‘‘വർക്ക് ഇൻ പ്രോഗ്രസ്...’’ ജർമൻ വിദേശകാര്യ മന്ത്രാലയത്തിൽ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുന്ന കോൺഫറൻസ് ഹാൾ ചൂണ്ടിക്കാട്ടി ജെൻസ് വാഗ്നർ പറഞ്ഞു. ‘ജർമൻ കുടിയേറ്റ പദ്ധതികളുടെ ഇപ്പോഴത്തെ പുരോഗതി ചോദിച്ചാൽ ഞങ്ങളുടെ മറുപടി ഇതായിരിക്കും. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ഇവിടെ എത്തുന്ന വിദേശ പൗരന്മാരെ ആകർഷിക്കുന്നതിനാണ് ഈ കുടിയേറ്റ പദ്ധതികൾ, അവ പുരോഗതിയിലാണ്, ജെൻ വാഗ്നർ പറഞ്ഞു നിർത്തി. വിദേശ മന്ത്രാലയത്തിലെ കൾച്ചർ ആൻഡ് മീഡിയ റിലേഷൻസ് വിഭാഗം ഡപ്യൂട്ടി ഹെഡാണ് വാഗ്നർ. കോവിഡിന് ശേഷമാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായി തുടങ്ങിയത്. തൊഴിലും വിദ്യാഭ്യാസവും തേടി വരുന്നവരെ ആകർഷിക്കാനായി വിവിധ പദ്ധതികൾ വിദേശ രാജ്യങ്ങളും ആരംഭിച്ചു. ആരോഗ്യ മേഖലയിലെ ജോലികൾക്കായിരുന്നു മുൻതൂക്കം. കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റക്കാർക്കായി വാതിലുകൾ തുറന്നിട്ടു. രാജ്യങ്ങൾ തമ്മിലുള്ള ഈ മത്സരത്തിൽ ജർമനി എന്നും ഒരുപടി മുന്നിലാണ്. ജർമനിയിലെ ജീവിതവും പഠനവും തൊഴിലും വ്യത്യസ്തമാണ്. അതേസമയം എളുപ്പമല്ലതാനും. ജർമൻ ഭാഷ പഠിക്കണമെന്നതു പോലുള്ള നിബന്ധനകൾ അപ്പോഴും തുടർന്നു. വിദേശ രാജ്യങ്ങളിൽ ജിവിതം തേടുന്നവരിൽ എക്കാലവും മുന്നിലാണ് കേരളം. വിദേശ സ്വപ്നത്തിൽ ജർമനി എന്നും ‘കളർഫുള്ളും’. പക്ഷേ, ജർമനിയും മാറുകയാണ്. അതിനു കാരണം കുടിയേറ്റത്തോടുള്ള ജർമനിയുടെ കാഴ്ചപ്പാടും സമീപനവുമാണ്. കുടിയേറ്റ പദ്ധതിയെ ജർമനി ഇങ്ങനെയാണ് നിർവചിക്കുന്നത്. ‘മൈഗ്രേഷൻ ഇന്നവേഷൻ പദ്ധതി’. കുടിയേറ്റവും അതുവഴി ലഭിക്കുന്ന നവീകരണവും. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, വികസിത രാജ്യം എന്ന നിലയിൽ വ്യവസായ മേഖലയിൽ അടക്കം തങ്ങളുടെ മികവിനു കാരണം വിവിധ രാജ്യങ്ങളിൽനിന്നു വരുന്നവരുടെ കഴിവും വൈദഗ്ധ്യവുമാണെന്ന് ജർമനി കരുതുന്നു. മാത്രമല്ല ജർമനി തേടുന്നത് സ്ഥിര താമസക്കാരെയാണ്. ജർമനി നിങ്ങളെ വിളിക്കുന്നത് വിരുന്നുകാരായിട്ടല്ല, വീട്ടുകാരായിട്ടാണ്. പഠിക്കാം, തൊഴിൽ തേടാം പിന്നീടുള്ള കാലം ജർമനിയിൽ ജീവിക്കാം. ജർമനിക്ക് നിങ്ങളെ ആവശ്യമുണ്ട്, നാട്ടുകാരനായിട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വർക്ക് ഇൻ പ്രോഗ്രസ്...’’ ജർമൻ വിദേശകാര്യ മന്ത്രാലയത്തിൽ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുന്ന കോൺഫറൻസ് ഹാൾ ചൂണ്ടിക്കാട്ടി ജെൻസ് വാഗ്നർ പറഞ്ഞു. ‘ജർമൻ കുടിയേറ്റ പദ്ധതികളുടെ ഇപ്പോഴത്തെ പുരോഗതി ചോദിച്ചാൽ ഞങ്ങളുടെ മറുപടി ഇതായിരിക്കും. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ഇവിടെ എത്തുന്ന വിദേശ പൗരന്മാരെ ആകർഷിക്കുന്നതിനാണ് ഈ കുടിയേറ്റ പദ്ധതികൾ, അവ പുരോഗതിയിലാണ്, ജെൻസ് വാഗ്നർ പറഞ്ഞു നിർത്തി. വിദേശ മന്ത്രാലയത്തിലെ കൾച്ചർ ആൻഡ് മീഡിയ റിലേഷൻസ് വിഭാഗം ഡപ്യൂട്ടി ഹെഡാണ് വാഗ്നർ. 

കോവിഡിന് ശേഷമാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായി തുടങ്ങിയത്. തൊഴിലും വിദ്യാഭ്യാസവും തേടി വരുന്നവരെ ആകർഷിക്കാനായി വിവിധ പദ്ധതികൾ വിദേശ രാജ്യങ്ങളും ആരംഭിച്ചു. ആരോഗ്യ മേഖലയിലെ ജോലികൾക്കായിരുന്നു മുൻതൂക്കം. കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റക്കാർക്കായി വാതിലുകൾ തുറന്നിട്ടു. രാജ്യങ്ങൾ തമ്മിലുള്ള ഈ മത്സരത്തിൽ ജർമനി എന്നും ഒരുപടി മുന്നിലാണ്. ജർമനിയിലെ ജീവിതവും പഠനവും തൊഴിലും വ്യത്യസ്തമാണ്. അതേസമയം എളുപ്പമല്ലതാനും. ജർമൻ ഭാഷ പഠിക്കണമെന്നതു പോലുള്ള നിബന്ധനകൾ അപ്പോഴും തുടർന്നു. വിദേശ രാജ്യങ്ങളിൽ ജിവിതം തേടുന്നവരിൽ എക്കാലവും മുന്നിലാണ് കേരളം. വിദേശ സ്വപ്നത്തിൽ ജർമനി എന്നും ‘കളർഫുള്ളും’. പക്ഷേ, ജർമനിയും മാറുകയാണ്. 

‘‘കോംപ്ലിക്കേറ്റഡ്’’. ജെൻസ് വാഗ്നർ തുടർന്നു. ‘‘ജർമനിയിലേക്കുള്ള കുടിയേറ്റത്തെ കുറിച്ച് ചോദിച്ചാൽ പൊതുവേ നിങ്ങൾക്കു ലഭിക്കുന്ന മറുപടി ഇങ്ങനെയാണ്. അതു ശരിയാണ്. ജർമനിയിലേക്കുള്ള കുടിയേറ്റം അത്ര എളുപ്പമല്ല. നിബന്ധനകൾ ഏറെയാണ്. നടപടികൾ സങ്കീർണവും. പക്ഷേ ആ സാഹചര്യം മാറുകയാണ്. ഞങ്ങൾ മാറുകയാണ്. പൗരത്വ നിയമത്തിൽ ഇളവുകൾ വരുന്നു, ജെൻസ് വാഗ്നർ പറഞ്ഞു. നടപടികൾ സങ്കീർണമായിരിക്കാം. എങ്കിലും ജർമനിയിൽ പഠനവും തൊഴിലും തുടർന്നുള്ള ജീവിതവും നമുക്ക് വാഗ്ദാനം ചെയ്യുന്നത് മികച്ച ജീവിത സാഹചര്യങ്ങളാണ്. 

ജെൻസ് വാഗ്നർ (Photo: Manorama Online)
ADVERTISEMENT

അതിനു കാരണം കുടിയേറ്റത്തോടുള്ള ജർമനിയുടെ കാഴ്ചപ്പാടും സമീപനവുമാണ്. കുടിയേറ്റ പദ്ധതിയെ ജർമനി ഇങ്ങനെയാണ് നിർവചിക്കുന്നത്. ‘മൈഗ്രേഷൻ ഇന്നവേഷൻ പദ്ധതി’. കുടിയേറ്റവും അതുവഴി ലഭിക്കുന്ന നവീകരണവും. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, വികസിത രാജ്യം എന്ന നിലയിൽ വ്യവസായ മേഖലയിൽ അടക്കം തങ്ങളുടെ മികവിനു കാരണം വിവിധ രാജ്യങ്ങളിൽനിന്നു വരുന്നവരുടെ കഴിവും വൈദഗ്ധ്യവുമാണെന്ന് ജർമനി കരുതുന്നു. മാത്രമല്ല ജർമനി തേടുന്നത് സ്ഥിര താമസക്കാരെയാണ്. ജർമനി നിങ്ങളെ വിളിക്കുന്നത് വിരുന്നുകാരായിട്ടല്ല, വീട്ടുകാരായിട്ടാണ്. പഠിക്കാം, തൊഴിൽ തേടാം പിന്നീടുള്ള കാലം ജർമനിയിൽ ജീവിക്കാം. ജർമനിക്ക് നിങ്ങളെ ആവശ്യമുണ്ട്, നാട്ടുകാരനായിട്ട്. 

വളരെ കാര്യക്ഷമമായ കുടിയേറ്റ പദ്ധതിയാണ് ഫെഡറൽ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കുടിയേറ്റക്കാർക്കും ഞങ്ങൾക്കും അവരുടെ മാതൃരാജ്യത്തിനും പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി.

ജെൻസ് വാഗ്നർ, കൾച്ചർ ആൻഡ് മീഡിയ റിലേഷൻസ് വിഭാഗം ഡപ്യൂട്ടി ഹെഡ്, ജർമൻ ഫെഡറൽ സർക്കാർ

∙ കുട്ടികൾ കുറച്ചു മതിയെന്ന് യുവാക്കൾ! 38.9 ലക്ഷം പേർക്ക് തൊഴിലോ

‘‘ഞങ്ങൾ ഇമിഗ്രേഷൻ കൺട്രി അതായത് കുടിയേറ്റരാജ്യമായി മാറുകയാണ്’’. ഫെഡറൽ ഏജൻസി ഫോർ സിവിൽ എജ്യുക്കേഷൻ പ്രതിനിധി ഫ്രാങ്ക് ബർഗഡോർഫർ പറഞ്ഞു. ‘‘വ്യവസായ മേഖലയും തൊഴിൽ മേഖലയും കടുത്ത ക്ഷാമം നേരിടുകയാണ്. ജർമനിയുടെ സാമ്പത്തിക മേഖലയുടെ ആണിക്കല്ല് വ്യവസായ മേഖലയാണ്. വ്യവസായ മേഖല യുഎസിൽനിന്നും ചൈനയിൽനിന്നുമുള്ള കടുത്ത മത്സരം നേരിടുകയാണ്. വ്യവസായ മേഖലയിൽ മാത്രം വർഷം വൈദഗ്ധ്യമുള്ള മേഖലകളിലെ തൊഴിലാളികളുടെ ക്ഷാമം നാലു ലക്ഷമാണ്. തൊഴിൽ മേഖലയിലെ ഈ പ്രതിസന്ധി ഉൽപാദനത്തെയും ബാധിക്കുന്നു. ഉൽപാദനം കുറഞ്ഞാൽ സാമ്പത്തിക രംഗം തകരും. അതിനാൽ തൊഴിലാളികളെ ലഭിക്കാൻ വ്യാവസായിക മേഖലയിൽ നിന്നു കടുത്ത സമ്മർദമുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാൻ പെൻഷൻ പ്രായം വർധിപ്പിക്കുന്നതു പോലും ആലോചിച്ചു. അടുത്ത വഴി മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ തേടുകയാണ്’’. ഫ്രാങ്ക് പറഞ്ഞു.

ഫ്രാങ്ക് ബർഗഡോർഫർ (Photo: Manorama Online)

ഈ പ്രതിസന്ധി പെട്ടെന്ന് ഉണ്ടായതല്ല. അതിനാൽ പരിഹരിക്കലും എളുപ്പമല്ല, ഫ്രാങ്ക് തുടർന്നു. ‘‘പല കാരണങ്ങളാൽ ജർമനിയിലെ ജനസംഖ്യ കുറഞ്ഞു വരികയാണ്. കുട്ടികൾക്ക് ജന്മം നൽകാൻ സ്ത്രീകൾക്കു മടി. കണക്കുകൾ അനുസരിച്ച് ഒരു സ്ത്രീക്ക് രണ്ടു കുട്ടികൾ എന്ന തോതിൽ ജനസംഖ്യ വേണം. എന്നാൽ നിലവിൽ സ്ത്രീ–കുട്ടി അനുപാതം 1.5 മാത്രമാണ്. എൻജിനീയറിങ്ങാണ് ഞങ്ങളുടെ മികവ്. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ എൻജിനീയറിങ് ശാസ്ത്ര മേഖലയിലേക്ക് വിദ്യാർഥികൾ എത്തുന്നില്ല. പകരം സാമൂഹിക ശാസ്ത്രവും മറ്റ് മാനവിക വിഷയങ്ങളും പഠിക്കാനാണ് ജർമൻ വിദ്യാർഥികൾക്ക് ഇഷ്ടം. ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത് മറ്റൊന്നാണ്. ജീവിത ദൈർഘ്യം ഉയർന്നതോടെ പ്രായമായവരെ സംരക്ഷിക്കാനുള്ള ആളുകളും കുറയുന്നു, ഫ്രാങ്ക് പറഞ്ഞു. 

കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും സ്വീകരിക്കുന്നു. സാമ്പത്തികരംഗത്തെ പ്രതിസന്ധി മറികടക്കാനുള്ള പ്രധാന പോംവഴി കുടിയേറ്റമാണ്. പക്ഷേ ഇവിടെയും ഞങ്ങൾ മികവാണ് ആഗ്രഹിക്കുന്നത്. കാരണം മികവും ഗുണനിലവാരവുമാണ് ഞങ്ങളുടെ മുദ്ര.

ഫ്രാങ്ക് ബർഗഡോർഫർ, ഫെഡറൽ ഏജൻസി ഫോർ സിവിൽ എജുക്കേഷൻ പ്രതിനിധി

ADVERTISEMENT

‘ലിവ് ഇൻ ജർമനി’, ‘ജർമനിയിൽ പഠനവും തൊഴിലും’ ഒരുപക്ഷേ കേരളത്തിലെ വിവിധ നഗരങ്ങളിൽ ഈ ബോർഡുകൾ നിങ്ങളും കണ്ടിരിക്കാം. വിദേശ രാജ്യങ്ങളിൽ കുടിയേറ്റം സുഗമമാക്കുന്നതിന് നിരവധി ഏജൻസികൾ കേരളത്തിലും പ്രവർത്തിക്കുന്നു. ഈ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനായി വിദേശ രാജ്യങ്ങളിലും സർക്കാർ തലത്തിൽ വരെ പദ്ധതികൾ നടക്കുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മികച്ച കുടിയേറ്റക്കാരെ ലഭിക്കാൻ യുഎസ്, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ മത്സരവും നടക്കുന്നുണ്ട്. കാരണം ഈ രാജ്യങ്ങള്‍ക്ക് കുടിയേറ്റം നിലനിൽപിന്റെ പ്രശ്നമാണ്. രണ്ടു തരം മേഖലയിലേക്കാണ് കുടിയേറ്റം. വ്യവസായ മേഖല വിദഗ്ധരായ എൻജിനീയർ, ഡോക്ടർ, ഐടി വിദഗ്ധർ തുടങ്ങിയവരെ തേടുമ്പോൾ ആരോഗ്യസേവന മേഖലയും അനുബന്ധ മേഖലയും തേടുന്നത് നഴ്സ്, കെയർ ഗിവർ പോലുള്ള തൊഴിലാളികളെയാണ്. 

ചിത്രീകരണം ∙ മനോരമ ഓൺലൈൻ

ജർമനിയുടെ പ്രതിസന്ധി മറ്റൊന്നാണ്. 2035 എത്തുമ്പോഴേക്കും 38.9 ലക്ഷം ഒഴിവുകളാണ് ജർമനിക്ക് നികത്തേണ്ടത്. പ്രതിവർഷം നാലു ലക്ഷം പേരെങ്കിലും കുടിയേറിയില്ലെങ്കിൽ ജർമനിയുടെ സാമ്പത്തിക സാമൂഹിക സ്ഥിതി തകിടം മറിയും. ജർമനിയുടെ ഈ പ്രതിസന്ധി ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും അവസരമാണെന്നു മാത്രം. ഈ അവസരം പ്രയോജനപ്പെടുത്താനുള്ള മത്സരത്തിൽ നമുക്കൊപ്പം യുക്രൈയ്നിൽ നിന്നുള്ള അഭയാർഥികൾ മുതൽ ശ്രീലങ്ക വരെയുള്ള രാജ്യങ്ങളുണ്ട്. ഇന്ത്യയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നത് ചൈനയും. എല്ലാ വർഷവും ചൈനയിൽ നിന്ന് 25,000 പേർ ജർമനിയിൽ എത്തുന്നു. രണ്ടാംസ്ഥാനത്ത് ഇന്ത്യ ആയിരുന്നു. 2023ൽ ഇന്ത്യയും ചൈനയ്ക്ക് ഒപ്പം എത്തി.

∙ ‘ഹിറ്റ്ലറുടെ ഓർമകൾ ഞങ്ങൾ മണ്ണിട്ടു മൂടിയതിന് കാരണമുണ്ട്’ 

ബെർലിൻ നഗരത്തിലെ ആ പാർക്കിങ് ഗ്രൗണ്ടിന് മുന്നിലെത്തിയപ്പോൾ എല്ലാവരും ഒന്നുനിന്നു. തുടർന്ന് ജർമൻ പ്രതിനിധി സംഘത്തിലെ ഒരാൾ പറഞ്ഞു. ‘‘ഇതു വെറും പാർക്കിങ് ഗ്രൗണ്ട് അല്ല. പക്ഷേ ഇവിടെ പാർക്കിങ് ഗ്രൗണ്ട് മതിയെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്’’, അദ്ദേഹം തുടർന്നു. എന്താകും ആ പാർക്കിങ് ഗ്രൗണ്ടിന്റെ പ്രത്യേകത? ആ പാർക്കിങ് ഗ്രൗണ്ടിന് അടിയിലായിരുന്നു ഹിറ്റ്ലറുടെ ബങ്കർ. ജർമനിയിൽ ബങ്കർ എന്നല്ല പറയുന്നത്. പകരം ബുങ്കറാണ്. ‘‘ഹിറ്റ്ലറുടെ അന്ത്യം ഇവിടെ ആയിരുന്നു. ഇവിടെ വച്ചാണ് ആത്മഹത്യ ചെയ്തത്. നാത്‌സികളെയും ഹിറ്റ്ലറെയും മഹത്വവൽക്കരിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല. അതു പാടില്ലെന്നാണ് ജർമനിയുടെ പൊതു വികാരം, അതു കൊണ്ട് ബുങ്കർ സ്മാരകമാക്കിയില്ല. വെറുതെ മണ്ണിട്ടു മൂടി. പാർക്കിങ് ഗ്രൗണ്ട് ആക്കി’’. അദ്ദേഹം കൂട്ടിച്ചേർത്തു.

ബെർലിനിൽ ഹിറ്റ്‍ലറുടെ ബങ്കർ കാർ പാർക്കിങ്ങാക്കി മാറ്റിയ സ്ഥലം (image credit: fcunion_es/x)
ADVERTISEMENT

അതേസമയം പൊളിച്ചു നീക്കിയ ബർലിൻ മതിലിന്റെ ഒരു ഭാഗം ഇപ്പോഴും നഗരത്തിൽ നിലനിൽക്കുന്നു. അല്ലെങ്കിൽ നില നിർത്തിയിരിക്കുന്നു. അതിനു താഴെ നാത്‌സി ഭരണ കാലത്തെ സെല്ലുലാർ തടവറകളുടെ തകർന്നടിഞ്ഞ ഭാഗവും കാണാം. ബർലിൻ മതിൽ മിക്ക സ്ഥലങ്ങളിലും പൊളിച്ചു നീക്കി. ചോദിച്ചാൽ ഇതിലൂടെയായിരുന്നു മതിൽ എന്ന് ഓർത്തെടുത്ത് നഗരസവാസികൾ പറയും. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ജർമനിയെ കിഴക്കു ജർമനിയും പടിഞ്ഞാറ് ജർമനിയുമായി വിഭജിച്ച ബർലിൻ മതിൽ ഇന്നും നാട്ടുകാർക്ക് പേക്കിനാവാണ്. ‘ചെക്ക് പോയിന്റ്’ ചാർലി എന്ന സ്ഥലത്ത് യുഎസ് പൊലീസിന്റെ ചെക്കിങ് ഔട്ട് പോസ്റ്റ് ഇപ്പോഴുമുണ്ട്. നാട്ടുകാർക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ വീസ വാങ്ങേണ്ടി വന്ന കാലമായിരുന്നു അന്ന്. ചെക്ക് പോയിന്റ് ചാർലി അത് വീണ്ടും ഓർമപ്പെടുത്തുന്നു. ഈ രണ്ടു സ്ഥലങ്ങളും ഇപ്പോൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

ബെർലിൻ നഗരത്തിലെ ബെർലിൻ മതിലിന്റെ അവശേഷിക്കുന്ന ഭാഗം. ഈ ഒരു ചിത്രത്തിൽ മൂന്നു കാലം കാണാം. മതിലിനു താഴെയുള്ളത് നാത്‌സികളുടെ സെല്ലുലർ ജയിലിന്റെ ഭാഗമാണ് (1 എന്ന് അടയാളപ്പെടുത്തിയത്). ഇത് ക്രൂരത നിറഞ്ഞ നാത്‌സിക്കാലം ഓർമിപ്പിക്കുന്നു. ബെർലിൻ മതിൽ (2) ജർമനി വിഭജിക്കപ്പെട്ടു കിടന്ന കാലവും. പിന്നിലെ ബഹുനില കെട്ടിടം (3) നാത്‌സികളുടെ ഭരണ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ ഫെഡറൽ സർക്കാർ ഓഫിസ് ഇവിടെ പ്രവർത്തിക്കുന്നു. ജർമനി ഒന്നായ ശേഷമുള്ള കാലത്തെ ഈ കെട്ടിടം സൂചിപ്പിക്കുന്നു. (Photo: Manorama Online)

ബങ്കർ കാർ പാർക്കിങ്ങായി മാറ്റിയ ജർമനി എന്തിനാണ് സെല്ലുലാർ നിലനിർത്തിയത്? അതിനു കാരണമുണ്ട്. അത് ഈ ജർമനിയിയിലേക്ക് കുടിയേറുന്നവരെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണ്. അത് ജർമനിയുടെ ഉറപ്പും കരുതലുമാണ്. നാടിന്റെ മാറുന്ന മുഖവും. ലോകത്തിന് മുന്നിൽ ജർമനിയുടെ അടയാളങ്ങൾ എൻജിനീയറിങ് മികവും ആരും കൊതിക്കുന്ന വാഹന ശൃംഖലയുമാണോ? ഫോക്സ് വാഗൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ! വിശാലമായ റോഡുകളിലൂടെ ഫോക്സ് വാഗൺ ‘ഗോൾഫ്’ പോകുമ്പോൾ ഇത് നമ്മുടെ നാട്ടിലെ ‘പോളോ’ തന്നെയാണല്ലോ എന്ന് അഭിമാനം തോന്നാം. അതു ശരിയാകാം. എന്നാൽ ലോകത്തിന്റെ ഓർമകളിൽ നിന്ന് ഹിറ്റ്ലർ മാ‍ഞ്ഞിട്ടുണ്ടോ. നാത്‌സികൾ തിരിച്ചു വരുമോ, ഹോളോകോസ്റ്റ് പോലുള്ള ക്രൂരതകൾ വീണ്ടും വരുമോ എന്ന ചോദ്യങ്ങളും പല കോണുകളിൽ നിന്ന് ഉയരുന്നു. 

∙ ‘ഈ വഴി ഒന്നു നടക്കൂ, ഹോളോ കോസ്റ്റ് ദിനങ്ങൾ അനുഭവിക്കാം’

ആ ഭീതികൾക്ക് അർഥമില്ലെന്ന ഉറപ്പുകൾ ജർമനിയിൽ കാണാം. ബെർലിൻ മതിലും സെല്ലുലാറും ചേർന്ന ഭാഗത്ത് ബഹുനില കെട്ടിടമാണ് സാക്ഷി. സഞ്ചാരികളുടെ ക്യാമറയിൽ ഒരു ഫ്രെയിമിൽ ഈ മുന്നു ചിത്രങ്ങളും പതിയും. താഴെ സെല്ലാർ, മുകളിൽ ബെർലിൻ മതിൽ ഭാഗം, അതിനു മുകളിൽ ബഹുനില കെട്ടിടം. ഈ കെട്ടിടം പണ്ട് നാത്‌സി ഭരണത്തിലെ പ്രധാന മന്ത്രാലയങ്ങളിൽ ഒന്നായിരുന്നു. ഇന്ന് ഇവിടെ ജർമൻ സർക്കാരിലെ പ്രധാന വകുപ്പുകളിൽ ഒന്ന് പ്രവർത്തിക്കുന്നു. നഗരത്തിൽ മറ്റൊരിടത്ത് വിശാലമായ മൈതാനം. അവിടെ പല വലുപ്പത്തിലുള്ള സിമന്റു കല്ലറകൾ. കല്ലറകൾക്ക് പല വലുപ്പം. വീതിയിലും പൊക്കത്തിലും നീളത്തിലും വ്യത്യാസം. പക്ഷേ ആരുടെയും പേരില്ല. കല്ലറകൾക്ക് ഇടയിലൂടെ നടക്കാം. 

ബെർലിൻ നഗരത്തിലെ ഹോളോകോസ്റ്റ് സ്മാരകം. പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്താത്ത ഈ കല്ലറകൾ ശക്തമായ സന്ദേശമാണ് നൽകുന്നത്. പ്രമുഖ ശിൽപികളായ പീറ്റർ ഈസ്മാനും ബ്യൂറോ ഹാപ്പോൾഡുമാണ് രൂപകൽപന ചെയ്തത്. ഈ കല്ലറകൾക്ക് ഇടയിലൂടെ നടക്കുമ്പോൾ ഭീതിയും ആശങ്കയും തോന്നുമെന്നു പറയപ്പെടുന്നു (Photo by Tobias Schwarz / AFP)

പല നിരപ്പിലാണ് തറ നിർമിച്ചിരിക്കുന്നത്. ഹോളോകോസ്റ്റ് മെമ്മോറിയൽ എന്ന സ്മാരകത്തിന്റെ അടിയിൽ ആ ഭീകര ദിനങ്ങളുടെ ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ശിൽപികളായ പീറ്റർ ഈസ്മാനും ബ്യൂറോ ഹാപ്പോൾഡുമാണ് സ്മാരകം രൂപകൽപ്പന ചെയ്തത്. നഗര ഹൃദയത്തിൽ 4.7 ഏക്കറിലാണ് സ്മാരകം. 2711 കല്ലറകൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ 60–ാം വാർഷികത്തിൽ, 2005ൽ സ്മാരകം തുറന്നു. സ്മാരകത്തിലൂടെ നടക്കുമ്പോൾ പ്രത്യേക വികാരം ജനിക്കുന്നു. ഇത് ഹോളോകോസ്റ്റിന്റെ ഭീകരത നമ്മെ ഓർപ്പെടുത്തുമെന്നതാണ് രൂപകൽപ്പനയുടെ അർഥം. വധിക്കപ്പെട്ടവരുടെ പേരു പോലും അറിയില്ല. അതിനാലാകാം ആരുടെയും പേരുകളും സ്മാരകത്തിൽ ഇല്ല. ബെർലിൻ മതിലിന്റെ പല ഭാഗത്തും ഇപ്പോൾ വിൽപനയുള്ളത് ഭീകരത തോന്നുന്ന മുഖംമൂടിയാണ്. ഇതും നാത്‌സിക്കാലം ഓർമപ്പെടുത്തുന്നു. 

നാത്‌സികൾ തിരിച്ചു വരില്ലെന്ന് എന്താണ് ഉറപ്പ്? ഫെഡറൽ എജ്യൂക്കേഷൻ പ്രതിനിധി ഫ്രാങ്ക് പറയുന്നു. ‘‘ജനാധിപത്യത്തെയാണ് ഞങ്ങൾ ഏറ്റവും വിലമതിക്കുന്നത്. സ്കൂൾതലം മുതൽ ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രാധാന്യം പഠിപ്പിക്കുന്നു. അതിനായി ഫെഡറൽ ഏജൻസി ഫോർ സിവിൽ എജ്യുക്കേഷൻ സ്ഥാപിച്ചു. റീച്ച്സ്റ്റാഗ് ബിൽഡിങ്ങിലെ ബുണ്ടേസ്റ്റാഗാണ് മറ്റൊന്ന്. ജർമനിയുടെ പാർലമെന്റാണ്. ഇവിടെ എല്ലാ സമയവും സന്ദര്‍ശകർക്ക് പ്രവേശനമുണ്ട്. മാത്രമല്ല സന്ദർശകർ മുകളിലത്തെ നിലയിൽ ഇരിക്കുമ്പോൾ നിയമ നിർമാതാക്കൾ അല്ലെങ്കിൽ ജനപ്രതിനിധികൾ താഴെയാണ് ഇരിക്കുന്നത്. സഭാ നടപടികൾ കാണുകയും ചെയ്യാം. ‘‘ഈ സന്ദർശക ഗാലറി തന്നെ ഒരു സന്ദേശം നൽകുന്നു. ജനങ്ങളാണ് മുകളിലെന്ന്’’. ഫ്രാങ്ക് പറഞ്ഞു. ഇത്തരം കരുതൽ നടപടികൾ ജർമനിയിൽ ഉടനീളം കാണാം. നാത്‌സി കാലത്തെ മുദ്രകളെ ആരും മഹത്വവൽക്കരിക്കുന്നില്ല. പരമാവധി തമസ്കരിക്കുകയും ചെയ്യുന്നു. 

Show more

∙ അവർ കുടിയേറ്റക്കാരല്ല, ഞങ്ങൾക്ക് ഇത് ‘ഹോം എവേ ഫ്രം ഹോം’ 

‘‘ഞാൻ കുടിയേറ്റക്കാരനാണ്. എന്റെ പിതാവ് പോളണ്ടുകാരൻ, മാതാവ് ബ്രസൽസിൽനിന്നും’’, ജെൻസ് വാഗ്നർ പറഞ്ഞു. ജർമൻ വിദേശകാര്യ മന്ത്രാലയത്തിൽ ഉന്നത ഉദ്യോഗസ്ഥനാണ് വാഗ്നർ. അദ്ദേഹത്തിന്റെ ഈ ഉറപ്പിനു പിന്നിലുള്ളത് എന്തായിരിക്കും? കുടിയേറ്റക്കാരോട് ജർമനിയിൽ വിവേചനമില്ലെന്നതാകാം. കോവിഡ് വാക്സീൻ നിർമാണത്തിൽ മുൻനിരയിൽ നിന്നത് ജർമനിയിലെ ഒരു സ്റ്റാർട്ടപ് കമ്പനിയാണ്. അതിന്റെ ഉടമ തുർക്കിയിൽ നിന്നുള്ള കുടിയേറ്റക്കാരനും. ഈ കണക്കുകൾ കുടിയേറ്റക്കാരുടെ ആത്മവിശ്വാസം കൂട്ടുന്നതാണ്. ജർമനിയിൽ നിലവിൽ 30 ശതമാനം പേരും കുടിയേറ്റ പശ്ചാത്തലം ഉള്ളവരാണ്. ജർമനിയുടെ സാമൂഹിക പശ്ചാത്തലത്തിൽ കുടിയേറ്റം കാലങ്ങളായി തുടരുന്ന പ്രക്രിയ മാത്രമാണ്. 

വിദേശ പൗരന്മാരെ ആകർഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളിൽ ഇളവുകളും വരുത്തുന്നു. നാഷനാലിറ്റി ലോ എന്ന നിയമം അനുസരിച്ച് 5 വർഷം സ്ഥിരമായി താമസിച്ചവർക്ക് പൗരത്വം ലഭിക്കും. നേരത്തേ 8 വർഷം സ്ഥിരതാമസം വേണമായിരുന്നു. പക്ഷേ അവർ ജർമൻ സംസ്കാരവുമായി ഇണങ്ങിയെന്ന് ഉറപ്പു വരുത്തണം. ജർമൻ പൗരത്വമുള്ളവർക്ക് മറ്റ് രാജ്യങ്ങളിലെ പൗരത്വം നേടുന്നതിന് തടസ്സമില്ല. നേരത്തേ ജർമൻ പൗരത്വം ലഭിച്ചവർക്ക് അതു നഷ്ടപ്പെട്ടാൽ വീണ്ടും തിരിച്ചെടുക്കാനും ഇപ്പോൾ കഴിയും. മറ്റു നാടുകളിൽ നിന്നുള്ളവർക്ക് ജർമനിയിൽ കുഞ്ഞുങ്ങൾ ജനിച്ചാൽ അവർക്ക് ഏതു പൗരത്വം വേണമെങ്കിലും തിരഞ്ഞെടുക്കാം. ഇവയ്ക്കു പുറമേ ഭാഷ പഠിപ്പിക്കാനും സംസ്കാരിക ഏകോപനത്തിനും പദ്ധതികൾ വിദേശ രാജ്യങ്ങളിൽ നടപ്പാക്കുന്നു. വിദേശ രാജ്യങ്ങളിൽ പ്രത്യേകം കേന്ദ്രങ്ങളും ഇതിനായി ആരംഭിച്ചു. വീസ നടപടികളും ലളിതമാക്കി. വിദ്യാഭ്യാസ മേഖല തുറന്നിട്ടു. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് നിയമങ്ങളും രൂപീകരിച്ചു.

Show more

ഇന്ത്യ അടക്കം 10 രാജ്യങ്ങളിൽനിന്നാണ് കുടിയേറ്റം പ്രതീക്ഷിക്കുന്നത്. കുടിയേറ്റക്കാർക്കായി ജർമനി ഉറ്റു നോക്കുന്ന രാജ്യങ്ങളിൽ മുന്നിൽ ഇന്ത്യയാണ്. നേരത്തെ തുർക്കി, സിറിയ, യുക്രെയ്ൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു. അതു മാറുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസവും മികച്ച ജീവിത നിലവാരവും വാഗ്ദാനം ചെയ്യുന്ന ജർമനി ഇതു സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുന്നു. കേരളത്തിൽ മാത്രമായി ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ‘ട്രിപ്പിൾ വിൻ’ എന്ന പദ്ധതി ഇതിലൊന്നാണ്. ജർമനിക്കു പുറമേ കുടിയേറ്റക്കാരനും അവരുടെ രാജ്യവും ഈ പദ്ധതിയിലൂടെ നേട്ടം കൈവരിക്കുന്നുവെന്നാണ് ട്രിപ്പിൾ വിൻ പദ്ധതിയുടെ അർഥവും ലക്ഷ്യവും. മാലിന്യമുക്തമായ നാട്, കുറഞ്ഞ ജീവിതച്ചെലവ്, സൗജന്യമായി മികച്ച വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, മികച്ച ആരോഗ്യ പരിരക്ഷ എന്നിവയാണ് ജർമൻ വാഗ്ദാനങ്ങളിൽ ഏറ്റവും ആകർഷകം. തങ്ങളുടെ പുതിയ ശ്രമങ്ങൾക്ക് അവർ നൽകിയ പേരും അർഥവത്താണ്. ‘ഹോം എവേ ഫ്രം ഹോം’. സ്വന്തം വീട് മറുനാട്ടിലും എന്നു തർജമ നൽകാം.

∙ എങ്ങനെ ജർമനിയിൽ എത്താം !

സങ്കീർണമാണ് ജർമനിയിലെ ബ്യൂറോക്രസിക്ക് മേൽക്കൈയുള്ള ഭരണസംവിധാനം. ‘പക്ഷേ നേരെ വാ നേരെ പോ’ എന്നതാണ് ജർമൻ ശൈലി. നാലു ലക്ഷം പേരെയാണ് തൊഴിൽ മേഖലയ്ക്ക് ഒരു വർഷം ആവശ്യം. എങ്ങനെ ഈ അവസരം നിങ്ങൾക്കു പ്രയോജനപ്പെടുത്താം. വായിക്കാം ‘ജർമനി അൺലോക്ക്ഡ്’ രണ്ടാം ഭാഗത്തിൽ. 

English Summary:

A Guide to Migration, Education, and Employment Opportunities- Germany Unlocked: Series Part 1

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT