വിലാപകാവ്യം - തന്റെ യൗവനം വരെയുള്ള ജീവിതസ്മരണകളുടെ പുസ്തകത്തിന് ഇങ്ങനെയൊരു വിശേഷണം നല്‍കിയ ഒരാളുണ്ട്; യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന ജെ.ഡി.വാന്‍സ്. ‘ഹില്‍ബിലി എലിജി’ (Hillbilly Elegy) എന്നു പേരിട്ട ആ പുസ്തകത്തിന്റെ സബ് ടൈറ്റില്‍ ഇങ്ങനെയാണ് ‘പ്രതിസന്ധിയിലകപ്പെട്ട ഒരു കുടുംബത്തിന്റെയും സംസ്കാരത്തിന്റെയും ഓര്‍മക്കുറിപ്പ്’ (A Memoir of a Family and Culture in Crisis). യുഎസിന്‍റെ വടക്കുകിഴക്കന്‍ പ്രദേശത്തെ അപ്പലാച്ചിയന്‍ പര്‍വതനിരകള്‍ ഉള്‍പ്പെടുന്ന ഒഹായോ സംസ്ഥാനത്തെ ദരിദ്ര കുടുംബങ്ങളിലൊന്നിന്റെ കഥ പറഞ്ഞ് വാന്‍സ് അമേരിക്കയിലെ മധ്യവര്‍ഗത്തിനും താഴെയുള്ളവര്‍ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രം തന്നെയാണ് ഇതില്‍ വരച്ചു ചേര്‍ത്തത്. 2016ല്‍ ഇറങ്ങിയ പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ നേരത്തേ തന്നെ വിറ്റഴി‍ഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്ത് പുസ്തകത്തിന് കാര്യമായ വിൽപന ഇല്ലാതിരുന്നപ്പോഴാണ് ജെ.ഡി.വാന്‍സ് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് കണ്ടത് അമ്പരപ്പിക്കുന്ന വിൽപനയാണ്. പ്രഖ്യാപനം വന്നതിനു പിന്നാലെ 24 മണിക്കൂര്‍ സമയം കൊണ്ട് ഒന്നര ലക്ഷം കോപ്പികള്‍ വിറ്റെന്ന് പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് പറയുന്നു. ജൂലൈ അവസാനിക്കും മുന്‍പ് ദശലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വിറ്റുപോയത്. അതിനു ശേഷമുള്ള കാലത്തെ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇതേ പേരില്‍ 2020ല്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രവും വമ്പന്‍ ഹിറ്റാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിലാപകാവ്യം - തന്റെ യൗവനം വരെയുള്ള ജീവിതസ്മരണകളുടെ പുസ്തകത്തിന് ഇങ്ങനെയൊരു വിശേഷണം നല്‍കിയ ഒരാളുണ്ട്; യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന ജെ.ഡി.വാന്‍സ്. ‘ഹില്‍ബിലി എലിജി’ (Hillbilly Elegy) എന്നു പേരിട്ട ആ പുസ്തകത്തിന്റെ സബ് ടൈറ്റില്‍ ഇങ്ങനെയാണ് ‘പ്രതിസന്ധിയിലകപ്പെട്ട ഒരു കുടുംബത്തിന്റെയും സംസ്കാരത്തിന്റെയും ഓര്‍മക്കുറിപ്പ്’ (A Memoir of a Family and Culture in Crisis). യുഎസിന്‍റെ വടക്കുകിഴക്കന്‍ പ്രദേശത്തെ അപ്പലാച്ചിയന്‍ പര്‍വതനിരകള്‍ ഉള്‍പ്പെടുന്ന ഒഹായോ സംസ്ഥാനത്തെ ദരിദ്ര കുടുംബങ്ങളിലൊന്നിന്റെ കഥ പറഞ്ഞ് വാന്‍സ് അമേരിക്കയിലെ മധ്യവര്‍ഗത്തിനും താഴെയുള്ളവര്‍ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രം തന്നെയാണ് ഇതില്‍ വരച്ചു ചേര്‍ത്തത്. 

2016ല്‍ ഇറങ്ങിയ പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ നേരത്തേ തന്നെ വിറ്റഴി‍ഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്ത് പുസ്തകത്തിന് കാര്യമായ വിൽപന ഇല്ലാതിരുന്നപ്പോഴാണ് ജെ.ഡി.വാന്‍സ് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് കണ്ടത് അമ്പരപ്പിക്കുന്ന വിൽപനയാണ്. പ്രഖ്യാപനം വന്നതിനു പിന്നാലെ 24 മണിക്കൂര്‍ സമയം കൊണ്ട് ഒന്നര ലക്ഷം കോപ്പികള്‍ വിറ്റെന്ന് പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് പറയുന്നു. ജൂലൈ അവസാനിക്കും മുന്‍പ് ദശലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വിറ്റുപോയത്. അതിനു ശേഷമുള്ള കാലത്തെ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇതേ പേരില്‍ 2020ല്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രവും വമ്പന്‍ ഹിറ്റാണ്.

ജെ.ഡി.വാൻസ് തന്റെ ‘ഹിൽബിലി എലിജി’ എന്ന പുസ്തകത്തിൽ ഓട്ടോഗ്രാഫ് നൽകുന്നു. (Photo by JEFF SWENSEN / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

∙ ‘എന്റെ ജീവിതം എന്റെ സന്ദേശം’

‘ഈ പ്രചാരണ വേദിയിൽ എനിക്കൊപ്പം എന്റെ അമ്മയും വന്നിട്ടുണ്ട്. ജീവിതപങ്കാളിയില്ലാത്ത ഏക രക്ഷിതാവായിരുന്ന, ലഹരിക്ക് അടിമയായിരുന്ന എന്റെ അമ്മ” - ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വന്‍ഷനില്‍ ജെ.ഡി.വാന്‍സ് തന്റെ അമ്മയെ ചൂണ്ടിപ്പറഞ്ഞു. കേട്ടിരുന്ന ആയിരങ്ങള്‍ ഇളകിമറഞ്ഞു. അതുവരെ ജെഡിക്ക് ജയ് വിളിച്ചിരുന്ന ജനക്കൂട്ടം അതോടെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു, “ജെഡീസ് മോം” എന്ന് ആര്‍ത്തുവിളിച്ചു. ട്രംപിനൊപ്പം മുന്‍നിരയില്‍ ഇരുന്ന ജെഡിയുടെ അമ്മ ബെവ് നിറകണ്‍ചിരിയോടെ എഴുന്നേറ്റുനിന്ന് സദസ്സിനെ വണങ്ങി. 

തന്റെ അമ്മ ലഹരിമുക്തയായിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുകയാണെന്നും ട്രംപ് അനുവദിച്ചാല്‍ 2025 ജനുവരിയില്‍ വൈറ്റ് ഹൗസില്‍ അതിന്റെ ആഘോഷം നടത്തുമെന്നും കൂടി ജെഡി പറഞ്ഞുവച്ചു. മറ്റു രാജ്യങ്ങളെ സഹായിക്കാൻ പോകുന്ന ഡെമോക്രാറ്റിക് ഭരണാധികാരികൾ തങ്ങളുടെ നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ കാണുന്നില്ല എന്ന് സമർഥിക്കാനാണ് ജെഡി തന്റെ അമ്മയുടെ കഥ പറഞ്ഞത്. വെടിക്കോപ്പുകളുടെ യഥേഷ്ടമുള്ള ഉപയോഗത്തെ പിന്തുണയ്ക്കുന്ന ട്രംപിന്‍റെ നയത്തെ ശരിവയ്ക്കാന്‍ ജെഡി കൂട്ടുപിടിച്ചത് തന്റെ മുത്തശ്ശിയുടെ ജീവിതമാണ്. 

ജെ.ഡി.വാന്‍സ്. (Photo by Stephen Maturen / GETTY IMAGES NORTH AMERICA / Getty Images via AFP)

മുത്തശ്ശിയുടെ കയ്യില്‍ 19 നിറതോക്കുകളുണ്ടായിരുന്നെന്നും അവരത് തന്റെ കുടുംബത്തിന്‍റെ സുരക്ഷയ്ക്കായാണ് സൂക്ഷിച്ചിരുന്നതെന്നും ജെഡി പറയുന്നു. അതാണ് യഥാര്‍ഥ അമേരിക്കന്‍ സ്പിരിറ്റെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതാണ് ജെഡീസ് സ്റ്റൈല്‍. ഡെമോക്രാറ്റുകളും മറ്റ് ഇടതുപക്ഷക്കാരുമെല്ലാം എഴുതിത്തള്ളിയതാണ് ജെ.ഡി.വാൻസിനെ. ‘കിഴങ്ങൻ’  എന്ന് അർഥമുള്ള പഥദങ്ങൾ കൊണ്ട് ജെഡിയെ വിശേഷിപ്പിച്ച അവര്‍ അദ്ദേഹത്തെ ഒരു കോമാളിയായാണ് കരുതിയിരുന്നത്. പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ തന്‍റെ വാക്ചാതുരി കൊണ്ട് അദ്ദേഹം സദസ്യരെ കയ്യിലെടുത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ, ട്രംപിന്‍റെ നയങ്ങളെ പിന്തുണയ്ക്കാന്‍ തന്റെ ജീവിതം തന്നെയാണ് ജെഡി ഉദാഹരിക്കുന്നത്. 

ADVERTISEMENT

അപ്പലാച്ചിയന്‍ മേഖലയിലെ വ്യാവസായിക തകര്‍ച്ചയുടെയും അവിടങ്ങളിലെ മനുഷ്യരുടെ ജീവിതം തന്നെ മാറിമറിഞ്ഞതിന്റെയും നേര്‍ക്കാഴ്ചയാണ് ജെഡിയുടെ ആദ്യകാല ജീവിതം. ജെഡിയുടെ ശൈശവത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ദാരിദ്ര്യവും മാനസികസംഘര്‍ഷങ്ങളും അമ്മ ബെവിനെ ലഹരിക്ക് അടിമയാക്കി. അമ്മയില്‍നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിച്ച കുഞ്ഞ് ജെഡിക്ക് ആകെ ആശ്വാസം ചേച്ചി ലിന്‍ഡ്സേ മാത്രമായിരുന്നു. അവര്‍ നേരത്തേ വിവാഹിതയായതോടെ ജെഡി വീണ്ടും വൈകാരികമായി അനാഥനാക്കപ്പെട്ടു. 

ലഹരിവിതരണക്കാരായ കുട്ടികളുമായുള്ള കൂട്ടുകെട്ടും ദാരിദ്ര്യവുമൊക്കെയായി അവന്റെ ജീവിതവും പഠനവുമെല്ലാം താറുമാറായ കാലത്താണ് ‘മാമ’ എന്ന് വിളിക്കപ്പെടുന്ന മുത്തശ്ശി രംഗപ്രവേശം ചെയ്യുന്നത്. തോക്ക് കയ്യില്‍ വയ്ക്കാന്‍ മാത്രമല്ല അത് ഉപയോഗിക്കാനും മടിയില്ലാത്ത കര്‍ക്കശക്കാരിയും അതേസമയം ഉള്ളിലൊളിപ്പിച്ച സ്നേഹക്കടലുമുള്ള അവരാണ് ഇന്നു കാണുന്ന ജെഡിയെ രൂപപ്പെടുത്തിയത്. അമ്മയില്‍നിന്ന് പിടിച്ചെടുത്ത് അവര്‍ ജെഡിയെ വളര്‍ത്തി. അങ്ങേയറ്റത്തെ അനാരോഗ്യം അലട്ടിയപ്പോഴും അവര്‍ പേരക്കുട്ടിക്ക് വേണ്ടി തന്‍റെ ജീവന്‍ നിലനിര്‍ത്തി. അതിനിടയിലും അമ്മയുണ്ടാക്കുന്ന അലട്ടലുകള്‍ അവനെ പിന്തുടര്‍ന്നു കൊണ്ടിരുന്നു.

∙ യേല്‍ ലോ സ്കൂളും രണ്ടു സ്ത്രീകളും

സ്കൂൾ പഠനം പൂർത്തിയാക്കി സൈനിക സേവനവും കഴിഞ്ഞ് ബിരുദപഠനത്തിനായി യേല്‍ ലോ സ്കൂളിലെത്തിയതാണ് ജെഡിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. അവിടെ വച്ചാണ് പിന്നീട് തന്റെ ജീവിതപങ്കാളിയായി മാറിയ ഇന്ത്യന്‍ വംശജ ഉഷ ചിലുകുറിയെ അദ്ദേഹം പരിചയപ്പെടുന്നത്. ഉഷയാണ് മുത്തശ്ശിക്ക് ശേഷം ജെഡിയുടെ ജീവിതത്തിന് താങ്ങും തണലുമായത്. 2013ല്‍ ബിരുദം നേടിയിറങ്ങി തൊട്ടടുത്ത വര്‍ഷം അവര്‍ ഇരുവരും വിവാഹിതരായി. ജീവിതകഥ എഴുതാൻ പങ്കാളിക്ക് ഉഷ പൂർണ പിന്തുണ നൽകി. ഇവാന്‍, വിവേക്, മിറാബെല്‍ എന്നീ മക്കളുമായി സംതൃപ്തമായ കുടുംബജീവിതമാണ് ഇരുവരുടെയും. 

എയ്മി ചുഅ. (Photo by AFP)

ജെഡിയുടെ രാഷ്ട്രീയഭാവി രൂപപ്പെടുത്തുന്നതിലും നിയമവിദഗ്ധയായ ഉഷയുടെ സ്വാധീനമുണ്ട്. ആന്ധ്രയില്‍നിന്ന് യുഎസിലേക്ക് കുടിയേറിയ കുടുംബത്തിലെ ഉഷ, തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ സ്വാധീനിക്കുന്നതില്‍ ഒരു ഘടകമായിട്ടുണ്ട്. യേല്‍ ലോ സ്കൂളില്‍ എത്തിയ കാലം മുതല്‍ ജെഡിക്കും ഉഷയ്ക്കും പിന്തുണയുമായി നിന്ന ഒരാളുണ്ട്. അവിടത്തെ പ്രഫസറും ജെഡിയുടെ മെന്ററുമായ എയ്മി ചുഅ. കോര്‍പറേറ്റ് അഭിഭാഷകയും നിയമവിദഗ്ധയും എഴുത്തുകാരിയുമായ എയ്മി ജെഡിയുടെ അഭിഭാഷക കരിയര്‍ രൂപപ്പെടുത്തുന്നതിലും വ്യക്തി ജീവിതത്തിലും ഏറെ പിന്തുണ നല്‍കി. 

ADVERTISEMENT

2011ല്‍ ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ എയ്മിയും ഉള്‍പ്പെട്ടിരുന്നു. തന്റെ അമ്മജീവിത അനുഭവങ്ങള്‍ പുസ്തകമാക്കിയതിന്റെ പേരുമായി ബന്ധപ്പെടുത്തി അവർക്ക് ‘ടൈഗര്‍ മോം’ എന്നു വിളിപ്പേരുണ്ട്. എന്തായാലും ഈ ‘കടുവ അമ്മ’ ജെഡിയുടെ മികവ് തിരിച്ചറിഞ്ഞു. അദ്ദേഹത്തെ തന്റെ ജീവിതകഥ എഴുതാന്‍ പ്രോത്സാഹിപ്പിച്ച എയ്മി ‘ഹില്‍ബിലി എലിജി’ പൂര്‍ത്തിയായ ശേഷം അതിന്റെ പ്രസിദ്ധീകരണത്തിനും സഹായിച്ചു.

ജെ.ഡി.വാൻസും ഭാര്യ ഉഷ ചിലുകുറിയും.. (Photo by JEFF SWENSEN / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ഒരു ഗ്രാമീണന്റെ വിലാപകാവ്യം

എയ്മിയുടെയും ഉഷയുടെയും പ്രോത്സാഹനത്തിന്റെ ഫലമായി 2016ല്‍ ‘ഹില്‍ബിലി എലിജി’ പുറത്തുവന്നു. ഓഹായോയിലെ മിഡില്‍ടൗണ്‍ എന്ന കൊച്ചു മലയോര പട്ടണത്തിലെ തന്റെ ദുരിതജീവിതത്തിലൂടെ ഒരു സമൂഹത്തിന്റെ തന്നെ ദുരവസ്ഥയാണ് ജെഡി വരച്ചിട്ടത്. പരിഷ്കൃതരല്ലാത്ത, അല്‍പം മുരടനെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഗ്രാമവാസികളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന പദമാണ് എല്‍ബിലി. ദാരിദ്ര്യത്തിലും ലഹരിമരുന്ന് പോലെ പലതരം തിന്മകളിലും പെട്ട് ഉഴലുന്ന ഒരു നിസ്സഹായ ജനതയുടെ കഥയായി ആ പുസ്തകം ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടു. 

ജെഡിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. അദ്ദേഹം കുറഞ്ഞൊരു കാലം മാത്രമേ നിയമവുമായി ബന്ധപ്പെട്ട കരിയര്‍ പിന്തുടര്‍ന്നുള്ളൂ. പിന്നീട് ടെക് മേഖലയില്‍ ഫിനാന്‍സ് പ്രഫഷനലായി. അതിനു ശേഷം രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഡോണൾഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്ന ജെഡി അദ്ദേഹത്തെ ‘വിഡ്ഢി’യെന്നും ‘അമേരിക്കന്‍ ഹിറ്റ്ലറെ’ന്നുമൊക്കെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ 2020 ആയപ്പോഴേക്കും കഥമാറി. ജെഡി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെത്തി പരിപൂര്‍ണ ട്രംപ് അനുയായി മാറി. 

ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറുമായുള്ള അടുപ്പം ജെഡിയുടെ ഉയര്‍ച്ചയിലേക്കു വഴി തുറന്നു. 2022ല്‍ റിപ്പബ്ലിക്കന്‍ പ്രതിനിധിയായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെനറ്റില്‍ ട്രംപിന്റെ ആശയങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ജെഡി ട്രംപിന്റെ ക്രിമിനല്‍ കേസ് വിചാരണകളില്‍ അദ്ദേഹത്തിനു ശക്തമായി പിന്തുണ നൽകി. ഇതെല്ലാമാണ് വൈസ് പ്രസിഡന്റ് പദവിയിലേക്കു ജെഡി വാൻസിന് വഴി തെളിച്ചത്.

∙ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി

ജെഡി വാന്‍സിന്റെ വൈസ് പ്രസിഡന്റ് പദവി ഒട്ടേറെ ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. വിദേശരാജ്യങ്ങള്‍ക്ക് യുഎസ് സാമ്പത്തിക സഹായം നല്‍കുന്നതിനെ വാന്‍സ് ശക്തമായി എതിര്‍ക്കുന്നു. യുക്രെയ്നിന് നല്‍കുന്ന സൈനികസഹായം പിന്‍വലിക്കണമെന്ന ആശയക്കാരനാണ് അദ്ദേഹം. കുടിയേറ്റക്കാര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഒട്ടേറെ പരാമര്‍ശങ്ങള്‍ ജെഡി നടത്തിയിട്ടുണ്ട്. കുപ്രസിദ്ധമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ജെഡിയുടേതായി പുറത്തുവന്നിട്ടുണ്ട്. തീവ്രവലതുപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ട്രംപിന് ഏറ്റവും യോജിച്ച സഹപ്രവര്‍ത്തകനാണ് താനെന്ന് ശരിവയ്ക്കുന്നതാണ് ജെഡിയുടെ നിലപാടുകള്‍. 

അമേരിക്കന്‍ സ്കൂളുകളിലടക്കം തുടരെ വെടിവയ്പുകള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ തോക്ക് ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജോ ബൈഡന്‍ അടക്കമുള്ള ഡെമോക്രാറ്റിക് പ്രസിഡന്റുമാര്‍ ശ്രമിച്ചിരുന്നു. അവര്‍ കൊണ്ടുവന്ന നിയമഭേദഗതികളെല്ലാം ഇല്ലാതാക്കാന്‍ ട്രംപ് - ജെഡി കൂട്ടുകെട്ടിനു കഴിയുമെന്നതാണ് മറ്റൊരു ആശങ്ക. തികഞ്ഞ ട്രംപ് വിമര്‍ശകനായിരുന്ന ഒരാള്‍ പെട്ടെന്ന് നിലപാട് മാറ്റി ട്രംപിന്‍റെ അടിയുറച്ച വക്താവായി മാറിയതും വിമര്‍ശിക്കപ്പെടുന്നുണ്ട്. അവസരവാദവും അവനവനിസവുമാണ് ജെഡിയെ നയിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. ‘ഹിൽബിലി എലിജി’ പോലെയൊരു പുസ്തകം എഴുതിയത് ഇയാൾ തന്നെയോ എന്ന് പലരും അദ്ഭുതം കൂറുന്നു.

ജെ.ഡി.വാൻസും ഭാര്യ ഉഷ ചിലുകുറിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)

ട്രംപിന് ശേഷം പ്രസിഡന്റ് പദവിയിലേക്ക് എത്താനും സാധ്യതയുള്ളയാളായാണ് ജെഡിയെ വിലയിരുത്തുന്നത്. അതിനാല്‍ ട്രംപ് രണ്ടാം വരവില്‍ തുടങ്ങിവയ്ക്കുന്ന കാര്യങ്ങള്‍ ജെഡിയിലൂടെ ഭാവിയിലേക്കും നീളാം. എന്തായാലും ഒരു മലയോര പട്ടണത്തിലെ ദരിദ്രജീവിതത്തില്‍ നിന്ന് യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് ജെ.ഡി.വാന്‍സ് എത്തുന്നത് എങ്ങനെയെന്നതിലേക്ക് ‘ഹില്‍ബിലി എലിജി’ എന്ന പുസ്തകവും സിനിമയും വെളിച്ചം വീശും. ഒരാളുടെ തിരഞ്ഞെടുപ്പുകളാണ് ആ വ്യക്തിയെ രൂപപ്പെടുത്തുന്നതെന്ന് ജെഡി പലതരത്തില്‍ ഊന്നിപ്പറയുന്നു. ഹില്‍ബിലി എലിജി സിനിമ അവസാനിക്കുന്നത് ജെഡിയുടെ മുത്തശ്ശി അവനെ പഠിപ്പിച്ച ജീവിത തത്വവുമായാണ്, ‘നമ്മള്‍ ഏതു സാഹചര്യത്തില്‍നിന്നു വരുന്നോ അതാണ് നമ്മളെ രൂപപ്പെടുത്തുന്നത്. പക്ഷേ, ഓരോ ദിവസവും നാം നടത്തുന്ന തിരഞ്ഞെടുപ്പുകളാണ് നമ്മള്‍ നാളെ എന്തായിത്തീരണമെന്ന് തീരുമാനിക്കുന്നത്…’

English Summary:

J.D. Vance: How Hillbilly Elegy Paved the Road to the White House. The Women Behind US Vice President

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT