പശ്ചിമഘട്ട വനങ്ങളിൽനിന്ന് ഒഴുകിയെത്തിയത് കോടികളുടെ നിധി; മറഞ്ഞിരിക്കുന്നത് കുട്ടനാട്ടിലും വേമ്പനാട് കായലിലും; ചെളിക്കടിയിൽ പണം!
കുട്ടനാട്ടിലെ പാടശേഖരങ്ങളിലും വേമ്പനാട് കായലിന്റെ അടിത്തട്ടിലും ഒരു നിധി ഒളിച്ചിരിപ്പുണ്ട്. ശതകോടികൾ വിലമതിക്കുന്ന ആ നിധിക്ക് ബ്ലൂ കാർബൺ എന്നാണു പേര്. കുട്ടനാടൻ പാടങ്ങളിലും വേമ്പനാട്ടുകായലിലും അടിഞ്ഞ എക്കലിലാണു വൻ കാർബൺ നിക്ഷേപമുള്ളത്. കാർബൺ വ്യാപാരം (കാർബൺ ട്രേഡിങ്) സംബന്ധിച്ച നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ കാർബൺ ശേഖരത്തെ പണമാക്കി മാറ്റാനാകും. എങ്ങനെയാണത് സാധ്യമാകുക? കുട്ടനാടും വേമ്പനാട്ടു കായലും കാർബണിന്റെ കലവറ (കാർബൺ സിങ്ക്) ആണെന്നു രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ പറയുന്നു. കുട്ടനാട്ടിലും വേമ്പനാട്ടുകായലിലും അടിയുന്ന എക്കലാണു കാർബൺ നിക്ഷേപത്തിനു കാരണം.

കുട്ടനാട്ടിലെ പാടശേഖരങ്ങളിലും വേമ്പനാട് കായലിന്റെ അടിത്തട്ടിലും ഒരു നിധി ഒളിച്ചിരിപ്പുണ്ട്. ശതകോടികൾ വിലമതിക്കുന്ന ആ നിധിക്ക് ബ്ലൂ കാർബൺ എന്നാണു പേര്. കുട്ടനാടൻ പാടങ്ങളിലും വേമ്പനാട്ടുകായലിലും അടിഞ്ഞ എക്കലിലാണു വൻ കാർബൺ നിക്ഷേപമുള്ളത്. കാർബൺ വ്യാപാരം (കാർബൺ ട്രേഡിങ്) സംബന്ധിച്ച നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ കാർബൺ ശേഖരത്തെ പണമാക്കി മാറ്റാനാകുമെന്ന് ഈ രംഗത്തു പഠനങ്ങൾ നടത്തുന്ന രാജ്യാന്തര കായൽക്കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ പറയുന്നു.
കുട്ടനാടൻ പാടശേഖരങ്ങളിലെ ഓരോ ഏക്കറിലും 6000 രൂപ മൂല്യംവരുന്ന കാർബൺ ശേഖരമുണ്ടെന്ന് അദ്ദേഹം പറയുന്നു. 1.4 ലക്ഷം ഏക്കറാണു കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ വിസ്തൃതി. അതായതു കുട്ടനാടൻ പാടശേഖരങ്ങളിലെ കാർബണിന്റെ മൂല്യം 84 കോടി രൂപ. 2033 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വേമ്പനാട്ടുകായലിലെ കാർബൺ ശേഖരത്തിന്റെ മൂല്യം 300 കോടിക്കു മുകളിലാകും. മണ്ണിനടിയിലുള്ള ഈ കാർബണിന് ആരാണ് പണം തരുന്നത്? അതിന് കാർബൺ ട്രേഡിങ് എന്താണ് എന്നറിയണം.
∙ കുട്ടനാട്ടിലെ കാർബൺ ശേഖരം
കുട്ടനാടും വേമ്പനാട്ടു കായലും കാർബണിന്റെ കലവറ (കാർബൺ സിങ്ക്) ആണെന്നു രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ പറയുന്നു. കുട്ടനാട്ടിലും വേമ്പനാട്ടുകായലിലും അടിയുന്ന എക്കലാണു കാർബൺ നിക്ഷേപത്തിനു കാരണം. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ ആറുകളിലൂടെ ഒഴുകിയെത്തുന്ന എക്കലാണ് വേമ്പനാട്ടുകായലിലും കുട്ടനാട്ടിലെ പാടശേഖരങ്ങളിലും അടിയുന്നത്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡാണ് എക്കലിൽ കാർബണായി മാറുന്നത്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ മരങ്ങളുടെ ഇലകൾ ആഗിരണം ചെയ്യും. ഉണങ്ങിവീഴുന്ന ഇലകളിലും മരത്തിന്റെ തടിയിലും ഈ കാർബൺ ഉണ്ടാകും. പശ്ചിമഘട്ടത്തിലെ വനങ്ങളിലെ ഈ കാർബൺ ശേഖരമാണ് 5 നദികളിലൂടെ ഒഴുകിയെത്തി വേമ്പനാട് കായലിലും കുട്ടനാടൻ പാടശേഖരങ്ങളിലും എക്കലായി അടിയുന്നത്.
പാടങ്ങളിൽ ഒരു ഹെക്ടറിൽ ഒന്നുമുതൽ 20 വരെ ടൺ എക്കൽ വന്നടിയും. വേമ്പനാട്ടുകായലിൽ ഒരോ വർഷവും വന്നടിയുന്നത് 3 ലക്ഷം ടൺ കാർബൺ. ഇവിടെ 80 മീറ്റർ ആഴത്തിൽ കാർബൺ ശേഖരമുണ്ടെന്നാണു പഠനം. 11 കേന്ദ്രങ്ങളിൽ നടത്തുന്ന പരിശോധനയിലൂടെയാണു കുട്ടനാട്ടിലെയും വേമ്പനാട്ടുകായലിലെയും കാർബണിന്റെ അളവ് ശാസ്ത്രീയമായി നിർണയിക്കുന്നതെന്നു ഡോ.കെ.ജി.പദ്മകുമാർ പറയുന്നു. ഈ കാർബൺ ശേഖരത്തെ പണമാക്കി മാറ്റുന്നത് കാർബൺ വിപണിയിലാണ്.
∙ കാർബൺ വിപണിയും കാർബൺ ക്രെഡിറ്റും
ക്യോട്ടോ ഉടമ്പടി എന്നറിയപ്പെടുന്ന രാജ്യാന്തര കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമായാണ് കാർബൺ വിപണി എന്ന ആശയം വ്യാപകമായത്. ഹരിതഗൃഹവാതകങ്ങളാണ് ആഗോളതാപനത്തിന്റെയും അതുവഴി കാലാവസ്ഥമാറ്റത്തിന്റെയും അടിസ്ഥാനകാരണം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് ഒഴിവാക്കുന്നതു പ്രോത്സാഹിപ്പിക്കുകയാണു കാലാവസ്ഥാ ഉടമ്പടിയുടെ ലക്ഷ്യം. പ്രധാന ഹരിതഗൃഹവാതകങ്ങളെ അവയുടെ താപനമൂല്യം കാർബൺ ഡയോക്സൈഡുമായി താരതമ്യം ചെയ്ത് CO2e (CO2 equivalent) എന്ന നിലയിലാണ് രേഖപ്പെടുത്തുന്നത്. നമ്മുടെ ഇടപെടൽവഴി ഹരിതഗൃഹവാതക പുറന്തള്ളൽ കുറയുമ്പോൾ അത് ഇത്ര CO2e മൂല്യമുള്ളതെന്നു രേഖപ്പെടുത്തും. ഒരാൾ ഒരു ടൺ മൂല്യമുള്ള ഹരിതഗൃഹവാതക പുറന്തള്ളൽ (CO2e) ഒഴിവാക്കിയാൽ കാർബൺ വിപണി വഴി അദ്ദേഹത്തിന് ഒരു യൂണിറ്റ് മൂല്യമുള്ള സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുണ്ട്. ഇതിനെ കാർബൺ ക്രെഡിറ്റ് എന്നും കാർബൺ സർട്ടിഫിക്കറ്റ് എന്നും പറയും. ഈ ക്രെഡിറ്റ് കാർബൺ വിപണിയിൽ വിൽക്കാനാകും.
∙ ആരു വാങ്ങും ഈ കാർബൺ ക്രെഡിറ്റ്?
വൻതോതിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായസ്ഥാപനങ്ങളും രാജ്യങ്ങളും ഇതിനു പരിഹാരമായി കാർബൺ വിപണിയിൽ നിന്നു കാർബൺ ക്രെഡിറ്റ് വാങ്ങും. ഒരു യൂണിറ്റ് മൂല്യമുള്ള കാർബൺ സർട്ടിഫിക്കറ്റ് വാങ്ങിയാൽ കാർബൺ പുറന്തള്ളൽ ഒരു യൂണിറ്റ് കുറച്ചതായി ഈ കമ്പനികൾക്കും രാജ്യങ്ങൾക്കും അവകാശപ്പെടാം. കാർബൺ പുറന്തള്ളുന്നവർ കാർബണിന്റെ അളവ് കുറയ്ക്കുന്നവരെ സാമ്പത്തികമായി സഹായിച്ചു ലക്ഷ്യം നേടുന്ന മാർഗമാണിത്. വികസ്വര രാജ്യങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളിലൂടെ ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ വികസിതരാജ്യങ്ങൾ വാങ്ങും. ഈ വിപണിയിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് ആഭ്യന്തര കാർബൺ വിപണി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. 2022ലെ ഊർജ സംരക്ഷണ ഭേദഗതി നിയമപ്രകാരം, എനർജി എഫിഷ്യൻസി ബ്യൂറോ ഘട്ടം ഘട്ടമായാണ് ഇതു നടപ്പാക്കുക.
∙ കുട്ടനാട്ടിലെ കാർബൺ എങ്ങനെ പണമാക്കും?
കാർബൺ പുറന്തള്ളൽ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ ആഗോളതാപനം കുറയ്ക്കാം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽതോത് ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അതിനനുസരിച്ച് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും അംഗീകൃത സംവിധാനങ്ങളുണ്ട്. ഓരോ പ്രവൃത്തിയുടെയും കാർബൺ പുറന്തള്ളൽതോത് തിട്ടപ്പെടുത്തിയാണു ഇതു ചെയ്യുന്നത്. ഓക്സിജൻ സാന്നിധ്യമില്ലാത്ത എയ്റോബിക് ലെയറിലാണു കുട്ടനാട്ടിലും വേമ്പനാട് കായലിലും കാർബൺ സംഭരിച്ചിട്ടുള്ളത്. ഈ കാർബൺ ഓക്സിജനുമായി കലർന്നാൽ കാർബൺ ഡയോക്സൈഡായി അന്തരീക്ഷത്തിലെത്തും. ഇതു തടയാൻ കുട്ടനാട്ടിലെ കാർബൺ ശേഖരം സംരക്ഷിച്ചു നിർത്തണം. ഈ കാർബൺ ശേഖരം സംരക്ഷിക്കുന്നതുവഴി ഹരിതഗൃഹവാതകം പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള കാർബൺ ക്രെഡിറ്റ് സ്വന്തമാക്കാം.
കുട്ടനാട്ടിലെ കാർബൺ ശേഖരം സംരക്ഷിക്കുന്നതിനായി രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം 100 കോടി രൂപയുടെ പദ്ധതി തയാറാക്കി കൃഷിവകുപ്പിനു സമർപ്പിച്ചിട്ടുണ്ട്. കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു കാർബൺ ശേഖരം സംരക്ഷിക്കുന്നതാണു പദ്ധതി. ഓരോ വ്യവസായ ശാലയും എത്ര യൂണിറ്റ് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നുവെന്നു കണക്കാക്കുക. വേമ്പനാട് കായലിലും കുട്ടനാട്ടിലുമുള്ള കാർബണിന്റെ യൂണിറ്റ് കണക്കാക്കി ഇതിനുള്ള കാർബൺ ഫണ്ട് വ്യവസായ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് ഈടാക്കുക.
കുട്ടനാട്ടിലെ കാർബൺ ശേഖരം സംരക്ഷിക്കാനായി കണ്ടൽവനങ്ങൾ വച്ചുപിടിക്കണമെന്നും കൃഷിവകുപ്പിനു സമർപ്പിച്ച പദ്ധതിയിലുണ്ട്. കുട്ടനാട്ടിലും വേമ്പനാട്ടുകായലിലും അടിഞ്ഞ എക്കലിനെ കട്ടകളാക്കി (കാർബൺ ബ്ലോക്ക്) കുത്തിയെടുത്ത് കായലിന്റെ കരകളിൽ 3 മീറ്റർ ഉയരത്തിൽ തിട്ടകളൊരുക്കുക. എക്കൽ കലക്കുമ്പോൾ കാർബൺ വായുവിൽ കലരുമെന്നും ഇതു കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതിനു തുല്യമാണെന്നും പറയുന്നു. അതുകൊണ്ടാണ് എക്കൽ ചെളിക്കട്ടകളാക്കി കുത്തിയെടുക്കാൻ നിർദേശിക്കുന്നത്. ഇതിനു മുകളിൽ കണ്ടൽച്ചെടികൾ നടാം.
കണ്ടൽവേരുകൾ എക്കൽ ഒഴുകിപ്പോകുന്നതു തടയും. കണ്ടൽച്ചെടികൾ കുട്ടനാട്ടിലെ കാർബൺ ശേഖരത്തിനു ഹരിതകവചം തീർക്കും. കണ്ടൽ ഇലകൾ ഡയോക്സൈഡിനെ ആഗിരണം ചെയ്യുമ്പോൾ വേരുകൾ കാർബണിനെ സംരക്ഷിക്കും. ഇങ്ങനെ കാർബൺ സംരക്ഷിക്കുകയും കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ കാർബൺ ക്രെഡിറ്റ് സ്വന്തമാക്കാം. കാർബൺ ക്രെഡിറ്റ് ട്രേഡിങ് പദ്ധതി രാജ്യത്തു വ്യാപകമാവുന്നതോടെ ഈ കാർബൺ ക്രെഡിറ്റ് പണമാക്കി മാറ്റാം.