എഐയ്ക്ക് നൊബേൽ: ‘ഇന്ത്യയുമുണ്ടായിരുന്നു എന്നും ഒപ്പം; അമാനുഷിക കഴിവിലേക്ക് ആർടിഫിഷ്യൽ ഇന്റലിജൻസ്; വരുന്നത് വമ്പൻ വിപ്ലവം’
ഭൗതിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം പുതിയൊരു വിവാദത്തിനു കൂടിയാണ് ഊർജം പകരുന്നത്. എന്നാൽ ഇത് സൃഷ്ടിപരമായ വിവാദമാണ്. മാനവരാശിയുടെ നന്മയ്ക്കായി പുതിയൊരു സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തിരിച്ചറിവിലിലേക്കു ലോകത്തെ നയിക്കുന്ന സംവാദത്തിനാണ് ഇതു വഴി തുറക്കുക. എഐ ശരിക്കും ഫിസിക്സ് ആണോ എന്നതാണ് ആ വിവാദത്തിന്റെ മറ്റൊരു താത്വിക തലം. ഗണിതവും ഭൗതികവും തത്വചിന്തയുമെല്ലാം കലരുന്ന മാനവികതയുടെ പുതിയൊരു ഭാഷ്യമാണ് എഐ എന്നു പറയേണ്ടി വരും. ഭൗതികശാസ്ത്രം ഒരു ഊർജക്കലവറയാണെങ്കിൽ അതിലെ പ്രധാന വിഭവമായി നിർമിത ബുദ്ധി മാറുകയാണോ? മനുഷ്യചിന്തകളെയും ബുദ്ധിയെയും യന്ത്രവേഗത്തിലേക്കു കൂട്ടിയിണക്കുന്ന തന്ത്രപ്രധാന കണ്ണിയായി ഈ വർഷത്തെ നൊബേൽ സമ്മാനം കാര്യങ്ങളെ മാറ്റിമറിക്കുമോ? രണ്ടു ശാസ്ത്ര മേഖലകളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ ഉരുത്തിരിയാൻ സഹായിക്കുമെന്നതിനാൽ ഈ വിവാദത്തെ സൃഷ്ടിപരമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്ര ഗവേഷകർ. തിരുവല്ല തെള്ളിയൂർ ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച് ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് (എയിറിസ് 4ഡി) എന്ന സ്ഥാപനത്തിന്റെ അധ്യക്ഷനും നിർമിത ബുദ്ധിയിൽ രാജ്യത്തുതന്നെ ആദ്യ പിഎച്ച്ഡി ബിരുദധാരികളിൽ ഒരാളും കൊച്ചി സർവകലാശാല മുൻ വിസിയും പ്രശസ്ത ഭൗതിക ശാസ്ത്രജനുമായ ഡോ. ബാബു ജോസഫിന്റെ ശിഷ്യനുമായ ഡോ. നൈനാൻ സജിത് ഫിലിപ്പും ഈ ആശയത്തെ പിന്തുണയ്ക്കുന്നു. ‘എഐ: ന്യൂറൽ നെറ്റ് വർക്കിങ് മോഡൽ’ എന്ന ഡോ. നൈനാൻ സജിത്തിന്റെ പിഎച്ച്ഡി പ്രബന്ധം നിർമിത ബുദ്ധിയുടെ ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ച പഠനമായിരുന്നു. എന്നാൽ നിർമിത ബുദ്ധി ഗവേഷണത്തിൽ മാത്രമല്ല, ഡോ. ഇ.സി.ജി സുദർശൻ ഉൾപ്പെടെ ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ മുൻപേ നടന്ന പലരെയും നൊബേൽ പുരസ്കാര സമിതി കാണാതെ പോകുന്നതിനെപ്പറ്റിയും ഡോ. നൈനാൻ സജിത്ത് തന്റേതായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നു.

ഭൗതിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം പുതിയൊരു വിവാദത്തിനു കൂടിയാണ് ഊർജം പകരുന്നത്. എന്നാൽ ഇത് സൃഷ്ടിപരമായ വിവാദമാണ്. മാനവരാശിയുടെ നന്മയ്ക്കായി പുതിയൊരു സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തിരിച്ചറിവിലിലേക്കു ലോകത്തെ നയിക്കുന്ന സംവാദത്തിനാണ് ഇതു വഴി തുറക്കുക. എഐ ശരിക്കും ഫിസിക്സ് ആണോ എന്നതാണ് ആ വിവാദത്തിന്റെ മറ്റൊരു താത്വിക തലം.
ഗണിതവും ഭൗതികവും തത്വചിന്തയുമെല്ലാം കലരുന്ന മാനവികതയുടെ പുതിയൊരു ഭാഷ്യമാണ് എഐ എന്നു പറയേണ്ടി വരും. ഭൗതികശാസ്ത്രം ഒരു ഊർജക്കലവറയാണെങ്കിൽ അതിലെ പ്രധാന വിഭവമായി നിർമിത ബുദ്ധി മാറുകയാണോ? മനുഷ്യചിന്തകളെയും ബുദ്ധിയെയും യന്ത്രവേഗത്തിലേക്കു കൂട്ടിയിണക്കുന്ന തന്ത്രപ്രധാന കണ്ണിയായി ഈ വർഷത്തെ നൊബേൽ സമ്മാനം കാര്യങ്ങളെ മാറ്റിമറിക്കുമോ? രണ്ടു ശാസ്ത്ര മേഖലകളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ ഉരുത്തിരിയാൻ സഹായിക്കുമെന്നതിനാൽ ഈ വിവാദത്തെ സൃഷ്ടിപരമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്ര ഗവേഷകർ.
തിരുവല്ല തെള്ളിയൂർ ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി പ്രവർത്തിക്കുന്ന ആർടിഫിഷ്യൽ ഇന്റലിജൻസ് റിസർച് ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് (എയിറിസ് 4ഡി) എന്ന സ്ഥാപനത്തിന്റെ അധ്യക്ഷനും നിർമിത ബുദ്ധിയിൽ രാജ്യത്തുതന്നെ ആദ്യ പിഎച്ച്ഡി ബിരുദധാരികളിൽ ഒരാളും കൊച്ചി സർവകലാശാല മുൻ വിസിയും പ്രശസ്ത ഭൗതിക ശാസ്ത്രജനുമായ ഡോ. ബാബു ജോസഫിന്റെ ശിഷ്യനുമായ ഡോ. നൈനാൻ സജിത് ഫിലിപ്പും ഈ ആശയത്തെ പിന്തുണയ്ക്കുന്നു. ‘എഐ: ന്യൂറൽ നെറ്റ് വർക്കിങ് മോഡൽ’ എന്ന ഡോ. നൈനാൻ സജിത്തിന്റെ പിഎച്ച്ഡി പ്രബന്ധം നിർമിത ബുദ്ധിയുടെ ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ച പഠനമായിരുന്നു.
എന്നാൽ നിർമിത ബുദ്ധി ഗവേഷണത്തിൽ മാത്രമല്ല, ഡോ. ഇ.സി.ജി സുദർശൻ ഉൾപ്പെടെ ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ മുൻപേ നടന്ന പലരെയും നൊബേൽ പുരസ്കാര സമിതി കാണാതെ പോകുന്നതിനെപ്പറ്റിയും ഡോ. നൈനാൻ സജിത്ത് തന്റേതായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നു. കാര്യങ്ങൾ പുരോഗമിക്കുന്നതോടെ എഐ നമ്മുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കുമെന്നാണ് സജിത്തിന്റെ പക്ഷം. വാഹനം ഓടിക്കാൻ കൂടി എഐ പ്രയോജനപ്പെടുമെന്നു ചുരുക്കം. ട്രാഫിക് സിഗ്നലിലൊന്നും കാത്തുകിടക്കേണ്ടി വരികയേയില്ല. കാരണം വാഹനങ്ങൾ പരസ്പരം ആശയവിനിമയം ചെയ്ത് അപകടമില്ലാതെ നിയന്ത്രിത വേഗത്തിൽ മുന്നോട്ടു പോകും. വരാൻ പോകുന്ന എഐ വിപ്ലവത്തിനു വഴിമരുന്നിട്ട് ഗവേഷണം തുടരുന്ന ഡോ. നൈനാൻ സജിത്തുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന്:
∙ ഒരു ശാസ്ത്ര വിഷയം എന്ന നിലയിൽ നിർമിത ബുദ്ധിയുടെ സ്ഥാനം എന്താണ്?
നിർമിത ബുദ്ധി, അഥവാ ആർടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വെറുമൊരു കംപ്യൂട്ടർ സയൻസ് വിഷയം മാത്രമാണെന്ന ധാരണ പലരിലും നിലനിൽക്കുന്നുണ്ട്. എന്നാൽ ജോൺ ഹോപ്‌ഫീൽഡിന് ലഭിച്ച 2024 ഫിസിക്‌സ് നൊബേൽ സമ്മാനം ഈ ധാരണയെ വെല്ലുവിളിക്കുകയാണ്. നിർമിത ബുദ്ധി ഭൗതികശാസ്ത്രത്തിന്റെ ഭാഗമാണോ എന്ന ചർച്ച ഇപ്പോൾ സജീവമാണ്.
∙ നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകൾക്കു പിന്നിൽ എന്താണ്?
ഹോപ്‌ഫീൽഡിന് തന്നെയാണോ നൊബേൽ സമ്മാനം നൽകേണ്ടിയിരുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. എല്ലാ കാലത്തും നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പരിഗണനകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞനായ ജോർജ് സുദർശൻ ഇതിന് ഉത്തമ ഉദാഹരണമാണ്. മൂന്ന് തവണയാണ് അദ്ദേഹത്തെ മറികടന്ന് മറ്റുള്ളവർക്ക് സമ്മാനം ലഭിച്ചത്. ഇത്തരം സാഹചര്യങ്ങൾ നൊബേൽ സമ്മാനത്തിന്റെ നീതിയുക്തതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
∙ നൊബേൽ സമ്മാനം ഇന്ത്യക്കാരായ അർഹർക്ക് കിട്ടാതെ പോയി എന്നു തോന്നുന്നുണ്ടോ?
നൊബേൽ സമ്മാനത്തിന്റെ രാഷ്ട്രീയവും ചിലപ്പോൾ അർഹരായവർ തഴയപ്പെടുന്നതും- ജോർജ് സുദർശന്റെ കാര്യത്തിൽ എന്നപോലെ- നമ്മൾ മറന്നുകൂടാ.
∙ ഭൗതികശാസ്ത്രം ശരിക്കും എന്താണ്?
ഭൗതികശാസ്ത്രം എന്നാൽ വസ്തു, ഊർജം, പ്രകൃതിയുടെ അടിസ്ഥാന ശക്തികൾ എന്നിവയുടെ ശാസ്ത്രീയ പഠനമാണ്. ഈ നിർവചനം വസ്തുനിഷ്ഠവും വ്യക്തവുമാണ്. എന്നാൽ, ശാസ്ത്രത്തിന്റെ പരിധി എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, ആൽബർട്ട് ഐൻസ്റ്റൈന് തന്റെ പ്രശസ്തമായ ആപേക്ഷികതാ സിദ്ധാന്തത്തിനല്ല, മറിച്ച് പ്രകാശ വൈദ്യുത പ്രഭാവം എന്ന ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റിന്റെ വിശദീകരണത്തിനാണ് നൊബേൽ സമ്മാനിച്ചത്. ഇത് വ്യക്തമാക്കുന്നത് ശാസ്ത്രത്തിൽ പുതിയ ആശയങ്ങൾ അംഗീകരിക്കപ്പെടാൻ സമയമെടുക്കുമെന്നാണ്.
∙ നിർമിത ബുദ്ധിയും ഫിസിക്സും തമ്മിൽ ഭാവിയിൽ എങ്ങനെയാവും സംയോജിച്ച് പ്രവർത്തിക്കുക?
നിർമിത ബുദ്ധി വെറുമൊരു കംപ്യൂട്ടർ സയൻസ് വിഷയമല്ല, മറിച്ച് ഭൗതികശാസ്ത്രം, ജീവശാസ്ത്രം, തത്വചിന്ത തുടങ്ങി വിവിധ മേഖലകളെ സ്പർശിക്കുന്ന ഒരു ബഹുമുഖ ശാസ്ത്രശാഖയാണ്. ഹോപ്‌ഫീൽഡിന് ലഭിച്ച നൊബേൽ സമ്മാനം ഈ വസ്തുതയെ ശക്തമായി അടിവരയിടുന്നു. എന്നാൽ, നിർമിത ബുദ്ധിയും ഭൗതികശാസ്ത്രവും തമ്മിലുള്ള ബന്ധം ഇനിയും വളരെയധികം പഠനവും ചർച്ചയും ആവശ്യപ്പെടുന്ന ഒന്നാണ്. ഹോപ്‌ഫീൽഡിന്റെ നൊബേൽ സമ്മാനം ഈ ചർച്ചയ്ക്ക് ഒരു തുടക്കം മാത്രമാണ്. ഭാവിയിൽ ഈ രണ്ട് മേഖലകളും കൂടുതൽ അടുത്ത് സഹകരിച്ച് പ്രവർത്തിക്കുമെന്നും, അത് പുതിയ കണ്ടെത്തലുകളിലേക്കും സിദ്ധാന്തങ്ങളിലേക്കും നയിക്കുമെന്നും പ്രതീക്ഷിക്കാം.
ഈ വികാസം നിരീക്ഷിക്കുകയും, അതിൽ പങ്കാളികളാവുകയും ചെയ്യുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളിയും അവസരവും. ഭാവിയിൽ, നിർമിത ബുദ്ധി നമ്മുടെ ശാസ്ത്രീയ അറിവിനെയും ലോകത്തെ കുറിച്ചുള്ള ധാരണയെയും വിപ്ലവകരമായി മാറ്റിമറിക്കും എന്ന് പ്രതീക്ഷിക്കാം. ചാറ്റ്ജിപിടി പോലുള്ള സംവിധാനങ്ങൾ ഇതിന്റെ തുടക്കം മാത്രമാണ്. പുതിയ എഐ മോഡലുകൾ മനുഷ്യരേക്കാൾ വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കുകയും, പുതിയ കണ്ടെത്തലുകൾ നടത്തുകയും ചെയ്യുന്നു. ഇത് മനുഷ്യന്റെ ധാരണാശക്തിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെത്തന്നെ മാറ്റിമറിക്കുന്നതാണ്.
∙ നിർമിത ബുദ്ധിയുടെ ഭാവി എന്താണ് ?
ചാറ്റ്ജിപിടി (ChatGPT) പോലുള്ള ആധുനിക എഐ സിസ്റ്റങ്ങൾ മനുഷ്യരേക്കാൾ വേഗത്തിൽ വിവരങ്ങൾ തരംതിരിക്കാനും വിലയിരുത്താനും വിശകലനം ചെയ്യാനും ശേഷിയുള്ളവയാണ്. എന്നാൽ ഇത് ഒരു വലിയ മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ്. പുതിയ എഐ മോഡലുകൾ മനുഷ്യരേക്കാൾ പത്തിരട്ടി വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനും, പരീക്ഷണങ്ങളിലൂടെ പുതിയ കണ്ടെത്തലുകൾ നടത്താനും കഴിവുള്ളവയാണ്. മനുഷ്യന്റെ ധാരണാശക്തി (cognitive ability) ഒരു അമാനുഷിക കഴിവല്ല, മറിച്ച് ഭാഷയുടെ ഉപയോഗം മൂലം വികസിച്ച ഒരു കഴിവാണെന്ന് ഈ പുതിയ എഐ മോഡലുകൾ തെളിയിക്കുന്നു. ഭാവിയിൽ, എഐ സിസ്റ്റങ്ങൾ പുതിയ ശാസ്ത്രീയ സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നതിലും പങ്കുവഹിച്ചേക്കാം.
∙ നിർമിത ബുദ്ധിയും ഭാഷയും തമ്മിലുള്ള ബന്ധം എങ്ങനെയാണ്?
നിർമിത ബുദ്ധിയുടെ അടിസ്ഥാനം കംപ്യൂട്ടർ പ്രോഗ്രാമിങ് ആണെങ്കിലും, അതിന്റെ പ്രവർത്തനം വെറും കോഡിങിൽനിന്നും വളരെ വ്യത്യസ്തമാണ്. പൈതൺ പോലുള്ള ഭാഷകൾ മനുഷ്യ ചിന്തയെ കംപ്യൂട്ടർ നിർദേശങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ, ആധുനിക എഐ മോഡലുകൾ, പ്രത്യേകിച്ച് ലാർജ് ലാംഗ്വേജ് മോഡലുകൾ (LLMs), ഭാഷയെ കേവലം ഒരു ആശയ വിനിമ ഉപകരണമായല്ല, മറിച്ച് ജ്ഞാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനമായി കാണുന്നു. ഗണിതശാസ്ത്രവും ഒരുതരത്തിൽ ഭാഷ തന്നെയാണ്. ആക്സിയംസും പോസ്റ്റുലേറ്റുകളും ഗ്രാമർ പോലെ അചഞ്ചലമായ നിയമങ്ങളാണ്. ഈ നിയമങ്ങളുടെ സാധുത അവയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്.
∙ നൊബേൽ ഇത്തവണ നേടിയ ജോൺ ഹോപ്‌ഫീൽഡിന്റെയും ജെഫ്രി ഹിന്റന്റെയും സംഭാവനകൾ എന്താണ്?
ജോൺ ഹോപ്‌ഫീൽഡിന്റെ പ്രധാന സംഭാവന ഹോപ്‌ഫീൽഡ്സ് നെറ്റ്‌വർക്കുകളാണ്. ഈ നെറ്റ്‌വർക്കുകൾ കേവലം കണക്കുകൂട്ടലുകൾക്കപ്പുറം, ആശയങ്ങളെ ഗ്രഹിക്കാനും വ്യാഖ്യാനിക്കാനും കഴിവുള്ളവയാണ്. ഇത് മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ അനുകരിക്കാനുള്ള ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു. ഇന്നത്തെ നിലയിൽ ഇത് പരിമിതമായി തോന്നിയേക്കാം. എന്നാൽ ഇത് ആധുനിക എഐ സിസ്റ്റങ്ങളുടെ അടിത്തറയായി മാറിക്കഴിഞ്ഞു.
∙ നെറ്റ്‌വർക്കുകളുടെ പ്രവർത്തനം ഒന്നു വിശദീകരിക്കാമോ?
ഹോപ്‌ഫീൽഡ്സ് നെറ്റ്‌വർക്കുകളുടെ പ്രാധാന്യം അതിന്റെ കംപ്യൂട്ടർ സയൻസ് ആപ്ലിക്കേഷനുകളിൽ മാത്രം ഒതുങ്ങുന്നില്ല. ഇത് ഭൗതികശാസ്ത്രവുമായി അടുത്ത ബന്ധമുള്ള മോഡലാണ്. ഹോപ്‌ഫീൽഡ്സ് നെറ്റ്‌വർക്കുകൾക്ക് ഐസിങ് മോഡൽ എന്ന സുപ്രസിദ്ധ സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ് മോഡലുമായി അടുത്ത സാമ്യമുണ്ട്. ഐസിങ് മോഡൽ ഫെറോമാഗ്നറ്റിക് വസ്തുക്കളിലെ സ്പിൻ സിസ്റ്റങ്ങളെ വിവരിക്കാൻ ഉപയോഗിക്കുന്നു. ഹോപ്‌ഫീൽഡ്സ് നെറ്റ്‌വർക്കുകളിലെ ന്യൂറോണുകളുടെ സ്ഥിതി (+1 അല്ലെങ്കിൽ -1) ഐസിങ് മോഡലിലെ സ്പിൻ സ്റ്റേറ്റുകൾക്ക് സമാനമാണ്. ഈ സാമ്യം ഹോപ്‌ഫീൽഡ്സ് നെറ്റ്‌വർക്കുകളെ സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന്റെ ഒരു രൂപമായി വ്യാഖ്യാനിക്കാൻ അനുവദിക്കുന്നു.
ഈ ബന്ധം വളരെ പ്രധാനമാണ്, കാരണം ഇത് നിർമിത ബുദ്ധിയും ഭൗതികശാസ്ത്രവും തമ്മിലുള്ള ഒരു പാലം നിർമിക്കുന്നു. ഹോപ്‌ഫീൽഡ്സ് നെറ്റ്‌വർക്കുകൾ കേവലം കംപ്യൂട്ടർ അൽഗോരിതങ്ങൾ മാത്രമല്ല, മറിച്ച് ഭൗതിക സിസ്റ്റങ്ങളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന മോഡലുകളാണെന്ന് ഇത് കാണിക്കുന്നു. ഇന്നത്തെ നിലയിൽ ഹോപ്‌ഫീൽഡ്സ് നെറ്റ്‌വർക്കുകൾ പരിമിതമായി തോന്നിയേക്കാം, എന്നാൽ ഇത് ആധുനിക എഐ സിസ്റ്റങ്ങളുടെ അടിത്തറയാകും. ഹോപ്‌ഫീൽഡിന്റെ പ്രവർത്തനം നിർമിത ബുദ്ധിയെ ഭൗതികശാസ്ത്രവുമായി ബന്ധിപ്പിച്ചു, അങ്ങനെ രണ്ട് മേഖലകളും തമ്മിലുള്ള പുതിയ സംയോജനത്തിന് വഴിയൊരുക്കി.
∙ ഈ രംഗത്ത് കേരളത്തിന്റെ, പ്രത്യേകിച്ചും കൊച്ചി സർവലാശാലയുടെയും ഡോ. ബാബു ജോസഫിന്റെയും മറ്റും സംഭാവന?
കേരളത്തിൽനിന്നു നിർമിത ബുദ്ധിയുടെ മേഖലയിൽ വലിയ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരുണ്ട്. കൊച്ചി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. ബാബു ജോസഫ് ഇന്ത്യയിൽ ആദ്യമായി നിർമിത ബുദ്ധിയിൽ പിഎച്ച്ഡി വിദ്യാർഥികൾക്കു മാർഗനിർദേശം നൽകിയ വ്യക്തിയാണ്. 1990കളിൽ, നിർമിത ബുദ്ധി ഒരു പുതിയ മേഖലയായിരുന്നപ്പോൾതന്നെ അദ്ദേഹം ഈ വിഷയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. പന്ത്രണ്ടിലധികം വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി പ്രോഗ്രാമുകൾ നടത്തി, കേരളത്തിന്റെ ശാസ്ത്ര വികസനത്തിന് വലിയ സംഭാവന നൽകിയ ബാബു ജോസഫ് കാലത്തിനു മുൻപേ നടന്ന ശാസ്ത്രജ്ഞനാണ്.
അദ്ദേഹത്തിന്റെ ദീർഘവീക്ഷണം കേരളത്തിന്റെ ശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കൊച്ചി സർവകലാശാലയുടെ ശാസ്ത്ര വളർച്ചയിൽ ഇന്നും നിർണായക പങ്ക് വഹിക്കുന്ന അദ്ദേഹത്തെ ഈ നൊബേൽ പുരസ്കാരവുമായി ബന്ധപ്പെട്ട് അംഗീകരിക്കാതിരിക്കാൻ മലയാളി മനസ്സിന് കഴിയില്ല. നിർമിത ബുദ്ധിയിൽ മാത്രം അല്ല, ഇന്ന് ഏറ്റവും പ്രചാരം ഉള്ള, പ്രപഞ്ച ഉൽപ്പത്തിയുടെ കാസ്റ്റിങ് കോസ്മോളജിക് മോഡൽ വികസിപ്പിച്ചത് ഇദേഹത്തിന്റെ പിഎച്ച്ഡി വിദ്യാർഥി ആയിരുന്ന ഡോ. മോൻസി വി. ജോൺ ആണ്. പരേതനായ ഡോ. സബീർ, കേരളത്തിൽതന്നെ അസ്‌ട്രോണമി പ്രചാരകൻ എന്ന പേരിൽ അറിയപ്പെട്ട പരേതനായ ഡോ. വി. സി. കുര്യാക്കോസ് എന്നിവരും ഡോ. ബാബു ജോസഫിന്റെ വിദ്യാർഥികൾ ആണ്.