ദിവസവും പുതിയ കാമുകി, ഇണ പോയാൽ വീണ്ടും വീണ്ടും വിവാഹം; സെക്സ് മാത്രമല്ല കാരണം; അവിഹിതമെന്നു കുറ്റപ്പെടുത്താനും വരട്ടെ!
‘‘ഒറ്റയ്ക്കു ജീവിച്ചാലെന്താ കുഴപ്പം? കൂട്ടിനൊരാളില്ലെങ്കിൽ എന്ത് സംഭവിക്കാനാണ്?’’ ശരിയാണ്, ഇണയില്ലാതെ ജീവിക്കാൻ പലർക്കും സാധിക്കും. പങ്കാളിയെ നഷ്ടപ്പെട്ടാൽ ആ ദുഃഖത്തിൽ ജീവിതകാലം മുഴുവൻ വെന്തുനീറി കഴിയുന്നവരുണ്ട്. കൂടെയാരും വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ ഒറ്റയ്ക്കു ജീവിക്കുന്നവരുമുണ്ട്. പക്ഷേ ഇതിലൊന്നും ഉൾപ്പെടാത്ത മറ്റൊരു വിഭാഗം കൂടി സമൂഹത്തിലുണ്ടെന്നു മനസ്സിലാക്കേണ്ടിരിക്കുന്നു. ശാരീരികമായ ആരോഗ്യമുണ്ടെങ്കിലും മാനസികാരോഗ്യം തകരാറിലായവർ. മറ്റൊരാളിൽ ആശ്രയിക്കാതെ, മറ്റൊരാൾ കൂടെയില്ലാതെ ദിനചര്യകൾ പോലും ചെയ്യാൻ പറ്റാത്ത ചിലർ. അതുകൊണ്ടുതന്നെ ഒരു പങ്കാളിയെ പിരിഞ്ഞാൽ വൈകാതെ അവർ രണ്ടാമതൊരാളെ സ്വീകരിച്ചേക്കാം. ആ ബന്ധവും നഷ്ടപ്പെട്ടാൽ വേറൊരാളെ. തുടരെത്തുടരെ വിവാഹം കഴിക്കുകയോ ലിവിങ് റിലേഷൻഷിപ്പിലാവുകയോ ചെയ്യുന്നവരെ തെറ്റുകാരായി മുദ്രകുത്തി പരിഷ്കൃത സമൂഹവും കല്ലെറിയുന്നു. ‘ഇവർക്കിതൊക്കെ എങ്ങനെ സാധിക്കുന്നു’, ‘നാണമില്ലല്ലോ’, ‘ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കെടേ’... എന്നിങ്ങനെ അധിക്ഷേപവാക്കുകൾ അവർക്കുമേൽ വർഷിക്കുന്നു. ഒരു സമൂഹത്തിന്റെയൊന്നാകെ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി അവർ പുതിയ ബന്ധങ്ങൾക്കു തുടക്കമിടുന്നുണ്ടെങ്കിൽ ഒറ്റയ്ക്കൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റാത്തവരായിരിക്കും അവർ. ശാരീരിക ആവശ്യങ്ങൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടായിരിക്കില്ല അവർ പുതിയ ഇണകളെ സ്വീകരിക്കുന്നത്. ഇമോഷനൽ ഡിപെൻഡൻസി എന്നത് ഒരു മാനസികാവസ്ഥയാണെന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിയമപരമായി ഒരു പങ്കാളിയുള്ളപ്പോൾ മറ്റൊരാളെ സ്വീകരിക്കാൻ നമ്മുടെ രാജ്യത്തെ നിയമം അനുമതി നൽകുന്നില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ, ചില പ്രത്യേക മതവിഭാഗങ്ങൾ ബഹുഭാര്യാത്വവും അംഗീകരിക്കുന്നുമുണ്ട്. ഇതിനിടെയാണ് തുടരെത്തുടരെ പങ്കാളികളെ മാറ്റുന്നവർ. അതിൽ ചില സെലിബ്രിറ്റികൾ കൂടി ഉൾപ്പെടുമ്പോൾ വൻ വാർത്താ പ്രാധാന്യം നേടുന്നു, സമൂഹത്തിന്റെ ആക്രമണവും ശക്തമാകുന്നു. എന്നാൽ തുടരെത്തുടരെ മറ്റൊരു പങ്കാളിയെ ആശ്രയിക്കുന്നവർക്കു നേരെ വാളെടുക്കും മുൻപ് അവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കുന്നതിലേക്കു സമൂഹം വളരേണ്ട സമയമായില്ലേ! കുറ്റപ്പെടുത്തും മുൻപ് ഈ വിഷയത്തെക്കുറിച്ച് മലയാളികൾ പല കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു ചർച്ചയ്ക്ക് തുടക്കമിടുകയാണിവിടെ. ഈ വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ. പ്രജീഷ് പാലാന്തറ (ട്രസ്റ്റ് സെന്റര്‍ ഫോര്‍ മൈന്‍ഡ്ഫുള്‍ ലിവിങ്, കോഴിക്കോട് ആൻഡ് എറണാകുളം), അഡ്വ. മൻസൂർ.ബി.എച്ച് (അഭിഭാഷകൻ, കേരള ഹൈക്കോടതി) എന്നിവർ സംസാരിക്കുന്നു.

‘‘ഒറ്റയ്ക്കു ജീവിച്ചാലെന്താ കുഴപ്പം? കൂട്ടിനൊരാളില്ലെങ്കിൽ എന്ത് സംഭവിക്കാനാണ്?’’ ശരിയാണ്, ഇണയില്ലാതെ ജീവിക്കാൻ പലർക്കും സാധിക്കും. പങ്കാളിയെ നഷ്ടപ്പെട്ടാൽ ആ ദുഃഖത്തിൽ ജീവിതകാലം മുഴുവൻ വെന്തുനീറി കഴിയുന്നവരുണ്ട്. കൂടെയാരും വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ ഒറ്റയ്ക്കു ജീവിക്കുന്നവരുമുണ്ട്. പക്ഷേ ഇതിലൊന്നും ഉൾപ്പെടാത്ത മറ്റൊരു വിഭാഗം കൂടി സമൂഹത്തിലുണ്ടെന്നു മനസ്സിലാക്കേണ്ടിരിക്കുന്നു. ശാരീരികമായ ആരോഗ്യമുണ്ടെങ്കിലും മാനസികാരോഗ്യം തകരാറിലായവർ. മറ്റൊരാളിൽ ആശ്രയിക്കാതെ, മറ്റൊരാൾ കൂടെയില്ലാതെ ദിനചര്യകൾ പോലും ചെയ്യാൻ പറ്റാത്ത ചിലർ. അതുകൊണ്ടുതന്നെ ഒരു പങ്കാളിയെ പിരിഞ്ഞാൽ വൈകാതെ അവർ രണ്ടാമതൊരാളെ സ്വീകരിച്ചേക്കാം. ആ ബന്ധവും നഷ്ടപ്പെട്ടാൽ വേറൊരാളെ.
തുടരെത്തുടരെ വിവാഹം കഴിക്കുകയോ ലിവിങ് റിലേഷൻഷിപ്പിലാവുകയോ ചെയ്യുന്നവരെ തെറ്റുകാരായി മുദ്രകുത്തി പരിഷ്കൃത സമൂഹവും കല്ലെറിയുന്നു. ‘ഇവർക്കിതൊക്കെ എങ്ങനെ സാധിക്കുന്നു’, ‘നാണമില്ലല്ലോ’, ‘ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കെടേ’... എന്നിങ്ങനെ അധിക്ഷേപവാക്കുകൾ അവർക്കുമേൽ വർഷിക്കുന്നു. ഒരു സമൂഹത്തിന്റെയൊന്നാകെ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി അവർ പുതിയ ബന്ധങ്ങൾക്കു തുടക്കമിടുന്നുണ്ടെങ്കിൽ ഒറ്റയ്ക്കൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റാത്തവരായിരിക്കും അവർ. ശാരീരിക ആവശ്യങ്ങൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടായിരിക്കില്ല അവർ പുതിയ ഇണകളെ സ്വീകരിക്കുന്നത്. ഇമോഷനൽ ഡിപെൻഡൻസി എന്നത് ഒരു മാനസികാവസ്ഥയാണെന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നിയമപരമായി ഒരു പങ്കാളിയുള്ളപ്പോൾ മറ്റൊരാളെ സ്വീകരിക്കാൻ നമ്മുടെ രാജ്യത്തെ നിയമം അനുമതി നൽകുന്നില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ, ചില പ്രത്യേക മതവിഭാഗങ്ങൾ ബഹുഭാര്യാത്വവും അംഗീകരിക്കുന്നുമുണ്ട്. ഇതിനിടെയാണ് തുടരെത്തുടരെ പങ്കാളികളെ മാറ്റുന്നവർ. അതിൽ ചില സെലിബ്രിറ്റികൾ കൂടി ഉൾപ്പെടുമ്പോൾ വൻ വാർത്താ പ്രാധാന്യം നേടുന്നു, സമൂഹത്തിന്റെ ആക്രമണവും ശക്തമാകുന്നു. എന്നാൽ തുടരെത്തുടരെ മറ്റൊരു പങ്കാളിയെ ആശ്രയിക്കുന്നവർക്കു നേരെ വാളെടുക്കും മുൻപ് അവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കുന്നതിലേക്കു സമൂഹം വളരേണ്ട സമയമായില്ലേ! കുറ്റപ്പെടുത്തും മുൻപ് ഈ വിഷയത്തെക്കുറിച്ച് മലയാളികൾ പല കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു ചർച്ചയ്ക്ക് തുടക്കമിടുകയാണിവിടെ. ഈ വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ. പ്രജീഷ് പാലാന്തറ (ട്രസ്റ്റ് സെന്റര്‍ ഫോര്‍ മൈന്‍ഡ്ഫുള്‍ ലിവിങ്, കോഴിക്കോട് ആൻഡ് എറണാകുളം), അഡ്വ. മൻസൂർ.ബി.എച്ച് (അഭിഭാഷകൻ, കേരള ഹൈക്കോടതി) എന്നിവർ സംസാരിക്കുന്നു. ഡോ. പ്രജീഷിന്റെ വാക്കുകളിലേക്ക്...
∙ ചില ആളുകൾക്ക് എപ്പോഴും കൂട്ടിന് മറ്റൊരാൾ വേണമെന്നു നിർബന്ധമുണ്ട്. അത്രയും ഡിപെൻഡഡ് ആയിട്ടുള്ള ആളുകളാണോ ഒരു ബന്ധം നഷ്ടപ്പെട്ടാൽ ഉടൻ മറ്റൊരാളെ കണ്ടെത്തുന്നത്?
ഇമോഷനൽ ഡിപെൻഡൻസി (വൈകാരികമായ ആശ്രയത്വം) എന്നൊരു പേഴ്സനാലിറ്റി പാറ്റേണുണ്ട്. ആ മാനസികാവസ്ഥയിലുള്ള ആളുകൾക്ക് തങ്ങൾ നിസ്സഹായരാണെന്നേ തോന്നൂ. ആരോടെങ്കിലും അറ്റാച്ച്ഡ് ആയെങ്കിലേ അവർക്കു ജീവിക്കാൻ പറ്റൂ. അല്ലാത്തപക്ഷം അവർക്കൊരു മുന്നോട്ടുപോക്കില്ല. ഇമോഷനൽ ഡിപെൻഡൻസിയിൽ സ്നേഹമുണ്ടെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല. അവിടെ പോസസീവ്നെസ്സ്, സംശയം തുടങ്ങി പലവിധ കാര്യങ്ങൾ മനസ്സിൽ ഉടലെടുക്കും. ഡിപെൻഡൻസി ഇല്ലെങ്കിൽ ഇത്തരം അവസ്ഥകളൊക്കെയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയനൈരാശ്യത്തെത്തുടർന്ന് കൊലപാതങ്ങൾ വരെ നടക്കുന്ന സമൂഹത്തിലാണല്ലോ നാം ജീവിക്കുന്നത്.
വളരെ ക്രൂരമനസ്സുള്ള, ആന്റി സോഷ്യൽ ആളുകളാണ് അങ്ങനെയൊക്കെ ചെയ്യുന്നതെന്നാണു നമ്മുടെ വിചാരം. പക്ഷേ അത് അങ്ങനെയല്ല. ഈ ഡിപെൻഡൻസി അഥവാ ആശ്രയത്വം ഉള്ളവർ അങ്ങനെ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ‘അയാളില്ലാതെ എനിക്ക് അതിജീവിക്കാൻ സാധിക്കില്ല’ എന്നൊരു ചിന്തയാണ് അവരുടെ മനസ്സിലുണ്ടാവുക. നമ്മുടെ സമൂഹം ഒരാളെ ഡിപെൻഡഡ് ആയി ജീവിക്കാനാണ് പരിശീലിപ്പിക്കുന്നത്. അല്ലാതെ ഇൻഡിപെൻഡഡ് ആകാനല്ല. ആദ്യമൊക്കെ അമ്മയിൽ ആശ്രയിച്ചിരുന്ന ഒരാൾ വിവാഹം കഴിയുന്നതോടെ ഭാര്യയിലേക്കു പറിച്ചുമാറ്റപ്പെടും. അവിടെ സ്നേഹമല്ല കാണാൻ സാധിക്കുക. വസ്ത്രം ധരിക്കാനും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാനും തുടങ്ങി നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അയാളുടെ സഹായത്തോടെ ചെയ്യുകയാണ് അവർ ജീവിതത്തിൽ.
അങ്ങനെയുള്ള ഒരാൾക്ക് ആശ്രയിക്കുന്നയാൾ ഇല്ലാതെ ജീവിക്കാനാകില്ല. അങ്ങനെ ഡിപെൻഡഡ് ആയിട്ടുള്ള ആളുകൾക്കാണ് ഒരു ബന്ധം തകർന്നാൽ ഉടനെ മറ്റൊരാൾ വേണമെന്ന ചിന്തയുണ്ടാകുന്നത്. പല ടോക്സിക് റിലേഷൻഷിപ്പുകളും തകരാതിരിക്കാനുള്ള കാരണങ്ങളും ഇതൊക്കെത്തന്നെയാണ്. കൂടെയുള്ളയാൾ എത്ര ക്രൂരസ്വഭാവമുള്ളയാളാണെങ്കിലും മറ്റേയാൾ ഇമോഷനലി ഡിപെൻഡഡ് ആണെങ്കിൽ അവർക്കു വിധേയപ്പെട്ടു തന്നെ ജീവിക്കും. നാർസിസിസ്റ്റിക് ഡിപെൻഡഡ് കോംബോ എന്നു നമുക്ക് അതിനെ പറയാം. അതായത്, ഇമോഷനലി ഡിപെൻഡഡ് ആയ ആളും നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളയാളും തമ്മിലുള്ള കോംബോ. അതൊരു ടോക്സിക് കോംബിനേഷനാണ്.
പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ആളുകളുണ്ട്. അതിനെ കോ– ഡിപെൻഡൻസി എന്നാണു പറയുന്നത്. അത് തികച്ചും അപകടകരമായ ഒരു അവസ്ഥയാണ്. കാരണം, അതിലൊരാൾ മാനസികമായി തളർന്നാൽ മറ്റേയാളും അങ്ങനെത്തന്നെയാകും. ഒരു വിഷമഘട്ടത്തിൽ മനക്കരുത്തുള്ള ഒരാളെ ആശ്രയിക്കാനാണ് ആളുകൾ ആഗ്രഹിക്കുക. നമ്മുടെ സമൂഹത്തിന്റെ മുൻകാല രീതി എന്നു പറയുന്നത്, സ്ത്രീകളെ ഡിപെൻഡഡ് ആയിട്ടും പുരുഷന്മാരെ നാർസിസിസ്റ്റിക് ആയിട്ടും വളർത്തിയെടുക്കുന്നു എന്നതാണ്.
∙ മാനസികമായി അത്രയേറെ അടുപ്പം പുലർത്തിയ ഒരാളിൽ നിന്ന് പൂർണമായി മോചനം നേടാതെ ഒരാൾക്ക് മറ്റൊരാളെ പങ്കാളിയായി സ്വീകരിക്കാൻ സാധിക്കുമോ? അതോ, ആദ്യത്തെയാൾ നൽകിയ വിരഹത്തെ മറികടക്കാനായിരിക്കുമോ അയാൾ വീണ്ടും ഒരു ബന്ധത്തിലേക്കു പോകുന്നത്?
സമയം എടുക്കുക എന്നതാണ് പ്രയാസമേറിയ കാര്യം. ആ സമയത്ത് അവർക്ക് ഒറ്റപ്പെടൽ ആണ് അനുഭവപ്പെടുക. ആ അവസ്ഥയെ അത്തരക്കാർക്ക് അഭിമുഖീകരിക്കാൻ പറ്റില്ല. അങ്ങനെയുള്ളപ്പോൾ അവർ അറിയാതെ മറ്റൊരാളിലേക്ക് അടുക്കും. അത് പിന്നീട് വിവാഹത്തിലേക്കൊക്കെ എത്തുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഡിപെൻഡഡ് ആയിട്ടുള്ള ആളുകൾക്കൊരു പ്രത്യേകതയുണ്ട്, അവർ ഒന്നിൽ നിന്നു മാറി മറ്റൊരു ബന്ധത്തിലേക്കു കടക്കുമ്പോഴേക്കും ആദ്യത്തെയാളുടെ ഓർമകൾ പെട്ടെന്നുതന്നെ വിട്ടുപോകും. ഇതൊക്കെയൊരു പാത്തോളജിക്കൽ ലെവലിൽ മാത്രമുള്ള അനുമാനങ്ങളാണ്. അല്ലാതെ, തികച്ചും ആത്മാർഥമായി സ്നേഹിക്കുന്ന ഒരാൾക്ക് ഒരിക്കലും ആ പ്രിയപ്പെട്ടയാളെ മറക്കാൻ കഴിയില്ല. ഒരാളെ മറക്കുക അല്ലെങ്കിൽ ഓർക്കുക എന്നത് നിർബന്ധിച്ച് ചെയ്യിക്കാൻ പറ്റുന്നതുമല്ലല്ലോ. അത് സ്വയം തോന്നുകതന്നെ വേണം.
∙ എങ്ങനെയായിരിക്കും ഒരാൾക്ക് തുടർച്ചയായി വിവാഹം കഴിക്കാൻ അല്ലെങ്കിൽ, ലിവിങ് ടുഗെദർ നടത്താൻ പറ്റുക? ശാരീരിക ബന്ധത്തിലേർപ്പെടാൻ മാനസികമായ അടുപ്പം ഇരുവർക്കും ഇടയിൽ വേണ്ടേ?
അത് രണ്ട് തരത്തിൽ സംഭവിക്കാം. നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗം വിവാഹങ്ങളും നടക്കുന്നത് ശാരീരികമായ ആവശ്യങ്ങളെ ലക്ഷ്യം വച്ചു തന്നെയാണ്. പ്രണയത്തിൽ നിന്നുമാണല്ലോ ശരിക്കും സെക്സിലേക്ക് എത്തേണ്ടത്. പക്ഷേ അതിനുള്ള സാഹചര്യം കൊടുക്കാത്ത സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരാളുടെ ശാരീരിക ആവശ്യങ്ങൾ എങ്ങനെ നിറവേറ്റപ്പെടും? അങ്ങനെയാകുമ്പോൾ അയാൾ ബയോളജിക്കൽ ലെവലിൽ തന്നെ പോകും. പെണ്ണ് കാണാൻ പോകുമ്പോൾ പെണ്ണിന്റെ ശരീരം മാത്രം കണ്ടിട്ടല്ലേ കൂടുതൽ ആളുകളും വിവാഹത്തിലേക്ക് എത്തുന്നത്? എന്നാൽ സ്ത്രീകൾ കുറച്ചുകൂടി വ്യത്യസ്തരാണ്. അവർക്ക് മാനസികമായ ഒരു അടുപ്പം ആവശ്യമാണ്.
ഇമോഷനലി കണക്ടഡ് ആണെങ്കിലേ സ്ത്രീകൾക്ക് സെക്ഷ്വലി കണക്ടഡ് ആകാൻ പറ്റൂ. അവർ അങ്ങനെയാകുമ്പോഴേ പുരുഷന്മാർ ഇമോഷനലി കണക്ടഡ് ആവുകയുള്ളൂ. ഇക്കാര്യത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും മനഃശാസ്ത്രം വ്യത്യസ്തമാണ്. ശാരീരികബന്ധത്തിലേർപ്പെടാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ പുരുഷന്മാരിൽ നിരാശ ഉടലെടുക്കും. അതുപോലെ മാനസികമായ അടുപ്പമില്ലാതെ സെക്സിലേക്ക് എത്തുമ്പോൾ സ്ത്രീകൾക്കും നിരാശയുണ്ടാകും. രണ്ടുപേരും ആ അവസ്ഥയെ മനസ്സിലാക്കിയെടുക്കുകയാണ് വേണ്ടത്. പക്ഷേ ഇതൊന്നും തുടർച്ചയായി വിവാഹം കഴിക്കുന്നവർ ചിന്തിക്കില്ല. അവരുടെ ചിന്ത മറ്റുപലവിധത്തിലായിരിക്കും.
സൊസൈറ്റിയുടെ പ്രിവ്‌ലജ്, ഞാൻ ശരിയാണെന്നു സമൂഹത്തെ ബോധ്യപ്പെടുത്തണം, മറ്റേയാളുടെ ഭാഗത്താണ് തെറ്റെന്നു തെളിയിക്കണം തുടങ്ങി പലവിധ ചിന്തകളുണ്ടാകും മനസ്സിൽ. പരസ്പരബന്ധത്തിൽ പ്രശ്നങ്ങളുണ്ടായാൽ ഒരു പരിഹാരം കണ്ടെത്താൻ അവർ ശ്രമിക്കില്ല. മറിച്ച് ഒരിക്കൽ ചെയ്ത മണ്ടത്തരങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. പാഷൻ എന്ന ഒരു ഘടകം നമ്മുടെയുള്ളിലുള്ളതുകൊണ്ടാണ് നാം വിവാഹം കഴിക്കുന്നത്. അവിടെ ഇന്റിമസിയും കമ്മിറ്റ്മെന്റും ഇല്ല. അതൊക്കെ പിന്നീട് ഉണ്ടായി വരുന്ന കാര്യങ്ങളാണ്. സ്വകാര്യത, പേഴ്സനൽ സ്പേസ്, ആശയവിനിമയം തുടങ്ങി ഒരുപാട് കാര്യങ്ങളിലൂടെയേ അതുണ്ടായി വരൂ. അത് മനസ്സിലാക്കാൻ പറ്റാത്തവരാണ് വീണ്ടും വിവാഹത്തിലേക്കു നീങ്ങുന്നത്. അവരുടെയുള്ളിൽ പാഷൻ മാത്രമേ ഉണ്ടാകൂ. അങ്ങനെ അതേ തെറ്റുകൾ അവർ ആവർത്തിക്കും.
∙ മുൻപുണ്ടായിരുന്ന ബന്ധങ്ങളൊക്കെ ഉപേക്ഷിച്ച ഒരാൾ, അയാളിൽ നിന്നു നേരിട്ട ക്രൂരതകളൊക്കെ മുൻ പങ്കാളികൾ പരസ്യമായി തുറന്നു പറഞ്ഞിട്ടും അയാളെത്തന്നെ വിവാഹം കഴിക്കാൻ തയാറാകുന്ന പെൺകുട്ടികളുണ്ടാകുമല്ലോ? മറ്റുള്ളവരെല്ലാം മോശമായിട്ടു മാത്രം പറഞ്ഞ വ്യക്തിയെ തന്റെ പങ്കാളിയായി സ്വീകരിക്കണമെങ്കിൽ ആ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും?
ഇമോഷനലി ഡിപെൻഡഡ് ആയിട്ടുള്ളവർക്ക് പരുഷ സ്വഭാവമുള്ള ആളുകളോടു കുറച്ച് കൂടുതൽ ആകർഷണം തോന്നും. അതിനുള്ള ഉദാഹരണം നമുക്ക് സിനിമകളിൽ നിന്നു തന്നെ മനസ്സിലാക്കാമല്ലോ. നായകൻ അടി കൂടുമ്പോഴല്ലേ പലപ്പോഴും നായികയ്ക്കു പ്രണയം തോന്നുക. സിനിമയിൽ അത് ഹീറോയിസമാണെങ്കിലും സാധാരണ ജീവിതത്തിലേക്കു വരുമ്പോൾ അത് ആന്റി സോഷ്യൽ ആണ്. സിനിമയിൽ നായകൻ എന്തൊക്കെ റൗഡിത്തരങ്ങൾ കാണിച്ചാലും അത് ഹീറോയിസമാണ്. പക്ഷേ നോർമൽ ജീവിതത്തിൽ ഒരാളങ്ങനെ ചെയ്താൽ അയാളെ നായകനായി കാണാൻ നമുക്ക് പറ്റില്ല. സ്ത്രീകൾക്കു ഡിപെൻഡഡ് ആകാൻ വളരെ ഇഷ്ടമാണ്. അവർ ആഗ്രഹിക്കുന്നത് തന്നേക്കാൾ ഉയരം കൂടിയ ഒരാൾ വേണം, പ്രായം കൂടിയ ആൾ വേണം, കരുതൽ നൽകുന്നയാൾ വേണം എന്നൊക്കെയാണ്.
നമ്മുടെ സമൂഹം പഠിപ്പിച്ച സംസ്കാരമാണത്. പൗരുഷം എന്നു പറയുന്നതുപോലും ആന്റി സോഷ്യൽ സംഗതിയാണല്ലോ. ഭർത്താവിന്റെ കാൽ തൊട്ട് വന്ദിക്കുമെന്നു പരസ്യമായി പറഞ്ഞ എത്രയോ സ്ത്രീകളെ നമുക്കറിയാം. സാമ്പത്തിക ഉന്നതിയും പൗരുഷവും പിന്നെ അയാളുടെ ഭാര്യയായി അറിയപ്പെടാനുള്ള താൽപര്യവുമൊക്കെയുള്ള ആളുകളുണ്ടാകുമല്ലോ. ഇത്തരത്തിൽ പലവിധ ചിന്തകളും ആളുകളിലുണ്ടാകാം. പ്രമുഖർക്കിടയിൽ മാത്രമല്ല, സാധാരണക്കാരിലും ഇതൊക്കെ നടക്കുന്നു. അറിയപ്പെടുന്നയാളുകൾ ചെയ്യുമ്പോൾ മാത്രമേ നമ്മളത് ചർച്ച ചെയ്യുന്നുള്ളൂവെന്നു മാത്രം.
∙ ഒരു ഇണയിൽ തൃപ്തി നേടാനാകാത്ത ആളുകളായിരിക്കുമോ പല ബന്ധങ്ങളിലേക്കു പോകുന്നത്? ലൈംഗികബന്ധം എന്നത് കൗതുകം ജനിപ്പിക്കുന്ന ഒരു കാര്യമാണല്ലോ?
മോണോഗമസ്, പോളിഗമസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി മനുഷ്യരെ തരം തിരിക്കാം. മോണോഗമസ് എന്നു പറയുമ്പോൾ തന്റെ പങ്കാളിയെ മടുക്കുമ്പോഴാണ് മറ്റൊരാളിലേക്കു പോകുക. പോളിഗമസിൽ പങ്കാളിയോടു നല്ല സ്നേഹമുണ്ടെങ്കിലും പ്രണയവും ആകർഷണവും സെക്‌ഷ്വൽ താൽപര്യവുമെല്ലാം മറ്റൊരാളോടു തോന്നിയേക്കാം. പക്ഷേ ഇമോഷനലി അത്ര കണക്ടഡ് ആകണമെന്നില്ല. പോളിഗമസ് വിഭാഗത്തിൽപ്പെടുന്നയാളുകൾ വിവാഹം കഴിച്ചു ജീവിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണിത്. അവർക്ക് പങ്കാളിയോടു ദേഷ്യമോ പിണക്കമോ ശാരീരിക ബന്ധത്തിന്റെ അപര്യാപ്തതയോ ഒന്നുമുണ്ടാകില്ല. പക്ഷേ, അവർക്കു മറ്റൊരാളിലേക്കു പോകാനുള്ള പ്രവണത കൂടും. സ്ത്രീകളിലും പുരുഷന്മാരിലും ഇതേയവസ്ഥയുള്ളവരുണ്ട്. പക്ഷേ, താരതമ്യേന പോളിഗമസിൽ പുരുഷന്മാരുടെ എണ്ണമാണ് കൂടുതൽ.
∙ മൂന്നും നാലും വിവാഹം കഴിച്ച ഒരാളെ സ്വീകരിക്കുന്നത് ഒരുപക്ഷേ മുൻപൊരിക്കലും വിവാഹം കഴിക്കാത്ത ഒരാളായിരിക്കും. അത് എന്ത് തരം മാനസികാവസ്ഥയായിരിക്കും? പുനർവിവാഹങ്ങളുടെ എണ്ണം വർധിക്കുന്നത് ഇതിനോടു ചേർത്തു വായിക്കാവുന്നതല്ലേ?
മുൻപ് വിവാഹം കഴിച്ചു എന്നത് ഒരു പ്രശ്നമായി മാറുന്നത് സമൂഹത്തിന്റെ ചിന്തകൊണ്ടു കൂടിയാണ്. കാരണം, വിവാഹം കഴിച്ചില്ലെങ്കിലും മൂന്നും നാലും ബന്ധങ്ങൾ അതിനുമുൻപ് ഉണ്ടായിട്ടുണ്ടാകാം. അതിലൊന്നും ആരും പ്രശ്നം പറഞ്ഞെന്നുവരില്ല. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മക്കളുള്ളൊരു സ്ത്രീ ഒരു പയ്യനെ വിവാഹം കഴിക്കുമ്പോൾ സമൂഹം സ്ത്രീയെ കുറ്റപ്പെടുത്തും, അവർ ആ പയ്യനെ വശീകരിച്ചുവെന്നായിരിക്കും സമൂഹം ഉയർത്തുന്ന ആരോപണം. ചിലപ്പോൾ ആ പയ്യനായിരിക്കും, അവരെ വേണമെന്ന അതിയായ ആഗ്രഹം തോന്നുക. വ്യക്തികളുടെ പ്രണയത്തിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടാകും.
∙ ഒന്നിലേറെ വിവാഹങ്ങൾ കഴിക്കുമ്പോൾ സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് അവർ ആലോചിക്കുന്നുണ്ടാകില്ലേ? ഒരു സമൂഹത്തിന്റെ മുഴുവൻ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടും, പുതിയ പങ്കാളിയുമായി സന്തോഷത്തോടെ ജീവിക്കാനുള്ള മാനസികാവസ്ഥ അവർക്കുണ്ടാകുമോ?
ഇത് പല രീതിക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിൽ ഒന്നാമതായി പറഞ്ഞാൽ ഒരിക്കൽ ചെയ്തു, പക്ഷേ അത് പരാജയപ്പെട്ടു. അതെന്റെ കുഴപ്പം കൊണ്ടല്ല, മറ്റേയാളുടെ പ്രശ്നം കൊണ്ടാണെന്നു ചിന്തിച്ച് അടുത്ത ബന്ധത്തിലേക്കു പോകും. പക്ഷേ അതും പരാജയപ്പെടും. ചൂതാട്ടം പോലെയാണ് ആ അവസ്ഥയെ പറയാൻ പറ്റുക. അടുത്തതിൽ വിജയിക്കും എന്ന ചിന്തയോടെയാണ് അവർ വീണ്ടും പുതിയ ബന്ധങ്ങളിലേക്കു പോവുക. സമൂഹം എന്തൊക്കെ പറഞ്ഞാലും അതിൽ അവർക്കു വേണ്ടതു മാത്രം അവർ സ്വീകരിക്കും, അവരുടെ ശരികൾ അവർ കണ്ടെത്തും. തന്റെ ഭാഗത്താണ് ശരിയെന്നു സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളായിരിക്കും അവിടെ നടക്കുക. പിന്നെ ചിലരിൽ, ‘അയാം സംതിങ് സ്പെഷൽ’ എന്നൊരു ചിന്തയുണ്ടാകും.
അതായത്, എന്റെയടുത്തേക്കു സ്ത്രീകൾ വരും. നീ പോയാലും എനിക്കൊരാളെ കിട്ടാൻ പ്രയാസമുണ്ടാകില്ല, ഇങ്ങനെയൊക്കെയേ എനിക്കു പെരുമാറാൻ പറ്റൂ എന്ന ചിന്ത. അതൊക്കെയൊരു നാർസിസിസ്റ്റിക് സംസ്കാരത്തിന്റെ ഭാഗമായുണ്ടാകുന്ന ചിന്തയാണ്. നമ്മൾ എപ്പോഴും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. നോർമൽ ആയിട്ടുള്ള രണ്ട് വ്യക്തികളാണ് വിവാഹം കഴിക്കേണ്ടത്. ഒരാൾ ഇൻഡിപെൻഡന്റ് ആകുന്ന കാലമാണ് യഥാർഥത്തിൽ അയാളുടെ വിവാഹപ്രായം. അത് ഇമോഷനലിയും സാമ്പത്തികപരമായുമെല്ലാം ഇൻഡിപെൻഡന്റ് ആയിരിക്കണം. ശാരീരിക ആവശ്യങ്ങൾ മാത്രം മുന്നിൽക്കണ്ടല്ലല്ലോ വിവാഹം കഴിക്കേണ്ടത്. വിവാഹം എന്നാൽ വളരെ സങ്കീർണമായ ഒരു സംഗതിയാണ്. അത്രയും പക്വതയുള്ള ആൾക്കു മാത്രമേ ആ ജീവിതത്തിൽ തുടരാൻ സാധിക്കൂ. വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനെക്കുറിച്ചു വ്യക്തമായ ധാരണ വേണം. അല്ലെങ്കിൽ ആ ബന്ധം പരാജയപ്പെടും. അങ്ങനെ പരാജയപ്പെട്ടയൊരാളെ നിർബന്ധിച്ച് വീണ്ടും മറ്റൊരു ബന്ധത്തിലേക്ക് എത്തിക്കുകയല്ല വേണ്ടത്.
∙ പുറം രാജ്യങ്ങളിലൊക്കെ ഒന്നിലേറെ പങ്കാളികളെ സ്വീകരിക്കുന്നത് ഒരു സാധാരണ സംഭവം മാത്രമാണ്. പക്ഷേ നമ്മുടെ സമൂഹം എത്രയേറെ വളർന്നാലും അത് അംഗീകരിക്കുമെന്നു തോന്നുന്നില്ല. അങ്ങനെ നോക്കുമ്പോൾ, തുടർച്ചയായി വിവാഹം കഴിക്കുന്ന ആളുകൾക്കാണോ അതോ സമൂഹത്തിനാണോ കുഴപ്പം?
പുറംരാജ്യങ്ങളിലൊക്കെ എല്ലായിടത്തെയും പോലെ കൗമാരത്തിൽ കുട്ടികൾക്ക് താൽക്കാലികമായ ആസക്തി (Infatuation) ഉണ്ടാകും. ചിലപ്പോൾ 20 വയസ്സൊക്കെ പിന്നിടുമ്പോൾ അത് പ്രണയത്തിലേക്ക് എത്തിയേക്കാം. പലരോടും അവർക്ക് അക്കാലയളവിൽ പ്രണയം തോന്നും. പക്ഷേ ഒരു 30 വയസ്സൊക്കെ പിന്നിടുമ്പോൾ അവർ ചിന്തിക്കും, ഇതുവരെയുണ്ടായ ബന്ധങ്ങളിൽ ഏതാണ് താൻ തിരഞ്ഞെടുക്കേണ്ടത്, ആർക്കൊപ്പമാണ് താൻ ജീവിക്കേണ്ടത് എന്ന്. അങ്ങനെ അവർ ഒരാളെ തിരഞ്ഞെടgക്കും. അത് പ്രണയത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പല്ല. സാമ്പത്തികം, സ്വകാര്യത, വിദ്യാഭ്യാസം, ചില അതിരുകൾ തുടങ്ങി ഒരുപാട് ഘടകങ്ങളുണ്ട് അതിൽ. അതെല്ലാം നോക്കിയ ശേഷമേ അവർ ഒരു പങ്കാളിയെ തിരഞ്ഞെടുക്കൂ. അതാണ് ശരിക്കും ചെയ്യേണ്ട രീതി.
എപ്പോഴാണോ അവർക്ക് ആ ബന്ധത്തിൽ മടുപ്പ് തോന്നുന്നത് അപ്പോൾ പരസ്പര സമ്മതത്തോടെ അവർ രണ്ട് വഴിക്കു പിരിയും. പിന്നീട് നല്ല സുഹൃത്തുക്കാളായി തുടരുകയും ചെയ്യും. സത്യത്തിൽ വിവാഹമോചനങ്ങൾ കൂടുതലുള്ള ഇടങ്ങളിലാണ് മാനസികാരോഗ്യമുള്ള മനുഷ്യരുള്ളത്. അല്ലാതെ മടുപ്പോടെ കൂടെ നിൽക്കുന്നവർക്ക് എവിടെയാണ് മാനസികാരോഗ്യം? പിരിയുന്നവർ പക്ഷേ പരസ്പര സമ്മതത്തോടെ തന്നെ പിരിയണം. എന്റെ മുന്നിൽ വരുന്ന ഇത്തരം പ്രശ്നങ്ങളിൽ ഭൂരിപക്ഷത്തെയും ഒരുമിച്ചു ജീവിക്കാൻ ഞാൻ പിന്തുണയ്ക്കാറില്ല. അവരവർക്ക് എന്താണോ മാനസിക സന്തോഷം നൽകുന്നത്, അത് ചെയ്യുക.
കുട്ടികളെയോർത്ത് വിവാഹബന്ധത്തിൽ തുടരുന്നവരുണ്ട്. അവരുടെ തമ്മിൽത്തല്ല് കണ്ട് വളരുന്ന കുട്ടികളേക്കാൾ മാനസികാരോഗ്യമുണ്ടാകും അനാഥാലയത്തിൽ വളരുന്ന കുഞ്ഞുങ്ങൾക്ക്. നമ്മുടെ സമൂഹത്തിലും ചിന്തകൾ മാറി വരട്ടെ. പുതിയ തലമുറയുടെ ചിന്തകൾ വ്യത്യസ്തമാണ്. എപ്പോൾ വിവാഹം വേണം, ആരെ വിവാഹം കഴിക്കണം തുടങ്ങിയവയൊക്കെ അവർ തീരുമാനിക്കട്ടെ. സമൂഹം എന്ത് ചിന്തിക്കുമെന്ന ആലോചന അവരിൽ ഉണ്ടാകാതിരിക്കട്ടെ.
വിഷയത്തിൽ ഹൈക്കോടതി അഭിഭാഷകൻ മൻസൂർ.ബി.എച്ച് പ്രതികരിക്കുന്നത് ഇങ്ങനെ:
∙ ഒരിക്കൽ വിവാഹമോചനം നേടിയ ആൾ രണ്ടാമതും മൂന്നാമതും വിവാഹം കഴിക്കുകയും ആ ബന്ധങ്ങളിലും വിവാഹമോചനം നേടുകയും ചെയ്തുവെന്നിരിക്കട്ടെ. ഈ നടപടിക്രമം എത്ര തവണ വേണമെങ്കിലും തുടരാൻ അയാൾക്ക് നിയമം അനുമതി നൽകുന്നുണ്ടോ?
ഒരു നിയമത്തിലും വിവാഹത്തിന്റെ എണ്ണം നിജപ്പെടുത്തിയിട്ടില്ല. വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിക്കൊണ്ട് മറ്റൊരു വിവാഹം കഴിക്കാം.
∙ തുടരെത്തുടരെ വിവാഹം കഴിക്കുന്നത് സ്വത്തിനെ ഉന്നം വച്ചും ആയിക്കൂടെ?
സ്വത്ത് മാത്രമല്ല. അത് വ്യക്തിപരമായ ഒന്നാണ്. ഓരോ വ്യക്തിയുടെയും ജീവിത കാഴ്ചപ്പാടിന്റെയും മാനസികവും ശരീരികവുമായ ആവശ്യങ്ങളുടെയും ഭാഗമായ ഒന്നാണ് അത്. ചിലപ്പോഴൊക്കെ സ്വത്തും മാനദണ്ഡമായേക്കാം. വിവാഹം കഴിക്കാതെ ലിവിങ് ടുഗെതർ ആയും ജീവിക്കാൻ അവകാശമുള്ള രാജ്യമാണ് നമ്മുടേത്.
∙ വിവാഹമോചനം നേടിക്കഴിഞ്ഞാൽ വിവാഹസമ്മാനം തിരിച്ചു കൊടുക്കണം, ജീവനാംശം കൊടുക്കണം, മക്കളുണ്ടെങ്കിൽ അവരുടെ സംരക്ഷണം ഏറ്റെടുക്കണം തുടങ്ങി പലവിധ കാര്യങ്ങൾ കോടതി വിധിക്കാറുണ്ടല്ലോ? അത് പക്ഷേ എല്ലാവരും കൃത്യമായ രീതിയിൽ നിർവഹിക്കാറുണ്ടോ? അതിൽ കാലതാമസം വരുത്തുന്നതിനെ നിയമം വഴി നേരിടാൻ സാധിക്കുമോ?
വിവാഹമോചനത്തെത്തുടർന്ന് ജീവനാംശവും കോടതി വിധിക്കുന്ന മറ്റ് അവകാശങ്ങളും നൽകാൻ വീഴ്ച വരുത്തിയാൽ ജയിൽ ശിക്ഷ, സ്വത്ത് ജപ്തി തുടങ്ങിയ മാർഗങ്ങളിലൂടെ വിധി നടപ്പാക്കാം. കൂടാതെ വിധി വന്ന ശേഷം ജീവിത സാഹചര്യങ്ങളിൽ പിന്നീട് മാറ്റം ഉണ്ടായാൽ വീണ്ടും കോടതിയെ സമീപിച്ച് ഉത്തരവും ഭേദഗതി ചെയ്യാൻ കഴിയും.
∙ ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം വിവാഹനിയമങ്ങളും സ്പെഷൽ മാര്യേജ് ആക്റ്റും നിലവിലുണ്ടല്ലോ? മതപരമായ വിവാഹനിയങ്ങൾ ഒഴിവാക്കപ്പെടുകയും സ്പെഷൽ മാര്യേജ് ആക്റ്റ് മാത്രം നിലനിൽക്കുകയും ചെയ്യണമെന്ന വാദമുണ്ടോ?
സ്പെഷൽ മാര്യേജ് ആക്ട് പരസ്പര സമ്മത പ്രകാരം വിവാഹത്തിൽ ഏർപ്പെടാൻ നിയമപരമായി അനുവദിക്കുന്നു. എന്നാൽ മറ്റ് അവകാശങ്ങൾ സംബന്ധിച്ചു തർക്കങ്ങൾ ഉടലെടുത്താൽ പ്രത്യേക പരിരക്ഷ ലഭിക്കില്ല.
∙ പല വിവാഹമോചന കേസുകൾ താങ്കൾക്കു മുന്നിൽ വന്നിട്ടുണ്ടല്ലോ? അവരുടെയൊക്കെ മാനസികാവസ്ഥ എത്തരത്തിലായിരിക്കും? ശാരീരികവും മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്യപ്പെട്ടവരായിരിക്കുമോ അവർ? അതോ കൂടുതലും ഉഭയകക്ഷിസമ്മതപ്രകാരമുള്ള വിവാഹമോചന ഹർജികളാണോ?
ശാരീരികമായ തൃപ്തി ഇല്ലാത്തതാണ് പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്. സാമ്പത്തിക ചൂഷണം ഇപ്പോൾ കുറവാണെന്നു തന്നെ പറയാം. തൊഴിൽപരമായ പ്രശ്നങ്ങളും അകൽച്ചയ്ക്കു കാരണം ആകാറുണ്ട്. ഉഭയകക്ഷി പ്രകാരമുള്ള വിവാഹ മോചനം കുറവാണ്. കേസുകൾ നീണ്ടു പോകുമ്പോൾ മാത്രമാണ് അതേക്കുറിച്ചു പലരും ആലോചിക്കാറുള്ളത്.