‘എന്റെ അച്ഛനെ ജീവിപ്പിക്കാമോ’: അന്ന് ആ കുഞ്ഞുമോൾ ചോദിച്ചപ്പോൾ ഗുരുവും കരയുകയായിരുന്നു; നൂറിലും നിത്യം ഗുരുസ്നേഹം
‘നമസ്കാരം. ഞാൻ നിത്യചൈതന്യയതി...’ എഴുത്തുകാരൻ സി.രാധാകൃഷ്ണന്റെ വീട്ടിലേക്ക് അറിയിപ്പൊന്നും കൂടാതെ ഗുരു വരികയാണ്. ആ പരിചയപ്പെടുത്തലിനെ ചിരിച്ചുതൊഴുതു, എഴുത്തുകാരൻ. ‘എഴുതുന്ന സയൻസൊക്കെ വായിക്കാറുണ്ട്. എനിക്ക് അതിലൊക്കെ താൽപര്യമുണ്ട്. നമ്മുടെ ആളുകൾ അദ്വൈതം മാത്രമേയുള്ളൂവെന്ന് പറയുന്നു. വേറൊരു കൂട്ടർ ശാസ്ത്രം മാത്രമേയുള്ളൂവെന്നും. ഇതു രണ്ടും ശരിയല്ലെന്ന് നാം ഇരുവരും പറയുന്നുണ്ട്. ഇതിലൊരു പൊരുത്തമുണ്ട്. അതു നമുക്കു കുഴിച്ചുനോക്കാം. കൂടുതൽ വെള്ളം കിട്ടുമോയെന്ന് അറിയാമല്ലോ. ഭൗതികം വിട്ടു നമുക്കു ജീവിക്കാനാവില്ലല്ലോ. ഇതിനെ എവിടെവച്ചാണു നാം കൂട്ടിച്ചേർക്കേണ്ടത്...? ഗുരു ആ സംഭാഷണം തുടർന്നു. 1981ൽ ഗുരുനിത്യയെ ആദ്യമായി കണ്ട അനുഭവം പറയുകയായിരുന്നു സി.രാധാകൃഷ്ണൻ.
‘നമസ്കാരം. ഞാൻ നിത്യചൈതന്യയതി...’ എഴുത്തുകാരൻ സി.രാധാകൃഷ്ണന്റെ വീട്ടിലേക്ക് അറിയിപ്പൊന്നും കൂടാതെ ഗുരു വരികയാണ്. ആ പരിചയപ്പെടുത്തലിനെ ചിരിച്ചുതൊഴുതു, എഴുത്തുകാരൻ. ‘എഴുതുന്ന സയൻസൊക്കെ വായിക്കാറുണ്ട്. എനിക്ക് അതിലൊക്കെ താൽപര്യമുണ്ട്. നമ്മുടെ ആളുകൾ അദ്വൈതം മാത്രമേയുള്ളൂവെന്ന് പറയുന്നു. വേറൊരു കൂട്ടർ ശാസ്ത്രം മാത്രമേയുള്ളൂവെന്നും. ഇതു രണ്ടും ശരിയല്ലെന്ന് നാം ഇരുവരും പറയുന്നുണ്ട്. ഇതിലൊരു പൊരുത്തമുണ്ട്. അതു നമുക്കു കുഴിച്ചുനോക്കാം. കൂടുതൽ വെള്ളം കിട്ടുമോയെന്ന് അറിയാമല്ലോ. ഭൗതികം വിട്ടു നമുക്കു ജീവിക്കാനാവില്ലല്ലോ. ഇതിനെ എവിടെവച്ചാണു നാം കൂട്ടിച്ചേർക്കേണ്ടത്...? ഗുരു ആ സംഭാഷണം തുടർന്നു. 1981ൽ ഗുരുനിത്യയെ ആദ്യമായി കണ്ട അനുഭവം പറയുകയായിരുന്നു സി.രാധാകൃഷ്ണൻ.
‘നമസ്കാരം. ഞാൻ നിത്യചൈതന്യയതി...’ എഴുത്തുകാരൻ സി.രാധാകൃഷ്ണന്റെ വീട്ടിലേക്ക് അറിയിപ്പൊന്നും കൂടാതെ ഗുരു വരികയാണ്. ആ പരിചയപ്പെടുത്തലിനെ ചിരിച്ചുതൊഴുതു, എഴുത്തുകാരൻ. ‘എഴുതുന്ന സയൻസൊക്കെ വായിക്കാറുണ്ട്. എനിക്ക് അതിലൊക്കെ താൽപര്യമുണ്ട്. നമ്മുടെ ആളുകൾ അദ്വൈതം മാത്രമേയുള്ളൂവെന്ന് പറയുന്നു. വേറൊരു കൂട്ടർ ശാസ്ത്രം മാത്രമേയുള്ളൂവെന്നും. ഇതു രണ്ടും ശരിയല്ലെന്ന് നാം ഇരുവരും പറയുന്നുണ്ട്. ഇതിലൊരു പൊരുത്തമുണ്ട്. അതു നമുക്കു കുഴിച്ചുനോക്കാം. കൂടുതൽ വെള്ളം കിട്ടുമോയെന്ന് അറിയാമല്ലോ. ഭൗതികം വിട്ടു നമുക്കു ജീവിക്കാനാവില്ലല്ലോ. ഇതിനെ എവിടെവച്ചാണു നാം കൂട്ടിച്ചേർക്കേണ്ടത്...? ഗുരു ആ സംഭാഷണം തുടർന്നു. 1981ൽ ഗുരുനിത്യയെ ആദ്യമായി കണ്ട അനുഭവം പറയുകയായിരുന്നു സി.രാധാകൃഷ്ണൻ.
‘നമസ്കാരം. ഞാൻ നിത്യചൈതന്യയതി...’ എഴുത്തുകാരൻ സി.രാധാകൃഷ്ണന്റെ വീട്ടിലേക്ക് അറിയിപ്പൊന്നും കൂടാതെ ഗുരു വരികയാണ്. ആ പരിചയപ്പെടുത്തലിനെ ചിരിച്ചുതൊഴുതു, എഴുത്തുകാരൻ.
‘എഴുതുന്ന സയൻസൊക്കെ വായിക്കാറുണ്ട്. എനിക്ക് അതിലൊക്കെ താൽപര്യമുണ്ട്. നമ്മുടെ ആളുകൾ അദ്വൈതം മാത്രമേയുള്ളൂവെന്ന് പറയുന്നു. വേറൊരു കൂട്ടർ ശാസ്ത്രം മാത്രമേയുള്ളൂവെന്നും. ഇതു രണ്ടും ശരിയല്ലെന്ന് നാം ഇരുവരും പറയുന്നുണ്ട്. ഇതിലൊരു പൊരുത്തമുണ്ട്. അതു നമുക്കു കുഴിച്ചുനോക്കാം. കൂടുതൽ വെള്ളം കിട്ടുമോയെന്ന് അറിയാമല്ലോ. ഭൗതികം വിട്ടു നമുക്കു ജീവിക്കാനാവില്ലല്ലോ. ഇതിനെ എവിടെവച്ചാണു നാം കൂട്ടിച്ചേർക്കേണ്ടത്...? ഗുരു ആ സംഭാഷണം തുടർന്നു. 1981ൽ ഗുരുനിത്യയെ ആദ്യമായി കണ്ട അനുഭവം പറയുകയായിരുന്നു സി.രാധാകൃഷ്ണൻ.
നിത്യയുടെ ശിഷ്യനും സഹചാരിയുമായിരുന്ന ഷൗക്കത്ത് അന്നേരം ഓർത്തത് ഒരു ചെറിയ ആൾക്കൂട്ടത്തെയാണ്. തിരുവനന്തപുരത്തെ ഒരു വീട്ടിൽ സുഹൃത്തുക്കളുമൊത്ത് ഗുരുവിനെ ആദ്യമായി കാണാനെത്തിയതാണ് ഷൗക്കത്ത്. ‘എനിക്ക് 19 വയസ്സുള്ളപ്പോഴാണ് ഗുരു നിത്യയെ കാണുന്നത്. മുൻപ് പല ഗുരുക്കന്മാരെയും കണ്ടിട്ടുണ്ടെങ്കിലും അദൃശ്യമായൊരു മതിൽ ഉണ്ടാവും. നമ്മൾ ആഗ്രഹിച്ചാലും അവർ നമ്മെ അടുപ്പിക്കില്ല. ആ ഓർമയിൽ ഒരൽപം അകന്നാണ് നിന്നത്. കാണാനൊക്കെ നല്ല ഗാംഭീര്യം. അദ്ദേഹം അവിടെയുള്ളവരോടൊക്കെ വർത്തമാനം പറഞ്ഞ് അകത്തേക്കുപോയി. അൽപം കഴിഞ്ഞ് ക്യാമറയുമായി വരികയാണ്. എനിക്ക് ഇവരോടൊപ്പംനിന്ന് ഫോട്ടോയെടുക്കണമെന്ന് ഗുരു പറഞ്ഞു. ഫോട്ടോയെടുക്കുമ്പോഴും ഞാനൽപം മാറിനിന്നു. എടോ, ഞാൻ തൊട്ടുകൂടാത്തവനൊന്നുമല്ല; അദ്ദേഹം എന്നെ ചേർത്തുപിടിച്ചു. മുറുക്കിപ്പിടിച്ചോ കേട്ടോ, വിടേണ്ടെന്ന് അദ്ദേഹം ചെവിയിൽ പറഞ്ഞു. നീ നിന്നെ ചേർത്തുപിടിക്കൂവെന്ന് ഗുരു പറഞ്ഞതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആ ചേർത്തുപിടിക്കലിന്റെ തണലിലായിരുന്നു പിന്നീടുള്ള ജീവിതം.’
∙ പങ്കിടൽ
ആ പങ്കിടലിന്റെ മധുരവും കയ്പും സി.രാധാകൃഷ്ണൻ തൊട്ടടുത്തുനിന്നു കണ്ടിട്ടുണ്ട്. ഒരു മരണവീട്ടിലേക്കു ഗുരുനിത്യയുമൊത്ത് ചെന്നതാണ്. മരിച്ച ആളുടെ ബന്ധുക്കൾ സങ്കടം പറയുകയാണ്. ഗുരു അതൊക്കെയും ശ്രദ്ധാപൂർവം കേട്ട് ആശ്വസിപ്പിച്ചു. അവിടെനിന്ന് ഞങ്ങൾ എന്റെ വീട്ടിലെത്തി. കുറേ നേരം മിണ്ടാതിരുന്നു. പിന്നീട് എന്നോടു ചോദിച്ചു. ‘പങ്കിടൽ എന്നതിനെക്കുറിച്ച് എന്താണ് ആലോചിച്ചിട്ടുള്ളത്?
‘പങ്കിടൽ ഒരു സുഖമാണ് എന്നല്ലാതെ അതിനപ്പുറം ആലോചിച്ചിട്ടില്ല’
‘പങ്കിടുമ്പോൾ സങ്കടം കുറയും. സന്തോഷമാണെങ്കിൽ അതു കൂടും. പങ്കിടുന്ന ആൾക്കു നഷ്ടമില്ലാത്തൊരു കച്ചവടമാണത്. പങ്കിടാൻ സൗകര്യമില്ലാത്ത മനുഷ്യർക്ക് ജീവിച്ചുവെന്നു തോന്നാത്തതും അതുകൊണ്ടാണ്.’ കുറച്ചുകഴിഞ്ഞൊരു കള്ളച്ചിരി.
‘വേറൊരു സ്വാർഥം കൂടിയുണ്ട് ഈ പങ്കിടലിൽ. അറിയാമോ...? ഒരാളുടെ ദുഃഖം നാം ഏറ്റുവാങ്ങുമ്പോൾ നമുക്കൊരു സുഖമുണ്ടാവും. ഉണ്ടായിരുന്ന ദുഃഖം കുറയും, തരുന്ന ആളിന്റെ ദുഃഖം മാത്രമല്ല. ഇതാണ് അടിസ്ഥാനകാര്യം.’
ഈ ഭൂമിയിൽ എത്രയാളുകളെക്കൊണ്ട് പങ്കിടാൻ പ്രേരിപ്പിക്കാൻ കഴിയുമോ അതുവേണമെന്ന് ഓർമിപ്പിച്ച, അതിനു ജാതിയോ മതമോ പ്രായമോ ലിംഗമോയില്ലെന്ന് പറയുന്നൊരു സന്യാസിയെ ആദ്യമായി അറിയുകയായിരുന്നുവെന്ന് സി.രാധാകൃഷ്ണൻ. ‘ഇതെന്റെ എഴുത്തിനെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. കഥയോ നോവലോ എഴുതുമ്പോൾ നമുക്കുള്ള സന്തോഷം പങ്കിടുകയല്ല. ആ കഥാപാത്രത്തിന്റെ സങ്കടം നമ്മുടേതായി മാറുകയാണ്.’
∙ കത്തുകൾ
കത്തുകളിലൂടെ എത്രയെത്രയോ ജീവിതങ്ങളെ ഗുരു നനവോടെ തൊട്ട അനുഭവമാണ് ഷൗക്കത്തിനു പറയാനുള്ളത്. ‘പുസ്തകമെഴുത്തിനെക്കാളും പ്രഭാഷണത്തെക്കാളും താൽപര്യത്തോടെ ഗുരു ചെയ്തിട്ടുള്ളത് കത്തെഴുതുകയാണ്. അദ്ദേഹം പോസ്റ്റ്മാനെ കാത്തിരിക്കും. ഓരോ കത്തും ഞാൻ വായിച്ചുകൊടുക്കും. അതിൽ പ്രശ്നങ്ങളും സംശയങ്ങളും വേദനകളും ഉണ്ടാവും. ഒരിക്കൽപോലും നാം വിചാരിക്കുന്ന മറുപടിയാവില്ല ഗുരു എഴുതുക.‘നമുക്ക് എന്തുചെയ്യാനാവും മോളേ, നാമൊക്കെ സാധാരണ മനുഷ്യരല്ലേ’യെന്ന് അവരുടെ പക്ഷത്തുനിന്നാവും ഗുരുവിന്റെ മറുപടി. അറിവിന്റെ ലോകത്തുനിന്നൊക്കെ ഇറങ്ങിവന്ന് കത്തെഴുതിയ ആളിന്റെ വേദനയോടോ സന്തോഷത്തോടോ ചേർന്നുനിൽക്കും. മറുപടി പറഞ്ഞുകൊടുക്കലല്ല, അവരുടെ കൂടെ ഇരിക്കുകയായിരുന്നു ഗുരു.
ഒരിക്കൽ ഫേൺഹിൽ ഗുരുകുലത്തിൽ ഒരു രാത്രി ഗുരുവിനെ കട്ടിലിൽ കിടക്കാൻ സഹായിച്ച് തിരികെനടക്കുമ്പോൾ ഫോൺ ശബ്ദം. ഒരു കുഞ്ഞുമോളുടെ സ്വരം. ‘ഗുരുവപ്പൂപ്പനാണോ..?’ ഫോൺ കൊടുക്കുമോയെന്നാണു ചോദ്യം. ഒരു കുഞ്ഞിന്റെ വിളിയാണെന്നു കേട്ടതും അദ്ദേഹം എഴുന്നേറ്റുവന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ആ മോൾ വിളിച്ചത് അച്ഛൻ മരിച്ചുകിടക്കുന്നിടത്തുനിന്നാണെന്നു ഗുരു പിന്നീട് പറഞ്ഞു. ഗുരുവപ്പൂപ്പന് കുറേ കഴിവുകളില്ലേ, എന്റെ അച്ഛനെയൊന്നു ജീവിപ്പിച്ചുതരുമോയെന്നാണ് ചോദിച്ചത്. നമുക്ക് എന്തുചെയ്യാനാകുമെന്ന് ഗുരുവും കരയുകയാണ്. അപ്പൂപ്പൻ കരയേണ്ട, അച്ഛൻ മരിച്ചുപൊയ്ക്കോട്ടെയെന്ന് ആ കുഞ്ഞു പറഞ്ഞു. ആശ്വാസം തേടി വിളിച്ചിട്ട് ആ കുഞ്ഞിന് തന്നെ ആശ്വസിപ്പിക്കേണ്ടി വന്നല്ലോയെന്ന് ഗുരു. പങ്കിടലിന്റെ ആഴത്തിലുള്ള അനുഭവത്തെ ഷൗക്കത്ത് മുഖാമുഖം കണ്ടത് അങ്ങനെ.
അദ്വൈതത്തെക്കുറിച്ചുള്ള അറിവു ലോകത്തിനു പങ്കിടാനാണ് ‘ഭഗവദ്ഗീതാ സ്വാധ്യായം’ ഗുരു നിത്യ എഴുതിയതെന്ന് സി.രാധാകൃഷ്ണൻ ആ അനുഭവത്തോടു ചേർത്തുപറഞ്ഞു. ‘അനുജന് പറഞ്ഞുകൊടുക്കുന്ന തരത്തിലാണ് അദ്ദേഹം അത് എഴുതിയത്. വെറുതേ പറഞ്ഞുകൊടുക്കുകയല്ല. പങ്കിടാൻ ആഗ്രഹിക്കുന്ന ആളുടെ മോഹം, പങ്കിട്ടു കിട്ടേണ്ട ആൾക്കു കിട്ടണമേയെന്ന മോഹം. ഈ രണ്ടു മോഹങ്ങളും ഒരു ബിന്ദുവിൽ ചേരുമ്പോഴേ പങ്കിടൽ സാർഥകമാവൂ. അതു ‘സ്വാധ്യായ’ത്തിൽ ഉടനീളം കാണാം. ആയുർവേദമരുന്നു തേനിൽ ചാലിച്ചുകൊടുക്കുന്നപോലെയാണത് എഴുതിയത്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കാൻ ലോകമാകെ ആളുകളുണ്ടായത്.’
∙ കുട്ടികൾ
നിത്യഗുരു ഇത്രമാത്രം പ്രചോദിപ്പിച്ചത് എന്തുകൊണ്ടെന്നു സുഹൃത്തുക്കൾ ചോദിക്കുമ്പോൾ ഷൗക്കത്ത് പറയാറുള്ള ഒരു അനുഭവമുണ്ട്. ഗുരുവിനെ കാണാൻ അച്ഛനും അമ്മയും അവരുടെ മകളും മരുമകനും 3 മക്കളും കൂടി ഗുരുകുലത്തിലേക്കു വരികയാണ്. ചെറിയ കുട്ടികളാണ്. കസേരയിട്ടു കൊടുക്കാൻ ഗുരു പറഞ്ഞു. ഞാൻ നാലു കസേരയിട്ടു. ഗുരു എന്നെ നോക്കിയിട്ട്, അവർക്കു കസേരയില്ലേയെന്ന് ചോദിച്ചു. എന്തേ, അവർ മനുഷ്യരല്ലേ? ഉടനെ കുട്ടികൾക്കു കൂടി കസേരയിട്ടു. പലപ്പോഴും കുട്ടികൾ കൂടെയുള്ളപ്പോൾ അവർ ജീവിച്ചിരിക്കുന്നുവെന്ന സൂചന പോലും കണ്ണുകൊണ്ട് നാം കൊടുക്കാറില്ല. ഇവിടെ ഗുരു എല്ലാവരെയും നോക്കി സംസാരിക്കുകയാണ്. 8 വയസ്സായ മകളെ നോക്കി, ‘അപ്പോൾ മോളേ... അങ്ങനെ നടരാജഗുരു 1924ൽ ഇവിടെവന്ന് ഗുരുകുലം തുടങ്ങി’യെന്നൊക്കെ പറയുകയാണ്. ഒരുപക്ഷേ ആദ്യമായാവാം അവരെ വ്യക്തികളായി കണ്ട് ഒരാൾ സംസാരിക്കുന്നത്. സ്നേഹമെന്നത് ജാതി,മത, ലിംഗ, പ്രായ ഭേദമില്ലാതെ തുല്യതയോടെ പെരുമാറി ശീലിക്കുന്നതാണെന്ന് ഗുരു പഠിപ്പിച്ചുതന്നൊരു പാഠമായിരുന്നു അത്.
അച്ഛനും അമ്മയും ഒരു കുഞ്ഞുമകളും കൂടി ഗുരുവിനെ കാണാൻവന്ന അനുഭവം സി.രാധാകൃഷ്ണനും പറയാനുണ്ട്. കണ്ടുപോകാൻനേരം മോളെ അനുഗ്രഹിക്കണമെന്നായിരുന്നു അവരുടെ അഭ്യർഥന. ഗുരു ചിരിച്ചു. ‘മോളുടെ 2 കൈകളുമെടുത്ത് അവളുടെ ശിരസ്സിൽ വയ്ക്കൂ. അതിനുമീതേ നിങ്ങളുടെ കൈകളും വയ്ക്കൂ. ധാരാളമായി. അതിലധികം എനിക്ക് ഒന്നുമാവില്ല. ഇനിയിത് ആരോടും നിങ്ങൾ ആവശ്യപ്പെടരുത്. അവൾക്ക് ആവശ്യമുള്ളതൊക്കെ ആ ബുദ്ധിയിലുണ്ട്. അനുഗ്രഹം പുറത്തുനിന്നു കിട്ടേണ്ട കാര്യവുമില്ല.’ ഇങ്ങനെയായിരുന്നു ഗുരുവിന്റ മറുപടിയെന്ന് സി.രാധാകൃഷ്ണൻ.
ഗുരുകുലത്തിലെ ആദ്യനാളുകളിൽ ഷൗക്കത്ത് എന്നും ഗുരുവിന്റെ കാൽക്കൽ നമസ്കരിക്കുമായിരുന്നു. എന്തിനാണ് ഈ എഗ്രിമെന്റിൽ ദിവസവും നീ ഒപ്പിടുന്നതെന്ന് ചോദിച്ച ഗുരു ഇതുകൂടി പറഞ്ഞു. ‘തല കാൽക്കൽ വയ്ക്കാൻ വരുമ്പോൾ പേടിയാണ്. കാലിൽ നീരാണ്. അവിടെ തൊടുമ്പോൾ വേദനയാണെനിക്ക്’. ഷൗക്കത്തിന്റെ തല തന്റെ കാലിൽ വയ്ക്കുമ്പോൾ എത്ര ശരീരമുണ്ടെന്ന് ഗുരുവിന്റെ ചോദ്യം. രണ്ടെന്നു ഷൗക്കത്തിന്റെ ഉത്തരം. ‘തല വയ്ക്കുന്നതോടെ ഒരു ശരീരമായി. ഇനി മുതൽ ഗുരുവിന്റെ തല പറഞ്ഞത് അനുസരിച്ചുകൊള്ളാമെന്നാണ് ഈ നമസ്കാരം. ദിവസവും ആ കരാറിൽ ഒപ്പിടുമ്പോൾ നീ ദിവസവും അതു തെറ്റിക്കുന്നുവെന്നാണ് അർഥം.’ ശീലങ്ങളെ റദ്ദാക്കാതെ അതിനുപിന്നിലുള്ള വെളിച്ചത്തെ തൊട്ടുതരികയായിരുന്നു ഗുരുവെന്ന് ഷൗക്കത്ത്.
∙ വെളിച്ചം
വെളിച്ചത്തിനും അപ്പുറമുള്ള വെളിച്ചം അന്വേഷിക്കുന്ന ഗുരുവിനെ സി.രാധാകൃഷ്ണനു പരിചയം. മോഡേൺ ഫിസിക്സിലെ ഏറ്റവും പുതിയ ചില ആശയങ്ങളെക്കുറിച്ച് അദ്ദേഹം ചോദിക്കുമായിരുന്നു. എന്താണ് ക്വാണ്ടം എന്റാഗ്‌മെന്റ്? എന്താണ് മൾട്ടി ഡയമൻഷനൽ സ്പേസ്? എന്നെല്ലാം. അതെങ്ങനെയാണ് ഒരു സാധാരണ പത്താം ക്ലാസുകാരനു പറഞ്ഞുകൊടുക്കുകയെന്നാണ് ഗുരുവിന് അറിയേണ്ടത്. ഞാനതു പറയാൻ ശ്രമിക്കും. ഇതിൽ ഏതാണു യാഥാർഥ്യം, ഈ കാണുന്ന ലോകമോ അതോ താങ്കൾ പറയുന്ന ലോകമോയെന്നു ഗുരു ചോദ്യം ആവർത്തിക്കും. ആത്യന്തികമായ സത്യമറിയാനുള്ള മോഹമില്ലേ, ആലോചിക്കാറുണ്ടെന്ന് എന്റെ മറുപടി. അതിന് ആലോചന മാത്രം പോരാ. ആലോചിച്ചുകിട്ടുന്നതിൽ അടയിരിക്കണം. അത് അനുഭവമാകുന്നുണ്ടോയെന്നു നോക്കണം. അപ്പോഴേ ഈ ധാരണയ്ക്ക് അർഥമുണ്ടാകൂ; അദ്ദേഹം വേദാന്തസാരം ലളിതമായി പറഞ്ഞു.
സന്യാസമില്ലാതെ മോക്ഷമില്ലെന്നു പറയുന്നത് എത്രത്തോളം ശരിയാണെന്ന എന്റെ ചോദ്യത്തിന് ചിരിയോടെ മറുചോദ്യം വന്നു.‘ഞാൻ സന്യാസിയാണെന്നു തോന്നുന്നുണ്ടോ?’ എല്ലാം ത്യജിക്കുന്നതു കൊണ്ടു മാത്രം സിദ്ധി കിട്ടില്ലെന്നും സന്യാസിസങ്കൽപം ഇല്ലാത്തയാൾക്കു യോഗസിദ്ധി ഉണ്ടാവില്ലെന്നും വായിച്ച കാര്യം ഞാൻ പറഞ്ഞു. ‘അതിൽ ഓരോരുത്തർക്കും പോകാൻ ഓരോ വഴി. അത് അവനവൻതന്നെ കണ്ടുപിടിക്കണം. ആരാണു യോഗി, ആരാണു ഭോഗി എന്നറിയേണ്ടത് അവനവൻ തന്നെ. ഈ ഭൂമിയിൽ ഏതെങ്കിലും ഒന്ന് മറ്റൊന്നിനെ ആശ്രയിക്കാതെ നിലനിൽക്കുന്നുണ്ടോ? ഒരു അണുകണം, ഹിമാലയം. ഗാലക്സി, ഒരു നക്ഷത്രകദംബം, നക്ഷത്രകദംബങ്ങളുടെ കദംബം. ഇതെല്ലാം അങ്ങനെതന്നെ. സ്വതന്ത്രമാണെന്നു പറയണമെങ്കിൽ മറ്റൊന്നിന് ഒപ്പംനിന്നേ മതിയാകൂ.’ ഇങ്ങനെ പറഞ്ഞൊരു സന്യാസി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിലെന്ന് ആലോചിക്കാറുണ്ടെന്നും സി.രാധാകൃഷ്ണന്റെ വാക്കുകൾ.
വൈരുധ്യങ്ങളെയും തർക്കങ്ങളെയും പങ്കിടൽ കൊണ്ട് തീർക്കാവുന്നതാണെന്നു നമ്മെ ബോധ്യപ്പെടുത്തിയ സന്യാസി. ശാസ്ത്രത്തിലെ ഏറ്റവും ആധുനികമായ കണ്ടെത്തലിനെ അദ്ദേഹം വായിച്ചറിഞ്ഞ് പഠിച്ചു. മതത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ അതിനൊപ്പം കണ്ടു. ആധുനികതയുടെ വിസ്തൃതാകാശത്തിലേക്ക് ഇങ്ങനെ സദാ മിഴി നട്ടിരുന്ന ഗുരുവിനെ ഓർത്തപ്പോൾ ഷൗക്കത്ത് ഊട്ടി ഗുരുകുലത്തിൽ ഇന്റർനെറ്റ് കണക്‌ഷൻ ലഭിച്ച ദിവസത്തെക്കുറിച്ച് പറഞ്ഞു. ഫേൺഹില്ലിൽ അത് ആഘോഷമായിരുന്നു. ടൈപ്പ് റൈറ്റിങ്ങും പേജ് ഡിസൈനിങ്ങും ഗുരു ഞങ്ങളെ പഠിപ്പിച്ചു. ഏറ്റവും ആധുനികമായ അറിവിനായി എപ്പോഴും ശ്രദ്ധയൂന്നി. കാൾ സാഗൻ മരിച്ച ദിവസം മറക്കാനാവില്ല. അദ്ദേഹത്തിന്റെ പുസ്തകം നെഞ്ചോടുചേർത്തുവച്ച് കരയുന്ന ഗുരുവിനെ കണ്ടിട്ടുണ്ട്. ഋഷിയാണല്ലോ കാൾ സാഗനെന്ന് അദ്ദേഹം പറഞ്ഞു. ആ ശാസ്ത്രകാരന്റെ ജ്ഞാനത്തെ ആഴത്തിലുള്ള ആത്മീയതായി കണ്ട ആളായിരുന്നു ഗുരു. മാത്രമല്ല, ഒന്നിനെയും മുറിച്ചുകളയാൻ അദ്ദേഹം പറഞ്ഞില്ല. ത്യാഗമെന്നതു നിൽക്കുന്നതിനെ ഉപേക്ഷിക്കലല്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
വീടൊക്കെ ഉപേക്ഷിച്ച് ഫേൺഹില്ലിൽ ചെന്ന് കുറച്ചുനാൾ നിന്നപ്പോൾ പെട്ടെന്ന് 300 രൂപയെടുത്തു തന്നിട്ട് വീട്ടിൽപോയി ഉമ്മയുടെ കൂടെ 3 ദിവസം താമസിച്ചിട്ടുവരൂവെന്നു പറഞ്ഞു. ചെല്ലുമ്പോൾ ഉമ്മ കാത്തിരിക്കുകയാണ്. ഓരോ ജീവിയുടെയും, ജീവിയല്ലാത്ത വസ്തുവിന്റെയും നിലനിൽപ് ഈ ആശ്രയത്വത്തിലാണെന്ന് പറഞ്ഞുകൊണ്ടേയിരുന്ന ഗുരുവിനെക്കുറിച്ച് സി.രാധാകൃഷ്ണൻ ഇതുകൂടി ഓർത്തു. പുതിയ അറിവുകൾ സ്വീകരിക്കാവുന്ന പൂർണമനുഷ്യനിലേക്കുള്ള വഴിയാണ് എഴുത്തു മാത്രമല്ല ഏതു കലയും. ഇതു മനസ്സിലാകാതെ പോകുന്നത് നമുക്കാ മനപ്പാകം വരാത്തതുകൊണ്ടാണ്. നാമത് അന്യഥാ ഉണ്ടാക്കിയെടുക്കേണ്ടതാണെന്ന് ഗുരു ഓർമിപ്പിക്കുമായിരുന്നു.
എന്തിനാണ് പഠിക്കുന്നത്, വായിക്കുന്നത്, ഉറക്കമൊഴിച്ചിരുന്ന് തിരുത്തുന്നത് എന്നൊക്കെ അന്നാണ് എനിക്കു മനസ്സിലായത്. ഇതാണ് ഞാനും ഗുരുവും തമ്മിലുള്ള ആത്മബന്ധം. ശാസ്ത്രത്തിലെ കർശനമായ കാര്യകാരണയുക്തി കൊണ്ട് ആചാര്യൻ പറയുന്നതു ശരിയാണോയെന്ന് നമുക്കു പരിശോധിക്കാം. ഈ യുക്തിയിലെ അപാകത നീക്കാൻ ‘ഈശാവാസ്യം’ ഉപയോഗിക്കാം. ഈ ഒരു സംയുക്തത്തിലേക്കാണ് ലോകം പോകുന്നതെന്നാണ് ഈ എൺപത്തിയഞ്ചാം വയസ്സിലും എന്റെ വിശ്വാസം. ഈ വിശ്വാസം ഉണ്ടാക്കിത്തന്നത് ഗുരു നിത്യയാണ്. ആരോ പറഞ്ഞുകേട്ട പോലെ കഥകൾ എഴുതുന്നു, നോവൽ എഴുതുന്നു. അതിനു പിന്നിൽ ഒരു സമ്പ്രദായമുണ്ടെന്ന് അദ്ദേഹം എനിക്കുതന്ന ഉറപ്പു വളർന്നുവളർന്നുവരികയാണ്. ആ ഉറപ്പിന്റെ കൂടെ ഗുരുവിനെക്കുറിച്ചുള്ള സ്നേഹവും ആദരവും വളരുന്നു. അദ്ദേഹം കൽപനകളും അടിസ്ഥാനമില്ലാത്ത നിരീക്ഷണങ്ങളും പുറപ്പെടുവിച്ചില്ല, രണ്ടുംകൽപിച്ച് എഴുതാറുമില്ല. എഴുതിയത് സരളമായ ഭാഷയിൽ മാത്രം.
∙ എഴുത്ത്
എഴുത്തിനായുള്ള ഗുരു നിത്യയുടെ ഒരുക്കം ഷൗക്കത്ത് അടുത്തുകണ്ടിട്ടുണ്ട്. എന്തെഴുതുമ്പോഴും വ്യക്തത വേണമെന്നു നിർബന്ധമുണ്ട്. അറിഞ്ഞതും വായിച്ചതും അല്ലാതെ ഏറ്റവും പുതിയ അറിവിനെ ചേർത്തുവയ്ക്കും. ലേഖനങ്ങൾ മിക്കതും ക്ലാസിൽനിന്നു രൂപ്പെടുന്നതാണ്. അതു പലരും എഴുതിയെടുക്കും. സംശയനിവൃത്തിക്കായി എം.എച്ച്.ശാസ്ത്രി സാറിനെയും വിഷ്ണുനാരായണൻ നമ്പൂതിരി സാറിനെയുമൊക്കെ വിളിക്കുന്നതു കണ്ടിട്ടുണ്ട്. തനിക്കു നൂറു ശതമാനം ബോധ്യമായ കാര്യമേ എഴുത്തിലൂടെയോ പറച്ചിലിലൂടെയോ വരാവൂവെന്നും അതിനായി ഉറച്ച ആലോചന വേണമെന്നും അദ്ദേഹത്തിനുണ്ടായിരുന്നു. ആത്മോപദേശ ശതകത്തെ ദൃശ്യങ്ങളിലൂടെ ആവിഷ്കരിക്കാൻ അവസാനനാളുകളിൽ അദ്ദേഹം ആശിച്ചു. ശ്ലോകത്തെ സ്ക്രിപ്റ്റാക്കി മാറ്റാൻ ഓരോരുത്തരെയും ഏൽപിച്ചിരുന്നു. ശ്ലോകങ്ങളെ ദൃശ്യങ്ങൾകൊണ്ട് വ്യാഖ്യാനിക്കാനുള്ള ശ്രമം. നാരായണഗുരുവിന്റെ പലമതസാരവുമേകം എന്ന സാരവത്തായ ദർശനത്തെ മൂല്യങ്ങളുടെ സ്വരലയം എന്നാണ് നിത്യ തെളിച്ചുപറഞ്ഞത്. എല്ലാ കലകളെയും അദ്ദേഹത്തെ വേദാന്തത്തോട് അണച്ചുപിടിച്ചുവെന്നും ഷൗക്കത്ത്.
∙ ഏകലോകം
നടരാജഗുരുവും നിത്യയും പങ്കിട്ട ലോക ഗവൺമെന്റ് എന്ന ആശയത്തെക്കുറിച്ച് പറയുകയായിരുന്നു, സി.രാധാകൃഷ്ണൻ. ഈ ഭൂമിയിലെ മൊത്തം ജനങ്ങളുടെ സുഖവും സൗകര്യവും സന്തോഷവും ലക്ഷ്യമിട്ടുള്ള ഒരു ക്രമത്തിനായുള്ള ശ്രമമായിരുന്നു അത്. ആയുധങ്ങളെ, സൈന്യങ്ങളെ ഉപേക്ഷിച്ച് മനുഷ്യൻ മനുഷ്യനു വേണ്ടി ജീവിക്കുന്ന സ്ഥിതി. ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയിലൂടെ അതാണു ഗുരു സാധ്യമാക്കാൻ ശ്രമിച്ചത്. ഏകലോക ഗവൺമെന്റ് സൃഷ്ടിക്കാൻ എന്താണു ചെയ്യേണ്ടതെന്ന ചോദ്യവുമായി ഗുരുവിനടുത്തേക്ക് ഒരാൾ വന്ന അനുഭവം ഷൗക്കത്ത് പറഞ്ഞു.
എവിടെ ജനിച്ചുവെന്ന ചോദ്യത്തിന് ഇന്ത്യയിൽ ജനിച്ചു, കേരളത്തിൽ ജനിച്ചു, തൃശൂരിൽ ജനിച്ചുവെന്ന് കാലത്തിലും ദേശത്തിലും ഒതുക്കിപ്പറയുന്ന രീതിയെ റദ്ദാക്കി ഈ പ്രപഞ്ചത്തിലാണ്, ഈ ലോകത്തിലാണ് ജനിച്ചതെന്നുപറയുന്നിടത്താണ് ലോക ഗവൺമെന്റിലേക്കുള്ള യാത്ര തുടങ്ങുന്നതെന്നായിരുന്നു ഗുരുവിന്റെ മറുപടി. ഗുരുവിന് കത്തെഴുതാറുള്ള അനുഷയെന്ന മോൾ കാണാൻ വന്നത് ഓർമയുണ്ട്. താൻ മരിച്ചുപോയെന്ന് ഒരിക്കലും പറയരുതേയെന്ന് അനുഷയെ അടുത്തിരുത്തി ഗുരു പറഞ്ഞു. ‘എനിക്കു മോളെ തുടർന്നുപഠിപ്പിക്കാൻ ഈ ശരീരം വേണ്ട. ഞാനെന്നു പറയുന്നതു ഞാൻ മാത്രമല്ല. ആരൊക്കെ വെളിച്ചത്തെക്കുറിച്ച് പറയുന്നവരുണ്ടോ, അവരൊക്കെ ഞാൻ തന്നെ.’. ഗുരുവിന്റെ നിത്യവാഴ്വിനെ സി.രാധാകൃഷ്ണൻ സ്മരിച്ചത് ഇങ്ങനെ– ‘അദ്ദേഹം പറഞ്ഞിട്ടുപോയ കാര്യങ്ങൾ നമ്മുടെയൊക്കെ മനസ്സിലില്ലേ. അതിന്റെ ആഴവും പരപ്പും കൂടിവരികയല്ലേ. അദ്ദേഹം കൂടെയിരിപ്പുണ്ടെന്നാണ് ഞാൻ കരുതുന്നത്.’
∙ യാത്രകൾ
വളരെക്കുറച്ച് യാത്രകളാണ് ഗുരു നിത്യയുമൊത്തു ഷൗക്കത്ത് നടത്തിയിട്ടുള്ളത്. പോകുംവഴിക്കു കാണേണ്ടതു കണ്ടും ചുറ്റുപാടുകളെക്കുറിച്ച് അറിഞ്ഞുമാവും യാത്ര. ഒന്നും തിരക്കിട്ടായിരുന്നില്ല. ഗുരുവിന്റെ ദാർശനികലോകത്തും ധൃതിയില്ല. ജീവിക്കുന്ന നിമിഷം കഴിയുന്നത്ര ഉത്തരവാദിത്തത്തിലും സൗന്ദര്യത്തോടെയും മാത്രം. ഡൽഹിയിൽ ഒരുമിച്ചുനടത്തിയ യാത്ര സി.രാധാകൃഷ്ണന്റെ മനസ്സിലുണ്ട്. ‘ബോട്ട് ക്ലബ് മൈതാനിയിൽ ഞങ്ങൾ നടക്കുകയാണ്. നല്ല ആകാശം. ചുറ്റുപാടും നോക്കുന്നുണ്ട്. നമുക്കു ഭക്ഷണം കഴിച്ചാലോയെന്നായി. ഓപ്പൺ കിച്ചനിൽനിന്ന് ചപ്പാത്തിയും പരിപ്പുകറിയും വാങ്ങി. രണ്ടാൾക്കും കൂടി ആറെണ്ണം മതിയല്ലോ. അദ്ദേഹം 12 എണ്ണം വാങ്ങി. നമുക്ക് കുറച്ചപ്പുറം പോയിരുന്ന് കഴിക്കാമെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്റെ ഓരത്ത് ഇരിക്കുന്ന കുട്ടികളെ ഞാനപ്പോഴാണ് ശ്രദ്ധിച്ചത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും. ഭക്ഷണം വിൽക്കുന്നിടത്തേക്കു നോക്കിയിരിപ്പായിരുന്നു കുട്ടികൾ. ആ ചപ്പാത്തി ഗുരു അവരുടെ കൈകളിലേക്കു വച്ചുകൊടുത്തു. വണ്ടി പാർക്ക് ചെയ്തിടത്തേക്കു നടന്നെത്തുംവരെ അദ്ദേഹം മൗനത്തിലായിരുന്നു. പിന്നെ ഇത്രമാത്രം പറഞ്ഞു; ഇതാണ് നമ്മുടെ നാടിന്റെ തലസ്ഥാനം’
∙ ഗുരുകുലം
ഫേൺഹിൽ ഗുരുകുലത്തിലേക്കു കയറിച്ചെല്ലുമ്പോൾ മുസ്ലിം പശ്ചാത്തലത്തിലുള്ള ഒരാൾ പഠിക്കാൻ ചെല്ലുന്നുവെന്ന തോന്നലേ ഉണ്ടായിട്ടില്ലെന്ന് ഷൗക്കത്ത് ഓർത്തു. മിയാക്കോയും പീറ്റർ ഓപ്പൺഹൈമറും ഒരുമിച്ചിരുന്ന് ഗീതയും ഉപനിഷത്തും മാത്രമല്ല സങ്കീർത്തനവും വിശുദ്ധ ഖുർആനും വായിക്കുന്നു, പഠിക്കുന്നു. ഒന്നിൽനിന്ന് മറ്റൊന്നിലേക്കു ക്ഷണിക്കുന്ന ഒരിടമേയല്ല നാരായണ ഗുരുകുലം. മതാതീത ആത്മീയത എന്നതിനെ ഗുരു പുനർനിർണയിച്ചത് ഇങ്ങനെയൊക്കെയാണ്. ആണും പെണ്ണും രണ്ടു ജാതിയേയുള്ളൂവെന്നു പറഞ്ഞ നാരായണഗുരുവിന്റെ ദർശനവഴിയെ സി.രാധാകൃഷ്ണൻ അതിനോടു ചേർത്തുകണ്ടു. ‘എല്ലാം അദ്വൈതമാണ്. നിങ്ങൾ നമസ്കരിക്കേണ്ടതു നിങ്ങളെത്തന്നെ. അതു മനസ്സിലാക്കുകയെന്നതാണ് സന്തോഷം.’
∙ ഗുരുവിന്റെ ഒരു ദിവസം (ഷൗക്കത്ത് പറഞ്ഞത്)
പുലർച്ചെ അഞ്ചരയ്ക്ക് ഗുരു നിത്യ ഉണരും. പരിഭാഷയ്ക്കും വായനയ്ക്കുമുള്ള പുസ്തകങ്ങൾ തലേരാത്രിതന്നെ മേശപ്പുറത്ത് വച്ചിട്ടുണ്ടാവും. മറുപടി എഴുതേണ്ട കത്തുകളും. രാവിലെ എഴുന്നേറ്റുചെയ്യാൻ സർഗാത്മകമായ ഒരു കാര്യം കരുതിവച്ചാൽ ഉറക്കം സർഗാത്മകമാവുമെന്നാണ് ഗുരു പറയുക. ഒന്നുരണ്ടു കത്തുകൾ ഗുരുതന്നെ എഴുതും. ചിലപ്പോൾ ചിത്രം വരയും. പിന്നെ നടക്കാൻ പോകും. ആ ചെറുയാത്രയ്ക്കിടെ, ഗുരുകുലത്തിലെ പുതിയ അതിഥികളെ പരിചയപ്പെടും. വഴിയരികിലെ പൂക്കളോടൊക്കെ മിണ്ടിപ്പറഞ്ഞാണു നടപ്പ്. ഇടയ്ക്കു ചോദ്യോത്തരങ്ങൾ ഉണ്ടാവും. ഗ്രാമത്തിലെ കുട്ടികൾക്കു മിഠായികൾ കരുതിയിട്ടുണ്ടാവും. പിന്നെ ക്ലാസ്. ഇതു പലരും കേട്ടെഴുതും. ഗുരു അതിൽ തിരുത്തുകൾ പറയും. അപ്പോഴേക്കും കത്തുകളുമായി പോസ്റ്റ്മാൻ വരും. ഉച്ചഭക്ഷണശേഷം അൽപം മയക്കം. വൈകിട്ട് വീണ്ടും ഒരുമിച്ചുള്ള നടപ്പ്. അസ്തമയത്തിനു മുൻപ് ഭക്ഷണം. ചില രാത്രികളിൽ ഒരുമിച്ചിരുന്ന് സിനിമ കാണും. അതിഥികളെല്ലാവരെയും പ്രത്യേകം കാണും, സംസാരിക്കും. രാത്രി പത്തോടെയാണ് ഉറക്കം.