കോവിഡ്, എബോള, എംപോക്സ്... ലോകം താഴിട്ടു പൂട്ടിയ മഹാമാരികൾ പലതും വന്നെങ്കിലും 21–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ‘പകർച്ചവ്യാധി’യായി ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇതൊന്നുമല്ല; മില്യൻ കണക്കിന് ആളുകളുടെ ജീവിതം പ്രതിവർഷം കാർന്നെടുക്കുന്ന പ്രമേഹരോഗമാണത് (Diabetes). ലോകത്തു തന്നെ പ്രമേഹരോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്തിടെ ലാൻസെറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 10.1 കോടി ആളുകൾ അതായത് ജനസംഖ്യയുടെ 11.4 ശതമാനം പേർ പ്രമേഹരോഗികളാണ്. കണക്കുകൾ അതിലൊതുങ്ങുമെന്ന് കരുതേണ്ട. ആരോഗ്യമന്ത്രാലയം നടത്തിയ കണക്കിൽ പ്രമേഹസാധ്യതയുമായി അല്ലെങ്കിൽ പ്രമേഹത്തിന് മുൻപുള്ള ഘട്ടത്തിൽ ജീവിക്കുന്നത് 13.6 കോടി പേരാണ്. 18 വയസ്സിൽ താഴെയുള്ളവരും ഈ കണക്കിൽ പെടും. കേരളമാവട്ടെ, ഡയബറ്റിസ് വ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ്. ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ബ്രസീൽ, ബംഗ്ലദേശ്, ഫിലിപ്പീൻസ് എന്നിങ്ങനെ പ്രമേഹരോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഏത് രാജ്യം എടുത്താലും ഒരു സമാനത കാണാം; അരിയുടെ ഉപയോഗം. അരിയുടെ ഉപയോഗം കുറയ്ക്കണമെന്നത് പ്രമേഹരോഗ സാധ്യത ഇല്ലാതാക്കാനുള്ള ഉപദേശങ്ങളിലൊന്നായി ആരോഗ്യ വിദഗ്ധർതന്നെ പറയുന്നതുമാണ്. പക്ഷേ, രാവിലെ അരിപ്പൊടി കൊണ്ടുള്ള പലഹാരവും ഉച്ചയ്ക്കും രാത്രിയും ചോറും കഴിച്ചു ശീലിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്, എബോള, എംപോക്സ്... ലോകം താഴിട്ടു പൂട്ടിയ മഹാമാരികൾ പലതും വന്നെങ്കിലും 21–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ‘പകർച്ചവ്യാധി’യായി ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇതൊന്നുമല്ല; മില്യൻ കണക്കിന് ആളുകളുടെ ജീവിതം പ്രതിവർഷം കാർന്നെടുക്കുന്ന പ്രമേഹരോഗമാണത് (Diabetes). ലോകത്തു തന്നെ പ്രമേഹരോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്തിടെ ലാൻസെറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 10.1 കോടി ആളുകൾ അതായത് ജനസംഖ്യയുടെ 11.4 ശതമാനം പേർ പ്രമേഹരോഗികളാണ്. കണക്കുകൾ അതിലൊതുങ്ങുമെന്ന് കരുതേണ്ട. ആരോഗ്യമന്ത്രാലയം നടത്തിയ കണക്കിൽ പ്രമേഹസാധ്യതയുമായി അല്ലെങ്കിൽ പ്രമേഹത്തിന് മുൻപുള്ള ഘട്ടത്തിൽ ജീവിക്കുന്നത് 13.6 കോടി പേരാണ്. 18 വയസ്സിൽ താഴെയുള്ളവരും ഈ കണക്കിൽ പെടും. കേരളമാവട്ടെ, ഡയബറ്റിസ് വ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ്.

ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ബ്രസീൽ, ബംഗ്ലദേശ്, ഫിലിപ്പീൻസ് എന്നിങ്ങനെ പ്രമേഹരോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഏത് രാജ്യം എടുത്താലും ഒരു സമാനത കാണാം; അരിയുടെ ഉപയോഗം. അരിയുടെ ഉപയോഗം കുറയ്ക്കണമെന്നത് പ്രമേഹരോഗ സാധ്യത ഇല്ലാതാക്കാനുള്ള ഉപദേശങ്ങളിലൊന്നായി ആരോഗ്യ വിദഗ്ധർതന്നെ പറയുന്നതുമാണ്. പക്ഷേ, രാവിലെ അരിപ്പൊടി കൊണ്ടുള്ള പലഹാരവും ഉച്ചയ്ക്കും രാത്രിയും ചോറും കഴിച്ചു ശീലിച്ച മലയാളികളെപ്പോലെയുള്ളവർക്ക് അത്രവേഗം അരി ഉപേക്ഷിക്കാനാവുമോ? മലയാളികൾ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് അരിപ്രേമികൾ. അത്തരക്കാർക്ക് ഇനിയൽപം ആശ്വസിക്കാം. പ്രമേഹരോഗികൾക്ക് ‘അപകടകരമല്ലാത്ത രീതിയിൽ’ എങ്ങനെ അരി ഉപയോഗിക്കാം എന്ന അന്വേഷണത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഫിലിപ്പീൻസിലെ ഇന്റർനാഷനൽ റൈസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ. പുതിയതായി വികസിപ്പിച്ച ഈ അരി വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷ. എന്താണ് ഇതിന്റെ പ്രത്യേകതകൾ? ആരോഗ്യ വിദഗ്ധർ ഇതിനെപ്പറ്റി എന്താണു പറയുന്നത്? ‘പ്രീ ഡയബറ്റിക്’ അവസ്ഥയിലുള്ളവർക്ക് ഇത് ഗുണം ചെയ്യുമോ?

പരീക്ഷണാർഥം ഐആർആർഐയുടെ നേതൃത്വത്തിൽ വിവിധതരം അരികൾ കൃഷി ചെയ്യുന്നു (Photo by Ted ALJIBE / AFP)
ADVERTISEMENT

∙ അറിയാതെ പോകുന്ന ലക്ഷണങ്ങൾ

പ്രമേഹരോഗത്തെ പ്രധാനമായും രണ്ടായി തിരിക്കാം–  ടൈപ് 1 പ്രമേഹം, ടൈപ് 2 പ്രമേഹം. സാധാരണയായി കുട്ടികളിൽ കാണപ്പെടുന്ന ടൈപ് 1 പ്രമേഹത്തെ ജുവനൈൽ ഡയബറ്റിസ് എന്നും വിളിക്കാറുണ്ട്. എങ്കിലും ഏത് പ്രായക്കാരിലും ഇത് കണ്ടെത്താം. പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാതെ വരുന്ന രോഗാവസ്ഥയാണ് ടൈപ് 1 പ്രമേഹം. ആവശ്യത്തിന് ഇന്‍സുലിന്‍ ഇല്ലാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയ്ക്ക് കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാനാവാതെ വരുകയും അവ രക്തപ്രവാഹത്തില്‍ കുമിഞ്ഞു കൂടുകയും ചെയ്യുന്നു. ഇന്‍സുലിന്‍ ഇല്ലാത്ത അവസ്ഥയായതുകൊണ്ടു തന്നെ ടൈപ് 1 പ്രമേഹം ഇന്‍സുലിന്‍ കൊണ്ടുമാത്രമേ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയിലും 18 വയസ്സിൽ താഴെയുള്ള പ്രമേഹരോഗികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. കോവിഡ് ബാധിച്ച കുട്ടികളിൽ ടൈപ് 1 ഡയബറ്റിസ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന പഠനങ്ങളും പുറത്തുവന്നിരുന്നു. ക്ഷീണവും ദാഹവും അനുഭവപ്പെടുക, ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രമൊഴിക്കാൻ തോന്നുക എന്നിവയൊക്കെ ലക്ഷണങ്ങളാകാം.

ടൈപ് 2 പ്രമേഹമാണ്, ലോകത്താകമാനമുള്ള കേസുകളിൽ 90 ശതമാനവും. ശരീരത്തിലെ ഇൻസുലിന്റെ സംവേദനക്ഷമത നഷ്ടപ്പെടുന്നതാണ് കാരണം. പ്രായമായവരിലാണ് കൂടുതലായി ടൈപ് 2 പ്രമേഹം കണ്ടുവന്നിരുന്നതെങ്കിലും ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മൂലം 25 വയസ്സിനു താഴെയുള്ളവരിലും ടൈപ് 2 പ്രമേഹബാധ വർധിക്കുന്നതായാണ് കണക്കുകൾ.

 ടൈപ് 1 പ്രമേഹത്തിന് പൂർണമായ രോഗമുക്തി ഇല്ലെങ്കിലും ജീവിതശൈലികൊണ്ടും മരുന്നുകൾകൊണ്ടും നിയന്ത്രിച്ചു നിർത്താവുന്നതാണ് ടൈപ് 2 പ്രമേഹം. ‘പ്രീ ഡയബറ്റിക്’ സ്റ്റേജിലുള്ളവർക്ക് 5 വർഷത്തിനകം ഡയബറ്റിക് പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അങ്ങനെയുള്ളവർ ഭക്ഷണത്തിലും വ്യായാമത്തിലും കൂടുതൽ കരുതൽ എടുക്കുകയും വേണം. ഹൃദോഗം, വൃക്കരോഗം, വിഷാദം, നാഡീകോശങ്ങളെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ എന്നിവയൊക്കെ പ്രമേഹത്തിന്റെ ഭാഗമായി വരാം. 

ഫിലിപ്പീൻസിലെ നെൽപ്പാടത്തുനിന്നുള്ള കാഴ്ച. (Photo by Ted ALJIBE / AFP)

∙ ഗ്ലൈസമിക് ഇൻഡെക്സും പ്രമേഹവും

ADVERTISEMENT

പ്രമേഹമുള്ളവരും പ്രമേഹ സാധ്യതയുള്ളവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വാക്കാണ് ഗ്ലൈസമിക് ഇൻഡെക്സ് (ജിഐ). ഒരു ഭക്ഷണത്തിന് എത്ര വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താനാവും എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾക്കാണ് ഗ്ലൈസമിക് ഇൻഡെക്സ് ഉണ്ടായിരിക്കുക. 

0 മുതൽ 100 വരെയാണ് ഗ്ലൈസമിക് ഇൻഡെക്സിന്റെ മൂല്യം. 0–55 വരെ ഗ്ലൈസമിക് ഇൻഡെക്സ് ഉള്ള ഭക്ഷണങ്ങളെ താഴ്ന്ന ജിഐ ഉള്ള ഭക്ഷണങ്ങളായും, 55 മുതൽ 69 വരെ ജിഐ ഉള്ള ഭക്ഷണങ്ങളെ മിതമായ അളവിൽ ജിഐ ഉള്ള ഭക്ഷണങ്ങളായും 70ന് മുകളിൽ ജിഐ ഉള്ളവയെ ഉയർന്ന ജിഐ ഉള്ള ഭക്ഷണങ്ങളായുമാണ് കണക്കാക്കുക. സുലഭമായി കിട്ടുന്ന വെള്ള അരിയുടെ ജിഐ ആവട്ടെ 72 മുതൽ 90 വരെയാണ്. ബ്രൗൺ അരിക്ക് ജിഐ കുറവാണെങ്കിലും സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയും. 

(Creative Image Manorama Online/ Photo by JOEL SAGET / AFP)

ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ അരി ഉപയോഗം കുറയ്ക്കുക എന്നത് സാധാരണക്കാർക്ക് ചിന്തിക്കാനാവാത്തതു കൊണ്ടുതന്നെ ഗ്ലൈസമിക് ഇൻഡെക്സ് കുറഞ്ഞ അരി പുറത്തിറക്കുക എന്നതായിരുന്നു ഫിലിപ്പീൻസിലെ ഇന്റർനാഷനൽ റൈസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐആർആർഐ) ലക്ഷ്യം. 2019ൽ മാത്രം 150 കോടി ആളുകളെയാണ് ലോകത്താകമാനം പ്രമേഹം കവർന്നതെന്നും ഇതിൽ 48 ശതമാനവും 70 വയസ്സിൽ താഴെയുള്ളവരായിരുന്നുവെന്നുമുള്ള ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തൽ ഗവേഷണത്തിന്റെ വേഗം കൂട്ടി. 2045 ആകുമ്പോഴേക്കും ലോകത്ത് എട്ടിൽ ഒരാൾക്ക് പ്രമേഹം ഉണ്ടായിരിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രവചനം.

∙ ഇനി ധൈര്യമായി കഴിക്കാം

ADVERTISEMENT

പത്തുവർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന അരി ഫിലിപ്പീൻസിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്. ഇതിനായി ലോകത്തെമ്പാടുമുള്ള 380ൽ അധികം നെൽവിത്തുകളുടെ സാംപിളുകൾ പരിശോധിച്ചു. ഗ്ലൈസമിക് ഇൻഡെക്സിനെ സ്വാധീനിക്കുന്ന ജീനുകളെ കണ്ടെത്തി. ഇവയുടെ സാന്നിധ്യം മൂലം ഗ്ലൈസമിക് ഇൻഡെക്സ് കുറഞ്ഞ വിത്തുകളെ തിരഞ്ഞെടുത്ത് പരീക്ഷണങ്ങൾക്കു വിധേയമാക്കി. ജിഐ കുറഞ്ഞ വിത്തുകളെയും പ്രോട്ടീന്റെ അളവ് കൂടിയ വിത്തുകളെയും സമന്വയിപ്പിച്ചാണ് ഡയബറ്റിക് രോഗികൾക്ക് കഴിക്കാവുന്ന പുതിയ അരി തയാറാക്കിയത്.

വിവിധതരം അരിയുടെ വിത്തുകൾ സൂക്ഷിച്ചിരിക്കുന്ന ഐആർആർഐയുടെ ലാബിൽ നിന്നുള്ള ദൃശ്യം. (Photo by Ted ALJIBE / AFP)

ഐആർആർഐ വികസിപ്പിച്ച അരിയുടെ ഗ്ലൈസമിക് ഇൻഡെക്സ് 25 ആണെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഇതിനു പുറമേ 14 ശതമാനം പ്രോട്ടീനും ഈ അരിയിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ അരി കുട്ടികളുടെയും മുതിർന്നവരുടെയും പേശീസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. ‘‘ജിഐ കുറഞ്ഞ അരി കൂടുതലായി ഉപയോഗിക്കാൻ പ്രമേഹമുള്ളവരെയും അതിന് സാധ്യതയുള്ളവരെയും മാത്രമല്ല മറിച്ച് എല്ലാവരെയും പ്രേരിപ്പിക്കും. ഈ അരി ശീലമാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’ ഐആർആർഐയിലെ ശാസ്ത്രജ്ഞനായ ഡോ.നെസെ ശ്രീനിവാസലു പറയുന്നു. ഫിലിപ്പീൻസിൻ പ്രതിവർഷം ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന നാലാമത്തെ രോഗ കാരണമാണ് പ്രമേഹം.

അരിയാണ് പ്രമേഹരോഗത്തിൽ ഏറ്റവും വില്ലൻ എന്നാണ് പലരും കരുതുന്നത്. പക്ഷേ, അതുപോലെ വില്ലനാണ് ഫാസ്റ്റ് ഫുഡുകളും. മധുരം, ഉപ്പ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവയൊക്കെ പ്രമേഹസാധ്യത കൂട്ടും.

2025ൽ തന്നെ പുതുതായി വികസിപ്പിച്ച അരി വിപണിയിലെത്തിക്കാമെന്നാണ് ശാസ്ത്രജ്‍ഞരുടെ പ്രതീക്ഷ. അരി പ്രധാനഭക്ഷണമായ രാജ്യങ്ങളിലെ ദാരിദ്ര്യ നിർമാർജനം കൂടി ലക്ഷ്യമിട്ട് ഇന്ത്യയിലും ഫിലിപ്പീൻസിലും പുതിയ വകഭേദം വൈകാതെ കൃഷി ചെയ്തു തുടങ്ങിയേക്കും. സാധാരണ കൃഷി ചെയ്യുന്നതുപോലെയാണ് ജിഐ കുറഞ്ഞ അരിയുടെയും കൃഷിരീതിയെന്നതിനാൽ ചെലവ് കുറച്ച് വിൽക്കാനാവും എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. വൈറ്റമിൻ എയുടെ കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ‘ഗോൾഡൻ റൈസ്’ 2021ൽ ഐആർആർഐ മുൻപ് വിപണിയിൽ എത്തിച്ചിരുന്നു.

∙ അരി മാത്രം ഒഴിവാക്കിയാൽ മതിയോ?

പ്രമേഹരോഗികളോ പ്രമേഹത്തിന് സാധ്യതയുള്ളവരോ അരി പൂർണമായും ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറയാറില്ല. ജിഐ കൂടിയ ഭക്ഷണമെന്ന നിലയിൽ അളവ് കുറയ്ക്കുകയാണ് പ്രധാനം. ‘‘ജിഐ 25 ഉള്ള അരി പ്രമേഹരോഗികൾക്ക് ഗുണകരമാവും എന്നതിൽ സംശയില്ല. അതിലെ ഫൈബർ, പ്രോട്ടീൻ അളവുകൾ എത്രയുണ്ടെന്ന് കൂടി അറിഞ്ഞാലേ കുറച്ചുകൂടി വ്യക്തമായി പറയാനാവൂ. പക്ഷേ, നമ്മുടെ നാട്ടിലെ അരി പോലെ സാധാരണക്കാർക്ക് താങ്ങാനാവുമോ ഇത്തരത്തിലൊരു അരിയുടെ വിലയെന്നതും സംശയമാണ്.’’ കോട്ടയം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൽട്ടന്റ് ഡോ.പി.വിനോദ് പറയുന്നു.

Photo credit : Alena Haurylik / Shutterstock.com

അരിയാണ് പ്രമേഹരോഗത്തിൽ ഏറ്റവും വില്ലൻ എന്നാണ് പലരും കരുതുന്നത്. പക്ഷേ, അതുപോലെ വില്ലനാണ് ഫാസ്റ്റ് ഫുഡുകളും. മധുരം, ഉപ്പ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവയൊക്കെ പ്രമേഹസാധ്യത കൂട്ടും. പ്രോസസ് ചെയ്ത ഭക്ഷണപദാർഥങ്ങളിലും അപകടസാധ്യതയുണ്ട്. പഴവർഗങ്ങൾ, പച്ചക്കറികൾ, ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയൊക്കെ ഭക്ഷണത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കണം. സാധാരണയായി മൂന്നു നേരമാണ് ഭക്ഷണം കഴിക്കുന്നതെങ്കിലും പ്രമേഹരോഗികൾ അളവ് നിയന്ത്രിച്ച് 5 നേരം ഭക്ഷണം കഴിക്കുന്നതാണ് ഉചിതമെന്നും ഡോക്ടർമാർ പറയുന്നു.

English Summary:

Scientists Develop Low-GI Rice: Hope for Millions Battling Diabetes