ആധികാരികത തേടുന്ന ജെൻ സി: ടിക്ടോക് അല്ല, ഇനി ബുക്ക് ടോക്ക്; പവർ കൂട്ടി പ്രിന്റ്, അച്ചടിച്ച് അടിവച്ച് മുന്നോട്ട്...
ഒന്നു വളരാൻ ഇനി മറ്റൊന്ന് ചീയണമെന്നില്ല. ഇപ്പോഴിതാ വളരുന്നതിനൊപ്പം ചീയുന്നതിനെ കൈപിടിച്ചുയർത്തുന്നു. ചത്തുവെന്ന് വിധിയെഴുതപ്പെട്ട റേഡിയോയെ സാങ്കേതികവിദ്യ കൈപിടിച്ചുയർത്തി. ഇനി കണ്ണുകൾ അച്ചടി മാധ്യമങ്ങളിലാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ അച്ചടിമാധ്യമങ്ങൾ തകരുമെന്ന പ്രവചനം കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷേ അവ തിരിച്ചുവരികയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആദ്യമെത്തുന്നത് മാസികകളാണെന്നുമാത്രം. നിർമിതബുദ്ധിയുണ്ടെങ്കിൽ എന്തിനെയും സൃഷ്ടിക്കാമെന്ന് മനുഷ്യൻ കണക്കുകൂട്ടുമ്പോൾ അവിടെ സർഗശേഷിക്ക് പ്രസക്തിയില്ല. പക്ഷേ കൃത്രിമമായ ബുദ്ധി എങ്ങും വ്യാപിക്കുമ്പോൾ മനുഷ്യന് നഷ്ടപ്പെടുന്നത് അവന്റെ സ്വത്വമാണ്. അവനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമല്ല ഇല്ലാതാകുന്നത്, അവനും യന്ത്രങ്ങളും തമ്മിലുള്ളതാണ്. മനുഷ്യന് ബുദ്ധി വേണ്ടാത്ത കാലത്തേയ്ക്ക് ലോകം മാറുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ് അവന്റെ ചിന്തകളുടെ വികാസം. അവിടെയാണ് അച്ചടി മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്നത്. പറയുന്നത് വെറുതെയല്ല, കണക്കുകൾ ഇതിന് അടിസ്ഥാനമിടുന്നു. 2020ൽ ലോകത്ത് പുതിയതായി 330 മാസികകൾ തുടങ്ങിയെന്ന് എൻഡേഴ്സ് അനാലിസിസ് വ്യക്തമാക്കുന്നു. പാംകോയുടെ (The Published Audience Measurement Company) കണക്കുകളനുസരിച്ച്

ഒന്നു വളരാൻ ഇനി മറ്റൊന്ന് ചീയണമെന്നില്ല. ഇപ്പോഴിതാ വളരുന്നതിനൊപ്പം ചീയുന്നതിനെ കൈപിടിച്ചുയർത്തുന്നു. ചത്തുവെന്ന് വിധിയെഴുതപ്പെട്ട റേഡിയോയെ സാങ്കേതികവിദ്യ കൈപിടിച്ചുയർത്തി. ഇനി കണ്ണുകൾ അച്ചടി മാധ്യമങ്ങളിലാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ അച്ചടിമാധ്യമങ്ങൾ തകരുമെന്ന പ്രവചനം കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷേ അവ തിരിച്ചുവരികയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആദ്യമെത്തുന്നത് മാസികകളാണെന്നുമാത്രം.
നിർമിതബുദ്ധിയുണ്ടെങ്കിൽ എന്തിനെയും സൃഷ്ടിക്കാമെന്ന് മനുഷ്യൻ കണക്കുകൂട്ടുമ്പോൾ അവിടെ സർഗശേഷിക്ക് പ്രസക്തിയില്ല. പക്ഷേ കൃത്രിമമായ ബുദ്ധി എങ്ങും വ്യാപിക്കുമ്പോൾ മനുഷ്യന് നഷ്ടപ്പെടുന്നത് അവന്റെ സ്വത്വമാണ്. അവനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമല്ല ഇല്ലാതാകുന്നത്, അവനും യന്ത്രങ്ങളും തമ്മിലുള്ളതാണ്. മനുഷ്യന് ബുദ്ധി വേണ്ടാത്ത കാലത്തേയ്ക്ക് ലോകം മാറുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ് അവന്റെ ചിന്തകളുടെ വികാസം. അവിടെയാണ് അച്ചടി മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്നത്.
