സൗദിയിൽ അടുത്ത ലോകാദ്ഭുതം; ഇറക്കുക 1.5 ലക്ഷം കോടി; ഈ തൊഴിലുകള്ക്ക് ആളെ വേണം; ‘നിയോ’മിൽ പണം വാരാം
ചെങ്കടലിലെ ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറന്നതോടെ സൗദിയുടെ ‘നിയോം’ ആഗോള ആഡംബര നഗരപദ്ധതി വീണ്ടും ലോകശ്രദ്ധയിലേക്ക് എത്തുകയാണ്. സൗദി അറേബ്യയിലെ തബൂക്കിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ 26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുകിടക്കുന്ന നാളെയുടെ മഹാനഗരമാണ് നിയോം. സൗദിയിൽ ഒരുങ്ങുന്ന അത്യാധുനിക മെഗാ സിറ്റിയാണ് ഈ സ്വപ്നപദ്ധതി. മനുഷ്യരേക്കാൾ റോബട്ടുകൾക്കു പ്രാധാന്യമുള്ള നഗരമായാണ് നിയോമിനെ ലോകം വിശേഷിപ്പിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030ന് കീഴിൽ വരുന്ന പ്രധാന പദ്ധതിയാണിത്. 2017ൽ ആണ് നിയോം പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളും നിയോം പദ്ധതിയുടെ പിറകിലുണ്ട്. നിയോം ഒരു ‘കോഗ്‌നിറ്റീവ് സിറ്റി’ ആയിരിക്കുമെന്നാണ് സൗദി വ്യക്തമാക്കുന്നത്. 50,000 കോടി രൂപയാണ് നിയോമിനായി സൗദി ചെലവഴിക്കുക. അദ്ഭുതത്തിന്റെയും ശാസ്ത്ര കൗതുകത്തിന്റെയും അവസാന വാക്കാകും നിയോം മഹാനഗരം. ലോകത്തിലെ എല്ലാ ആഡംബരനഗങ്ങളുടെയും സവിശേഷതകൾ ഉൾകൊള്ളുന്ന അഞ്ച് പ്രദേശങ്ങളാണ് നിയോമിൽ ഉൾപ്പെടുക. എന്തെല്ലാമാണ് ഈ അഞ്ചു മേഖലകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അദ്ഭുതങ്ങൾ? എന്തൊക്കെയായിരിക്കും നിയോം സിറ്റിയുടെ പ്രത്യേകതകൾ? അവിടെ നമ്മെ കാത്ത് തൊഴിലവസരങ്ങളുമുണ്ടോ?

ചെങ്കടലിലെ ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറന്നതോടെ സൗദിയുടെ ‘നിയോം’ ആഗോള ആഡംബര നഗരപദ്ധതി വീണ്ടും ലോകശ്രദ്ധയിലേക്ക് എത്തുകയാണ്. സൗദി അറേബ്യയിലെ തബൂക്കിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ 26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുകിടക്കുന്ന നാളെയുടെ മഹാനഗരമാണ് നിയോം. സൗദിയിൽ ഒരുങ്ങുന്ന അത്യാധുനിക മെഗാ സിറ്റിയാണ് ഈ സ്വപ്നപദ്ധതി. മനുഷ്യരേക്കാൾ റോബട്ടുകൾക്കു പ്രാധാന്യമുള്ള നഗരമായാണ് നിയോമിനെ ലോകം വിശേഷിപ്പിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030ന് കീഴിൽ വരുന്ന പ്രധാന പദ്ധതിയാണിത്. 2017ൽ ആണ് നിയോം പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളും നിയോം പദ്ധതിയുടെ പിറകിലുണ്ട്. നിയോം ഒരു ‘കോഗ്‌നിറ്റീവ് സിറ്റി’ ആയിരിക്കുമെന്നാണ് സൗദി വ്യക്തമാക്കുന്നത്. 50,000 കോടി രൂപയാണ് നിയോമിനായി സൗദി ചെലവഴിക്കുക. അദ്ഭുതത്തിന്റെയും ശാസ്ത്ര കൗതുകത്തിന്റെയും അവസാന വാക്കാകും നിയോം മഹാനഗരം. ലോകത്തിലെ എല്ലാ ആഡംബരനഗങ്ങളുടെയും സവിശേഷതകൾ ഉൾകൊള്ളുന്ന അഞ്ച് പ്രദേശങ്ങളാണ് നിയോമിൽ ഉൾപ്പെടുക. എന്തെല്ലാമാണ് ഈ അഞ്ചു മേഖലകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അദ്ഭുതങ്ങൾ? എന്തൊക്കെയായിരിക്കും നിയോം സിറ്റിയുടെ പ്രത്യേകതകൾ? അവിടെ നമ്മെ കാത്ത് തൊഴിലവസരങ്ങളുമുണ്ടോ?
∙ സിന്ദാല ദ്വീപിലേക്ക് സ്വാഗതം
‘പുതിയത്’ എന്നർഥം വരുന്ന ‘നിയോ’ എന്ന ഗ്രീക്ക് പദത്തിന്റെയും ‘ഭാവി’ എന്നർഥമുള്ള ‘മുസ്തഖ്ബൽ’ എന്ന അറബി പദത്തിന്റെയും സംയോജനമാണ് നിയോം. 50,000 കോടി ഡോളറിന്റെ പദ്ധതിയായി ആദ്യം കണക്കാക്കപ്പെട്ടിരുന്നെങ്കിലും ചെലവ് 1.5 ലക്ഷം കോടി ഡോളറായി ഉയർന്നുവെന്ന് 2024 ഏപ്രിലിലെ ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. പദ്ധതി പൂർത്തിയാകുന്നത് 2045 വരെ നീളാമെന്നാണ് റിപ്പോർട്ട്. നിയോമിന്റെ ഭാഗമായി, ലോകാദ്ഭുതങ്ങളിലൊന്നായിത്തന്നെ മാറിയേക്കാവുന്ന വികസന പ്രവർത്തനങ്ങൾ ആണ് സൗദിയിൽ ഒരുങ്ങുന്നത്. ചെങ്കടൽ ഹൈടെക് വികസന പ്രവർത്തനങ്ങളിലൂടെ രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകർ, സഞ്ചാരികൾ എന്നിവരെ ആകർഷിക്കുകയാണ് ലക്ഷ്യം. നിയോ സിറ്റിയുടെ ഇൻഫ്രാസ്ട്രക്ചറിന്റെ 20 ശതമാനവും പൂർത്തിയായി. ഘട്ടം ഘട്ടമായി തുറക്കുന്ന പദ്ധതി 2030 ഓടെ പൂർണമായി നടപ്പിലാക്കുമെന്നാണ് സൗദി ഭരണകൂടം പറയുന്നത്.
നിയോം വികസനത്തിലെ നാഴികക്കല്ലായ സിന്ദാല ദ്വീപാണ് ആദ്യമായി സൗദി സഞ്ചാരികൾക്കായി തുറന്നത്. സങ്കൽപത്തിൽ നിന്ന് യാഥാർഥ്യത്തിലേക്ക് സിന്ദാലയെ രൂപാന്തരപ്പെടുത്തുന്നതിന് 30,000 തൊഴിലാളികളാണ് രണ്ടു വർഷം പ്രവർത്തിച്ചത്. നിയാം തീരപ്രദേശത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെങ്കടലിലെ തിളങ്ങുന്ന നീല ജലാശയത്തിൽ സ്ഥിതി ചെയ്യുന്ന സിന്ദാല 840,000 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്നു. സാങ്കേതികവിദ്യയും വാസ്‌തുവിദ്യാ മികവും സമ്മേളിക്കുന്ന നൂതന രൂപകൽപനയും പ്രകൃതിസൗന്ദര്യവും സിന്ദാലയിൽ സമന്വയിക്കുന്നു.
മറീനകളുടെയും ഉല്ലാസ നൗകകളുടെയും രൂപകൽപനയിൽ ലോകത്തെ മുൻനിര സ്ഥാപനമായ ലൂക്കാ ഡിനിയാണ് സിന്ദാല വികസന പദ്ധതി രൂപകൽപന ചെയ്തത്. 2028 ആകുമ്പോഴേക്കും പ്രതിദിനം 2400 അതിഥികളെ സ്വാഗതം ചെയ്യുന്ന തരത്തിലാണ് സിന്ദാല സജ്ജീകരിച്ചിരിക്കുന്നത്. 86 ബർത്ത് മറീന, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറി, 333 ആഡംബര അപാർട്മെന്റ്, ബീച്ച് ക്ലബ്, യോട്ട് ക്ലബ്, അത്യാധുനിക ഗോൾഫ് കോഴ്സ് എന്നിവ ഒരുക്കുന്ന മൂന്നു രാജ്യാന്തര ഹോസ്പിറ്റാലിറ്റി സ്‌ഥാപനങ്ങൾ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സിന്ദാല ലഭ്യമാക്കുന്നു.
ദ്വീപ് സന്ദർശിക്കാനുള്ള ബുക്കിങ് വിവരങ്ങൾ നിയോമിന്റെ ടൂറിസം മേഖലാ ചാനലുകൾ വഴി ഉടൻ ലഭ്യമാകും. ചെങ്കടലിലേക്കുള്ള പ്രധാന കവാടമായി മാറുന്ന സിന്ദാല ദ്വീപിലേക്ക് യൂറോപ്പ്, സൗദി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉല്ലാസ നൗകകൾക്കും കപ്പലുകൾക്കും എളുപ്പത്തിലെത്താം. വർഷം മുഴുവൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ സാംസ്കാരിക, കലാ കായിക പരിപാടികളും കാഴ്ചകളും ഒരുക്കും.
∙ ‘ദ് ലൈൻ’ എന്ന ഇക്കോ സ്മാർട്ട് നഗരം
മരുഭൂമിക്ക് കുറുകെ 34 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന 170 കിലോമീറ്റർ നീളമുള്ള മിറേർഡ് സിറ്റി ലൈനായാണ് ‘ദ് ലൈൻ’ നിർമിക്കുന്നത്. 500 മീറ്റർ ഉയരവും 200 മീറ്റർ വീതിയുമുള്ള ലംബമായി പാളികളുള്ള കെട്ടിടങ്ങളാണ് ഇവിടെ നിർമിക്കുക. 1640 അടി ഉയരമുള്ള രണ്ട് ഭീമാകാരമായ അംബരചുംബികൾക്കിടയിൽ പൂർണമായും നടക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന നഗരം പുനരുപയോഗ ഊർജം ഉപയോഗിച്ചായിരിക്കും 95 ശതമാനവും പ്രവർത്തിക്കുക. പേരു സൂചിപ്പിക്കുന്നതു പോലെ നേർരേഖയിലുള്ള കെട്ടിടഘടനയാണ്. 3 തട്ടുകളായാണ് നഗരം വിഭാവനം ചെയ്യുന്നത്. പാർപ്പിടം, ഓഫിസുകൾ, സ്കൂളുകൾ, വിനോദ കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ ഓരോ തട്ടുകളിൽ ഉൾപ്പെടും.
എല്ലാ തട്ടുകളിലും കൃഷിയുണ്ടാകും. ലൈനിൽ നിന്ന് ലോകത്തെ ഏതു വൻനഗരത്തിലേക്കും പരമാവധി 6 മണിക്കൂറിൽ വിമാനമാർഗം എത്താം. ഭാവിയിൽ ലോകത്തിന്റെ വാണിജ്യ തലസ്ഥാനമായി ലൈൻ മാറാൻ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ. നഗരത്തിൽ വാഹനങ്ങളും ദേശീയപാതകളുമുണ്ടാകില്ല. പൂർണമായി കാർബൺ രഹിതം. ലൈനിന്റെ ഒരറ്റത്തു നിന്നു മറ്റേയറ്റത്തേക്ക് 20 മിനിറ്റിൽ സഞ്ചരിക്കാൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ട്രെയിനുണ്ടാകും. ഓഫിസ് സമുച്ചയങ്ങൾ ഉണ്ടാകുമെങ്കിലും ഫാക്ടറികളുണ്ടാകില്ല. വിഷപ്പുകയോ കാർബൺ മാലിന്യമോ ഇല്ലാത്ത, ലോകത്തെ ആദ്യത്തെ ഇക്കോ സിറ്റി എന്നാണ് ലൈനിനെ സൗദി പ്രഖ്യാപിച്ചിരിക്കുന്നത്.
∙ വിനോദത്തിന്റെ കവാടമാകാൻ ട്രോജെന
2029ൽ ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ട്രോജെന. വർഷം മുഴുവനും മിതമായ കാലാവസ്ഥയാണിവിടെ. സൗദിയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളുള്ള ഈ പ്രദേശത്ത് സ്കൈ റിസോർട്ടുകൾ സ്ഥാപിക്കും. അഖബ ഉൾക്കടലിന്റെ തീരത്ത് പ്രകൃതിരമണീയമായ പർവതനിരകൾക്കു മുകളിൽ 450 മീറ്റർ ഉയരത്തിലാണ് റിസോർട്ടുകൾ നിർമിക്കുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള എല്ലാ തരത്തിലുള്ള ആംഡംബര സൗകര്യങ്ങളും ഇവിടെയുണ്ടാകും. ഫ്ലോട്ടിങ് ഡോക്കിൽനിന്ന് ആരംഭിച്ച് അദ്ഭുതപ്പെടുത്തുന്ന യാത്രയിലൂടെ റിസോർട്ടുകളിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. ഭൂഗർഭജല കനാലിലൂടെയുള്ള ബോട്ട് യാത്രയാണ് പ്രധാന ആകർഷണം.
മരുഭൂ കാലാവസ്ഥയ്ക്ക് പേരുകേട്ട ഗൾഫ് മേഖലയിൽ ഇത്തരമൊരു പദ്ധതി ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമാകും. മൗണ്ടൻ ബൈക്കിങ്, സ്‌കൈ സ്ലോപ്പ്, വാട്ടർ സ്‌പോർട്‌സ് എന്നിവയുൾപ്പെടെയുള്ള കായിക ടൂറിസവും പദ്ധതിയിൽ ഉൾപ്പെടുന്നു. വർഷം മുഴുവൻ കലാ കായിക, സാംസ്‌കാരിക ഉത്സവങ്ങളും വിനോദ പരിപാടികളും ട്രോജെനയെ സമ്പന്നമാക്കും.
2030ൽ 7 ലക്ഷം സന്ദർശകരെയും 7000 സ്ഥിരതാമസക്കാരെയുമാണ് ട്രോജെനയിൽ പ്രതീക്ഷിക്കുന്നത്. 2200ൽ അധികം വീടുകൾ, 3600നു മുകളിൽ സ്റ്റാർ ഹോട്ടൽ മുറികൾ, 3000ത്തിലേറെ പേർക്ക് ഇരിക്കാവുന്ന മലയോര ഓഡിറ്റോറിയം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഗേറ്റ്‌വേ, ഡിസ്‌കവർ, വാലി, എക്‌സ്‌പ്ലോർ, റിലാക്‌സ്, ഫൺ എന്നിങ്ങനെ ആറ് ജില്ലകൾ ഉൾപ്പെടുന്ന തരത്തിലാണ് ട്രോജെനയുടെ രൂപകൽപന.
∙ ഓക്സഗണും മാഗ്‌നയും
നിയോം പദ്ധതിയിലെ വ്യാവസായിക നഗരമാണ് ഓക്‌സഗൺ. ഇവിടെ വ്യാവസായിക തുറമുഖവും പാർപ്പിട അപാർട്മെന്റുകളും ഉണ്ടാകും. ഓക്സഗണും ദ് ലൈനിനെപ്പോലെ പൂർണമായും പുനരുപയോഗ ഊർജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. സൗദിയുടെ വടക്കുപടിഞ്ഞാറൻ നിയോം മേഖലയിൽ രൂപകൽപന ചെയ്ത വ്യാവസായിക നഗരമാണ് ഓക്സഗൺ. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന് കീഴിൽ 2030ഓടെ 50 ശതമാനം വൈദ്യുതിയും പുനരുപയോഗിക്കാവുന്നവയിൽനിന്ന് ഉൽപാദിപ്പിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്ക് ഓക്സഗൺ മാറുമെന്നാണു കരുതുന്നത്. ഇവിടെ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമിക്കാനൊരുങ്ങുകയാണ് നിയോം ഗ്രീൻ ഹൈഡ്രജൻ കമ്പനി.
ആഡംബര ജീവിതശൈലി ലക്ഷ്യമിട്ടാണ് മാഗ്‌ന രൂപകൽപന ചെയ്തിരിക്കുന്നത്. അക്കാബ ഉൾക്കടലിന്റെ തീരത്ത് 120 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന 12 പ്രീമിയർ ഡെസ്റ്റിനേഷനുകൾ ഉണ്ടാകും. 15 ആഡംബര ഹോട്ടലുകൾ, 1600 ആഡംബര മുറികൾ എന്നിവ സജ്ജീകരിക്കും. 2500 പേർക്കു താമസിക്കാവുന്ന വിധത്തിലാണു നിർമാണം. പ്രകൃതിയുടെ തനതായ സൗന്ദര്യവും പുത്തൻ സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന രീതിയിലാണ് മാഗ്‌ന വിഭാവനം ചെയ്തിരിക്കുന്നത്.
∙ വൻ തൊഴിലവസരങ്ങൾ
നിയോം പദ്ധതിയുടെ ഭാഗമായി വൻ തൊഴിലവസരങ്ങളാണ് സൗദി വാഗ്ദാനം ചെയ്യുന്നത്. സിന്ദാല തുറന്നതോടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, സേവന മേഖലകളിലായി 3500 പേർക്ക് ജോലി സാധ്യതയുണ്ട്. വ്യവസായ നഗരമായ ഓക്സഗണിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പദ്ധതിയുടെ നിർമാണത്തിനും പ്രവർത്തന ഘട്ടങ്ങൾക്കുമായി വൻ റിക്രൂട്‌മെന്റ് ഡ്രൈവ് ആരംഭിക്കാനിരിക്കുകയാണ്. കോർപറേറ്റ്, ഇഎച്ച്എസ്എസ്, റിസ്ക്, ഓപ്പറേഷൻസ്, മെയ്ന്റനൻസ്, ഫിനാൻസ്, ഐടി, സൈബർ സെക്യൂരിറ്റി തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ മികച്ച കഴിവുള്ള ടീമിനെ രൂപപ്പെടുത്തുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
നിലവിൽ തന്നെ നിയോമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒട്ടേറെ തൊഴിലവസരങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൺസ്ട്രക്‌ഷൻ മാനേജർ, എൻജിനീയർ, ഡിജിറ്റൽ മാർക്കറ്റിങ് വെബ് ഓപ്‌സ് മുതൽ ഗോൾഫ് കോഴ്‌സ് ഡിസൈൻ മാനേജർ വരെയുള്ള ഒഴിവുകളാണ് ലഭ്യമായിട്ടുള്ളത്. https://careers.neom.com/careers എന്ന ലിങ്കിൽ കയറിയാൽ നിങ്ങളുടെ സിവി (curriculum vitae) അപ്‌ലോഡ് ചെയ്യാനുള്ള അവസരമുണ്ട്. ഓരോ ദിവസവും പുതിയ തൊഴിലവസരങ്ങൾ നിയോം പോസ്റ്റ് ചെയ്യുന്നു. തൊഴിലവസരങ്ങൾ, അതിനു വേണ്ട യോഗ്യതകൾ എല്ലാം വിശദമായിത്തന്നെ സൈറ്റിൽ ലഭിക്കും. ഇവയെല്ലാം പരിശോധിച്ച് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒഴിവുകൾ തൊഴിലന്വേഷകർക്കു കണ്ടെത്താനാകും.
∙ ഇന്ത്യൻ കമ്പനികൾക്കും മെച്ചം
സൗദിയുടെ നിയോം പദ്ധതിയിൽ ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ കമ്പനികൾക്കു വലിയ മുന്നേറ്റം നൽകുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030ന്റെ വികസനത്തിൽ ഇന്ത്യൻ കമ്പനികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സൗദി സന്ദർശന വേളയിൽ എഫ്ഐസിസിഐ സെക്രട്ടറി ജനറൽ എസ്.കെ.പഥക് തന്നെ വ്യക്തമാക്കിയിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാർസൻ ആൻഡ് ടൂബ്രോ ഉൾപ്പെടെ എൻജിനീയറിങ് കമ്പനികൾക്കു സൗദിയിൽനിന്ന് ഒട്ടേറെ ഓർഡറുകളാണ് ഇതിനോടകം ലഭിച്ചത്.