അന്ന് പൊലിഞ്ഞത് 59 ജീവനുകൾ; ബാക്കിയായത് 130 ആദിവാസികൾ; 5 വർഷത്തിനിപ്പുറവും സർക്കാരും അൻവറും ‘കാണാത്ത’ ദുരിതം
59 ജീവനുകളും ഏതാണ്ടത്രതന്നെ വീടുകളും തുടച്ചെടുത്തു മുത്തപ്പൻകുന്ന് പൊട്ടിയൊഴുകിയ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം മലയാളികളാരും മറന്നിട്ടുണ്ടാവില്ല. ദുരന്തമുണ്ടായ 2019 ഓഗസ്റ്റ് 8ന് തന്നെ, കവളപ്പാറ ഉൾപ്പെടുന്ന അതേ പഞ്ചായത്തിൽ ഒരു ഉരുൾപൊട്ടൽ കൂടി ഉണ്ടായിരുന്നു, തണ്ടൻകല്ല് ആദിവാസി നഗറിൽ. 32 ആദിവാസി കുടുംബങ്ങളാണു വീടുകൾ നശിച്ച്, സകലതും നഷ്ടപ്പെട്ടു ചാലിയാർ കടന്ന് മറുകരയെത്തിയത്. ഏതാനും മാസങ്ങൾക്കകം പുനരധിവസിപ്പിക്കാമെന്ന ഉറപ്പുനൽകി സർക്കാർ അവരെ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്റെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ ക്വാർട്ടേഴ്സുകളിൽ താമസിപ്പിച്ചു. ആ‘താൽക്കാലിക’ താമസവും പുനരധിവാസത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടവുമായി ഇന്നും അതേ ക്വാർട്ടേഴ്സുകളിൽ ദുരിതജീവിതം നയിക്കുകയാണ് 130 ആദിവാസികളടങ്ങിയ തണ്ടൻകല്ല് ഊരുകാർ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുണ്ടായി ഒരു മാസം തികയുമ്പോഴേക്കു കോടിക്കണക്കുകളുടെ ‘മെമ്മോറാണ്ടം’ തയാറാക്കാനുണ്ടായ
59 ജീവനുകളും ഏതാണ്ടത്രതന്നെ വീടുകളും തുടച്ചെടുത്തു മുത്തപ്പൻകുന്ന് പൊട്ടിയൊഴുകിയ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം മലയാളികളാരും മറന്നിട്ടുണ്ടാവില്ല. ദുരന്തമുണ്ടായ 2019 ഓഗസ്റ്റ് 8ന് തന്നെ, കവളപ്പാറ ഉൾപ്പെടുന്ന അതേ പഞ്ചായത്തിൽ ഒരു ഉരുൾപൊട്ടൽ കൂടി ഉണ്ടായിരുന്നു, തണ്ടൻകല്ല് ആദിവാസി നഗറിൽ. 32 ആദിവാസി കുടുംബങ്ങളാണു വീടുകൾ നശിച്ച്, സകലതും നഷ്ടപ്പെട്ടു ചാലിയാർ കടന്ന് മറുകരയെത്തിയത്. ഏതാനും മാസങ്ങൾക്കകം പുനരധിവസിപ്പിക്കാമെന്ന ഉറപ്പുനൽകി സർക്കാർ അവരെ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്റെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ ക്വാർട്ടേഴ്സുകളിൽ താമസിപ്പിച്ചു. ആ‘താൽക്കാലിക’ താമസവും പുനരധിവാസത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടവുമായി ഇന്നും അതേ ക്വാർട്ടേഴ്സുകളിൽ ദുരിതജീവിതം നയിക്കുകയാണ് 130 ആദിവാസികളടങ്ങിയ തണ്ടൻകല്ല് ഊരുകാർ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുണ്ടായി ഒരു മാസം തികയുമ്പോഴേക്കു കോടിക്കണക്കുകളുടെ ‘മെമ്മോറാണ്ടം’ തയാറാക്കാനുണ്ടായ
59 ജീവനുകളും ഏതാണ്ടത്രതന്നെ വീടുകളും തുടച്ചെടുത്തു മുത്തപ്പൻകുന്ന് പൊട്ടിയൊഴുകിയ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം മലയാളികളാരും മറന്നിട്ടുണ്ടാവില്ല. ദുരന്തമുണ്ടായ 2019 ഓഗസ്റ്റ് 8ന് തന്നെ, കവളപ്പാറ ഉൾപ്പെടുന്ന അതേ പഞ്ചായത്തിൽ ഒരു ഉരുൾപൊട്ടൽ കൂടി ഉണ്ടായിരുന്നു, തണ്ടൻകല്ല് ആദിവാസി നഗറിൽ. 32 ആദിവാസി കുടുംബങ്ങളാണു വീടുകൾ നശിച്ച്, സകലതും നഷ്ടപ്പെട്ടു ചാലിയാർ കടന്ന് മറുകരയെത്തിയത്. ഏതാനും മാസങ്ങൾക്കകം പുനരധിവസിപ്പിക്കാമെന്ന ഉറപ്പുനൽകി സർക്കാർ അവരെ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്റെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ ക്വാർട്ടേഴ്സുകളിൽ താമസിപ്പിച്ചു. ആ‘താൽക്കാലിക’ താമസവും പുനരധിവാസത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടവുമായി ഇന്നും അതേ ക്വാർട്ടേഴ്സുകളിൽ ദുരിതജീവിതം നയിക്കുകയാണ് 130 ആദിവാസികളടങ്ങിയ തണ്ടൻകല്ല് ഊരുകാർ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുണ്ടായി ഒരു മാസം തികയുമ്പോഴേക്കു കോടിക്കണക്കുകളുടെ ‘മെമ്മോറാണ്ടം’ തയാറാക്കാനുണ്ടായ
59 ജീവനുകളും ഏതാണ്ടത്രതന്നെ വീടുകളും തുടച്ചെടുത്തു മുത്തപ്പൻകുന്ന് പൊട്ടിയൊഴുകിയ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം മലയാളികളാരും മറന്നിട്ടുണ്ടാവില്ല. ദുരന്തമുണ്ടായ 2019 ഓഗസ്റ്റ് 8ന് തന്നെ, കവളപ്പാറ ഉൾപ്പെടുന്ന അതേ പഞ്ചായത്തിൽ ഒരു ഉരുൾപൊട്ടൽ കൂടി ഉണ്ടായിരുന്നു, തണ്ടൻകല്ല് ആദിവാസി നഗറിൽ. 32 ആദിവാസി കുടുംബങ്ങളാണു വീടുകൾ നശിച്ച്, സകലതും നഷ്ടപ്പെട്ടു ചാലിയാർ കടന്ന് മറുകരയെത്തിയത്. ഏതാനും മാസങ്ങൾക്കകം പുനരധിവസിപ്പിക്കാമെന്ന ഉറപ്പുനൽകി സർക്കാർ അവരെ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്റെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ ക്വാർട്ടേഴ്സുകളിൽ താമസിപ്പിച്ചു.
ആ‘താൽക്കാലിക’ താമസവും പുനരധിവാസത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടവുമായി ഇന്നും അതേ ക്വാർട്ടേഴ്സുകളിൽ ദുരിതജീവിതം നയിക്കുകയാണ് 130 ആദിവാസികളടങ്ങിയ തണ്ടൻകല്ല് ഊരുകാർ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുണ്ടായി ഒരു മാസം തികയുമ്പോഴേക്കു കോടിക്കണക്കുകളുടെ ‘മെമ്മോറാണ്ടം’ തയാറാക്കാനുണ്ടായ ഉത്സാഹം, ഇത്രകാലമായിട്ടും ദുരന്തത്തിനിരകളായ ആദിവാസികളുടെ പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാരിന് ഇല്ല! ‘സാധാരക്കാർക്കും സാധുക്കൾക്കും വേണ്ടി പ്രവർത്തിക്കാൻ’ പുതിയ കൂട്ടായ്മ പ്രഖ്യാപിച്ചു ജനകീയമുഖം മിനുക്കാനിറങ്ങിയ പി.വി.അൻവർ എംഎൽഎ, സ്വന്തം മണ്ഡലത്തിലെ ഈ സാധുക്കളെ 5 വർഷത്തിനിടെ ഒരുതവണയെങ്കിലും കാണാനെത്തിയിട്ടു പോലുമില്ല!
∙ പോത്തുകല്ലിന്റെ കലണ്ടറിലെ കരിദിനം
2019 ഓഗസ്റ്റ് എട്ടിനാണു മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറയിൽ വൻ ഉരുൾപൊട്ടലുണ്ടായത്. അതിന്റെ ആഘാതത്തിൽതന്നെയാണു സമീപത്തുതന്നെയുള്ള തണ്ടൻകല്ല് ആദിവാസി നഗർ ഉൾപ്പെടുന്ന വനമേഖലയിലും ഉരുൾ പൊട്ടിയത്. മലയിടിഞ്ഞു കല്ലുകളും മണ്ണും കുത്തിയൊലിച്ചെത്തി. വീടുകളിലെല്ലാം വെള്ളം നിറഞ്ഞു. തണ്ടൻകല്ലിലേക്കുള്ള റോഡ് തകർന്നു. കാടിനെ അറിയുന്നവർ കാട് പിളർന്നെത്തുന്ന ദുരന്തത്തെയും അറിഞ്ഞു; അത് അടുത്തെത്തും മുൻപേ ജീവൻ വാരിപ്പിടിച്ചു കാടിറങ്ങിയതിനാൽ ഒരു ജീവൻ പോലും നഷ്ടമായില്ല.
പഞ്ചായത്ത് അധികൃതർ അവരെ മുണ്ടേരി ഗവ.ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിച്ചു. കിടപ്പുരോഗിയായ സ്ത്രീ ഉൾപ്പെടുന്ന ഒരു കുടുംബത്തിന് അവരെ പുറത്തെത്തിക്കാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങളെല്ലാം തണ്ടൻകല്ലിൽതന്നെ തുടരുന്നതു രക്ഷപ്പെട്ടെത്തിയവർ പറഞ്ഞാണ് അധികൃതർ അറിഞ്ഞത്. സന്ധ്യയോടെ കാടുകയറിയ രക്ഷാപ്രവർത്തകർ രോഗിയെ ചാക്കിൽ പൊതിഞ്ഞു ചുമന്ന്, കയറുകെട്ടി പിടിച്ചിറങ്ങിയാണു കാടിനു പുറത്തെത്തിച്ചത്. ഒരുവശത്തു കുത്തിയൊഴുകുന്ന വെള്ളവും ഇറങ്ങിവരുമ്പോൾ അരികെ കാട്ടാനയും; മറക്കാനാകാത്ത അനുഭവമാണ് ആ രക്ഷാപ്രവർത്തനമെന്നു പഞ്ചായത്തംഗം ഷറഫുന്നീസ ഓർമിക്കുന്നു.
തിരിച്ചുപോകാൻ ഇടമില്ലാതെ ഈ നിസ്സഹായർ ക്യാംപിൽതന്നെ തുടർന്നതോടെ സ്കൂൾ തുറക്കാൻ നിർവാഹമില്ലാതായി. വനംവകുപ്പ് പകരം ഭൂമി കണ്ടെത്തി ഐടിഡിപിയുടെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചു നൽകുന്നതുവരെ ഇവരെ തൽക്കാലത്തേക്കു തോട്ടത്തിന്റെ ക്വാർട്ടേഴ്സിൽ താമസിപ്പിക്കാൻ തീരുമാനമായി; ഏതാനും മാസത്തേക്കെന്ന ഉറപ്പിൽ.
∙ ദുരിതജീവിതത്തിന്റെ തുടക്കം
529 ഹെക്ടർ വനഭൂമി കൃഷിവകുപ്പ് ഏറ്റെടുത്തു കാടു വെട്ടിത്തെളിച്ചു വിത്തുകൃഷിത്തോട്ടം തുടങ്ങിയത് 1980ലാണ്. തെങ്ങ്, കമുക്, കശുമാവ്, ജാതി, മാവ് തുടങ്ങി കർഷകർക്കാവശ്യമായ അത്യുൽപാദന ശേഷിയുള്ള വിത്തുകൾ കൃഷി ഓഫിസ് വഴി വിതരണം ചെയ്യാൻ ലക്ഷ്യമിട്ട്, സർക്കാർ സാഡോ സ്കീമിൽ ഉൾപ്പെടുത്തി സ്ഥാപിച്ചതാണു തോട്ടം. തോട്ടത്തോളം പഴക്കമുണ്ട് ഇവിടുത്തെ ക്വാർട്ടേഴ്സുകൾക്കും. തണ്ടൻകല്ലുകാരെ പാർപ്പിക്കാനായി ക്വാർട്ടേഴ്സുകൾ വൃത്തിയാക്കാനെത്തിയ പഞ്ചായത്ത് അധികൃതർ കണ്ടത്, തേനീച്ചക്കൂടുകൾ തിങ്ങിനിറഞ്ഞതുപോലെ കോട്ടെരുമകൾ നിറഞ്ഞ, പൊളിഞ്ഞിളകിയ, എല്ലാ ഭാഗത്തും ചോർച്ചയുള്ള, നിലംപൊത്താറായ കെട്ടിടങ്ങളാണ്. മരുന്നടിച്ചു കോട്ടെരുമകളെ നശിപ്പിച്ച് മാറാല നീക്കി അടിച്ചുവാരി ദിവസങ്ങൾക്കകം ആദിവാസികളെ ഇവിടെയെത്തിച്ചു.
∙ ഇതിലും ഭേദം വനം
ഓരോ നിമിഷവും വന്യമൃഗങ്ങളെ പേടിച്ചാണു കഴിഞ്ഞതെങ്കിലും തണ്ടൻകല്ല് ആദിവാസി നഗറിൽ വൈദ്യുതിയുണ്ടായിരുന്നു. ടാറിട്ട റോഡും അങ്കണവാടിയും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായിരുന്നു. അവിടെ സന്തോഷത്തോടെ കഴിഞ്ഞുവന്ന ഒരു സമൂഹം പ്രകൃതിദുരന്തത്തെ അതിജീവിച്ചെത്തിയപ്പോൾ, അധികൃതർ ‘താൽക്കാലിക’മെന്നു വിശ്വസിപ്പിച്ചു കാത്തുവച്ചത് അതിലും വലിയ, അനന്തമായ ദുരിതജീവിതം! ഇടിഞ്ഞുവീഴാറായ ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ മേൽക്കൂരയിൽനിന്നു കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നതു പതിവാണ്. കഴിഞ്ഞ മഴക്കാലത്ത് ഇവിടുത്തെ 11 വയസ്സുകാരിയുടെ ദേഹത്തു കോൺക്രീറ്റ് പാളി അടർന്നുവീണു പരുക്കേറ്റിരുന്നു. പിന്നാലെ ഒരു യുവാവിനും സമാന സംഭവത്തിൽ പരുക്കേറ്റു.
ക്വാർട്ടേഴ്സുകൾക്കുള്ളിലെ ശുചിമുറികൾക്കു വാതിലില്ല. തഴപ്പായയും പ്ലാസ്റ്റിക്കും തുണിയും മറ്റും കെട്ടി മറച്ചിരിക്കുകയാണ് ഓരോന്നും. വൈദ്യുതി ഇവർക്കു സ്വപ്നംപോലും കാണേണ്ടതില്ല; കെട്ടിടങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നതിനാൽ വൈദ്യുതി എത്തിക്കാനാകില്ല. വേനലിൽ അസഹ്യമായ ചൂട് ഉറക്കം കളയും. മഴക്കാലമായാൽ ചോർന്നൊലിക്കാത്ത ഒരു മുറിയെങ്കിലുമുള്ള ഒരു ക്വാർട്ടേഴ്സ് പോലുമില്ല. മഴ പെയ്താൽ, ചോർച്ച കുറവുള്ള മുറികളിൽ സ്ത്രീകളും കുട്ടികളും അട്ടിയടുങ്ങി കിടക്കും. പുരുഷന്മാർ ടാർപായ കെട്ടിയ വീട്ടുമുറ്റത്തു പായ വിരിച്ചു തണുപ്പു സഹിച്ചു കിടക്കും.
എല്ലാ കോണിലും ചോർച്ചയുള്ളതിനാൽ വിറകു വീടിനുള്ളിൽ പോലും സൂക്ഷിക്കാനാകില്ല. ശേഖരിച്ചുവച്ച വിറകു നനഞ്ഞുപോയാൽ ഇവർ പട്ടിണിയാകും. മൂന്നുമാസം മുൻപുവരെ, ഫാമിനുള്ളിലൂടെ ഒഴുകുന്ന പയ്യാനിപ്പുഴയിലെ കലങ്ങിയ വെള്ളമാണു കുടിക്കാനുൾപ്പെടെ എത്തിച്ചുനൽകിയിരുന്നതെന്ന് ഇവർ പറയുന്നു. ക്വാർട്ടേഴ്സുകളിലെ താമസക്കാർക്കിടയിൽ സാംക്രമിക രോഗങ്ങൾ പകർന്നതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെയും ഐടിഡിപിയുടെയും ശക്തമായ ഇടപെടലിലാണ് ഇപ്പോൾ ശുദ്ധജലം കിട്ടുന്നത്.
വയനാട് എംപിയുടെ വക ഭക്ഷ്യക്കിറ്റുകളും കുട്ടികൾക്കു പഠനോപകരണങ്ങളുമായി കുറച്ചുപേർ ഏതാനും തവണ വന്നതൊഴിച്ചാൽ 5 വർഷത്തിനിടെ സ്ഥലം എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളാരും സഹായിക്കാൻ വന്നിട്ടില്ലെന്ന് ഇവർ പറയുന്നു. തിരഞ്ഞെടുപ്പു കാലത്തു വോട്ട് ചോദിക്കാൻ വന്നിരുന്നു. വോട്ടെടുപ്പിനോടടുത്ത മൂന്നുദിവസം ആവശ്യത്തിനു ശുദ്ധജലം എത്തിച്ചു തരികയും ചെയ്തു. വാർഡ് അംഗം മാത്രമാണു കാര്യങ്ങൾ അന്വേഷിക്കാനും കഴിയുന്ന സഹായങ്ങളും ഇടപെടലുകളും നടത്താനും എത്താറുള്ളത്.
∙ ആവശ്യപ്പെടുന്നത് അവകാശപ്പെട്ടത്
മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിൽ നിലവിൽ മുന്നൂറോളം ഏക്കർ സ്ഥലത്തു മാത്രമാണു കൃഷിയുള്ളത്. വിത്തുകൃഷിത്തോട്ടത്തിനായി കൃഷിവകുപ്പ് കൈവശം വച്ചിരിക്കുന്ന വനഭൂമിയിൽ, കൃഷി ചെയ്യാതെ ഉപയോഗശൂന്യമായ മുളങ്കാടു പിടിച്ചുകിടക്കുന്ന സ്ഥലമാണു പുനരധിവാസത്തിനായി ഇവർ ആവശ്യപ്പെടുന്നത്. പ്രളയ ഭീഷണിയില്ലാത്ത, തണ്ടൻകല്ലിലെപ്പോലെ വന്യമൃഗങ്ങളെ പേടിക്കേണ്ടാത്ത സ്ഥലമാണിത്. വനാവകാശ നിയമപ്രകാരം, ഒരു ആദിവാസി കുടുംബത്തിന് അർഹതപ്പെട്ട 40 സെന്റ് വനഭൂമി അവർ ആവശ്യപ്പെടുന്നിടത്തു നൽകണം. എന്നാൽ, സ്ഥലം വിട്ടുനൽകില്ലെന്നാണു കൃഷിവകുപ്പിന്റെ നിലപാട്.
ഭൂമി വീണ്ടെടുത്തു നൽകാൻ വനംവകുപ്പും വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്ന് ആദിവാസികൾക്കു പരാതിയുണ്ട്. പഴയ സ്ഥലത്തേക്കു മടങ്ങാനും അവിടെ വീടുകൾ പുനർനിർമിച്ചും നവീകരിച്ചും നൽകാമെന്നുമാണു വനംവകുപ്പ് പറയുന്നത്. തങ്ങൾ പുനരധിവാസത്തിന് സ്ഥലം ആവശ്യപ്പെട്ടതിനു പിന്നാലെ, ഇത്രകാലം വെറുതേ കിടന്ന സ്ഥലം വെട്ടിത്തെളിച്ചു കൃഷി തുടങ്ങാനുള്ള നീക്കം നടത്തുകയാണു കൃഷിവകുപ്പെന്നും ആദിവാസികൾ ആരോപിക്കുന്നു.
∙ അവിടം ആനത്താവളം
ആനത്താവളമാണ് ഇപ്പോൾ തണ്ടൻകല്ല്. വൈകിട്ടു മൂന്നുമണിമുതൽ പുലർച്ചെവരെ പതിവായി ആനകൾ തമ്പടിക്കുകയാണവിടെ. ഊരിലെ പുരുഷന്മാരെല്ലാം കൂലിപ്പണിക്കാരാണ്. പണികഴിഞ്ഞു മടങ്ങുന്നവരും സ്കൂൾ വിട്ടു വരുന്ന കുട്ടികളും ആനകളുടെ മുന്നിൽപെടുന്നതു പണ്ടുമുതലേ പതിവു സംഭവമാണ്. ആദിവാസികൾ കാടിനോട് ഇഴകിച്ചേർന്നവരാണെന്നും അവർക്കു വന്യജീവികളെ പേടിയില്ലെന്നും നേരിടാനറിയാമെന്നുമെല്ലാം പൊതുസമൂഹത്തിനു ധാരണയുണ്ട്. വന്യജീവികൾ മുന്നിൽ വന്നാൽ ജീവൻ വാരിപ്പിടിച്ച് ഓടാൻ തന്നെയേ തങ്ങൾക്കും അറിയൂവെന്ന് ഇവർ പറയുന്നു.
18 വർഷം മുൻപ്, 11 മാസം പ്രായമുള്ള മകൾ മിന്നുമോൾ കാട്ടാന ആക്രമണത്തിൽ മരിച്ചതു തൊണ്ടയിടറിയാണു തണ്ടൻകല്ല് നിവാസി ലാൽ പങ്കുവച്ചത്. മുറ്റത്തെത്തിയ ആനയെക്കണ്ടു കുഞ്ഞിനെ വാരിയെടുത്ത് ഓടിയ അമ്മയെ ആന തുമ്പിക്കൈയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. അടിയേറ്റതു തോളിൽകിടന്ന കുഞ്ഞിന്റെ ദേഹത്താണ്. കാട്ടാനയാക്രമണത്തിൽ ഊരിൽ പൊലിഞ്ഞ ആദ്യ ജീവനായിരുന്നു മിന്നുമോളുടേത്. പിന്നീട് ഊരിലെ രണ്ടുപേരുടെ ജീവൻ കൂടി കാട്ടാന കവർന്നു. അതിൽ ജയൻ എന്ന യുവാവ്, ക്വാർട്ടേഴ്സിലേക്ക് ഊരുകാർ താമസമാക്കിയതിനു ശേഷം തണ്ടൻകല്ലിലെ പഴയ താമസസ്ഥലത്തേക്കു പോകുന്ന വഴിയാണ് ആനയുടെ മുന്നിൽപെട്ടത്. ആ സ്ഥലത്തേക്കാണ് ഇവരോടു മടങ്ങാൻ പറയുന്നത്.
പുനരധിവാസത്തിനു സ്ഥലം വിട്ടുകൊടുക്കില്ലെന്നു ശഠിക്കുന്ന കൃഷിവകുപ്പ്, കെട്ടിടങ്ങൾക്കു ബലക്ഷയമുള്ളതിനാൽ ആദിവാസികളെ എത്രയും വേഗം ക്വാർട്ടേഴ്സുകളിൽനിന്ന് ഒഴിപ്പിക്കണമെന്ന് രണ്ടുതവണ ഐടിഡിപി അധികൃതർക്കു നോട്ടിസ് നൽകിയിട്ടുണ്ട്. തോട്ടത്തിൽ ഇവർ ആവശ്യപ്പെടുന്ന സ്ഥലത്തും ആനയെത്താറുണ്ടല്ലോയെന്നും കൃഷിവകുപ്പ് ന്യായീകരിക്കുന്നു. വല്ലകാലത്തും ആനയെത്തിയിട്ടുള്ള സ്ഥലത്തുനിന്ന് ആനകൾ കൂട്ടത്തോടെ താവളമാക്കിയിടത്തേക്കു പോകാനാണോ തങ്ങളോടു പറയുന്നതെന്നാണ് ആദിവാസികളുടെ മറുചോദ്യം.
∙ സഹായിക്കണം, ജീവിച്ചുപോകാൻ
തങ്ങളുടെ സംസ്കാരവും പാരമ്പര്യവും പിന്തുടർന്നു ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിത്തന്ന് ഊരുകാരെ ഒരുമിച്ചു പുനരധിവസിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ജീവിക്കാൻ ജോലി വേണം, കുട്ടികൾക്കു സ്കൂളിൽ പോകണം, ആശുപത്രി ആവശ്യങ്ങൾക്കുൾപ്പെടെ ബുദ്ധിമുട്ടില്ലാതെ പുറംലോകത്തെത്താനാകണം, വന്യജീവികളെ പേടിക്കാതെ ഉറങ്ങാനാകണം – തങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്തു പുനരധിവസിപ്പിച്ചാൽ ഇതെല്ലാം ഒന്നിച്ചു യാഥാർഥ്യമാകുമെന്ന് ഊരിലെ രഘുവും തങ്കയും ശൈലജയും ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഫാമിലുള്ള തൊഴിലാളികൾ ദൂരെസ്ഥലങ്ങളിൽ നിന്നു വന്നുപോകുന്നവരാണ്.
ഫാമിനുള്ളിൽ താമസിക്കുന്നവരായതിനാൽ വിത്തുകൃഷിത്തോട്ടം നനയ്‌ക്കുക, പുൽക്കാടുകൾ വെട്ടിത്തെളിക്കുക, കശുമാവിൻ തൈകൾക്കുള്ള കവറിൽ മണ്ണ് നിറയ്‌ക്കുക, അടക്ക, തേങ്ങ തുടങ്ങിയവ ശേഖരിക്കുക എന്നിങ്ങനെയുള്ള ജോലികളിൽ തങ്ങളെ നിയോഗിക്കണമെന്ന് ഐടിഡിപി അധികൃതർ മുഖേന കൃഷിവകുപ്പിനോട് അപേക്ഷിച്ചെങ്കിലും അവർ സമ്മതിച്ചില്ല. കായികക്ഷമത മാത്രം ആവശ്യമുള്ള ജോലികളേ ഫാമിലുള്ളൂ. പണം കൊടുത്തും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുമാണു പലരും ഫാമിലെ താൽക്കാലിക ജോലികളിൽ പ്രവേശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
∙ ‘ഇങ്ങനെയാകുമെന്നു കരുതിയില്ല’
പ്രളയദിനങ്ങൾക്കു ശേഷം ക്വാർട്ടേഴ്സുകൾ വൃത്തിയാക്കി തണ്ടൻകല്ലുകാരെ അവിടേക്കെത്തിക്കുമ്പോൾ, ഇവിടുത്തെ ദുരിതജീവിതം ഇത്ര നീളുമെന്നു കരുതിയില്ലെന്നു പോത്തുകല്ല് പഞ്ചായത്തംഗം ഷറഫുന്നീസ പറയുന്നു. ഊരുകൂട്ടം ചേർന്നപ്പോൾ, തണ്ടൻകല്ലിലേക്കു മടങ്ങാൻ സന്നദ്ധരാണെന്നു ചിലർ അറിയിച്ചിരുന്നു. ഊരിലേക്കുള്ള റോഡിന്റെ താഴെഭാഗത്താണു പ്രളയം ബാധിച്ചത്. റോഡിനു മുകൾഭാഗത്തു താമസിച്ചിരുന്നവരുടെ വീടിനും സ്വത്തിനും കാര്യമായ നഷ്ടമുണ്ടായില്ല. അവരിൽ ചിലരാണു പോകാൻ സമ്മതം അറിയിച്ചത്. ഇവിടുത്തെ ദുരിതം സഹിച്ചു മതിയായെന്നാണ് അവർ പറയുന്നത്.
കൃഷിവകുപ്പ് സ്ഥലം വിട്ടുതരില്ലെന്ന് ഉറപ്പായതോടെ മറ്റൊരു സ്ഥലം പുനരധിവാസത്തിനായി കണ്ടെത്തിയെങ്കിലും, ജനവാസ കേന്ദ്രത്തോട് അടുത്തായതിനാൽ അവർക്കു സമ്മതമല്ല. ഊരിനു പുറത്തുള്ളവരുമായി സമ്പർക്കം താൽപര്യമില്ലാത്തവരാണ്. അവരുടെ വിശ്വാസങ്ങളും പാരമ്പര്യവും കൂടി സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ നിർബന്ധിക്കാനാവില്ലല്ലോയെന്നും ഷറഫുന്നീസ ചൂണ്ടിക്കാട്ടുന്നു.
∙ കൃഷിവകുപ്പ് അധികൃതർ പറയുന്നത്
‘‘കവളപ്പാറ ഉരുൾപൊട്ടലിനു പിന്നാലെ പ്രളയഭീഷണിയുണ്ടായതോടെ മുൻകരുതലെന്ന നിലയ്ക്കാണു തണ്ടൻകല്ല് ഉൾപ്പെടെ 5 ആദിവാസി നഗറുകളിലുള്ളവരെ ക്വാർട്ടേഴ്സുകളിലേക്കു മാറ്റിയത്. ഭീഷണിയൊഴിഞ്ഞതോടെ നാല് ഊരുകാർ സ്വന്തം സ്ഥലത്തേക്കു മടങ്ങി. തണ്ടൻകല്ലുകാർ മാത്രമാണു പോകാതെ നിൽക്കുന്നത്. രണ്ടോ മൂന്നോ വീടുകൾക്കു മാത്രമാണു നാശമുണ്ടായത്. ഇനി ഇത്രയും കുടുംബങ്ങൾക്കു പുതിയ വീടുണ്ടാക്കുന്ന ചെലവ് വരില്ല അവിടുത്തെ ഇവരുടെ വീടുകൾ നന്നാക്കിയെടുക്കാൻ. വനാവകാശ നിയമപ്രകാരം ഫാമിന്റെ സ്ഥലം വിട്ടുനൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇത് ആരൊക്കെയോ അവരെ തെറ്റിദ്ധരിപ്പിച്ചതാണ്.
വിത്തുകൃഷിത്തോട്ടം ഉൾപ്പെടുന്ന സ്ഥലം വനംവകുപ്പിന്റേതല്ല, അതു കൃഷിവകുപ്പിനു കൈമാറിയതാണ്. വനാവകാശ നിയമപ്രകാരം അവർക്കു പതിച്ചുനൽകിയ സ്ഥലമാണു തണ്ടൻകല്ല്. അവർ അവിടേക്കാണു പോകേണ്ടത്. കൃഷിയില്ലാതെ വെറുതെ കിടക്കുന്ന സ്ഥലം ഫാമിലില്ല. അവർ സ്ഥലം ആവശ്യപ്പെട്ടതിനു പിന്നാലെയാണു കൃഷി തുടങ്ങിയതെന്നു പറയുന്നതു കളവാണ്. ആനയെ പേടിച്ചാണു തണ്ടൻകല്ലിലേക്കു മടങ്ങാത്തതെങ്കിൽ, വിത്തുകൃഷിത്തോട്ടത്തിലും ആന എത്താറുണ്ട്.
താമസയോഗ്യമല്ലെന്നും നവീകരിക്കാനാകില്ലെന്നും പുനർനിർമിക്കണമെന്നും റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണു ക്വാർട്ടേഴ്സുകളിൽനിന്നു സ്റ്റാഫിനെ ഒഴിപ്പിച്ചത്. മനുഷ്യവാസത്തിനു യോഗ്യമല്ലാത്ത സ്ഥലത്ത് ആദിവാസികളെ താമസിപ്പിച്ചതിന് ഉത്തരവാദിത്തം ഐടിഡിപിക്കും പഞ്ചായത്തിനുമാണ്. ഇവരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി പാർപ്പിക്കണമെന്നു കത്തു നൽകിയിട്ടുണ്ട് .’’