പറയുന്നത് വെറുതെയല്ല, കണക്കുകൾ ഇതിന് അടിസ്ഥാനമിടുന്നു. 2020ൽ ലോകത്ത് പുതിയതായി 330 മാസികകൾ തുടങ്ങിയെന്ന് എൻഡേഴ്സ് അനാലിസിസ് വ്യക്തമാക്കുന്നു. പാംകോയുടെ (The Published Audience Measurement Company) കണക്കുകളനുസരിച്ച്, ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ നാലു കോടി പേരിലേയ്ക്കും, അതായത് ആ ജനസംഖ്യയുടെ മുക്കാൽ ഭാഗത്തിന്റെ കൈകളിലേയ്ക്കും മാസികയെത്തുന്നു. ഇത് ഡിജിറ്റൽ മാസികകളാണെന്ന് വിമർശിക്കാം. പക്ഷേ 20 കോടി ജനങ്ങൾ അച്ചടിച്ച മാസികകൾ വായിക്കുന്നുണ്ട്. അമേരിക്കയിൽ 2021ൽ പുറത്തുവന്നത് പഴയതും പുതിയതുമായി 122 മാസികകളാണ്. ഓസ്ട്രേലിയയിൽ മാസികകളുടെ വളർച്ച 2023ൽ നാലു ശതമാനത്തിലേയ്ക്ക് കയറി. പോരേ പൂരം.
∙ ആധികാരികത തേടുന്ന ജെൻ സി
1995നും 2010നും ഇടയ്ക്ക് ജനിച്ചവരെയാണ് ജനറേഷൻ ഇസഡ് അല്ലെങ്കിൽ ജെൻ സി വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. ചില കണക്കുകളിൽ ഇത് 1997-2012 ആണ്. സാങ്കേതികവിദ്യയുടെ ഗുണങ്ങളെയും ദോഷങ്ങളെയും കൂടപ്പിറപ്പായി കണ്ടവർ. വിവരവും വിശേഷവും വാർത്തകളും തലയ്ക്കുമേലേ വന്നു മറിയുന്നത് കണ്ടു മടുത്ത ജെൻ സിയെക്കുറിച്ച് ഇപ്പോൾ പറയുന്നത് എല്ലാം അരിച്ചുപെറുക്കി നോക്കി ആധികാരികമായത് മാത്രം സ്വീകരിക്കുന്നവരാണ് അവർ എന്നാണ്. സത്യസന്ധത, സുതാര്യത, ആധികാരികത എന്നിവയാണ് അവരുടെ മുഖമുദ്രയായി വ്യാഖ്യാനിക്കപ്പെടുന്നത്. ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള ഉപഭോക്താക്കളായല്ല, ഉൽപന്നങ്ങൾ വാങ്ങാൻ താൽപര്യപ്പെടുന്ന വ്യക്തികളായി തങ്ങളെ കാണണമെന്നതാണ് ജെൻ സിയുടെ ആവശ്യം. ഇതൊന്നും സമൂഹ മാധ്യമങ്ങൾക്ക് നൽകാൻ കഴിയില്ലെന്ന് ഇവരിൽ പലരും കരുതുന്നു. ആ പോക്ക് പതിയെ ഇ-ബുക്കുകളിലേയ്ക്കും അവിടെനിന്ന് പുസ്തകങ്ങളിലേയ്ക്കും പത്ര- മാസികകളിലേയ്ക്കും തിരിയുന്നു.
തങ്ങളുടെ താൽപര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന, അതേസമയം മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാത്ത സ്വകാര്യതകളിലാണ് ജെൻ സിക്കു വിശ്വാസം. മറ്റുള്ളവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും അവർ തയാറാണ്. ടൈറ്റാനിക് സിനിമ ആദ്യം വിഎച്ച്എസിലാണ് തയാറാക്കപ്പെട്ടത് എന്നറിഞ്ഞ ഒരു യുവാവ് അതിന്റെ എല്ലാ വിഎച്ച്എസ് ടേപ്പുകളും ശേഖരിക്കാൻ പുറപ്പെട്ട കഥ ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതറിഞ്ഞ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് യുവതീയുവാക്കൾ കിട്ടാവുന്ന വിഎച്ച്എസ് ടേപ്പുകൾ വാങ്ങി ഈ ശേഖരത്തിലേയ്ക്ക് നൽകി. കേൾക്കുമ്പോൾ വട്ടാണെന്നു തോന്നുമെങ്കിലു ഈ സ്വഭാവം അച്ചടി മാധ്യമങ്ങളിലേയ്ക്കു മാത്രമല്ല, തങ്ങൾക്ക് ഇഷ്ടപ്പെട്ട ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികകളിലേയ്ക്കും പത്രങ്ങളിലേയ്ക്കും തിരിയുന്നു.
അച്ചടി മാധ്യമങ്ങളിലേയ്ക്കു മാത്രമല്ല, പഴയ ഗ്രാമഫോൺ ഡിസ്കുകളും സിഡികളും പ്രതിവർഷം 11. 5 ശതമാനം കണ്ടു വിൽപന വർധിപ്പിക്കുന്നു. കേട്ടുമറന്ന എച്ച്എംവി അഞ്ചുവർഷത്തിനുശേഷം ലണ്ടനിൽ ഷോപ്പുമായി തിരിച്ചെത്തുക വരെയുണ്ടായി. വഴിയരികിൽനിന്ന് പുസ്തകം വാങ്ങുന്ന കൗമാരക്കാരെ ഇന്ന് നമ്മുടെ നാട്ടിൽ പോലും കാണാം. ടിക്ടോക് ഇപ്പോൾ ബുക്ക് ടോക്ക് പ്രോത്സാഹിപ്പിക്കുകയാണ്.
∙ വിദ്യാർഥികളുടെ വാശി
2024 മാർച്ചിൽ, പ്രശസ്തമായ കൊളംബിയ ജേണലിസം റിവ്യൂ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിലെ കോളജുകളിലും സ്കൂളുകളിലും അച്ചടി മാസികകൾ തിരിച്ചുവരുന്നതായിരുന്നു വിഷയം. മാൻഹറ്റാൻ ഹൈസ്കൂൾ ഒരു പത്രം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ എല്ലാവരും ഒന്നുപോലെ ശബ്ദമുയർത്തിയത് അച്ചടിച്ചുതന്നെ അത് പുറത്തിറക്കണമെന്നായിരുന്നു. അങ്ങനെ ‘ദി ഇക്കോ’ വെളിച്ചം കണ്ടു. 2020ൽ അമേരിക്കയിലെ 70 ശതമാനം സ്കൂൾ പത്രങ്ങളും പ്രിന്റിലേയ്ക്കു മാറി. അതിൽ അടച്ചുപൂട്ടിയ പത്രങ്ങളുമുണ്ടായിരുന്നു.
ഇക്കോ പുറത്തിറങ്ങിയപ്പോൾ അതിൽ പറഞ്ഞിരുന്നത്, ‘ഞങ്ങൾ ഉയർന്നുവരുന്ന തലമുറയാണ്. ഇപ്പോൾ കാണുന്ന എല്ലാ പാഴ്‌വസ്തുക്കളും ശുദ്ധീകരിക്കേണ്ടത് ഞങ്ങളാണ്’ എന്നായിരുന്നു. വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയ മറ്റൊരു പ്രത്യേകത അവരുടെ സ്വകാര്യതയാണ്. ഡിജിറ്റൽലോകത്തിൽ തങ്ങൾക്ക് സ്വകാര്യതയില്ലെന്നും അച്ചടിയിൽ അത് നിലനിർത്താൻ കഴിയുന്നുണ്ടെന്നും അവർ കരുതുന്നു.
∙ ഡെഡ് ഇന്റർനെറ്റ് തിയറി
ഇന്ന് ഇന്റർനെറ്റിൽ കാണുന്നതിൽ പലതും നിർമിത ബുദ്ധിയാൽ സൃഷ്ടിക്കപ്പെട്ടതാണെന്നും അതിൽ മനുഷ്യന്റെ പങ്ക് നാമമാത്രമാണെന്നുമുള്ള സിദ്ധാന്തത്തെയാണ് ഡെഡ് ഇന്റർനെറ്റ് തിയറി എന്നു വിളിക്കുന്നത്. 2021ൽ ‘Dead Internet Theory: Most of The Internet is Fake,’ എന്ന ത്രെഡ് ആണ് ഈ സിദ്ധാന്തത്തിന് ആധാരമായത്. ഇന്നത്തെ ഇന്റർനെറ്റിന്റെ സ്ഥിതിയിൽ തങ്ങൾക്ക് അസ്വസ്ഥതയും ഏകാന്തതയും അനുഭവപ്പെടുന്നു എന്നാണ് അതിൽ പറഞ്ഞിരുന്നത്.
ഇന്റർനെറ്റിലെ എന്തിനെയും സ്വാധീനിക്കുന്ന തരത്തിൽ എഐ വളർന്നിട്ടുണ്ടെന്നും ഉൽപന്നങ്ങളും ആശയങ്ങളും വിറ്റഴിക്കാനുള്ള വിപണി മാത്രമായി അത് മാറിയെന്നും ഡെഡ് ഇന്റർനെറ്റ് വിലപിക്കുന്നു.
നാം ഇപ്പോൾ മനുഷ്യരുമായല്ല ചാറ്റ് ചെയ്യുന്നത്, യന്ത്രങ്ങളുമായാണ്, ഈ ചാറ്റ്ബോട്ടുകൾ നമ്മുടെ ജീവിതത്തെയാകെ നിയന്ത്രിക്കുന്നു. ഈ പോസ്റ്റും ത്രെഡുമൊക്കെ ഉണ്ടായത് 2021ൽ ചാറ്റ്ജിപിടി പിറക്കുന്നതിനു മുൻപായിരുന്നെന്ന് ഓർക്കുക. അതിനുശേഷം ഇന്റർനെറ്റ് എത്രയോ മാറി. ലൈക്കും കമന്റുമൊക്കെ കൃത്രിമ സൃഷ്ടികളാണ്. ചിത്രങ്ങളും അക്ഷരങ്ങളുമെല്ലാം ഇന്ന് നിർമിതബുദ്ധിയാൽ സൃഷ്ടിക്കപ്പെടുന്നു. അവിടെ മനുഷ്യന്റെ തലച്ചോറിന് സ്ഥാനമില്ല.
എന്താണ് സാഹചര്യമെന്നോ സ്ഥിതിയെന്നോ മനസ്സിലാക്കാതെയാണ് എഐ സൃഷ്ടികൾ ജനിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ നിയന്ത്രിക്കാൻ കഴിയുന്നു. കോർപറേറ്റുകൾ ഇന്റർനെറ്റിനെ നിർമിത ബുദ്ധിയിലൂടെ കൈയടക്കുമ്പോൾ മനുഷ്യർ വെറും അടിമകളായി മാറുന്നു.
∙ നിലവാരം തേടുന്ന മാധ്യമപ്രവർത്തനം
സമൂഹ മാധ്യമങ്ങളിൽ കിട്ടുന്ന പലതും കെട്ടിച്ചമച്ചതാണെന്നും അവിടെ ആർക്കും കയറി നിരങ്ങി എന്തുമെഴുതാൻ കഴിയുമെന്നുമുള്ള ചിന്താധാരകളാണ് അച്ചടി മാധ്യമങ്ങളിലേയ്ക്ക് നീങ്ങാൻ പലരെയും പ്രേരിപ്പിക്കുന്നത്. ആർക്കും മാധ്യമപ്രവർത്തകനോ പ്രവർത്തകയോ ആകാമെന്ന അവകാശവാദം സഭ്യതയുടെയും മര്യാദയുടെയും അതിർവരമ്പുകളെ ലംഘിക്കുമ്പോൾ നോക്കിനിൽക്കാനാവാത്തവരാണ് ചരിത്രം കൊട്ടിയടച്ച വാതിലുകൾ തേടിപ്പോകുന്നത്. കെട്ടിച്ചമയ്ക്കപ്പെട്ട, ഏതു സമയത്തും മാറ്റിമറിക്കാവുന്ന ദൃശ്യങ്ങൾക്കപ്പുറം സുതാര്യതയും സത്യസന്ധതയും നൽകാൻ നന്നായി സമയമെടുത്ത് തയാറാക്കപ്പെടുന്ന മാസികകൾക്കും പത്രങ്ങൾക്കും കഴിയുന്നുവെന്ന് എന്തുകൊണ്ടോ പുതുതലമുറയിൽ ഒരു വിഭാഗം വിശ്വസിക്കുന്നു.
2023 മേയിൽ അടച്ചുപൂട്ടിയ പേപ്പർ മാഗസിൻ, പോപ് കൾച്ചർ മാസികയായ എൻഎംഇ എന്നിവ വീണ്ടും പ്രസിദ്ധീകരണം തുടങ്ങുകയാണ്. അടച്ചുപൂട്ടി വർഷങ്ങൾക്കുശേഷം ദി ഒണിയൻ, പ്ലേബോയ് എന്നിവ പ്രസിദ്ധീകരണം പ്രഖ്യാപിച്ചുകഴിഞ്ഞു. 24 വർഷത്തിനുശേഷം ലൈഫ് എന്ന പ്രശസ്തമായ പ്രസിദ്ധീകരണം വായനക്കാരിലേക്ക് എത്താൻ തയാറെടുക്കുകയാണ്. ഫാഷൻ പ്രസിദ്ധീകരണമായ ദ് കട്ട് ഉടനെത്തന്നെ പുറത്തിറങ്ങും. വർഷത്തിൽ നാലെണ്ണമാണെങ്കിലും വൈസ് മാസിക പ്രസിദ്ധീകരണമാരംഭിച്ചു. 2017ൽ പ്രവർത്തനം നിലച്ച നൈലോൺ ഈ വർഷം പ്രസിദ്ധീകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇല്ലിനോയ് സ്റ്റേറ്റ് കമ്യൂണിറ്റിയുടെ പത്രമായ വിഡെറ്റ് പോലെ ഇതൊക്കെ താരതമ്യേന ചെറിയ പത്രങ്ങളും മാസികകളുമാണ്. വലിയ മാസികകൾ പരീക്ഷണാർഥം വർഷത്തിൽ ഒന്നു മുതൽ ആറു വരെ പതിപ്പുകളാണ് ലക്ഷ്യമിടുന്നത്. പിന്നീട് പ്രവർത്തനം വ്യാപിപ്പിക്കാനാണ് അവ ലക്ഷ്യമിടുന്നത്.
∙ പരസ്യവരുമാനം
2022ലെ മാഗസിൻ ഫാക്ട് ബുക്ക് പറയുന്നത് നാല് മാസിക വായനക്കാരിൽ മൂന്നുപേരും ഒരു പരസ്യം കണ്ടാൽ അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നു എന്നാണ്. കഴിഞ്ഞ ആറു മാസത്തിൽ പ്രായപൂർത്തിയായവരിൽ 88 ശതമാനം ഒരു മാസികയെങ്കിലും വായിച്ചിട്ടുണ്ട്.
സ്ഥിരമായി മാസിക വായിക്കുന്നവർ മെച്ചപ്പെട്ട വരുമാനമുള്ളവരാണ്. ഇതാണ് അച്ചടി മാധ്യമങ്ങളെ പ്രത്യേകിച്ച് മാസികകളെ കൈപിടിച്ചുയർത്തുന്നത്. വിൽപനയിൽനിന്ന് വരുമാനം ലഭിച്ചില്ലെങ്കിലും പരസ്യംകൊണ്ട് നിലനിൽക്കാമെന്ന് അവ വിശ്വസിക്കുന്നു. മാധ്യമങ്ങളിലെ മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.