ഫ്രിജിൽ ഭക്ഷണം സൂക്ഷിക്കേണ്ടത് ഇങ്ങനെയാണെന്ന് അറിയാമോ! ഉപ്പ്, തേൻ, പരിപ്പ്, വെളിച്ചെണ്ണ... മായം കയ്യോടെ പിടിക്കാനും വഴി
ചായയ്‌ക്കൊപ്പം ഇത്തിരി മിക്സ്ചർ കിട്ടിയാൽ മലയാളികളിൽ വലിയൊരു ഭൂരിപക്ഷവും വേണ്ടെന്ന് പറയില്ല. പക്ഷേ, സ്ഥിരമായി കഴിക്കുന്ന മിക്സ്ചർ കാൻസറിന് കാരണമായാലോ? കൊതിയോടെ വാങ്ങിക്കഴിക്കുന്ന ഉപ്പിലിട്ടത് വായ പൊള്ളിച്ചാലോ? കുട്ടികൾക്കു കൊടുക്കുന്ന പാൽ കഴിച്ച് അവർക്ക് ശ്വാസപ്രശ്നങ്ങളുണ്ടായാലോ! ഇതൊന്നും കേരളത്തിൽ നടക്കില്ലെന്നു കരുതാൻ വരട്ടെ. ഭക്ഷ്യവസ്തുക്കൾക്ക് രുചി കൂട്ടാനും നിറം കൂട്ടാനും നിരോധിത രാസവസ്തുക്കൾ മുതൽ ആസിഡ് വരെ കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ‘ഭക്ഷ്യസുരക്ഷ; അപ്രതീക്ഷിതമായതിന് കരുതിയിരിക്കുക’ എന്നതായിരുന്നു ഇത്തവണത്തെ ലോക ഭക്ഷ്യസുരക്ഷാ ദിന (ജൂണ്‍ 7) സന്ദേശം. ആ സന്ദേശം തന്നെ ഒരു മുന്നറിയിപ്പാണ്. ഭക്ഷ്യവിഷബാധ തുടരെത്തുടരെ ആളുകളുടെ ജീവനെടുത്തിരുന്ന കേരളം കഴിഞ്ഞ രണ്ട് വർഷമായി ഭക്ഷ്യസുരക്ഷാ ഇൻഡെക്സിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേത്യത്വത്തിൽ നടത്തിയ സ്പെഷൽ ഡ്രൈവുകളും പരിശോധനകളുമാണ് അതിന് പിന്നിൽ. പക്ഷേ, ഒന്നാം സ്ഥാനത്തെത്തിയ കേരളത്തിലും ഭക്ഷ്യവസ്തുക്കളിലെ മായം കലർത്തലിന് അവസാനമായിട്ടില്ല. പതിയെപ്പതിയെ ജീവനെടുക്കുന്ന വില്ലന്മാരാണ് അതിൽ പലതും.

ചായയ്‌ക്കൊപ്പം ഇത്തിരി മിക്സ്ചർ കിട്ടിയാൽ മലയാളികളിൽ വലിയൊരു ഭൂരിപക്ഷവും വേണ്ടെന്ന് പറയില്ല. പക്ഷേ, സ്ഥിരമായി കഴിക്കുന്ന മിക്സ്ചർ കാൻസറിന് കാരണമായാലോ? കൊതിയോടെ വാങ്ങിക്കഴിക്കുന്ന ഉപ്പിലിട്ടത് വായ പൊള്ളിച്ചാലോ? കുട്ടികൾക്കു കൊടുക്കുന്ന പാൽ കഴിച്ച് അവർക്ക് ശ്വാസപ്രശ്നങ്ങളുണ്ടായാലോ! ഇതൊന്നും കേരളത്തിൽ നടക്കില്ലെന്നു കരുതാൻ വരട്ടെ. ഭക്ഷ്യവസ്തുക്കൾക്ക് രുചി കൂട്ടാനും നിറം കൂട്ടാനും നിരോധിത രാസവസ്തുക്കൾ മുതൽ ആസിഡ് വരെ കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ.
‘ഭക്ഷ്യസുരക്ഷ; അപ്രതീക്ഷിതമായതിന് കരുതിയിരിക്കുക’ എന്നതായിരുന്നു ഇത്തവണത്തെ ലോക ഭക്ഷ്യസുരക്ഷാ ദിന (ജൂണ്‍ 7) സന്ദേശം. ആ സന്ദേശം തന്നെ ഒരു മുന്നറിയിപ്പാണ്. ഭക്ഷ്യവിഷബാധ തുടരെത്തുടരെ ആളുകളുടെ ജീവനെടുത്തിരുന്ന കേരളം കഴിഞ്ഞ രണ്ട് വർഷമായി ഭക്ഷ്യസുരക്ഷാ ഇൻഡെക്സിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേത്യത്വത്തിൽ നടത്തിയ സ്പെഷൽ ഡ്രൈവുകളും പരിശോധനകളുമാണ് അതിന് പിന്നിൽ. പക്ഷേ, ഒന്നാം സ്ഥാനത്തെത്തിയ കേരളത്തിലും ഭക്ഷ്യവസ്തുക്കളിലെ മായം കലർത്തലിന് അവസാനമായിട്ടില്ല. പതിയെപ്പതിയെ ജീവനെടുക്കുന്ന വില്ലന്മാരാണ് അതിൽ പലതും.
∙ മായത്തിൽ മുന്നിൽ നിറങ്ങൾ
സംസ്ഥാനത്ത് ഹോട്ടലുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളിൽ കലർത്തുന്ന മായങ്ങൾക്കും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. നിലവിൽ, പരിശോധനകളിൽ കണ്ടെത്തുന്ന അപകടകാരികളിൽ ഏറ്റവും മുന്നിൽ ഭക്ഷണത്തിന് കൃത്രിമ നിറം നൽകാനായി ചേർക്കുന്ന രാസവസ്തുക്കളാണെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. അനുവദനീയമായ പദാർഥങ്ങൾ പരിധിയിലധികം ചേർക്കുന്നത് മുതൽ ഒരിക്കലും ഉള്ളിൽ ചെല്ലാൻ പാടില്ലാത്ത രാസവസ്തുക്കളും ഇതിനായി ഉപയോഗിക്കാറുണ്ട്. കോഴിക്കോട് അടുത്തിടെ നടന്ന പരിശോധനയിൽ മിക്സ്ചറിന് നിറം നൽകാൻ ടാട്രസിൻ എന്ന വസ്തു ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
മഞ്ഞനിറം നൽകാനാണ് ടാട്രസിൻ ഉപയോഗിക്കുന്നത്. ഭക്ഷണവസ്തുക്കൾക്ക് നിറം നൽകാൻ ഉപയോഗിക്കാറുള്ള വസ്തുവാണ് ടാട്രസിൻ എങ്കിലും മിക്സ്ചറിൽ ഇതുപയോഗിക്കാൻ അനുമതിയില്ലാത്തതാണ്. കേക്ക് മിക്സിലും കസ്റ്റാർഡ് പൗഡറിലുമൊക്കെ നിറം നൽകാൻ ഉപയോഗിക്കുന്ന ടാട്രസിൻ, മിക്സ്ചറിലെത്തുമ്പോൾ കൂടുതൽ അളവിൽ നേരിട്ട് ഉള്ളിലെത്തുമെന്നതാണ് പ്രശ്നം. പല രാജ്യങ്ങളിലും ടാട്രസിൻ നിരോധിച്ചിട്ടുണ്ടെന്നു കൂടി അറിയുമ്പോഴാണ് ഇതിന്റെ അപകടം മനസ്സിലാവുക. ഏതെങ്കിലും തരത്തിൽ അലർജി ഉള്ളവരിലാവട്ടെ ടാട്രസിൻ കൂടുതൽ അളവിൽ ഉള്ളിൽച്ചെല്ലുന്നത് ശ്വാസംമുട്ടലിലേക്ക് നയിച്ചേക്കാം. കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിക്കും കാൻസറിനും ടാട്രസിൻ കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു.
മിക്സ്ചർ മാത്രമല്ല, ഉത്സവപ്പറമ്പുകളിൽ വിൽപനയ്ക്കു വയ്ക്കുന്ന ചോക്ക് മിഠായിക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്നത് വസ്ത്രങ്ങൾക്കും മറ്റും നിറം നൽകാൻ ഉപയോഗിക്കുന്ന റോഡമിൻ–ബി എന്ന ഡൈ ആണെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ചുവന്ന നിറമുള്ള നീളത്തിലുള്ള മിഠായിയാണ് ചോക്ക് മിഠായി. ഇത് വായിലിട്ട് നുണഞ്ഞാൽ നാക്കും ചുണ്ടുമെല്ലാം ചുവക്കും. ബീച്ചുകളിലും മറ്റും സുലഭമായി കിട്ടുന്ന പിങ്ക് നിറത്തിലെ പഞ്ഞിമിഠായിയിലും റോഡമിൻ ബി അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന റോഡമിൻ ബി ഒരിക്കലും ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. റോഡമിൻ–ബി ഉള്ളിൽച്ചെന്നാൽ കാൻസറിനും കരൾ രോഗത്തിനും കാരണമാകും.
അൽഫാമിനും ഷവായിക്കും മറ്റും നിറം നൽകുന്ന സൺലൈറ്റ് യെല്ലോ, മെറ്റാലിനിൻ യെല്ലോ, ഓറഞ്ച്–2, സുഡാൻ 123 എന്നിവയൊക്കെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണ്. എന്തിനേറെ പറയുന്നു, കണ്ണിൽ കുത്തുന്ന മഞ്ഞനിറമുള്ള ലഡു കണ്ടാൽ പോലും എടുക്കാൻ മടിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. ഒറ്റനോട്ടത്തിൽ ഇതിലടങ്ങിയിരുന്ന ‘മായം’ തിരിച്ചറിയാനാവില്ല എന്നതുകൊണ്ടുതന്നെ അധികനിറമുള്ള വസ്തുക്കൾ പാടെ ഒഴിവാക്കുക മാത്രമാണ് പോംവഴി. നിറം കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ക്യാംപെയ്നിന് തുടക്കമിടാനുള്ള ആലോചനയിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ്.
∙ പാലും ഉപ്പിലിട്ടതും വില്ലൻ
പ്രതിദിനം 5.5 ലക്ഷം ലീറ്റർ പാൽ പാറശാല, ആര്യങ്കാവ്, മീനാക്ഷിപുരം എന്നീ ചെക്പോസ്റ്റുകളിലൂടെ സംസ്ഥാനത്ത് എത്തുന്നുവെന്നാണു കണക്ക്. ഈ പാലെല്ലാം സുരക്ഷിതമാണോ? മായം കലർന്നിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് പിടികൂടിയ പാൽ ദിവസങ്ങൾക്കു ശേഷം പോലും കേടാകാത്ത സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാൽ കേടാകാതിരിക്കാൻ അമിതമായ അളവിൽ ചേർക്കുന്ന ഹൈഡ്രജൻ പെറോക്സൈഡാണ് ഇവിടുത്തെ വില്ലൻ. പാൽ കേടാകാതിരിക്കാൻ പരിമിതമായ അളവിൽ, ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കാറുണ്ടെങ്കിലും അമിതമായ അളവിൽ രാസവസ്തു കലർന്ന പാൽ കുടിക്കുന്നത് അത്ര സുരക്ഷിതമല്ല. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ശ്വാസംമുട്ടൽ, അലർജി എന്നിവയിൽ തുടങ്ങി ഗുരുതരമാ. കരൾ രോഗത്തിനും പാർക്കിൻസണ്‍സ് രോഗത്തിനും വരെ ഇത് കാരണമായേക്കാം.
തീരെ പ്രതീക്ഷിക്കാത്ത രീതിയിൽ ‘ജനപ്രിയ വിഭവ’ങ്ങളും വില്ലനാവാറുണ്ട്. വഴിയോരത്ത് വിൽപനയ്ക്ക് വച്ചിരിക്കുന്ന ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, പൈനാപ്പിൾ, കാരറ്റ്, അമ്പഴങ്ങ എന്നിവയ്ക്കൊക്കെ ആവശ്യക്കാരേറെയാണ്. പക്ഷേ, ഇത് കഴിച്ചാലുടൻ വായ് പൊള്ളിയാലോ? ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉപ്പിലിട്ട വസ്തുക്കളുടെ വിൽപന പലതവണ നിരോധിച്ചെങ്കിലും ഇപ്പോഴും മായം ചേർത്തവയുടെ വിൽപന തുടരുകയാണ്. 2024 ഒക്ടോബറിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എളുപ്പത്തിൽ ഉപ്പുപിടിച്ച് പാകമാകാനാണ് ആസിഡ് ചേർക്കുന്നത്. സാധാരണയായി അസറ്റിക്ക് ആസിഡ് നേർപ്പിച്ച് പല കടക്കാരും ഉപ്പിലിടാൻ ഉപയോഗിക്കാറുണ്ട്. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ രുചി ലഭിക്കുമെന്നതും മറ്റൊരു കാരണമാണ്. സാധാരണയായി ഉപ്പും വെള്ളവുമുപയോഗിച്ച് മാങ്ങയും മറ്റും ഉപ്പിലിടുമ്പോൾ ഭരണിക്കകത്ത് വെള്ളനുരയും കലക്കവും വരാറുണ്ട്. ഇതൊഴിവാക്കാൻ ബാറ്ററി വാട്ടർ വരെ ഉപയോഗിച്ചാണ് വിൽപന.
∙ എന്താണ് പഴക്കത്തിന്റെ മാനദണ്ഡം?
2023 ഏപ്രിൽ മുതൽ 2024 ജൂലൈ വരെ മാത്രം പഴകിയ ഭക്ഷണം വിൽപന നടത്തിയതിന്റെ പേരിൽ ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും അധികം കേസ് എടുത്തിട്ടുള്ളത് കോഴിക്കോട് ജില്ലയിലും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം പാകം ചെയ്ത് തയാറാക്കിയ ഒരു ഭക്ഷണവും ഫ്രിജിൽ സൂക്ഷിച്ച് ചൂടാക്കി കൊടുക്കാൻ പാടുള്ളതല്ല. തലേന്ന് തയാറാക്കിയതാണെങ്കിൽ പോലും അതിനെ പഴകിയ ഭക്ഷണമായി തന്നെയാണ് കണക്കാകുക. പക്ഷേ, മിക്കപ്പോഴും റെയ്ഡിൽ കണ്ടെത്താറുള്ളത് ദിവസങ്ങൾ പഴകിയ ഭക്ഷണമായിരിക്കും.
മത്സ്യവും മാംസവും സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്നതിലും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ലിഡ് കൊണ്ട് മൂടിയ പാത്രത്തിൽ നിശ്ചിത താപനിലയിൽ മാത്രമേ സൂക്ഷിക്കാൻ അനുമതിയുള്ളൂ. ഏത് ദിവസമാണ് ഇവ ശീതികരിക്കാൻ വയ്ക്കുന്നതെന്ന് പാത്രത്തിന് മുകളിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇങ്ങനെ സൂക്ഷിക്കാൻ 48 മണിക്കൂർ മാത്രമാണ് അനുമതി. പ്ലാസ്റ്റിക്ക് കവറുകളിലോ മറ്റേതെങ്കിലും പേപ്പറുകളിലോ സൂക്ഷിച്ചാലും ചട്ടലംഘനത്തിന്റെ പേരിൽ നടപടിയെടുക്കാം. ഫ്രോസൻ നഗറ്റ്സ്, കട്‌ലറ്റ്, ടോൺഡ് മിൽക്ക് എന്നിവയൊക്കെ കാലാവധി എത്രയെന്നത് അനുസരിച്ച് സൂക്ഷിക്കാൻ അനുമതിയുണ്ട്. പക്ഷേ, പാക്കറ്റ് പൊട്ടിച്ചിട്ടുണ്ടെങ്കിൽ സമയവും തീയതിയും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. 48 മണിക്കൂറിനപ്പുറം ഉപയോഗിക്കാൻ അനുമതിയില്ല. പല തവണ ചൂടാക്കിയും തണുപ്പിച്ചും വിളമ്പുന്ന ഭക്ഷണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
പഴകിയ ഭക്ഷണമാണ് വിളമ്പിയതെന്ന് തോന്നിയാൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ടോൾഫ്രീ നമ്പറായ 1800112100 ൽ പരാതി നൽകാം. അല്ലെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഈറ്റ് റൈറ്റ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും പരാതി അറിയിക്കാം. സംസ്ഥാനത്തെ 140 സർക്കിളുകളിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരിട്ടും പരാതി നൽകാം. പരാതിയെത്തുടർന്ന് നൂറുകണക്കിന് ഭക്ഷണശാലകൾ സംസ്ഥാനത്ത് അടച്ചു പൂട്ടിയിട്ടുണ്ട്.
∙ എങ്ങനെ സുരക്ഷിതമായി കഴിക്കാം?
ഭക്ഷ്യവിഷബാധയെത്തുടർന്ന് സംസ്ഥാനത്ത് തുടരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഫൂഡ് ഡെലിവറിക്ക് പുതിയ മാനദണ്ഡങ്ങളും സർക്കാർ നടപ്പിലാക്കിയിരുന്നു. പാഴ്സലായി നൽകുന്ന ഭക്ഷണം എത്ര സമയത്തിനുള്ളിൽ കഴിക്കാം എന്ന ലേബൽ ഭക്ഷണപ്പൊതിയിൽ പതിച്ചിരിക്കണം എന്നാണ് നിയമം. ഹോട്ടലിൽ നിന്ന് നൽകുന്ന ഭക്ഷണം വീട്ടിൽ സൂക്ഷിച്ച് പിന്നീട് കഴിക്കുന്നതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ മേഖലയിലുള്ളവരും രംഗത്ത് വന്നിരുന്നു. ഭക്ഷണപ്പൊതിയിൽ ലേബൽ പതിക്കുന്നത് ഇപ്പോൾ കൃത്യമായി നടപ്പാക്കുന്നില്ലെങ്കിലും, ഇക്കാര്യങ്ങൾ പാലിച്ചാൽ സുരക്ഷ ഉറപ്പാക്കാം.
∙ ഭക്ഷണം തണുത്തിട്ടുണ്ടെങ്കിൽ അതു ചൂടാക്കിക്കഴിക്കുന്നതാണു നല്ലത്. ചൂടാക്കുമ്പോൾ ഒട്ടുമിക്ക ബാക്ടീരിയകളും നശിക്കും.
∙ പിന്നീടു കഴിക്കാനായുള്ള ഭക്ഷണം കൂടി ഒരുമിച്ച് ഓർഡർ ചെയ്യരുത്.
∙ മയൊണൈസ് സോസ് അപ്പോൾ ഉപയോഗിക്കുന്നില്ലെങ്കിൽ ഉടൻ ഫ്രിജിലേക്കു മാറ്റണം. മുട്ടയിൽ നിന്നുണ്ടാക്കുന്ന മയൊണൈസിൽ സാൽമൊണല്ല ബാക്ടീരിയകൾ ഉണ്ടാകാനിടയുണ്ട്.
∙ സാധാരണ, ഇറച്ചിക്കറി പോലെയല്ല ഷവർമ. ഷവർമയിലെ ഇറച്ചി ശരിയായി പാകം ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. ശരിയായ പാകം ചെയ്യാത്ത ഇറച്ചിയിൽ ബാക്ടീരിയകൾ ഉണ്ടാകാം.
∙ ഭക്ഷണം കഴിക്കാൻ വൈകുകയാണെങ്കിൽ ഫ്രിജിൽ സൂക്ഷിക്കുക. ഇതു പിന്നീടു ചൂടാക്കിയ ശേഷമേ കഴിക്കാവൂ.
∙ ഭക്ഷണം ഫ്രിജിൽ (4 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പ്) സൂക്ഷിച്ചാൽ അതിൽ ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കുറവാണ്.
∙ ഭക്ഷണം കഴിച്ച ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ചികിത്സ തേടാൻ വൈകരുത്. ഭക്ഷ്യവിഷബാധ മൂലം മരണമുണ്ടായിട്ടുള്ള പല കേസുകളിലും കൃത്യ സമയത്തു ചികിത്സ തേടാത്തതു ബാധിച്ചിട്ടുണ്ട്.
∙ മായം എങ്ങനെ തിരിച്ചറിയാം?
വെളിച്ചെണ്ണ, ശർക്കര, പാചകത്തിന് ഉപയോഗിക്കുന്ന പൊടികൾ എന്നിവയിലൊക്കെ മായം കലർന്നിട്ടുണ്ടെന്ന പരാതികൾ വിവിധ ഘട്ടങ്ങളിൽ ഉയരാറുണ്ട്. ഓപറേഷൻ ജാഗരി, ഓപറേഷൻ നാളികേര തുടങ്ങിയ പദ്ധതികളിലൂടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ തട്ടിപ്പുകളെ മറികടക്കുന്നത്. പാചകത്തിനായി വാങ്ങാറുള്ള വിവിധ വസ്തുക്കളിൽ മായം ചേർന്നിട്ടുണ്ടോയെന്ന് ലളിതമായി എങ്ങനെ തിരിച്ചറിയാം? ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറയുന്ന ഈ പൊടിക്കൈകൾ ഉപയോഗിച്ചാൽ ഒരു പരിധി വരെ വ്യാജന്മാരെ തിരിച്ചറിയാം.
∙ ഉപ്പ്: ഉപ്പിനു നിറം ലഭിക്കാന്‍ കാത്സ്യം കാര്‍ബണേറ്റ് ചേർക്കാറുണ്ട്. ഉപ്പ്, വെള്ളത്തില്‍ കലക്കുമ്പോൾ ലായനിക്കു വെളുത്ത നിറം വന്നാല്‍ മായമുണ്ട്. സാധാരണ വെള്ളത്തിന്റെ നിറം തന്നെയാണെങ്കില്‍ മായമില്ലെന്ന് ഉറപ്പിക്കാം.
∙ വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ മായമുണ്ടോയെന്നറിയാൻ കുറച്ചുനേരം ഫ്രിജിൽ വച്ചു നോക്കാം. ഒറ്റപ്പാളിയായി കട്ടിയാവുകയാണെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണയാണെന്ന് കണക്കാക്കാം. മായമുണ്ടെങ്കിൽ പല പാളികളായാവും വെളിച്ചെണ്ണ കട്ടപിടിക്കുക.
∙ കുരുമുളക്: ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഒരു സ്പൂൺ കുരുമുളക് ഇട്ടുനോക്കാം. മായമില്ലാത്ത കുരുമുളക് വെള്ളത്തിൽ താഴ്ന്നുകിടക്കും. മായമുണ്ടെങ്കിൽ വെള്ളത്തിനു മുകളിലേക്ക് പൊങ്ങി വരികയും ചെയ്യും.
∙ പട്ടാണി, തുവരപ്പരിപ്പ്, മുളകുപൊടി എന്നിവയൊക്കെ ഇത്തരത്തിൽ വെള്ളത്തിലിട്ടു നോക്കാം. കൃത്രിമ നിറം ചേർത്തിട്ടുണ്ടെങ്കിൽ വെള്ളത്തിലേക്ക് നിറം കലരും.