കുഴഞ്ഞുവീണു മരിച്ചു എന്നെഴുതിത്തള്ളാമായിരുന്ന ഒരു കേസ്. അങ്ങനെയായിരുന്നു തായ്‌ലൻഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരി കോയ്‌യുടെ മരണം. മുൻകൂട്ടി അറിയാതിരുന്ന ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാരും വിധിയെഴുതി. പക്ഷേ, വീട്ടിൽനിന്ന് പൂർണ ആരോഗ്യത്തോടെ പുറത്തേക്ക് പോയ മകൾ, അതേവരെ അറിവില്ലാത്ത ഒരു അസുഖം മൂർച്ഛിച്ച് മരിച്ചു എന്ന് വിശ്വസിക്കാൻ കോയ്‌യുടെ അമ്മയ്ക്ക് മനസ്സുവന്നില്ല. പിന്നാലെയാണ് മകളുടെ ഫോണുകളും പണവും വിലകൂടിയ ബാഗും നഷ്ടപ്പെട്ടു എന്നുകൂടി അവരറിയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോയ്‌യുടെ അമ്മ പൊലീസിൽ പരാതി നൽകി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. അവരുടെ കാറിൽ നിന്ന് പൊലീസ് സയനൈഡ് കൂടി കണ്ടെത്തിയതോടെ ആകസ്മികമായിരുന്നില്ല, കോയ്‌യുടെ മരണം എന്ന് തെളിഞ്ഞു. പക്ഷേ, തായ്‌ലൻഡ് അന്നോളം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളിയുടെ യഥാർഥ മുഖം പുറത്തുവരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...

കുഴഞ്ഞുവീണു മരിച്ചു എന്നെഴുതിത്തള്ളാമായിരുന്ന ഒരു കേസ്. അങ്ങനെയായിരുന്നു തായ്‌ലൻഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരി കോയ്‌യുടെ മരണം. മുൻകൂട്ടി അറിയാതിരുന്ന ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാരും വിധിയെഴുതി. പക്ഷേ, വീട്ടിൽനിന്ന് പൂർണ ആരോഗ്യത്തോടെ പുറത്തേക്ക് പോയ മകൾ, അതേവരെ അറിവില്ലാത്ത ഒരു അസുഖം മൂർച്ഛിച്ച് മരിച്ചു എന്ന് വിശ്വസിക്കാൻ കോയ്‌യുടെ അമ്മയ്ക്ക് മനസ്സുവന്നില്ല. പിന്നാലെയാണ് മകളുടെ ഫോണുകളും പണവും വിലകൂടിയ ബാഗും നഷ്ടപ്പെട്ടു എന്നുകൂടി അവരറിയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോയ്‌യുടെ അമ്മ പൊലീസിൽ പരാതി നൽകി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. അവരുടെ കാറിൽ നിന്ന് പൊലീസ് സയനൈഡ് കൂടി കണ്ടെത്തിയതോടെ ആകസ്മികമായിരുന്നില്ല, കോയ്‌യുടെ മരണം എന്ന് തെളിഞ്ഞു. പക്ഷേ, തായ്‌ലൻഡ് അന്നോളം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളിയുടെ യഥാർഥ മുഖം പുറത്തുവരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴഞ്ഞുവീണു മരിച്ചു എന്നെഴുതിത്തള്ളാമായിരുന്ന ഒരു കേസ്. അങ്ങനെയായിരുന്നു തായ്‌ലൻഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരി കോയ്‌യുടെ മരണം. മുൻകൂട്ടി അറിയാതിരുന്ന ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാരും വിധിയെഴുതി. പക്ഷേ, വീട്ടിൽനിന്ന് പൂർണ ആരോഗ്യത്തോടെ പുറത്തേക്ക് പോയ മകൾ, അതേവരെ അറിവില്ലാത്ത ഒരു അസുഖം മൂർച്ഛിച്ച് മരിച്ചു എന്ന് വിശ്വസിക്കാൻ കോയ്‌യുടെ അമ്മയ്ക്ക് മനസ്സുവന്നില്ല. പിന്നാലെയാണ് മകളുടെ ഫോണുകളും പണവും വിലകൂടിയ ബാഗും നഷ്ടപ്പെട്ടു എന്നുകൂടി അവരറിയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോയ്‌യുടെ അമ്മ പൊലീസിൽ പരാതി നൽകി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. അവരുടെ കാറിൽ നിന്ന് പൊലീസ് സയനൈഡ് കൂടി കണ്ടെത്തിയതോടെ ആകസ്മികമായിരുന്നില്ല, കോയ്‌യുടെ മരണം എന്ന് തെളിഞ്ഞു. പക്ഷേ, തായ്‌ലൻഡ് അന്നോളം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളിയുടെ യഥാർഥ മുഖം പുറത്തുവരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴഞ്ഞുവീണു മരിച്ചു എന്നെഴുതിത്തള്ളാമായിരുന്ന ഒരു കേസ്. അങ്ങനെയായിരുന്നു തായ്‌ലൻഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരി കോയ്‌യുടെ മരണം. മുൻകൂട്ടി അറിയാതിരുന്ന ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാരും വിധിയെഴുതി. പക്ഷേ, വീട്ടിൽനിന്ന് പൂർണ ആരോഗ്യത്തോടെ പുറത്തേക്ക് പോയ മകൾ, അതേവരെ അറിവില്ലാത്ത ഒരു അസുഖം മൂർച്ഛിച്ച് മരിച്ചു എന്ന് വിശ്വസിക്കാൻ കോയ്‌യുടെ അമ്മയ്ക്ക് മനസ്സുവന്നില്ല. പിന്നാലെയാണ് മകളുടെ ഫോണുകളും പണവും വിലകൂടിയ ബാഗും നഷ്ടപ്പെട്ടു എന്നുകൂടി അവരറിയുന്നത്.

മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോയ്‌യുടെ അമ്മ പൊലീസിൽ പരാതി നൽകി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. അവരുടെ കാറിൽ നിന്ന് പൊലീസ് സയനൈഡ് കൂടി കണ്ടെത്തിയതോടെ ആകസ്മികമായിരുന്നില്ല, കോയ്‌യുടെ മരണം എന്ന് തെളിഞ്ഞു. പക്ഷേ, തായ്‌ലൻഡ് അന്നോളം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളിയുടെ യഥാർഥ മുഖം പുറത്തുവരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 

നേരത്തേ കുഴഞ്ഞുവീണു മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവർ പലരും, പിടിയിലായ പ്രതിയുമായി സൗഹൃദബന്ധം ഉള്ളവരായിരുന്നു എന്ന വെളിപ്പെടുത്തലുമായി ചിലർ പൊലീസിനെ സമീപിച്ചു. അതോടെ തെളിഞ്ഞത് ഏഴ് വർഷത്തെ കൊലപാതകപരമ്പരയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളായിരുന്നു.

ADVERTISEMENT

∙ പിടികൂടിയ സംശയം

കോയ്‌യുടെ മരണത്തെത്തുടർന്ന് പിടിയിലായ മുപ്പത്തിയാറുകാരി സരാരത്ത് അവളോട് അടുപ്പം സ്ഥാപിച്ചിട്ട് അധികകാലം ആയിരുന്നില്ല. പക്ഷേ, അതിനിടെ പലതവണ ഇരുവരും യാത്രകൾ ചെയ്തിരുന്നു. ഒരുപാട് ബുദ്ധ ദേവാലയങ്ങൾ ഉള്ള പടിഞ്ഞാറൻ തായ്‌ലൻഡിലെ റാച്ചബുരിയിലേക്ക് കോയ്‌യെ പലതവണ സരാരത്ത് കൊണ്ടുപോയി. നദിയിലേക്ക് മീനുകളെ ഒഴുക്കിവിടുന്ന പൂജ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. അങ്ങനെയൊരു യാത്രയ്ക്ക് ഒടുവിലായിരുന്നു കോയ്‌യുടെ മരണവും. പെട്ടെന്ന് അസ്വസ്ഥത തോന്നി നദീതീരത്ത് കുഴഞ്ഞുവീണ കോയ് നിമിഷങ്ങൾക്കകം മരിക്കുക‌യായിരുന്നു.

മരണസ്ഥലത്തുനിന്ന് മുങ്ങിയ സരാരത്ത് കോയ്‌യുടെ ശവസംസ്കാരച്ചടങ്ങുകളിലൊന്നും പങ്കെടുത്തില്ല. മകളുടെ കയ്യിലുണ്ടായിരുന്ന പണവും ഫോണുകളും ബാഗും നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ കോയ്‌യുടെ അമ്മ സരാരത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടികളൊന്നും ലഭിച്ചില്ല. കൊല ചെയ്ത് തഴക്കം വന്ന കൊലയാളിക്ക് പിടിക്കപ്പെടില്ലെന്ന് തോന്നിയ ആ അമിതമായ ആത്മവിശ്വാസമാണ് ദുരൂഹമായിരുന്ന ഒരുപാട് മരണങ്ങളുടെ കെട്ടഴിച്ചത്. കോയ്‌യുടെ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തി. സരാരത്തിന്റെ കാറിൽ നിന്ന് സയനൈഡ് കണ്ടെടുക്കുക കൂടി ചെയ്തതോടെ പൊലീസ് അറസ്റ്റിലേക്കു നീങ്ങി.

സരാരത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തായ്‌ലൻഡ് ഡപ്യൂട്ടി നാഷനൽ പൊലീസ് ചീഫ് സുരചേറ്റ് ഹക്പാൻ അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം. (Photo by Lillian SUWANRUMPHA / AFP)

കൊലപാതകത്തിന് അറസ്റ്റ് ചെയ്ത സരാരത്തിന്റെ ചിത്രം മാധ്യമങ്ങളിൽ വന്നതോടെ കഥ മാറി. തായ് പൊലീസ് ഓഫിസുകളിലേക്ക് എത്തിയ പലർക്കും പറയാനുണ്ടായിരുന്നത് ഒരേ കഥ. മരണത്തിന് മുൻപ് പ്രിയപ്പെട്ടവർ പലരും അവസാന നിമിഷങ്ങൾ ചെലവഴിച്ചത് സരാരത്തിനൊപ്പമായിരുന്നുവെന്നാണ് അവരിലേറെയും പറഞ്ഞത്. എല്ലാവരും മരിച്ചതാവട്ടെ പെട്ടെന്ന് കുഴഞ്ഞുവീണിട്ടും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയസ്തംഭനം എന്നെഴുതിയിരുന്ന അത്തരം മരണങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. തായ്‌ലൻഡിലെ വിവിധ പ്രവിശ്യകളിൽ നിന്നായി ആയിരത്തോളം സാക്ഷിമൊഴികളെടുത്ത് മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ തെളിഞ്ഞത് 14 കൊലപാതകങ്ങൾ!

ADVERTISEMENT

∙ പിടിക്കപ്പെടുമ്പോൾ നാല് മാസം ഗർഭിണി

പൊലീസിന്റെ പിടിയിലാവുമ്പോൾ നാല് മാസം ഗർഭിണി ആയിരുന്നു സരാരത്ത്. 2015 മുതൽ നടത്തിയ കൊലപാതകങ്ങളിൽ പലതിനും ഇതിനിടെ തെളിവ് ലഭിച്ചെങ്കിലും തായ്‌ലൻഡിനെ ഞെട്ടിച്ച കൊല മറ്റൊന്നായിരുന്നു. കോയ്‌യുടെ മരണത്തിന് ഒരുമാസം മുൻപ് റാച്ചബുരിയിൽ വച്ച് തന്റെ കുഞ്ഞിന്റെ അച്ഛനെയും സരാരത്ത് കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു; മുപ്പത്തിയാറുകാരനായ സുതിസാക്ക്. ആളുകൾക്ക് പണം പലിശയ്ക്ക് നൽകുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്ന് കുറച്ചകലെ മാറി സരാരത്തിനൊപ്പം വാടകവീട്ടിലായിരുന്നു താമസം.

നിം മുൻപ് കണ്ട അതേ രീതിയിൽ  കൈയോ കാലോ ഒരു പൊടി പോലും അനങ്ങാതെ കിടക്കുന്നത് കണ്ട് എനിക്ക് പേടി തോന്നി. അയൽക്കാരെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേക്കും നിം മരിച്ചിരുന്നു. ഹൃദയസ്തംഭനമുണ്ടായാണ് മരണം നടന്നത്.

ഡോക്ടർ നിഫാൻ

സരാരത്ത് പിടിക്കപ്പെട്ടതിനു ശേഷമാണ് തന്റെ മകന്റെ മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി സുതിസാക്കിന്റെ അമ്മ രംഗത്തെത്തിയത്. സരാരത്ത് ഗർഭിണി ആയിരുന്നുവെന്നും മകന്റെ മരണശേഷം സരാരത്തിനും ജനിക്കാൻ പോകുന്ന കുട്ടിക്കുമായി സ്വത്ത് മുഴുവൻ നൽകിയിരുന്നെന്നും എന്നാൽ പിന്നീട് സ്വഭാവത്തിൽ അസ്വാഭാവികതകൾ ഉണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഇരുവരും ഒന്നിച്ചു താമസിച്ച വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു സുതിസാക്കിനെ. മരണദിവസം രണ്ടുപേരും കൂടി പുറത്തുപോയിരുന്നു. വഴിയിൽ വച്ച് സുതിസാക്ക് ഛർദിച്ചു. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് മരിക്കുന്നത്.

താൻ തുണി കഴുകാനായി പുറത്തേക്ക് പോയെന്നും തിരികെ വന്നപ്പോൾ സുതിസാക്ക് കണ്ണു തുറിച്ച് കിടക്കയിൽ മരിച്ചു കിടക്കുകയായിരുന്നുവെന്നുമാണ് സരാരത്ത് എല്ലാവരോടും പറഞ്ഞിരുന്നത്. മൂക്കിൽ നിന്ന് ചോരയൊഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹത്തിന്റെ വായയുടെ ഭാഗം പച്ചനിറത്തിലായിരുന്നു. ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രിയിൽനിന്ന് അറിയിച്ചത്. പൊലീസ് അന്വേഷണത്തിൽ ഹൃദ്രോഗത്തിന് ഏറെ നാളായി സുതിസാക്ക് ചികിത്സയിലായിരുന്നുവെന്ന് സരാരത്ത് ആശുപത്രി അധികൃതരോട് പറഞ്ഞതായി കണ്ടെത്തി. അതുമാത്രമല്ല, മരണത്തിൽ തനിക്ക് ഞെട്ടലില്ലെന്നും ഹൃദ്രോഗം മോശപ്പെട്ട നിലയിലായിരുന്നുവെന്നും കൂടി വാടകവീടിന്റെ ഉടമയോട് അവർ പറഞ്ഞിരുന്നു. വായുടെ ഭാഗത്ത് കണ്ട ആ പച്ചനിറം സയനൈഡ് ഉള്ളിൽച്ചെന്നത് മൂലമാണെന്ന് വൈകാതെ പൊലീസ് ഉറപ്പിച്ചു.

സരാരത്ത് കേസുമായി ബന്ധപ്പെട്ട് തായ്‌ലൻഡ് നാഷനൽ പൊലീസ് പുറത്തുവിട്ട ടൈം ലൈൻ. (Photo by Lillian SUWANRUMPHA / AFP)
ADVERTISEMENT

∙ കൊലപാതകത്തിന് ‘പൊലീസ് പിന്തുണ’

തായ്‌ലൻഡ് പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു സരാരത്തിന്റെ മുൻ ഭർത്താവ്. പിടിക്കപ്പെടുന്നതിന് മൂന്ന് വർഷം മുൻപായിരുന്നു ഇരുവരും വിവാഹമോചിതരായത്. പക്ഷേ, അതിനു ശേഷവും ഒരുമിച്ചായിരുന്നു ഇരുവരും താമസമെന്ന് പൊലീസ് കണ്ടെത്തി. സരാരത്തിന്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകളിൽ നിന്ന്, കൊല ചെയ്യപ്പെട്ടവർ കണക്കില്ലാത്ത പണം അവൾക്ക് നൽകിയിരുന്നുവെന്നു കണ്ടെത്തി. വിവാഹമോചനത്തിനു ശേഷവും അതിൽ 80 ലക്ഷത്തോളം മുൻ ഭർത്താവിന്റെ കടങ്ങൾ വീട്ടാൻ ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്.

അതിനുശേഷം വിവാഹം കഴിച്ച്, സരാരത്ത് കൊലപ്പെടുത്തിയ സുതിസാക്കിന്റെ വാഹനം ഇരുവരും ചേർന്ന് തട്ടിയെടുത്തിരുന്നെന്നും പൊലീസ് കണ്ടെത്തി. അതുമാത്രമല്ല, 2015 മുതൽ 2023 വരെ സരാരത്ത് കൊലപ്പെടുത്തിയ 14 പേരിൽ 2 പേർ പൊലീസ് ഉദ്യോഗസ്ഥരായ വനിതകളുമായിരുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെന്ന പേരിൽ സൗഹൃദം സ്ഥാപിച്ച് സരാരത്ത് കൊലപ്പെടുത്തിയതായിരുന്നു അവരെ. സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് ഊരിപ്പോകുകയും ചെയ്തു. എല്ലാ കൊലപാതകങ്ങളിലും സ്ഥിരമായ ഒരു പാറ്റേണുണ്ടായിരുന്നു. സരാരത്തിനൊപ്പം ഭക്ഷണമോ വെള്ളമോ കഴിച്ചവർ കുഴഞ്ഞുവീണ് മരിക്കുന്നു, ഹൃദയസ്തംഭനമെന്ന് ഡോക്ടർമാർ വിധിയെഴുതുന്നു.

(Representational Image: istock/ PeopleImages)

∙ വിഡിയോ കോളിൽ കണ്ട മരണം

സരാരത്ത് പിടിയിലായ ശേഷം കൊലചെയ്യപ്പെട്ടവരുടെ ഉറ്റവർ നടത്തിയ വെളിപ്പെടുത്തലുകൾ പലതും തായ്‌ലൻഡിനെ പിടിച്ചു കുലുക്കി. അതിൽ ഹൃദയഭേദകമായ ഒന്നുണ്ടായിരുന്നു. കൊലപാതകമെന്ന് തിരിച്ചറിയാതെ ഭാര്യയുടെ മരണം വിഡിയോകോളിൽ കാണേണ്ടി വന്ന ഒരു ഭർത്താവിന്റേതായിരുന്നു അത്. റോയൽ തായ് പൊലീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടറായിരുന്നു നിഫാൻ. അദ്ദേഹത്തിന്റെ ഭാര്യ നിം 2017ലാണ് സരാരത്തിനെ പരിചയപ്പെടുന്നത്. തായ്‌ലൻഡ് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന മേൽവിലാസം ആ സൗഹൃദം എളുപ്പമാക്കി.

നിമ്മിനോട് വലിയ തുകകൾ പലപ്പോഴും സരാരത്ത് ചോദിച്ചുവാങ്ങിയിരുന്നു. ആ പണമൊന്നും തിരികെ നൽകിയതുമില്ല. 2018ൽ നിഫാന്റെ പിതാവ് അസുഖത്തെത്തുടർന്ന് മരിച്ചു. 2020ൽ നിമ്മിനും നിഫാനും രണ്ടാമത്തെ കുട്ടി ജനിക്കുകയും ചെയ്തു. ചികിത്സാചെലവുകളും ജീവിതച്ചെലവുകളും കൂടിയപ്പോൾ കടം വാങ്ങിയ പണം തിരികെ ചോദിക്കാൻ അവർ തീരുമാനിച്ചു. തുടക്കത്തിൽ വളരെ സൗഹൃദത്തിലാണ് സരാരത്ത് മറുപടി നൽകിയത്. പക്ഷേ, അധികം വൈകാതെ പ്രസവത്തിനു ശേഷം നിമ്മിന്റെ വണ്ണം കൂടി ഭംഗി നഷ്ടമായെന്നും പരമ്പരാഗത മരുന്നുകൾ കഴിച്ചാൽ ശരീരം പൂർവസ്ഥിതിയിലാകുമെന്നും നിമ്മിനെ വിശ്വസിപ്പിക്കാൻ സരാരത്തിനായി.

‘‘ഞാനന്ന് ജോലി സ്ഥലത്തായിരുന്നു. നിമ്മിനെ വിഡിയോ കോൾ ചെയ്തപ്പോൾ കുഞ്ഞിനെ നോക്കി ക്ഷീണിതയാണെന്നും കുറച്ചുനേരം കിടക്കാൻ പോകുകയാണെന്നും പറഞ്ഞു. സരാരത്ത് നൽകിയ മരുന്നും കഴിച്ച് യാത്ര പറഞ്ഞാണ് കോൾ അവസാനിച്ചത്. അൽപനേരത്തിനു ശേഷം ഒരു കാര്യം പറയാനായി വീണ്ടും വിളിച്ചപ്പോൾ മൂത്തകുട്ടിയാണ് ഫോണെടുത്തത്. അമ്മ ഉറങ്ങുകയാണെന്ന് പറഞ്ഞ് നിമ്മിനെ കാട്ടിത്തന്നു. അവൾ ഉറങ്ങുകയാണെന്ന് കരുതി. 

കുറച്ചുകഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ അതേ മുറിയിൽനിന്ന് ഫോണെടുത്ത കുട്ടിയുടെ പിന്നിൽ നിം കിടക്കുന്നത് കണ്ടു. മുൻപ് കണ്ട അതേ രീതിയിൽ കൈയോ കാലോ ഒരു പൊടി പോലും അനങ്ങാതെ കിടക്കുന്നത് കണ്ട് എനിക്ക് പേടി തോന്നി. അയൽക്കാരെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേക്കും നിം മരിച്ചിരുന്നു. ഹൃദയസ്തംഭനമുണ്ടായാണ് മരണം നടന്നത്.’’ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇക്കാര്യം ചാനലുകളിലൊന്നിനോട് നിഫാൻ വെളിപ്പെടുത്തിയത്.

∙ കൊല നടത്തിയത് പണത്തിന്

ആദ്യത്തെ കൊലപാതകങ്ങൾ തമ്മിൽ 2 വർഷത്തിന്റെ വ്യത്യാസമുണ്ടായിരുന്നെങ്കിൽ പിന്നീടുള്ള കൊലപാതകങ്ങൾ തമ്മിലെ ഇടവേള മാസങ്ങളും ആഴ്ചകളുമായി ചുരുങ്ങി. പിടിക്കപ്പെടില്ലെന്ന ആവേശത്തിനപ്പുറത്ത് പണത്തിനോടുള്ള അത്യാർത്തിയായിരുന്നു ആ കൊലകളിലേക്ക് നയിച്ചത്. പണക്കാരുമായി അടുപ്പം സ്ഥാപിക്കുക, അവരിൽ നിന്ന് പല ആവശ്യങ്ങൾക്കായി പണം വാങ്ങുക, എന്നിട്ട് കൊന്നുകളയുക എന്നതായിരുന്നു രീതി. ഈ പണം മുഴുവൻ സരാരത്ത് ഉപയോഗിച്ചിരുന്നത് ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനുമായാണ്. ചൂതാട്ടത്തിൽ പണം നഷ്ടപ്പെടുമ്പോൾ കടം ‘എന്നന്നേക്കുമായി’ തീർക്കാനുള്ള മാർഗമായിരുന്നു പിന്നീട് നടന്ന കൊലകൾ.

(Representative image: istock/ RHJ)

ഭക്ഷണത്തിലോ വെള്ളത്തിലോ അല്ലെങ്കിൽ മരുന്നിലോ സയനൈഡ് കലർത്തിയാണ് തന്റെ ഇരകളെ സരാരത്ത് കൊല ചെയ്തിരുന്നത്. കൊലപാതകത്തിനു ശേഷം ശരീരത്തിലെ ആഭരണങ്ങൾ, പണം എന്നിവയും മോഷ്ടിച്ചിരുന്നു. ഒരിക്കലും ഒരേ മേഖലയിൽ അടുപ്പിച്ച് കൊല നടത്താതിരുന്നതുകൊണ്ടു തന്നെ, പരാതി ലഭിക്കുംവരെ ഈ കൊലകൾ തമ്മിൽ ബന്ധിപ്പിക്കാൻ പൊലീസിന് ആയതുമില്ല. താരതമ്യേന മികച്ച ഹോസ്പിറ്റലുകൾ അടുത്തില്ലാത്ത സ്ഥലത്ത് ഇരകളെ യാത്രയ്ക്കായി ക്ഷണിച്ച് കൊലപ്പെടുത്താനും സരാരത്ത് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ വിശദമായ ഫൊറൻസിക് പരിശോധനയും പല കേസുകളിലും ഒഴിവായിപ്പോയി.

∙ കൊലക്കയർ കാത്ത്

സരാരത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഒരാൾ കൂടിയുണ്ടായിരുന്നു തായ്‌ലൻഡിൽ. കൊലപ്പെടുത്താൻ ശ്രമിച്ച് കഴിയാതെ പോയ ഒരേ ഒരാൾ. സരാരത്തുമായി പണമിടപാടുകൾ നടത്തിയവരിൽ ജീവിച്ചിരിക്കുന്ന ആ ഒരേയൊരു യുവതിയെ പൊലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. സരാരത്ത് പിടിയിലായെന്നറിഞ്ഞിട്ടും അനുഭവം വെളിപ്പെടുത്താൻ ആദ്യമൊന്നും അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ മാറുമെന്ന് വിശ്വസിപ്പിച്ച് അവർക്ക് നൽകിയ ഗുളികയിലാണ് സയനൈഡ് കലർത്തിയിരുന്നത്. പക്ഷേ, ഗുളിക പൂർണമായി കഴിക്കാതിരുന്നതുകൊണ്ട് ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷം അവർ ജീവിതത്തിലേക്ക് തിരികെ വരുകയായിരുന്നു.

സരാരത്ത് കേസുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തുന്ന തായ്‌ലൻഡ് നാഷനൽ പൊലീസ് ഉദ്യോഗസ്ഥർ. (Photo by Lillian SUWANRUMPHA / AFP)

സരാരത്തിന്റെ അറസ്റ്റ് തായ്‌ലൻ‍ഡിൽ വലിയ കോളിളക്കംതന്നെ സൃഷ്ടിച്ചു. സയനൈഡ് ലഭിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്നും അതു സംബന്ധിച്ച് സർക്കാർ നിയമനിർമാണം നടത്തണമെന്നും ആവശ്യമുയർന്നു. 14 പേരെയെങ്കിലും കൊലപ്പെടുത്തിയ സരാരത്തിന് കൊലക്കയർ വിധിക്കണമെന്നായിരുന്നു പൊതുജനാഭിപ്രായം. പക്ഷേ, അതിൽനിന്ന് തടയുന്ന ഒന്നുണ്ടായിരുന്നു; സരാരത്തിന്റെ ഗർഭം. ഗർഭിണിയായ ഒരാളെ വധശിക്ഷയ്ക്ക് വിധിക്കാൻ പാടില്ലെന്നാണ് തായ്‌ലൻഡിലെ നിയമം. പക്ഷേ, അറസ്റ്റിനെത്തുടർന്നുണ്ടായ സമ്മർദങ്ങളിൽ ആ ഗർഭം അലസി. നിലവിൽ തായ്‌ലൻഡിലെ ജയിലിൽ കഴിയുന്ന സരാരത്തിനെ വധശിക്ഷയ്ക്ക് വിധിച്ചില്ലെങ്കിൽ ജീവിതാവസാനം വരെ പുറത്തുവിടരുതെന്നാണ് തായ്‌ലൻഡ് ജനതയുടെ ആവശ്യം. സരാരത്തിന്റെ ഇരകളിൽ ഇനിയും തിരിച്ചറിയപ്പെടാത്തവരും ഉണ്ടാകാമെന്നും അവർ ഭയക്കുന്നു.

English Summary:

The Story of Sararat Rangsiwuthaporn: Thailand's Notorious Cyanide Killer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT