‘ഞാൻ ആത്മഹത്യകളുടെ ഗായകനായോ?’; ആദ്യം കാമുകി, പിന്നാലെ ജീവനൊടുക്കി ഇരുന്നൂറോളം പേർ; ലോകം ഞെട്ടിയ ‘മരണഗാനം’
ആത്മഹത്യാ ഗാനം എന്ന പേരിൽ പ്രസിദ്ധിയാർജ്ജിക്കുക...! ഹംഗേറിയൻ കവി ലാസ്ലോ ജാവോർ രചിച്ച്, ഹംഗേറിയൻ സംഗീതസംവിധായകനും പിയാനിസ്റ്റുമായ റെസോ സെറെസ് ഈണം നൽകിയ ഗ്ലൂമി സൺഡേ എന്ന ഗാനത്തിന്റെ വിധി അതായിരുന്നു. 1933ൽ പുറത്തിറങ്ങിയ ഈ ഗാനം ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. 1936ൽ സാം എം ലൂയിസ് എഴുതിയ ഗാനത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഹാൽ കെംപും ഡെസ്മണ്ട് കാർട്ടർ എഴുതിയ ഇംഗ്ലിഷ് പതിപ്പ് പോൾ റോബ്സണുമാണ് റെക്കോർഡു ചെയ്‌തു പുറത്തിറക്കിയത്. ഗാനത്തിന്റെ പുതിയ പതിപ്പ് 1941ൽ ബില്ലി ഹോളിഡേ ഇറക്കിയതോടെ ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മഹാമാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചിരുന്ന ഹംഗറിയടക്കമുള്ള രാജ്യങ്ങളിൽ ജനപ്രീതി നേടിയെടുക്കാൻ ഗ്ലൂമി സൺഡേയ്ക്ക് സാധിച്ചു. ദുഃഖഭരിതമായ വരികളും മനോഹരമായ ഈണവും കാരണം ലോകമെമ്പാടും പ്രശസ്തമായ ഗാനത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്, ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആത്മഹത്യകൾക്ക് ഈ ഗാനവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്.

ആത്മഹത്യാ ഗാനം എന്ന പേരിൽ പ്രസിദ്ധിയാർജ്ജിക്കുക...! ഹംഗേറിയൻ കവി ലാസ്ലോ ജാവോർ രചിച്ച്, ഹംഗേറിയൻ സംഗീതസംവിധായകനും പിയാനിസ്റ്റുമായ റെസോ സെറെസ് ഈണം നൽകിയ ഗ്ലൂമി സൺഡേ എന്ന ഗാനത്തിന്റെ വിധി അതായിരുന്നു. 1933ൽ പുറത്തിറങ്ങിയ ഈ ഗാനം ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. 1936ൽ സാം എം ലൂയിസ് എഴുതിയ ഗാനത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഹാൽ കെംപും ഡെസ്മണ്ട് കാർട്ടർ എഴുതിയ ഇംഗ്ലിഷ് പതിപ്പ് പോൾ റോബ്സണുമാണ് റെക്കോർഡു ചെയ്‌തു പുറത്തിറക്കിയത്. ഗാനത്തിന്റെ പുതിയ പതിപ്പ് 1941ൽ ബില്ലി ഹോളിഡേ ഇറക്കിയതോടെ ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
മഹാമാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചിരുന്ന ഹംഗറിയടക്കമുള്ള രാജ്യങ്ങളിൽ ജനപ്രീതി നേടിയെടുക്കാൻ ഗ്ലൂമി സൺഡേയ്ക്ക് സാധിച്ചു. ദുഃഖഭരിതമായ വരികളും മനോഹരമായ ഈണവും കാരണം ലോകമെമ്പാടും പ്രശസ്തമായ ഗാനത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്, ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആത്മഹത്യകൾക്ക് ഈ ഗാനവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്.
1935ലാണ് പ്രാദേശിക ഹംഗേറിയൻ പത്രങ്ങൾ ഗാനത്തെ ആത്മഹത്യകളുമായി ബന്ധപ്പെടുത്താൻ തുടങ്ങിയത്. ഗാനത്തിന്റെ മ്യൂസിക് ഷീറ്റ് കൈയിൽ പിടിച്ച് സോഡിയം ഹൈഡ്രോക്സൈഡ് കുടിച്ച് മരിച്ച ഒരു വീട്ടുജോലിക്കാരി, ആത്മഹത്യാ കുറിപ്പിൽ ഗാനത്തിന്റെ വരികൾ ഉദ്ധരിച്ചശേഷം തന്റെ കൈത്തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവച്ചു മരിച്ച ധനമന്ത്രാലയത്തിലെ ഒരു കൺസൾട്ടന്റ് തുടങ്ങി ഗ്ലൂമി സൺഡേ കേട്ട നിരവധി വ്യക്തികൾ ആത്മഹത്യ ചെയ്തതായി അവകാശവാദങ്ങളുന്നയിക്കപ്പെട്ടു. 1936 ഫെബ്രുവരി 24ന് ലോസ് ഏഞ്ചൽസ് ടൈംസും 1936 മാർച്ച് 30ന് ടൈം മാഗസിനുമടക്കം ഈ വാർത്തകള്‍ പ്രസിദ്ധീകരിച്ചു.
ഹംഗറിയിൽ മാത്രം 17 ആത്മഹത്യകളും ലോകമെമ്പാടും 200 ഓളം ആത്മഹത്യകളും ഇത്തരത്തിലുണ്ടെന്ന് പറയപ്പെടുന്നു. ഇവരുടെ മരണസമയത്ത് ഈ പാട്ട് പ്ലേ ചെയ്യുകയോ, ആത്മഹത്യാ കുറിപ്പുകളിൽ പാട്ടിനെക്കുറിച്ചോ വരികളെക്കുറിച്ചോ പരാമർശിക്കുകയോ മരണസമയം സമീപത്ത് മ്യൂസിക് ഷീറ്റ് ഉണ്ടായിരിക്കുകയോ ചെയ്തുവെന്നതാണ് ഇത്തരം ആരോപണങ്ങൾക്ക് കാരണമായത്. യുഎസ്, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ പിന്നീട് ഗ്ലൂമി സൺഡേ നിരോധിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഹംഗേറിയൻ ആത്മഹത്യാ ഗാനം എന്ന ഖ്യാതി ലഘൂകരിക്കാൻ പാട്ടിന് മൂന്നാമതായി ഒരു ചരണം കൂടി ബില്ലി ഹോളിഡേ തന്റെ പതിപ്പിൽ എഴുതി ചേർക്കുക പോലുമുണ്ടായി. പല സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഉപയോഗിക്കപ്പെട്ടപ്പോഴും പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടപ്പോഴും ഈ അപവാദം മാറാത്തതിന് കാരണം അതിന്റെ സൃഷ്ടാക്കളുടെ ജീവിതം തന്നെയാണ്. ലാസ്ലോ ജാവോറുമായി ബന്ധപ്പെട്ട കഥ അദ്ദേഹത്തിന്റെ മുൻ കാമുകിക്ക് വേണ്ടിയാണ് ഈ ഗാനം എഴുതപ്പെട്ടത് എന്നതാണ്. പാട്ട് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ആ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. റെസോ സെറെസിന്റെ ജീവിതവും ആത്മഹത്യയും ഈ ദു:ഖഗാനത്തിന്റെ കുപ്രസിദ്ധിക്ക് ആക്കം കൂട്ടി.
1899ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച സെറസ് ചെറുപ്പം മുതലേ സംഗീതത്തിൽ ശ്രദ്ധേയമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. ഓസ്ട്രിയ-ഹംഗറിയിലെ (ഇന്നത്തെ കൊമാർണോ, സ്ലൊവാക്യ) കൊമറോമിലാണ് സെറസ് വളർന്നത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ബുഡാപെസ്റ്റിൽ ദാരിദ്ര്യൽ ജീവിച്ച സെറസിനെ ജൂതനായതിനാൽ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു മുന്നോടിയായി നാസികൾ ലേബർ ക്യാമ്പിലേക്ക് പിടിച്ചു കൊണ്ടുപോയി. ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം ഒരു അക്രോബാറ്റ് കലാകാരനായി ഒരു സർക്കസ് ട്രൂപ്പിൽ ചേർന്നു. ഒരിക്കൽ റിഹേഴ്സലിനിടെ ഉയരത്തിൽ നിന്ന് വീണ സെറസ് അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും മറ്റൊരു തൊഴിൽ തേടേണ്ടിവന്നു.
ആ സമയം നടൻ തിവാദർ ബിലിക്‌സിയെ കാണുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ സെറസ് ഒരു നടനാകാൻ തീരുമാനിക്കുകയായിരുന്നു. ഒരു ചെറിയ ബുഡാപെസ്റ്റ് നാടക ട്രൂപ്പിൽ ജോലി ചെയ്യവേയാണ് സെറസിന്റെ ജീവിതം മാറി മറിയുന്നത്. ഒഴിവുസമയങ്ങളിൽ സ്റ്റേജിന് പിന്നിലെ പിയാനോ വായിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം സ്വയം പഠിച്ചെടുത്തു. താമസിയാതെ അദ്ദേഹം സ്വന്തമായി സംഗീതം രചിക്കാൻ തുടങ്ങി. ഒരു പിയാനിസ്റ്റായി ഷോ അവതരിപ്പിച്ചു തുടങ്ങിയ സെറസ് കാലക്രമേണ ഒരു ജനപ്രിയ സംഗീതജ്ഞനും ഗാനരചയിതാവുമായി മാറുകയും ചെയ്തു.
1925ൽ പുറത്തിറങ്ങിയ സെറസിന്റെ ആദ്യ ഗാനമായ മെഗ് ഈജി എജ്സാക്ക (വൺ മോർ നൈറ്റ്) ഹംഗറിയിൽ റെക്കോർഡ് വിൽപ്പന നടത്തി. 17,000 കോപ്പികൾ വിറ്റഴിഞ്ഞ ഗാനത്തിനെ തേടി ദേശീയ അംഗീകാരമെത്തി. അതിനെ പിന്തുടർന്നു, അതിലും വലിയ ഹിറ്റായ ‘കി വോൾട്ട് അസ് ആസ് അസോണി, കിനെക് സ്സിവ്’ എന്ന ഗാനം പുറത്തുവന്നു. എന്നാൽ പ്രിയതമയെ നഷ്ടപ്പെട്ട നായകന്റെ അഗാധമായ സങ്കടവും ജീവിതം അവസാനിപ്പിക്കാനുള്ള അയാളുടെ ആഗ്രഹവും വിഷയമാക്കിയ ഗ്ലൂമി സൺഡേ സെറസിന് നിരാശയാണ് നൽകിയത്.
ലോകപ്രശസ്തമായ ഒരു ഗാനം ഉള്ളപ്പോൾ അദ്ദേഹം ദാരിദ്ര്യത്തിൽ തന്നെ കഴിഞ്ഞു. മഹാമാന്ദ്യം തകർത്ത ഹംഗറിയിലെ ഒരു റെസ്റ്റോറന്റിൽ പിയാനിസ്റ്റായി കഴിഞ്ഞ സെറസ് യഹൂദ വംശത്തിൽ പെട്ടവനായിരുന്നിട്ടു കൂടി, രണ്ടാം ലോകമഹായുദ്ധത്തിൽ സൈന്യത്തിന്റെ ഭാഗമാകുവാൻ നിർബന്ധിതനായി. ഒരു ലേബർ ക്യാമ്പിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ മരണം. സെറസ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ അദ്ദേഹത്തിന്റെ ഭാര്യ മറ്റൊരു പുരുഷനൊപ്പം പോയി. എന്നാൽ പിന്നീട് ആ ബന്ധം അവസാനിപ്പിച്ച് തിരികെ വന്ന അവളോട് സെറസ് ക്ഷമിക്കുകയാണ് ചെയ്തത്.
“ഞാൻ ആത്മഹത്യകളുടെ ഗായകനായി മാറിയോ? എനിക്ക് ഈ വിജയം ആവശ്യമില്ല” എന്ന് വിലപിച്ച സെറസ്, ഗ്ലൂമി സൺഡേയ്ക്ക് ‘ദി വേൾഡ് ഹാസ് എൻഡഡ്’ എന്ന തലക്കെട്ടോടെ ബദൽ വരികൾ പോലും എഴുതി. ഹംഗറിയിലെ യുദ്ധാനന്തര കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെ ജീവിതം സെറസിന് അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹത്തിന്റെ ഗാനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും സംഗീതത്തിന് എട്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തത് സെറസിനെ തളർത്തി. 1968ൽ 68-ാമത്തെ വയസ്സിൽ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടി അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷേ വീഴ്ചയിൽ നിന്ന് രക്ഷപ്പെട്ട സെറസ് ആശുപത്രിയിൽ വെച്ച് ഒരു അയഞ്ഞ വയർ ഉപയോഗിച്ച് സ്വയം കഴുത്ത് ഞെരിച്ച് മരിക്കുകയായിരുന്നു.
ഒരു മാസ്റ്റർപീസായി തുടരേണ്ട ഗാനം, ഒരു ആത്മഹത്യാ ഗാനമായി കരുതപ്പെട്ടതോടെ നഷ്ടപ്പെട്ടത് സെറസിന്റെ ജീവിതം കൂടിയാണ്. പുറത്തിറങ്ങി 101 വർഷമായതുകൊണ്ട്, എണ്ണമറ്റ കലാകാരന്മാർ ഗ്ലൂമി സൺഡേയുടെ കവർ ചെയ്തിട്ടുണ്ട്. പാട്ടിനെ ജനപ്രിയമാക്കാനും അതിന്റെ സ്ഥായിയായ പാരമ്പര്യം ഉറപ്പാക്കാനും ഈ അഡാപ്റ്റേഷനുകൾ സഹായിച്ചിട്ടുണ്ട്. നിരവധി തരത്തിൽ സംവാദങ്ങൾക്ക് വിധേയമായ ഈ ഗാനം സംഗീത ചരിത്രത്തിന്റെ ഭാഗമാണെന്നത് സംശയമില്ല. പുതിയ രൂപത്തിൽ ഇനിയും ഗ്ലൂമി സൺഡേ സംഗീത ലോകത്തിൽ പിറക്കുമായിരിക്കും..!