ കോഴ്സുകൾ, ട്രെയ്നിങ് പ്രോഗ്രാമുകൾ, പുതുതലമുറ കോഴ്സുകൾ എന്നിവ ഒരുക്കിയാണു സൗദി ഭരണകൂടം വിദ്യാർഥികളെ രാജ്യത്തേക്കു ക്ഷണിക്കുന്നത്. പുതിയ കാലത്തിനു യോജിച്ച കരിയർകൂടി ലക്ഷ്യമിടുന്ന തരത്തിലുള്ള കോഴ്സുകളാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്. അക്കാദമിക് പഠനത്തോടൊപ്പം സൗദി അറേബ്യയുടെ ചരിത്രവും സംസ്കാരവും പുതുതലമുറയ്ക്കു കൈമാറുക കൂടിയാണ് പുതിയ വീസ പ്രോഗ്രാമിന്റെ ലക്ഷ്യം. വിവിധ രാജ്യക്കാരായ ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ ഇതിനകം സൗദിയിലെ വിവിധ സർവകലാശാലകളിൽ പഠിച്ചിട്ടുണ്ട്.
∙ സാംസ്കാരിക കൈമാറ്റം
വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളെ എത്തിച്ച് അവർക്ക് ഇഷ്ടപ്പെട്ട കോഴ്സ് പഠിപ്പിക്കുക എന്നതു മാത്രമല്ല സൗദി ഭരണകൂടം ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച്, ലോകത്തിന്റെ പുതുതലമുറയ്ക്ക് സൗദിയുടെ ചരിത്രവും സംസ്കാരവും കൈമാറുകകൂടിയാണ് ലക്ഷ്യം. ഇതിനായി വിവിധ രാജ്യങ്ങളിലെ സർവകാലാശാലകളിൽനിന്ന് വിദ്യാർഥികളെ എക്സ്ചേഞ്ച് ചെയ്യൽ, ദീർഘകാല കോഴ്സ് ചെയ്യുന്നവർക്ക് അതിനൊപ്പം ഹ്രസ്വകാല കോഴ്സ് കൂടി പഠിക്കാനുള്ള അവസരം, പഠനം നടത്തുന്നവർക്ക് പഠന വിഷയത്തിലോ മറ്റു താൽപര്യമുള്ള വിഷയങ്ങളിലോ പ്രായോഗിക പരിശീലനം, സൗദി എന്ന രാജ്യത്തിന്റെ വൈവിധ്യങ്ങളിലേക്കുള്ള യാത്ര തുടങ്ങിയ കർമപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. വീസ പ്രോഗ്രാമിന്റെ ഭാഗമായി സൗദിയിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളുടെ വീസാ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്യും.
∙ ഇന്ത്യക്കാരെ ആകർഷിക്കാൻ
ഇന്ത്യയിൽനിന്നുള്ള കൂടുതൽ വിദ്യാർഥികളെ ഉന്നത പഠനത്തിന് ആകർഷിച്ച് കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന രാജ്യങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒന്നായി സൗദിയെ മാറ്റുക എന്നതും വീസാ പ്രോഗ്രാമിന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകളും പഠന സഹായ പദ്ധതികളും നടപ്പാക്കാനും ആലോചനയുണ്ട്. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ 1.3 മില്യൺ ഇന്ത്യൻ വിദ്യാർഥികൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉന്നതപഠനം നടത്തുന്നതായാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. 2022ൽ മാത്രം 13,24,954 വിദ്യാർഥികൾ പഠിക്കാൻ ഇന്ത്യയ്ക്കു പുറത്തുപോയെന്നാണു കണക്ക്.
ഇന്ത്യയിൽനിന്നു ജോലി ആവശ്യാർഥം സൗദിയിൽ താമസിക്കുന്നവരുടെയും അവരുടെ ബന്ധുക്കളുടെയും മക്കളടക്കം സ്കൂൾ, കോളജ് തലങ്ങളിൽ രണ്ടര ലക്ഷം വിദ്യാർഥികൾ സൗദിയിൽ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനു മാത്രമായി സൗദിയിലേക്ക് ഇന്ത്യയിൽനിന്നു പോകുന്നവരുടെ എണ്ണത്തിൽ ഏഴാം സ്ഥാനമാണുള്ളത്.
∙ സ്പോൺസറില്ലാതെ വീസ
സൗദിയിൽ ഉന്നത പഠനം ആഗ്രഹിക്കുന്നവർക്ക് സ്പോൺസർ ഇല്ലാതെ വീസ ലഭിക്കുമെന്നതാണ് സ്റ്റഡി ഇൻ സൗദി പ്രോഗ്രാമിന്റെ പ്രത്യേകത. 160 രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് സൗദി ഭരണകൂടത്തിന്റെ ഈ ആനുകൂല്യം ലഭ്യമാകും. സൗദിയിലെ യൂണിവേഴ്സിറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സുകളിലേക്ക് ആദ്യം അപേക്ഷിക്കണം. അതിനു ശേഷമാണ് സ്റ്റഡി ഇൻ സൗദി പ്രോഗ്രാമിൽ വീസയ്ക്ക് അപേക്ഷിക്കേണ്ടത്. കോഴ്സിനുള്ള വിദ്യാർഥികളുടെ അപേക്ഷ ലഭ്യമായാൽ സൗദി വിദേശകാര്യ മന്ത്രാലയത്തിൽനിന്നു വീസയ്ക്കുള്ള അനുമതിപത്രം വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അയയ്ക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദ്യാർഥിക്ക് സ്റ്റുഡന്റ്സ് വീസയ്ക്ക് അപേക്ഷിക്കാനാകും.
വീസാ നിബന്ധനകൾ
∙ 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധം
∙ വെള്ള നിറത്തിലുള്ള ബാക്ഗ്രൗണ്ടിൽ പാസ്പോർട്ട് സൈസ് 3 ഫോട്ടോ വേണം.
∙ സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നു കോഴ്സിൽ ചേരാനുള്ള അനുമതി.
∙ സൗദി വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള അനുമതിപ്പത്രം.
∙ അപേക്ഷകന്റെ ഒറിജിനൽ ജനന സർട്ടിഫിക്കറ്റ്
∙ സൗദി കൾചറൽ മിഷൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്റെ സർട്ടിഫിക്കറ്റുകളുടെ കോപ്പി.
∙ അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്
∙ വീസയ്ക്ക് അപേക്ഷിക്കുന്നതിന് 6 മാസത്തിനകത്തുള്ള പൊലീസ് ക്ലിയറൻസ് റിപ്പോർട്ട്.
∙ ‘സ്റ്റഡി ഇൻ സൗദി പ്രോഗ്രാ’ മിന്റെ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.
സ്റ്റുഡന്റ്സ് വീസയ്ക്ക് അപേക്ഷിച്ചാൽ അഞ്ചോ ആറോ ദിവസത്തിനകം അപേക്ഷകനു വീസ ലഭ്യമാകും. അപേക്ഷകന്റെ കോഴ്സിന്റെ കാലാവധി അനുസരിച്ചാണ് വീസയുടെ കാലാവധി നിശ്ചയിക്കുക. പരമാവധി 90 ദിവസത്തേക്കാണ് വീസ അനുവദിക്കുന്നത്. അതിനു ശേഷമുള്ള കാലത്തേക്ക് വീസ പുതുക്കേണ്ടി വരും.