കാലാവസ്ഥയിലെ ഓരോ മാറ്റവും ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കുമെന്നാണ് പുതിയ പഠനങ്ങളും സംഭവവികാസങ്ങളും പറയുന്നത്. സമാധാനത്തോടെ ജീവിതം നയിച്ചിരുന്നവരെല്ലാം ഏതെങ്കിലും രീതിയിൽ കാലാവസ്ഥയുടെ ഭീതിജനകമായ മാറ്റങ്ങൾക്ക് ഇരയായേക്കുമെന്നാണ് മുന്നറിയിപ്പ്. മുൻപൊരിക്കലും പ്രതിസന്ധി നേരിട്ടില്ലാത്തവർ പോലും പേമാരിക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും ചുഴലിക്കാറ്റിനും ഇരയാകുന്നു. നിമിഷങ്ങൾക്കുള്ളിലാണ് കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നത്. രാജ്യാന്തരതലത്തിലെ കാലാവസ്ഥയിലെ വൻ മാറ്റങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയായേക്കാം എന്നാണ് പുതിയ ഗവേഷണ റിപ്പോർട്ടുകൾ പറയുന്നത്. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഗൾഫ് സ്ട്രീം ഉൾപ്പെടുന്ന അറ്റ്ലാന്റിക് സമുദ്ര പ്രവാഹങ്ങൾ. എന്നാൽ ഇതിലെ ഒരു നിർണായക സംവിധാനം 2030കളുടെ അവസാനത്തോടെ തകരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ‍ ലോകത്തെ മൊത്തം കാലാവസ്ഥയും പരിസ്ഥിതിയും മാറിമറിയും. മാത്രവുമല്ല, അതിന്റെ പ്രതിഫലനം നൂറ്റാണ്ടോളം തുടരുകയും ചെയ്യും. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലോകത്തിലെ പ്രശസ്തരായ 41 പരിസ്ഥിതി ഗവേഷരുടെ കൂട്ടായ്മയാണ് നൽകിയിരിക്കുന്നത്.

കാലാവസ്ഥയിലെ ഓരോ മാറ്റവും ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കുമെന്നാണ് പുതിയ പഠനങ്ങളും സംഭവവികാസങ്ങളും പറയുന്നത്. സമാധാനത്തോടെ ജീവിതം നയിച്ചിരുന്നവരെല്ലാം ഏതെങ്കിലും രീതിയിൽ കാലാവസ്ഥയുടെ ഭീതിജനകമായ മാറ്റങ്ങൾക്ക് ഇരയായേക്കുമെന്നാണ് മുന്നറിയിപ്പ്. മുൻപൊരിക്കലും പ്രതിസന്ധി നേരിട്ടില്ലാത്തവർ പോലും പേമാരിക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും ചുഴലിക്കാറ്റിനും ഇരയാകുന്നു. നിമിഷങ്ങൾക്കുള്ളിലാണ് കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നത്. രാജ്യാന്തരതലത്തിലെ കാലാവസ്ഥയിലെ വൻ മാറ്റങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയായേക്കാം എന്നാണ് പുതിയ ഗവേഷണ റിപ്പോർട്ടുകൾ പറയുന്നത്. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഗൾഫ് സ്ട്രീം ഉൾപ്പെടുന്ന അറ്റ്ലാന്റിക് സമുദ്ര പ്രവാഹങ്ങൾ. എന്നാൽ ഇതിലെ ഒരു നിർണായക സംവിധാനം 2030കളുടെ അവസാനത്തോടെ തകരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ‍ ലോകത്തെ മൊത്തം കാലാവസ്ഥയും പരിസ്ഥിതിയും മാറിമറിയും. മാത്രവുമല്ല, അതിന്റെ പ്രതിഫലനം നൂറ്റാണ്ടോളം തുടരുകയും ചെയ്യും. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലോകത്തിലെ പ്രശസ്തരായ 41 പരിസ്ഥിതി ഗവേഷരുടെ കൂട്ടായ്മയാണ് നൽകിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥയിലെ ഓരോ മാറ്റവും ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കുമെന്നാണ് പുതിയ പഠനങ്ങളും സംഭവവികാസങ്ങളും പറയുന്നത്. സമാധാനത്തോടെ ജീവിതം നയിച്ചിരുന്നവരെല്ലാം ഏതെങ്കിലും രീതിയിൽ കാലാവസ്ഥയുടെ ഭീതിജനകമായ മാറ്റങ്ങൾക്ക് ഇരയായേക്കുമെന്നാണ് മുന്നറിയിപ്പ്. മുൻപൊരിക്കലും പ്രതിസന്ധി നേരിട്ടില്ലാത്തവർ പോലും പേമാരിക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും ചുഴലിക്കാറ്റിനും ഇരയാകുന്നു. നിമിഷങ്ങൾക്കുള്ളിലാണ് കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നത്. രാജ്യാന്തരതലത്തിലെ കാലാവസ്ഥയിലെ വൻ മാറ്റങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയായേക്കാം എന്നാണ് പുതിയ ഗവേഷണ റിപ്പോർട്ടുകൾ പറയുന്നത്. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഗൾഫ് സ്ട്രീം ഉൾപ്പെടുന്ന അറ്റ്ലാന്റിക് സമുദ്ര പ്രവാഹങ്ങൾ. എന്നാൽ ഇതിലെ ഒരു നിർണായക സംവിധാനം 2030കളുടെ അവസാനത്തോടെ തകരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ‍ ലോകത്തെ മൊത്തം കാലാവസ്ഥയും പരിസ്ഥിതിയും മാറിമറിയും. മാത്രവുമല്ല, അതിന്റെ പ്രതിഫലനം നൂറ്റാണ്ടോളം തുടരുകയും ചെയ്യും. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലോകത്തിലെ പ്രശസ്തരായ 41 പരിസ്ഥിതി ഗവേഷരുടെ കൂട്ടായ്മയാണ് നൽകിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥയിലെ ഓരോ മാറ്റവും ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കുമെന്നാണ് പുതിയ പഠനങ്ങളും സംഭവവികാസങ്ങളും പറയുന്നത്. സമാധാനത്തോടെ ജീവിതം നയിച്ചിരുന്നവരെല്ലാം ഏതെങ്കിലും രീതിയിൽ കാലാവസ്ഥയുടെ ഭീതിജനകമായ മാറ്റങ്ങൾക്ക് ഇരയായേക്കുമെന്നാണ് മുന്നറിയിപ്പ്. മുൻപൊരിക്കലും പ്രതിസന്ധി നേരിട്ടില്ലാത്തവർ പോലും പേമാരിക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും ചുഴലിക്കാറ്റിനും ഇരയാകുന്നു. നിമിഷങ്ങൾക്കുള്ളിലാണ് കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നത്. രാജ്യാന്തരതലത്തിലെ കാലാവസ്ഥയിലെ വൻ മാറ്റങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയായേക്കാം എന്നാണ് പുതിയ ഗവേഷണ റിപ്പോർട്ടുകൾ പറയുന്നത്.

ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഗൾഫ് സ്ട്രീം ഉൾപ്പെടുന്ന അറ്റ്ലാന്റിക് സമുദ്ര പ്രവാഹങ്ങൾ. എന്നാൽ ഇതിലെ ഒരു നിർണായക സംവിധാനം 2030കളുടെ അവസാനത്തോടെ തകരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ‍ ലോകത്തെ മൊത്തം കാലാവസ്ഥയും പരിസ്ഥിതിയും മാറിമറിയും. മാത്രവുമല്ല, അതിന്റെ പ്രതിഫലനം നൂറ്റാണ്ടോളം തുടരുകയും ചെയ്യും. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലോകത്തിലെ പ്രശസ്തരായ 41 പരിസ്ഥിതി ഗവേഷരുടെ കൂട്ടായ്മയാണ് നൽകിയിരിക്കുന്നത്.

ഹിമപാളികൾ. Representative image: (Photo: Eloi_Omella/istockphoto)
ADVERTISEMENT

അറ്റ്‌ലാന്റിക് സമുദ്രവുമായി ചേർന്നു ജീവിക്കുന്ന നോർഡിക് രാജ്യങ്ങൾക്കാണ് ആദ്യഘട്ടമെന്ന നിലയിൽ മുന്നറിയിപ്പു സന്ദേശം നൽകിയത്. ഡെന്മാർക്ക്, നോർവോ, സ്വീഡൻ, ഫിൻലൻഡ്, ഐസ്‍ലൻഡ്, ഗ്രീൻലൻഡ് എന്നിവയ്ക്കാണ് മുന്നറിയിപ്പ്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ആരും ഇതു സംബന്ധിച്ച പരിഹാര നടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പെൻസിൽവാനിയ സർവകലാശാലയിലെ ക്ലൈമറ്റോളജിസ്റ്റ് മെക്കേൽ മന്നിന്റെ നേതൃത്വത്തിൽ രാജ്യങ്ങൾക്ക് തുറന്ന കത്തെഴുതിയത്. എന്താണ് യഥാർഥത്തിൽ അറ്റ്‌ലാന്റിക് സമുദ്രപ്രവാഹങ്ങൾക്കു സംഭവിക്കുന്നത്? അതറിയും മുൻപ് ചില കാര്യങ്ങൾ പരിചയപ്പെടാനുണ്ട്.

∙ ചൂടും തണുപ്പും മാറിമാറി

ഭൂമിയുടെ വിവിധ ഭാഗങ്ങളിലെ താപനില നിയന്ത്രിക്കുന്നതിൽ സമുദ്രപ്രവാഹങ്ങൾക്ക് നിർണായക പങ്കുണ്ട്. താപം പലവിധത്തിൽ പങ്കുവച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. അതിലെ ഒരു ഘടകമാണ് അറ്റ്ലാന്റിക് മെറിഡിയനൽ ഓവർടേണിങ് സർക്കുലേഷൻ (എഎംഒസി). സമുദ്രപ്രവാഹമെല്ലാം ഒരു കൺവയർ ബെൽറ്റ് പോലെ പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെ പാളികളിലെ ചൂടുള്ള ഉപ്പുവെള്ളത്തെ വടക്കോട്ട് ഒഴുക്കുന്നതും തുടർന്ന് തെക്കോട്ട് തണുത്ത ജലത്തിന്റെ ആഴത്തിലുള്ള ഒഴുക്ക് സംഭവിക്കുന്നതും പ്രകൃതിയൊരുക്കിയ എഎംഒസി സംവിധാനം വഴിയാണ്.

അറ്റ്‌ലാന്റിക് സമുദ്രം. (Photo by Bill INGALLS / NASA / AFP)

∙ ഗൾഫ് സ്ട്രീമിൽ എന്താണ് സംഭവിക്കുന്നത്?

ADVERTISEMENT

മെക്‌സിക്കൻ ഉൾക്കടലിൽ ഉദ്ഭവിച്ച് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ഒഴുകുന്ന ശക്തമായ, ചൂടുള്ള ജല പ്രവാഹമാണ് ഗള്‍ഫ് സ്ട്രീം. ഫ്‌ളോറിഡ കടലിടുക്കിലൂടെ ഒഴുകി വടക്കുപടിഞ്ഞാറന്‍ യൂറോപ്പിന്റെ ഭാഗത്തേക്ക് എത്തുമ്പോള്‍ ഇതിനെ ‘നോര്‍ത്ത് അറ്റ്ലാന്റിക് കറന്റ്’ എന്ന് വിളിക്കുന്നു. ഇത് സാധാരണഗതിയില്‍ 100 കിലോമീറ്റര്‍ വീതിയിലും 800-1200 മീറ്റര്‍ ആഴത്തിലുമാണ് പ്രവഹിക്കുന്നത്. ജലോപരിതലത്തില്‍ സെക്കന്‍ഡിൽ ഏകദേശം 2.5 മീറ്റര്‍ വേഗമാണ് ഇതിനുളളത്. ഫ്‌ളോറിഡ കടലിടുക്കിലൂടെ ഒരു സെക്കന്‍ഡില്‍ ഗള്‍ഫ് സ്ട്രീമിന്റെ 30 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് കടന്നുപോകുന്നതെന്നും കണക്കാക്കുന്നു.

ഭൂമിയുടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് ലവണാംശമുള്ള ചൂടു വെള്ളം പ്രവഹിക്കുന്നത് ഗള്‍ഫ് സ്ട്രീം വഴിയാണ്. യൂറോപ്പ്, യുകെ, അമേരിക്കയുടെ കിഴക്കന്‍ തീരം എന്നിവിടങ്ങളില്‍ എത്തുമ്പോള്‍ പ്രവാഹത്തിന്റെ ചൂട് കുറഞ്ഞുവരുന്നു. ഇത് മഞ്ഞ് ആയി ഉറയുന്ന സമയത്ത് കടല്‍ ജലത്തിൽ ഉപ്പ് അവശേഷിക്കുന്നു. ഈ ഉപ്പ് മൂലം ജലത്തിന്റെ സാന്ദ്രത വർധിക്കുന്നു. അതോടെ ജലം കടലിന്റെ തെക്കൻ മേഖലയിലെ ആഴങ്ങളിലേക്ക് പോകുന്നു. 

പിന്നീട് ഈ ജലം കടലിന്റെ ഉപരിതലത്തിലേക്കും വലിക്കപ്പെടുന്നു. ഇത് വഴി ഉപരിതലത്തിൽ ചൂടേറും. ഇതിനെയാണ് അപ്‌വെല്ലിങ് (upwelling) എന്നു പറയുന്നത്. സമുദ്രത്തിൽ ചിലയിടങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ കണ്ടുവരുന്ന പ്രതിഭാസമാണിത്. ഉപരിതല കാറ്റുമൂലമാണ് പ്രധാനമായും അപ്‌വെല്ലിങ് സംഭവിക്കുന്നതെങ്കിലും സമുദ്രത്തിൽ കാറ്റുള്ള എല്ലായിടത്തും അതുണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

∙ ദുരന്തം വൈകില്ല, 2025ൽത്തന്നെ തുടക്കമിടും?

ഉത്തരാർധ ഗോളത്തില്‍ ആവശ്യത്തിനു ചൂടു നല്‍കുന്നത് എഎംഒസിയാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഇതില്ലാതെ വന്നാൽ യൂറോപ്പിന്റെ വലിയൊരു ഭാഗം കടുത്ത തണുപ്പിലേക്കു പോകാം. ഇതെല്ലാം അത്ര പെട്ടെന്ന് സംഭവിക്കില്ല എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ പുതിയ പഠനങ്ങള്‍ പറയുന്നത് അടുത്ത പതിറ്റാണ്ടുകളിൽ തന്നെ ഇത് സംഭവിച്ചേക്കാമെന്നാണ്. ഒരുപക്ഷേ 2025ല്‍ തന്നെ ഇതിനു തുടക്കമിട്ടേക്കാം. ആഗോള പരിസ്ഥിതി, കാലാവസ്ഥാ രീതികൾ, സമുദ്ര ആവാസവ്യവസ്ഥകൾ, മനുഷ്യ സമൂഹങ്ങൾ എന്നിവയിൽ അഗാധവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാകും ഈ പ്രതിഭാസത്തിന്റെ തകർച്ച.

(Photo: Halfpoint/istockphoto)
ADVERTISEMENT

നിർണായകമായ എഎംഒസി സംവിധാനം ഏറെ വൈകാതെ നിലച്ചേക്കാമെന്നാണ് സമീപ വർഷങ്ങളിൽ നടന്ന നിരവധി പഠനങ്ങൾ പറയുന്നത്. ഇത് എപ്പോൾ തകരുമെന്ന് മുൻകൂട്ടി കണക്കാക്കാൻ പക്ഷേ പുതിയ ഡേറ്റ വിലയിരുത്തി അത്യാധുനിക മോഡലുകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. 2037നും 2064നും ഇടയിൽ ഒരു തകർച്ച സംഭവിക്കാമെന്നാണ് നിലവിലെ പ്രവചനം. 2050ൽ സംവിധാനമാകെ തകരാൻ സാധ്യതയുണ്ടെന്നും ചില ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത്, ഇത്രയും കാലം മനുഷ്യന്റെ സുഖജീവിതത്തിനായി പ്രകൃതി ഒരുക്കിയ കാലാവസ്ഥാ സംവിധാനം മനുഷ്യന്റെ തന്നെ ഇടപെടലിൽ തകരും.

‘ഇത് ശരിക്കും ആശങ്കാജനകമാണ്,’ എന്നാണ് നെതർലൻഡ്‌സിലെ യൂട്രെക്റ്റ് സർവകലാശാലയിലെ സമുദ്ര-അന്തരീക്ഷ ഗവേഷകൻ റെനെ വാൻ വെസ്റ്റൻ വ്യക്തമാക്കിയത്. എൽ നിനോ, കഠിന ചൂട്, വരൾച്ച, പ്രളയം തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്റെ എല്ലാ പ്രതിസന്ധികളും ഇപ്പോൾ മുൻ വർഷങ്ങളിലേതിനേക്കാൾ കൂടിയിട്ടുണ്ട്, അത് ഇനിയും തുടരും. ഇതോടൊപ്പം എഎംഒസി തകർച്ച കൂടി സംഭവിച്ചാൽ കാലാവസ്ഥ കൂടുതൽ വികലമാകുമെന്നും വിദഗ്ധർ പറയുന്നു.

∙ മഴക്കാലത്ത് മഞ്ഞുപെയ്യും!

എഎംഒസി ഒരു കൺവയർ ബെൽറ്റ് പോലെയാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തേ പറഞ്ഞല്ലോ. ദക്ഷിണാർധഗോളത്തിൽ നിന്നും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നും ചൂടുള്ള ഉപരിതല ജലം വലിച്ചെടുത്ത് തണുത്ത വടക്കൻ അറ്റ്ലാന്റിക്കിൽ എത്തിക്കുന്നതാണ് ഇതിന്റെ രീതി. തണുത്തതും ലവാണാംശമുള്ളതുമായ വെള്ളം പിന്നീട് തെക്കോട്ട് ഒഴുകുന്നു. ഈ സംവിധാനം ദക്ഷിണാർധഗോളത്തിന്റെ ഭാഗങ്ങൾ അമിതമായി ചൂടാകുന്നതിൽ നിന്നും വടക്കൻ അർധഗോളത്തിന്റെ ചില ഭാഗങ്ങളെ അസഹനീയമായ തണുപ്പിൽ നിന്നും സംരക്ഷിക്കുന്നു. ഇതോടൊപ്പം സമുദ്ര ആവാസവ്യവസ്ഥയിൽ ജീവൻ നിലനിർത്താൻ വേണ്ട പോഷകങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.

എഎംഒസി തകർച്ചയുടെ ആഘാതം ലോകത്തിന്റെ ചില ഭാഗങ്ങളെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാക്കുമെന്നാണ് നിഗമനം. തകർച്ചയ്ക്കു ശേഷമുള്ള ദശാബ്ദങ്ങളിൽ ആർട്ടിക്കിലെ മഞ്ഞു പാളികൾ തെക്കോട്ട് നീങ്ങാൻ തുടങ്ങും. 100 വർഷത്തിനുശേഷം, ഇംഗ്ലണ്ടിന്റെ തെക്കൻ തീരം വരെ ഇത് വ്യാപിച്ചേക്കും. അങ്ങനെ സംഭവിച്ചാൽ യൂറോപ്പിലെ ശരാശരി താപനില കുറയും. ആമസോൺ മഴക്കാടുകളുടെ ഋതുക്കളിൽ വലിയ മാറ്റംവരും. നിലവിലെ വരണ്ട കാലം മഴയുള്ള മാസങ്ങളായും മഴക്കാലം വരണ്ട കാലമായും മാറും.

Creative Image: Jain David M/ Manorama Online

∙ വില്ലൻ മനുഷ്യൻ; തിരിച്ചടിയും ശക്തം

എഎംഒസിയുടെ സ്ഥിരതയ്ക്കും നിലനിൽപ്പിനും തന്നെ ഭീഷണിയാകുന്നത് മനുഷ്യന്റെ ഇടപെടലാണെന്നതാണ് സത്യം. വർധിച്ച തോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് അന്തരീക്ഷവും സമുദ്രങ്ങളും ചൂടാകുന്നതിനും ഗ്രീൻലാൻഡിലെ ഉൾപ്പെടെ മഞ്ഞുപാളികൾ ത്വരിതഗതിയിൽ ഉരുകുന്നതിനും കാരണമാകുന്നു. മഞ്ഞ് ഉരുകുന്നതിൽ നിന്നുള്ള ശുദ്ധജല പ്രവാഹം സമുദ്രജലത്തിന്റെ ലവണാംശവും സാന്ദ്രതയും കുറയ്ക്കുന്നു. ഇത് എഎംഒസി വഴിയുള്ള ജലത്തിന്റെ പ്രവാഹത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ പ്രവണതകൾ തുടരുകയാണെങ്കിലാണ് എഎംഒസിക്ക് ഭീഷണി.

എഎംഒസിയുടെ തകർച്ച യൂറോപ്പിനെയും വടക്കേ അമേരിക്കൻ രാജ്യങ്ങളേയും കടുത്ത തണുപ്പിലേക്ക് നയിക്കും. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോർട്ട് പ്രകാരം എഎംഒസിയുടെ തകർച്ച യൂറോപ്പിലെ ശരാശരി ശൈത്യകാല താപനില 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ ഇടയാക്കുമെന്നാണ്. ആഗോളതലത്തിൽ വരുന്ന കാലാവസ്ഥാ മാറ്റവും ഭീതിജനകമാണ്. തെക്കൻ അർധഗോളത്തിലെ പ്രദേശങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടാമെന്ന പ്രശ്നവുമുണ്ട്.

Representational Image (Photo: TT/istockphoto)

എഎംഒസി ദുർബലമാകുന്നത് ആഫ്രിക്കയിലെ സഹേൽ മേഖലയിൽ വേനൽമഴയെ 30 ശതമാനം വരെ കുറയ്ക്കുകയും വരൾച്ചയെ രൂക്ഷമാക്കുകയും കൃഷിയേയും ജലസ്രോതസ്സുകളെയും ബാധിക്കുകയും ചെയ്യുമെന്നാണ് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. കാലാവസ്ഥാ പാറ്റേണുകളെ രൂപപ്പെടുത്തുന്ന ശക്തമായ വായു പ്രവാഹമായ ജെറ്റ് സ്ട്രീമിനെയും എഎംഒസി സ്വാധീനിക്കും. ഉഷ്ണ തരംഗങ്ങൾ, കൊടുങ്കാറ്റുകൾ, നീണ്ടുനിൽക്കുന്ന തണുപ്പ് എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ തീവ്രമായ കാലാവസ്ഥാ സംഭവങ്ങളിലേക്കും ഇത് നയിച്ചേക്കും. ഗവേഷണ റിപ്പോർട്ടുകളിലൊന്നില്‍ സൂചിപ്പിക്കുന്നത് എഎംഒസിയുടെ തകർച്ച യൂറോപ്പിൽ 50 ശതമാനം വരെ ശീതകാല കൊടുങ്കാറ്റുകളുടെ സാധ്യത വർധിപ്പിക്കുമെന്നാണ്.

ചൂടുള്ള വെള്ളത്തിൽ അധിനിവേശ ജീവിവർഗങ്ങളുടെ കടന്നുകയറ്റവും സംഭവിക്കാം. മത്സ്യബന്ധനത്തെ ഇത് സാരമായി ബാധിക്കും. എഎംഒസിയുടെ ശക്തിയിൽ 30 ശതമാനം കുറവുണ്ടാകുന്നത് അറ്റ്ലാന്റിക് കോഡ് (Atlantic cod) എന്ന മത്സ്യത്തിന്റെ എണ്ണത്തിൽ 20 ശതമാനം കുറയാൻ ഇടയാക്കുമെന്നാണ് ജേണൽ ഓഫ് മറൈൻ സിസ്റ്റംസിലെ ഒരു പഠനം കണക്കാക്കുന്നത്. ഇത്തരത്തിൽ പല മത്സ്യത്തൊഴിലാളികളുടെയും ആശ്രയമായിരുന്ന മത്സ്യ സമ്പത്തുകൾ വഴിമാറിപ്പോകാനും ഒരുപക്ഷേ ഇല്ലാതായിപ്പോകാനും വരെ ഈ മാറ്റങ്ങള്‍ കാരണമാകും.

അറ്റ്ലാന്റിക് സമുദ്രത്തിൽ നീന്തുന്ന ഡോൾഫിനുകൾ. (Photo by BRUCE BENNETT / GETTY IMAGES NORTH AMERICA / Getty Images via AFP)

ആഴക്കടലിൽ വായുസഞ്ചാരം നടത്താനും ഓക്സിജൻ സമ്പുഷ്ടമായ ഉപരിതല ജലത്തെ ആഴങ്ങളിലേക്ക് എത്തിക്കാനും എഎംഒസി ഏറെ സഹായിക്കുന്നുണ്ട്. എഎംഒസിയുടെ തകർച്ച ഈ ‘വെന്റിലേഷനും’ കുറയ്ക്കും. അങ്ങനെ ഓക്സിജന്റെ അളവ് കുറയുന്നതോടെ ഹൈപ്പോക്സിക് സോണുകൾ സൃഷ്ടിക്കപ്പെടും. ഓക്സിജൻകിട്ടാത്ത ഇത്തരം മേഖലകൾ സമുദ്രജീവികൾക്കു തന്നെ ഭീഷണിയാകും, പ്രത്യേകിച്ചും നന്നായി ഓക്സിജൻ ഉള്ള ജലത്തെ ആശ്രയിക്കുന്ന ജീവജാലങ്ങൾക്ക്. നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) റിപ്പോർട്ട് അനുസരിച്ച്, ഹൈപ്പോക്സിക് സോണുകൾ സമുദ്ര ജീവികളുടെ കൂട്ട നാശത്തിനും ജൈവവൈവിധ്യം കുറയ്ക്കുന്നതിനും ഇടയാക്കുമെന്നാണ്.

Representational Image. (Photo: DLertchairit/istockphoto)

∙ ആരോഗ്യവും പണവുമെല്ലാം അപകടത്തിൽ

താപനിലയിലും മഴയുടെ പാറ്റേണിലുമുള്ള മാറ്റങ്ങൾ കൃഷിയെ നേരിട്ട് ബാധിച്ചേക്കുമെന്ന പ്രശ്നവുമുണ്ട്. യൂറോപ്പിൽ തണുപ്പ് കൂടുകയും പ്രവചനാതീതമായ കാലാവസ്ഥ സംഭവിക്കുകയും ചെയ്താൽ കാർഷിക വിളകളുടെ ഉൽപാദനം കുത്തനെ ഇടിയും. നിലവിൽ ഫലഭൂയിഷ്ഠമായ മണ്ണിൽ കൃഷി നടക്കുന്ന പ്രദേശങ്ങളിൽ മഴ കുറയുന്നത് ഭക്ഷ്യ അരക്ഷിതാവസ്ഥ വർധിപ്പിക്കും. കൃഷിരീതികളിൽ മാറ്റം വരുത്തേണ്ടതിനെപ്പറ്റിയും ആലോചിക്കേണ്ടി വരും. പക്ഷേ വർഷങ്ങളായി തുടരുന്ന കൃഷിരീതി മാറ്റിയാൽ എത്ര മോശമാകും അതുണ്ടാക്കുന്ന തിരിച്ചടി! യൂറോപ്പിലും വടക്കേ അമേരിക്കയിലും ഗോതമ്പ്, ചോളം വിളവ് 10-20 ശതമാനം കുറയാൻ ഇടയാക്കുമെന്ന് ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്എഒ) പ്രവചിച്ചു കഴിഞ്ഞു.

വിളഞ്ഞുനിൽക്കുന്ന ഗോതമ്പുപാടം. Photo: ricardoreitmeyer/istockphoto)

എഎംഒസി തകർച്ച മൂലമുണ്ടാകുന്ന സാമൂഹിക- സാമ്പത്തിക പ്രതിസന്ധികൾ മനുഷ്യന്റെ ആരോഗ്യത്തെയും പരോക്ഷമായി ബാധിക്കും. വർധിച്ച ഭക്ഷ്യ അരക്ഷിതാവസ്ഥ, പ്രളയം മൂലമുള്ള സ്ഥാനചലനം, ചൂടുള്ള പ്രദേശങ്ങളിലെ പകർച്ചവ്യാധികളുടെ വ്യാപനം എന്നിവയായിരിക്കും അനന്തരഫലം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ ജീവിക്കുന്നതിന്റെ സമ്മർദവും അനിശ്ചിതത്വവും മാനസികാരോഗ്യത്തെ വരെ ബാധിച്ചേക്കാം. കാലാവസ്ഥാ വ്യതിയാനം കാരണമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വഴി 2030നും 2050നും ഇടയിൽ പ്രതിവർഷം രണ്ടരലക്ഷം മരണമെങ്കിലും സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രളയം. Representational Image. (Photo: Indian Navy via AP)

∙ എങ്ങനെ രക്ഷപ്പെടും ഈ പ്രതിസന്ധിയിൽനിന്ന്?

എഎംഒസിയുടെ തകർച്ച തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഹരിതഗൃഹ വാതക പുറന്തള്ളൽ കുറച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുക എന്നതാണ്. ഇതിന് ആഗോള സഹകരണം അത്യാവശ്യമാണ്. ഒപ്പം, ഊർജോൽപാദനം, ഊർജ ഉപഭോഗം, ഭൂവിനിയോഗ രീതികൾ എന്നിവയിൽ കാര്യമായ മാറ്റങ്ങളും ആവശ്യമാണ്. ഐപിസിസി റിപ്പോർട്ട് അനുസരിച്ച്, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിലേക്ക് പരിമിതപ്പെടുത്തുന്നത് എഎംഒസിയുടെ തകർച്ചയുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കുമെന്നാണ്. 2020 മുതൽ 2030 വരെയുള്ള കാലത്തുമാത്രം, കാലാവസ്ഥാ പ്രതിരോധ നടപടികളിൽ രാജ്യാന്തരതലത്തിൽ 1.8 ലക്ഷം കോടി ഡോളർ നിക്ഷേപിച്ചാൽ മൊത്തം 7.1 ലക്ഷം കോടി ഡോളറിന്റെ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നാണ് ഗ്ലോബൽ കമ്മിഷൻ ഓൺ അഡാപ്റ്റേഷൻ കണക്കാക്കുന്നത്.

English Summary:

Climate Scientists warn Atlantic Ocean Current Collapse near future: Global Climate Crisis Looms

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT