മുപ്പതാം വയസ്സിൽ മസ്കിന്റെ ‘എതിരാളി’ കമ്പനിയുടെ സിഇഒ; ‘നീലാകാശ’ത്തിന്റെ പേരുള്ള മകൾ; ട്വിറ്ററിന്റെ ‘ചോര’ വളരുന്നു 300 ശതമാനവും കടന്ന്
ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ലോഗോയിലുണ്ടായിരുന്ന നീലക്കിളിയെ ഓർമയില്ലേ? ആ നീലക്കിളിക്ക് പാറിനടക്കാനൊരു നീലാകാശം കൂടിയുണ്ടായിരുന്നു–‘ബ്ലൂസ്കൈ’! ട്വിറ്റർ ആത്യന്തികമായി എന്തായി മാറുമെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ‘ബ്ലൂസ്കൈ’. സോഷ്യൽ മീഡിയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കെൽപ്പുണ്ടായിരുന്ന കണ്ടുപിടിത്തം. പക്ഷേ, 2022ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ നീലക്കിളിയുടെയും നീലാകാശത്തിന്റെ ജാതകം അപ്പാടെ മാറിമറിഞ്ഞു. ഒറ്റവാചകത്തിൽ പറഞ്ഞാൽ, കിളിയും ആകാശവും വേർപെട്ടു. അടുത്തഘട്ടത്തിൽ കിളി തന്നെ ഇല്ലാതായി, പകരം X (എക്സ്) വന്നു. ട്വിറ്ററിന്റെ ചരിത്രം ഒരു ഖണ്ഡികയിൽ ഇതാണ്. ട്വിറ്ററിന്റെ പരീക്ഷണലാബിലാണ് ബ്ലൂസ്കൈ (bsky.app) എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ജനനം. രണ്ടിന്റെയും ശരീരത്തിലോടിയത് ഒരേ ‘നീലച്ചോര’! ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയതോടെ, എക്സ് വിട്ട് ലക്ഷങ്ങളാണ് ബ്ലൂസ്കൈ എന്ന മൈക്രോബ്ലോഗിങ് സൈറ്റിലേക്ക് ചേക്കേറുന്നത്. യഥാർഥത്തിൽ, ട്വിറ്ററിനു ബദലായോ എതിരാളിയായോ മാറേണ്ടയിരുന്ന ഒരു പ്ലാറ്റ്ഫോമല്ല ബ്ലൂസ്കൈ. ട്വിറ്റർ തന്നെ വെള്ളവും വളവും നൽകി വളർത്തിക്കൊണ്ടുവന്ന പ്രസ്ഥാനം. ട്വിറ്ററിനുണ്ടായിരുന്ന കേന്ദ്രീകൃത സ്വഭാവം മാറ്റി വികേന്ദ്രീകൃത പ്ലാറ്റ്ഫോം ആക്കുന്നതിനുള്ള ചുവടുവയ്പ്പായിരുന്ന അത്. എന്നാലിന്ന് അതേ ട്വിറ്ററിന് (എക്സ്) വെല്ലുവിളിയുയർത്താൻ പാകത്തിൽ ‘ബ്ലൂസ്കൈ’യുടെ ആകാശം വളർന്നു.

ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ലോഗോയിലുണ്ടായിരുന്ന നീലക്കിളിയെ ഓർമയില്ലേ? ആ നീലക്കിളിക്ക് പാറിനടക്കാനൊരു നീലാകാശം കൂടിയുണ്ടായിരുന്നു–‘ബ്ലൂസ്കൈ’! ട്വിറ്റർ ആത്യന്തികമായി എന്തായി മാറുമെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ‘ബ്ലൂസ്കൈ’. സോഷ്യൽ മീഡിയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കെൽപ്പുണ്ടായിരുന്ന കണ്ടുപിടിത്തം. പക്ഷേ, 2022ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ നീലക്കിളിയുടെയും നീലാകാശത്തിന്റെ ജാതകം അപ്പാടെ മാറിമറിഞ്ഞു. ഒറ്റവാചകത്തിൽ പറഞ്ഞാൽ, കിളിയും ആകാശവും വേർപെട്ടു. അടുത്തഘട്ടത്തിൽ കിളി തന്നെ ഇല്ലാതായി, പകരം X (എക്സ്) വന്നു. ട്വിറ്ററിന്റെ ചരിത്രം ഒരു ഖണ്ഡികയിൽ ഇതാണ്.
