പെയ്തൊഴിഞ്ഞ മഴയിലും പമ്പയാറിലെ ഓളങ്ങൾക്ക് വഞ്ചിപ്പാട്ടിന്റെ താളം. പള്ളിയോടങ്ങളുടെ വരവിനായി കാത്തു നിൽക്കുന്നതുപോലെ കടവിൽ തിരുവോണത്തോണി. കുറുകുന്ന അമ്പലപ്രാവുകൾ പറന്നുയരുന്നത് പോലും വഞ്ചിപ്പാട്ടിന്റെ താളത്തിലാണോയെന്ന സംശയം ഇവിടെത്തുമ്പോൾ തോന്നാം. കാറ്റിലിളകുന്ന ദീപങ്ങളും നിറയുന്ന പറകളും പൂത്താലവും അഷ്ടമംഗല്യവും ഭഗവാന് സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ തൊഴുതു നിൽക്കുന്ന ഭക്തർ. ഈ യാത്ര കേരളത്തിലെ പ്രധാനപ്പെട്ട മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കാണ്. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരു കേട്ടതാണ്. പാണ്ഡവരിൽ മൂന്നാമനായ അർജുനൻ പ്രതിഷ്ഠിച്ചതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. വനവാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരും പരിസരത്തുമായി വസിച്ചിരുന്നുവെന്നും അജ്‌ഞാതവാസം ആരംഭിക്കുന്നതിനു മുൻപ് ഭൃഗു മഹർഷിയുടെ ഉപദേശപ്രകാരം പാണ്ഡവർ പൂജിച്ചിരുന്ന അഞ്ചു വിഷ്‌ണുവിഗ്രഹങ്ങൾ അഞ്ചിടങ്ങളിലായി പ്രതിഷ്‌ഠിച്ചു എന്നുമാണ് ഐതിഹ്യം. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ എന്നതാണ് സങ്കൽപം.

പെയ്തൊഴിഞ്ഞ മഴയിലും പമ്പയാറിലെ ഓളങ്ങൾക്ക് വഞ്ചിപ്പാട്ടിന്റെ താളം. പള്ളിയോടങ്ങളുടെ വരവിനായി കാത്തു നിൽക്കുന്നതുപോലെ കടവിൽ തിരുവോണത്തോണി. കുറുകുന്ന അമ്പലപ്രാവുകൾ പറന്നുയരുന്നത് പോലും വഞ്ചിപ്പാട്ടിന്റെ താളത്തിലാണോയെന്ന സംശയം ഇവിടെത്തുമ്പോൾ തോന്നാം. കാറ്റിലിളകുന്ന ദീപങ്ങളും നിറയുന്ന പറകളും പൂത്താലവും അഷ്ടമംഗല്യവും ഭഗവാന് സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ തൊഴുതു നിൽക്കുന്ന ഭക്തർ. ഈ യാത്ര കേരളത്തിലെ പ്രധാനപ്പെട്ട മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കാണ്. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരു കേട്ടതാണ്. പാണ്ഡവരിൽ മൂന്നാമനായ അർജുനൻ പ്രതിഷ്ഠിച്ചതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. വനവാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരും പരിസരത്തുമായി വസിച്ചിരുന്നുവെന്നും അജ്‌ഞാതവാസം ആരംഭിക്കുന്നതിനു മുൻപ് ഭൃഗു മഹർഷിയുടെ ഉപദേശപ്രകാരം പാണ്ഡവർ പൂജിച്ചിരുന്ന അഞ്ചു വിഷ്‌ണുവിഗ്രഹങ്ങൾ അഞ്ചിടങ്ങളിലായി പ്രതിഷ്‌ഠിച്ചു എന്നുമാണ് ഐതിഹ്യം. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ എന്നതാണ് സങ്കൽപം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയ്തൊഴിഞ്ഞ മഴയിലും പമ്പയാറിലെ ഓളങ്ങൾക്ക് വഞ്ചിപ്പാട്ടിന്റെ താളം. പള്ളിയോടങ്ങളുടെ വരവിനായി കാത്തു നിൽക്കുന്നതുപോലെ കടവിൽ തിരുവോണത്തോണി. കുറുകുന്ന അമ്പലപ്രാവുകൾ പറന്നുയരുന്നത് പോലും വഞ്ചിപ്പാട്ടിന്റെ താളത്തിലാണോയെന്ന സംശയം ഇവിടെത്തുമ്പോൾ തോന്നാം. കാറ്റിലിളകുന്ന ദീപങ്ങളും നിറയുന്ന പറകളും പൂത്താലവും അഷ്ടമംഗല്യവും ഭഗവാന് സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ തൊഴുതു നിൽക്കുന്ന ഭക്തർ. ഈ യാത്ര കേരളത്തിലെ പ്രധാനപ്പെട്ട മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കാണ്. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരു കേട്ടതാണ്. പാണ്ഡവരിൽ മൂന്നാമനായ അർജുനൻ പ്രതിഷ്ഠിച്ചതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. വനവാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരും പരിസരത്തുമായി വസിച്ചിരുന്നുവെന്നും അജ്‌ഞാതവാസം ആരംഭിക്കുന്നതിനു മുൻപ് ഭൃഗു മഹർഷിയുടെ ഉപദേശപ്രകാരം പാണ്ഡവർ പൂജിച്ചിരുന്ന അഞ്ചു വിഷ്‌ണുവിഗ്രഹങ്ങൾ അഞ്ചിടങ്ങളിലായി പ്രതിഷ്‌ഠിച്ചു എന്നുമാണ് ഐതിഹ്യം. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ എന്നതാണ് സങ്കൽപം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയ്തൊഴിഞ്ഞ മഴയിലും പമ്പയാറിലെ ഓളങ്ങൾക്ക് വഞ്ചിപ്പാട്ടിന്റെ താളം. പള്ളിയോടങ്ങളുടെ വരവിനായി കാത്തു നിൽക്കുന്നതുപോലെ കടവിൽ തിരുവോണത്തോണി. കുറുകുന്ന അമ്പലപ്രാവുകൾ പറന്നുയരുന്നത് പോലും വഞ്ചിപ്പാട്ടിന്റെ താളത്തിലാണോയെന്ന സംശയം ഇവിടെത്തുമ്പോൾ തോന്നാം. കാറ്റിലിളകുന്ന ദീപങ്ങളും നിറയുന്ന പറകളും പൂത്താലവും അഷ്ടമംഗല്യവും ഭഗവാന് സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ തൊഴുതു നിൽക്കുന്ന ഭക്തർ. ഈ യാത്ര കേരളത്തിലെ പ്രധാനപ്പെട്ട മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലേക്കാണ്. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരു കേട്ടതാണ്. 

പാണ്ഡവരിൽ മൂന്നാമനായ അർജുനൻ പ്രതിഷ്ഠിച്ചതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. വനവാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരും പരിസരത്തുമായി വസിച്ചിരുന്നുവെന്നും അജ്‌ഞാതവാസം ആരംഭിക്കുന്നതിനു മുൻപ് ഭൃഗു മഹർഷിയുടെ ഉപദേശപ്രകാരം പാണ്ഡവർ പൂജിച്ചിരുന്ന അഞ്ചു വിഷ്‌ണുവിഗ്രഹങ്ങൾ അഞ്ചിടങ്ങളിലായി പ്രതിഷ്‌ഠിച്ചു എന്നുമാണ് ഐതിഹ്യം. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ എന്നതാണ് സങ്കൽപം.

വിളക്കുമാടം (ചിത്രം: മനോരമ ഓൺലൈൻ)
ADVERTISEMENT

മഹാഭാരത യുദ്ധസമയത്ത് പാർഥസാരഥിയായ കൃഷ്ണൻ അർജുനന് തന്റെ വിരാട് സ്വരൂപം കാണിച്ചു കൊടുത്തുവെന്നും ആ ഉഗ്രഭാവത്തിലുള്ള വിഗ്രഹമാണ് ആറന്മുള ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നുമാണ് വിശ്വാസം. വനവാസകാലത്ത് അർജുനൻ തന്റെ തേവാരമൂർത്തിയായി ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നെന്നും അർജുനൻ തന്നെയാണ് വിഗ്രഹം പ്രതിഷ്ഠിച്ചതെന്നും ഐതിഹ്യങ്ങൾ പറയുന്നു. നിലയ്‌ക്കൽ നാരായണപുരത്ത് പ്രതിഷ്‌ഠിച്ചിരുന്ന തേവാരവിഗ്രഹം നിലനിന്ന ആ സ്ഥലം കാലാന്തരത്തിൽ വാസയോഗ്യമല്ലാതെയായി. അപ്പോൾ ഭഗവാൻ സ്വയം തന്റെ ക്ഷേത്രനിർമിതിക്കായി ആറുമുളകൾ കൊണ്ടു തീർത്ത ചങ്ങാടത്തിൽ പമ്പാനദിയിലൂടെ ഒഴുക്കിക്കൊണ്ടുവന്നു, നിലയ്ക്കലിൽ പ്രതിഷ്ഠിച്ച വിഗ്രഹം ആറു മുള കൂട്ടി കെട്ടിയ ചങ്ങാടത്തിൽ കൊണ്ടു വന്ന് ഇവിടെ അടുത്തുള്ള ഒരു വിളക്കുമാടത്തിൽ ആദ്യം പ്രതിഷ്ഠിച്ചെന്നും തന്മൂലം ആറന്മുള എന്ന പേരുണ്ടായെന്നുമാണ് വിശ്വാസം. 

ഇതിന്റെ പ്രതീകമായാണ് ഉത്സവ ദിനത്തിന്റെ ആദ്യ ദിവസം വിളക്കുമാടത്തിലേക്കുള്ള ഏഴുന്നെള്ളിപ്പ് നടക്കുന്നത്. തിരിച്ചു ഇവിടെ നിന്ന് മുളയെഴുന്നെള്ളിപ്പും നടക്കുന്നു. പാർത്ഥസാരഥിയുടെ മൂലസ്ഥാനമായി വിശേഷിപ്പിക്കുന്ന വിളക്കുമാടം കൊട്ടാരത്തിലേക്കുള്ള എഴുന്നെള്ളിപ്പോടെയാണ് ഉത്സവ ദിനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. രാവിലെ നടക്കുന്ന കൊടിയേറ്റു കൂടാതെ വൈകുന്നേരവും ഒരു കൊടിയേറ്റു നടക്കാറുണ്ട്. ഇത് അഷ്ടദിക് പാലകർക്കുള്ള കൊടിയേറ്റാണ്.

∙ ആറാട്ടോടുകൂടി പത്തുദിവസം ഉത്സവം 

മകരമാസത്തിൽ അത്തത്തിന് കൊടിയേറി തിരുവോണത്തിന് ആറാട്ടോടുകൂടി പത്തുദിവസമായാണ് ക്ഷേത്രത്തിലെ ഉത്സവം ആചരിക്കുന്നത്. ചെറുകോലിൽ പമ്പാതീരത്തായിരുന്നു പണ്ട് ആറാട്ട്. ഇപ്പോൾ ക്ഷേത്രം–കിഴക്കു വശത്തുള്ള സമൂഹത്തുമഠം കടവിലാണു നടക്കുന്നത്. അഞ്ചാം ദിവസത്തെ ഗരുഡവാഹനം എഴുന്നള്ളിപ്പിനും പ്രത്യേക പ്രാധാന്യം ഉണ്ട്. അത്താഴശീവേലിക്കു ഭഗവാൻ തെക്കേനടയിൽ എഴുന്നള്ളത്തിനു വരുന്നത് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. അന്ന് ഭഗവാനെ തൊഴുതാൽ ദീർഘമംഗല്യയോഗം ഉണ്ടാകുമെന്ന് സ്‌ത്രീഭക്തർക്കിടയിൽ വിശ്വാസമുണ്ട്.  ഉത്സവത്തിന്റെ അഞ്ചാം നാളാണ് അഞ്ചാം പുറപ്പാട്. ഗരുഡ വാഹനത്തിലുള്ള പാർഥസാരഥിയുടെ എഴുന്നള്ളിപ്പിനെയാണ് അഞ്ചാംപുറപ്പാട് എന്നു പറയുന്നത്. ഇത് ആറന്മുളയുടെ പ്രധാന ഉത്സവദിനം കൂടിയാണ്. ദൂരെ ദേശങ്ങളിൽ നിന്നു പോലും നിരവധി ഭക്തരാണ് ഈ ദിവസം ക്ഷേത്രദർശനത്തിനായി എത്തുന്നത്. സർവൈശ്വര്യപ്രദമാണ് അഞ്ചാം പുറപ്പാട് തൊഴുന്നത് എന്ന വിശ്വാസമാണ് ഏവരേയും അഞ്ചാം നാൾ ഈ ക്ഷേത്രസന്നിധിയിയിൽ എത്തിക്കുന്നത്. 

അത്താഴ പൂജയ്ക്കു ശേഷമാണ് ഗരുഡ വാഹനത്തിലേറിയുള്ള ഭഗവാന്റെ എഴുന്നള്ളത്ത് നടക്കുന്നത്. തങ്കഅങ്കിയും വെള്ളിപ്രഭയും ചന്ദ്രകലാ രൂപത്തിലുള്ള മകുടവും ചേർന്നതാണ് ഗരുഡവാഹനം. അഞ്ചാം ഉത്സവത്തിനു കുന്തീദേവിയും പഞ്ചപാണ്ഡവരും ക്ഷേത്രത്തിന്റെ തെക്കേ നടയിൽ പാർഥസാരഥി ദർശനത്തിനായി കാത്തു നിൽക്കുമെന്നാണ് വിശ്വാസം. സർവാഭരണ വിഭൂഷിതനായി തിരുവാറന്മുളയപ്പൻ ഗരുഡ വാഹനത്തിൽ ക്ഷേത്രത്തിനു വലം വച്ച് വന്നതിനു ശേഷം തെക്കേ നടയിൽ കാത്തുനിൽക്കുന്ന പഞ്ചപാണ്ഡവർക്കും കുന്തീദേവിക്കും ദർശനം നൽകുന്നു എന്നാണ് വിശ്വാസം. 

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ള സദ്യയോടനുബന്ധിച്ചുള്ള പറ നിറയ്ക്കൽ ചടങ്ങ്. (ചിത്രം: മനോരമ ഓൺലൈൻ)
ADVERTISEMENT

അത്യപൂർവമായി നടക്കുന്ന ഈ ചടങ്ങ്‌ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. തെക്കേടത്ത്, പുത്തേഴത്ത്, മംഗലവള്ളിൽ എന്നീ ഇല്ലങ്ങളാണ് ഗരുഡ വാഹന എഴുന്നള്ളത്ത് തയാറാക്കുന്നതിന് അവകാശികളായ കുടുംബങ്ങൾ. അഞ്ചാം പുറപ്പാടിന്റെ അന്ന് എല്ലാ പള്ളിയോടക്കാരും ദേശവാസികളും ഭഗവാന്റെ ദർശനത്തിനായി ക്ഷേത്രത്തിലെത്തും. വൃശ്ചികമാസത്തിൽ ഒന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതിവരെ നടക്കുന്ന ആഘോഷമാണ് കളഭവും വിളക്കും. 

∙ പ്രാധാന്യം ഉച്ചപൂജയ്ക്ക്

നിത്യേനെ അഞ്ചുപൂജകളുള്ള ആറന്മുള ക്ഷേത്രത്തിൽ ഉച്ചപൂജയ്ക്കാണ് പ്രാധാന്യം. അർജുനനാണ് ഇവിടുത്തെ ഉച്ചപൂജ നടത്തിയിരുന്നത് എന്ന സങ്കല്പത്തിലാണ് ഉച്ചപൂജയ്ക്കു പ്രാധാന്യം കൈവന്നത്. ദേവചെതന്യം കൂടിനിൽക്കുന്ന സമയമാണിത്. ഈ സമയം ക്ഷേത്ര പരിസരത്ത് എവിടെ നിന്നാലും അതിന്റെ ഫലസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.  ബലിക്കൽ പുരയിൽ കരിങ്കല്ലിൽ കൊത്തിവച്ച വ്യാളികളുടെ പ്രതിമയുമുണ്ട്. ക്ഷേത്രത്തിൻറെ ചുവരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലംകൃതമാണ്. കിഴക്കേനടയിലുള്ള കരിങ്കൽ തൂണിൽ കൊത്തി വച്ചിരിക്കുന്ന വ്യാളിയുടെ വായിൽ ഒരു ചെറിയഗോളമുണ്ട്. സത്ചിന്തയോടു കൂടിയുള്ള ഏതാഗ്രഹവും സാധിക്കാൻ വ്യാളിയുടെ വായിലെ ഗോളം ഉരുട്ടിയാൽ മതി എന്നൊരു വിശ്വാസവുമുണ്ട് . 

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പറനിറയ്ക്കലിനായുള്ള ഒരുക്കം (ചിത്രം: മനോരമ ഓൺലൈൻ)

ഈ ഗോളം പുറത്തെടുക്കാൻ കഴിയാത്ത വിധത്തിലാണ് ഇതിന്റെ നിർമാണം. ഗണപതി, അയ്യപ്പൻ, ശിവൻ, നാഗദേവതകൾ, ഭഗവതി, ബലരാമൻ തുടങ്ങിയ ഉപദേവതമാരും ഇവിടെയുണ്ട്. ആനക്കൊട്ടിൽ, വിളക്കുമാടം, ഊട്ടുപുര, സ്വർണക്കൊടിമരം, വ്യാളീരൂപങ്ങൾ എന്നിവയും പ്രത്യേകതകളാണ്. മൂലവിഗ്രഹം നാല് തൃക്കൈകളോടുകൂടി നിൽക്കുന്ന മഹാവിഷ്‌ണുവിന്റേതാണ്. ആറടിയോളം ഉയരമുള്ള വിഗ്രഹമാണിത്. മുകളിലേക്ക് ഉയർത്തിപ്പിടിച്ചിരിക്കുന്ന വലംകയ്യിൽ സുദർശന ചക്രവും ഇടംകയ്യിൽ ശംഖുമാണ്. താഴെ ഇടതുകൈയിൽ ഗദയും വലതുകൈയിൽ താമരപ്പൂവുമുണ്ട്.

ADVERTISEMENT

ശ്രീകോവിലിന്റെ തെക്കുഭാഗത്ത് തെക്കോട്ട് ദർശനമായി ഗണപതിയുടെ രൂപം കൊത്തിവച്ചിട്ടുണ്ട്. വായുകോണിൽ ബലഭദ്രസ്വാമിയുടെയും ഈശാന കോണിൽ നാഗദേവതമാരുടെയും പ്രതിഷ്ഠയുണ്ട്. തെക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി ശാസ്താവിനേയും അതിനു സമീപം കിഴക്ക് ദർശനമായി യക്ഷിയേയും വടക്കുപടിഞ്ഞാറേ മൂലയിൽ ശ്രീഭഗവതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള കീഴ്‌തൃക്കോവിൽ ക്ഷേത്രനിരപ്പിൽ നിന്നും 18 അടി താഴെയാണ്. ബലരാമനും പരമശിവനും ഗണപതിയുമാണ് ഇവിടത്തെ പ്രതിഷ്ഠകൾ. 

ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (ചിത്രം: മനോരമ ഓൺലൈൻ)

കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. കിഴക്കേ ഗോപുരം കലാസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ ദാരുശില്പങ്ങൾ നിറഞ്ഞതാണ്. കരിങ്കൽ തൂണുകളിലും കൊത്തുപണികളുണ്ട്. ചുറ്റുപാടും നിന്നുള്ള മണ്ണുകൊണ്ട് ഉയർത്തിയെടുത്ത പ്രതലത്തിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ വാസ്തുവിദ്യയുടെ വൈഭവം എടുത്തു കാട്ടുന്നതാണ് ക്ഷേത്രത്തിന്റെ നാലു ഗോപുരങ്ങൾ. വിശാലമായ ക്ഷേത്രപരിസരത്തിലേക്ക് പ്രവേശിക്കുന്നതിനായി നാലുവശത്തും കവാടങ്ങളുണ്ട്. കിഴക്കേ ഗോപുരത്തിലേക്ക് പ്രവേശിക്കാൻ പതിനെട്ട് കരിങ്കൽപ്പടവുകളാണുള്ളത്. ഗോപുരങ്ങൾക്ക് കാവലായി നാലു മലദൈവങ്ങളുണ്ടെന്നാണ് വിശ്വാസം. 

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് കാവലായി പുന്നന്തോട്ട് ഭഗവതിയും ഇടപ്പാറമലയും പടിഞ്ഞാറേ ഗോപുരത്തിന് ചെറുപുഴക്കാട്ട് ഭഗവതിയും പുലിക്കുന്നു മലയും വടക്കേ ഗോപുരത്തിന് പൂതിക്കുന്ന് ദേവിയും കടപ്രമലയും തെക്കേ ഗോപുരത്തിന് പള്ളിമുക്കത്ത് ഭഗവതിയും കാനക്കൊഴമലയും അരിങ്ങോട്ടുമലയും കാവൽ നിൽക്കുന്നു എന്നാണ് വിശ്വാസം. കിഴക്കോട്ടു ദർശനമായി നിൽക്കുന്ന ക്ഷേത്രത്തിനു പതിനെട്ടു പടികളുണ്ട്. ഇത് പതിനെട്ടു പുരാണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കേ നട പമ്പാനദിയിലേക്കാണ് ഇറങ്ങുന്നത്. പമ്പയാറ്റിലേക്ക് ഇറങ്ങാൻ അൻപത്തിയേഴു പടവുകളാണുള്ളത്. തിരുവോണത്തോണിയും വള്ളസദ്യയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും എത്തിച്ചേരുന്നതും സ്വീകരിക്കുന്നതും ഈ കടവിലാണ്. 

പള്ളിയോടം (ചിത്രം: മനോരമ ഓൺലൈൻ)

ചിങ്ങമാസത്തിലെ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയാണ് ആറന്മുള ദേശക്കാരുടെ ആഘോഷനാൾ എന്നു പറയുന്നത്. കൂടാതെ അറുപത്തി മൂന്നു വിഭവങ്ങളുള്ള വള്ള സദ്യയും എടുത്തു പറയേണ്ട സവിശേഷതയാണ്. ആറന്മുള
 പാർഥസാരഥിക്ക് ഇഷ്‌ടപ്പെട്ട വഴിപാടാണ് അന്നദാനം. ആറന്മുളയൂട്ട്, തിരുവോണസദ്യ, വള്ളസദ്യ എന്നിങ്ങനെ എല്ലാ ആഘോഷദിവസങ്ങളിലും വർഷംതോറും ക്ഷേത്രത്തിൽ അന്നദാന വഴിപാടു നടത്തിവരുന്നു. ചിങ്ങമാസത്തിൽ ഉത്തൃട്ടാതിക്കാണ് പാർഥസാരഥിയുടെ പ്രതിഷ്‌ഠ ആറന്മുളയിൽ നടന്നത്. അർജുനന്റെ ജൻമദിനവും അന്നാണ്. ഉത്തൃട്ടാതി വള്ളംകളിയും ആറന്മുളയിൽ അന്നാണു നടക്കുന്നത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ ശബരിമല അയ്യപ്പനു സമർപ്പിച്ച തങ്കഅങ്കി സൂക്ഷിക്കുന്നതും ആറന്മുള ക്ഷേത്രത്തിലാണ്. എല്ലാ വർഷവും മണ്ഡലവിളക്കിനു മുമ്പായി തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇവിടെ നിന്നു ശബരിമലയിലേക്കു പുറപ്പെടുന്നു. 

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ള സദ്യയോടനുബന്ധിച്ച് നടന്ന പറ നിറയ്ക്കൽ. (ചിത്രം: മനോരമ ഓൺലൈൻ)

∙ കർക്കിടകം 15 മുതൽ കന്നി 15 വരെ വള്ളസദ്യ

രുചിപ്പെരുമയിൽ ലോകത്തിൽ തന്നെ പുകൾപെറ്റ സദ്യയാണ് ആറന്മുള വള്ളസദ്യ. പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ മാത്രമല്ല, വിളമ്പുന്ന കറികളുടെ ബാഹുല്യത്തിലും മറ്റെങ്ങും കാണാത്ത വൈവിധ്യം ഇവിടെയുണ്ട്. രണ്ടുലക്ഷത്തോളം പേരാണ് വർഷാവർഷം തിരുവാറന്മുളയപ്പനെ കാണാനും ഈ സദ്യയുടെ രുചിയറിയാനും എത്തുന്നത്. കർക്കിടകം 15 മുതൽ കന്നി 15 വരെയാണ് അഭീഷ്ടസിദ്ധിക്കായി ഈ വഴിപാട് നടത്തപ്പെടുന്നത്. ആചാരങ്ങളുടെ അകമ്പടിയോടെയാണ് വള്ളസദ്യയുടെ ആരംഭം. ഏതു പള്ളിയോടത്തിനാണോ വഴിപാട് സമർപ്പിക്കുന്നത് ആ കരയിൽ നിന്ന് അനുവാദം വാങ്ങിയാണ് സദ്യ തയാറാക്കുന്നത്. ഏതു ഭക്തനാണോ വഴിപാട് നടത്തുന്നത്, ആ ഭക്തൻ അന്നേ ദിവസം ക്ഷേത്രത്തിലെത്തി കൊടിമര ചുവട്ടിൽ പറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

രണ്ട് പറകളാണ് ഓരോ വഴിപാടുകാരനും നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കൽപം. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതത് പള്ളിയോട കടവിലെത്തി വഴിപാടുകാരൻ പള്ളിയോടത്തെ യാത്രയാക്കുന്നു. കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗം ക്ഷേത്രത്തിലെത്തണം. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലെ മധുക്കടവിൽ എത്തുന്നത്.

പള്ളിയോടങ്ങൾ. (ചിത്രം: മനോരമ ഓൺലൈൻ)

പള്ളിയോടത്തിൽ കടവിൽ എത്തുന്ന കരക്കാരെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ വെറ്റിലയും പുകയിലയും നൽകി വഴിപാടുകാർ സ്വീകരിക്കുന്നു. തുടർന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിക്കും. കൊടിമരച്ചുവട്ടിലെത്തി വഞ്ചിപ്പാട്ട് പാടി പള്ളിയോടത്തിൽ കൊണ്ടുവന്ന മുത്തുക്കുടയും  ഒരു നയമ്പും നിറപറയ്ക്കു മുന്നിൽ സമർപ്പിച്ച് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേക്ക്.വിഭവങ്ങളുടെ വൈവിധ്യം മാത്രമല്ല, ഓരോന്നിലും പിന്തുടർന്ന് പോരുന്ന ആചാരങ്ങൾ ഇപ്പോഴും നിലനിർത്തിപ്പോരുകയും ചെയ്യുന്നുണ്ട്. വള്ളപ്പാട്ടിന്റെ താളത്തിൽ ചോദിക്കുന്ന ഏതു വിഭവവും ''ഇല്ല'' എന്ന് പറയാതെ ഉടനടി വിളമ്പണം. അതാണ് വള്ളസദ്യയുടെ ഭംഗിയും കീഴ്വഴക്കവും.

∙ 64 തരം കറികൾ– കായ വറുത്തത് മുതൽ മാമ്പഴ പച്ചടി വരെ

64 തരം കറികളാണ് ഇലയിട്ട് വിളമ്പുന്നത്. അതിൽ അച്ചാറിൽ നിന്നും തുടങ്ങുകയാണെങ്കിൽ, കടുമാങ്ങയും ഉപ്പുമാങ്ങയും നാരങ്ങയും അമ്പഴങ്ങയും ഇഞ്ചിയും നെല്ലിക്കയും പുളിയിഞ്ചിയും. ഇലയറ്റത്ത് വിളമ്പുന്ന ഉപ്പേരികളിൽ കായ വറുത്തതും ശർക്കര വരട്ടിയും മാത്രമല്ല, ചക്ക വറുത്തതും ഉണ്ണിയപ്പവും ഉഴുന്നുവടയും എള്ളുണ്ടയുമുണ്ട്. അവിയലും ഓലനും പച്ച എരിശ്ശേരിയും വറുത്ത എരിശ്ശേരിയും മാമ്പഴ പച്ചടിയും കൂട്ടുകറിയും സദ്യയിലെ പ്രധാനികളായി ഇലയ്ക്ക് അലങ്കാരമാകുന്നു. കൂർക്കയും ചേനയും പയറും കോവയ്ക്കുമാണ് മെഴുക്കു പുരട്ടികളായി വിളമ്പുന്നത്. ഇഞ്ചി തൈരും കിച്ചടിയും ചമ്മന്തിപൊടിയും തകരത്തോരനും ചീര തോരനും ചക്ക തോരനുമാണ് തൊടുകറികൾ. 

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ള സദ്യയിലെ വിഭവങ്ങൾ. (ചിത്രം: മനോരമ ഓൺലൈൻ)

നെയ്യ്, പരിപ്പ്, സാമ്പാർ, കാളൻ, പുളിശ്ശേരി, പാളത്തൈര്, രസം, മോര് എന്നിവയാണ് ചോറിനൊപ്പം വിളമ്പുന്ന ഒഴിച്ചുകറികൾ. പായസങ്ങളിലുമുണ്ട് വൈവിധ്യം അമ്പലപ്പുഴ പാൽപ്പായസം, പാലട, കടലപായസം, ശർക്കരപായസം, അറുനാഴിപായസം. പുത്തരി ചോറിനൊപ്പം ചെറിയ പപ്പടവും വലിയ പപ്പടവും ലഭിക്കും. പായസത്തിനൊപ്പം കൂട്ടികഴിക്കാൻ പൂവൻപഴമുണ്ട്. കൂടാതെ അട, ഉപ്പ്, ഉണ്ടശർക്കര, കൽക്കണ്ടം/പഞ്ചസാര,മലർ, മുന്തിരിങ്ങ, കരിമ്പ്,തേൻ തുടങ്ങി എണ്ണിയാൽ തീരാത്തത്രയും വിഭവങ്ങൾ ഒറ്റയിലയിൽ ഭക്തർക്ക് മുമ്പിൽ അണിനിരക്കും.സദ്യ കഴിയുന്നതോടെ വഴിപാട് സമർപ്പിച്ച ഭക്തൻ കൊടിമര ചുവട്ടിൽ വന്നു ഭഗവാനെ നമസ്കരിക്കും. അവിടെ നിറച്ചുവച്ചിരിക്കുന്ന പറ മറിയ്ക്കുകയും ചെയ്യും. പള്ളിയോട കരക്കാർ ദക്ഷിണ സ്വീകരിച്ചു, വഴിപാടുകാരനെ അനുഗ്രഹിച്ചു മടങ്ങും. വള്ളക്കാരെ യാത്രയാക്കിയതിനു ശേഷമാണ് വഴിപാടു സമർപ്പിച്ച വീട്ടുകാർ സദ്യ കഴിക്കുക. അതോടെ വള്ളസദ്യയുടെ ചടങ്ങുകൾ അവസാനിക്കും.

വള്ള സദ്യയിൽ നിന്നൊരു കാഴ്ച. (ചിത്രം: മനോരമ ഓൺലൈൻ)

∙ തിരുവോണത്തോണി

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഐതിഹ്യവും ചരിത്രവും ഇഴചേർന്നതാണ് തിരുവോണത്തോണി യാത്ര. തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കുള്ള ഇനങ്ങളാണ് തോണിയിൽ എത്തിക്കുന്നത്. മങ്ങാട്ട് കുടുംബത്തിനു പാരമ്പര്യ വഴിയിൽ ലഭിച്ചതാണ് ഈ അവകാശം. കോഴഞ്ചേരി കാട്ടൂരിൽ നിന്നാണ് എല്ലാവർഷവും തിരുവോണത്തോണി ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ഇതിനു മുന്നോടിയായി മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തു നിന്ന് അകമ്പടി വള്ളമായ ചുരുളൻ വള്ളത്തിൽ കാട്ടൂരിൽ എത്തുകയാണു പതിവ്. തിരുവാറന്മുളയപ്പന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് അതിനുള്ള വിഭവങ്ങളുമായാണ് കുമാരനല്ലൂരിൽ നിന്നു ജലമാർഗം മങ്ങാട്ട് ഭട്ടതിരി കാട്ടൂരിലെത്തുന്നത്. അദ്ദേഹത്തിന്റെ പൂർവ പിതാമഹന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണത്. 

നൂറ്റാണ്ടുകൾക്ക് മുൻപ് കോഴഞ്ചേരിക്കടുത്തുള്ള കാട്ടൂർ മനയിലെ വേദജ്ഞരായ ഭട്ടതിരിമാർ തിരുവോണനാളിൽ നമ്പൂതിരിമാർക്ക് വിധിപ്രകാരം സദ്യയൂട്ടിയേ ഉണ്ടിരുന്നുള്ളു. പക്ഷേ ഒരോണദിവസം ആരും എത്താതെ ഭട്ടതിരി ദുഃഖിതനായി. ആറൻമുളയപ്പനെ മനംനൊന്തുവിളിച്ചത് ഇക്കുറി ആരുടെയും മനം നിറയ്ക്കാൻ അനുവദിച്ചില്ലല്ലോ എന്നായിരുന്നു. ഒടുവിൽ വൈകിയാണെങ്കിലും ഒരു ബ്രാഹ്മണ ബാലനെത്തി. അന്നു രാത്രി ഭട്ടതിരി ഒരു സ്വപ്നം കണ്ടു. ഇനി എനിക്കുള്ള സദ്യയ്ക്ക് വിഭവങ്ങൾ ആറൻമുളയിൽ എത്തിച്ചാൽ മതിയെന്ന് പറഞ്ഞത് അന്നുവന്ന അതേ ബാലനായിരുന്നു.

അതു മറ്റാരുമല്ല ഭഗവാനാണെന്ന് ഭട്ടതിരി മനസ്സിലാക്കി. അങ്ങനെ ചെമ്പകശേരി കുടുംബത്തിന്റെ വലിയ കെട്ടുവള്ളം പണിയിക്കപ്പെട്ടു. അന്നു മുതൽ ഓണത്തിന്റെ മനോഹാരിതയോടെ ആറന്മുളയ്ക്ക് പോയിവന്നു. ഒരിക്കൽ തോണി ആക്രമിക്കപ്പെട്ടതോടെ സംരക്ഷണത്തിന് സന്നദ്ധരായി നായർ പടയാളികളെത്തി. അവർക്കായി കരകളിൽ പള്ളിയോടങ്ങളൊരുങ്ങി. ഇന്ന് 52 പള്ളിയോടങ്ങളായി. കുമാരനല്ലൂരിലേക്ക് താമസം മാറിയിട്ടും ഭട്ടതിരിമാർ ആ യാത്ര മുടക്കിയില്ല. ചിങ്ങത്തിലെ മൂലം നാളിൽ കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്ത് നിന്നും തിരുവാറന്മുളയ്ക്ക് തിരിക്കും. ഒപ്പം കയറുക കാട്ടൂർ കരയിലെ 18 നായർ കുടുംബങ്ങളിലെ അംഗങ്ങളാണ്. ആറന്മുള ചോതി അളവിൽ ലഭിക്കുന്ന 51 പറ നെല്ല് ഈ 18 തറവാട്ടിലെ സ്ത്രീകൾ കുത്തി അരിയാക്കി തോണിയിലേക്ക് നൽകും. 

ഭട്ടതിരിയെ സ്വീകരിച്ച് മൂക്കന്നൂർ കടവിൽ തോണി തേച്ചു കുളിപ്പിച്ചൊരുക്കി അവിടത്തെ നാലുവീടുകളിലെ അവിൽപ്പൊതി വാങ്ങും. തിരികെ കാട്ടൂരിലെത്തി പതിനെട്ടിലൊരു തറവാട്ടിൽ സദ്യയുണ്ണും. വിളക്കത്ത് വിളമ്പുന്നത് വള്ളസദ്യയിലെ വിഭവങ്ങൾ അത്രയുമാണ്. ആറൻമുളയപ്പനെ സ്തുതിച്ചു പാടിയാണ് ഊണ്. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദീപാരാധന തൊഴുത് ആറന്മുളയിലെ കെടാവിളക്കിലേക്കു ദീപനാളവും പകർന്നുവാങ്ങും. പിന്നെ വിഭവങ്ങൾ തോണിയിലേറ്റി വഞ്ചിപ്പാട്ടും വായ്ക്കുരവയുമായി യാത്ര തുടരും. തിരുവോണപ്പുലരിയിൽ ആറന്മുള ക്ഷേത്രക്കടവിൽ സ്വീകരണം. സാധനങ്ങൾ ക്ഷേത്രത്തിലേൽപിച്ച് തൊഴുത് ദീപം കൈമാറി പുറത്തിറങ്ങുന്നതോടെ സദ്യയൊരുക്കം തുടങ്ങും. ചെലവ് കഴിച്ചുള്ള തുക കാണിക്കയായി സമർപ്പിക്കുകയാണ് പതിവ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായി ഭഗവാനൊപ്പം എന്ന സങ്കൽപത്തിൽ ഓണമുണ്ട് വൈകിട്ട് ദീപാരാധന തൊഴുതാൽ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമാകും. ഒപ്പം അടുത്ത കാത്തിരിപ്പിന് തുടക്കവും. 

ആറന്മുള കണ്ണാടി (ചിത്രം: മനോരമ ഓൺലൈൻ)

∙ ആറന്മുള കണ്ണാടി

ഇവിടുത്തെ മറ്റൊരു പ്രത്യേകത ആറന്മുള കണ്ണാടിയാണ്. ആറന്മുളയുടെ പ്രശസ്തി ലോകമെമ്പാടും അറിയുന്നത് ആറന്മുള കണ്ണാടിയിലൂടെയാണ്. തിരുവാറന്മുളയപ്പന്റെ അനുഗ്രഹത്തോടെ പണിത ഈ കണ്ണാടി പ്രത്യേക ലോഹക്കൂട്ടുകൾ കൊണ്ട് ഉണ്ടാക്കിയതാണ്. ആറന്മുള പുഞ്ചയിലെ മണ്ണും ഈ കണ്ണാടിയുടെ നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. പാർവതിദേവിയുടെ കരസ്പർശമേറ്റ മണ്ണാണ് ആറന്മുള പുഞ്ചയിലേതെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ആറന്മുള കണ്ണാടിയിൽ മുഖം നോക്കുന്നത് ഐശ്വര്യപ്രദമാണെന്നു വിശ്വസിക്കുന്നു. അഷ്ടമംഗല്യത്തിലെ പ്രധാന സാന്നിധ്യമാണ് വാൽകണ്ണാടിയെങ്കിൽ ആറന്മുള ദേശക്കാരുടെ അഷ്ടമംഗല്യത്തിൽ പ്രഥമസ്ഥാനം ആറന്മുള കണ്ണാടിക്കാണ്. 

ഭഗവാന് പ്രിയപ്പെട്ട വള്ള സദ്യയും വഞ്ചിപ്പാട്ടും അടുത്തറിഞ്ഞ് തൊഴുതു മടങ്ങുമ്പോൾ കൊടിമരത്തിനു മുകളിലായി വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്ണ പരുന്ത്. തിരുവാറന്മുളയപ്പനെ കണ്ടുവണങ്ങി ഈ യാത്ര ഇവിടെ പൂർണമാകുന്നു.

English Summary:

Aranmula Parthasarathy Temple: A Journey Through Legend, Faith, and Festivities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT