സൗദിയിൽ ഒളിവിൽ കഴിഞ്ഞത് 16 കൊല്ലം; കുടുക്കിയത് പൊലീസിന്റെ ഒറ്റ മെസേജ്; അമ്മ പറഞ്ഞു, ‘എന്റെ മോളെ വിറ്റ കാശ് വേണ്ട’
കണ്ണീരല്ല ഈ അമ്മയുടെ കണ്ണിൽ നിന്നടർന്നു വീണത്, ഉള്ളിൽനിന്ന് ഉയർന്നത് നിസ്സഹായതയുടെ തേങ്ങലുമല്ല. കനൽ പോലെ എരിഞ്ഞു നിന്ന വാശിയും ഏതറ്റം വരെ പോയി പോരാടാനുള്ള നിശ്ചയദാർഢ്യവുമാണ്. മകളുടെ നിഷ്കളങ്ക മുഖം കാണുമ്പോഴെല്ലാം ഉയരുന്ന ചുടുശ്വാസം നെഞ്ചിനുള്ളിലെ നെരിപ്പോടിൽ ആ കനൽ കെടാതെ കാത്തു. ഭിന്നശേഷിക്കാരിയായ മകളെ നശിപ്പിച്ചയാളെ കണ്ടെത്തി പരമാവധി ശിക്ഷ വാങ്ങി നൽകും എന്ന നിശ്ചയദാർഢ്യം നീറിനീറി നിന്നു. നീണ്ട 16 വർഷവും നാലു മാസവും തുടർന്ന പോരാട്ടത്തിനൊടുവിൽ ആ അമ്മ ലക്ഷ്യം കണ്ടു. ആ അമ്മയുടെ പര്യായമായി കരളുറപ്പ് എന്ന് എഴുതാം. നീതി ബോധമുള്ള പൊലീസുകാർ മനസ്സുവച്ചാൽ, പ്രതികൾ കടൽ കടന്നാലും രക്ഷപ്പെടില്ലെന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ സംഭവം. ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ മൂന്നു മക്കളാണ് ഈ അമ്മയ്ക്ക്. വലിയ അല്ലലില്ലാതെ കഴിയുന്ന സാധാരണ കുടുംബം. മൂത്ത മകൻ ജനിച്ച ശേഷം പിറന്ന ഇരട്ടകളിൽ ഒന്ന് പെൺകുട്ടിയായിരുന്നു. ജനിച്ച് എട്ടാം മാസം മുതൽ അവളിൽ ചില മാറ്റങ്ങൾ കണ്ടപ്പോൾത്തന്നെ ഡോക്ടർമാരെ കാണിച്ചു. 75 ശതമാനം ഭിന്നശേഷിയാണ് അവൾക്കെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ആ മാതാപിതാക്കൾ നിരാശരായില്ല. അവളെ പൊന്നുപോലെ നോക്കി. സംസാരം വ്യക്തമല്ലെങ്കിലും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അവളുടെ ഭാഷ മനസ്സിലാകും. ഉറുമ്പ് കൂട്ടിവയ്ക്കുന്ന പോലെ അവളുടെ ഭാവിക്കായി ചെറുസമ്പാദ്യം കൂട്ടിക്കൂട്ടി സൂക്ഷിച്ചു വച്ചാണ് അവർ അവളെ വളർത്തിയത്. എന്നാൽ

കണ്ണീരല്ല ഈ അമ്മയുടെ കണ്ണിൽ നിന്നടർന്നു വീണത്, ഉള്ളിൽനിന്ന് ഉയർന്നത് നിസ്സഹായതയുടെ തേങ്ങലുമല്ല. കനൽ പോലെ എരിഞ്ഞു നിന്ന വാശിയും ഏതറ്റം വരെ പോയി പോരാടാനുള്ള നിശ്ചയദാർഢ്യവുമാണ്. മകളുടെ നിഷ്കളങ്ക മുഖം കാണുമ്പോഴെല്ലാം ഉയരുന്ന ചുടുശ്വാസം നെഞ്ചിനുള്ളിലെ നെരിപ്പോടിൽ ആ കനൽ കെടാതെ കാത്തു. ഭിന്നശേഷിക്കാരിയായ മകളെ നശിപ്പിച്ചയാളെ കണ്ടെത്തി പരമാവധി ശിക്ഷ വാങ്ങി നൽകും എന്ന നിശ്ചയദാർഢ്യം നീറിനീറി നിന്നു. നീണ്ട 16 വർഷവും നാലു മാസവും തുടർന്ന പോരാട്ടത്തിനൊടുവിൽ ആ അമ്മ ലക്ഷ്യം കണ്ടു. ആ അമ്മയുടെ പര്യായമായി കരളുറപ്പ് എന്ന് എഴുതാം. നീതി ബോധമുള്ള പൊലീസുകാർ മനസ്സുവച്ചാൽ, പ്രതികൾ കടൽ കടന്നാലും രക്ഷപ്പെടില്ലെന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ സംഭവം.
ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ മൂന്നു മക്കളാണ് ഈ അമ്മയ്ക്ക്. വലിയ അല്ലലില്ലാതെ കഴിയുന്ന സാധാരണ കുടുംബം. മൂത്ത മകൻ ജനിച്ച ശേഷം പിറന്ന ഇരട്ടകളിൽ ഒന്ന് പെൺകുട്ടിയായിരുന്നു. ജനിച്ച് എട്ടാം മാസം മുതൽ അവളിൽ ചില മാറ്റങ്ങൾ കണ്ടപ്പോൾത്തന്നെ ഡോക്ടർമാരെ കാണിച്ചു. 75 ശതമാനം ഭിന്നശേഷിയാണ് അവൾക്കെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ആ മാതാപിതാക്കൾ നിരാശരായില്ല. അവളെ പൊന്നുപോലെ നോക്കി. സംസാരം വ്യക്തമല്ലെങ്കിലും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അവളുടെ ഭാഷ മനസ്സിലാകും. ഉറുമ്പ് കൂട്ടിവയ്ക്കുന്ന പോലെ അവളുടെ ഭാവിക്കായി ചെറുസമ്പാദ്യം കൂട്ടിക്കൂട്ടി സൂക്ഷിച്ചു വച്ചാണ് അവർ അവളെ വളർത്തിയത്. എന്നാൽ 2008 ജൂൺ 17ന് ആ വീട്ടിൽ അവളുടെ ചോര പൊടിഞ്ഞു. അവരുടെയെല്ലാം മനസ്സ് നീറി.
ഹൃദയം തകർന്നു പോയ ആ ദിവസത്തെക്കുറിച്ച് ആ അമ്മ പറഞ്ഞു. “എന്റെ മകൾ സുന്ദരിയാ. അതു കൊണ്ടു തന്നെ ഈ ഇരുപതു വർഷവും അവളെ വളരെ സൂക്ഷിച്ചാ ഞാൻ വളർത്തിക്കൊണ്ടു വന്നത്. അന്ന് ആശുപത്രിയിൽ രക്തം പരിശോധിക്കാനും മറ്റും പോകേണ്ടി വന്നതുകൊണ്ട് പോയതാ. അവളുടെ അച്ഛനും ഇരട്ട സഹോദരനും ജോലിക്കു പോയിരിക്കുകയായിരുന്നു. മൂത്ത മകൻ വിവാഹം കഴിച്ചു വേറെ വീട്ടിലാ. ഉച്ചയ്ക്കു അവളെ കുളിപ്പിച്ചു മുടിയെല്ലാം ചീകി കെട്ടിക്കൊടുത്തിട്ടാ ഞാൻ പോകാനിറങ്ങിയത്. പൂട്ടിയിട്ടാൽ നാട്ടുകാർ അതു പറഞ്ഞു കുറ്റപ്പെടുത്തുമല്ലോ എന്ന് കരുതി കതക് പൂട്ടാതെ പുറത്തെ ഗ്രില്ലിന്റെ വാതിൽ അടച്ച് കുറ്റിയിട്ടിട്ടാ അന്നു പോയത്.
അവൾ പുറത്തേക്കെങ്ങും അങ്ങനെ ഇറങ്ങിപ്പോകില്ലായിരുന്നു. എന്നാലും ‘മോളേ പുറത്തേക്കിറങ്ങല്ലേ’ എന്നും പറഞ്ഞിട്ടാ പോയത്. പോകുന്ന വഴിയിൽ ഒരാൾ സഞ്ചിയും തൂക്കി വരുന്നത് കണ്ടിരുന്നു. വൈകിട്ടു തിരിച്ചു വരുമ്പോൾ എന്റെ കുഞ്ഞിന്റെ മുഖം വല്ലാതിരിക്കുന്നതു കണ്ടു. മുടിയെല്ലാം അഴിഞ്ഞു കിടന്നു. ചുണ്ടെല്ലാം ചുവന്നു വല്ലാതായിരുന്നു. സംശയം തോന്നി ചോദിച്ചപ്പോൾ സാധനങ്ങൾ വിൽക്കാൻ ഒരാൾ വന്നെന്നും അയാൾ കുടിക്കാൻ വെള്ളം ചോദിച്ചെന്നും പറഞ്ഞു. വെള്ളമെടുക്കാൻ അടുക്കളയിലേക്കു പോയപ്പോൾ അവൻ ഗ്രില്ലിന്റെ കുറ്റിയെടുത്ത് അകത്തു കയറി”. കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന പാലാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ജസ്റ്റിൻ ജോസഫാണ് ബാക്കി പറഞ്ഞത്.
“നോൺസ്റ്റിക്ക് പാത്രങ്ങളും മറ്റും വിൽക്കാനാണ് അവൻ ഈ പ്രദേശത്തു വന്നത്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി യഹിയാഖാൻ. അന്ന് അവന് 28 വയസ്സാണ്. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് ഈ വീട്ടിലെത്തിയത്. അവൻ വെള്ളം ചോദിച്ചിട്ട് പെൺകുട്ടി അതെടുക്കാൻ അകത്തേക്കു കയറിയ തക്കം നോക്കി പിന്നാലെ കയറി ആ കുഞ്ഞിനെ നശിപ്പിച്ചു. എന്നിട്ടു പുറത്തു പോയി. ഇവിടെ അവൻ കുട മറന്നു വച്ചിട്ടാ പോയത്. അത് എടുക്കാൻ വീണ്ടും എത്തിയപ്പോൾ പിന്നെയും ആ കുട്ടിയെ അവൻ പീഡിപ്പിച്ചു.”
“ഒരമ്മയും സഹിക്കില്ല ആ കാഴ്ച. നിരാശയും സങ്കടവും സഹിക്കാനാവാതെ എന്റെ കുഞ്ഞിനെ അന്ന് ഞാൻ തല്ലി”-ആ അമ്മ പറഞ്ഞു. "ഉടനെ തന്നെ മകനെ വിളിച്ചു. അവൻ ഒരു സുഹൃത്തുമായി ബൈക്കിൽ എത്തി. ബസ് സ്റ്റാൻഡിൽ പോയി സാധനങ്ങൾ വിൽക്കാൻ സഞ്ചിയുമായി നിൽക്കുന്നവനുണ്ടോ എന്നു നോക്കാൻ അവനോടു പറഞ്ഞു. അവിടെ നിന്ന ഒരാളെക്കണ്ടെങ്കിലും അതായിരുന്നില്ല. പൊലീസ് സ്റ്റേഷനിലും പോയി പരാതി നൽകി. ഇതിനിടെ അടുത്തുള്ള കടയിൽ അപരിചിതനായ ആൾ ചായ കുടിക്കാൻ എത്തിയിരുന്നെന്ന് അറിഞ്ഞു. പൊലീസ് സ്റ്റേഷനിൽനിന്ന് ഓട്ടോയിൽ വീട്ടിലേക്കു മടങ്ങി വരുമ്പോൾ വഴിയരികിൽ മിന്നായം പോലെ അവനെ കണ്ടു. ഇതാ അവനെ പിടിച്ചോ എന്ന് ഓട്ടോക്കാരനോട് പറഞ്ഞതും ഓട്ടോ അവന്റെ മുന്നിൽ ചേർത്തു നിർത്തി. അവനെ കയ്യോടെ പിടികൂടി. അപ്പോഴേക്കും നാട്ടുകാരും ഓടിക്കൂടി. ഇതിനകം പൊലീസും എത്തി. അവനെ സ്റ്റേഷനിൽ കൊണ്ടു പോയി"- അമ്മ പറഞ്ഞു.
കേസിന്റെ കാര്യങ്ങൾ ജസ്റ്റിൻ പറഞ്ഞു. “ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ അവൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങി. അവൻ ഒളിവിൽ പോയെന്നു കോടതിക്കും ബോധ്യമായി. വർഷങ്ങൾ പലതു കടന്നു പോയി. പാലായിൽ ചാർജെടുത്ത എല്ലാ ഡിവൈഎസ്പിമാരെയും എസ്ഐ മാരെയും ഈ അമ്മ വന്നു കാണുമായിരുന്നു. മകളെ നശിപ്പിച്ചവനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം മാത്രമേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ. 2022ൽ പി.നിധിൻരാജ് സാർ എഎസ്പിയായി ചാർജെടുത്തപ്പോഴും ഈ അമ്മ വന്ന് അദ്ദേഹത്തെ കണ്ടു. അതാണ് വഴിത്തിരിവായത്. ഈ കേസിന് തുമ്പുണ്ടാക്കിയേ മതിയാകൂ എന്ന് അദ്ദേഹം നിശ്ചയിച്ചു.
ഡിവൈഎസ്പി എ.ജെ തോമസ്, എസ്ഐമാരായ ബിനു, അഭിലാഷ്, എഎസ്ഐ ബിജു കെ.തോമസ്, ഞാൻ എന്നിവരടങ്ങിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. എഎസ്ഐ ബിജു സാറും ഞാനും അവനെ തപ്പി വിഴിഞ്ഞത്തെല്ലാം അലഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെ അവനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.” അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്ഐ ബിജു കെ.തോമസ് തുടർ അന്വേഷണത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി...
“ വിഴിഞ്ഞത്ത് നടത്തിയ അന്വേഷണത്തിനിടെ ഒരാളുടെ വായിൽനിന്ന് ഒരു ചെറിയ വാചകം വീണു. അവൻ കല്യാണം കഴിച്ച് സൗദിയിലേക്കോ മറ്റോ പോയെന്ന്. പിന്നീട് അതേപ്പറ്റിയായി അന്വേഷണം. അങ്ങനെ കണ്ണൂർ മുഴുപ്പിലങ്ങാടിയിൽനിന്ന് വിവാഹം കഴിച്ചതായി അറിഞ്ഞു. അവിടെയെത്തി അന്വേഷിക്കുന്നതിനിടെ ഒരു ഓട്ടോ ഡ്രൈവറുടെ വായിൽ നിന്നാണ് അടുത്ത തുമ്പ് കിട്ടിയത്. അടുത്തുള്ള ഒരാളുടെ സഹോദരിയെ കല്യാണം കഴിച്ചയാൾ തിരുവനന്തപുരത്ത് നിന്നെങ്ങോ ആണെന്നാണ് അയാൾ പറഞ്ഞത്. ഗൾഫിലുള്ള അയാളുടെ നമ്പർ തപ്പിയെടുത്ത് അവിടേക്കു വിളിച്ചു നാട്ടിലെ നമ്പർ എടുത്തു. തുടർന്ന് അവരെ വീട്ടിൽ പോയി കണ്ടു.
തുടരന്വേഷണത്തിലാണ് അവൻ ഒരു തൃശൂർ സ്വദേശിനിയെക്കൂടി വിവാഹം ചെയ്തതായി അറിഞ്ഞത്. ഷാർജയിൽ ജോലി ചെയ്യുകയാണെന്നും മനസ്സിലാക്കി. വിവാഹം കഴിച്ച സ്ഥലത്തെ മേൽവിലാസം വച്ച് ആധാറും പാസ്പോർട്ടുമെല്ലാം സംഘടിപ്പിച്ചിരുന്നു. ഷാർജയിലിരുന്നു തന്നെ ആ പാസ്പോർട്ട് പുതുക്കുകയും മൂന്നു തവണ നാട്ടിൽ വന്നു പോവുകയും ചെയ്തു. രണ്ടു ഭാര്യമാരെയും മാറി മാറി ഷാർജയിലേക്കു കൊണ്ടു പോകുമായിരുന്നു. ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുമുണ്ട്. ഇതിനിടെ അവന്റെ അവിടുത്തെ നമ്പറിൽ വിളിച്ചെങ്കിലും ആദ്യം ഫോൺ എടുത്ത അവൻ പിന്നീട് ആ നമ്പർ ഉപേക്ഷിച്ചു. എങ്ങനെയെങ്കിലും അവനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.
ഈ സമയമെല്ലാം ആ അമ്മ സ്റ്റേഷനിൽ നിരന്തരം വന്നു കാര്യങ്ങൾ തിരക്കുമായിരുന്നു. അതു കൊണ്ടു തന്നെ എങ്ങനെയും അവനെ പൊക്കിയേ തീരൂ എന്ന വാശിയുമായിരുന്നു. ഒടുവിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നമ്പർ സംഘടിപ്പിച്ച് അതിലേക്ക് ജോലി സംബന്ധമായ സന്ദേശം അയച്ചു. അതു തുറന്നതോടെ അവന്റെ ലൊക്കേഷൻ ഉൾപ്പെടെ കിട്ടി. അവനെ നാട്ടിൽ എത്തിക്കുന്നതായി അടുത്ത കടമ്പ
അതെക്കുറിച്ചു പറഞ്ഞത് യഹിയാഖാനെ കസ്റ്റഡിയിൽ എടുക്കാൻ ഷാർജയിലേക്കു പോയ സംഘത്തിനു നേതൃത്വം നൽകിയ പാലാ ഡിവൈഎസ്പി കെ.സദനാണ്. “ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.കാർത്തിക് സാറാണ് അതിനുള്ള നടപടികൾ തുടങ്ങിയത്. കുറ്റവാളികളെ കൈമാറാൻ യുഎഇയുമായി ഇന്ത്യയ്ക്കു കരാർ ഉണ്ടായിരുന്നത് തുണയായി. രാജ്യാന്തര പൊലീസായ ഇന്റർപോളുമായി ബന്ധപ്പെട്ടായിരുന്നു ആ നടപടികൾ. അവന്റെ പേരിൽ ബ്ലൂ കോർണർ, റെഡ് കോർണർ നോട്ടിസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിനാണ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചത്. അതിന് മുൻപ് ഫെബ്രുവരി ആറിന് യഹിയാഖാനെ അവിടെ കസ്റ്റഡിയിൽ എടുത്തതായി അറിയിപ്പും ലഭിച്ചു.
പ്രത്യേക ദൗത്യം എന്ന നിലയിൽ എംബസി വഴി ലഭിച്ച വൈറ്റ് പാസ്പോർട്ടിലാണ് ഞങ്ങൾ പോയത്. ഒക്ടോബർ 23ന് ഷാർജ വിമാനത്താവളത്തിൽ വച്ച് അവിടുത്തെ പൊലീസ് യഹിയാഖാനെ കൈമാറി. ഇവിടെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് വച്ച് അവന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തുനിന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന രീതികളെക്കുറിച്ച് അറിയാൻ ഇപ്പോൾ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും അന്വേഷണം വരുന്നുണ്ട്. അവനെ അറസ്റ്റ് ചെയ്തു കൊണ്ടു വന്നെന്ന് അറിഞ്ഞ് ആ അമ്മ ഈ സ്റ്റേഷനിൽ ലഡു വിതരണം ചെയ്യാൻ എത്തിയിരുന്നു. അവരുടെ കണ്ണീരിന്റെ തിളക്കവും മുഖത്തെ സന്തോഷവും മറക്കാൻ കഴിയില്ല. ഈ സ്റ്റേഷൻ മുഴുവൻ സന്തോഷത്തിലായ ദിവസമായിരുന്നു അത്.”
എന്നാൽ ഇതേ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ മുൻപ് തന്നോട് പറഞ്ഞ കാര്യവും ആ അമ്മ സങ്കടത്തോടെ ഓർത്തു-" ഒരു ദിവസം ഇവിടുത്തെ ഒരു സാറ് എന്നെ വിളിപ്പിച്ചു. സ്റ്റേഷനു വെളിയിൽ വച്ച് സംസാരിക്കാമെന്നു പറഞ്ഞ് പുറത്തേക്കു കൊണ്ടുപോയി. ദാ, അവന്റെ കൂട്ടരാണ്. കേസ് ഒത്തുതീർക്കാൻ സാധിക്കുമോ എന്നാണ് ചോദിക്കുന്നത്. അൻപതിനായിരം രൂപ തരുമെന്നു പറയുന്നു. ഇത്രയും പറഞ്ഞു കേട്ടപ്പോഴേക്കും എനിക്ക് വല്ലാതായി. സാറിന്റെ മകൾക്ക് ഈ അവസ്ഥ ഉണ്ടായാൽ ഇങ്ങനെ സമ്മതിക്കുമോ എന്നു ചോദിച്ചിട്ട് ഞാൻ ഇറങ്ങിപ്പോന്നു. മറ്റൊരു തവണ ഈ വീട്ടിലും കുറച്ചു പേർ വന്നു. അഞ്ചു ലക്ഷം രൂപ തരാം. കേസ് ഒത്തു തീർപ്പാക്കണം എന്നു പറഞ്ഞു. എന്റെ മോളെ വിറ്റ കാശ് എനിക്ക് വേണ്ട എന്നു പറഞ്ഞ് അവരെ ഇറക്കിവിട്ടു.”
ഇതിനിടെ കേസ് വീണ്ടും കോട്ടയം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂൺ 11ന് പരിഗണനയ്ക്കെടുത്തു. പബ്ലിക് പ്രോസിക്യൂട്ടർ സണ്ണി ജോർജ് ചാത്തുകുളം, അഡീഷനൽ പ്രോസിക്യൂട്ടർ സിറിൽ തോമസ് എന്നിവരാണ് ഹാജരായത്. വിവിധ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനെന്ന് കണ്ട് ഒക്ടോബർ 30ന് ജഡ്ജി മിനി.എം ദാസ് 15 കൊല്ലം തടവുശിക്ഷ വിധിച്ചു. ഇതിനു പുറമേ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴയും വിധിച്ചു. വിധി കേട്ടപ്പോൾ സന്തോഷിക്കാനോ കരയാനോ തോന്നിയില്ലെന്നു അമ്മ പറഞ്ഞു. “മോളെ അടുത്തൊരു കന്യാസ്ത്രീ മഠത്തിൽ ആക്കിയിരിക്കുവാ. ഇടയ്ക്കിടെ ഇവിടെ വരും. സിസ്റ്റർമാരെല്ലാം അവളെ പൊന്നുപോലാ നോക്കുന്നേ. അവളും സന്തോഷത്തിലാ. അവൻ രക്ഷപ്പെടാൻ ഹൈക്കോടതിയെ സമീപിക്കുമെന്നാ അറിഞ്ഞത്. പോകട്ടെ.
ഞാനും കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പോയി വക്കീലുമാരെ കണ്ടു. ഒരു കാരണവശാലും വിട്ടു കൊടുക്കില്ല. ഒരു അമ്മയുടെ നീറ്റൽ അവന് അറിയില്ല” - നെഞ്ചകം പൊള്ളി ആ അമ്മ പറഞ്ഞു. കണ്ണുകളിൽ നനവ് പടർന്നെങ്കിലും വാക്കുകൾക്ക് കനൽച്ചൂട്.(സ്വകാര്യത സൂക്ഷിക്കേണ്ടതിനാൽ ആ അമ്മയുടെയും മകളുടെയും കുടുംബത്തിന്റെയും പേരുകൾ ഒഴിവാക്കിയിരിക്കുന്നു.)