എഐ ‘പണി’ കളയും; ജോലിക്ക് പഠിക്കേണ്ടത് ഈ വിഷയങ്ങൾ; മുന്നേറാം, ഗുരുവായൂരിൽനിന്ന് സിലിക്കൺ വാലിയിലെത്തിയ അടയാളം നോക്കി...
സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ചെറിയ ബിസിനസുകൾ ചെയ്തു പോക്കറ്റ് മണി സമ്പാദിച്ചിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അങ്ങനെ സ്കൂളിൽ കച്ചവടം നടത്തിയതിന് ശിക്ഷയും കിട്ടി. ആ കുട്ടി വളർന്ന് യുഎസിലെത്തി അൻപതിലേറെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തി. സ്വയം മൂന്നു സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചു വിജയിപ്പിക്കുകയും അവയിൽ നിന്നു പണമുണ്ടാക്കുകയും ചെയ്തു. ക്ലിയർ വെഞ്ച്വേഴ്സ് എന്ന വെഞ്ച്വർ കാപിറ്റൽ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി മൾട്ടി മില്യനറായ രാജീവ് മാധവൻ, മെഡിക്കൽ രംഗത്ത് വിപ്ലവകരമായ പാതവെട്ടിത്തുറക്കുന്ന പുതിയ സ്റ്റാർട്ടപ് കമ്പനിയിൽ നിക്ഷേപം നടത്തിയിരിക്കുകയുമാണ്. മാഗ്‌മ എന്ന ഡിസൈൻ ഓട്ടമേഷൻ കമ്പനിയാണ് രാജീവിന്റെ ഏറ്റവും വലിയ വിജയം. സ്വന്തം ആശയം. ഒട്ടേറെ ഫണ്ടുകളിൽ നിന്ന് തുടക്കത്തിൽ തന്നെ ഫണ്ടിങ് ലഭിച്ചു. മാഗ്‌മയെ പിന്നീട് സിനോപ്സിസ്‍ എന്ന കമ്പനി ഏറ്റെടുത്തു. ആംബിറ്റ് ഡിസൈൻ എന്ന രണ്ടാമത്തെ കമ്പനിയും വിജയമായി. എല്ലാറ്റിലും പൊതുവായിട്ട് ഒന്നുണ്ടായിരുന്നു

സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ചെറിയ ബിസിനസുകൾ ചെയ്തു പോക്കറ്റ് മണി സമ്പാദിച്ചിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അങ്ങനെ സ്കൂളിൽ കച്ചവടം നടത്തിയതിന് ശിക്ഷയും കിട്ടി. ആ കുട്ടി വളർന്ന് യുഎസിലെത്തി അൻപതിലേറെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തി. സ്വയം മൂന്നു സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചു വിജയിപ്പിക്കുകയും അവയിൽ നിന്നു പണമുണ്ടാക്കുകയും ചെയ്തു. ക്ലിയർ വെഞ്ച്വേഴ്സ് എന്ന വെഞ്ച്വർ കാപിറ്റൽ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി മൾട്ടി മില്യനറായ രാജീവ് മാധവൻ, മെഡിക്കൽ രംഗത്ത് വിപ്ലവകരമായ പാതവെട്ടിത്തുറക്കുന്ന പുതിയ സ്റ്റാർട്ടപ് കമ്പനിയിൽ നിക്ഷേപം നടത്തിയിരിക്കുകയുമാണ്.
മാഗ്‌മ എന്ന ഡിസൈൻ ഓട്ടമേഷൻ കമ്പനിയാണ് രാജീവിന്റെ ഏറ്റവും വലിയ വിജയം. സ്വന്തം ആശയം. ഒട്ടേറെ ഫണ്ടുകളിൽ നിന്ന് തുടക്കത്തിൽ തന്നെ ഫണ്ടിങ് ലഭിച്ചു. മാഗ്‌മയെ പിന്നീട് സിനോപ്സിസ്‍ എന്ന കമ്പനി ഏറ്റെടുത്തു. ആംബിറ്റ് ഡിസൈൻ എന്ന രണ്ടാമത്തെ കമ്പനിയും വിജയമായി. എല്ലാറ്റിലും പൊതുവായിട്ട് ഒന്നുണ്ടായിരുന്നു – ഓട്ടമേഷൻ. മനുഷ്യർ ചെയ്യുന്ന കാര്യങ്ങളെ കംപ്യൂട്ടർവൽക്കരിക്കുന്ന സോഫ്റ്റ്‌വെയർ അൽഗരിതം ഉണ്ടാക്കുക. പിന്നീട് ഡസൻ കണക്കിന് സ്റ്റാർട്ടപ്പുകളിൽ സ്വയം നിക്ഷേപകനായതിനു പിന്നിൽ ഇതിൽ നിന്നുള്ള പരിചയമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 32 ചെറിയ കമ്പനികളിൽ മുതൽമുടക്കിയിട്ടുമുണ്ട്.
കസ്റ്റംസിൽ ഉദ്യോഗസ്ഥനായിരുന്ന ഗുരുവായൂർ വെളിയങ്കോട് സ്വദേശി കെ.പി. മാധവ പണിക്കരുടെ മകൻ രാജീവ് മാധവൻ കൊച്ചി രാജഗിരി സ്കൂളിലും മഹാരാജാസ് കോളജിലുമായാണു പഠിച്ചത്. കാരക്കാമുറിയിലെ വീട്ടിലായിരുന്നു അമ്മ തൃശൂർ ചുന്ദ്രി കുടുംബാംഗമായ സതി ദേവിയും അച്ഛനും സഹോദരിക്കുമൊപ്പം താമസം. പ്രീഡിഗ്രി കഴിഞ്ഞ് മംഗലപുരത്തെ സൂരത്കൽ എൻഐടിയിൽ എൻജിനീയറിങ്ങിനു ചേർന്നു. പിന്നെ കാനഡ ക്വീൻസ് സർവകലാശാലയിൽ നിന്ന് എംഎസ്. ശേഷം യുഎസിലേക്കു കുടിയേറിയ രാജീവ് ഇന്ന് സ്റ്റാർട്ടപ് രംഗത്തെ പ്രമുഖ വെഞ്ച്വർ കാപിറ്റലിസ്റ്റുകളിൽ ഒരാളാണ്.
കലിഫോർണിയയിൽ ടെക്ക് സംരംഭങ്ങളുടെ സിരാകേന്ദ്രമായ പാലോ ആൾട്ടോയിൽ ഭാര്യ തിരുവനന്തപുരം മുട്ടട സ്വദേശി ഗീതയ്ക്കും 2 പെൺമക്കൾക്കും ഒപ്പം താമസം. ലോകത്തെ ലേറ്റസ്റ്റ് സാങ്കേതികവിദ്യകളുടെ ഈറ്റില്ലമായ സിലിക്കൺവാലിയുടെ നടുവിൽ, നിക്ഷേപങ്ങൾക്കു നെടുനായകത്വം വഹിക്കുന്നു.
കുട്ടികൾ ഇനി പഠിക്കാൻ മുൻഗണന കൊടുക്കേണ്ടത് എഐയും മാത്‌സും സ്റ്റാറ്റിസ്റ്റിക്സും ഡേറ്റ സയൻസുമാണെന്ന് രാജീവ് പറയുന്നു. അതിന്റെ കൂടെ കംപ്യൂട്ടർ വിജ്ഞാനവും ആർജിക്കട്ടെ. അല്ലാതെ കംപ്യൂട്ടർ സയൻസ് മാത്രം പഠിച്ചുകൊണ്ടിരുന്നിട്ടു കാര്യമില്ല. കാരണം 5 വർഷത്തിനകം നിർമിതബുദ്ധി ഓട്ടമേഷൻ മൂലം പ്രോഗ്രാമർമാരുടെ ആവശ്യം തീരെ കുറയുമ്പോൾ ഈ വിഷയങ്ങളാവും രക്ഷ.
ഇന്നത്തെ ഇന്ത്യൻ ഐടി സർവീസ് കമ്പനികളും ഇതു മനസ്സിലാക്കി മാറ്റം വരുത്തേണ്ടതുണ്ട്. സോഫ്റ്റ്‌വെയർ കോഡ് എഴുത്തുകാരുടെ ആയിരക്കണക്കിന് പട്ടാള നിരയെ ഇരുത്തി പണിയെടുപ്പിക്കുന്നത് ഇനിയുണ്ടാവില്ല. കോഡ് എഴുത്തിന്റെ 60 ശതമാനത്തിലേറെ എഐയിലൂടെ ഓട്ടോമേറ്റഡാവും. യന്ത്രം തന്നെ പ്രോഗ്രാം തയാറാക്കും. പക്ഷേ എഐ മോഡലുകൾ ഉണ്ടാക്കാൻ ഗണിതശാസ്ത്ര ജ്ഞാനം വേണം. ഇതു മനസ്സിലാക്കി എൻജിനീയറിങ്ങിനും മറ്റുമുള്ള കരിക്കുലവും മാറ്റണം. എഐ മോഡലുകൾ ഉണ്ടാക്കാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന കരിക്കുലം വരണം.
യുഎസിലെ മികച്ച നിക്ഷേപകർക്കു നൽകുന്ന റെഡ് ഹെറിങ് ടോപ് ഇൻവെസ്റ്റർ അവാർഡ് നേടിയ രാജീവിന് ആഗോള ഐടി രംഗത്തെ ഏറ്റവും പുതിയ പ്രവണതകൾ അടുത്തു നിന്നു കാണുന്നതിന്റെ അനുഭവ ജ്ഞാനമുണ്ട്. പക്ഷേ എന്തുകൊണ്ട് കേരളത്തിലോ ഇന്ത്യയിലോ മുതൽമുടക്കുന്നില്ല?
തുടക്കക്കാരുടെ കമ്പനികളിൽ മുതൽ മുടക്കുന്നതിനൊപ്പം അവർക്ക് ടെക്കികളെ റിക്രൂട്ട് ചെയ്യാനും ഉൽപന്നം വികസിപ്പിക്കാനും ഉപഭോക്താക്കളെ കണ്ടുപിടിക്കാനും വിപണനത്തിനുമെല്ലാം സഹായം നൽകും. ഇതിനൊക്കെ അടുത്തുണ്ടാകണം എന്നതിനാലാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ കഴിയാത്തത്. ഐസ്പേസ്, സർവം, ഡ്രൈവ് ഇൻ എന്നീ സ്റ്റാർട്ടപ്പുകളിൽ സ്വകാര്യ നിക്ഷേപം നടത്തിയിട്ടുമുണ്ട്.
ഡോക്ടർമാരുടെ രോഗനിർണയം കംപ്യൂട്ടർവൽക്കരിക്കാനുള്ള എവിഡെന്റ്ലി ഡോട്ട് കോം എന്ന കമ്പനിയിലാണ് ഇപ്പോൾ നിക്ഷേപം. രോഗലക്ഷണങ്ങളും ലാബ് റിസൽറ്റും സ്കാൻ റിസൽറ്റുമെല്ലാം നൽകിയാൽ രോഗം ഏതെന്നു നിർണയിക്കുന്ന സോഫ്റ്റ്‌വെയറാണിത്. യുഎസിലെ 7 ആശുപത്രികളിൽ നടപ്പാക്കി. വരും വർഷങ്ങളിൽ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. ഡോക്ടറുടെ പ്രസക്തി ഇല്ലാതാക്കുകയല്ല, രോഗ നിർണയം എളുപ്പമാക്കുകയാണു ചെയ്യുന്നതെന്ന് രാജീവ് മാധവൻ പറഞ്ഞു. എന്നുവച്ചു ഡോക്ടറെ വേണ്ടാത്ത സ്ഥിതി അടുത്ത ഒരു തലമുറക്കാലം പ്രതീക്ഷിക്കുന്നില്ല. എവിഡെന്റ്ലി ആദ്യ ഓഹരിവിൽപനയ്ക്കു തയാറെടുക്കുകയാണ്. അതു മറ്റൊരു വൻവിജയമാവുമെന്നതിൽ സംശയമില്ല.
പറയുന്നതു പ്രവൃത്തിപഥത്തിൽ വരുത്തുന്നതിന്റെ ഭാഗമായി രാജീവ് മാധവൻ തന്റെ പെൺമക്കളെ കണക്കും ഡേറ്റയും സ്റ്റാറ്റിസ്റ്റിക്സുമാണു പഠിപ്പിച്ചത്. എഐയും ബയോമെഡിക്കലും മൂത്തമകൾ പഠിച്ചപ്പോൾ സ്റ്റാറ്റിസ്റ്റിക്സും ഡേറ്റ സയൻസുമാണ് ഇളയ മകൾ പഠിച്ചത്. തിരക്കുകൾക്കിടയിലും രാജീവ് മാധവന് വ്യത്യസ്തമായ ഒരു ഹോബിയുണ്ട്. വീടിനടുത്ത് 2 ഏക്കറിൽ റോസ് കൃഷി. 400 ഇനങ്ങളിൽ 4000 റോസ് ചെടികളുണ്ട്. അതിന് പുറമേ പപ്പായയും ഇരുമ്പൻ പുളിയും മറ്റും നളർത്തുന്നുമുണ്ട്. വീക്കെൻഡുകളിൽ കൃഷിയിലൂടെ കൈകളിൽ മണ്ണും ചെളിയും പുരട്ടുന്നു. കുട്ടിക്കാലത്ത് വീട്ടിലെ ചെടികൾ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് നശിപ്പിച്ചതിന്റെ പ്രായശ്ചിത്തം പോലെ.
∙ സിലിക്കൺ വാലിയുടെ കഥ
ഗൂഗിളും ആപ്പിളും രൂപംകൊണ്ട യുഎസിലെ സിലിക്കൺ വാലി ലോകമാകെ ഹൈടെക് സാങ്കേതിക വിദ്യകൾക്കു ജീവൻ കൊടുത്ത പ്രദേശമാണ്. ബെംഗളൂരുവിനെ ഇന്ത്യയുടെ സിലിക്കൺ വാലി എന്നും വിളിക്കാറുണ്ട്. പക്ഷേ ആ പേരിൽ യുഎസിൽ ഒരു സ്ഥലമില്ല എന്നതാണു വസ്തുത. വടക്കൻ കലിഫോർണിയയിലെ സാൻഫ്രാൻസിസ്ക്കോ നഗരത്തിന്റെ തെക്കുള്ള ഉൾക്കടൽ തീരമാണിത്. സ്റ്റാൻഫഡ് സർവകലാശാലയുടെ ആസ്ഥാനമായ പാലോ ആൾട്ടോയാണ് അതിന്റെ ന്യൂക്ലിയസ്. സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്നു വിരിഞ്ഞിറങ്ങുന്ന യുവ ടെക്കികളാണ് നൂതന സാങ്കേതികവിദ്യകളുടെ മസ്തിഷ്കം.
ഹ്യൂലറ്റ് പാക്കാർഡ് പോലുള്ള കംപ്യൂട്ടർ കമ്പനികൾ ജന്മമെടുത്ത ഗറാഷുകൾ ഇവിടെയാണ്. കാർ പാർക്ക് ചെയ്യുന്ന അത്തരം ഗറാഷുകൾ പിള്ളാരുടെ ഇതിഹാസ കമ്പനികൾക്ക് ബീജാവാപം ചെയ്യാൻ ഇടമായി മാറിയിരുന്നു. അവയുടെ ചിത്രങ്ങൾ ഇന്നുമുണ്ട്. സാൻഹൊസെ, ക്യൂപെർട്ടിനോ, സാന്താക്ലാര തുടങ്ങിയ നഗരങ്ങൾ ഇതിനു ചുറ്റുമാണ്. സാൻഹൊസെ മെട്രോപോളിറ്റൻ നഗരമാണ് ലോകത്തു തന്നെ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള നഗരങ്ങളിലൊന്ന്. യുഎസിലെ വെഞ്ച്വർ കാപിറ്റലിന്റെ മൂന്നിലൊന്നും അവിടെ നിക്ഷേപിക്കപ്പെടുന്നു. ആയിരക്കണക്കിനാണ് സ്റ്റാർട്ടപ്പുകൾ. 5 ലക്ഷത്തിലേറെ ടെക്കികൾക്ക് ഇവിടെ തൊഴിലുണ്ട്.
സിലിക്കൺ വാലി എന്ന പേര് എന്തുകൊണ്ട്?
ഇവിടെയാണ് ഐസി അഥവാ ഇന്റഗ്രേറ്റഡ് സർക്യൂട്ട് ചിപ്പുകൾ കണ്ടുപിടിക്കപ്പെട്ടത്. അത്തരം ചിപ്പുകളാണ് കംപ്യൂട്ടറുകളുടെ മസ്തിഷ്കം. ആ ചിപ്പ് ഉണ്ടാക്കുന്നതിൽ സിലിക്കൺ എന്ന പദാർഥത്തിന് പങ്കുണ്ട്. അങ്ങനെ എഴുപതുകളിൽ സിലിക്കൺ വാലി എന്ന പേരുവീണു. മൈക്രോ പ്രോസസറും മൈക്രോ കംപ്യൂട്ടറും ഇവിടെ രൂപംകൊണ്ടു. ഇന്നും നൂതന സാങ്കേതികവിദ്യകളുടെ ഈറ്റില്ലമാണ് സിലിക്കൺ വാലി. ഇന്ത്യാക്കാർ ടെക്കികളായും വെഞ്ച്വർ കാപിറ്റലിസ്റ്റുകളായും ഇവിടെയുണ്ട്. അവരിലൊരു വമ്പനാണ് രാജീവ് മാധവൻ.