‘ക്ഷമ’യുണ്ടെങ്കിൽ കയ്യിലെത്തും കോടികൾ; ഇങ്ങനെ നിക്ഷേപിച്ചു തുടങ്ങിയാൽ സ്വസ്ഥമായി വിരമിക്കാം; ഇൻഷുറൻസിലും വേണം ശ്രദ്ധ
ഏതൊരു പാവപ്പെട്ടവനും അതിസമ്പന്നനാകാം. അതിസമ്പന്നനായി തന്നെ മരിക്കാം. ക്ഷമ വേണമെന്ന് മാത്രം; അച്ചടക്കവും. ജീവിതത്തിൽ ഇതുരണ്ടുമില്ലെങ്കിൽ ‘പാവപ്പെട്ടവനായി’ മരിക്കാനാകും വിധി! രൂപ വെങ്കട്കൃഷ്ണന്റെ വാക്കുകൾക്ക് കടുപ്പമുണ്ടാകാം. എന്നാൽ, അതാണ് സത്യമെന്ന് കാലം തെളിയിക്കുന്നു. നമ്മൾ ഒരു തൈ നട്ട്, അതുപിന്നെ ചെടിയായി, മരമായി നമുക്ക് കായും ഫലവുമൊക്കെ തരുന്നതുപോലെ. അങ്ങനെയെങ്കിൽ ആഗ്രഹിച്ചതുപോലെ സമ്പന്നനായി ജീവിക്കാം, മരിക്കാം. പ്രമുഖ മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരായ സാപിയന്റ് വെൽത്തിന്റെ ഡയറക്ടറാണ് കേരളത്തിൽ വേരുകളുള്ള രൂപ വെങ്കട്കൃഷ്ണൻ. പാലക്കാട് നെന്മാറയിലാണ് കുടുംബവീട്. രൂപ വളർന്നതും പഠിച്ചതും അഹമ്മദാബാദിൽ. ഇപ്പോൾ ഭർത്താവിനൊപ്പം മുംബൈയിൽ താമസം. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) റജിസ്ട്രേഷനുള്ള മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരാണ് സാപിയന്റ് വെൽത്ത്. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) റജിസ്ട്രേഷനുള്ള നിക്ഷേപ ഉപദേഷ്ടാക്കളുമാണ് (ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ). കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായുള്ള തന്റെ പ്രവർത്തനത്തിലൂടെ ഇതിനകം ഒട്ടേറെ മിഡിൽ-ക്ലാസ് വ്യക്തികളെ അതിസമ്പന്നരാക്കാൻ (എച്ച്എൻഐ) രൂപ വെങ്കട്കൃഷ്ണന് സാധിച്ചു. ഓരോ വ്യക്തിയും ജീവിതത്തിൽ പുലർത്തേണ്ട സാമ്പത്തിക അച്ചടക്കം, നിക്ഷേപതത്വം എന്നിവയെക്കുറിച്ച് രൂപ വെങ്കട്കൃഷ്ണൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ മനസ്സുതുറക്കുന്നു.

ഏതൊരു പാവപ്പെട്ടവനും അതിസമ്പന്നനാകാം. അതിസമ്പന്നനായി തന്നെ മരിക്കാം. ക്ഷമ വേണമെന്ന് മാത്രം; അച്ചടക്കവും. ജീവിതത്തിൽ ഇതുരണ്ടുമില്ലെങ്കിൽ ‘പാവപ്പെട്ടവനായി’ മരിക്കാനാകും വിധി! രൂപ വെങ്കട്കൃഷ്ണന്റെ വാക്കുകൾക്ക് കടുപ്പമുണ്ടാകാം. എന്നാൽ, അതാണ് സത്യമെന്ന് കാലം തെളിയിക്കുന്നു. നമ്മൾ ഒരു തൈ നട്ട്, അതുപിന്നെ ചെടിയായി, മരമായി നമുക്ക് കായും ഫലവുമൊക്കെ തരുന്നതുപോലെ. അങ്ങനെയെങ്കിൽ ആഗ്രഹിച്ചതുപോലെ സമ്പന്നനായി ജീവിക്കാം, മരിക്കാം. പ്രമുഖ മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരായ സാപിയന്റ് വെൽത്തിന്റെ ഡയറക്ടറാണ് കേരളത്തിൽ വേരുകളുള്ള രൂപ വെങ്കട്കൃഷ്ണൻ. പാലക്കാട് നെന്മാറയിലാണ് കുടുംബവീട്. രൂപ വളർന്നതും പഠിച്ചതും അഹമ്മദാബാദിൽ. ഇപ്പോൾ ഭർത്താവിനൊപ്പം മുംബൈയിൽ താമസം.
അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) റജിസ്ട്രേഷനുള്ള മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരാണ് സാപിയന്റ് വെൽത്ത്. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) റജിസ്ട്രേഷനുള്ള നിക്ഷേപ ഉപദേഷ്ടാക്കളുമാണ് (ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ). കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായുള്ള തന്റെ പ്രവർത്തനത്തിലൂടെ ഇതിനകം ഒട്ടേറെ മിഡിൽ-ക്ലാസ് വ്യക്തികളെ അതിസമ്പന്നരാക്കാൻ (എച്ച്എൻഐ) രൂപ വെങ്കട്കൃഷ്ണന് സാധിച്ചു. ഓരോ വ്യക്തിയും ജീവിതത്തിൽ പുലർത്തേണ്ട സാമ്പത്തിക അച്ചടക്കം, നിക്ഷേപതത്വം എന്നിവയെക്കുറിച്ച് രൂപ വെങ്കട്കൃഷ്ണൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ മനസ്സുതുറക്കുന്നു.
∙ സാമ്പത്തികച്ചെലവുകളിൽ അച്ചടക്കവും ക്ഷമയും വേണമെന്ന് താങ്കൾ പറയുന്നു. അതൊന്ന് വ്യക്തമാക്കാമോ?
തീർച്ചയായും. നമുക്കെല്ലാം ജീവിതത്തിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ടാകും. പക്ഷേ, പലരും ചിന്തിക്കാത്ത ഒരു സുപ്രധാന കാര്യമുണ്ട്, റിട്ടയർമെന്റ്. അതു പിന്നത്തെ കാര്യമല്ലേ എന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. വിശ്രമകാല ജീവിതത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതുകൊണ്ട്, ഇപ്പോൾ സാമ്പത്തിക അച്ചടക്കം പാലിച്ചാൽ വിശ്രമകാല ജീവിതം ആഘോഷമാക്കാം. നിങ്ങൾ വൈകിയിട്ടില്ലെന്ന് ചിന്തിക്കുക. ഇനിയും നിക്ഷേപം ആരംഭിച്ചില്ലെങ്കിൽ ഇന്നുതന്നെ തുടങ്ങുക. അപ്പോഴും ഓർക്കേണ്ടതായ ഒന്നുണ്ട്. നിക്ഷേപം എന്നത് പണമുണ്ടാക്കലല്ല; സമ്പത്ത് സൃഷ്ടിക്കലാണ്. അതിന് ക്ഷമ വേണം.
ഒരുലക്ഷം രൂപയുടെ നിക്ഷേപം രണ്ടോ മൂന്നോ കൊല്ലം കൊണ്ട് മൂന്നുലക്ഷം രൂപയാക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. ഒരുലക്ഷം രൂപ ഒരുകോടി രൂപയാക്കിയാലോ? പക്ഷേ, അതിന് കാത്തിരിക്കണം. അതാണ്, സമ്പത്ത് സൃഷ്ടിക്കൽ. നിങ്ങളുടെ ഇപ്പോഴത്തെ വരുമാനത്തിന്റെ 50% നിങ്ങൾ വീട്ടിലെ വിവിധ ചെലവുകൾക്കായി ഉപയോഗിച്ചോളൂ. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനും വിവിധ ബില്ലുകൾ അടയ്ക്കാനുമുള്ള തുക ആ 50 ശതമാനത്തിൽ നിന്ന് കണ്ടെത്തണം. 30% തുക നിങ്ങളുടെ ഹ്രസ്വകാല, ദീർഘകാല സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മാറ്റിവയ്ക്കണം. പുതിയ വീട്, വാഹനം, കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ കല്യാണം, വിനോദയാത്ര പോകൽ തുടങ്ങിയവയ്ക്ക് ആ പണം ഉപകരിക്കും. ബാക്കിയുള്ള 20 ശതമാനമാണ് ഏറ്റവും പ്രധാനം. അത് നിങ്ങളുടെ റിട്ടയർമെന്റ് കാലത്തേക്കായി മാറ്റിവയ്ക്കണം. അതിന് അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണം.
∙ മികച്ച റിട്ടയർമെന്റ് നിക്ഷേപ പദ്ധതി എങ്ങനെ തിരഞ്ഞെടുക്കും?
അവിടെയാണ് ഞാൻ നേരത്തേ പറഞ്ഞ, ക്ഷമ വേണ്ടത്. വരുമാനത്തിന്റെ 20% തുക 20-40 വർഷത്തേക്കെങ്കിലും നിക്ഷേപിക്കണം. 50:30:20 എന്ന സാമ്പത്തിക ചെലവിലെ അച്ചടക്കം പാലിക്കണം. എന്തിനാണ് 30-40 വർഷത്തേക്കൊക്കെ നിക്ഷേപിക്കുന്നതെന്ന് നിങ്ങൾ ചോദിച്ചേക്കാം. അവിടെയാണ് കോംപൗണ്ടിങ്ങിന്റെ പ്രസക്തി. പണപ്പെരുപ്പത്തെ (ഇൻഫ്ലേഷൻ) തോൽപ്പിക്കുന്ന നിക്ഷേപമാണ് നമുക്ക് വേണ്ടത്. അത് ദീർഘകാല നിക്ഷേപത്തിലൂടെയേ സാധിക്കൂ. നിക്ഷേപകർക്ക് ദീർഘകാല കാഴ്ചപ്പാട് കൂടിയേതീരൂ. നമ്മുടെ നിക്ഷേപം അതിൽ നിന്നുള്ള പലിശയോ നേട്ടമോ കൂടിച്ചേർന്ന് ഓരോ വർഷവും വൻതോതിൽ വളരുന്നതാണ് മണി കോംപൗണ്ടിങ്. ഇതുവഴി പണപ്പെരുപ്പത്തെ തോൽപ്പിക്കാം. ശുഭാപ്തിവിശ്വാസവും വച്ചുപുലർത്തണം. ഇല്ലെങ്കിൽ ഞാൻ നേരത്തേ പറഞ്ഞതുപോലെ 'പാവപ്പെട്ടവനായി' മരിക്കേണ്ടി വരും.
∙ പണപ്പെരുപ്പത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് വിശദമാക്കാമോ?
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വൈറസ് ആണ് പണപ്പെരുപ്പം. നമ്മൾ വിയർപ്പൊഴുക്കി സമ്പാദിക്കുന്ന പണമെല്ലാം കാർന്നുതിന്നുന്ന, നമ്മുടെ പർച്ചേസിങ് പവറിനെ ഇല്ലാതാക്കുന്ന വൈറസ്. മനസ്സുവച്ചാൽ ഈ വൈറസിനെ പമ്പകടത്താം. സമ്പത്ത് സൃഷ്ടിക്കാൻ നിങ്ങൾ സ്ഥിരനിക്ഷേപത്തെ (എഫ്ഡി) മാത്രമാണ് ആശ്രയിക്കുന്നതെങ്കിൽ ഈ വൈറസ് നിങ്ങളെ ഒരിക്കലും വിട്ടുപോകില്ല.
നിങ്ങളുടെ നിക്ഷേപ പദ്ധതിയിൽ 'ഇക്വിറ്റി' (ഓഹരി) ഉറപ്പുവരുത്തുക. അത് നേരിട്ടുള്ള ഓഹരി നിക്ഷേപമോ മ്യൂച്വൽഫണ്ടോ ആകാം. സാമ്പത്തികശേഷിക്ക് അനുസൃതമായി നിക്ഷേപ പോർട്ട്ഫോളിയോയിൽ ഓഹരി/മ്യൂച്വൽഫണ്ട് ഉൾപ്പെടുത്തുക. നേരത്തേ പറഞ്ഞതുപോലെ മൊത്തം പണത്തിന്റെ 20% എങ്കിലും നിക്ഷേപിക്കണം. 20-40 വർഷത്തേക്കുവേണം നിക്ഷേപം. അതാണ് സാമ്പത്തിക അച്ചടക്കം. കോംപൗണ്ടിങ് എന്നത് മാജിക് ആണ്. പണം ഇവിടെ കോംപൗണ്ട് ചെയ്യപ്പെടുകയാണ്.
∙ മലയാളികൾ ഈയിടെയായി ഓഹരിയിലും മ്യൂച്വൽഫണ്ടിലും വൻതോതിൽ നിക്ഷേപം തുടങ്ങിയിട്ടുണ്ട്. ശ്രദ്ധിച്ചിരുന്നോ?
തീർച്ചയായും. മലയാളികൾ മാത്രമല്ല. മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപരുടെ എണ്ണം കൂടിയിട്ടുണ്ട്. 85,000 കോടി രൂപയിലേറെയാണ് കേരളത്തിൽ നിന്നുള്ള ആകെ മൂച്വൽഫണ്ട് നിക്ഷേപമൂല്യം (എയുഎം). ഓഹരി നിക്ഷേപകരുടെ എണ്ണം 25 ലക്ഷവും കടന്നു. അവബോധം വർധിച്ചതാണ് കാരണം. മാധ്യമങ്ങളാണ് അതിന് മുഖ്യപങ്ക് വഹിച്ചത്. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അനിവാര്യത പുത്തൻ തലമുറയ്ക്ക് മനസ്സിലാകുന്നുണ്ട്. നിക്ഷേപ സുരക്ഷ, നേട്ടം (റിട്ടേൺ), റിസ്ക് എന്നിവയെക്കുറിച്ചുള്ള തിരിച്ചറിവ് ഇപ്പോൾ നിക്ഷേപകർക്കുണ്ട്. എവിടെ നിക്ഷേപിക്കണമെന്നും റിസ്ക് തിരിച്ചറിഞ്ഞ് സമ്പത്ത് സൃഷ്ടിക്കേണ്ടത് എങ്ങനെയെന്നും അവർ പഠിച്ചു
∙ പക്ഷേ, നിക്ഷേപ തട്ടിപ്പിന് ഇരയാകുന്നതിലും മലയാളികൾ മുൻപന്തിയിലുണ്ട്?
അതിന് ഒറ്റക്കാരണമേയുള്ളൂ. അത്യാർത്തി. അത് മനുഷ്യന്റെ സ്വഭാവമാണ്. നോക്കൂ, നിങ്ങൾക്ക് ഒരാൾ ഇരട്ടിപ്പണം വാഗ്ദാനം ചെയ്യുന്നു എന്നിരിക്കട്ടെ. ആലോചിച്ചുകൂടേ, നിങ്ങൾക്ക് ഇരട്ടിപ്പണം തരണമെങ്കിൽ അയാൾക്ക് കിട്ടുന്ന ലാഭം എത്രയായിരിക്കും? അക്കാര്യം മാത്രം ആലോചിച്ചാൽ മതി ആ വാഗ്ദാനം തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ.
∙ സെബി ഇപ്പോൾ പുതിയ ചട്ടങ്ങളും മാനദണ്ഡങ്ങളുമൊക്കെ കൊണ്ടുവരുന്നുണ്ടല്ലോ?
ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. നിക്ഷേപകന്റെ പണത്തിന് സുരക്ഷ ഉറപ്പാക്കുകയാണ് സെബി ലക്ഷ്യമിടുന്നത്. മ്യൂച്വൽഫണ്ടുകളുടെ പ്രവർത്തനം ലളിതവും സുതാര്യവുമാകണം. എന്നിരുന്നാലും, നിക്ഷേപകൻ ജാഗ്രത കൈവിടരുത്. പോർട്ട്ഫോളിയോ എപ്പോഴും മികച്ചതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുക. പറ്റുമെങ്കിൽ ഒരു വിദഗ്ധനെക്കൊണ്ട് പോർട്ട്ഫോളിയോ മാനേജ് ചെയ്യിക്കുക. അല്ലെങ്കിൽ സ്വയം നന്നായി പഠിക്കുക. അല്ലാതെ നിക്ഷേപത്തിന് മുതിരുന്നത് ദോഷം ചെയ്യും. നമ്മൾ കുട്ടികളെ ട്യൂഷന് അയക്കുന്നത് പോലെയാണിത്. സ്കൂളിൽപോയി പഠിക്കുന്നുണ്ടെങ്കിലും കൂടുതൽ നന്നായി പഠിക്കാനാണല്ലോ ട്യൂഷന് വിടുന്നത്.
∙ സ്ത്രീകളെ എപ്പോളും മുഖ്യധാരയിലെത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണല്ലോ താങ്കൾ. അതിനെക്കുറിച്ച്?
സ്ത്രീ ‘ലക്ഷ്മി’യാണെന്ന് നമ്മൾ പറയാറുണ്ട്. സമ്പത്തിന്റെ ദേവത. എന്നിട്ടും, നമ്മുടെ സമൂഹത്തിൽ പുരുഷന്മാരാണ് ഭൂരിഭാഗം വീടുകളിലും പണം കൈകാര്യം ചെയ്യുന്നത്. സ്ത്രീകൾ പലപ്പോഴും സ്വയംപര്യാപ്തരാകുന്നതും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതും ജീവിതത്തിൽ ദുരന്തം വിരുന്നുവരുമ്പോഴാണ്. പെട്ടെന്നുള്ള വൈധവ്യമോ വിവാഹമോചനമോ ഒക്കെയാണ് സ്ത്രീയെ ശക്തയാക്കുന്നത്. എന്തിനാണ് ഇങ്ങനെയുള്ള ദുരനുഭവങ്ങൾക്കായി കാത്തിരിക്കുന്നത്? സ്ത്രീ എന്നാൽ ലക്ഷ്മിയാണ് (ധനം), ശക്തിയാണ് (ദുർഗ), വിദ്യയാണ് (സരസ്വതി). ഇത് മൂന്നും നമുക്കാവശ്യമാണ്.
സ്വയംപര്യാപ്തരാകാൻ സ്ത്രീകൾക്ക് ശക്തിയും അറിവുമുണ്ടെന്ന് നമ്മുടെ അമ്മമാരും മുത്തശ്ശിമാരും തെളിയിച്ചിട്ടുണ്ട്. അച്ഛനോ അപ്പൂപ്പനോ നൽകിയിരുന്ന ചെറിയതുക കൊണ്ട് അവർ വീട്ടുചെലവുകൾ നടത്തിയിരുന്നു. വീട്ടിൽ വിരുന്നുകാർ വന്നാലും ആ പണമാണ് അവർ ഉപയോഗിച്ചിരുന്നത്. അപ്പോഴും വീട്ടുചെലവിന്റെ താളം തെറ്റിയിരുന്നില്ലെന്നതും ഓർക്കണം. പുരുഷന്മാരേക്കാൾ നന്നായി പണം കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു. പക്ഷേ, നമ്മൾ അവർക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും നൽകണം. സ്വന്തമായി അധ്വാനിക്കുന്ന പണം സ്വയം മാനേജ് ചെയ്യാൻ സ്ത്രീകൾക്ക് കഴിയണം.
∙ ഓഹരി വിപണിയിൽ/മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കേണ്ടതിനെ കുറിച്ച് താങ്കൾ പറഞ്ഞു. ഇതിന് റിസ്ക് ഉണ്ടെന്നതും മറുവശമല്ലേ?
ഓഹരി/മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾ റിസ്ക് ഉള്ളതാണെന്നതിൽ സംശയമില്ല. പക്ഷേ, അതിനേക്കാൾ റിസ്കുള്ള ഒന്നുണ്ട്, ആയുർദൈർഘ്യം. നമ്മുടെയെല്ലാം ആയുർദൈർഘ്യം കൂടുതലാണെന്ന് തിരിച്ചറിയണം. അതായത്, റിട്ടയർമെന്റിന് ശേഷവും നമുക്ക് മുന്നിൽ ജീവിതമേറെ ബാക്കിയാണ്. എന്നുവച്ചാൽ, അക്കാലയളവിലുടനീളം നമ്മുടെ കൈവശം പണമുണ്ടായേ പറ്റൂ. അതാണ് ഞാൻ പറഞ്ഞത്, ദീർഘകാല നിക്ഷേപം അനിവാര്യമാണെന്ന്.
∙ നിക്ഷേപം പോലെ പ്രധാനമാണല്ലോ ഇൻഷുറൻസും. എങ്ങനെയാണ് ഒരു നല്ല ഇൻഷുറൻസ് തിരഞ്ഞെടുക്കേണ്ടത്?
നമ്മുടെ ഓരോ ഇൻഷുറൻസും കുടുംബത്തോടുള്ള ഉത്തരവാദിത്തമാണെന്ന് അറിയുക. പുതിയ കാറോ വീടോ സ്വന്തമാക്കുന്നതു പോലെയുള്ള ആവേശം ഇൻഷുറൻസ് എടുക്കുന്നതിലും വേണം. 3 ഇൻഷുറൻസുകളാണ് ഒരാൾക്ക് ഉറപ്പായും വേണ്ടത്. ഒന്ന്, ലൈഫ് ഇൻഷുറൻസ്. രണ്ട്, ആരോഗ്യ ഇൻഷുറൻസ്. മൂന്ന് വീടിനുള്ള ഇൻഷുറൻസ്. ആരോഗ്യ ഇൻഷുറൻസ് 50 ലക്ഷം രൂപയ്ക്കും ഒരുകോടി രൂപയ്ക്കും മധ്യേയുള്ളതാകണം. ഇത്ര വലിയ ഇൻഷുറൻസ് പദ്ധതികളിൽ ചേർന്ന് പ്രീമിയം അടയ്ക്കാനുള്ള സാമ്പത്തികസ്ഥിതി എല്ലാവർക്കും ഉണ്ടാകണമെന്നില്ല. അവിടെയാണ് ടോപ്-അപ്പ് സൗകര്യം പ്രയോജനപ്പെടുത്തേണ്ടത്. ഘട്ടംഘട്ടമായി പരിധി ഉയർത്തിയാൽ മതി.
ഇൻഷുറൻസ് പോലെ നിർബന്ധമാണ് വിൽപത്രവും. വിൽപത്രം വളരെ പ്രധാനമാണ്. നമ്മളെല്ലാം വിൽപത്രം തയാറാക്കണമെന്ന് ഞാൻ പറയും. നിങ്ങൾക്ക് വിൽപത്രം ഇല്ലെങ്കിൽ നിങ്ങളുടെ സ്വത്തിനെക്കുറിച്ച് നിങ്ങളുടെ ഭാര്യയും കുട്ടികളും എങ്ങനെ മനസ്സിലാക്കും? നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തിന്റെ സമഗ്രവിവരം അവർക്ക് ലഭിക്കണമെങ്കിൽ വിൽപത്രം വേണം.