നിക്ഷേപിക്കാം ഈ ഓഹരികളിൽ; മുന്നിൽ ഒട്ടേറെ അനുകൂല ഘടകങ്ങൾ; ഒരുവർഷത്തിനകം മികച്ച നേട്ടത്തിന് സാധ്യത
ഒരു വർഷത്തിനകം മികച്ച നേട്ടം കിട്ടാവുന്ന ഓഹരികളുടെ വിവരങ്ങളാണ് ക്യാപ്സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിന്‍റെ റിസർച്ച് ടീം പങ്കുവയ്ക്കുന്നത്. വിപണിയിലെ അവസരങ്ങളെക്കുറിച്ച് അറിവുപകരാൻ മാത്രമാണിത്. ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും മികച്ച അഞ്ചു ഓഹരികൾ ഏതൊക്കെയാണ്? എന്തൊക്കെ പ്രതീക്ഷകളാണ് ഈ ഓഹരികള്‍ മുന്നോട്ടുവയ്ക്കുന്നത്? ഓർക്കുക, ഓഹരിനിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമായതിനാൽ പഠിച്ചശേഷം മാത്രം നിക്ഷേപ തീരുമാനമെടുക്കുക.

ഒരു വർഷത്തിനകം മികച്ച നേട്ടം കിട്ടാവുന്ന ഓഹരികളുടെ വിവരങ്ങളാണ് ക്യാപ്സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിന്റെ റിസർച് ടീം പങ്കുവയ്ക്കുന്നത്. വിപണിയിലെ അവസരങ്ങളെക്കുറിച്ച് അറിവു പകരാൻ മാത്രമാണിത്. ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും മികച്ച അഞ്ചു ഓഹരികൾ ഏതൊക്കെയാണ്? എന്തൊക്കെ പ്രതീക്ഷകളാണ് ഈ ഓഹരികൾ മുന്നോട്ടുവയ്ക്കുന്നത്? ഓർക്കുക, ഓഹരിനിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമായതിനാൽ പഠിച്ചശേഷം മാത്രം നിക്ഷേപ തീരുമാനമെടുക്കുക.
∙ ഇൻഫോസിസ് (വില:1873)
രാജ്യാന്തരതലത്തിൽ കൺസൾട്ടിങ്, ടെക്നോളജി, ഔട്ട്സോഴ്സിങ്, നെക്സ്ജെൻ തലമുറ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന പ്രമുഖ കമ്പനി. എയ്‌റോസ്‌പേസ്, പ്രതിരോധം, കൃഷി, ഓട്ടമോട്ടീവ്, കെമിക്കൽ മാനുഫാക്‌ചറിങ് എന്നീ മേഖലകളിലെല്ലാം ഇൻഫോസിസ് സേവനം നൽകുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യൻ ഐടി മേഖലയ്ക്ക് അത്ര മികച്ചതായിരുന്നില്ല. എന്നാൽ ഇപ്പോൾ മേഖല വളർച്ചാ പ്രതീക്ഷയിലാണ്. കമ്പനികൾ ക്യാംപസ് റിക്രൂട്ട്മെന്റുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഐടി മേഖലയ്ക്കും ഇൻഫോസിസിനും 2024–25 മികച്ച വർഷമാകുമെന്നാണു പ്രതീക്ഷ.
∙ എൻടിപിസി (വില: 408)
രാജ്യത്തെ ഏറ്റവും വലിയ പവർ യൂട്ടിലിറ്റി കമ്പനി. കൂട്ടുസംരംഭങ്ങൾക്ക് ഉൾപ്പെടെ നിലവിലുള്ള 76 ജിഗാവാട്ട് ഉൽപാദനശേഷി 2032 ആകുമ്പോഴേക്കും 130 ജിഗാവാട്ടായി ഉയർത്താൻ തയാറെടുക്കയാണ്. ഊർജരംഗത്ത് കൺസൾട്ടൻസി, പ്രോജക്ട് മാനേജ്മെൻറ്, സൂപ്പർവിഷൻ സേവനങ്ങളും നൽകുന്നു. ഊർജവ്യാപാരം, കൽക്കരിഖനനം എന്നിവയിലും സാന്നിധ്യം. എൻടിപിസിയുടെ പൂർണ ഉപസ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജി ഐപിഒയ്ക്കു ഒരുങ്ങുകയാണ്. ഇത് ഓഹരി ഉടമകൾക്കു നേട്ടമാകും.
∙ ശാരദ ക്രോപ്കെം (വില: 585)
അഗ്രോ കെമിക്കൽ കമ്പനിയായ ശാരദ ക്രോപ്‌കെം കീടനാശിനി, കളനാശിനി, സസ്യവളർച്ചാ ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം വിപണിയിലെത്തിക്കുന്നു. വാട്ടർ ട്രീറ്റ്മെന്റ്, ഫുഡ് ഇൻഗ്രീഡിയൻസ് മേഖലകൾക്ക് ആവശ്യമായ കെമിക്കലുകളും വിതരണം ചെയ്യുന്നുണ്ട്. വിവിധ ഫാക്ടറികളിൽ ഉപയോഗിക്കുന്ന കൺവേയർ ബെൽറ്റുകളും വിൽക്കുന്നു. ഇന്ത്യയ്ക്കു പുറമേ യൂറോപ്പ്, മെക്സിക്കോ, കൊളംബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും സാന്നിധ്യം. ശക്തമായ വിതരണശൃംഖലയും വിവിധ രാജ്യങ്ങളിൽ ഉൽപന്നങ്ങൾ റജിസ്റ്റർ ചെയ്യുന്നതും വരുംവർഷങ്ങളിൽ നേട്ടമാകാം. കഴിഞ്ഞ വർഷം ഉൽപന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞതും വിലയിടിവും ലാഭക്ഷമതയെ ബാധിച്ചിരുന്നു. എന്നാൽ ഡിമാൻഡ് മെച്ചപ്പെട്ടതും വിലസ്ഥിരതയും ഈ സാമ്പത്തികവർഷം ലാഭക്ഷമത ഗണ്യമായി ഉയർത്തുമെന്നാണ് പ്രതീക്ഷ.
∙ വണ്ടർലാ ഹോളിഡേയ്സ് (വില:856 )
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖല. നാലു പാർക്കുകളും ഒരു റിസോർട്ടുമുണ്ട്. 2029–30 ആകുന്നതോടെ 10 പാർക്കുകളും 3 റിസോർട്ടുകളും തുടങ്ങാനാണ് ഉദ്ദേശ്യം. ശക്തമായ ബാലൻസ് ഷീറ്റാണ് വണ്ടർലായുടേത്. പാർക്കുകൾ തുടങ്ങാനായി വിവിധ സംസ്ഥാനങ്ങളുമായി ചർച്ചനടത്തുകയാണ്. അസറ്റ്‌ലൈറ്റ് മാതൃകയിലാവും പുതിയ പ്രോജക്ടുകൾ. ഈ വികസനപദ്ധതികൾക്കൊപ്പം യുവാക്കളുടെ ചെലവഴിക്കൽശേഷി ഉയരുന്നതും കമ്പനിക്കു ഗുണമാണ്
∙ സെൻസാർ ടെക്നോളജീസ് (വില: 691)
ആർപിജി ഗ്രൂപ്പിന്റെ ആഗോള സോഫ്റ്റ്‌വെയർ സേവന കമ്പനി. ഫോർച്യൂൺ 500 കമ്പനികളിൽ നിന്നാണ് വരുമാനത്തിന്റെ ഗണ്യഭാഗവും ലഭിക്കുന്നത്. വായ്പ തിരിച്ചടവ് പ്രശ്നങ്ങൾമൂലം 2024–25 ആദ്യപാദത്തിൽ പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല. എന്നാൽ വരും പാദങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാനാണ് സാധ്യത. മികച്ച ബാലൻസ്‌ഷീറ്റ്, ഓർഡർ ബുക്ക് ക്യാഷ് ഫ്ലോ, സുസ്ഥിരമായ വളർച്ച, ന്യായമായ ഓഹരിവില തുടങ്ങിയവയും അനുകൂല ഘടകങ്ങളാണ്.
(നവംബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. ഒക്ടോബർ ലക്കം സമ്പാദ്യം നൽകിയ ഓഹരികളിൽ ക്യാപ് സ്റ്റോക്കിന്റെ നിലപാട് പട്ടികയിൽ കാണുക)