വില്ലനായി വിർച്വൽ ഓട്ടിസം; കുട്ടികളുടെ ഫോൺ ഉപയോഗം എങ്ങനെ കുറയ്ക്കാം? ‘പതിനേഴുകാരൻ ഉണ്ടാക്കിയത് 13 ലക്ഷം കടം!’
ഡിജിറ്റൽ യുഗത്തിലാണിന്ന് നമ്മുടെ ജീവിതം. പഠനത്തിനായാലും വിനോദത്തിനായാലും ഫോണുകൾ ഒഴിവാക്കിയുള്ള ജീവിതം ഒട്ടും പ്രായോഗികമല്ലാത്ത അവസ്ഥ. പ്രത്യേകിച്ച് കോവിഡ്‌കാലത്തിനു ശേഷം. വർക് ഫ്രം ഹോമും ഓൺലൈൻ ക്ലാസുകളുമെല്ലാം കൊച്ചുകുട്ടികൾക്കു പോലും ഇന്ന് പരിചിതം. അതായത് ഡിജിറ്റൽ ഉപകരണങ്ങളെ പൂർണമായും മാറ്റിനിർത്തിയുള്ള ഒരു ജീവിതം അസാധ്യം. അതേസമയം കുട്ടികളിലെ അമിത ഫോൺ ഉപയോഗം മാതാപിതാക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നമായും മാറിയിരിക്കുന്നു. കുട്ടികളിലെ ഈ അമിത ഫോൺ പ്രവണത എങ്ങനെ നിയന്ത്രിക്കാമെന്നതിനെ കുറിച്ചും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും രക്ഷിതാക്കൾക്ക് ആശങ്കയേറെയാണ്. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികള്‍ വരെ പല വീടുകളിലെയും സ്ഥിരംകാഴ്ചയായിരിക്കുന്നു. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾക്കും സംശയമേറെയാണ്. കുട്ടികൾക്ക് ഫോൺ എത്ര നേരം കൊടുക്കാം, എങ്ങനെ ഫോണിൽനിന്ന് അവരുടെ ശ്രദ്ധ മാറ്റാം തുടങ്ങി എത്രയെത്ര സംശയങ്ങൾ. കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ എന്തെല്ലാം ശ്രദ്ധിക്കണം? എന്തെല്ലാമാണ് ഫോൺ അഡിക്ഷന്റെ ലക്ഷണങ്ങൾ? ഇതിന് എങ്ങനെ പരിഹാരം കാണാം? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദീകരിക്കുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യു. ഡോക്ടറുടെ വാക്കുകളിലേക്ക്...

ഡിജിറ്റൽ യുഗത്തിലാണിന്ന് നമ്മുടെ ജീവിതം. പഠനത്തിനായാലും വിനോദത്തിനായാലും ഫോണുകൾ ഒഴിവാക്കിയുള്ള ജീവിതം ഒട്ടും പ്രായോഗികമല്ലാത്ത അവസ്ഥ. പ്രത്യേകിച്ച് കോവിഡ്‌കാലത്തിനു ശേഷം. വർക് ഫ്രം ഹോമും ഓൺലൈൻ ക്ലാസുകളുമെല്ലാം കൊച്ചുകുട്ടികൾക്കു പോലും ഇന്ന് പരിചിതം. അതായത് ഡിജിറ്റൽ ഉപകരണങ്ങളെ പൂർണമായും മാറ്റിനിർത്തിയുള്ള ഒരു ജീവിതം അസാധ്യം. അതേസമയം കുട്ടികളിലെ അമിത ഫോൺ ഉപയോഗം മാതാപിതാക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നമായും മാറിയിരിക്കുന്നു. കുട്ടികളിലെ ഈ അമിത ഫോൺ പ്രവണത എങ്ങനെ നിയന്ത്രിക്കാമെന്നതിനെ കുറിച്ചും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും രക്ഷിതാക്കൾക്ക് ആശങ്കയേറെയാണ്.
ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികള്‍ വരെ പല വീടുകളിലെയും സ്ഥിരംകാഴ്ചയായിരിക്കുന്നു. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾക്കും സംശയമേറെയാണ്. കുട്ടികൾക്ക് ഫോൺ എത്ര നേരം കൊടുക്കാം, എങ്ങനെ ഫോണിൽനിന്ന് അവരുടെ ശ്രദ്ധ മാറ്റാം തുടങ്ങി എത്രയെത്ര സംശയങ്ങൾ. കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ എന്തെല്ലാം ശ്രദ്ധിക്കണം? എന്തെല്ലാമാണ് ഫോൺ അഡിക്ഷന്റെ ലക്ഷണങ്ങൾ? ഇതിന് എങ്ങനെ പരിഹാരം കാണാം? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദീകരിക്കുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യു. ഡോക്ടറുടെ വാക്കുകളിലേക്ക്...
∙ പതിനേഴുകാരനുണ്ടാക്കിയത് 13 ലക്ഷം കടം
കഴിഞ്ഞ ദിവസം എന്റെ ഒപിയിൽ ഒരു കുട്ടിയും അവന്റെ മാതാപിതാക്കളും എത്തി. ഏകദേശം പതിനേഴ് വയസ്സ് പ്രായമാണ് അവന്. കാര്യം അന്വേഷിച്ചപ്പോൾ ഓൺലൈൻ ഗെയിമിങ് വഴിയും ഓൺലൈനായിട്ടുള്ള ചൂതാട്ടം വഴിയും ഈ പയ്യൻ പതിമൂന്നു ലക്ഷത്തിന്റെ കടം ഉണ്ടാക്കിവച്ചിരിക്കുകയാണ്. ഇതിനു മുൻപും രണ്ടു മൂന്നുവട്ടം മാതാപിതാക്കൾ ഇവനെ താക്കീത് ചെയ്തിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ കുട്ടിക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കുന്നില്ല. അങ്ങനെയാണ് ഒപിയിൽ എത്തിയത്.
ഇതാണ് സ്ക്രീൻ അഡിക്‌ഷൻ അഥവാ ഫോൺ അഡിക്‌ഷൻ. ഒരു രക്ഷിതാവ് എന്ന നിലയിൽ കുട്ടിക്ക് ഫോൺ എത്ര നേരം കൊടുക്കാം? ഇതിനൊരു ഗൈഡ്‌ലൈൻ ഉണ്ട്. രണ്ടു വയസ്സുവരെ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഫോണിന്റെ ഉപയോഗം തീർത്തും പാടില്ല. വല്ലപ്പോഴും കുടുംബത്തിലെ മുതിർന്നവരുമായി ഒരു വിഡിയോ കോൾ വിളിക്കാനോ മറ്റോ മാത്രമേ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഫോൺ കൊടുക്കാൻ പാടുള്ളൂ. മൂന്നു വയസ്സു മുതൽ ആറു വയസ്സു വരെ അര മണിക്കൂർ സമയത്തേക്ക് അവർക്കു വേണമെങ്കിൽ ഫോൺ കൊടുക്കാം. അതിനപ്പുറത്തേക്ക് കൊടുക്കേണ്ട ആവശ്യമില്ല.
ഏഴു വയസ്സിനു മുകളിലേക്കുള്ള കുട്ടികൾക്ക് പതിനെട്ടു വയസ്സുവരെ ദിവസം രണ്ടു മണിക്കൂർ ഫോൺ കൊടുക്കാം. അത് പ്രശ്നമുള്ള ഒരു ഉപയോഗ രീതിയല്ല. ഫോൺ കൊടുത്തുകഴിയുമ്പോൾ കുട്ടികൾ എന്താണ് ഫോണിൽ കാണുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. ചില കുട്ടികൾ വിഡിയോ ചാറ്റിങ്ങിനോ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി ചാറ്റിങ്ങിനോ ഫോൺ ഉപയോഗിക്കാം അല്ലെങ്കിൽ നേരത്തേ പറഞ്ഞതുപോലെ ഗെയിമിനോ ഓൺലൈൻ ഗാംബ്ലിങ്ങിനോ വേണ്ടിയോ ഫോൺ ഉപയോഗിക്കാം. മറ്റു ചിലര്‍ വിഡിയോ കാണാനും പോണോഗ്രഫിക് വിഡിയോ കാണാനും ഒക്കെ ഉപയോഗിക്കാം. ഇത്തരത്തിൽ പലവിധത്തിലുള്ള ആവശ്യങ്ങൾക്കു വേണ്ടി ആയിരിക്കാം കുട്ടി നമ്മുടെ കയ്യിൽ നിന്നു ഫോണ്‍ വാങ്ങിക്കൊണ്ടു പോകുന്നത്. അതിനാൽ ഫോൺ എന്തിനാണ് എന്നുള്ളത് തീർച്ചയായും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം.
∙ മസ്‌തിഷ്‌കം മുഖ്യം
കുട്ടികൾ ഫോണിൽ എന്താണ് കാണുന്നതെന്ന് രക്ഷിതാക്കൾ നിർബന്ധമായും അറിയണം. ഇതിനായി ഒരു ഗൈഡ്‌ലൈൻ ഉണ്ടാവണം. ഫോണിന്റെ ഉപയോഗം കൂടുന്നത് കുട്ടിയുടെ മസ്തിഷ്കത്തെയാണ് ബാധിക്കുന്നത്. കുട്ടിയെ സംബന്ധിച്ചിടത്തോളം മസ്തിഷ്കത്തിന്റെ വികാസം 20–23 വയസ്സുവരെ നടക്കുന്ന പ്രക്രിയയാണ്. പ്രത്യേകിച്ചും പ്രീഫ്രണ്ടൽ ലോബ് അല്ലെങ്കിൽ പ്രീഫ്രണ്ടൽ കോർട്ടക്സ് എന്നു പറയുന്ന തലച്ചോറിന്റെ മുൻഭാഗം ഏകദേശം 23–25 വയസ്സു വരെ വികസിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്.
തലച്ചോറിന്റെ വികാസം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കുട്ടി അധികമായി ഫോൺ ഉപയോഗിക്കുമ്പോൾ ഒരുപാട് വ്യത്യാസങ്ങൾ വരുന്നു. തലച്ചോറിന്റെ രാസവസ്തുഘടനയിൽ, കണക്റ്റിവിറ്റിയിൽ, ന്യൂറോണൽ ഡവലപ്മെന്റ് എന്നിവയിലൊക്കെ വ്യത്യാസം വരുന്നു. അതുകൊണ്ടു തന്നെ കുട്ടിയുടെ വ്യക്തിത്വം, പെരുമാറ്റം, ശ്രദ്ധ ഇത്തരത്തിലുള്ള കാര്യങ്ങളിലെല്ലാം ഒരുപാട് പ്രശ്നങ്ങൾ കാണാനാവും. ഇതുകൊണ്ടാണ് നേരത്തേ പറഞ്ഞ ഗൈഡ്‌ലൈൻ പ്രകാരം കുട്ടി ഫോൺ ഉപയോഗിക്കണമെന്നു പറയുന്നത്.
ഫോൺ അഡിക്ഷന്റെ ലക്ഷണങ്ങൾ
1. ടോളറൻസ് - കുട്ടി ഫോൺ ആദ്യം കുറച്ചു നേരം ഉപയോഗിക്കുന്നു. പക്ഷേ കുറച്ചു നാളുകൾ കഴിയുമ്പോൾ ഒരുപാടു നേരം ഉപയോഗിച്ചാൽ മാത്രമേ കുട്ടിക്ക് സന്തോഷം ലഭിക്കൂ എന്ന അവസ്ഥ.
2. ക്രേവിങ്– രാവിലെ എഴുന്നേൽക്കുന്നതു മുതൽ രാത്രി ഉറങ്ങുന്നതു വളരെ വൈകിയാണെങ്കിൽ അതുവരെ ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുക. അത്രയും അടങ്ങാത്ത ആഗ്രഹമാണ് ഫോണിനോട്.
3. സേലിയൻസ് – വീട്ടുകാരുടെ കൂടെ സമയം ചെലവഴിക്കാനോ അല്ലെങ്കിൽ കൂട്ടുകാരുടെ കൂടെ പുറത്തിറങ്ങി കളിക്കാനോ ഒന്നും താൽപര്യമില്ലാത്ത അവസ്ഥ. കാരണം ഫോൺ മാത്രമാണ് അവന്/ അവൾക്ക് സന്തോഷം നൽകുന്ന വസ്തു.
4. പെട്ടൊന്നൊരു ദിവസം മാതാപിതാക്കളോ കുട്ടി സ്വയമോ ഫോൺ മാറ്റി വയ്ക്കുമ്പോൾ ഉണ്ടാവുന്ന ചെറിയ തരത്തിലുള്ള അസ്വസ്ഥതകൾ. ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, വിഷാദരോഗം, സമ്മർദം കൊണ്ടുളള പ്രശ്നങ്ങളൊക്ക വരികയാണെങ്കിൽ ഇതെല്ലാം ഫോൺ അഡിക്‌ഷന്റെ ലക്ഷണങ്ങളാണ്.
∙ ആരോഗ്യ പ്രശ്നങ്ങൾ അനവധി
ഒരുപാട് ആരോഗ്യപ്രശ്നങ്ങളും ഫോണിന്റെ ഉപയോഗം വഴി വരുന്നുണ്ട്. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഭക്ഷണം കഴിക്കാനോ അല്ലെങ്കിൽ അവന്റെ കുസൃതി മാറ്റാനോ നമുക്ക് സമയമില്ലാത്തതു കാരണം ഫോൺ കൊടുത്തു കഴിയുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് വിർച്വൽ ഓട്ടിസം. ഈ വയസ്സിൽ കുട്ടിക്ക് സാധാരണയായി സംസാരിക്കാനും ഭാഷ കൈകാര്യം ചെയ്യാനുമുള്ള ശേഷി വരുന്ന സമയമാണ്. ഒരുപാട് നേരം ഫോൺ ഉപയോഗിച്ചു കഴിയുമ്പോൾ കുട്ടികളുടെ സംസാരശേഷിയേയും ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യത്തെയും ബാധിക്കുന്നു. ഇതാണ് വിർച്വൽ ഓട്ടിസം.
രണ്ടാമത്തെ ആരോഗ്യപ്രശ്നം കഴിവുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്. കുട്ടികൾ സാമൂഹികപരമായും വ്യക്തിബന്ധങ്ങൾ വഴിയും ഒരുപാട് കഴിവുകൾ വികസിപ്പിക്കേണ്ടതുണ്ട്. മറ്റുള്ളവരുമായി ഇടപഴകാൻ വേണ്ടതായ ഒരുപാട് കഴിവുകൾ വികസിപ്പിക്കേണ്ട കാലഘട്ടമാണ് കുട്ടിക്കാലം എന്നു പറയുന്നത്. ഈ സമയത്ത് അമിതമായി ഫോൺ ഉപയോഗിക്കുന്നതു വഴി ഒരുപാട് സോഷ്യൽ സ്കിൽസ് കുറഞ്ഞു വരും. ഒരു പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് കുട്ടിക്ക് അറിയാതെ വരുന്നതാണ് ഇതിന്റെ പ്രശ്നം.
മൂന്നാമത്തെ പ്രശ്നം, അമിതമായി ഫോൺ ഉപയോഗിക്കുന്നതു വഴി ഉറക്കം കുറഞ്ഞു വരുന്നതാണ്. ഒന്നുറങ്ങിക്കിട്ടാൻത്തന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. ഇതിനു കാരണം സ്ക്രീന്‍ അമിതമായി ഉപയോഗിക്കുമ്പോൾ അതിൽനിന്നു വരുന്ന ബ്ലൂ ലൈറ്റ് ആണ്. ഈ ബ്ലൂ ലൈറ്റ് കുട്ടികളുടെ തലച്ചോറിലെ മെലടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയ്ക്കുന്നു. മെലടോണിൻ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഹോർമോണാണ്. ഇതിന്റെ ഉൽപാദനം കുറയുന്നതിനനുസരിച്ച് ഉറക്കത്തിന്റെ ക്വാളിറ്റിയും കുറഞ്ഞു വരും.
നാലാമത്തെ പ്രശ്നം ഒരേ രീതിയിൽ ഇരുന്നു ഫോൺ/ ലാപ്ടോപ്/ ടാബ് എന്നിവ കാണുന്നതാണ്. ഇതുവഴി വിട്ടുമാറാത്ത കഴുത്തു വേദനയും നടുവേദനയും ഉണ്ടാകാം. കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നതനുസരിച്ച് ഒരിടത്തു തന്നെ ഇരിക്കുന്നു. വ്യായാമങ്ങളൊന്നും അചെയ്യുന്നില്ല. ശാരീരികമായി അധ്വാനിക്കുന്നില്ല. അതുവഴി പൊണ്ണത്തടി പോലുള്ള ജീവിതശൈലീ രോഗങ്ങളും വരാം. വേറൊരു പ്രശ്നം കുട്ടികൾ മുറിക്കുള്ളിൽതന്നെ ഇരിക്കുന്നതു കൊണ്ട് പുറത്തിറങ്ങി കളിക്കുന്നില്ല എന്നതാണ്. അവർക്കു മേൽ സൂര്യപ്രകാശമേൽക്കുന്നില്ല. അതുവഴി വൈറ്റമിൻ ഡിയുടെ കുറവ് വരാനും ഒരുപാട് സാധ്യതകളുണ്ട്. ഇതൊക്കെയാണ് ഫോൺ ഉപയോഗം വഴി കുട്ടികൾക്ക് വന്നുചേരാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ.
∙ തേടണം വിദഗ്ധ സേവനം
കുട്ടികളുടെ അമിത ഫോൺ ഉപയോഗം നിർത്താൻ മാതാപിതാക്കൾക്ക് കഴിയാതെ വന്നാൽ ഒരു സൈക്യാട്രിസ്റ്റിന്റെ സേവനം ആവശ്യമാണ്. മരുന്നുകളും മാനസികാരോഗ്യ ചികിത്സകളും വഴിയേ ഇത്തരത്തിലുള്ള ഉപയോഗം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. എന്നിരുന്നാലും മാതാപിതാക്കൾക്ക് സമയമില്ലാത്തതു കാരണം കുട്ടികൾക്ക് ഫോൺ കൊടുക്കുന്നുവെങ്കിൽ അത് ഒഴിവാക്കേണ്ട ഉത്തരവാദിത്തം നമ്മുടേതു കൂടിയാണ്. കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ കൃത്യമായി ഒരു ടൈംടേബിൾ വയ്ക്കുക. ഇത്ര സമയത്തേക്കു മാത്രമേ ഫോൺ തരികയുള്ളൂ എന്നു നിശ്ചയിക്കുക. ഇത് നിങ്ങൾക്കും ബാധകമാണ്.
അച്ഛനോ അമ്മയോ ഒരുപാട് സമയം ഫോൺ ഉപയോഗിച്ചതിനു ശേഷം കുട്ടിയോട് നീ ഉപയോഗിക്കരുതെന്ന് പറയുന്നതിൽ ഒരർഥവും ഇല്ല. നിങ്ങൾക്കും ഇതേ തരത്തിൽ എത്ര സമയത്തേക്കാണ് ഫോൺ ഉപയോഗിക്കുന്നത് എന്നതിന് ഒരു ടൈംടേബിൾ വേണം. വേറൊരു കാര്യം കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ ഫോൺ പരമാവധി ഒഴിവാക്കുക എന്നതാണ്. അടിയന്തരമായി വരുന്ന കോളുകൾ അറ്റൻഡ് ചെയ്യുക. വേറൊരുതരത്തിലുള്ള ഫോണിലൂടെയുള്ള പ്രവൃത്തികളും കുട്ടികളോടൊപ്പമുള്ള സമയങ്ങളിൽ ഒഴിവാക്കുക.
ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് പേരന്റിങ് ഉൾപ്പെടുത്തുക എന്നുള്ളതാണ്. അതായത് കുട്ടികളുടെ കൂടെ കുറേസമയം ചെലവഴിക്കുക. അവരോട് കഥകൾ പറഞ്ഞു കൊടുക്കുക. പാട്ടു പാടിക്കൊടുക്കുക. അവരുടെ കൂടെ കളിക്കുക. ഇങ്ങനെയുള്ള പ്രവൃത്തികളിലൂടെ നമുക്കും ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാനാവും.