‘നീതി നടപ്പാക്കാനുള്ള ഒരു നിമിഷവും പാഴാക്കില്ല’; സുപ്രീം കോടതിക്ക് ഇനി ‘ചന്ദ്രാസ്തമയ’ കാലം, ‘ക്യാപ്റ്റന്റെ’ ശരികളേറെ, പഴികളും
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും.
അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി.
ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം?
എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
നീതി നടപ്പാക്കാൻ ഈ കോടതിമുറിക്കുള്ളിൽ ലഭിക്കുന്ന അവസാനനിമിഷങ്ങൾ ഞാനെന്തിനു പാഴാക്കണം?
733 ദിവസം ഇന്ത്യയുടെ നീതിന്യായപീഠത്തിലിരുന്ന ചീഫ് ജസ്റ്റിസിന്റെ കാലത്തെ സംഗ്രഹിച്ചാൽ ഇതാണുത്തരം: കിട്ടിയ സമയം പാഴാക്കിയില്ല!
പറഞ്ഞ വിധിന്യായങ്ങളെക്കുറിച്ചും ജഡ്ജി പദവിയിലിരിക്കെ നടത്തിയ ഇടപെടലുകളെക്കുറിച്ചും പല അഭിപ്രായങ്ങളുണ്ട്. എങ്കിലും ന്യായാധിപ കാലത്തെ പൂർണാർഥത്തിൽ വിനിയോഗിച്ചയാളാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്.
അവസാന പ്രവൃത്തി ദിവസത്തിനു തലേരാത്രിയിൽ കിടക്കാനൊരുങ്ങുമ്പോൾ മനസ്സിൽ വന്ന ഒരാശങ്ക കൂടി ചീഫ് ജസ്റ്റിസ് പറഞ്ഞു. ഉച്ചയ്ക്കു ശേഷം സെറിമോണിയൽ സിറ്റിങ് നടത്തിയാൽ അധികമാളുണ്ടാകുമോ?
കേസില്ലെങ്കിൽ ഉച്ചയ്ക്കു ശേഷം അഭിഭാഷകർ സ്വന്തം തിരക്കുകളിലേക്കു മാറുന്നതാണ് പതിവ്. അതും ആഴ്ചയുടെ അവസാനദിവസം. എന്നാൽ, ചീഫ് ജസ്റ്റിസിനെ തന്നെ അദ്ഭുതപ്പെടുത്തിയ തിരക്കായിരുന്നു ഒന്നാം നമ്പർ കോടതി മുറിയിൽ. ചീഫ് ജസ്റ്റിസിനോടുള്ള കൃതജ്ഞത അറിയിക്കാൻ മുതിർന്ന അഭിഭാഷകർ മുതൽ ജൂനിയർ അഭിഭാഷകർ വരെ തിരക്കു കൂട്ടി. വിമർശനങ്ങൾ ഏറെയുള്ളപ്പോഴും ജനകീയ ശ്രദ്ധ നേടിയ ന്യായാധിപരുടെ നിരയിലാണ് ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്. അദ്ദേഹത്തിന്റെ ന്യായാധിപ കാലത്തെക്കുറിച്ച്:
∙ അൻപതാമൻ ധനഞ്ജയ്
ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിനു ജസ്റ്റിസ് ചന്ദ്രചൂഡ് എന്നാൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡല്ല. അദ്ദേഹത്തിന്റെ പിതാവും ചീഫ് ജസ്റ്റിസുമായിരുന്ന യശ്വന്ത് വിഷ്ണു ചന്ദ്രചൂഡാണ് (വൈ. വി. ചന്ദ്രചൂഡ്). സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് (സിജെഐ) പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തി. ഇന്ത്യയുടെ രാഷ്ട്രീയ, നീതിന്യായ കാലം ഏറ്റവും പ്രക്ഷുബ്ധമായിരുന്ന 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെയാണു അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചത്. നാലരപതിറ്റാണ്ടിനു ശേഷം ആ പദവിയിലേക്ക് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എത്തിയപ്പോൾ, ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യത്തെ അച്ഛനും മകനുമായി ഇരുവരും.
വിടവാങ്ങൽ പ്രസംഗത്തിൽ ആ കാലത്തെക്കുറിച്ചു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു:
‘അച്ഛൻ ‘ബെഞ്ചിലിരിക്കെ’ അവസാന നിരയിലെ ബെഞ്ചിൽ വന്നിരുന്നു വാദം കേട്ടു തുടങ്ങിയ കാലം എനിക്കോർമയുണ്ട്. ഈ കോടതിമുറിയിലെ രീതികൾ മനസ്സിലാക്കിയത് അങ്ങനെയാണ്’
ഹാർവഡ് ലോ ഓഫ് സ്കൂളിൽനിന്നു നിയമപഠനം കഴിഞ്ഞ് ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി തുടങ്ങിയ ചന്ദ്രചൂഡ് അഡിഷനൽ സോളിസിറ്റർ ജനറലായിരുന്നു. 2000 മാർച്ച് മുതൽ 2013 ഒക്ടോബർ വരെ ബോംബെ ഹൈക്കോടതിയിൽ 13 വർഷം ജഡ്ജിയായി. പിന്നീട് 3 വർഷം അലഹാബാദ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി. 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2022 നവംബർ 9നു സുപ്രീം കോടതിയുടെ അൻപതാമത് ചീഫ് ജസ്റ്റിസും.
∙ അഭിഭാഷകനായ ധനഞ്ജയ്
അച്ഛന്റെ പൈതൃകത്തിനു പുറമേ, ബോംബെ ഹൈക്കോടതിയിലെ മഹാരഥന്മാരായ അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ശിക്ഷണത്തിൽ ഉയർന്ന നീതിപീഠങ്ങളിലേക്കു കയറിവന്നയാളാണ് ധനഞ്ജയ്. തുടക്കം മുതൽ സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്ന വിഭാഗങ്ങളോടു വിഷയങ്ങളിലും മനുഷ്യാവകാശ വിഷയങ്ങളിലും സവിശേഷ ശ്രദ്ധയോടെ ഇടപെടാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്വകാര്യ അവകാശം, ലൈംഗികതൊഴിലാളികളുടെയും എയ്ഡ്സ് ബാധിതരുടെയും പ്രശ്നങ്ങൾ, മത–ഭാഷ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ വിഷയങ്ങൾ തുടങ്ങിയവയിൽ അദ്ദേഹം അഭിഭാഷകനെന്ന നിലയിൽ സവിശേഷ ശ്രദ്ധ കൊടുത്തു. പിന്നീടു ന്യായാധിപക കസേരയിലെത്തിയപ്പോൾ വിധി പറഞ്ഞതും ഇടപെട്ടതുമായ പല വിഷയങ്ങളിലും അഭിഭാഷകനായിരുന്ന കാലം മുതലേ ഇടപെട്ടു പരിചയിച്ചതിന്റെ തഴക്കം ജസ്റ്റിസ് ചന്ദ്രചൂഡിനുണ്ടായിരുന്നു.
∙ പരിവർത്തനകാലം
സുപ്രീം കോടതിയുടെ പ്രവർത്തനം ഏറ്റവും ദുഷ്കരമായത് എപ്പോഴെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. കോവിഡ് കാലം. സുപ്രീം കോടതി അടച്ചിടേണ്ട സാഹചര്യം പോലുമുണ്ടായി. അതിനെ മറികടക്കാൻ വിഡിയോ കോൺഫറൻസിങ് വളരെ പെട്ടെന്നു തുടങ്ങി. അതിന്റെ ശരിയായ പരിണാമം കോടതിമുറികളിൽ സംഭവിച്ചതിന് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കിയതും ഫണ്ട് വകയിരുത്തിയതുമെല്ലാം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പദവിയിലെത്തിയ ശേഷമാണ്.
ഇന്ത്യയുടെ നീതിന്യായരംഗത്തെ ഡിജിറ്റൽ പരിണാമത്തിന്റെ കാലമെന്നു അടയാളപ്പെടുത്താവുന്നവിധം ജസ്റ്റിസ് ചന്ദ്രചൂഡ് നടപടികളെടുത്തു. ഏറ്റവുമൊടുവിൽ ഭരണഘടന ബെഞ്ചിലെ പ്രവർത്തനവും വിഡിയോ കോൺഫറൻസിങ് വഴി സാധാരണക്കാരന് ലഭ്യമാക്കാൻ സൗകര്യമൊരുക്കി. രേഖകളുടെ ഇ–ഫയലിങ് മുതൽ വിധിന്യായങ്ങളുടെ മൊഴിമാറ്റവും ഇ–റെക്കോർഡിങ്ങും വരെ സജ്ജമായി. കേസ് വിവരങ്ങളുടെയും വിധിന്യായങ്ങളുടെ ഖനിയെന്നു വിശേഷിപ്പിക്കാവുന്ന നാഷനൽ ജുഡീഷ്യൽ ഡേറ്റ ഗ്രിഡിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതും മറ്റാരുമായിരുന്നില്ല. ഫലത്തിൽ സുപ്രീം കോടതിയുടെ ഡിജിറ്റൽ, ഭരണപരിഷ്കാരങ്ങളുടെ മുന്നണിപ്പോരാളിയായി അദ്ദേഹം.
∙ നേരെ പറഞ്ഞ വിധികൾ
കടിച്ചാൽ പൊട്ടാത്ത, കേട്ടിരിക്കുന്നവരെ ഞെട്ടിക്കുന്ന വാക്കുകൾ തിരുകിക്കയറ്റി സാധാരണക്കാരെ അന്താളിപ്പിക്കുന്നതരം ഇംഗ്ലിഷ് സംസാരിക്കുന്നവരുണ്ട്. ഒന്നും മനസ്സിലാകാതെ അവരുടെ ഇംഗ്ലിഷിന് ജനം കയ്യടിക്കുന്ന കാലത്താണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഒന്നാം നമ്പർ കോടതി മുറിയിലിരുന്ന് അഭിഭാഷകരോടും രാജ്യത്തോടും നീതിന്യായത്തെക്കുറിച്ചു സംസാരിച്ചത്. കേൾക്കുന്നവനു മനസ്സിലാകണമെന്ന ബോധ്യത്തിൽ വ്യക്തതയോടും സമയമെടുത്തും ശാന്തതയോടെയും അദ്ദേഹം സംസാരിച്ചു. ചന്ദ്രചൂഡിന്റെ സംസാരഭാഷ പോലെത്തന്നെയായിരുന്നു അദ്ദേഹമെഴുതിയ വിധിന്യായങ്ങളിലെ ഭാഷയും. വളച്ചുകെട്ടില്ലാതെ, കൃത്യമായി തരംതിരിച്ചു പറയേണ്ടത് അങ്ങനെയാക്കി ലളിതമാക്കുന്ന ശൈലി. സഹജഡ്ജിമാരും ഇതേ രീതി പിന്തുടരുന്ന സ്ഥിതി കോടതിയിലുണ്ടായി.
ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഭാഷയെക്കുറിച്ചു പറഞ്ഞത് ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്.
പഠിക്കുന്ന കാലത്ത് ഒപ്പമുള്ള പലരും ഉപ വിഷയമായി ഫിലോസഫി എടുത്തു പഠിച്ചപ്പോൾ, അച്ഛൻ ചന്ദ്രചൂഡ് മകനോട് ഹിന്ദി എടുത്തു പഠിക്കാൻ നിർദേശിച്ചുവത്രേ. ബോംബെ ഹിന്ദിയല്ല ഉത്തരേന്ത്യൻ ഹിന്ദിയെന്നു പ്രവർത്തനകാലത്തു മനസ്സിലാക്കിയ അച്ഛന്റെ ഉപദേശം തന്റെ ജീവിതത്തിലും ശരിയായിരുന്നുവെന്ന് അലഹാബാദ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കാലത്തു ബോധ്യമായെന്നു കൂടി അദ്ദേഹം വെളിപ്പെടുത്തി.
കോടതി ഭാഷ ഇംഗ്ലിഷെങ്കിലും ‘യെസ് മൈലോഡിൽ’ ചില അഭിഭാഷകരുടെ ഇംഗ്ലിഷ് പരിജ്ഞാനം അവസാനിക്കുന്ന സ്ഥിതി കോടതികളിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ പറഞ്ഞിട്ടുണ്ട്. ആ ഘട്ടത്തിലും അവർ പറയുന്നതിന്റെ കാമ്പറിയാൻ അവർക്കറിയാവുന്ന ഭാഷ കൈവശമുണ്ടെന്നതു തുണയായിട്ടുണ്ടെന്നും. സുപ്രീം കോടതി ബെഞ്ചിലിരിക്കെ തന്റെ കേസിൽ നേരിട്ടു ഹാജരായ പ്രായമായൊരു ഹർജിക്കാരനോടു മറാത്തിയിൽ സംസാരിക്കുന്ന ജസ്റ്റിസ് ചന്ദ്രചൂഡിനെ ഈയടുത്തും കണ്ടു.
വാദങ്ങൾ അതീവശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കുകയും കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുകയും അഭിഭാഷകരുടെ വലുപ്പച്ചെറുപ്പമോ കേസുകളുടെ പ്രധാന്യമോ പരിഗണിക്കാതെ ‘ന്യായാധിപനായി’ പെരുമാറുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
∙ കെട്ടിക്കിടന്ന കേസുകൾ
കേസുകൾ തീർപ്പാക്കുന്നതിൽ പ്രത്യേക ഉത്സാഹം കാട്ടിയ ആളാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. ദീർഘകാലമായി തീർപ്പാകാതെ കിടന്ന കേസുകൾക്കായി ബെഞ്ച് രൂപീകരിക്കാനും പതിറ്റാണ്ടുകൾ പഴയ ഭരണഘടനാ റഫറൻസുകൾക്കായി വിശാല ബെഞ്ചുകളെ മുന്നിൽ നിന്നു നയിച്ചുമെല്ലാം ചീഫ് ജസ്റ്റിസ് ക്രിയാത്മക ശ്രമങ്ങൾ നടത്തി. അഭിഭാഷക ബാറിനെ സഹകരിപ്പിച്ചു ലോക് അദാലത്തും പുതുമയുള്ളതായി. എന്നാൽ, നാഷനൽ ജുഡീഷ്യൽ ഡേറ്റ ഗ്രിഡിലെ കണക്കുകൾ പ്രകാരം, സുപ്രീം കോടതിയിൽ ഇപ്പോഴുള്ളത് എക്കാലത്തെയും വലിയ കേസ് പെരുപ്പമാണ്. ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 82,989 കേസുകളാണ് സുപ്രീം കോടതിയിൽ തീർപ്പാകാതെയുള്ളത്. ചീഫ് ജസ്റ്റിസ് ചുമതലയേൽക്കുമ്പോൾ 62,000ൽ പരം കേസുകളെ ഉണ്ടായിരുന്നുള്ളൂവെന്നും ഇതു വലിയ തോതിൽ വർധിച്ചുവെന്നും ചീഫ് ജസ്റ്റിസിനു വിമർശനം കേൾക്കേണ്ടി വന്നു.
ബാർ അസോസിയേഷന്റെ യാത്രയയപ്പില്‍ ഈ വിമർശനത്തിന് അദ്ദേഹം വിശദീകരണം നൽകി. പദവിയിലെത്തിയ സമയത്തു കേസ് നമ്പർ നൽകാത്ത ഒട്ടേറെ കേസുകൾ സുപ്രീം കോടതി റജിസ്ട്രാറുടെ ഫയലുകളിലുണ്ടായിരുന്നുവെന്നും കോടതിയിലെത്തുന്ന ഒരു കേസിനു പോലും നമ്പർ ലഭിക്കാതെ പോകരുതെന്നതിനാൽ നേരത്തേ മുതൽ അവഗണിക്കപ്പെട്ടു ഫയലിലുറങ്ങിയ കേസുകളെയും ഔദ്യോഗിക കേസ് ലിസ്റ്റിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന തോന്നലിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
∙ വേറെയും ഏറെ മാറ്റങ്ങൾ
ജെൻഡർ വിരുദ്ധ പരാമർശങ്ങൾക്കുൾപ്പെടെ ഒട്ടേറെ പഴഞ്ചൻ രീതികളിൽ വലിയ തിരുത്തിന് സുപ്രീം കോടതി ശ്രമിച്ചതും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്താണ്. കോടതി ഭാഷയിൽ ഉപയോഗിക്കപ്പെടുന്ന പഴഞ്ചൻ പരാമർശങ്ങളെയും മുൻവിധിയോടെയുള്ള ധാരണകളെയും പൊളിച്ചെഴുതാൻ 2023ൽ കൈപ്പുസ്തകം ഇറക്കി. രാജ്യത്തെ സാധാരണ കോടതികളെ കീഴ്ക്കോടതികൾ എന്നു വിളിക്കരുതെന്ന് വിലക്കി. പകരം, വിചാരണക്കോടതികളെന്നോ മുൻസിഫ്, സെഷൻസ് കോടതികളെന്നോ എല്ലാം പദവിക്കനുസരിച്ചു വിളിക്കാൻ നിർദേശിച്ചു.
വിദേശ കോടതികളും ജഡ്ജിമാരുമായുള്ള ഊഷ്മള ബന്ധത്തിലും ആശയവിനിമയത്തിലും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. വിദേശ ജഡ്ജിമാർ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ഗെസ്റ്റ് ജഡ്ജിമാരായി നടപടികൾ വീക്ഷിക്കുന്നത് ഒരുഘട്ടത്തിൽ പതിവു കാഴ്ചയായിരുന്നു. നീതിന്യായരംഗത്തെ പ്രമുഖർ മാത്രമല്ല, ജെൻഡർ തുല്യതയുടെ പ്രധാന്യം പറയുന്ന ‘ലാപതാ ലേഡീസ്’ എന്ന ഹിറ്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ബോളിവുഡ് നടൻ ആമിർഖാനും വരെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കോടതിമുറിയിലെ അതിഥികളായി.
∙ കേസുകൾ, വിധിന്യായങ്ങൾ
സ്വകാര്യത പൗരരുടെ മൗലികാവകാശമെന്നും ആധാർപദ്ധതി സ്വകാര്യതയുടെ ലംഘനമെന്നും ലൈംഗിക ന്യൂനപക്ഷങ്ങൾക്കു ജീവിതാവകാശത്തിൽ മറ്റാരെയുംപോലെ തുല്യതയുണ്ടെന്നും വിധിയെഴുതിയ ആളാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. സുപ്രീം കോടതിയിലെ ന്യായാധിപ കാലത്ത് ആകെ 1275 ബെഞ്ചുകളുടെ ഭാഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് 613 വിധിന്യായങ്ങളെഴുതി. അതിൽ 500 എണ്ണവും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്നതിനു മുൻപാണ്.
ശബരിമലയിലെ സ്ത്രീപ്രവേശം, അയോധ്യ കേസ്, സ്വകാര്യത മൗലികാവകാശമാണെന്നു വിധിച്ച പുട്ടസ്വാമി കേസ്, സ്വവർഗരതിയും വിവാഹേതര ബന്ധവും ക്രിമിനൽ കുറ്റമല്ലാതാക്കിയ കേസുകൾ (നവ്തേജ് ജോഹർ, ജോസഫ് ഷൈൻ കേസുകൾ), സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യം തള്ളിയ സുപ്രിയ ചക്രബർത്തി കേസ്, കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതു ശരിവച്ച വിധി, കേന്ദ്ര സർക്കാരിന്റെ ഇലക്‌ടറൽ ബോണ്ട് പദ്ധതി അസാധുവാക്കിയ ഉത്തരവ്, പട്ടികവിഭാഗങ്ങളിലെ അതിപിന്നാക്കക്കാരെ കണ്ടെത്താനുള്ള തരംതിരിവ് തുടങ്ങി സുപ്രധാനമായ ഒട്ടേറെ വിധിന്യായങ്ങൾ ഇതിൽപെടുന്നു.
ഇതിൽ, പൗര– മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ തട്ട് താണു തന്നെയിരിക്കും. ഫീസടയ്ക്കാൻ കഴിയാതെ പോയ വിദ്യാർഥികൾക്ക് പ്രവേശനത്തിനു സവിശേഷാധികാരം ഉപയോഗിച്ചു വിധി പുറപ്പെടുവിച്ചതും പഠിക്കാൻ മിടുക്കരായിട്ടും ഭിന്നശേഷിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ടവർക്ക് മെഡിക്കൽ പഠനത്തിന് അനുമതി നൽകിയതും ഉൾപ്പെടെ എന്നുമോർക്കുന്ന ഇടപെടലുകൾ അദ്ദേഹത്തിൽ നിന്നുണ്ടായി. എന്നാൽ, ചില കേസുകളിലെങ്കിലും പൂർണനീതി ഉറപ്പാക്കുന്നതിൽ ചീഫ് ജസ്റ്റിസിനു പിഴവു പറ്റിയെന്നു വിശ്വസിക്കുന്നവരുണ്ട്.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ഭരണം അവസാനിപ്പിച്ച ഗവർണറുടെ നടപടി തെറ്റെന്നുവിധിച്ചപ്പോൾ തന്നെ ആ തെറ്റിലൂടെ അധികാരം ലഭിച്ച ഷിൻഡെ സർക്കാർ തുടരാൻ അദ്ദേഹം അനുവദിച്ചു. ഇലക്‌ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ച ശേഷവും പദ്ധതിയുടെ നേട്ടം ലഭിച്ചവരെക്കുറിച്ച് അന്വേഷണം വേണ്ടെന്നു വച്ചു. ആ വൈരുധ്യം നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലും തുടർന്നു. വാദത്തിനിടെയും അല്ലാതെയും ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും ഉണ്ടായെന്ന കാര്യം കോടതിക്കു ബോധ്യപ്പെട്ടു. എന്നാൽ, അന്തിമവിധിയിൽ അതു പ്രതിഫലിച്ചില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഹർജികൾ ഇനിയും തീർപ്പാക്കാതിരിക്കുന്നത്, ആരാധനാസ്ഥല നിയമം ആരാധനാലയങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിനു തടസ്സമല്ലെന്ന പരാമർശം തുടങ്ങി വൈരുധ്യങ്ങൾ നിറഞ്ഞ ഇടപെടലുകൾ വേറെയുമുണ്ട്.
ഇല്ലാത്ത കുറ്റത്തിന് പത്തുവർഷത്തോളം ജയിലിൽ നരകയാതന അനുഭവിച്ച ഡൽഹി സർവകലാശാല അധ്യാപകൻ ജി.എൻ. സായിബാബയുടെ മോചനത്തിനായി സമയോചിത ഇടപെടലുകൾ സുപ്രീം കോടതിയിൽ നിന്നുണ്ടായില്ലെന്നതിന്റെ പാപഭാരം പരോക്ഷമായി ചീഫ് ജസ്റ്റിസിന്റെ മേലും വീണു. രാജ്യദ്രോഹം ആരോപിക്കപ്പെട്ട് കാർട്ടൂണിസ്റ്റ് ജയിലിലാകുമ്പോൾ ഭരണഘടന പരാജയപ്പെടുന്നു എന്നു മുൻപ് വിമർശിച്ചിട്ടുള്ളയാളെന്ന നിലയിൽ വിശേഷിച്ചും.
∙ ഒടുവിലെത്തിയ വിവാദങ്ങൾ
കഴിഞ്ഞ സെപ്റ്റംബറിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണപതി പൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതായിരുന്നു ആദ്യത്തെ വിവാദം. മോദിയെ ചീഫ് ജസ്റ്റിസും പത്നിയും ചേർന്നു സ്വീകരിക്കുന്നതും മൂവരും ഒന്നിച്ചു ഗണപതി വിഗ്രഹത്തിനു മുന്നിൽ പ്രാർഥനയോടെ നിൽക്കുന്നതുമായ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതു വലിയ രാഷ്ട്രീയ ചർച്ചയുണ്ടാക്കി. ജനവിശ്വാസം ആർജിക്കേണ്ട ജുഡീഷ്യറിയുടെ തലപ്പത്തുള്ളയാളും സർക്കാരിനെ നയിക്കുന്നയാളും തമ്മിലുള്ള സ്വകാര്യ അടുപ്പമാണ് സന്ദർശനമെന്ന വ്യാഖ്യാനം വന്നതോടെ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായങ്ങളെക്കുറിച്ചുള്ള ചർച്ചയിലേക്കു പോലും വിഷയം നീണ്ടു.
ഒക്ടോബർ അവസാനത്തോടെ അടുത്ത വിവാദവും വന്നു. അയോധ്യ കേസിൽ തനിക്കു വഴികാട്ടിയത് വിഗ്രഹത്തിനു മുന്നിലെ പ്രാർഥനയാണെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പരാമർശം വലിയ ഒച്ചപ്പാടുണ്ടാക്കി. അത്രമേൽ ഗൗരവവും സങ്കീർണവുമായ കേസിൽ തീർപ്പു പറഞ്ഞതിലെ ഭരണഘടനായുക്തിയെക്കുറിച്ചു സംസാരിക്കേണ്ട ജഡ്ജി, അയോധ്യ ഭൂമി തർക്കത്തിലെ പരിഹാരം തേടി പ്രാർഥിക്കുകയാണ് ചെയ്തത് എന്നായിരുന്നു പറഞ്ഞത്.
∙ നിയമനവേഗം കൈവന്നതെങ്ങനെ?
ചീഫ് ജസ്റ്റിസ് അധികാര കസേരയിൽ എത്തുമ്പോൾ സുപ്രീം കോടതിക്കും സർക്കാരിനും ഇടയിലെ ഏറ്റവും വലിയ പ്രതിസന്ധി ജഡ്ജിമാരുടെ നിയമനവിഷയമായിരുന്നു. അന്നു നിയമമന്ത്രിയായ കിരൺ റിജിജു കോടതിക്കെതിരെ ഇക്കാര്യത്തിൽ പരസ്യവിമർശനം പോലും നടത്തി. ചില ജഡ്ജിമാർ സർക്കാരിനെതിരെയും സ്വരം കടുപ്പിച്ചു. എന്നാൽ, നിയമമന്ത്രിയെ തന്നെ നരേന്ദ്ര മോദി മാറ്റുകയും ചീഫ് ജസ്റ്റിസ് അനുനയ മാർഗം സ്വീകരിക്കുകയും ചെയ്തതോടെ സ്ഥിതി മാറി. ഹൈക്കോടതി ശുപാർശകൾ ചിലത് വൈകിയെങ്കിലും പിന്നീടൊരിക്കലും സുപ്രീം കോടതി നിയമന ശുപാർശകൾ വൈകിയില്ല. ഇതും സർക്കാരും ചീഫ് ജസ്റ്റിസും സ്ഥാപിച്ച അടുപ്പത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഫലത്തിൽ, പിന്നീടൊരിക്കലും സുപ്രീം കോടതിക്കു പൂർണാംഗബലം ഇല്ലാതെ പ്രവർത്തിക്കേണ്ടി വന്നിട്ടില്ല.
∙ സഹജഡ്ജിമാരുടെ വിമർശനം
ജഡ്ജിമാരുടെ നിയമനശുപാർശയ്ക്കുള്ള കൊളീജിയം യോഗങ്ങളിൽ സഹജഡ്ജിമാരുമായി പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വിദ്വേഷത്തോടെ ഒരിക്കലും ജഡ്ജിമാർക്ക് കൊളീജിയം യോഗത്തിൽ നിന്ന് ഇറങ്ങേണ്ടി പോകേണ്ടി വന്നിട്ടില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ, കൊളീജിയം അംഗങ്ങൾക്കിടയിലെ അസ്വാരസ്യം പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചുകൾ അവസാന ദിവസങ്ങളിൽ പുറപ്പെടുവിച്ച വിധിന്യായങ്ങളിൽ സഹജഡ്ജിമാരുടെ വിമർശനമുന ചീഫ് ജസ്റ്റിസിനെതിരെ നീണ്ടത് ഇതിനോടു ചേർത്തുവായിക്കണം.
അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രധാന വിധിയെഴുതുമ്പോൾ ജഡ്ജിമാർക്കിടയിൽ ശരിയായ ഫലപ്രദമായ ചർച്ചയുണ്ടായില്ലെന്നും സമയപരിമിതി പ്രശ്നമായെന്നും ബെഞ്ചിലംഗമായിരുന്ന ജസ്റ്റിസ് ദീപാങ്കർ ദത്ത വിധിന്യായത്തിൽ എഴുതി. സ്വകാര്യ സ്വത്ത് സമൂഹനന്മയുടെ പേരിൽ സർക്കാരിന് ഏറ്റെടുക്കാൻ കഴിയുമോ എന്ന വിഷയത്തിൽ ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയുടെ പേരിൽ സഹജഡ്ജിമാരായിരുന്ന ബി.വി. നാഗരത്നയും സുധാൻഷു ധൂലിയയും വിയോജിപ്പ് അറിയിച്ചു. വിയോജനവിധി സാധാരണമെങ്കിലും ചീഫ് ജസ്റ്റിസിന്റെ നടപടികളിലെ അതൃപ്തി വിധിന്യായത്തിൽ തന്നെ രേഖപ്പെടുത്തുന്നത് അസാധാരണമാണ്.
തന്റെ ന്യായാധിപ കാലത്തെ കാലം എങ്ങനെ വിലയിരുത്തുമെന്ന് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യാകുലപ്പെട്ടിട്ട് ഏറെയായില്ല. സുപ്രീം കോടതിയുടെ സെന്റർ ഫോർ റിസർച് ആൻഡ് പ്ലാനിങ് ഡി.വൈ. ചന്ദ്രചൂഡിനെക്കുറിച്ചു തയാറാക്കിയ പുസ്തകത്തിൽ, ചന്ദ്രചൂഡിന്റെ വിടവാങ്ങലിനെ വിശേഷിപ്പിക്കാൻ അവർ തിരഞ്ഞെടുത്തത് വാൾട്ട് വിറ്റ്മാന്റെ കവിതയുടെ തലവാചകമാണ്– ‘ഒ ക്യാപ്റ്റൻ, മൈ ക്യാപ്റ്റൻ’. യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ വിടവാങ്ങലിനെ ഉപമിച്ചെഴുതിയത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്തെ സാധാരണക്കാർ ഏതു വാക്കിൽ ഉപസംഗ്രഹിക്കും?