പെയ്തൊഴിഞ്ഞ മഴയിൽ ഇടതൂർന്ന് നിൽക്കുന്ന മരങ്ങളിലെ ഇലച്ചാർത്തുകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ. പെയ്യാൻ വെമ്പുന്ന കാർമേഘക്കെട്ടുകൾ, ചുറ്റും മുഴങ്ങുന്ന അമ്പല മണികൾ, കാറ്റിലാകെ പടരുന്ന കർപ്പൂര ഗന്ധം, മെല്ലെയിളകുന്ന ദീപനാളങ്ങൾ. നടകളിൽ തൊട്ടു നമസ്ക്കരിച്ച് നാലമ്പലത്തിലേക്കൊഴുകുന്ന ഭക്തർ. കൈകൾ കൂപ്പി ഭക്തിയുടെ പരകോടിയിലെത്തി നിൽക്കുന്നവർക്ക് ഒരേയൊരു ലക്ഷ്യം മാത്രം. അനുഗ്രഹമരുളുന്ന തൃക്കാക്കര വാമനമൂർത്തിയുടെ ദർശനം. തൃക്കാക്കരയപ്പന്റെ സന്നിധിയിലേക്കാണ് ഈ യാത്ര. തിരുവോണത്തിന്റെ പുണ്യമായ തൃക്കാക്കരയിലാണ് മലയാളിയുടെ ഓണത്തിന്റെ അടിസ്ഥാന സങ്കൽപം. ലോകത്തിലെ തന്നെ അപൂർവ വാമനമൂര്‍ത്തി ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. തമിഴ് വൈഷ്ണവ ഭക്തകവിയായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന ക്ഷേത്രമാണിത്. മഹാബലിയെ ചവിട്ടിത്താഴ്ത്താനായി കാലുയര്‍ത്തി നില്‍ക്കുന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. മഹാബലി ആരാധന നടത്തിയിരുന്ന ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ വാമനൻ അവതരിച്ച് ലക്ഷ്യം പൂർത്തീകരിച്ചതോടെ വാമനനെ പ്രതിഷ്ഠിക്കുകയായിരുന്നത്രെ. അതേസമയം, സ്വയം ഭൂവായെന്നു വിശ്വസിക്കുന്ന മഹാദേവ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഓണമാണ് ഇവിടുത്തെ പ്രധാന ഉത്സവം. അത്തം മുതല്‍ 10 ദിവസം നീളുന്നതാണ് ക്ഷേത്രത്തിലെ ഓണാഘോഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയ്തൊഴിഞ്ഞ മഴയിൽ ഇടതൂർന്ന് നിൽക്കുന്ന മരങ്ങളിലെ ഇലച്ചാർത്തുകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ. പെയ്യാൻ വെമ്പുന്ന കാർമേഘക്കെട്ടുകൾ, ചുറ്റും മുഴങ്ങുന്ന അമ്പല മണികൾ, കാറ്റിലാകെ പടരുന്ന കർപ്പൂര ഗന്ധം, മെല്ലെയിളകുന്ന ദീപനാളങ്ങൾ. നടകളിൽ തൊട്ടു നമസ്ക്കരിച്ച് നാലമ്പലത്തിലേക്കൊഴുകുന്ന ഭക്തർ. കൈകൾ കൂപ്പി ഭക്തിയുടെ പരകോടിയിലെത്തി നിൽക്കുന്നവർക്ക് ഒരേയൊരു ലക്ഷ്യം മാത്രം. അനുഗ്രഹമരുളുന്ന തൃക്കാക്കര വാമനമൂർത്തിയുടെ ദർശനം. തൃക്കാക്കരയപ്പന്റെ സന്നിധിയിലേക്കാണ് ഈ യാത്ര.

തിരുവോണത്തിന്റെ പുണ്യമായ തൃക്കാക്കരയിലാണ് മലയാളിയുടെ ഓണത്തിന്റെ അടിസ്ഥാന സങ്കൽപം. ലോകത്തിലെ തന്നെ അപൂർവ വാമനമൂര്‍ത്തി ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. തമിഴ് വൈഷ്ണവ ഭക്തകവിയായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന ക്ഷേത്രമാണിത്. മഹാബലിയെ ചവിട്ടിത്താഴ്ത്താനായി കാലുയര്‍ത്തി നില്‍ക്കുന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. മഹാബലി ആരാധന നടത്തിയിരുന്ന ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ വാമനൻ അവതരിച്ച് ലക്ഷ്യം പൂർത്തീകരിച്ചതോടെ വാമനനെ പ്രതിഷ്ഠിക്കുകയായിരുന്നത്രെ. അതേസമയം, സ്വയം ഭൂവായെന്നു വിശ്വസിക്കുന്ന മഹാദേവ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഓണമാണ് ഇവിടുത്തെ പ്രധാന ഉത്സവം. അത്തം മുതല്‍ 10 ദിവസം നീളുന്നതാണ് ക്ഷേത്രത്തിലെ ഓണാഘോഷം.

ADVERTISEMENT

∙ മഹാബലി ആരാധിച്ച ശിവലിംഗം

എട്ടേക്കറിലധികം വിസ്തീർണമുള്ള അതിവിശാലമായ ക്ഷേത്രസമുച്ചയമാണ് തൃക്കാക്കരയിലേത്. ഇതിനകത്ത് രണ്ട് ക്ഷേത്രങ്ങളാണുള്ളത്. വാമനക്ഷേത്രവും ശിവക്ഷേത്രവും. ശിവക്ഷേത്രത്തിനാണ് പഴക്കം കൂടുതലുള്ളത്. തികഞ്ഞ ശിവഭക്തനായിരുന്നു മഹാബലി. അദ്ദേഹം ആരാധിച്ചിരുന്ന സ്വയംഭൂവായ ശിവലിംഗമാണ് ശിവക്ഷേത്രത്തിലുള്ളതെന്നാണ് വിശ്വാസം. ഈ ശിവനെ കണ്ടു വണങ്ങിയശേഷം വാമനനെ വന്ദിക്കണമെന്നാണ് ക്ഷേത്രത്തിലെ ആചാരം. ശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്തായാണ് വാമനക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവക്ഷേത്രത്തെ അപേക്ഷിച്ച് വലുപ്പം കൂടുതലാണ് വാമനക്ഷേത്രത്തിന്.

ഇതിനോടുചേർന്നാണ് ഗോപുരങ്ങളും ആനക്കൊട്ടിലും ശീവേലിപ്പുരയും കൊടിമരവുമെല്ലാം. ഭഗവാന്റെ വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരമാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നു. ഇത് പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശി സംരക്ഷിച്ചിരിക്കുന്നു. ഇതിന്റെ മുകളിലായി ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഒരു നില വട്ടശ്രീകോവിലിലാണ് വാമനമൂർത്തിയുടെ പ്രതിഷ്ഠ. നാലടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് തൃക്കാക്കരയപ്പൻ കുടികൊള്ളുന്നത്. വാമനഭാവമാണെങ്കിലും വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ഭഗവാന് പാൽപ്പായസം, അപ്പം, അട, ഉദയാസ്തമനപൂജ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

തൃക്കാക്കര ക്ഷേത്രത്തിലെ മഹാബലി ആസ്ഥാനം. (ചിത്രം; മനോരമ)

നാലമ്പലത്തിനുള്ളിൽ തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ശാസ്താവും മറ്റൊരു ഉപദേവതയായ ശ്രീകൃഷ്ണൻ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാറ് ദർശനമായും  പ്രതിഷ്ഠിച്ചിരിക്കുന്നു.  ശാസ്താവിന്റ ശ്രീകോവിലിന് തൊട്ടടുത്തായാണ് ഭഗവതിയുടെ ശ്രീകോവിൽ.  മറ്റൊരു ഉപദേവതയായ യക്ഷിയമ്മയെ നമസ്കാരമണ്ഡപത്തിന്റെ തെക്കുകിഴക്കേമൂലയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. വാൽക്കണ്ണാടി നോക്കുന്ന ഒരു സ്ത്രീയുടെ രൂപത്തിലാണ് പ്രതിഷ്ഠ. കരിവളയും ചാന്തും നൽകുന്നതാണ് പ്രധാന വഴിപാട്. ആൽമരത്തിന്റെ ചുവട്ടിലായി നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായ അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമാണ് ഇവിടെയുള്ളത്. വടക്കുകിഴക്കുഭാഗത്തായി ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠയുമുണ്ട്.

ADVERTISEMENT

ദീർഘചതുരാകൃതിയിലുള്ള ഒറ്റനില ശ്രീകോവിലാണ് ശിവക്ഷേത്രത്തിന്റേത്. കരിങ്കല്ലിൽ തീർത്തതാണ് ഈ ശ്രീകോവിൽ. ഒരടിയോളം ഉയരമുള്ള സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു. തികഞ്ഞ ശിവഭക്തനായിരുന്ന മഹാബലി ആരാധിച്ചിരുന്നതാണ് ഈ ശിവലിംഗമെന്നാണ് വിശ്വാസം. സ്വയംഭൂവായ ശിവലിംഗമായതിനാൽ മിനുക്കുപണികളൊന്നും തന്നെ ഇവിടെ നടത്തിയിട്ടില്ല. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവയാണ് പ്രധാന വഴിപാടുകള്‍. തെക്കും തേവർ എന്നറിയപ്പെടുന്ന മഹാദേവൻ മലതൃക്കാക്കരയിൽ അനുഗ്രഹമരുളുന്നു. ശിവന്റെ ശ്രീകോവിലിൽ പ്രതിഷ്ഠ തറനിരപ്പിൽ നിന്ന് അൽപം താഴെയാണ് സ്ഥിതിചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണപ്രദക്ഷിണം പാടില്ല.

അത്തം നാളിലാണ് ഇവിടെ ഉത്സവം കൊടിയേറുന്നത്. തിരുവോണം നാളിൽ സദ്യ. പതിനായിരങ്ങളാണ് ഓരോ വർഷവും ഓണം ഉണ്ണാനെത്തുന്നത്. ചിങ്ങമാസത്തിൽ മാത്രമല്ല, എല്ലാ മലയാള മാസങ്ങളിലും തിരുവോണം നാളിൽ തൃക്കാക്കരയിൽ സദ്യയുണ്ട്

ശിവന്റെ ശ്രീകോവിലിന്റെ പുറത്ത് ഇരുവശത്തുമായി ഉപദേവതാ പ്രതിഷ്ഠകളുണ്ട്. തെക്കുപടിഞ്ഞാറേമൂലയിലുള്ള ശ്രീകോവിലുകളിൽ ഗണപതിയും പാർവതിയും വടക്കുപടിഞ്ഞാറേമൂലയിലുള്ള ശ്രീകോവിലുകളിൽ സുബ്രഹ്മണ്യനും ദുർഗയും അനുഗ്രഹമരുളുന്നു. മുഖ്യപ്രതിഷ്ഠയുടേതുപോലെ കിഴക്കോട്ടുതന്നെയാണ് ഉപദേവതകളുടെയും ദർശനം. ശ്രീകോവിലുകളെല്ലാം ഒരേ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മതിലിനോട് ചേർന്ന് ഇരു ക്ഷേത്രങ്ങൾക്കും ഇടയിലായാണ് മഹാബലി ആസ്ഥാന മണ്ഡപം സ്ഥിതിചെയ്യുന്നത്.

∙ എല്ലാ മാസവും ഓണമുള്ള തൃക്കാക്കര

മൂന്നടി മണ്ണ് ചോദിച്ചു വന്ന ബ്രാഹ്മണന് തന്റെ രാജ്യവും തന്നെയും സമർപ്പിച്ച മഹാബലി ചക്രവർത്തിയുടെ നാടാണ് കേരളം എന്ന ഐതിഹ്യത്തെ ബലപ്പെടുത്തുന്ന പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തൃക്കാക്കര. മൂന്നടി കൊണ്ടു മൂവേഴു ലോകവും ഭൂമിയും പാതാളവും കാൽക്കീഴിലാക്കിയ വാമനന്റെ കഥയാണ് തൃക്കാക്കരയുടെ ചൈതന്യം. വാമനരൂപിയായ വിഷ്ണുവിന്റെ കാൽപ്പാദം പതിഞ്ഞ സ്ഥലമാണെന്ന വിശ്വാസത്തിനാണ് ഇവിടെ പ്രസക്തി. തന്നെ പരീക്ഷിക്കാനെത്തിയത് ഭഗവാനാണെന്ന് മനസിലാക്കിയ മഹാബലി തനിക്കുള്ള സർവവും ആ കാൽക്കൽ സമർപ്പിക്കുകയായിരുന്നു എന്നാണ് പുരാണങ്ങൾ പറയുന്നത്. 

തൃക്കാക്കര ക്ഷേത്രം. (ചിത്രം; മനോരമ)
ADVERTISEMENT

പണ്ട് പഴയ ഇടപ്പള്ളി രാജ്യത്തിന്റെ ഭാഗമായിരുന്നു തൃക്കാക്കര. തൃക്കാക്കര ക്ഷേത്ര മുറ്റത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് കപിലതീർഥക്കുളം സ്ഥിതിചെയ്യുന്നത്. ഈ കുളം കുഴിച്ചത് വിഷ്ണുഭക്തനായ കപിലനാണെന്ന് ഐതിഹ്യം. കപിലതീർഥക്കുളം ഉള്ള മറ്റൊരു സ്ഥലം ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രമാണ്.

മഹാബലി ദാനത്തിനായി ഉദകം എടുത്തുവെന്നു കരുതപ്പെടുന്ന ദാനോദക പൊയ്കയാണ് തൃക്കാക്കരയിലെ മറ്റൊരു കാഴ്ച. കാലക്രമത്തിൽ ചെറിയ അമ്പലക്കുളമായി മാറിയ ദാനോദക പൊയ്കയാണ് ഇന്ന് ക്ഷേത്രത്തിലെ ആറാട്ടുകുളം.

അത്തം നാളിലാണ് ഇവിടെ ഉത്സവം കൊടിയേറുന്നത്. തിരുവോണം നാളിൽ സദ്യ. പതിനായിരങ്ങളാണ് ഓരോ വർഷവും ഓണം ഉണ്ണാനെത്തുന്നത്. ക്ഷേത്രമുറ്റത്തു പന്തലിട്ടൊരുക്കുന്ന തിരുവോണസദ്യയും പ്രസിദ്ധമാണ്. അവിടെയൊരുക്കുന്ന സദ്യയുടെ വിഭവങ്ങൾക്കും വിളമ്പുന്ന രീതിക്കും ചിട്ടവട്ടങ്ങളുണ്ട്. രാജാവും നാട്ടുകാരും ചേർന്ന് ഐതിഹ്യത്തിന്റെ പെരുമയിലുണ്ണുന്ന സദ്യയാണു തൃക്കാക്കരയിലേത്. ചിങ്ങമാസത്തിൽ മാത്രമല്ല, എല്ലാ മലയാള മാസങ്ങളിലും തിരുവോണം നാളിൽ തൃക്കാക്കരയിൽ സദ്യയുണ്ട്. മഹാബലിയുടെ ശിരസ്സിന്റെ സ്ഥാനം പാതാളഭാഗമായ തൃക്കാക്കരയിലാണെന്നാണ് വിശ്വാസം.

തൃക്കാക്കര ക്ഷേത്രം. (ചിത്രം; മനോരമ)

ഐതിഹ്യത്തിന്റെ കൈപിടിച്ച് മഹാബലി തമ്പുരാന്റെ ശിരസ്സിനെ നമിക്കാനും വിഷ്ണുവിന്റെ അനുഗ്രഹം വാങ്ങാനുമാണ് തിരുവോണത്തിന് വിശ്വാസികൾ തൃക്കാക്കരയിലെത്തുന്നത്. ചേരരാജാക്കന്മാരുടെ ഭരണകാലത്താണ് തൃക്കാക്കരയിൽ ഓണം കെങ്കേമമായി ആഘോഷിച്ചിരുന്നത്. അക്കാലത്ത് ഒരു മാസത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടു നിന്നു സാമൂതിരി എത്തിയിരുന്നു. അന്നും പ്രാധാന്യം ഒടുവിലത്തെ പത്തു ദിവസത്തെ ആഘോഷങ്ങൾക്കായിരുന്നു. അന്ന് തൃക്കാക്കരയിലെ എല്ലാ കുടുംബങ്ങളിൽ നിന്നും ഒരാൾ വീതം ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കുമായിരുന്നു. വീടുകളിൽ മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ രൂപവും പൂക്കളവും ഒരുക്കിയിരുന്നു. 

എല്ലാ വർഷവും കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓണാഘോഷങ്ങൾ നടക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നതാണ് തൃക്കാക്കരയിലെ ഓണക്കാഴ്ചകളും ആഘോഷങ്ങളും. ആചാരമായി കൊണ്ടാടിയിരുന്ന ഉത്സവം ഒരു നാടിന്റെ ആവേശമായി മാറുന്ന മനോഹരമായ കാഴ്ച കാണാൻ തൃക്കാക്കരയിൽ തന്നെയെത്തണം. മനസ്സിൽ ഭക്തിയുടെ നൈവേദ്യം നിറച്ച് തൃക്കാക്കരയപ്പനെ കണ്ടുവണങ്ങി ഈ യാത്ര ഇവിടെ പൂർണമാകുന്നു.

English Summary:

Exploring the 108 Divya Desams: The Significance of Trikkakkara Temple