‘അണ്ടകീമ’ കഴിച്ചപ്പോൾ തോന്നി, ഇങ്ങനെയും ഭക്ഷണമോ! തേടി കണ്ടുപിടിച്ച ‘ ഡബിൾ ഹാഫ് ചാ’; ആ ചവർപ്പ് രുചി മാത്രം പേടിപ്പിച്ചു
നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരുടെ കൈവശമാണ്?– അത് നമ്മളിൽ തന്നെയാണെന്ന് ഒരാൾ തിരിച്ചറിയുമ്പോഴാണ് ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്. രുചികള്‍ തേടിയുള്ള യാത്രകളിലാണ് തന്റെ ആനന്ദമെന്ന തിരിച്ചറിവിൽ ആലപ്പുഴക്കാരി ഗൗരി സഞ്ചരിച്ചതു കാതങ്ങൾ. കാഞ്ചീപുരവും വാരണസിയും പുരിയും എന്നുവേണ്ട ഇന്ത്യയിൽ ചരിത്രമുറങ്ങുന്ന നഗരങ്ങൾക്കെല്ലാം നൂറ്റാണ്ടുകൾ നീണ്ട ഒരു ഭക്ഷണസംസ്കാരവും ഉണ്ട്. ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന സ്ഥലങ്ങൾ ഗൗരിക്കു മുന്നിൽ തുറന്നത് രുചിവൈവിധ്യങ്ങളുടെ കലവറ. കാഞ്ചീപുരത്തെ ഇഡ്ഡലിക്കടയിൽ നിന്ന് തുടങ്ങിയ രുചിയാത്ര രാജ്യാതിർത്തികൾ പിന്നിട്ട് നേപ്പാളിലും ഇന്തൊനീഷ്യയിലും ചെന്നെത്തി. ഭക്ഷണങ്ങൾ തേടിപ്പോയതും ഭക്ഷണം തേടി എത്തിയതുമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഗൗരി. കുട്ടിക്കാലം മുതൽ യാത്രകൾ ചെയ്യുന്ന ഒരാളാകണം എന്നുമാത്രം സ്വപ്നം കണ്ടൊരു പെൺകുട്ടി ആസ്വദിച്ചു കഴിച്ച വിഭവങ്ങളും ഇനി ജീവിതത്തിൽ ഒരിക്കലും കഴിക്കില്ലെന്ന് തീരുമാനിച്ച ഭക്ഷണവും ഈ രുചിയാത്രയിലുണ്ട്. യാത്രയുടെ വൈബിനെപ്പറ്റി ഗൗരി പറയുന്നു.
നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരുടെ കൈവശമാണ്?– അത് നമ്മളിൽ തന്നെയാണെന്ന് ഒരാൾ തിരിച്ചറിയുമ്പോഴാണ് ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്. രുചികള്‍ തേടിയുള്ള യാത്രകളിലാണ് തന്റെ ആനന്ദമെന്ന തിരിച്ചറിവിൽ ആലപ്പുഴക്കാരി ഗൗരി സഞ്ചരിച്ചതു കാതങ്ങൾ. കാഞ്ചീപുരവും വാരണസിയും പുരിയും എന്നുവേണ്ട ഇന്ത്യയിൽ ചരിത്രമുറങ്ങുന്ന നഗരങ്ങൾക്കെല്ലാം നൂറ്റാണ്ടുകൾ നീണ്ട ഒരു ഭക്ഷണസംസ്കാരവും ഉണ്ട്. ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന സ്ഥലങ്ങൾ ഗൗരിക്കു മുന്നിൽ തുറന്നത് രുചിവൈവിധ്യങ്ങളുടെ കലവറ. കാഞ്ചീപുരത്തെ ഇഡ്ഡലിക്കടയിൽ നിന്ന് തുടങ്ങിയ രുചിയാത്ര രാജ്യാതിർത്തികൾ പിന്നിട്ട് നേപ്പാളിലും ഇന്തൊനീഷ്യയിലും ചെന്നെത്തി. ഭക്ഷണങ്ങൾ തേടിപ്പോയതും ഭക്ഷണം തേടി എത്തിയതുമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഗൗരി. കുട്ടിക്കാലം മുതൽ യാത്രകൾ ചെയ്യുന്ന ഒരാളാകണം എന്നുമാത്രം സ്വപ്നം കണ്ടൊരു പെൺകുട്ടി ആസ്വദിച്ചു കഴിച്ച വിഭവങ്ങളും ഇനി ജീവിതത്തിൽ ഒരിക്കലും കഴിക്കില്ലെന്ന് തീരുമാനിച്ച ഭക്ഷണവും ഈ രുചിയാത്രയിലുണ്ട്. യാത്രയുടെ വൈബിനെപ്പറ്റി ഗൗരി പറയുന്നു.
നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരുടെ കൈവശമാണ്?– അത് നമ്മളിൽ തന്നെയാണെന്ന് ഒരാൾ തിരിച്ചറിയുമ്പോഴാണ് ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്. രുചികള്‍ തേടിയുള്ള യാത്രകളിലാണ് തന്റെ ആനന്ദമെന്ന തിരിച്ചറിവിൽ ആലപ്പുഴക്കാരി ഗൗരി സഞ്ചരിച്ചതു കാതങ്ങൾ. കാഞ്ചീപുരവും വാരണസിയും പുരിയും എന്നുവേണ്ട ഇന്ത്യയിൽ ചരിത്രമുറങ്ങുന്ന നഗരങ്ങൾക്കെല്ലാം നൂറ്റാണ്ടുകൾ നീണ്ട ഒരു ഭക്ഷണസംസ്കാരവും ഉണ്ട്. ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന സ്ഥലങ്ങൾ ഗൗരിക്കു മുന്നിൽ തുറന്നത് രുചിവൈവിധ്യങ്ങളുടെ കലവറ. കാഞ്ചീപുരത്തെ ഇഡ്ഡലിക്കടയിൽ നിന്ന് തുടങ്ങിയ രുചിയാത്ര രാജ്യാതിർത്തികൾ പിന്നിട്ട് നേപ്പാളിലും ഇന്തൊനീഷ്യയിലും ചെന്നെത്തി. ഭക്ഷണങ്ങൾ തേടിപ്പോയതും ഭക്ഷണം തേടി എത്തിയതുമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഗൗരി. കുട്ടിക്കാലം മുതൽ യാത്രകൾ ചെയ്യുന്ന ഒരാളാകണം എന്നുമാത്രം സ്വപ്നം കണ്ടൊരു പെൺകുട്ടി ആസ്വദിച്ചു കഴിച്ച വിഭവങ്ങളും ഇനി ജീവിതത്തിൽ ഒരിക്കലും കഴിക്കില്ലെന്ന് തീരുമാനിച്ച ഭക്ഷണവും ഈ രുചിയാത്രയിലുണ്ട്. യാത്രയുടെ വൈബിനെപ്പറ്റി ഗൗരി പറയുന്നു.
നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരുടെ കൈവശമാണ്?– അത് നമ്മളിൽ തന്നെയാണെന്ന് ഒരാൾ തിരിച്ചറിയുമ്പോഴാണ് ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്. രുചികള്‍ തേടിയുള്ള യാത്രകളിലാണ് തന്റെ ആനന്ദമെന്ന തിരിച്ചറിവിൽ ആലപ്പുഴക്കാരി എൻ.ഗൗരി സഞ്ചരിച്ചതു കാതങ്ങൾ. കാഞ്ചീപുരവും വാരണസിയും പുരിയും എന്നുവേണ്ട ഇന്ത്യയിൽ ചരിത്രമുറങ്ങുന്ന നഗരങ്ങൾക്കെല്ലാം നൂറ്റാണ്ടുകൾ നീണ്ട ഒരു ഭക്ഷണസംസ്കാരവും ഉണ്ട്. ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന സ്ഥലങ്ങൾ ഗൗരിക്കു മുന്നിൽ തുറന്നത് രുചിവൈവിധ്യങ്ങളുടെ കലവറ.
കാഞ്ചീപുരത്തെ ഇഡ്ഡലിക്കടയിൽ നിന്ന് തുടങ്ങിയ രുചിയാത്ര രാജ്യാതിർത്തികൾ പിന്നിട്ട് നേപ്പാളിലും ഇന്തൊനീഷ്യയിലും ചെന്നെത്തി. ഭക്ഷണങ്ങൾ തേടിപ്പോയതും ഭക്ഷണം തേടി എത്തിയതുമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഗൗരി. കുട്ടിക്കാലം മുതൽ യാത്രകൾ ചെയ്യുന്ന ഒരാളാകണം എന്നുമാത്രം സ്വപ്നം കണ്ടൊരു പെൺകുട്ടി ആസ്വദിച്ചു കഴിച്ച വിഭവങ്ങളും ഇനി ജീവിതത്തിൽ ഒരിക്കലും കഴിക്കില്ലെന്ന് തീരുമാനിച്ച ഭക്ഷണവും ഈ രുചിയാത്രയിലുണ്ട്. യാത്രയുടെ വൈബിനെപ്പറ്റി ഗൗരി പറയുന്നു.
∙ കാഞ്ചീപുരത്തെ ഇഡ്ഡലിക്കടയിൽ നിന്ന് തുടങ്ങിയ രുചിയാത്ര
വീട്ടിൽ ഒറ്റകുട്ടിയാണ് ഞാൻ. അച്ഛനും അമ്മയും ജോലിക്കാരായിരുന്നു. അച്ഛനും അമ്മയും പുറത്തു പോകുമ്പോഴെല്ലാം ഞാൻ വീട്ടിൽ തനിച്ചായിരുന്നു. എനിക്ക് എന്റെ തന്നെ കൂട്ടായിരുന്നു ചെറുപ്പം മുതൽ ഇഷ്ടം. അന്ന് ഈ സോളോ യാത്രയുടെ സംസ്കാരമൊന്നും അധികം വന്നിട്ടില്ല. പക്ഷേ അന്നു മുതൽ തന്നെ വലുതാകുമ്പോൾ ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്നായിരുന്നു ആഗ്രഹം. അച്ഛൻ ഓരോസ്ഥലങ്ങളെ കുറിച്ചു സംസാരിക്കുമായിരുന്നു. അച്ഛനിൽ നിന്നാണ് കൊൽക്കത്തയിലെ ‘പെൻസ് ഹോസ്പിറ്റലി’നെ കുറിച്ചൊക്കെ ഞാൻ കേട്ടത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പുറത്തെവിടെയെങ്കിലും പോയി പഠിക്കണമെന്ന് ഞാൻ തന്നെ തീരുമാനിക്കുകയായിരുന്നു. അങ്ങനെ മദ്രാസ് ക്രിസ്ത്യൻ കോളജിൽ അഡ്മിഷൻ എടുത്തു.
അവിടെ നിന്ന് ഒരു ദിവസം വൈകിട്ട് ഞാൻ ഒറ്റയ്ക്ക് കാഞ്ചീപുരത്തേക്ക് ബസ് കയറി. കാഞ്ചീപുരത്തേക്ക് ഒറ്റയ്ക്കു പോവുകയും അവിടെ ഒരുമണിക്കൂറോളം സമയം ചെലവഴിക്കുകയും അവിടത്തെ ഒരു ഇഡ്ഡലി കടയിൽ കയറി ഇഡ്ഡലി കഴിക്കുകയും ചെയ്തതോടെയാണ് അതുവരെ അനുഭവിക്കാത്ത ഒരു വൈബ് ഞാൻ അറിഞ്ഞത്. അന്നുമുതലാണ് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുന്നത്. അന്നൊക്കെ രാവിലെ പോയി രാത്രി തിരികെ എത്താൻ സാധിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഞാൻ ഒറ്റയ്ക്ക് സഞ്ചരിച്ചു. സുരക്ഷയുടെ പ്രശ്നമുള്ളതിനാൽ അക്കാലത്ത് ഒറ്റയ്ക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തത് അമ്പലങ്ങളായിരുന്നു. പിന്നീട് പഠനം പോണ്ടിച്ചേരിയിലേക്ക് മാറിയപ്പോള്‍ അവിടെയുള്ള സ്ഥലങ്ങളിലെല്ലാം ഞാൻ ഒറ്റയ്ക്കു സഞ്ചരിച്ചു.
∙ വാരാണസിയിലെ ഭക്ഷണ സംസ്കാരം
2021ലാണ് ആദ്യമായി 8 ദിവസം ദൈർഘ്യമുള്ള ഒരു സോളോ ട്രിപ്പ് പോകുന്നത്. അതും വാരാണസിക്ക്. ഒരുദിവസത്തിൽ കൂടുതൽ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്ത ഞാൻ ഇത്രയും ദിവസം ആദ്യമായി ഒറ്റയ്ക്കു പോകുന്നത് വാരാണസിക്കാണെന്നു പറഞ്ഞപ്പോൾ തന്നെ വീട്ടുകാരടക്കം പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ, ജീവിതത്തിൽ ഞാൻ പോകണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു സ്ഥലം വാരാണസിയാണ്. ഇന്ന് വാരാണസിയിലെ ഗലികളെല്ലാം എനിക്ക് എന്റെ കയ്യിലെ രേഖകൾ പോലെ അറിയാം. വാരാണസിയിൽ ആദ്യമായി എത്തിയപ്പോൾ പോലും അപരിചിതത്വമോ ഭയമോ ഒന്നും തോന്നിയില്ല. ഞാൻ പോലും അറിയാതെ എന്നെ പിടിച്ചു വലിക്കുന്ന എന്തോ ഒന്ന് വാരാണസിയിലുണ്ടെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്.
വാരാണസിക്കാരുടെ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള സംസ്കാരം വളരെ നല്ലതാണ്. വെറുതെ കഴിച്ചിട്ടു പോവുക എന്നതല്ല. ഒരു ചായയും കയ്യിൽ വച്ച് ഒന്നരമണിക്കൂറോളം വർത്തമാനം പറഞ്ഞ് ആസ്വദിച്ച് കഴിക്കുന്ന ഒരു സംസ്കാരമുണ്ടല്ലോ അതാണ് അവരുടേത്. ഈ ലോകത്തിന്റെ ഓട്ടത്തിനൊപ്പം നമ്മൾ ഓടേണ്ടതില്ല എന്ന സ്വഭാവത്തിൽ നിൽക്കുന്ന ആളുകളാണ് പൊതുവേ വാരാണസിക്കാർ. പല രുചികളിലെ ഭക്ഷണങ്ങൾ ധാരാളമായുള്ള സ്ഥലമാണ് വാരാണസി. ഛാട്ടുകളാണെങ്കിലും കഛൂരികളാണെങ്കിലും അങ്ങനെയാണ്. ‘കഛൂരിവാലി ഗലി’ എന്നൊരു തെരുവു തന്നെ വാരാണസിയിലുണ്ട്.
∙ തേടി വന്ന ‘ ഡബിൾ ഹാഫ് ചാ ചായ’
പണ്ടുമുതലേ ഏത് തരത്തിലുള്ള ഭക്ഷണവും കഴിക്കാനുള്ള ഒരിഷ്ടം എനിക്കുണ്ടായിരുന്നു. അത് എന്റെ അച്ഛനിൽ നിന്ന് കിട്ടിയതായിരിക്കും. നമ്മുടെ ഭക്ഷണമാണ് ഏറ്റവും നല്ലതും ആരോഗ്യപ്രദവുമെന്ന രീതിയിലുള്ള ഒരു മുൻവിധി പൊതുവേ മലയാളികൾക്കുണ്ട്. ഒരു സ്ഥലത്തെ ഭക്ഷണം എന്നുപറയുന്നത് അവിടത്തെ കാലാവസ്ഥ, പെട്ടെന്ന് ലഭ്യമാകുന്ന വസ്തുക്കൾ എന്നിവയെയെല്ലാം ആശ്രയിച്ചായിരിക്കും. പഞ്ചാബിൽ ഏറ്റവും കൂടുതലുള്ളത് ഗോതമ്പാണ്. അവിടെ പോയി നമ്മൾ ചോറുവേണം എന്ന് വാശിപിടിച്ചിട്ടു കാര്യമില്ല. അവിടെ അവർ ഏറ്റവും നന്നായി ഉണ്ടാക്കുന്നത് ചപ്പാത്തി, ഫുൽക്ക, നാൻ എന്നിവയൊക്കെയാകും. ഒരു സ്ഥലത്തെ ഏറ്റവും നന്നായി മനസ്സിലാക്കാനുള്ള എളുപ്പമാർഗം അവിടത്തെ ഭക്ഷണം എന്താണെന്നറിയുക എന്നതാണ്. അവിടത്തെ കർഷകരുടെ രീതിയെന്താണെന്നും അവർ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന മസാല എന്താണെന്നും ഇതിലൂടെ അറിയാൻ സാധിക്കും.
അമ്പലപ്പുഴ പാൽപ്പായസത്തിന്റെ രുചി അവിടെ മാത്രമേ ലഭിക്കൂ എന്നു പറയുന്നതു പോലെയാണ് ഓരോ നാട്ടിലെ രുചികളും. 75 ശതമാനം സസ്യാഹാരികളുള്ള രാജസ്ഥാനിൽ നിന്നാണ് ഞാൻ ഏറ്റവും രുചികരമായ ഒരു നോൺവെജ് വിഭവം കഴിച്ചത്. ‘ലാൽമാസ്’ എന്നാണ് അതിന്റെ പേര്. ലാൽമാസിനെ അത്രയും രുചികരമാക്കുന്നത് രാജസ്ഥാനിലെ ‘മധാനിയ’ എന്ന ഒരുതരം മുളകാണ്. രുചികൾ കൊണ്ട് അദ്ഭുതപ്പെടുത്തിയ മറ്റൊരു സ്ഥലമാണ് ഒഡീഷ. അവർക്ക് നല്ലൊരു ‘സീ ഫുഡ് നോൺ വെജ്’ സംസ്കാരമുണ്ട്. അതുപോലെ തന്നെയാണ് മധുരപലഹാരങ്ങളും. കൊല്‍ക്കത്തയിലേക്കാൾ നല്ല രസഗുള ഞാൻ കഴിച്ചിരിക്കുന്നത് ഒഡീഷയിൽ നിന്നാണ്. രസഗുളകൾ ഉണ്ടാക്കുന്നതിനായി ‘പഹാല’ എന്നൊരു ജില്ല തന്നെ ഒഡീഷയിലുണ്ട്.
നമുക്കു പരിചിതമല്ലാത്ത ഒരുപാട് പദാർഥങ്ങൾക്കൊണ്ട് ഭക്ഷണം ഉണ്ടാക്കിക്കഴിക്കുന്നവരാണ് ഒഡീഷക്കാർ. മത്തൻ പൂവ് ഉപയോഗിച്ച് അവർ ബജി പോലെയുണ്ടാക്കും. ഒഡീഷക്കാർക്ക് വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ് ‘പഖാല’. തലേന്നത്തെ ചോറ് ഉപ്പും തൈരും എല്ലാം ചേർത്ത് തയാറാക്കുന്ന വിഭമമാണത്. പഖാലയുടെ ജനകീയത പുതിയ തലമുറയ്ക്കിടയിൽ കുറഞ്ഞു വന്നതിനാൽ ഒഡീഷ സർക്കാർ എല്ലാവർഷവും മാർച്ച് 20ന് ‘പഖാല ദിവസ്’ ആയി ആചരിക്കാറുണ്ട്. ആ സമയത്ത് ഒഡീഷയിലെ എല്ലാ ഭക്ഷണശാലകളിലും ഇത് വിൽക്കും.
മംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളിലെല്ലാം രുചിയുടെ വൈവിധ്യങ്ങൾ കാണാം. ഉഡുപ്പി എന്നു കേൾക്കുമ്പോള്‍ വെജിറ്റേറിയൻ ഭക്ഷണമല്ലേ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത്. പക്ഷേ, നല്ല സീഫുഡ് ലഭിക്കുന്ന ചെറിയ കടകൾ ഉടുപ്പിയിലുണ്ട്. ഞണ്ടിന്റെ ദശമാത്രം എടുത്ത് നെയ്യും ചേർത്ത് തയാറാക്കുന്ന വിഭവമുണ്ട്. ഉഡുപ്പിയിലും മംഗളൂരുവിലുമുള്ളവർക്ക് വളരെ ഇഷ്ടമാണ്. മധുരയ്ക്കും നല്ലൊരു ഭക്ഷണസംസ്കാരമുണ്ട്. ബൺ പൊറോട്ട, കറിദോശ, റത്തപൊറിയൽ എല്ലാം മധുരയിലെ രുചികരമായ ഭക്ഷണങ്ങളാണ്.
ഞാനൊരു സ്ഥലത്തേക്കു പോകുന്നതിനു മുൻപുതന്നെ ആ സ്ഥലത്തെ കുറിച്ച് നല്ലതുപോലെ പഠിക്കും. അവിടത്തെ ഭക്ഷണങ്ങളെന്താണെന്നു കണ്ടെത്തി ലിസ്റ്റ് തയാറാക്കിയാണ് പോകുന്നത്. പ്രദേശവാസികളുമായി സംസാരിക്കുമ്പോൾ അവർ ചില കടകൾ പറഞ്ഞു തരും. കൊൽക്കത്തയിൽ ‘സുരുചി’ എന്നൊരു കടയുണ്ട്. അവിടെയിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ കുറച്ച് പ്രായമായ ആളുകളുടെ ഒരു സംഘം വന്നു. അവരെല്ലാവരും ഒരുകാലത്ത് ഒരുമിച്ചു പഠിച്ചവരാണ്. സംസാരിച്ചപ്പോൾ ഇവർ ചെറുപ്പത്തിൽ ‘നാഷനൽ ഇക്കണോമിക്’ എന്നൊരു ഹോട്ടലിൽ പോകുമായിരുന്നെന്നും അവിടെ നല്ല ടോസ്റ്റും ചായയും കിട്ടുമെന്നും പറഞ്ഞു. ഞാനവിടെ തപ്പിപ്പിടിച്ചു പോയി. ഇതുവരെ കഴിച്ചതിൽ വച്ച് ഏറ്റവും യുണീക്കായ ഒരു ചായയായിരുന്നു അത്. ‘ഡബിൾ ഹാഫ് ചാ’ എന്നാണ് ആ ചായയുടെ പേര്. അങ്ങനെ പലപ്പോഴും ഭക്ഷണങ്ങൾ നമ്മളെ തേടി വരും.
∙ അദ്ഭുതപ്പെടുത്തി നേപ്പാളിലെ ‘അണ്ട കീമ’
നേപ്പാളിൽ ‘അണ്ടകീമ’ എന്നൊരു വിഭവമുണ്ട്. മട്ടൻ ചെറിയ കഷണങ്ങളാക്കി ഉപ്പും കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം ചേർത്ത് വേവിച്ചെടുക്കും. ഇത് ചെറിയ തട്ടിലാക്കി അതിനു മുകളിൽ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കും. എന്നിട്ട് ഇത് പുഴുങ്ങി എടുക്കും. അധികം കേട്ടുകേൾവിയില്ലാത്ത ഒരു കോമ്പിനേഷനാണ് അത്. ഭയങ്കര സ്വാദിഷ്ടമായ ഒരു ഭക്ഷണമാണ്. ഇത് എല്ലായിടത്തും കിട്ടില്ല. നേപ്പാളിലെ മദ്യഷോപ്പുകളിലാണ് ഈ വിഭവം കൂടുതലായി ലഭിക്കുന്നത്. ഇങ്ങനെയൊക്കെ ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുമോ എന്നു തോന്നിയത് ഈ ‘അണ്ടകീമ’ കഴിച്ചപ്പോഴാണ്.
അതുപോലെ തന്നെയാണ് ബാലിയിലെ ‘ചെംചെം’ എന്നൊരു പാനീയവും. അത് വായിലായപ്പോള്‍ എങ്ങനെയാണ് ഇവർ കുടിച്ചിറക്കുന്നതെന്നോർത്ത് അദ്ഭുതം തോന്നി. ചെംചെം എന്ന ചെടിയുടെ ഇലയും വെറ്റിലയും ചേർത്താണ് ഈ പാനീയം ഉണ്ടാക്കുന്നത്. ഏതാണ്ട് നമ്മൾ മുറുക്കുന്നതിലെ എസൻസ് പോലെയിരിക്കും. സാധാരണ ശീതളപാനീയങ്ങൾ കുടിക്കുന്നതു പോലെ ആ നാട്ടുകാർ ഇത് കുടിക്കും. കാരണം അവർക്കിത് ശീലമാണ്. നമുക്ക് ഇത് തൊണ്ടയിൽ നിന്നും ഇറങ്ങില്ല.
∙ തേടിപ്പോയി കഴിച്ച ‘സാഗ് സുക്കുട്ടി’യും ‘ച്യൂരകദ’വും
ഭക്ഷണങ്ങൾ എന്നെ തേടിയും ഞാൻ ഭക്ഷണത്തെ തേടിയും യാത്ര ചെയ്യാറുണ്ട്. നേപ്പാളിലെ ലുംബിനിയിൽ മാത്രം കിട്ടുന്ന ഭക്ഷ്യവിഭവമായ ‘സാഗ് സുക്കുട്ടി’ ഞാൻ തേടിപ്പോയതും അങ്ങനെയാണ്. ‘സാഗ്’ എന്നാൽ ചീരയാണ്. ‘സുക്കുട്ടി’ എന്നാൽ പോത്തിറച്ചിയും. പോത്തിറച്ചിയും ചീരയും ചേർത്ത് ഡ്രൈ റോസ്റ്റ് പരുവത്തിലുള്ള ഒരു ഭക്ഷണമാണ് ഈ ‘സാഗ് സുക്കുട്ടി’. ലുംബിനിയിൽ നിന്ന് 16 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഈ ‘സാഗ് സുക്കുട്ടി’ കഴിക്കാനായി ഞാൻ പോയത്. ‘സാഗ് സുക്കുട്ടി റസ്റ്ററന്റ്’ എന്ന കടയിൽ മാത്രമാണ് ഇത് ലഭിക്കുന്നത്.
അവിടെ ചെന്നപ്പോൾ ആ കട അടച്ചിരിക്കുകയായിരുന്നു. മുൻഭാഗത്ത് ഷട്ടറിട്ടിരുന്നു. പക്ഷേ, അകത്ത് ആളുണ്ടെന്നു മനസ്സിലായി. ഷട്ടറിൽ തട്ടിയപ്പോൾ ഒരു സ്ത്രീ വന്നു. അവരോട് ഞാൻ ഇത്രയും ദൂരെ നിന്ന് ‘സാഗ് സുക്കുട്ടി’ കഴിക്കാൻ വേണ്ടി മാത്രം വന്നതാണെന്നു പറഞ്ഞു. അടുത്തൊരു മരണം നടന്നതിനാൽ കട അടച്ചിരിക്കുകയാണെന്നും നാളെ വന്നാൽ കഴിക്കാമെന്നും പറഞ്ഞ് അവർ അകത്തേക്കു കയറാൻ തുടങ്ങി. പെട്ടെന്ന് അവർ ചോദിച്ചു, ‘നിങ്ങൾ ഇതിനു വേണ്ടി മാത്രം വന്നതാണോ?’ അതെ എന്നു പറഞ്ഞപ്പോൾ അവർ എന്നോട് പതിനഞ്ചു മിനിറ്റ് കാത്തിരിക്കൂ എന്നു പറഞ്ഞു. അന്ന് കഴിച്ച വിഭവത്തിന് അവർ പണം വാങ്ങിയില്ല. ഇന്ന് കടയില്ലാത്തതിനാൽ നിങ്ങൾ ഞങ്ങളുടെ അതിഥിയായി എത്തി കഴിച്ചിട്ടു പോയെന്നേ കരുതുന്നുള്ളൂ എന്നായിരുന്നു മറുപടി.
ഒഡീഷയിലെ പുരിയ്ക്ക് അടുത്തായി ‘ചന്ദൻപുർ’ എന്നൊരു ഗ്രാമമുണ്ട്. അവിടെ മാത്രം ലഭിക്കുന്ന ഒരുഭക്ഷണമാണ് ‘ച്യൂരകദം’. വെള്ള അവലിലേക്ക് പാല്‍ പഞ്ചസാര, ഏലക്ക, ചെന (പാലിൽ നിന്നുണ്ടാക്കുന്ന ഉൽപന്നം) എന്നിവ ചേർത്ത് നന്നായി കുഴച്ചുണ്ടാക്കുന്നതാണ് ഇത്. ‘മാഷ്ഡ് പൊട്ടറ്റോ’ പോലെയുണ്ടാവും കാഴ്ചയിൽ. ഒഡീഷക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വെജിറ്റേറിയൻ ഭക്ഷണമാണ് ‘ദാൽമ’ (പൊങ്കലും സാമ്പാറും ചേർന്നുള്ള ഒരു വിഭവം പോലെയുള്ളത്). ഈ ച്യൂരകദവും ദാൽമയും ചന്ദൻപുരിലെ ‘പത്മാലയ’ എന്നൊരു ഹോട്ടലിൽ ലഭിക്കും. ഭുവനേശ്വറിൽ നിന്ന് രണ്ടരമണിക്കൂർ സ്കൂട്ടറിൽ യാത്ര ചെയ്ത് ചന്ദൻപുരിൽ പോയി ഈ വിഭവം കഴിച്ചിട്ടുണ്ട്. ച്യൂരകദമിന്റെ മധുരവും ദാൽമയുടെ എരിവും ചേരുമ്പോൾ നല്ല രുചിയാണ്.
∙ ചരിത്രവും കൊൽക്കത്തയിലെ കാത്തിറോളും
രണ്ടുഘടകങ്ങൾ നോക്കിയാണ് ഞാൻ യാത്രകൾ തിരഞ്ഞെടുക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളോട് എനിക്ക് ഇഷ്ടം കൂടുതലാണ്. വാരാണസി, ലഖ്നൗ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾക്കെല്ലാം ഒരുപാട് നാളത്തെ ചരിത്രം പറയാനുണ്ട്. ഒരുനഗരത്തിന് എത്ര പഴക്കമുണ്ടോ അത്രയും പഴക്കമുള്ള ചെറിയ ചെറിയ ഭക്ഷണശാലകൾ ആ നഗരത്തിലുണ്ടാകും. ഈ കടകൾക്കെല്ലാം സിഗ്നേച്ചറായി ഒരു വിഭവവും കാണും. മനുഷ്യർ നൂറോ നൂറ്റമ്പതോ ഇരുനൂറോ വർഷങ്ങളായി കഴിച്ച് ശീലിച്ച ഭക്ഷണങ്ങൾ നമുക്ക് ഈ കടകളിൽ നിന്ന് ലഭിക്കും. ഒരുപാട് മനുഷ്യരും സംസ്കാരങ്ങളും വന്നുപോയിട്ടുള്ള സ്ഥലങ്ങളാണ് എനിക്കിഷ്ടം.
കേരളത്തില്‍ കോഴിക്കോടിന് അങ്ങനെയൊരു സംസ്കാരം അവകാശപ്പെടാനുണ്ട്. അറബികളും പോർച്ചുഗീസുകാരും ഇവിടെ വന്നുപോയി. ഇവരുടെയെല്ലാം സംഭാവനയായ പലതും കോഴിക്കോടുണ്ട്. മൈദ എന്ന മാവ് കേരളത്തിൽ ഒരിക്കലും വന്നുപെടാൻ സാധ്യതയില്ലാത്തതാണ്. മലബാർ പൊറോട്ട എന്ന ഭക്ഷണം ഇവിടെ വന്നതു തന്നെ അറബികൾ വന്നുപോയതിനാലാണ്. മലബാർ പൊറോട്ടയിൽ നിന്നാണ് തമിഴ്നാട്ടിൽ കോയിൻ പൊറോട്ടയുണ്ടായത്. പിന്നീട് ഈ പൊറോട്ട ശ്രീലങ്കയിൽ പോയി സിലോൺ പൊറോട്ടയായി പരിണമിക്കുന്നു. ദക്ഷിണേന്ത്യയില്‍ മുഴുവൻ ഈ പൊറോട്ടയുടെ വൈവിധ്യങ്ങൾ വന്നത് അറബികൾ ഇവിടെ കച്ചവടത്തിനു വന്നതിനാലാണ്.
അതുപോലെതന്നെ മുഗുളന്മാരും ഡൽഹി രാജാക്കന്മാരും ഭരിച്ച ഡൽഹിക്കും അതിന്റെതായ ഒരു ഭക്ഷണ സംസ്കാരം ഉണ്ട്. രാജസ്ഥാനിൽ വിവിധകാലഘട്ടങ്ങളിലുണ്ടായ രജപുത്ര രാജാക്കന്മാർ കൊണ്ടുവന്ന വളരെ രസകരമായ ഒരു വെജിറ്റേറിയൻ ഭക്ഷണ സംസ്കാരമുണ്ട്. കൊൽക്കത്തയിൽ ‘കാത്തി റോൾ’ എന്നൊരു വിഭവമുണ്ട്. റുമാലി റൊട്ടിക്കുള്ളിൽ കബാബും കുറെ പച്ചക്കറികളും േചർത്ത് ചുരുട്ടി നൽകും.
ഷവർമയുടെയൊക്കെ മറ്റൊരു പതിപ്പാണ് ഈ കാത്തി റോൾ. ഈ കാത്തിറോളിനൊരു ചരിത്രമുണ്ട്. ബ്രിട്ടിഷ് ഓഫിസർമാർക്ക് കയ്യിൽ എടുത്തു കൊണ്ടുപോകാൻ കഴിയുന്ന ഒരു ഉച്ചഭക്ഷണമായി കൊൽക്കത്തയിലെ ‘നൈസാം’ എന്ന ഹോട്ടലുകാരാണത്രേ ഇത് ആദ്യമായി ഉണ്ടാക്കിയത്.
∙ ചുട്ടനീരാളിയും തൊണ്ടയിൽ നിന്നിറങ്ങാത്ത പാനീയവും
കഴിച്ചിട്ട് ഇനി ഒരിക്കലും കഴിക്കില്ല എന്ന് തീരുമാനിച്ച ഒരു ഭക്ഷണം നീരാളിയാണ്. ബാലിയിൽ ഗിലി ട്രവങ്ക് എന്നൊരു ദ്വീപുണ്ട്. അവിടെയൊരു രാത്രി മാർക്കറ്റിൽ നീരാളിയെ കമ്പിയിൽ കോർത്ത് ചുട്ടുതരും. ചുട്ടുതരുമ്പോൾ തന്നെ ഒരു കറുത്ത നിറമാണ്. കാണുമ്പോൾ തന്നെ നമുക്കത് കഴിക്കാനൊരു താൽപര്യം തോന്നില്ല. എന്നിരുന്നാലും ഒന്ന് കഴിച്ചു നോക്കാം എന്ന് ഞാൻ എന്നോടു തന്നെ പറഞ്ഞ് കഴിച്ചു നോക്കിയതാണ്. റബർ ചവയ്ക്കുന്നതുപോലെ തോന്നി. അത് കഴിച്ചപ്പോൾ തന്നെ എനിക്ക് ഭക്ഷ്യവിഷബാധ പിടിക്കുമോ എന്നൊക്കെ സംശയം തോന്നി. ഇനി എന്തായാലും കഴിക്കില്ല. തൊണ്ടയിൽ നിന്നിറങ്ങിപ്പോകാത്തതിനാൽ അവിടെ നിന്ന് കുടിച്ച ചെംചെം, ജാമുൻ എന്നീ പാനീയങ്ങളും ഇനി കുടിക്കില്ലെന്ന് ഉറപ്പിച്ചതാണ്.
നാഗാലാൻഡിൽ പട്ടുനൂൽ പുഴുക്കളെ ഉപയോഗിച്ച് ഒരു ചട്ണിയുണ്ടാക്കും എന്നു കേട്ടിട്ടുണ്ട്. രുചിയറിയണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹമുള്ള ഒരു ഭക്ഷണമാണ് അത്. അതുപോലെ തന്നെ ഹരിയാനയിലെ ഭക്ഷണങ്ങൾ കഴിക്കാനും ആഗ്രഹമുണ്ട്. ഒരുപാട് പാലുത്പന്നങ്ങൾ ഉപയോഗിക്കുന്ന ഒരു സംസ്ഥാനമാണ് ഹരിയാന. പിന്നെ ജപ്പാനിൽ പോയി റാമെൻ, തൂശെ ഇതിന്റെയെല്ലാം യഥാർഥ രുചി അറിയണമെന്ന് ആഗ്രഹമുണ്ട്.