ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് സമാന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ വായിച്ചത്. അതിനു കാരണമുണ്ട്. ഐഎസ്ആർഒയിൽ എൻജിനീയറായി ജോലി ചെയ്തതിന്റെ അനുഭവബലത്തിൽ, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് ‘ലെയ്ക്ക’ എന്ന നോവലും ‘ വോയേജർ’ എന്ന കഥയും ഞാനെഴുതിയിരുന്നു. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ പേടകത്തിലെ ആറു യാത്രികരുടെ ഏകാന്തത നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്. അമേരിക്ക, റഷ്യ, ജപ്പാൻ, ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്ന് മൂന്നു വ്യത്യസ്ത മിഷനുകളിലായി എത്തിയ ആ സഞ്ചാരികളുടെ ബഹിരാകാശ ജീവിതത്തിന്റെ 434–ാം ദിവസമാണ് അന്ന്. ഇതിനകം 108 മില്യൺ മൈലുകൾ അവർ സഞ്ചരിച്ചു കഴിഞ്ഞു. നോവലിലെ കഥാകാലം കേവലം 24 മണിക്കൂർ മാത്രം. ദിവസം 16 തവണ ഭൂമിയെ ചുറ്റുന്നതിനാൽ 16 ഉദയാസ്തമയങ്ങൾക്ക് അവർ പ്രതിദിനം സാക്ഷികളാകുന്നു. അതിനാൽ, 16 ഓർബിറ്റുകളായാണ് നോവലിലെ അധ്യായങ്ങൾ സമാന്ത തിരിച്ചിരിക്കുന്നതും അസാമാന്യ ക്രാഫ്റ്റോടെ കഥ പറയുന്നതും. ഒരേ ദിവസം 16 ഉദയാസ്തമയങ്ങൾ കാണേണ്ടിവരുന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് സമാന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ വായിച്ചത്. അതിനു കാരണമുണ്ട്. ഐഎസ്ആർഒയിൽ എൻജിനീയറായി ജോലി ചെയ്തതിന്റെ അനുഭവബലത്തിൽ, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് ‘ലെയ്ക്ക’ എന്ന നോവലും ‘ വോയേജർ’ എന്ന കഥയും ഞാനെഴുതിയിരുന്നു. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ പേടകത്തിലെ ആറു യാത്രികരുടെ ഏകാന്തത നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്. അമേരിക്ക, റഷ്യ, ജപ്പാൻ, ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്ന് മൂന്നു വ്യത്യസ്ത മിഷനുകളിലായി എത്തിയ ആ സഞ്ചാരികളുടെ ബഹിരാകാശ ജീവിതത്തിന്റെ 434–ാം ദിവസമാണ് അന്ന്. ഇതിനകം 108 മില്യൺ മൈലുകൾ അവർ സഞ്ചരിച്ചു കഴിഞ്ഞു.

വി.ജെ.ജയിംസ്

നോവലിലെ കഥാകാലം കേവലം 24 മണിക്കൂർ മാത്രം. ദിവസം 16 തവണ ഭൂമിയെ ചുറ്റുന്നതിനാൽ 16 ഉദയാസ്തമയങ്ങൾക്ക് അവർ പ്രതിദിനം സാക്ഷികളാകുന്നു. അതിനാൽ, 16 ഓർബിറ്റുകളായാണ് നോവലിലെ അധ്യായങ്ങൾ സമാന്ത തിരിച്ചിരിക്കുന്നതും അസാമാന്യ ക്രാഫ്റ്റോടെ കഥ പറയുന്നതും. ഒരേ ദിവസം 16 ഉദയാസ്തമയങ്ങൾ കാണേണ്ടിവരുന്നതിനാൽ സമയബോധംതന്നെ ഛിന്നഭിന്നമായിപ്പോകുന്ന സഞ്ചാരികൾ അവയെ തുന്നിച്ചേർത്തുവച്ച് അനുഭവിക്കുകയാണ്. രാവിലെ തങ്ങൾ സംസാരിച്ച കാര്യം 2 മിനിറ്റ് മുൻപാണോ പറഞ്ഞത് അതോ 5 വർഷം മുൻപാണോ എന്ന സന്ദേഹത്തിലേക്കു പോലും വീഴത്തക്കവിധം അവരുടെ സമയബോധം നഷ്ടപ്പെട്ടുപോകുന്നുമുണ്ട്.

ADVERTISEMENT

നോവലിലെ യാത്രികർ കുടുംബവും ബന്ധങ്ങളും വിട്ട് ബഹിരാകാശത്തിന്റെ അനിശ്ചിതത്വത്തിലേക്കു വന്നത് ഭൂമിയിലെ മറ്റെല്ലാ മനുഷ്യർക്കും മരങ്ങൾക്കും ജീവികൾക്കും വെള്ളത്തിനും കാലാവസ്ഥയ്ക്കും വേണ്ടിയാണ്. സദാ നിർവഹിക്കേണ്ട വ്യക്തമായ ജോലികളിൽ വ്യാപൃതരാണവർ. എലികൾ, ചെടികൾ, സൂക്ഷ്മാണുക്കൾ എന്നിവയെയൊക്കെ കൂടാതെ സ്വന്തം ശരീരത്തെയും അവർ പഠനവസ്തുവാക്കുന്നു. അതിനിടെ, അന്നേദിവസം വിവിധ രാജ്യങ്ങൾ താണ്ടി നാശമുണ്ടാക്കാനെത്തുന്ന ചുഴലിക്കാറ്റിന്റെ ഗതിയും അവർ നിരീക്ഷിക്കുന്നുണ്ട്.

ബുക്കർ സമ്മാനത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത നോവലുകളിൽ ചിലത്. ബുക്കർ പ്രൈസ് നേടിയ സമാന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ പുസ്തകവും കാണാം. (Photo by Aaron Chown / POOL / AFP)

സമാന്തയുടെ നോവലിനെ മിഴിവുള്ളതാക്കുന്നത് ആകാശത്തുനിന്നു ഭൂമിയിലേക്കുള്ള നോട്ടത്തിൽ ദൃശ്യമാകുന്ന വസ്തുതകളാണ്. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു സൂക്ഷ്മ ലെൻസ് കയ്യിൽ പിടിച്ച് സമയം, നിലനിൽപ് തു‌ടങ്ങിയ സാമ്പ്രദായിക വിചാരങ്ങൾക്കുമീതെ ബഹിരാകാശയാത്ര നടത്തുകയാണ് സമാന്തയുടെ പ്രതിഭ.   ആകാശത്തുനിന്നുള്ള കാഴ്ച അതിമനോഹര ഭാഷയിലാണ് അവതരിപ്പിക്കുന്നത്. എല്ലാറ്റിനും മൗനസാക്ഷിയായി നിലകൊള്ളുന്ന ഭൂമിയുടെയും ചരാചരങ്ങളുടെയും ആന്തരികദീപ്തി  നോവലിൽ തെളിഞ്ഞുകാണാം. 

ബുക്കർ സമ്മാനം നേടിയ എഴുത്തുകാരി സമാന്ത ഹാർവി. (Photo by HENRY NICHOLLS / AFP)
ADVERTISEMENT

ഭൂമിയിൽനിന്നു കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നതുപോലെയല്ല മരണവും ചുഴലിക്കാറ്റും ബഹിരാകാശത്തുനിന്നുള്ള കാഴ്ചയിൽ. ഭൂമിയിൽ  സ്വന്തം അമ്മയുടെ മരണം നടക്കുമ്പോഴും ബഹിരാകാശത്തുള്ളവർക്കു ഭൂമിയിലുള്ളവരെപ്പോലെ പ്രതികരിക്കാനാവില്ല. സഹപ്രവർത്തകയുടെ അമ്മ മരിച്ചെന്നു കേട്ടപ്പോൾ തന്റെ പാത്രത്തിൽനിന്നു ഷോൺ എന്ന കഥാപാത്രം അറിയാതെ കയ്യെടുത്തതിനാൽ അതിലെ ന്യൂഡിൽസ് ആകാശത്തേക്കു പറന്നു പോകുന്നതും അമ്മ മരിച്ച വിവരം പറയുന്ന സഹസഞ്ചാരിയെ ആശ്വസിപ്പിക്കാൻ നാലടി ഉയരത്തിൽ നിൽക്കുന്ന അവളുടെ അടുത്തേക്കു നൃത്തച്ചുവടുകളാലെന്നപോലെ എത്തി രണ്ടുകയ്യും പിടിച്ച് സുഹൃത്ത് ആശ്വസിപ്പിക്കുന്നതുമൊക്കെ വ്യത്യസ്തമായ വൈകാരികത സൃഷ്ടിക്കുന്നു. ബഹിരാകാശത്തു പറക്കുന്നവരെ സംബന്ധിച്ചിടത്തോളം അപ്പോൾ അമ്മ, താഴെ കാണുന്ന ഭൂമി തന്നെയായി മാറുന്നു.

ചെറിയ നോവലിന് വലിയ സമ്മാനം

യുകെയിലെ ബാത്തിൽ താമസിക്കുന്ന സമാന്ത  ഹാർവി ‘ഓർബിറ്റൽ’ അടക്കം 5 നോവലുകൾ എഴുതിയിട്ടുണ്ട്. തനിക്കു നേരിട്ട ഉറക്കമില്ലായ്മയുടെ അനുഭവം വിവരിക്കുന്ന ‘ദ് ഷെയ്പ്‌ലെസ് അൺഈസ്’ ആണു മറ്റൊരു പുസ്തകം. 2009ൽ ആണ് ആദ്യനോവൽ പ്രസിദ്ധീകരിച്ചത്. ബാത്ത് സ്പാ സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിങ് വിഭാഗം റീഡർ ആണ്. ബുക്കർ ചുരുക്കപ്പട്ടികയിൽ വന്ന 6 നോവലുകളിൽ യുകെയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതും ഓർബിറ്റൽ ആണ്. ബുക്കർ ചരിത്രത്തിൽ സമ്മാനം നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണിത്. 137 പേജ്. പെനിലോപി ഫിറ്റ്സ്ജറൾഡ് എഴുതിയ ‘ഓഷ്‌ഷോർ’ ആണ് (1979) ബുക്കർ ലഭിച്ച ഏറ്റവും ചെറിയ നോവൽ. 132 പേജ്.

16 വട്ടം ബഹിരാകാശനിലയം ഭൂമിയെ ചുറ്റുന്നതിനിടെ ഇന്ത്യയുൾപ്പെടെ ലോകത്തിലെ സകലരാജ്യങ്ങളും  നോവലിൽ അണിനിരക്കുന്നു. ചരിത്രവും ഭൂമിശാസ്ത്രവും പ്രപഞ്ചവിജ്ഞാനീയവും മാത്രമല്ല, ഭൂമിയുടെ നിലനിൽപു സംബന്ധിച്ച ദർശനങ്ങളും നോവൽ ചർച്ച ചെയ്യുന്നു. ഒന്നായി നിലനിൽക്കുന്ന പ്രപഞ്ചത്തെ പലതായി വിഭജിക്കുന്ന മനുഷ്യനെന്ന സ്വയം പ്രഖ്യാപിത അഹന്തയെ കാര്യകാരണ സഹിതം പ്രതിക്കൂട്ടിൽ നിർത്തുന്നുമുണ്ട്. ഇതിവൃത്തത്തിലെ പുതുമയും രചനയുടെ ക്രാഫ്റ്റുംകൊണ്ട് ഒരു ബിന്ദുവിൽനിന്ന് ഒരു ബ്രഹ്മാണ്ഡം തന്നെ സൃഷ്ടിക്കുകയാണ് സമാന്ത ഹാർവി ഓർബിറ്റലിലൂടെ.

ADVERTISEMENT

(പ്രശസ്ത എഴുത്തുകാരനാണ് ലേഖകൻ)

English Summary:

This insightful review delves into Samantha Harvey's "Orbital," a poignant novel exploring the lives of six astronauts orbiting Earth. Drawing parallels with his own space-themed writing, the author highlights the book's unique portrayal of time distortion, emotional detachment, and the awe-inspiring yet sobering view of Earth from space.