1990കളിലെ ഒരു രാത്രി. കുമളി പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴയായിരുന്നു. തേക്കടി വനമേഖലയിൽ ഉൾക്കാട്ടിൽ വലിയ തോതിൽ ചന്ദനമരം മുറിക്കുന്നതായി വിവരം ലഭിച്ചിട്ടാണ് പതിനഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടാകം കടന്നു വനത്തിലേക്കു കയറിയത്. വനത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചിട്ടും കൊള്ളക്കാരെ കണ്ടെത്താനായില്ല. തിരികെ നടക്കാൻ തുടങ്ങുമ്പോൾ മരം വീഴുന്ന ശബ്ദം കേട്ടു. അവിടേക്കു നടന്ന ഉദ്യോഗസ്ഥർക്കു നേർക്കെത്തിയത് ഒരു ഇരട്ടക്കുഴൽ തോക്ക്. മുന്നിൽ നിൽക്കുന്നത് പതിനാറുകാരൻ കുഞ്ഞുമോൻ. നിക്കറും കയ്യില്ലാത്ത ബനിയനുമാണ് വേഷം. കാലിൽ ചെരുപ്പില്ല. പിന്നാലെ തോക്കുമായി കുറച്ചധികം പേർ. അന്നാദ്യമായല്ല ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുഞ്ഞുമോന്റെ മുന്നിൽ പതറുന്നത്. 12–ാം വയസ്സിൽ ആദ്യമായി വനത്തിലേക്കു കയറിയപ്പോൾ മുതൽ അവർക്കു തലവേദനയായിരുന്നു കുഞ്ഞുമോൻ. അന്നു താണ്ടിയ വനപാതകളിലൂടെ ഇന്നു വനം വകുപ്പിന്റെ കുപ്പായമണിഞ്ഞ് വിദേശികളുമായി ട്രെക്കിങ് നടത്തുകയാണ് കുഞ്ഞുമോൻ. നെതർലൻഡ്സിൽ നിന്നുള്ള സഞ്ചാരികളുമായി നടക്കുന്നതിനിടെ തന്റെ ഫോണിലെ ഒരു ചിത്രം അവരെ കാട്ടി. ക്രിക്കറ്റേഴ്സ് ഫോർ വൈൽഡ് കൺസർവേഷന്റെ മികച്ച വനപരിപാലകനുള്ള അവാർഡ് സ്വീകരിക്കുന്ന ചിത്രം. ‘മുൻ ക്രിക്കറ്റർ ജി.വിശ്വനാഥാണ് കൂടെ’ – കുഞ്ഞുമോൻ വിശദീകരിച്ചു. അഭിനന്ദനങ്ങൾക്കിടെ വിദേശികളുടെ സംശയം – ‘എന്തു കൊണ്ടാണ് അവാർഡ് ലഭിച്ചത് ?’ കുഞ്ഞുമോൻ മറുപടി പറഞ്ഞു : ഐ ഹാഡ് എ പാസ്റ്റ് (എനിക്കൊരു ഭൂതകാലമുണ്ടായിരുന്നു)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1990കളിലെ ഒരു രാത്രി. കുമളി പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴയായിരുന്നു. തേക്കടി വനമേഖലയിൽ ഉൾക്കാട്ടിൽ വലിയ തോതിൽ ചന്ദനമരം മുറിക്കുന്നതായി വിവരം ലഭിച്ചിട്ടാണ് പതിനഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടാകം കടന്നു വനത്തിലേക്കു കയറിയത്. വനത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചിട്ടും കൊള്ളക്കാരെ കണ്ടെത്താനായില്ല.

തിരികെ നടക്കാൻ തുടങ്ങുമ്പോൾ മരം വീഴുന്ന ശബ്ദം കേട്ടു. അവിടേക്കു നടന്ന ഉദ്യോഗസ്ഥർക്കു നേർക്കെത്തിയത് ഒരു ഇരട്ടക്കുഴൽ തോക്ക്. മുന്നിൽ നിൽക്കുന്നത് പതിനാറുകാരൻ കുഞ്ഞുമോൻ. നിക്കറും കയ്യില്ലാത്ത ബനിയനുമാണ് വേഷം. കാലിൽ ചെരുപ്പില്ല. പിന്നാലെ തോക്കുമായി കുറച്ചധികം പേർ. അന്നാദ്യമായല്ല ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുഞ്ഞുമോന്റെ മുന്നിൽ പതറുന്നത്. 12–ാം വയസ്സിൽ ആദ്യമായി വനത്തിലേക്കു കയറിയപ്പോൾ മുതൽ അവർക്കു തലവേദനയായിരുന്നു കുഞ്ഞുമോൻ. 

ADVERTISEMENT

അന്നു താണ്ടിയ വനപാതകളിലൂടെ ഇന്നു വനം വകുപ്പിന്റെ കുപ്പായമണിഞ്ഞ് വിദേശികളുമായി ട്രെക്കിങ് നടത്തുകയാണ് കുഞ്ഞുമോൻ. നെതർലൻഡ്സിൽ നിന്നുള്ള സഞ്ചാരികളുമായി നടക്കുന്നതിനിടെ തന്റെ ഫോണിലെ ഒരു ചിത്രം അവരെ കാട്ടി.

പെരിയാർ ടൈഗർ റിസർവിൽ ട്രെക്കിങ്ങിനു പോയ വിദേശ സഞ്ചാരികളെ മുളം ചങ്ങാടത്തിൽ മറുകരയിലേക്ക് എത്തിക്കുന്ന വാച്ചർ കുഞ്ഞുമോൻ. (ചിത്രം: റെജു അർണോൾഡ്/ മനോരമ)

ക്രിക്കറ്റേഴ്സ് ഫോർ വൈൽഡ് കൺസർവേഷന്റെ മികച്ച വനപരിപാലകനുള്ള അവാർഡ് സ്വീകരിക്കുന്ന ചിത്രം. ‘മുൻ ക്രിക്കറ്റർ ജി.വിശ്വനാഥാണ് കൂടെ’ – കുഞ്ഞുമോൻ വിശദീകരിച്ചു. അഭിനന്ദനങ്ങൾക്കിടെ വിദേശികളുടെ സംശയം – ‘എന്തുകൊണ്ടാണ് അവാർഡ് ലഭിച്ചത്?’ കുഞ്ഞുമോൻ മറുപടി പറഞ്ഞു: ഐ ഹാഡ് എ പാസ്റ്റ് (എനിക്കൊരു ഭൂതകാലമുണ്ടായിരുന്നു) 

∙ കാടു കയറിയ കാലം  

കുമളി ഒന്നാം മൈൽ പള്ളിക്കിഴക്കേതിൽ സാബു ജോർജ് എന്ന കുഞ്ഞുമോൻ വീട്ടിലെ മോശം സ്ഥിതിയെത്തുടർന്നാണ് 5–ാം ക്ലാസിൽ പഠനം നിർത്തിയത്. അമ്മയും രണ്ടു സഹോദരങ്ങളുമുള്ള ഒറ്റമുറി വീട്ടിലെ ആകെ വരുമാനം അമ്മ കൂലിപ്പണി ചെയ്തുണ്ടാക്കുന്ന 20 രൂപ മാത്രമായിരുന്നു. വനത്തിൽ കടന്നു മരത്തിന്റെ പട്ട ശേഖരിക്കുന്ന സംഘങ്ങൾ അന്നു പ്രദേശത്തുണ്ട്. അതിലൊന്നിന്റെ ഭാഗമായി 12–ാം വയസ്സിൽ ആദ്യമായി കാടു കയറി. കഞ്ഞിവയ്പാണ് പ്രധാന ജോലി. ഒരാഴ്ചക്കാലം കാട്ടിനുള്ളിൽ താമസം.

പെരിയാർ ടൈഗർ റിസർവിലെ ഡ്യൂട്ടിക്കായി കുഞ്ഞുമോൻ കാടിനുളളിലേക്കു പോകുന്നു. (ചിത്രം: റെജു അർണോൾഡ്/ മനോരമ)
ADVERTISEMENT

പുക പൊങ്ങിയാൽ ഫോറസ്റ്റുകാർ അറിയുമെന്നതിനാൽ രാത്രിയാണ് പാചകം. ഉറക്കം പകലാണ്. ആദ്യമൊക്കെ വന്യമൃഗങ്ങളെ ഭയപ്പെട്ടിരുന്നെങ്കിലും പിന്നീടതു മാറി. ഇതിനിടെ കുഞ്ഞുമോനും പട്ട ശേഖരിക്കാൻ തുടങ്ങി. ഒരാഴ്ച പണിയെടുത്താൽ 1000 രൂപ ലഭിക്കും. മാസത്തിൽ രണ്ടു തവണ അങ്ങനെ വനത്തിനുള്ളിലേക്ക്. 

12–ാം വയസ്സിൽ ആദ്യമായി ഉൾവനത്തിലേക്കു പോകുമ്പോൾ ഒട്ടും ഭയമില്ലായിരുന്നെന്നു കുഞ്ഞുമോൻ പറയുന്നു. വീട്ടിലെ ദാരിദ്ര്യം തന്നെ കാരണം. ആദ്യത്തെ യാത്ര   ഇന്നും കുഞ്ഞുമോൻ ഓർക്കുന്നുണ്ട്. 15 പേരോളം അടങ്ങുന്ന കൂട്ടമായാണ് യാത്ര. കത്തിയും വാളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശമുണ്ട്. കുഞ്ഞുമോനെ ഏൽപിച്ചിരിക്കുന്നത് കഞ്ഞി വയ്ക്കാനുള്ള പാത്രങ്ങളാണ്.

തേക്കടി തടാകത്തിന്റെ കരയിലെത്തിയ ഉടൻ ഒളിപ്പിച്ചു വച്ച മുളങ്കമ്പുകൾ കൂട്ടി ചങ്ങാടം നിർമിച്ചു. അക്കരയ്ക്കു യാത്ര ചെയ്തത് രാത്രിയിലാണ്. അക്കരെ എത്തിയ ഉടൻ ചങ്ങാടത്തിലെ മുളങ്കമ്പുകൾ അഴിച്ചെടുത്ത് ഒളിപ്പിച്ചു. തുടർന്നു വനത്തിലേക്ക്. വെളുപ്പിനെയാണ് കാട്ടിൽ കടക്കുന്നത്. ശബ്ദം ഉണ്ടാക്കാതെ നടക്കണം. പട്ട ശേഖരിക്കുന്ന മരത്തിന്റെ സമീപത്തെ ചെറുതും വലുതുമായ പത്തോളം മരങ്ങൾ വെട്ടി മാറ്റും. എന്നിട്ടാണ് പണി തുടങ്ങുക. വലിയ തോതിൽ വനനശീകരണത്തിനു കാരണമാകുന്നതാണിതെന്ന് ഇന്ന് കുഞ്ഞുമോൻ പറയുന്നു. 

തേക്കടിയിൽനിന്നുള്ള ദൃശ്യം.

∙ ചന്ദനവേട്ടയിലേക്ക്

ADVERTISEMENT

16–ാം വയസ്സിൽ തന്നെക്കാൾ പ്രായം കൂടിയവരെ ചേർത്താണ് കുഞ്ഞുമോൻ സംഘം ഉണ്ടാക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി സംഘർഷം പതിവായിരുന്നു. ഒരിക്കൽ കോഴിക്കാനം ലാൻ‍ഡിങ് ഭാഗത്ത് സംഘമായി പട്ട ചെത്തുന്നതിനിടെ പെട്ടെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി. വനത്തിന്റെ ഉൾഭാഗത്തേക്കു ഓടിയൊളിച്ചാണ് അന്ന് രക്ഷപ്പെട്ടത്. ആരെയും പിടികൂടിയില്ലെങ്കിലും ഒരാഴ്ചത്തെ അധ്വാനം മുഴുവൻ ഫോറസ്റ്റുകാർ പിടിച്ചെടുത്തു. വനത്തെ നന്നായി അറിയാം എന്നതായിരുന്നു സംഘത്തിന്റെ രക്ഷ. പക്ഷേ പട്ട ഫോറസ്റ്റുകാർ പിടിച്ചെടുക്കുന്നത് പതിവായതോടെ ചന്ദനം മുറിച്ചു തിരിച്ചടിക്കാൻ കുഞ്ഞുമോനും സംഘവും തീരുമാനിച്ചു.

പല ഭാഗങ്ങളിലൂടെ വനത്തിനുള്ളിൽ പ്രവേശിക്കുന്ന ഇവർ തുടർച്ചയായി ചന്ദനമരം മുറിച്ചു കടത്തി. വാൾ ഉപയോഗിച്ച് മരം മുറിച്ചു ചെത്തി തോളത്ത് ചുമന്നാണ് പുറത്തെത്തിച്ചിരുന്നത്. തമിഴ്നാട്ടിലെത്തിച്ചായിരുന്നു ആദ്യം വിൽപന. കൂടുതൽ വില ലഭിക്കുമെന്നറിഞ്ഞ് തിരുവനന്തപുരത്തെത്തിച്ച് വിൽപന നടത്തുമ്പോൾ കുഞ്ഞുമോന്റെ പ്രായം വെറും 17.  

ചന്ദനമരം വീണു തുടങ്ങിയതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രതിരോധത്തിലായി. തമിഴ്നാട്ടിൽ നിന്നുള്ള വനം കൊള്ളക്കാർ ആനവേട്ടയും ചന്ദനവേട്ടയുമായി വനത്തിൽ കയറിത്തുടങ്ങിയതും അക്കാലത്ത് തേക്കടി വന്യജീവി സങ്കേതത്തെ പ്രതികൂലമായി ബാധിച്ചു.  

∙ കാട്ടിലെ ഓർമകൾ

കുഞ്ഞുമോനെയും സംഘത്തെയും പലതവണ കാട്ടാനകൾ ഓടിച്ചിട്ടുണ്ട്. ശബ്ദം ഉണ്ടാക്കിയിട്ടും ആന തിരികെ പോയില്ലെങ്കിൽ ഓടുകയല്ലാതെ മാർഗമില്ല. ചിതറി ഓടുന്നതിനാൽ പലർക്കും വഴി തെറ്റും. കാടിനെ അറിയാമെങ്കിലും വന്യമൃഗ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ പട്ട ശേഖരിക്കുന്നതിനിടെ പെട്ടെന്നു കാട്ടുപോത്ത് ആക്രമിച്ചു. കൂട്ടത്തിൽ ഒരാളെ വെട്ടി വീഴ്ത്തിയ കാട്ടുപോത്ത് ഓടി മറഞ്ഞു. വെട്ടേറ്റയാളുടെ രണ്ടു കാലും ഒടിഞ്ഞു. വനത്തിനുള്ളിൽനിന്ന് പുറത്ത് കടക്കാൻ അത്ര എളുപ്പമല്ല. വേദന സഹിച്ചു മണിക്കൂറുകൾ കാടിനുള്ളിൽ കഴിഞ്ഞു. തുടർന്നു പുറത്തെത്തിച്ചു തമിഴ്നാട്ടിലെ ആശുപത്രിയിലെത്തിച്ചു ചികിത്സിച്ചു. 

∙ വല പൊട്ടിച്ച് വനം വകുപ്പ് 

23–ാം വയസ്സിൽ കുഞ്ഞുമോന്റെ പേരിൽ 15 ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു. വനം വകുപ്പിന്റെ പിടികിട്ടാപ്പുള്ളി. കുമളിയിൽ കുഞ്ഞുമോനെ തേടി എത്തിയിരുന്ന ഉദ്യോഗസ്ഥരെ സംഘം ചേർന്നു വിരട്ടി ഓടിച്ചു. പക്ഷേ ഉദ്യോഗസ്ഥർ വല വിരിച്ചു കാത്തിരുന്നു. വീട്ടിലും പ്രദേശത്തും പതിവായി ഫോറസ്റ്റുകാർ എത്തിയതോടെ കുഞ്ഞുമോൻ മാനസികമായി തളർന്നു. 

ഇക്കോ ഡവലപ്മെന്റിന്റെ ഭാഗമായ വനശ്രീ പദ്ധതിയുടെ ഭാഗമാക്കി ഇവരെ ഒപ്പം കൂട്ടാൻ ആയിടയ്ക്കു വനം വകുപ്പ് തീരുമാനിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ചർച്ചയ്ക്കു വിളിച്ചാൽ ഇവർ വരാത്തതിനാൽ പി.ജെ.ജോസഫ് എന്ന പൊതുപ്രവർത്തകന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ. തുടർച്ചയായി മീറ്റിങ്ങുകളും ക്ലാസുകളും നൽകി സംഘത്തിലെ പലരെയും വനം വകുപ്പ് ഒപ്പം ചേർത്തു. 1997ൽ ഔദ്യോഗികമായി കുഞ്ഞുമോനും സംഘവും  വനം വകുപ്പിന്റെ ഭാഗമായി.

പെരിയാർ ടൈഗർ റിസർവിൽ ഡ്യൂട്ടിക്കിടെ കുഞ്ഞുമോൻ (ചിത്രം: റെജു അർണോൾഡ്/ മനോരമ)

തേക്കടി വന്യമൃഗ സങ്കേതത്തിലെ ചെറിയ ജോലികളാണ്  ആദ്യം ഏൽപിച്ചത്. വനത്തിലേക്കു നടന്നു കയറാൻ ട്രെക്കിങ് പാത്ത് പണിയുക, ആനയെ തടയാൻ ട്രെഞ്ച് നിർമിക്കുക, പുല്ലുമേടിനു തീപിടിക്കാതിരിക്കാൻ ഫയർലൈൻ വെട്ടുക എന്നിവയായിരുന്നു ജോലികൾ. ഇവരിലൂടെ മറ്റു വനം കൊള്ളക്കാരിലേക്കുള്ള നിർണായക വിവരങ്ങളും വനംവകുപ്പ് ശേഖരിക്കാൻ തുടങ്ങി. 

∙ വനം കൊള്ളക്കാരില്ലാത്ത തേക്കടി

വനം വകുപ്പിന്റെ ഭാഗമായതോടെ കൊള്ളയ്ക്കായി ഇറങ്ങുന്നതിൽനിന്ന് കുഞ്ഞുമോൻ സുഹൃത്തുക്കളെ വിലക്കി. നിരസിച്ചവരെ പിടികൂടാൻ കുഞ്ഞുമോൻ തന്നെ മുന്നിൽ നിന്നു. കൊള്ളക്കാരെ കാട്ടി തന്നാൽ മതി എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പക്ഷേ തോക്കുമായി നിൽക്കുന്ന കൊള്ളക്കാരുടെ മുന്നിൽ പകച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മറികടന്നു കുഞ്ഞുമോൻ കൊള്ളക്കാരെ വീഴ്ത്തി. അതോടെ സംഘത്തെ പട്രോളിങ് ഏൽപിച്ചു. തുടർന്നുള്ള 3 മാസം വനമേഖലയിൽനിന്ന് ഒരു ചന്ദനമരം പോലും നഷ്ടമായില്ല. ആദ്യ ഗുഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് അങ്ങനെ. കൊള്ള നടത്തിയപ്പോഴും വനം തിരിച്ചു പിടിച്ചപ്പോഴും കുഞ്ഞുമോനെ സഹായിച്ചത് വനത്തെ അടുത്തറിയാം എന്നതാണ്. 

∙ ആനവേട്ടയ്ക്ക് അവസാനം  

തമിഴ്നാട്ടിൽ നിന്നുള്ള വലിയ സംഘമാണ് പെരിയാർ വനമേഖലയിലെ ആനവേട്ടയ്ക്കു പിന്നിലുണ്ടായിരുന്നത്. തമിഴ്നാട് കുള്ളപ്പൻപ്പട്ടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആ സംഘത്തെ 1995ൽ കുഞ്ഞുമോന്റെ സഹായത്തോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ  പിടികൂടിയത്. ആനക്കൊമ്പ് വ്യാപാരിയുടെ പേരിൽ വേട്ടക്കാരനുമായി സംസാരിച്ചു. ആനക്കൊമ്പ് ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് ആദ്യ മറുപടി ലഭിച്ചത്. എന്നാൽ 2 മാസത്തിനു ശേഷം 2 കൊമ്പുകൾ ലഭിച്ചിട്ടുണ്ടെന്ന മറുപടി വന്നു. കൊമ്പുമായി വന്ന വേട്ടക്കാരനെ കാശ് കൈമാറാൻ എന്ന വ്യാജേന പിടികൂടി അകത്താക്കിയതോടെ ആനവേട്ടയ്ക്കും താൽക്കാലികമായ അവസാനമുണ്ടായി. 

തേക്കടിയിലൂടെ സർവീസ് നടത്തുന്ന ബോട്ടുകളിലൊന്ന്. (ഫയല്‍ ചിത്രം: മനോരമ)

27 വർഷമായി വനം വകുപ്പിന് ഒപ്പമാണ് കുഞ്ഞുമോൻ. പഴയ പട്ടവെട്ടുകാരിൽ പലരും കൂടെയുണ്ട്. തേക്കടിയിലെത്തുന്ന സഞ്ചാരികളെ വനത്തിലേക്കു ട്രെക്കിങ്ങിനു കൊണ്ടു പോവുകയാണ് ഇവരുടെ പ്രധാന ജോലി. പണ്ടത്തെ ജീവിതത്തെക്കാൾ സന്തോഷവും സമാധാനവും ഇതിലാണെന്നു കുഞ്ഞുമോൻ പറയുന്നു.

വനപാലകനായി ജോലി കിട്ടിയതിനു ശേഷമായിരുന്നു ലൈസാമ്മയെ വിവാഹം ചെയ്തത്. ലൈസാമ്മയ്ക്കും മക്കളായ അലനും അലീനയ്ക്കും കുഞ്ഞുമോൻ കാടിനുള്ളിലേക്കു  കയറുന്നതിൽ പേടിയില്ല. ആ കാടു കണ്ടു വളർന്നവനാണ് അയാൾ എന്ന് അവർക്കറിയാമല്ലോ. 

English Summary:

From Forest Robber to Protector The Inspiring Transformation of Kunjumon Guarding Thekkady's Wildlife