‘‘ട്ലിങ്കിറ്റ് ജനതയ്ക്ക് യുഎസ് നാവികസേന വരുത്തിയ വേദനയും കഷ്ടപ്പാടുകളും തിരിച്ചറിയുന്നു, ജീവഹാനി, വിഭവങ്ങളുടെ നഷ്ടം, സാംസ്കാരിക നഷ്ടം എന്നിവയിലേക്കും തലമുറകളിലേക്കു പകർന്ന മുറിവുകളിലേക്കും തെറ്റായ പ്രവൃത്തി നയിച്ചുവെന്നു ഞങ്ങൾ സമ്മതിക്കുന്നു. വളരെ വൈകിയാണ് ഈ ക്ഷമാപണം എന്നും അറിയാം.’’ ‌യുഎസ് നാവികസേനയുടെ വടക്കുപടിഞ്ഞാറൻ മേഖലയുടെ കമാൻഡർ റിയർ അഡ്മിറൽ മാർക്ക് സുകാറ്റോയുടേതാണ് ഈ വാക്കുകൾ. ‘സ്വയം പ്രതിരോധം’ എന്ന ന്യായീകരണത്തിൽ നിന്നുള്ള പിന്നോട്ടുപോക്ക് മാത്രമായിരുന്നില്ല റിയർ അഡ്മിറലിന്റെ ഈ ഏറ്റുപറച്ചിൽ, 142 വർഷങ്ങൾക്കിപ്പുറവും നീതിക്കായി ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു അത്. 1882 ഒക്ടോബർ 26ന്, യുഎസ് നാവികസേനയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി സർവതും നഷ്ടമായ ഒരു സമൂഹത്തോട്, ആ കറുത്ത ദിനത്തിന്റെ വാർഷിക ദിനത്തിൽ അലാസ്കയിലെ അങ്കൂണിൽ നിന്നുള്ള തൽസമയ സംപ്രേക്ഷണത്തിലൂടെയാണ് മാർക്ക് സുകാറ്റോ മാപ്പു തേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ട്ലിങ്കിറ്റ് ജനതയ്ക്ക് യുഎസ് നാവികസേന വരുത്തിയ വേദനയും കഷ്ടപ്പാടുകളും തിരിച്ചറിയുന്നു, ജീവഹാനി, വിഭവങ്ങളുടെ നഷ്ടം, സാംസ്കാരിക നഷ്ടം എന്നിവയിലേക്കും തലമുറകളിലേക്കു പകർന്ന മുറിവുകളിലേക്കും തെറ്റായ പ്രവൃത്തി നയിച്ചുവെന്നു ഞങ്ങൾ സമ്മതിക്കുന്നു. വളരെ വൈകിയാണ് ഈ ക്ഷമാപണം എന്നും അറിയാം.’’ ‌യുഎസ് നാവികസേനയുടെ വടക്കുപടിഞ്ഞാറൻ മേഖലയുടെ കമാൻഡർ റിയർ അഡ്മിറൽ മാർക്ക് സുകാറ്റോയുടേതാണ് ഈ വാക്കുകൾ.

‘സ്വയം പ്രതിരോധം’ എന്ന ന്യായീകരണത്തിൽ നിന്നുള്ള പിന്നോട്ടുപോക്ക് മാത്രമായിരുന്നില്ല റിയർ അഡ്മിറലിന്റെ ഈ ഏറ്റുപറച്ചിൽ, 142 വർഷങ്ങൾക്കിപ്പുറവും നീതിക്കായി ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു അത്. 1882 ഒക്ടോബർ 26ന്, യുഎസ് നാവികസേനയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി സർവതും നഷ്ടമായ ഒരു സമൂഹത്തോട്, ആ കറുത്ത ദിനത്തിന്റെ വാർഷിക ദിനത്തിൽ അലാസ്കയിലെ അങ്കൂണിൽ നിന്നുള്ള തൽസമയ സംപ്രേക്ഷണത്തിലൂടെയാണ് മാർക്ക് സുകാറ്റോ മാപ്പു തേടിയത്.

ട്ലിങ്കിറ്റുകളുടെ ഗ്രാമം. (File Photo Credit: Wikimedia)
ADVERTISEMENT

∙ ആരാണ് ട്ലിങ്കിറ്റുകൾ?

യുഎസ് സ്റ്റേറ്റ്സായ അലാസ്കയിൽ അധിവസിക്കുന്ന തദ്ദേശീയ ജനതയാണ് ട്ലിങ്കിറ്റുകൾ. അലാസ്കയുടെ തീരപ്രദേശമായ അങ്കൂണിൽ തലമുറകളായി ജീവിച്ചുവന്ന ഈ ജനവിഭാഗം സമുദ്രവുമായി അവരുടെ അഭേദ്യ ബന്ധത്തിന്റെ പേരിൽ ‘പീപ്പിൾ ഓഫ് ടൈഡ്സ്’ (വേലിയേറ്റങ്ങളുടെ ജനത) എന്നും അറിയപ്പെട്ടു. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചും വ്യാപാരത്തിലൂടെയും ജീവിച്ച ഇവർ സമ്പന്നസംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉടമകളായിരുന്നു. പ്രകൃതിയോടും പൂർവിക ആചാരങ്ങളോടും അഗാധമായ ബന്ധവും ഇവർ നിലനിർത്തിപ്പോന്നു.

കാലങ്ങളായി സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായിരുന്ന ഇവരുടെ പ്രദേശങ്ങളിൽ, 18-ാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്യൻ കുടിയേറ്റക്കാരുടെ കടന്നുവരവു വലിയ പ്രതിസന്ധികൾക്ക് ഇടയാക്കി. കുടിയേറ്റക്കാർ ട്ലിങ്കിറ്റുകളുടെ ഭൂമിയിലേക്ക് കടന്നെത്തി അവരുടെ വിഭവങ്ങൾ കൊള്ളയടിക്കാനാരംഭിച്ചു. കുടിയേറ്റക്കാരുടെ അധിനിവേശവും അവരുടെ വ്യാപനവും ഇവരുടെ പ്രദേശങ്ങളുടെ നാശത്തിനും വഴിവച്ചു. ഈ പ്രദേശത്ത് നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകർന്നു. ട്ലിങ്കിറ്റുകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും, ശക്തമായ പ്രതിരോധം തീർക്കാൻ അവർക്ക് സാധിച്ചില്ല.  

യുഎസ് നാവികസേനയുടെ യുഎസ്ആർസി കോർവിൻ യുദ്ധകപ്പൽ. (File Photo Credit: Wikimedia)

1867ൽ റഷ്യയിൽ നിന്ന്, ട്ലിങ്കിറ്റുകളുടെ അങ്കൂൺ ഗ്രാമമുൾപ്പെടുന്ന അലാസ്ക വാങ്ങിയ യുഎസ്, ഇവിടുത്തെ സമ്പന്നമായ പ്രകൃതിവിഭവങ്ങളിൽ കണ്ണുവച്ചു. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കപ്പെട്ടതോടെ പരമ്പരാഗതമായി മീൻപിടുത്തവും വേട്ടയാടലും ആശ്രയിച്ചു ജീവിച്ച ട്ലിങ്കിറ്റ് ജനതയുടെ ജീവിതരീതികൾ തന്നെ അട്ടിമറിക്കപ്പെട്ടു. നിലനിൽപ്പ് അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ ട്ലിങ്കിറ്റ് ജനത, യുഎസ് കടന്നുകയറ്റത്തിനെ ശക്തമായി ചെറുത്തു. 

ചെറിയ തർക്കങ്ങളും തെറ്റിദ്ധാരണകളും വളരെപെട്ടെന്നാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ട്ലിങ്കിറ്റ് ജനതയ്ക്കുമേൽ യുഎസ് നാവികസേന ക്രൂരമായ ആക്രമണം നടത്താനിടയായ കാരണത്തെ കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെങ്കിലും ട്ലിങ്കിറ്റ് വിഭാഗക്കാരനായ ടിത്ത് ക്ലാനെയുടെ മരണത്തിൽ നിന്നാണ് ഒരു ഗ്രാമം അപ്പാടെ തുടച്ചുനീക്കിയ സംഭവങ്ങൾക്ക് തുടക്കമിട്ടതെന്നാണ് നിഗമനം. 

ADVERTISEMENT

∙ യുഎസ് നാവിക സേന പറയുന്നത്

1882 ഒക്ടോബർ 22ന് നോർത്ത് വെസ്റ്റ് ട്രേഡിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടിൽ തിമിംഗലവേട്ടയ്ക്ക് ഉപയോഗിക്കുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ടിത്ത് ക്ലാനെ എന്ന ട്ലിങ്കിറ്റ് തൊഴിലാളി അബദ്ധത്തിൽ കൊല്ലപ്പെട്ടു. ട്ലിങ്കിറ്റ് വിഭാഗത്തിലെ പാരമ്പര്യചികിത്സകനായും സേവനം ചെയ്തിരുന്ന ടിത്ത് ക്ലാനെയുടെ മരണം ഇതേ ബോട്ടിൽ ജീവനക്കാരായിരുന്ന മറ്റ് ട്ലിങ്കിറ്റ് വിഭാഗക്കാരെ ചൊടിപ്പിച്ചു. ബലപ്രയോഗത്തിലൂടെ അവർ ബോട്ട് തീരത്തേക്ക് അടുപ്പിക്കുകയും അമേരിക്കക്കാരായ രണ്ടു ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു. ശൈത്യകാലമായതിനാൽ നഷ്ടപരിഹാരമെന്ന നിലയിൽ 200 പുതപ്പുകളും ഇവർ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കമ്പനിയുടെ സംഭരണശാലയും കെട്ടിടവും അഗ്നിക്കിരയാക്കുമെന്നും ബോട്ട് നശിപ്പിക്കുമെന്നും ബന്ദികളെ വധിക്കുമെന്നും ഭീഷണിപ്പെടുത്തി.

അലാസ്കയിലെ അങ്കൂണിൽ നടന്ന നാവികസേനയുടെ ചടങ്ങിൽ യുഎസ് നേവി റിയർ അഡീ. മാർക്ക് ബി. സുകാറ്റോ സംസാരിക്കുന്നു. (Photo By Nobu Koch/Sealaska Heritage Institute)

കമ്പനിയുടെ സൂപ്രണ്ട് അടുത്ത ദിവസം അലാസ്കയിലെ മുതിർന്ന യുഎസ് ഉദ്യോഗസ്ഥനും യുഎസ്എസ് അഡംസ് എന്ന കപ്പലിലെ ക്യാപ്റ്റനുമായിരുന്ന ഇ.സി. മെറിമാനോട് ട്ലിങ്കിറ്റുകളുടെ ഭീഷണി അറിയിക്കുകയും സഹായം തേടുകയും ചെയ്തു. അടുത്ത ദിവസം ക്യാപ്റ്റൻ ഇ.സി. മെറിമാന്റെ നേതൃത്വത്തിൽ കസ്റ്റംസ് കലക്ടറും ‌സൈനികരുമായി യുഎസ്എസ് കോർവിൻ എന്ന കപ്പലിൽ പ്രദേശത്തെത്തി ബന്ദികളെ മോചിപ്പിച്ചു. ശിക്ഷാനടപടിയെന്ന നിലയിൽ ക്യാപ്റ്റൻ ഇ.സി. മെറിമാൻ ട്ലിങ്കിറ്റുകളോട് 400 പുതപ്പുകൾ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട എണ്ണം പുതപ്പുകൾ നൽകിയില്ലെങ്കിൽ ട്ലിങ്കിറ്റുകളുടെ തോണികളും ഗ്രാമവും കത്തിക്കുമെന്ന് ക്യാപ്റ്റൻ മെറിമാൻ ഭീഷണിമുഴക്കി. ആവശ്യം നിരാകരിച്ചതോടെ ട്ലിങ്കിറ്റുകളുടെ നാൽപതോളം തോണികളും വീടുകളും നശിപ്പിച്ചു. 

∙ ട്ലിങ്കിറ്റ് വിഭാഗക്കാരുടെ വിശദീകരണം

ADVERTISEMENT

ആരെയും ബന്ദിയാക്കുകയോ നഷ്ടപരിഹാരം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ടിത്ത് ക്ലാനെയുടെ മൃതദേഹം മടക്കിക്കൊണ്ടുവരുന്നതിനായി ബോട്ടിൽ തുടരുക മാത്രമാണ് ചെയ്തത്.

1882ലെ സൈനിക ബോംബാക്രമണത്തിന് ക്ഷമാപണം നടത്തുന്നതിനായി സംഘടിപ്പിച്ച ചടങ്ങിനിടെ വിതുമ്പുന്ന അങ്കൂൺ സ്വദേശി. (Photo By Nobu Koch/Sealaska Heritage Institute)

∙ 1882 ഒക്ടോബർ 26ന് പുലർച്ചെ സംഭവിച്ചത്

നാവികസേനയുടെയും ട്ലിങ്കിറ്റുകളുടെയും വാദങ്ങൾ വ്യത്യസ്തമാണെങ്കിലും യുഎസ് ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറിയ ആക്രമണത്തിനാണ് അങ്കൂൺ അടുത്ത ദിനം സാക്ഷ്യം വഹിച്ചത്. 26ന് പുലർച്ചെയോടെ ഗ്രാമത്തിനു നേരെ നാവിക സേന ക്രൂരവും ഏകപക്ഷീയവുമായ ആക്രമണം അഴിച്ചുവിട്ടു. 

യുഎസ് സേനയുടെ ആക്രമണത്തിനു മുന്നിൽ ട്ലിങ്കിറ്റുകൾക്ക് പിടിച്ചുനിൽക്കാനായില്ല. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം വെടിവച്ചു കൊന്നു. നാവികർ ഗ്രാമം കൊള്ളയടിച്ചു. പിന്നാലെ പീരങ്കികൾ ഉപയോഗിച്ച് വീടുകളും ഭക്ഷണശാലകളും തവിടുപൊടിയാക്കി.

പൂർണമായി നശിപ്പിക്കപ്പെട്ട ഗ്രാമം തീയും പുകയും കൊണ്ടു നിറഞ്ഞു. ആക്രമണത്തെ അതിജീവിച്ച് പലായനം ചെയ്തവർ കൊടുംതണുപ്പിൽ അഭയവും ഭക്ഷണവും ഇല്ലാതെ അലഞ്ഞുതിരിഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ മോശമായി. ജീവനോടെ ശേഷിച്ച കുട്ടികൾക്കായി, അവശേഷിച്ച ഭക്ഷണം മിച്ചം വയ്ക്കാൻ മുതിർന്നവർ സ്വയം മരണം വരിച്ചു. പിന്നീട് അഭയാർഥികളായി മാറിയ ശേഷിച്ചവർ ഭയത്തിലും അനിശ്ചിതത്വത്തിലും ജീവിക്കാൻ നിർബന്ധിതരായി. ഈ ക്രൂരകൃത്യം ട്ലിങ്കിറ്റ് ജനതയുടെ ആത്മാവിനെത്തന്നെ അക്ഷരാർഥത്തിൽ ഉലച്ചു. തലമുറകളിലേക്ക് പകർന്നുവന്ന അവരുടെ പൈതൃകവും അറിവുകളും അവരുടെ ജീവിതരീതിയുമെല്ലാം ഒറ്റ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. ട്ലിങ്കിറ്റ് ജനതയുടെ സാമൂഹിക ഘടനയെയും സാംസ്കാരിക തനിമയെയും ഇത് സാരമായി ബാധിച്ചു. ഇന്ന്, വെറും 420 പേർ മാത്രം താമസിക്കുന്ന ഗ്രാമമാണ് അങ്കൂൺ.

1882ലെ സൈനിക ബോംബാക്രമണത്തിന് ക്ഷമാപണം നടത്തുന്നതിനായി യുഎസ് നാവിക സേന സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്. (Photo By Nobu Koch/Sealaska Heritage Institute)

∙ നീതിക്കായുള്ള പോരാട്ടം

ആക്രമണത്തിന്റെ ക്രൂരത വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. പൂർവികർക്ക് നേരെയുണ്ടായ ക്രൂരതകൾക്കു നീതി തേടി ട്ലിങ്കിറ്റ് ജനത വർഷങ്ങളോളം പോരാടി. കൂട്ടക്കൊലയെ അംഗീകരിക്കാനും ക്ഷമാപണം നടത്താനും യുഎസ് സർക്കാരിനോട് അവർ ആവശ്യപ്പെട്ടു. ഈ സംഭവം യുഎസ് സർക്കാരിന്റെ നയങ്ങളെയും സ്വാധീനിച്ചു. തദ്ദേശീയ അമേരിക്കക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം സർക്കാർ തിരിച്ചറിഞ്ഞു. റീബിൽഡ് അങ്കൂൺ പദ്ധതി 1973ൽ നടപ്പാക്കി. അപ്പോഴും പൂർവികർക്ക് നേരെയുണ്ടായ ക്രൂരതയ്ക്ക് യുഎസ് നാവിക സേന മാപ്പ് പറയണമെന്ന് ആവശ്യമുയർന്നുകൊണ്ടിരുന്നു.

യുഎസ് നാവികസേന സംഘടിപ്പിച്ച ചടങ്ങിനിടെ ആചാരപരമായ ഗാനം ആലപിക്കുന്ന അങ്കൂൺ നിവാസികൾ (Photo By Nobu Koch/Sealaska Heritage Institute)

എല്ലാ വർഷവും വാർഷിക ദിനാചരണത്തിന്റെ തുടക്കത്തിൽ മൂന്നു തവണ ആ ചോദ്യം ഉയർന്നു: ‘യുഎസ് നാവിക സേനയില്‍ ആരെങ്കിലും ഇവിടെ ഉണ്ടോ ക്ഷമാപണം നടത്താന്‍?.’ ആ നീണ്ട കാത്തിരിപ്പിനാണ് 2024 ൽ ഒടുവിൽ മറുപടി ലഭിക്കുന്നത്. കൊടുംക്രൂരതയുടെ 142–ാം വാർഷിക ദിനത്തിൽ യുഎസ് നാവികസേന മാപ്പു പറയാൻ തയാറായി. സമീപമുള്ള കകേ ഗ്രാമം 1869ൽ നശിപ്പിച്ചതിന് 2024 സെപ്റ്റംബറിൽ യുഎസ് നാവികസേന ക്ഷമാപണം നടത്തിയതും ഇതൊടൊപ്പം ചേർത്തുവായിക്കണം. തെക്കുകിഴക്കൻ അലാസ്കയിലെ റങ്കലിൽ അതേവർഷം തന്നെ ബോംബാക്രമണം നടത്തിയതിന് ക്ഷമാപണം നടത്താൻ യുഎസ് പദ്ധതിയിടുന്നതായി സൂചനകളുണ്ടെങ്കിലും ഇതിനായി തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT