തോക്കിൻ മുനയിലും സിറിയയെ കബളിപ്പിച്ച ചാരൻ; 6 മണിക്കൂർ കഴുമരത്തിലാടിയ മൃതദേഹം; ആ വാച്ചിനായി മൊസാദ് കാത്തത് 5 പതിറ്റാണ്ട്
ജീവനത്തിനും അതിജീവനത്തിനും വേണ്ടിയുള്ള ഇസ്രയേലിന്‍റെ പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് മൊസാദ്. ലബനനിലെ ബനനിൽ 12 പേർ കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ലോകം ഞെട്ടലോടെ ഇന്‍റനെറ്റിൽ തിരഞ്ഞ ഇസ്രയേൽ ചാര സംഘടനയുടെ തുടക്കം പോലും രാജ്യത്തിന്‍റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു. കേരളത്തേക്കാൾ ചെറിയ ഭൂപ്രദേശമാണ് ഇസ്രയേലിന്റേത്. ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ഇന്നത്തെ ഇസ്രയേലിന് ലോക വ്യാപകമായി അദൃശ്യരായി പ്രവർത്തിക്കുന്ന ചാരന്മാരുടെ വലിയ ശൃംഖലയുണ്ട്. 1948ൽ ആധുനിക ഇസ്രയേൽ രൂപീകരിച്ചപ്പോൾ അയൽ രാജ്യങ്ങൾ ജൂത രാഷ്ട്രത്തെ ശത്രുപക്ഷത്ത് നിർത്തി. പല രാജ്യങ്ങളിൽ നിന്നും ഒരേ സമയം ആക്രമണം വന്ന കാലത്ത് തിരിച്ചടിക്കാനും പ്രതിരോധിക്കാനും ശത്രുവിന്‍റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഒരു മുഴം മുൻപേ പ്രവർത്തിക്കാനുമാണ് മൊസാദ് രൂപീകരിച്ചത്. മൊസാദ് രൂപീകരണ കാലം മുതൽ സംഘടനയെ മുന്നോട്ട് നയിക്കുന്നത് അദൃശ്യമായി ചുമതലകൾ നിർവഹിച്ച് മാഞ്ഞുപോകുന്ന ചാരന്മാരാണ്. പക്ഷേ അങ്ങനെയുള്ള ചില ചാരന്മാരെ കാലം മറനീക്കി പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. സിറിയയിൽ പ്രതിരോധ മന്ത്രിയാകുന്നതിന് സാധ്യതയുണ്ടായിരുന്നതായി ജീവചരിത്രകാരന്മാർ പറയുന്ന എലി കോഹനും അത്തരത്തിൽ ഒരാളാണ്. പതിറ്റാണ്ടുകൾക്ക് ഇപ്പുറത്തും എലി കോഹന്‍റെ പേര് മക്കൾക്ക് നൽകുന്ന ജനത ഇസ്രയേലിൽ പിറവിയെടുത്തതിന് പിന്നിൽ അതിസാഹസികമായ ഒരു ജീവിത കഥയുണ്ട്. അത് ഇസ്രയേലിന്‍റെ മാത്രമല്ല എലി കോഹന്‍റെയും ജീവനത്തിന്‍റെയും അതിജീവനത്തിന്‍റെയും പോരാട്ട കഥയാണ്.

ജീവനത്തിനും അതിജീവനത്തിനും വേണ്ടിയുള്ള ഇസ്രയേലിന്‍റെ പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് മൊസാദ്. ലബനനിലെ ബനനിൽ 12 പേർ കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ലോകം ഞെട്ടലോടെ ഇന്‍റനെറ്റിൽ തിരഞ്ഞ ഇസ്രയേൽ ചാര സംഘടനയുടെ തുടക്കം പോലും രാജ്യത്തിന്‍റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു. കേരളത്തേക്കാൾ ചെറിയ ഭൂപ്രദേശമാണ് ഇസ്രയേലിന്റേത്. ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ഇന്നത്തെ ഇസ്രയേലിന് ലോക വ്യാപകമായി അദൃശ്യരായി പ്രവർത്തിക്കുന്ന ചാരന്മാരുടെ വലിയ ശൃംഖലയുണ്ട്. 1948ൽ ആധുനിക ഇസ്രയേൽ രൂപീകരിച്ചപ്പോൾ അയൽ രാജ്യങ്ങൾ ജൂത രാഷ്ട്രത്തെ ശത്രുപക്ഷത്ത് നിർത്തി. പല രാജ്യങ്ങളിൽ നിന്നും ഒരേ സമയം ആക്രമണം വന്ന കാലത്ത് തിരിച്ചടിക്കാനും പ്രതിരോധിക്കാനും ശത്രുവിന്‍റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഒരു മുഴം മുൻപേ പ്രവർത്തിക്കാനുമാണ് മൊസാദ് രൂപീകരിച്ചത്.
മൊസാദ് രൂപീകരണ കാലം മുതൽ സംഘടനയെ മുന്നോട്ട് നയിക്കുന്നത് അദൃശ്യമായി ചുമതലകൾ നിർവഹിച്ച് മാഞ്ഞുപോകുന്ന ചാരന്മാരാണ്. പക്ഷേ അങ്ങനെയുള്ള ചില ചാരന്മാരെ കാലം മറനീക്കി പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. സിറിയയിൽ പ്രതിരോധ മന്ത്രിയാകുന്നതിന് സാധ്യതയുണ്ടായിരുന്നതായി ജീവചരിത്രകാരന്മാർ പറയുന്ന എലി കോഹനും അത്തരത്തിൽ ഒരാളാണ്. പതിറ്റാണ്ടുകൾക്ക് ഇപ്പുറത്തും എലി കോഹന്‍റെ പേര് മക്കൾക്ക് നൽകുന്ന ജനത ഇസ്രയേലിൽ പിറവിയെടുത്തതിന് പിന്നിൽ അതിസാഹസികമായ ഒരു ജീവിത കഥയുണ്ട്. അത് ഇസ്രയേലിന്‍റെ മാത്രമല്ല എലി കോഹന്‍റെയും ജീവനത്തിന്‍റെയും അതിജീവനത്തിന്‍റെയും പോരാട്ട കഥയാണ്.
∙ ഒരു വാച്ചിന് പിന്നാലെ 53 വർഷം അലഞ്ഞ് മൊസാദ്
1965 മേയ് 19ന് ഡമാസ്കസ് നഗരം ഉറങ്ങിയില്ല. തങ്ങളുടെ രാജ്യത്തെ ഒറ്റിക്കൊടുത്തവനെ തൂക്കിലേറ്റുന്നത് കാണാൻ ജനങ്ങൾ തടിച്ച്കൂടി. തത്സമയ സംപ്രേക്ഷണത്തിനായി സിറിയൻ നാഷനൽ ടെലിവിഷൻ ചാനൽ പ്രവർത്തകർ അണിനിരന്നു. സിറിയയുടെ രഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയ എലി കോഹനെ അന്ന് പുലർച്ചെ 3.35ന് തൂക്കിലേറ്റുന്നതിനായി കൊണ്ടുവന്നു. അവസാന ആഗ്രഹങ്ങൾ പൂർത്തിയാക്കിയ ശേഷം അയാളെ പരസ്യമായി തൂക്കിലേറ്റി. പുലർച്ചെ അഞ്ച് മണിക്ക് മുൻപ് തന്നെ മരണം സ്ഥിരീകരിച്ചു. എന്നിട്ടും ആറു മണിക്കൂറോളം ജനങ്ങൾക്ക് കാണുന്നതിനായി മൃതദേഹം കഴുമരത്തിൽ തന്നെ നിലനിർത്തി.
പിന്നീട് നീണ്ട ചർച്ചകൾക്ക് ശേഷം മൃതദേഹം പോലും ഇസ്രയേലിന് വിട്ടുകൊടുക്കേണ്ടെന്ന് സിറിയ തീരുമാനിച്ചു. അങ്ങനെ എലി കോഹനെ ഡമാസ്കസിൽ സംസ്കരിച്ചു. മൊസാദ് തട്ടിയെടുക്കുമെന്ന് ഭയന്ന് മൂന്ന് തവണ മൃതദേഹം സ്ഥലം മാറ്റി സിറിയയിൽ സംസ്കരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ‘‘ഞങ്ങൾ എലി കോഹനെ ഓർക്കുന്നു, അദ്ദേഹത്തെ ഒരിക്കലും മറക്കില്ല. അർപ്പണബോധം, നിശ്ചയദാർഢ്യം, ധൈര്യം, മാതൃരാജ്യത്തോടുള്ള അഗാധമായ സ്നേഹം എന്നീ ഗുണങ്ങളാൽ സമ്പന്നനായ അദ്ദേഹത്തിന്റെ പൈതൃകം നമ്മുടെ സ്വന്തമാണ്. അദ്ദേഹത്തിന്റെ കുടുംബവുമായി, പ്രത്യേകിച്ച് നാദിയയുമായും കുട്ടികളുമായും വർഷങ്ങളായി നിലനിർത്തിയിരുന്ന അടുത്ത ബന്ധം ഞങ്ങൾ എപ്പോഴും സൂക്ഷിക്കും’’– 2018 ജൂലൈയിൽ മൊസാദ് മേധാവി യോസി കോഹന്‍ പറഞ്ഞതാണിത്.
എലി കോഹനെ തൂക്കിലേറ്റി അധികം താമസിക്കാതെ അദ്ദേഹം ധരിച്ചിരുന്ന വാച്ച് രഹസ്യമായി വിപണിയിൽ വിറ്റ് പോയിരുന്നു. 5 പതിറ്റാണ്ടിനു ശേഷം പ്രത്യേക ഓപ്പറേഷൻ വഴി ആ വാച്ച് വീണ്ടെടുത്ത് എലി കോഹന്റെ ഭാര്യയ്ക്ക് സമ്മാനിക്കുമ്പോഴായിരുന്നു ഈ വാക്കുകൾ. പരസ്യമായി തൂക്കിലേറ്റപ്പെട്ട് പതിറ്റാണ്ടുകൾക്ക് ശേഷവും എലി കോഹനെയും അയാളുടെ ഓർമകളെയും മൊസാദ് ഹൃദയത്തോട് ചേർത്ത് പിടിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണ്?. ഇന്നും സിറിയയുടെ ശത്രുവായി എലി കോഹൻ കരുതപ്പെടുന്നത് എന്ത് കൊണ്ടാണ്? അതിനുള്ള ഉത്തരം അയാളുടെ ജീവിതമാണ്.
∙ ഈജിപ്റ്റിലെ അറസ്റ്റും നാടുകടത്തലും
സിറിയയിലെ ആലപ്പോയിൽ നിന്ന് ഈജിപ്തിൽ കുടിയേറിയ മിസ്രാഹി ജൂത കുടുംബത്തിലെ മൂത്ത മകനായി 1924 ഡിസംബർ ആറിനാണ് എലിയാഹു ബെൻ-ഷാൾ കോഹൻ (എലി കോഹൻ) ജനിച്ചത്. അടിയുറച്ച ജൂത വിശ്വാസിയായിരുന്ന പിതാവ് ആ വിശ്വാസം മകനിലേക്കും പകർന്നു. കൗമാരകാലത്ത് റബ്ബി (ജൂത പുരോഹിതൻ) ആയി മാറുന്നതിനാണ് എലി കോഹൻ ആഗ്രഹിച്ചിരുന്നത്. അലക്സാണ്ട്രിയയിലെ ചീഫ് റബ്ബിയായ മോയ്‌സ് വെഞ്ചുറയുടെ മാർഗനിർദേശം എലി നേടിയിരുന്നു. പക്ഷേ അലക്സാണ്ട്രിയയിലെ യഹൂദമത പഠന കേന്ദ്രമായ ‘യെശിവ’ അടച്ചുപൂട്ടിയതോടെ എലിയുടെ ആ മോഹം എന്നേക്കുമായി അടഞ്ഞു. ഉപരിപഠനാർഥം എലി കയ്റോ സർവകലാശാലയിൽ ചേർന്നു.
സയണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ എലി ജൂത സായുധ സേനയായ ഹഗാനയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഈജിപ്തിൽ നിന്നുള്ള ജൂതരെ ഇസ്രയേലിലേക്കു കുടിയേറ്റം നടത്താൻ രഹസ്യമായി സഹായിക്കുന്ന ദൗത്യത്തിൽ എലി പങ്കാളിയായി. ഇതിനിടെ എലി ഈജിപ്തിൽ ഇന്‍റലിൻജസ് പിടിയിലായി. പക്ഷേ ഹഗാനയുമായുള്ള ബന്ധം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ എലിയെ അവർ വെറുതെ വിട്ടു. 1952-ൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഈജിപ്തിൽ സ്ലീപർ സെല്ലുകളെ നിയോഗിച്ചു. ഈജിപ്തിലെ പാശ്ചാത്യരുടെ താമസകേന്ദ്രങ്ങൾക്ക് നേരെ രഹസ്യാക്രമണത്തിനായിട്ടാണ് സ്ലീപർ സെല്ലുകളെ നിയോഗിച്ചത്. ഈ ദൗത്യത്തിലും എലി പങ്കാളിയായി.
സംശയത്തെ തുടർന്ന് ഈജിപ്ഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തവരിൽ എലിയും ഉൾപ്പെട്ടെങ്കിലും ഇത്തവണയും തെളിവുകളുടെ അഭാവത്തിൽ മോചിപ്പിക്കപ്പെട്ടു. പക്ഷേ എലിയുടെ പേരും ചിത്രവും സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. തുടർന്ന് ഇസ്രയേലുമായി ഉടലെടുത്ത സൂയസ് പ്രതിസന്ധി കാലത്ത് എലി കോഹൻ ഉൾപ്പെടെ സയണിസ്റ്റ് ആഭിമുഖ്യമുള്ളവരെ ഈജിപ്ത് നാടുകടത്തുന്നതിന് ഇത് കാരണമായി. ഇതിനിടെ സ്ലീപർ സെല്ലിൽ പ്രവർത്തിച്ചതിന് എലിയുടെ സുഹൃത്തുക്കളായ ഡോ.മോഷെ മർസുക്ക്, സാമി (ഷ്മുവേൽ) എസർ എന്നിവരെ ഈജിപ്ത് തൂക്കി കൊന്നിരുന്നു. ഇവരുടെ മരണത്തിന് പ്രതികാരം ചെയ്യാനും ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിൽ ചേരാനും തീരുമാനിച്ചാണ് എലി ഇസ്രയേലിൽ എത്തുന്നത്.
∙ എലി മൊസാദിലേക്ക്
ഇസ്രയേലിൽ എത്തിയ ശേഷം അവിടത്തെ സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ ചേരാൻ എലി കോഹൻ ശ്രമിച്ചു. പക്ഷേ എലിയെ ഇന്റലിജൻസ് സ്വീകരിച്ചില്ല. എലിയുടെ പൂർവകാലം അന്വേഷിച്ചപ്പോൾ അയാൾ ഈജിപ്തിൽ സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതായിരുന്നു കാരണമെങ്കിലും ഔദ്യോഗികമായി മറ്റ് കാരണങ്ങൾ നിരത്തി എലിയുടെ അപേക്ഷ നിരസിച്ചു. തുടർന്ന് പുതിയ ജോലി കണ്ടെത്തിയ എലി നാദിയയെ വിവാഹം കഴിച്ചു. സന്തോഷകരമായ കുടുംബ ജീവിതത്തിലേക്ക് അയാൾ പ്രവേശിച്ചു. രഹസ്യാന്വേഷണങ്ങളുടെ ഭാഗമാകണമെന്നും സുഹൃത്തുക്കളുടെ മരണത്തിന് പ്രതികാരം ചെയ്യണമെന്നുമുള്ള ചിന്ത അയാളിൽ നിന്ന് അകന്നു പോയി.
സിറിയയുമായി അറുപതുകളിൽ ഇസ്രയേലിന് അതിരൂക്ഷമായ അതിർത്തിപ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായി. തുടർന്ന് സിറിയയിൽ തങ്ങളുടെ അദൃശ്യ സാന്നിധ്യം ഉറപ്പിക്കാൻ മൊസാദ് ആഗ്രഹിച്ചു. അതിനായി ആരെ നിയോഗിക്കുമെന്ന ചോദ്യത്തിന് സിറിയൻ വേരുകളും ഭാഷാരീതികളും വശമുള്ള എലി കോഹനെ തിരഞ്ഞെടുക്കാൻ മൊസാദ് ആഗ്രഹിച്ചു. ഈ ഓഫറുമായി മൊസാദിന്‍റെ ഏജന്‍റ് എലിയെ സമീപിച്ചു. ജോലിയിലും ജീവിതത്തിലും സന്തുഷ്ടനായിരുന്ന എലി ഓഫർ നിരസിച്ചു. അധികം വൈകാതെ എലിക്ക് ജോലി നഷ്ടമായി. ഉപജീവനാർഥം എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ എലിക്ക് മുന്നിൽ മൊസാദ് ഏജന്‍റ് വീണ്ടുമെത്തി. മറ്റ് വഴികളില്ലാതെ എലി മൊസാദിൽ ചേർന്നു. മൊസാദിന്‍റെ ഏറ്റവും പ്രിയപ്പെട്ട ചാരന്മാരിൽ ഒരാളുടെ തുടക്കമായിരുന്നു അത്.
∙ പരിശീലന നാളുകൾ
ആറുമാസം നീണ്ട കഠിനമായ പരിശീലനമാണ് എലിക്ക് മൊസാദ് നൽകിയത്. അയാളെ പുതിയ ‘മനുഷ്യനാക്കി’ മാറ്റുന്നതിനാണ് മൊസാദ് ലക്ഷ്യമിട്ടത്. പുതിയ ഐഡിന്‍റിറ്റി എലിക്ക് സമ്മാനിക്കുന്നതിനുള്ള രേഖകളും ജീവതകഥയും മൊസാദ് നിർമിച്ചു. സിറിയൻ മുസ്‌ലിം വ്യാപാരിയുടെ വേഷത്തിൽ എലിയെ അയ്ക്കാനായിരുന്നു പദ്ധതി. ഇതിനായി ഇസ്ലാമിക ജീവിതചര്യയും ഖുർആനിലെ അടിസ്ഥാനതത്ത്വങ്ങളും പരിശീലന കാലത്ത് എലി അഭ്യസിച്ചു. കൂടുതൽ ആഴത്തിൽ ചോദ്യങ്ങൾ നേരിട്ടാൻ താൻ ലിബറൽ മുസ്‌ലിമാണെന്ന് പറയാനും മൊസാദ് എലിക്ക് നിർദേശം നൽകി. ഇതിനിടെ വ്യാപാര വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള പരിശീലനവും കായിക പരിശീലനവുമെല്ലാം എലിക്ക് ലഭിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ എലി അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്കാണ് എത്തപ്പെട്ടത്.
∙ ആർക്കും സംശയം തോന്നാത്ത വ്യവസായി
അർജന്റീനയിലെത്തിയ എലിയുടെ പ്രധാനലക്ഷ്യം അർജന്റീനയിലെ സിറിയൻ പ്രവാസിസമൂഹത്തിന്റെ വിശ്വാസം ആർജിക്കലും ‘കമാൽ അമീൻ താബെറ്റ്’ എന്ന വ്യവസായിയായി ബന്ധങ്ങൾക്ക് തുടക്കമിടുകയുമായിരുന്നു. പുതിയ പേരിൽ അതിവേഗം എലി വിവിധ ബന്ധങ്ങൾ സ്ഥാപിച്ചു. അസാധാരണ ഓർമശക്തിയും ആളുകളെ വിശ്വസിപ്പിക്കാനുള്ള കഴിവും കാരണം കമാൽ അമീൻ താബെറ്റിന് വിപുലവും ശക്തവുമായ സുഹൃദ് ബന്ധങ്ങൾ സ്ഥാപിക്കാൻ അധിക കാലം വേണ്ടി വന്നില്ല. സിറിയൻ പ്രവാസി സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിയായി കമാൽ മാറി.
അർജന്റീനയിലെ മിലിട്ടറി അറ്റാഷെ അമീൻ അൽ ഹാഫീസുമായി കമാൽ സൗഹൃദത്തിലായി. ബാത്തിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥനായിരുന്നു അമീൻ അൽ ഹാഫീസ്. നിലവിലെ സർക്കാരിനോട് ഇയാൾക്ക് താൽപര്യമില്ലെന്നും പുതിയ സർക്കാർ ഉണ്ടാക്കുന്നതിന് ബാത്തിസ്റ്റ് പാർട്ടിയെ അമീൻ അൽ ഹാഫീസ് പിന്തുണയ്ക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് കമാൽ ഈ ഗാഢസൗഹൃദം സ്ഥാപിച്ചത്. ഈ സൗഹൃദം പിന്നീട് വലിയ അളവിൽ കമാലായി വേഷമിട്ട എലിയെ സഹായിച്ചു.
1962ൽ സിറിയൻ തലസ്ഥാനമായ ഡമാസ്കസിലേക്ക് കമാൽ ചുവടുമാറ്റി. ആ മാറ്റത്തിന് സിറിയൻ പ്രവാസി സമൂഹത്തിലെ ഉന്നതരുടെ പിന്തുണ കമാലിന് സഹായകരമായിരുന്നു. ഡമാസ്കസിൽ സമ്പന്ന വ്യവസായിയായി രംഗപ്രവേശനം നടത്തിയ കമാൽ അമീൻ താബെറ്റ് പതിവായി പാർട്ടികൾ നടത്തി. ഇയാളുടെ വീട്ടിലെ പാർട്ടികളിൽ പ്രധാന വ്യക്തികളും ഉന്നത നയതന്ത്ര, മിലിട്ടറി ഓഫിസർമാരുമൊക്കെ എത്തിയിരുന്നു. ഇവരുടെ കൂടെ രാത്രി ചെലവഴിക്കാൻ സുന്ദരികളായ എയർ ഹോസ്റ്റസുമാരെയും കമാൽ കണ്ടെത്തിയിരുന്നു. സൗഹൃദത്തിലൂടെയും സ്ത്രീകളുമായുള്ള ബന്ധത്തിലൂടെയും രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങൾ ഉന്നതരിൽ നിന്ന് ചോർന്നു.
വായുസേനയിലെ ഉദ്യോഗസ്ഥർ തങ്ങളുടെ സുഹൃത്തായ കമാലിനെ യുദ്ധവിമാനത്തിൽ ഉല്ലാസ യാത്രയ്ക്ക് കൊണ്ടുപോയി. സിറിയയിലെ തന്ത്രപ്രധാന കേന്ദ്രമായ ഗോലാൻ കുന്നുകളും സൈനിക കേന്ദ്രങ്ങളും ആയുധപുരകളുമെല്ലാം കമാലിന് അവർ കാണിച്ചു കൊടുത്തു.
ആയുധങ്ങൾ തൊട്ട് തലോടി പോകുന്ന കമാലിന് ഇതിനകം തന്നെ സിറിയൻ ആർമിയുടെ അംഗബലം, അവരെ എവിടെയാണ് വിന്യസിച്ചിരിക്കുന്നത്, യുദ്ധമുണ്ടായാൽ എങ്ങനെയായിരിക്കും വിന്യസിക്കുക തുടങ്ങിയ തന്ത്രപരമായ വിവരങ്ങൾ പോലും ലഭിച്ചിരുന്നു.
∙ കപ്പിനും ചൂണ്ടിനും ഇടയിൽ നഷ്ടമായ പ്രതിരോധ മന്ത്രി പദം
ബാത്തിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ മുൻപ് അർജന്റീനയിൽ മിലിട്ടറി അറ്റാഷെയായിരുന്ന ഹാഫീസ് സിറിയയിലെ അന്നത്തെ സർക്കാരിനെ മറിച്ചിട്ട് രാജ്യത്തിന്‍റെ പ്രസിഡന്റ് ആയി. ഇതോടെ പ്രസിഡന്‍റിന്‍റെ വസതിയിൽ പോലും പ്രവേശനമുള്ള വ്യക്തിയായി കമാൽ മാറി. പല വിഷയങ്ങളിലും ഹാഫീസ് കമാലിനോട് അഭിപ്രായം ആരാഞ്ഞു. ആലോചിക്കാൻ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ട് പിറ്റേന്ന് മികച്ച മറുപടിയുമായി വന്ന് കമാൽ പ്രസിഡന്‍റിന്‍റെ പ്രീതി പിടിച്ചുപറ്റി. പ്രസിഡന്‍റ് ചോദിക്കുന്ന ചോദ്യം ഇസ്രയേലിലുള്ള മൊസാദ് ഏജന്‍റിനെ അറിയിക്കുകയും അവർ വിദ്ഗധ സംഘവുമായി ആലോചിച്ച് നൽകിയിരുന്ന മറുപടി പറയുകയുമാണ് കമാൽ ചെയ്തിരുന്നതെന്ന് പിന്നീട് തെളിഞ്ഞു.
എലി ബെൻ-ഹനാൻ എഴുതിയ ‘അവർ മാൻ ഇൻ ഡമാസ്കസ്’ എന്ന പുസ്തകത്തിൽ കമാൽ അമീൻ താബെറ്റിനെ പ്രതിരോധ മന്ത്രിയായി നിയോഗിക്കുന്നതിന് ഹാഫീസ് ആലോചിരുന്നതായി പറയുന്നുണ്ട്. ഒരു പക്ഷേ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സിറിയയുടെ പ്രതിരോധ മന്ത്രാലയം പോലും അനായാസേന മൊസാദ് നിയന്ത്രിക്കുന്ന സാഹചര്യത്തിന് ലോകം സാക്ഷ്യം വഹിച്ചേനേ. കൃത്യമായ റേഡിയോ സന്ദേശങ്ങൾ, പാഴ്സലുകൾ എന്നിവയിലൂടെ അതീവരഹസ്യ വിവരം സിറിയയിൽ ഇസ്രയേലിൽ നിന്ന് വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഒരേ സമയത്ത് റേഡിയോ സന്ദേശങ്ങൾ അയയ്ക്കുന്നത് കമാൽ ശീലമാക്കി.
∙ തോക്കിൻ മുനയിലും രഹസ്യം കൈമാറി
തങ്ങളുടെ രഹസ്യവിവരങ്ങൾ ഇസ്രയേലിന് ലഭിക്കുന്നതായി സിറിയയ്ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ സോവിയറ്റ് യൂണിയനിൽ നിന്ന് ഡമാസ്കസിൽ ഇസ്രയേൽ ചാരനുള്ളതായി സിറിയയ്ക്ക് വിവരം ലഭിച്ചു. ഇതേതുടർന്ന് സിറിയ സൈനിക ഉദ്യോഗസ്ഥരുടെ 48 മണിക്കൂർ റേഡിയോ സൈലൻസിന് ഉത്തരവിട്ടു. ഇത് അറിയാതെ പതിവ് പോലെ എലി കോഹൻ ഇസ്രയേലിലേക്ക് സന്ദേശമയച്ചു. ചാര സാന്നിധ്യം ഡമാസ്കസിലുള്ളതായി സിറിയ ഉറപ്പിച്ചു. സിറിയൻ സൈനികർ അന്വേഷണം ആരംഭിച്ചു. മൊസാദിന് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കെ ഡമാസ്കസിലെ കോഹന്റെ വസതിയിൽ ഇരച്ചുകയറിയ സിറിയൻ സൈനികർ അദ്ദേഹത്തെ പിടികൂടി.
സിറിയൻ സൈന്യത്തിന്‍റെ തോക്കിൻ മുനയിൽ അവർ പറയുന്ന സന്ദേശം മൊസാദിന് നൽകാൻ കോഹനെ അവർ നിർബന്ധിച്ചു. പക്ഷേ അവിടെയും കോഹൻ സിറിയൻ സൈന്യത്തെ സമർഥമായി കബളിപ്പിച്ചു. സിറിയ നൽകിയ വിവരമാണ് കോഹൻ നൽകിയതെങ്കിലും സന്ദേശം ലഭിച്ച മൊസാദ് ഏജന്‍റ് ഇസ്രയേലിനെ അറിയിച്ചത് ‘ഡമാസ്കസിലെ നമ്മുടെയാൾ സിറിയയുടെ പിടിയിലായിരിക്കുന്നു’ എന്നാണ്. എന്നെങ്കിലും ശത്രു പിടികൂടി നിർബന്ധിച്ച് റേഡിയോ സന്ദേശം അയപ്പിച്ചാൽ എന്തു ചെയ്യണമെന്ന് കോഹനെ മൊസാദ് പരിശീലിപ്പിച്ച വിവരം സിറിയൻ സൈനികർക്ക് അറിയില്ലായിരുന്നു. പിടിയിലായാൽ പതിവിൽ നിന്ന് വിഭിന്നമായി പ്രത്യേകമായ വേഗതയിൽ സന്ദേശം അയ്ക്കാനായിരുന്നു കോഹന് പരിശീലനം ലഭിച്ചിരുന്നത്. തങ്ങളുടെ തോക്കിൻ മുനയിലും കോഹൻ ചാരപ്രവർത്തനം നടത്തിയത് സിറിയയ്ക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.
∙ അവസാന ആഗ്രഹങ്ങളും മരിക്കാത്ത ഓർമകളും
1965ൽ പിടിയിലായപ്പോൾ താൻ കമാൽ അമീൻ താബെറ്റാണെന്ന് അയാൾ ആവർത്തിച്ചു. സിറിയൻ സൈനികരുടെ ക്രൂരമർദനത്തിനൊടുവിലാണ് താൻ ഇസ്രയേലി ചാരനായ എലി കോഹനാണെന്ന് അയാൾ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ ലോകം അറിഞ്ഞതോടെ കോഹന്‍റെ ഭാര്യ നാദിയ ഞെട്ടി. ഭർത്താവ് പ്രതിരോധ വകുപ്പിൽ വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനാണെന്നായിരുന്നു നാദിയ മനസ്സിലാക്കിയിരുന്നത്. മൊസാദ് പറഞ്ഞതു പോലെയാണ് കോഹൻ വീട്ടിൽ കാര്യം അവതരിപ്പിച്ചിരുന്നത്. അതിനാൽ കോഹൻ യഥാർഥത്തിൽ ചാരനാണെന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു. സിറിയയിൽ നിന്ന് അവസാനമായി അവധിക്ക് നാട്ടിലെത്തിയ കോഹന് ചാരപ്രവർത്തനം അവസാനിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതായി ജീവചരിത്രകാരന്മാർ പറയുന്നു.
ഈ അവധിക്കാലത്ത് പലരാത്രികളിലും കോഹൻ ഞെട്ടി ഉണർന്നതായി ഭാര്യ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഡമാസ്കസ് നഗരത്തിൽ തൂക്കിലേറ്റപ്പെടുന്നതിന് മുൻപ് കോഹൻ അവസാനമായി രണ്ട് ആഗ്രഹങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഒന്നാമത്തേത് ഭാര്യയ്ക്ക് കത്ത് എഴുതണമെന്നും രണ്ടാമത്തേത് ഒരു റബ്ബിയുടെ കൂടെ അന്ത്യപ്രാർഥന നിർവഹിക്കണമെന്നുമായിരുന്നു. രണ്ട് ആഗ്രഹങ്ങളും ജഡ്ജി അനുവദിച്ചു. പിന്നാലെ കോഹൻ മരണത്തിലേക്ക് നടന്ന് നീങ്ങി. 2019ൽ പുറത്തിറങ്ങിയ ‘ദി സ്പൈ’ എന്ന വെബ് സീരീസും 1987 ലെ ‘ദി ഇംപോസിബിൾ സ്പൈ’ എന്ന ടിവി സീരീസും ജൂത ചാരന്‍റെ ജീവിതം പറയുന്നതാണ്.