‘മുലയൂട്ടാത്ത അമ്മമാർക്കു മുന്നിൽ അത് പറയരുത്; അശ്ലീലമല്ല, അവകാശമാണ് മുലപ്പാൽ’; 100 മില്ലിക്ക് കൊള്ളവില; കുഞ്ഞിന് എങ്ങനെ നൽകും?
ചൂരൽമല– മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെത്തിയ വനിതകളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ മോശം കമന്റുകൾ ഓർമയുണ്ടാവുമല്ലോ? മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശമാണെന്നും ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂവെന്നും തിരിച്ചറിഞ്ഞ മനുഷ്യർ ദുരന്തമുഖത്തു സഹായവുമായി എത്താൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴായിരുന്നു അതിൽ അശ്ലീലം കണ്ടെത്താൻ ചിലർ ശ്രമിച്ചത്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിനോളം ഹീനമാണ് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കാതിരിക്കുന്നത്. പക്ഷേ, ഈ അവകാശങ്ങളെ കൊള്ളവിലയ്ക്ക് വിറ്റു കാശാക്കുന്നവരും നാട്ടിലുണ്ട്. ചൂരൽമലയിൽ സ്നേഹത്തിന്റെ പേരിലാണ് അമ്മമാർ മുലപ്പാൽ നൽകാൻ എത്തിയതെങ്കിൽ അനധികൃത ഓൺലൈൻ സൈറ്റുകളിൽ 100 മില്ലി മുലപ്പാൽ വിൽക്കുന്നത് കൈ പൊള്ളുന്ന കാശ് വാങ്ങിയാണ്. രാജ്യത്ത് മുലപ്പാൽ വിൽപന കർശനമായി നിരോധിച്ചിട്ടും ‘മുലപ്പാൽ വിൽപനയ്ക്ക്’ എന്ന തരത്തിലുള്ള പരസ്യങ്ങൾക്കു പഞ്ഞമില്ല. മഞ്ഞകലർന്ന വെള്ളനിറത്തോടു കൂടിയ 100 മില്ലിലീറ്റർ പാൽ വിൽപനയ്ക്കെന്നാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യൂണിറ്റ് മാത്രമേ ഓർഡർ ചെയ്യാനാകൂ. 2 ദിവസത്തിനുള്ളിൽ എത്തിച്ചുതരുമെന്നും പരസ്യത്തിൽ പറയുന്നു. ഇങ്ങനെ മുലപ്പാൽ വാങ്ങുന്നത് സുരക്ഷിതമാണോ?

ചൂരൽമല– മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെത്തിയ വനിതകളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ മോശം കമന്റുകൾ ഓർമയുണ്ടാവുമല്ലോ? മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശമാണെന്നും ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂവെന്നും തിരിച്ചറിഞ്ഞ മനുഷ്യർ ദുരന്തമുഖത്തു സഹായവുമായി എത്താൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴായിരുന്നു അതിൽ അശ്ലീലം കണ്ടെത്താൻ ചിലർ ശ്രമിച്ചത്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിനോളം ഹീനമാണ് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കാതിരിക്കുന്നത്.
പക്ഷേ, ഈ അവകാശങ്ങളെ കൊള്ളവിലയ്ക്ക് വിറ്റു കാശാക്കുന്നവരും നാട്ടിലുണ്ട്. ചൂരൽമലയിൽ സ്നേഹത്തിന്റെ പേരിലാണ് അമ്മമാർ മുലപ്പാൽ നൽകാൻ എത്തിയതെങ്കിൽ അനധികൃത ഓൺലൈൻ സൈറ്റുകളിൽ 100 മില്ലി മുലപ്പാൽ വിൽക്കുന്നത് കൈ പൊള്ളുന്ന കാശ് വാങ്ങിയാണ്. രാജ്യത്ത് മുലപ്പാൽ വിൽപന കർശനമായി നിരോധിച്ചിട്ടും ‘മുലപ്പാൽ വിൽപനയ്ക്ക്’ എന്ന തരത്തിലുള്ള പരസ്യങ്ങൾക്കു പഞ്ഞമില്ല. മഞ്ഞകലർന്ന വെള്ളനിറത്തോടു കൂടിയ 100 മില്ലിലീറ്റർ പാൽ വിൽപനയ്ക്കെന്നാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യൂണിറ്റ് മാത്രമേ ഓർഡർ ചെയ്യാനാകൂ. 2 ദിവസത്തിനുള്ളിൽ എത്തിച്ചുതരുമെന്നും പരസ്യത്തിൽ പറയുന്നു. ഇങ്ങനെ മുലപ്പാൽ വാങ്ങുന്നത് സുരക്ഷിതമാണോ? ഇതിനു ബദലായി ആശ്രയിക്കാവുന്ന സൗകര്യങ്ങൾ എന്തൊക്കെയാണ്? മുലപ്പാൽ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാനാവുമോ? വിശദമായി അറിയാം.
∙ അമ്മമാർ മുന്നോട്ടുവരണം
രാജ്യത്ത് മുലപ്പാൽ വിൽക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വ്യക്തമാക്കിയിട്ടു മാസങ്ങൾ കഴിഞ്ഞെങ്കിലും മുലപ്പാൽ വിൽപനയുമായി ബന്ധപ്പെട്ട ചില പരസ്യങ്ങൾ ഇപ്പോഴും കറങ്ങി നടപ്പുണ്ട്. ചില സ്ഥാപനങ്ങൾ മുലപ്പാലും അതുപയോഗിച്ചുള്ള ഉൽപന്നങ്ങളും വിൽക്കുന്നതായി പരാതിയുയർന്നതോടെയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. അനുമതിയില്ലാതെ മുലപ്പാൽ വിൽപന നടത്തിയാൽ 2006ലെ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചു നടപടിയുണ്ടാകും.
രാജ്യത്തു മുലപ്പാൽ വിൽപന പൂർണമായും നിരോധിച്ചിട്ടുണ്ട്. മുലയൂട്ടാൻ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്കും അതുപോലെ ദുരന്ത മേഖലകളിൽ അമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കും മുലപ്പാൽ ലഭിക്കണമെങ്കിൽ പാലൂട്ടുന്ന മറ്റ് അമ്മമാർ മുന്നോട്ടുവരികയേ നിവൃത്തിയുള്ളൂ. അങ്ങനെയുള്ള അമ്മമാരെ തിരഞ്ഞുനടക്കുക ബുദ്ധിമുട്ടാണെന്നു തിരിച്ചറിഞ്ഞാണ് കേരളത്തിൽ മുലപ്പാൽ ബാങ്കുകൾ ആരംഭിച്ചത്. പക്ഷേ, ചൂരൽമല–മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ അവിടെയുള്ള അമ്മമാർ പാലൂട്ടാൻ മുന്നോട്ടുവന്നതിനാൽ മുലപ്പാൽ ബാങ്കുകൾ വഴി മുലപ്പാൽ അവിടേക്കു കൊണ്ടുപോകേണ്ടി വന്നില്ല.
∙ വിൽക്കേണ്ട, ദാനം ചെയ്യാം
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ആരംഭിച്ചത് എറണാകുളം ജനറൽ ആശുപത്രിയിലാണ്; 2021 ഫെബ്രുവരി 5ന്. കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിലും നിലവിൽ മുലപ്പാൽ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. സമഗ്ര മുലയൂട്ടൽ പരിപാലന കേന്ദ്രം എന്നപേരിൽ അറിയപ്പെടുന്ന ഈ ബാങ്കുകളിൽ മുലപ്പാൽ ശേഖരിക്കാനും സംഭരിക്കാനും ആവശ്യത്തിനു വിതരണം ചെയ്യാനുമുള്ള സംവിധാനമുണ്ട്. തിരുവനന്തപുരം എസ്എടിയിലും കോട്ടയം മെഡിക്കൽ കോളജിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
രാജ്യത്തു മുലപ്പാൽ വിൽക്കാനാകില്ലെങ്കിലും മുലപ്പാൽ ദാനം ചെയ്യാം. സംസ്ഥാനത്തെ മുലപ്പാൽ ബാങ്കുകൾ വഴി 2024 ഓഗസ്റ്റ് 6 വരെ 4197 അമ്മമാരാണ് പാൽ ദാനം ചെയ്തത്. 3164 കുഞ്ഞുങ്ങൾ ഇതുവഴി മുലപ്പാൽമധുരം നുകർന്നു. 2021 മുതൽ ഇതുവരെ 21,13,433 മില്ലിലീറ്റർ പാലാണു വിവിധ കേന്ദ്രങ്ങൾ വഴി ശേഖരിച്ചത്.
സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ, മെഡിക്കൽ കോളജ് ആശുപത്രികളിലും മുലപ്പാൽ ബാങ്കുകൾ ആരംഭിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ചെറിയ തോതിൽ മുലപ്പാൽ ബാങ്ക് ആരംഭിക്കാനാണ് ആലോചിക്കുന്നത്. പാൽ ശേഖരിച്ച്, സംഭരിച്ച്, വിതരണം ചെയ്യാനും ബാക്കിയുള്ള പാൽ ലാക്റ്റേഷൻ സെന്ററുകളിലേക്ക് അയയ്ക്കാനും ഇവിടെ സൗകര്യമൊരുക്കും. ഇത്, നവജാത ശിശുക്കൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ സഹായകമാകും.
∙ മുലപ്പാൽ ബാങ്ക് ആർക്കെല്ലാം?
കുഞ്ഞ് ജനിച്ച് ആറു മാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂ. മറ്റു ഭക്ഷണങ്ങളോ കുറുക്കുകളോ മൃഗങ്ങളുടെ പാലോ ഒന്നുംതന്നെ ഇക്കാലയളവിൽ നൽകുന്നതു നല്ലതല്ല. ഇവിടെയാണു മുലപ്പാൽ ബാങ്കുകളുടെ പ്രസക്തി. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങൾ, മുലപ്പാൽ വലിച്ചുകുടിക്കാനാകാത്ത കുഞ്ഞുങ്ങൾ, രോഗങ്ങളോ മറ്റു കാരണങ്ങളാലോ മുലയൂട്ടാൻ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾ, മുലപ്പാൽ കുറഞ്ഞ അമ്മമാരുടെ കുഞ്ഞുങ്ങൾ, ചികിത്സയിലുള്ള കുഞ്ഞുങ്ങൾ, തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ, അമ്മമാരില്ലാത്ത കുഞ്ഞുങ്ങൾ തുടങ്ങിയവർക്കെല്ലാം മുലപ്പാൽ ബാങ്ക് ഉപകാരപ്പെടും.
ആശുപത്രിയിൽ തന്നെ പ്രസവം നടന്ന ആരോഗ്യമുള്ള അമ്മമാരിൽ നിന്നാണു പാൽ ശേഖരിക്കുക. അമ്മമാരുടെ ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ തന്നെ ഉണ്ടാകുമെന്നതിനാൽ പ്രത്യേക പരിശോധന ആവശ്യമില്ല. കുഞ്ഞിനു വാക്സിനേഷനും മറ്റുമായി അമ്മമാർ വീണ്ടും ആശുപത്രിയിലെത്തുമ്പോഴും താൽപര്യമുള്ള അമ്മമാരിൽ നിന്നും പാൽ ശേഖരിക്കും. പൂർണ ആരോഗ്യമുള്ള ഏതൊരു അമ്മയ്ക്കും മുലപ്പാൽ ദാനം ചെയ്യാം. സ്വന്തം കുഞ്ഞുങ്ങൾക്കു വേണ്ടിയും അല്ലാത്ത കുഞ്ഞുങ്ങൾക്കു വേണ്ടിയും ഈ പാൽ ഉപയോഗിക്കാനാകും.
∙ രാജ്യത്ത് 64 ശതമാനം മാത്രം
കുഞ്ഞ് ജനിച്ച് ആദ്യ മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കുന്ന പാലാണ് കൊളസ്ട്രം. 10 മുതൽ 40 മില്ലീലീറ്റർ വരെയേ ഇതുണ്ടാകൂ. കുഞ്ഞിനു ലഭിക്കുന്ന ആദ്യ രോഗപ്രതിരോധ മരുന്ന് എന്ന പേരിലാണ് കൊളസ്ട്രം അറിയപ്പെടുന്നത്. പ്രസവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടണമെന്നാണ് വിദഗ്ധാഭിപ്രായം. ആറു മാസം വരെ മുലപ്പാൽ മാത്രമേ കുഞ്ഞിനു നൽകാനും പാടുള്ളൂ. എന്നാൽ, ആറു മാസം വരെ മുലപ്പാൽ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങൾ രാജ്യത്ത് 64 ശതമാനം മാത്രമേയുള്ളൂവെന്നാണു ദേശീയ കുടുംബാരോഗ്യ സർവേ പുറത്തുവിട്ട കണക്ക്. അതേസമയം, കേരളത്തിൽ ഇത് 55 ശതമാനം മാത്രമാണ്. ജനിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങളാകട്ടെ വെറും 41 ശതമാനവും. ആരോഗ്യ മേഖലയിൽ എന്നും ഉയർന്നു നിൽക്കുന്ന കേരളത്തിന്റെ സ്ഥിതിയാണിത്.
മുലയൂട്ടുന്ന അമ്മമാരെ പിന്തുണയ്ക്കുക, അവരുടെ പ്രശ്നങ്ങൾ കേൾക്കുക, പരിഹരിക്കുക എന്നിവയായിരുന്നു ഇത്തവണത്തെ മുലയൂട്ടൽ വാരാചരണത്തിന്റെ ലക്ഷ്യം. ‘എന്റെ കാലത്ത് ഞാൻ പശുവിൻ പാൽ കൊടുത്താണ് വളർത്തിയത്’, ‘അത്രയും നേരം പണിയൊന്നും എടുക്കാതെ ഇരിക്കാനാണ് അവൾ ഇപ്പോഴും വേറെ ഭക്ഷണമൊന്നും കൊടുക്കാത്തത്’ തുടങ്ങിയ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും ഏറെ കേൾക്കാം. പക്ഷേ ഒന്നിനും ചെവി കൊടുക്കരുത്. മുലപ്പാൽ നവജാത ശിശുവിന്റെ അവകാശമാണെന്ന ബോധ്യം എല്ലാവർക്കും വേണം. അതുപോലെ മുലപ്പാൽ എത്ര വയസ്സുവരെ കൊടുക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം അമ്മമാർക്കുമുണ്ട്. രണ്ടു വയസ്സു വരെ മറ്റു മൃഗങ്ങളുടെ പാൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
∙ ഫോർമുല മിൽക്ക് ഉപയോഗിക്കാമോ?
മുലപ്പാൽ തീരെയില്ലാത്ത കുഞ്ഞുങ്ങളുടെ അമ്മമാർക്ക്, അത്ര നിവൃത്തിയില്ലെങ്കിൽ മാത്രമേ ഫോർമുല മിൽക്ക് ഉപയോഗിക്കാൻ അനുവാദം കൊടുക്കൂ. പ്രസവം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ പാൽ കുറവാണെന്നു കരുതി പെട്ടെന്നു തന്നെ ഫോർമുലയിലേക്കു മാറേണ്ടതില്ല. അതേസമയം, പാൽ കുറവുള്ള സാഹചര്യം ഡോക്ടർമാരെ അറിയിക്കുകയും വേണം. കുഞ്ഞ് കരയുന്നത് എപ്പോഴും പാലിനു വേണ്ടിയാകില്ല. എന്നുകരുതി സമയം നോക്കി പാൽ കൊടുക്കേണ്ടതില്ല. കുട്ടിക്കു വിശക്കുന്നുവെന്നു തോന്നിയാൽ പാൽ നൽകാം. എന്നാൽ, ഫോർമുല മിൽക്ക് നിഷ്കർശിക്കുന്ന അളവിനപ്പുറം നൽകുകയും ചെയ്യരുത്.
∙ മുലപ്പാൽ സൂക്ഷിക്കുന്നത് ഇങ്ങനെ
ജോലിക്കു പോകുന്ന മുലയൂട്ടുന്ന അമ്മമാർക്ക് ബ്രെസ്റ്റ് പമ്പുകൾ ഉപയോഗിച്ചോ പിഴിഞ്ഞെടുത്തോ മുലപ്പാൽ സൂക്ഷിക്കാം. റഫ്രിജറേറ്ററിൽ സൂക്ഷിച്ചുവയ്ക്കുന്ന പാൽ സാധാരണ താപനിലയിലേക്കു മാറ്റി ഉപയോഗിക്കാവുന്നതാണ്. 24 മണിക്കൂർ വരെ റഫ്രിജറേറ്ററിൽ പാൽ സൂക്ഷിക്കാം. മുലപ്പാൽ ബാങ്കുകളിൽ ഹോട്ട് എയർ അവ്ൻ ഉപയോഗിച്ചു മുലപ്പാൽ ശേഖരിക്കാനുള്ള കുപ്പി അണുവിമുക്തമാക്കും. പ്രത്യേക വായു ക്രമീകരണമുള്ള മുറിയിലാണു ബാങ്ക് സജ്ജമാക്കുന്നത്. ശേഖരിക്കുന്ന പാൽ ആദ്യം റഫ്രിജറേറ്ററിൽ തണുപ്പിച്ചു സൂക്ഷിക്കും.
ലാബ് ഫലം വന്ന ശേഷം പൂർണ സുരക്ഷിതമായ, പാസ്ചറൈസ് ചെയ്ത പാൽ ഡീപ് ഫ്രീസറിൽ മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ചു സൂക്ഷിക്കും. ആറു മാസം വരെ ഈ പാൽ സുരക്ഷിതമായി സൂക്ഷിക്കാനാകും. പാസ്ചറൈസേഷന് ഇടയിൽ ശേഖരിച്ച പാൽ സാംപിളുകളിൽ ബാക്ടീരിയയുണ്ടോയെന്നു പരിശോധിക്കും. പാലിലെ കാലറി, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയും വിലയിരുത്തും. കേടായ പാൽ നശിപ്പിക്കും.
∙ മുലയൂട്ടാം സുരക്ഷിതമായി
കുട്ടി വായിലേക്കു കൈ കൊണ്ടുപോകുക, വാ തുറന്നുകൊണ്ട് അമ്മയുടെ നെഞ്ചിലേക്ക് ആയുക, കൈവിരലുകൾ നുണയുക തുടങ്ങിയവയെല്ലാം കുഞ്ഞിനു വിശക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്. പ്രൊലാക്റ്റിൻ, ഓക്സിടോസിൻ ഹോർമോണുകളിൽ പ്രൊലാക്റ്റിൻ കൂടുതലും ഉൽപാദിപ്പിക്കുന്നത് രാത്രിയിലാണ്. അതുകൊണ്ട് രാത്രികാലത്തും മുലയൂട്ടണം. മുന്നോട്ട് ആഞ്ഞിരുന്ന് വളരെ കഷ്ടപ്പെട്ട് മുലയൂട്ടേണ്ടതില്ല. ചാരിയിരുന്ന്, അമ്മയുടെ സുഖപ്രദമായ ഇടം കണ്ടെത്തി മുലയൂട്ടിയാൽ മതിയാകും. കുഞ്ഞിന്റെ തലയും ശരീരവും ഒരേ രേഖയിൽ വരുന്ന തരത്തിൽ വേണം കുഞ്ഞിനെ പിടിക്കാൻ.
അമ്മയുടെ ശരീരത്തോടു കുഞ്ഞിനെ ചേർത്തുകിടത്തണം. കുഞ്ഞിന്റെ വയർ അമ്മയുടെ ദേഹത്തേക്കു ചരിച്ചുപിടിക്കുന്നതും നല്ലതാണ്. നിപ്പിളിന്റെ ചുറ്റുമുള്ള ഏരിയോള എന്നു പറയുന്ന ഭാഗവും ചേർത്തു കുഞ്ഞിനെ മുലയൂട്ടണം. ഇത് അമ്മയ്ക്കുണ്ടാകുന്ന വേദനയും മുറിവുകളും കുറയ്ക്കും. അണുബാധയും കുറയ്ക്കും. ഓരോ സ്തനത്തിൽ നിന്നും 15 മിനിറ്റ് വീതം മുലയൂട്ടണം. ആദ്യം ലഭിക്കുന്ന പാൽ കുഞ്ഞിന്റെ ദാഹം തീർക്കാനുള്ള ഫോർ മിൽക്കാണ്. പിന്നീട് വരുന്നതാണ് കുഞ്ഞിന്റെ വിശപ്പു മാറ്റുക. രണ്ടു പാലും കുഞ്ഞിനു ലഭിക്കണം.
∙ വേണം പിന്തുണയും സഹായവും
പ്രസവം, മുലയൂട്ടൽ, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഏറ്റവും കൂടുതൽ ബാധിക്കുക നവജാത ശിശുക്കളുടെ അമ്മമാരെയാണ്. അതിനിടയിൽ വീട്ടുജോലികളും ഓഫിസ് ജോലികളും കൂടി ചെയ്യേണ്ടി വരുന്ന അമ്മമാരുടെ കാര്യം പറയുകയേ വേണ്ട. അമിതജോലിഭാരവും ചിന്തകളും കുറ്റപ്പെടുത്തലുകളും ഉപദേശങ്ങളും അമ്മാരുടെ മാനസികാരോഗ്യത്തെ തകർക്കും. വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും വരെ ഇതു നയിക്കും. അതുകൊണ്ടുതന്നെ, നവജാതശിശുക്കളെപ്പോലെ അവരുടെ അമ്മമാരെയും പരിഗണിക്കണം. പിന്തുണ നൽകണം.
കുഞ്ഞിനെ കാണാൻ എത്തുന്ന ‘അനാവശ്യ’ ബന്ധുക്കളോടും സുഹൃത്തുക്കളോടും നോ പറയാൻ പഠിക്കണം. ‘കുട്ടി കറുത്തല്ലോ’, ‘കുട്ടി മെലിഞ്ഞല്ലോ’, ‘കുട്ടിക്ക് പാൽ കിട്ടുന്നില്ലേ’, ‘കുറുക്ക് കൊടുത്താൽ തൂക്കം വയ്ക്കും’, ‘പശുവിൻ പാൽ, തേൻ, വയമ്പ്, കയ്പുനീര് തുടങ്ങിയവയെല്ലാം നല്ലതാണ്’ തുടങ്ങിയ ഉപദേശങ്ങളെ വീടിനു പുറത്തേക്കെറിയാൻ മാതാപിതാക്കൾ മടിക്കരുത്. കുട്ടി വലിച്ചുകുടിക്കുമ്പോൾ മാത്രമല്ല, നല്ല, സമാധാനമുള്ള അന്തരീക്ഷത്തിൽ നല്ല ഭക്ഷണവും വിശ്രമവും അമ്മമാർക്കു കിട്ടിയാലേ മുലപ്പാൽ ലഭ്യത കൂടുകയുള്ളൂ.
‘‘മുലയൂട്ടാൻ സാധിക്കാത്ത അമ്മമാരെ കുറ്റബോധം ഭീകരമായി ബാധിക്കും. താൻ നല്ല അമ്മയല്ല എന്ന തോന്നൽ പോലും ഇവരിലുണ്ടാകും. മുലപ്പാൽ കുഞ്ഞിന് നല്ലതാണെന്നും രോഗപ്രതിരോധശേഷി ഉൾപ്പെടെയുള്ളവ നൽകുമെന്നും മനസ്സിലാക്കുമ്പോൾ സ്വന്തം കുഞ്ഞിന് ഇതെല്ലാം നിഷേധിക്കപ്പെടുകയാണല്ലോ എന്ന തോന്നൽ ഇവരെ വിഷാദത്തിലേക്ക് വരെ തള്ളിയിടാം. നവജാത ശിശുക്കൾക്കെന്ന പോലെ നവജാത ശിശുക്കളുടെ അമ്മമാർക്കും പിന്തുണയും സഹായവും ഉറപ്പാക്കണം. മുലയൂട്ടുന്നതുകൊണ്ടു മാത്രം കുട്ടി അമ്മയോട് അടുക്കുമെന്നോ മുലയൂട്ടാത്ത അമ്മമാർ പരാജിതരാണെന്നോ ഉള്ള ചിന്ത പെൺകുട്ടികളിൽ അടിച്ചേൽപിക്കുന്ന ഏതുതരം സംഭാഷണങ്ങളും ഒഴിവാക്കേണ്ടതാണ്. ഭർത്താവിന്റെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പിന്തുണ പുതിയ അമ്മമാർക്കു ലഭിക്കണം.’’ സൈക്കോളജിസ്റ്റായ ശ്രുതി കിഷോർ പറയുന്നു.