തലയോട്ടിയിൽ ഫ്ലൂയിഡ് മാറ്റം, കണ്ണുകൾ കുഴിഞ്ഞു, കാഴ്ചയും നഷ്ടപ്പെടാം; നാസ നുണ പറയുകയാണോ? അപകട നിലയത്തിൽ സുനിത വില്യംസ്?
കേവലം ഒരാഴ്ചത്തെ സന്ദർശനത്തിനു പോയതാണ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുഷ് വില്‍മോറും. ബഹിരാകാശ നിലയത്തിൽ ഒരാഴ്ച തങ്ങാൻ 2024 ജൂൺ 5നാണ് ഇരുവരും യാത്രതിരിച്ചത്. എന്നാൽ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന്, ഒരാഴ്ചത്തെ ദൗത്യം മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഭൂമിയിലേക്ക് തിരിക്കാൻ 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. അതിനിടെ നിലയത്തിന്റെ കമാൻഡർ സ്ഥാനവും സുനിത ഏറ്റെടുത്തു. നിലയത്തിലെ ദീപാവലി ആഘോഷത്തിന്റെ ഉൾപ്പെടെ ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങൾ ശ്രദ്ധിച്ച പലർക്കും ഒരു സംശയം. ‘ഇതെന്താ സുനിത വില്യംസ് ഇങ്ങനെ! ആകെ ക്ഷീണിച്ച് വശംകെട്ടിരിക്കുന്നു..!’ ബഹിരാകാശ നിലയത്തിൽ നിലവിലുള്ള യാത്രികരിലൊരാളുടെ ആരോഗ്യത്തെക്കുറിച്ച് ചിലർ ആശങ്ക അറിയിക്കുകയും ചെയ്തു. അതോടെ സമൂഹ മാധ്യമങ്ങളിലും ചർച്ച ശക്തമായി. സുനിതയ്ക്ക് കുഴപ്പമൊന്നുമില്ലെന്നു നാസ തന്നെ വാർത്താക്കുറിപ്പ് ഇറക്കിയിട്ടും ആശങ്കയുടെ കാർമേഘങ്ങൾ കുറയുന്നില്ല. ബഹിരാകാശ യാത്രകളും പര്യവേക്ഷണവും മനുഷ്യരാശിയെ എന്നും ആകർഷിച്ചിട്ടുള്ളതാണ്. എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറത്തേക്കുള്ള ദീർഘദൂര യാത്രകൾ വൻ വെല്ലുവിളികളുടേത് കൂടിയാണ്, പ്രത്യേകിച്ച് മനുഷ്യന്റെ ആരോഗ്യകാര്യത്തിൽ. മൈക്രോ ഗ്രാവിറ്റി, റേഡിയേഷൻ എക്സ്പോഷർ, ഐസലേഷൻ തുടങ്ങിയ നിരവധി ഘടകങ്ങളിൽ നിന്നാണ് ഈ വെല്ലുവിളികൾ ഉണ്ടാകുന്നത്. ഇതോടൊപ്പം തന്നെ കുട്ടിയിടി ഭീഷണികളും. നാസ പോലുള്ള ബഹിരാകാശ ഏജൻസികളും സ്‌പേസ്എക്‌സ് പോലുള്ള സ്വകാര്യ കമ്പനികളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കുമുള്ള ദീർഘദൂര ദൗത്യങ്ങൾക്കായി തയാറെടുക്കുമ്പോൾ ബഹിരാകാശയാത്രികരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കേണ്ടതുണ്ട്. എന്താണ് സുനിതയുടെ ആരോഗ്യപ്രശ്നങ്ങൾ? ബഹിരാകാശത്ത് എത്തുന്ന മനുഷ്യ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? ശാരീരികമായി എന്തൊക്കെ മാറ്റങ്ങൾ വരാം? ബഹിരാകാശത്തെ റേഡിയേഷൻ യാത്രികരെ എങ്ങനെയാണ് ബാധിക്കുക? പരിശോധിക്കാം.

കേവലം ഒരാഴ്ചത്തെ സന്ദർശനത്തിനു പോയതാണ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുഷ് വില്‍മോറും. ബഹിരാകാശ നിലയത്തിൽ ഒരാഴ്ച തങ്ങാൻ 2024 ജൂൺ 5നാണ് ഇരുവരും യാത്രതിരിച്ചത്. എന്നാൽ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന്, ഒരാഴ്ചത്തെ ദൗത്യം മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഭൂമിയിലേക്ക് തിരിക്കാൻ 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. അതിനിടെ നിലയത്തിന്റെ കമാൻഡർ സ്ഥാനവും സുനിത ഏറ്റെടുത്തു. നിലയത്തിലെ ദീപാവലി ആഘോഷത്തിന്റെ ഉൾപ്പെടെ ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങൾ ശ്രദ്ധിച്ച പലർക്കും ഒരു സംശയം. ‘ഇതെന്താ സുനിത വില്യംസ് ഇങ്ങനെ! ആകെ ക്ഷീണിച്ച് വശംകെട്ടിരിക്കുന്നു..!’ ബഹിരാകാശ നിലയത്തിൽ നിലവിലുള്ള യാത്രികരിലൊരാളുടെ ആരോഗ്യത്തെക്കുറിച്ച് ചിലർ ആശങ്ക അറിയിക്കുകയും ചെയ്തു. അതോടെ സമൂഹ മാധ്യമങ്ങളിലും ചർച്ച ശക്തമായി. സുനിതയ്ക്ക് കുഴപ്പമൊന്നുമില്ലെന്നു നാസ തന്നെ വാർത്താക്കുറിപ്പ് ഇറക്കിയിട്ടും ആശങ്കയുടെ കാർമേഘങ്ങൾ കുറയുന്നില്ല.
ബഹിരാകാശ യാത്രകളും പര്യവേക്ഷണവും മനുഷ്യരാശിയെ എന്നും ആകർഷിച്ചിട്ടുള്ളതാണ്. എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറത്തേക്കുള്ള ദീർഘദൂര യാത്രകൾ വൻ വെല്ലുവിളികളുടേത് കൂടിയാണ്, പ്രത്യേകിച്ച് മനുഷ്യന്റെ ആരോഗ്യകാര്യത്തിൽ. മൈക്രോ ഗ്രാവിറ്റി, റേഡിയേഷൻ എക്സ്പോഷർ, ഐസലേഷൻ തുടങ്ങിയ നിരവധി ഘടകങ്ങളിൽ നിന്നാണ് ഈ വെല്ലുവിളികൾ ഉണ്ടാകുന്നത്. ഇതോടൊപ്പം തന്നെ കുട്ടിയിടി ഭീഷണികളും. നാസ പോലുള്ള ബഹിരാകാശ ഏജൻസികളും സ്‌പേസ്എക്‌സ് പോലുള്ള സ്വകാര്യ കമ്പനികളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കുമുള്ള ദീർഘദൂര ദൗത്യങ്ങൾക്കായി തയാറെടുക്കുമ്പോൾ ബഹിരാകാശയാത്രികരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കേണ്ടതുണ്ട്. എന്താണ് സുനിതയുടെ ആരോഗ്യപ്രശ്നങ്ങൾ? ബഹിരാകാശത്ത് എത്തുന്ന മനുഷ്യ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? ശാരീരികമായി എന്തൊക്കെ മാറ്റങ്ങൾ വരാം? ബഹിരാകാശത്തെ റേഡിയേഷൻ യാത്രികരെ എങ്ങനെയാണ് ബാധിക്കുക? പരിശോധിക്കാം.
∙ എന്താണ് സുനിതയുടെ ആരോഗ്യപ്രശ്നങ്ങൾ?
ബോയിങ് സ്റ്റാര്‍ലൈനർ പേടകത്തിന്റെ പരീക്ഷണാർഥം ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച സുനിത വില്യംസ് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. രണ്ട് ബഹിരാകാശയാത്രികരും ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോൾ പകർത്തിയ ചിത്രങ്ങൾ നിരീക്ഷിച്ച് ചില ആരോഗ്യ വിദഗ്ധർ തന്നെ സുനിതയുടെ കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സിയാറ്റിലിലെ പൾമണോളജിസ്റ്റ് ഡോ.വിനയ് ഗുപ്തയാണ് ആശങ്ക രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാൾ. വില്യംസിന്റെ കവിളുകൾ അൽപം കുഴിഞ്ഞതായി തോന്നുന്നുവെന്നാണ് ഗുപ്ത നിരീക്ഷിച്ചത്. ഇത് സാധാരണയായി മൊത്തം ശരീരഭാരം കുറയുമ്പോഴാണ് സംഭവിക്കുന്നത്. ‘‘അവരുടെ മുഖവും കവിൾത്തടങ്ങളും കാണുമ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് കുറച്ചുകാലമായി സുനിതയുടെ ആരോഗ്യത്തിന് വേണ്ട കാര്യമായ കാലറി ലഭിക്കുന്നില്ല എന്നതാണ്’’ എന്നാണ് ഗുപ്ത വ്യക്തമാക്കിയത്.
ബഹിരാകാശത്തെ സാഹചര്യങ്ങൾ കാലറി ഗണ്യമായി എരിയുന്നതിന് കാരണമാകുന്നുണ്ട്. ശരീരം സീറോ ഗ്രാവിറ്റിയിലേക്ക് ക്രമീകരിക്കപ്പെടുകയും കഠിനവും തണുത്തതുമായ അന്തരീക്ഷത്തിൽ താപനില നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നതാണ് കാരണം. പേശികളുടെയും അസ്ഥികളുടെയും ഭാരം നിലനിർത്താൻ ബഹിരാകാശയാത്രികർ ദിവസേന 2.5 മണിക്കൂർ വ്യായാമം ചെയ്യുകയും അതുവഴി അധിക കാലറികൾ എരിച്ചുകളയുകയും ചെയ്യുന്നുണ്ട്. 200 ദിവസത്തിലധികം നിലയത്തിൽ താമസിച്ച് തിരിച്ചെത്തിയ യാത്രികരെ ഒന്നടങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്ക് തൊട്ടുപിന്നാലെയാണ് സുനിതയുടെ ആരോഗ്യവും ചർച്ചയായിരിക്കുന്നത്.
∙ നാസയുടെ മറുപടി
സുനിത വില്യംസിന്റെ ആരോഗ്യത്തില്‍ ആശങ്കകളില്ലെന്ന് നാസ ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുണ്ട്. നിലയത്തിലെ എല്ലാവരും മികച്ച ആരോഗ്യ നിലയിലാണ്. ബഹിരാകാശ നിലയത്തിൽ താമസിക്കുന്നതിന്റെ സാധാരണ കാലാവധി ഏകദേശം ആറ് മാസമാണെന്നും വേണ്ടിവന്നാൽ കൂടുതൽ സമയം ദൗത്യങ്ങൾക്കായി തുടരുമെന്നും നാസ വ്യക്തമാക്കി. രണ്ട് യാത്രികരും മുൻപ് നിലയത്തിൽ രണ്ട് തവണ ദീർഘകാല താമസം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്ഷണം, വെള്ളം, വസ്ത്രം, ഓക്സിജൻ എന്നിവയുൾപ്പെടെ അവർക്ക് വേണ്ടതെല്ലാം നിലയത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്നുമാണ് നാസയുടെ വാദം.
മൈക്രോഗ്രാവിറ്റിയും ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും
ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മൈക്രോ ഗ്രാവിറ്റി (ഭാരമില്ലായ്മ). ഭൂമിയിൽ നിൽക്കുമ്പോൾ ഗുരുത്വാകർഷണം ശാരീരിക പ്രവർത്തനങ്ങൾക്ക് നിരന്തരം പ്രതിരോധം നൽകുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത, പേശികളുടെ ഭാരം, രക്ത ചംക്രമണം എന്നിവ കൃത്യമായ തോതിൽ നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ, ബഹിരാകാശത്ത് മനുഷ്യന് ഭാരമില്ല. മൈക്രോഗ്രാവിറ്റിയിൽ ദീർഘകാലം കഴിയേണ്ടിവരുന്നത് നിരവധി ശാരീരിക മാറ്റങ്ങളിലേക്കാണ് നയിക്കുന്നത്.
∙ മസിൽ അട്രോഫി
മൈക്രോഗ്രാവിറ്റിയിൽ പേശികൾ ദുർബലമാവുകയും ക്ഷയിക്കുകയും ചെയ്യുന്നതിനെയാണ് മസിൽ അട്രോഫി എന്നു പറയുന്നത്. കാരണം മൈക്രോഗ്രാവിറ്റിയിൽ ശരീരത്തെ പിന്തുണയ്ക്കാൻ പേശികൾ ആവശ്യമായി വരുന്നില്ല. കേവലം 5-11 ദിവസത്തെ ബഹിരാകാശ യാത്രയിൽത്തന്നെ 20 ശതമാനം വരെ പേശികൾ നഷ്ടപ്പെടുമെന്ന് പഠനങ്ങൾ കാണിക്കുന്നു. പ്രത്യേകിച്ച് കാലുകളിലും പുറകിലുമാണ് പേശികൾ നഷ്ടപ്പെടുക. ബഹിരാകാശത്ത് യാത്രികർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചലിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽത്തന്നെ ഭൂമിയിലേക്ക് മടങ്ങുമ്പോഴോ ഗ്രഹങ്ങളിൽ ഇറങ്ങുമ്പോഴോ ശാരീരിക ചലനം കുറയുകയും പരുക്കിന്റെ സാധ്യത കൂടുകയും ചെയ്യുന്നു. മോട്ടോർ ന്യൂറോണുകൾ എന്നറിയപ്പെടുന്ന സുഷുമ്‌നാ നാഡികളിലെ നാഡീകോശങ്ങളെ നശിപ്പിക്കുന്ന പാരമ്പര്യരോഗങ്ങളുടെ ഒരു കൂട്ടമാണ് സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ). ഈ പ്രശ്നങ്ങൾ കാലക്രമേണ വഷളാകുന്നു, ആഹാരം കഴിക്കൽ, ശ്വസനം, ഇരുത്തം, നടത്തം തുടങ്ങിയ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
∙ അസ്ഥികൾക്കും ഭീഷണി
പേശികൾക്ക് സമാനമായി ഗുരുത്വാകർഷണത്തിന്റെ അഭാവം അസ്ഥികളെയും ബാധിക്കുന്നു. ബഹിരാകാശ യാത്രയ്ക്കിടെ അസ്ഥികളിലെ ധാതുക്കൾ അതിവേഗം നഷ്ടപ്പെടുന്നതിനാൽ ഓസ്റ്റിയോപൊറോസിസ് ഒരു പ്രധാന ആശങ്കയാണ്. ബഹിരാകാശ സഞ്ചാരികളിൽ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത് അസ്ഥി ധാതുക്കളുടെ സാന്ദ്രത പ്രതിമാസം ഏകദേശം 1-1.5 ശതമാനം നഷ്ടപ്പെടുന്നുവെന്നാണ്. ഈ നഷ്ടം പ്രത്യേകിച്ച് തുടയെല്ല്, നട്ടെല്ല് തുടങ്ങിയ ഭാരം വഹിക്കുന്ന അസ്ഥികളെ ബാധിക്കുന്നു. ഇത് ഒടിവുകളുടെ സാധ്യതയും വർധിപ്പിക്കുന്നു. പ്രത്യേക വ്യായാമം, ഭക്ഷണ സപ്ലിമെന്റുകൾ, എല്ലുകളുടെ നഷ്ടം ലഘൂകരിക്കാൻ സഹായിക്കുന്ന മരുന്നുകൾ തുടങ്ങി പ്രതിരോധ നടപടികളെക്കുറിച്ച് നാസ ഗവേഷകര്‍ പഠിച്ചുവരികയാണ്. എന്നാൽ, ഈ അപകടങ്ങളെ പൂർണായി നേരിടാൻ ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല.
∙ രക്തചംക്രമണത്തിലും വെല്ലുവിളി
ഭൂമിയിൽ നിൽക്കുമ്പോൾ ഗുരുത്വാകർഷണത്താൽ ശരീരത്തിന്റെ താഴ്ഭാഗത്തേക്ക് വലിച്ചെടുക്കപ്പെടുന്ന രക്തം പോലുള്ള ശരീരദ്രവങ്ങൾ മൈക്രോഗ്രാവിറ്റിയിൽ എത്തുമ്പോൾ ശരീരത്തിന്റെ മുകൾ ഭാഗത്തേക്ക് പുനർവിതരണം ചെയ്യുന്നു. ഈ ഫ്ലൂയിഡ് മാറ്റം ‘മൂൺ ഫെയ്സ്’ എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുന്നു. അതിനാൽ ബഹിരാകാശയാത്രികരുടെ മുഖം വീർക്കുകയും അവരുടെ കാലുകൾക്ക് കനം കുറഞ്ഞതായി കാണപ്പെടുകയും ചെയ്യുന്നു. ഇൻട്രാക്രീനിയൽ പ്രക്രിയയാണ് കൂടുതൽ ആശങ്കാജനകമായത്. ഫ്ലൂയിഡ് ഷിഫ്റ്റിങ് തലയോട്ടിക്കുള്ളിലെ മർദം വർധിപ്പിക്കും. ഈ പ്രതിഭാസം സ്‌പേസ് ഫ്ലൈറ്റ്-അസോസിയേറ്റഡ് ന്യൂറോ-ഓക്യുലാർ സിൻഡ്രോം (എസ്എഎൻഎസ്) എന്നും അറിയപ്പെടുന്നു. ഇത് കാരണം 60 ശതമാനം ബഹിരാകാശ സഞ്ചാരികൾക്കും ദീർഘകാല ദൗത്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കാഴ്ച വൈകല്യം അനുഭവപ്പെടുന്നതായും ഡേറ്റ സൂചിപ്പിക്കുന്നു.
∙ റേഡിയേഷൻ എക്സ്പോഷർ
ഭൂമിയുടെ അന്തരീക്ഷവും കാന്തികമണ്ഡലവുമാണ് ഹാനികരമായ കോസ്മിക് വികിരണങ്ങളിൽ നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കുന്നത്. എന്നാൽ, ബഹിരാകാശയാത്രികർ ഉയർന്ന തോതിലുള്ള വികിരണത്തിന് വിധേയരാകുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഗാലക്‌സി കോസ്മിക് കിരണങ്ങളും (ജിസിആർ) സോളർ കണികാ പ്രസരണവും (എസ്‌പിഇ) ഈ വികിരണത്തിന്റെ രണ്ട് പ്രാഥമിക ഉറവിടങ്ങളാണ്.
ഉയർന്ന തോതിലുള്ള റേഡിയേഷൻ എക്സ്പോഷർ റേഡിയേഷൻ രോഗത്തിന് കാരണമാകും. ഇത് മനംപിരട്ടൽ, ഛർദ്ദി, ക്ഷീണം എന്നിവയ്ക്ക് കാരണമാകാം. എന്നാൽ 400 കിലോമീറ്റർ ഭ്രമണപഥത്തിൽ കഴിയുന്ന ബഹിരാകാശ നിലയത്തിലെ താമസക്കാരെ റേഡിയേഷൻ കാര്യമായി ബാധിക്കാറില്ല. മിക്ക ബഹിരാകാശ പേടകങ്ങളും കാര്യമായ സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ, സൗരവാതങ്ങൾ ഉണ്ടാകുമ്പോൾ റേഡിയേഷൻ അളവ് ഗണ്യമായി ഉയർന്നേക്കാം. ഇത് ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നു.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഡേറ്റ പ്രകാരം ബഹിരാകാശയാത്രികർ ഭൂമിയിലേതിനേക്കാൾ 50 മുതൽ 200 മടങ്ങ് വരെ റേഡിയേഷന് വിധേയരാകുന്നു എന്നാണ്. ചൊവ്വാ പര്യവേഷണം പോലെയുള്ള ദീർഘകാല ദൗത്യങ്ങളിൽ ബഹിരാകാശയാത്രികർ റേഡിയേഷൻ വെല്ലുവിളികൾ കാര്യമായി നേരിടേണ്ടിവരും. നാസയും മറ്റ് ഏജൻസികളും റേഡിയേഷൻ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ സജീവമായി ഗവേഷണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ബഹിരാകാശയാത്രികരുടെ ഡിഎൻഎയെ റേഡിയേഷൻ-ഇൻഡ്യൂസ്ഡ് വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്.
∙ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ
വിശാലവും ഒറ്റപ്പെട്ടതുമായ പരിതസ്ഥിതിയാണ് ബഹിരാകാശത്ത് ഓരോ യാത്രികനെയും കാത്തിരിക്കുന്നത്. ബഹിരാകാശ സഞ്ചാരികളിൽ കാര്യമായ മാനസിക പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നതാണ് ഇവ. ബഹിരാകാശ യാത്രയുടെ മാനസിക വെല്ലുവിളികൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ശാരീരിക അപകടങ്ങൾ പോലെത്തന്നെ മാനസിക പ്രശ്നങ്ങളും നിർണായകമാണ്. ഒറ്റപ്പെടൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾ, ബഹിരാകാശ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിന്റെ സമ്മർദം എന്നിവയെല്ലാം ഈ പ്രശ്നങ്ങളിൽ ഉൾപ്പെടുന്നു.
കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പരിചിതമായ ചുറ്റുപാടുകളിൽ നിന്നും ഏറെക്കാലം വേർപിരിഞ്ഞു നിൽക്കുന്നത് ഏകാന്തതയ്ക്കും വിഷാദത്തിനും ഇടയാക്കും. ദീർഘകാല ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബഹിരാകാശയാത്രികർക്ക് പോസിറ്റീവ് ഇഫക്റ്റ് അഥവാ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും തുടരാനുള്ള മനസ്സിന്റെ കഴിവിൽ 15-30 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്കണ്ഠയും വർധിക്കുന്നതായി നാസ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂഡ് ചേഞ്ച്, മനക്ഷോഭം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും സാധാരണമാണ്.
ക്രമരഹിതമായ പ്രകാശചക്രങ്ങൾ, പരിമിതമായ ഉറക്ക സംവിധാനങ്ങൾ, ബഹിരാകാശത്ത് താമസിക്കുന്നതിന്റെ സമ്മർദം എന്നിവ കാരണം ഉറക്കം പലപ്പോഴും തടസ്സപ്പെടുന്ന അവസ്ഥയുമുണ്ട്. ശുപാർശ ചെയ്യുന്നത് 8 മണിക്കൂർ ഉറക്കമാണ്. പക്ഷേ ബഹിരാകാശയാത്രികർ രാത്രിയിൽ ശരാശരി 6 മണിക്കൂറാണ് ഉറങ്ങുന്നതെന്നാണ് ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത്.
∙ ആരോഗ്യ ഭീഷണികൾ
പേടകങ്ങൾ ഉയരത്തിലേക്ക് പോകുന്നതും ഏറെ ദൈർഘ്യമുള്ള ബഹിരാകാശ നടത്തവുമെല്ലാം നിരവധി ശാരീരിക വെല്ലുവിളികൾ ഉയർത്തുന്നതാണ്. മൈക്രോഗ്രാവിറ്റിയിൽ പേശികളുടെ ശോഷണം, കാഴ്ച പ്രശ്നങ്ങൾ, ശരീരത്തിലെ ഫ്ലൂയിഡ് വ്യതിയാനങ്ങൾ എന്നിവ സംഭവിച്ചേക്കാം. അതേസമയം, ബഹിരാകാശ നടത്തത്തിന്റെ സമ്മർദം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. 2016ലെ നാസയുടെ കണ്ടെത്തൽപ്രകാരം ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിലെ 60 ശതമാനം ബഹിരാകാശയാത്രികർക്കും ഇൻട്രാക്രീനിയൽ പ്രഷർ (തലയോട്ടിക്കുള്ളിലും മസ്തിഷ്ക കോശങ്ങളിലും സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് പോലുള്ള ദ്രാവകങ്ങൾ ചെലുത്തുന്ന സമ്മർദം) വർധിച്ചതിനാൽ കാഴ്ച പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട് എന്നാണ്.
∙ രക്ഷാ നടപടികളും ഭാവി ഗവേഷണവും
ഈ ആരോഗ്യ അപകടങ്ങളെ ചെറുക്കുന്നതിന്, ബഹിരാകാശ ഏജൻസികൾ നിരവധി പ്രതിരോധ നടപടികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പേശികളുടെ ശോഷണം, അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടൽ എന്നിവ ചെറുക്കുന്നതിന് പതിവായുള്ള വ്യായാമം അത്യാവശ്യമാണ്. ബഹിരാകാശയാത്രികർ ട്രെഡ്‌മില്ലുകൾ, പ്രത്യേക സൈക്കിളുകൾ, റെസിസ്റ്റൻസ് മെഷീനുകൾ എന്നിവ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിൽ പ്രതിദിനം രണ്ട് മണിക്കൂർ വരെ വ്യായാമം ചെയ്യുന്നു.
നിലവിലെ ബഹിരാകാശ പേടകങ്ങൾ റേഡിയേഷൻ എക്സ്പോഷറിൽ നിന്ന് വളരെ കുറച്ച് സംരക്ഷണമാണ് നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ദീർഘദൂര ബഹിരാകാശ ദൗത്യങ്ങൾക്കായി കൂടുതൽ ഫലപ്രദമായ സംരക്ഷണ നടപടികൾ വികസിപ്പിക്കുന്നതിന് കാര്യമായ ഗവേഷണം ആവശ്യമാണ്. റേഡിയേഷൻ പ്രശ്നങ്ങളിൽ നിന്ന് മനുഷ്യന്റെ ഡിഎൻഎയെ സംരക്ഷിക്കാൻ കഴിയുന്ന മരുന്നുകളെക്കുറിച്ചും നാസ ഗവേഷണം നടത്തുന്നു.
മനഃശാസ്ത്രപരമായ പിന്തുണ ലഭ്യമാക്കാനായി കുടുംബാംഗങ്ങളുമായും മാനസികാരോഗ്യ പ്രഫഷനലുകളുമായും പതിവായി ആശയവിനിമയം നടത്തുന്നു, കൂടാതെ ബഹിരാകാശയാത്രികരുടെ ദൈനംദിന ജീവിതത്തിൽ സാധാരണ നില തുടർന്നുകൊണ്ടുപോകുന്നതിനുള്ള ഘടനാപരമായ ഷെഡ്യൂളുകളും ഉൾപ്പെടുന്നു. ബഹിരാകാശ പര്യവേക്ഷണം ഒന്നിനു പിറകെ ഒന്നായി തുടരുന്നതിനാൽ, ഈ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമായി വരും.
∙ കൂട്ടിയിടി ഭീഷണി
മറ്റൊരു വലിയ ഭീഷണി ബഹിരാകാശ അവശിഷ്ടങ്ങളും ചെറിയ ഉൽക്കകളുമാണ്. പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങൾ, റോക്കറ്റ് ശകലങ്ങൾ എന്നിവയുൾപ്പെടെയുള്ള ബഹിരാകാശ അവശിഷ്ടങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽ വർധിച്ചുവരികയാണ്. പരിധി വിട്ടുള്ള, ഉയരത്തിലേക്കുള്ള യാത്ര ബഹിരാകാശ പേടകങ്ങൾ ഇത്തരം വസ്തുക്കളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കൂട്ടുകയാണ്. നിലവിൽ ചെറിയ ചിപ്പുകൾ മുതൽ പ്രവർത്തനരഹിതമായ വലിയ ഉപഗ്രഹങ്ങൾ വരെയുള്ള പത്ത് കോടിയിലധികം ബഹിരാകാശ അവശിഷ്ടങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടെന്നാണ് നാസ റിപ്പോർട്ടിൽ പറയുന്നത്. അതിവേഗത്തിൽ സഞ്ചരിക്കുന്ന ചെറിയ അവശിഷ്ടങ്ങൾ പോലും ബഹിരാകാശ നടത്തത്തിനിടയിൽ പേടകത്തിനും സ്പേസ് സ്യൂട്ടിനും കാര്യമായ കേടുപാടുകൾ വരുത്തിയേക്കും.
സ്‌പേസ്‌സ്യൂട്ടിലെ കീറൽ പോലെയുള്ള ഏത് ചെറിയ പ്രശ്‌നവും യാത്രികരുടെ ജീവന് ഭീഷണിയായേക്കും. സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനങ്ങളുള്ള സ്പേസ് സ്യൂട്ടാണ് ഉപയോഗിക്കുന്നത്. ബഹിരാകാശ നടത്തത്തിനിടയിൽ ഗുരുതരമായ പരുക്കുകളോ മരണമോ ഉണ്ടാകാനുള്ള സാധ്യത 370ൽ 1 ആണെന്നാണ് നാസയുടെ ഡേറ്റ സൂചിപ്പിക്കുന്നത്. ഇത് ബഹിരാകാശ യാത്രയിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓർമപ്പെടുത്തൽ കൂടിയാണ്.