ട്വിറ്ററിന്റെ പരീക്ഷണലാബിലാണ് ബ്ലൂസ്കൈ (bsky.app) എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ജനനം. രണ്ടിന്റെയും ശരീരത്തിലോടിയത് ഒരേ ‘നീലച്ചോര’! ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയതോടെ, എക്സ് വിട്ട് ലക്ഷങ്ങളാണ് ബ്ലൂസ്കൈ എന്ന മൈക്രോബ്ലോഗിങ് സൈറ്റിലേക്ക് ചേക്കേറുന്നത്. യഥാർഥത്തിൽ, ട്വിറ്ററിനു ബദലായോ എതിരാളിയായോ മാറേണ്ടയിരുന്ന ഒരു പ്ലാറ്റ്ഫോമല്ല ബ്ലൂസ്കൈ. ട്വിറ്റർ തന്നെ വെള്ളവും വളവും നൽകി വളർത്തിക്കൊണ്ടുവന്ന പ്രസ്ഥാനം. ട്വിറ്ററിനുണ്ടായിരുന്ന കേന്ദ്രീകൃത സ്വഭാവം മാറ്റി വികേന്ദ്രീകൃത പ്ലാറ്റ്ഫോം ആക്കുന്നതിനുള്ള ചുവടുവയ്പ്പായിരുന്ന അത്. എന്നാലിന്ന് അതേ ട്വിറ്ററിന് (എക്സ്) വെല്ലുവിളിയുയർത്താൻ പാകത്തിൽ ‘ബ്ലൂസ്കൈ’യുടെ ആകാശം വളർന്നു.
ഡോണൾഡ് ട്രംപിനെ അനുകൂലിക്കുന്ന ഇലോൺ മസ്കിനോടുള്ള പ്രതിഷേധമായാണ് ലക്ഷങ്ങൾ എക്സ് ഉപേക്ഷിച്ച് ബ്ലൂസ്കൈയിലേക്ക് കൂടുമാറിയത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ദിനം മുതൽ യുഎസിലും ബ്രിട്ടനിലും കമ്പനിയുടെ വളർച്ച 300 ശതമാനത്തിലേറെയായിരുന്നു. വലത് അനുകൂലികൾ എക്സിൽ അഴിഞ്ഞാടിയതോടെയാണ് ഇടത് രാഷ്ട്രീയം പിന്തുടരുന്നവരും അക്കാദമിക വിദഗ്ധരും മാധ്യമപ്രവർത്തകരും പുതിയ മേച്ചിൽപുറം തേടിയത്. ട്വിറ്ററിന്റെ തന്നെ ‘ചോര’യായ ബ്ലൂസ്കൈ ട്വിറ്ററിന്റെ പ്രധാന എതിരാളിയായ മാറിയ രസകരമായ കഥ ഇനി വായിക്കാം.
∙ ഡൊർസിയുടെ പ്രഖ്യാപനം
2019ലാണ് ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) സ്ഥാപകൻ ജാക് ഡൊർസി ആ പ്രഖ്യാപനം നടത്തിയത്. ആ ട്വീറ്റ് ഇങ്ങനെയായിരുന്നു– 'Twitter is funding a small independent team of up to five open source architects, engineers, and designers to develop an open and decentralized standard for social media. The goal is for Twitter to ultimately be a client of this standard.' നമ്മൾ കാണുന്ന എല്ലാ പ്രമുഖ സമൂഹമാധ്യമങ്ങളും കേന്ദ്രീകൃതമാണ് (Centralized). അതായത് ഒരു കമ്പനിയാണ് അതിലെ നിർണായകമായ എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. ഈ കേന്ദ്രീകൃത മാതൃകയെ പൊളിച്ചടുക്കി വികേന്ദ്രീകൃതമായ ഒരു സമൂഹമാധ്യമ പ്രോട്ടോക്കോൾ തയാറാക്കുകയായിരുന്നു ബ്ലൂസ്കൈ ടീമിന്റെ ദൗത്യം. കാലക്രമേണ ട്വിറ്ററും ഇതേ പ്രോട്ടോക്കോൾ പിന്തുടരുമെന്നായിരുന്നു ജാക് ഡൊർസിയുടെ പ്രഖ്യാപനം. ട്വിറ്ററിന് സഹായമായി മാറേണ്ട ഒരു പ്രോജക്ട് ആയിരുന്നു ബ്ലൂസ്കൈ എന്നു ചുരുക്കം. എന്നാൽ ട്വിറ്ററിന്റെ ജാതകം തന്നെ മാറിയതാണ് പിന്നീടുള്ള വർഷങ്ങളിൽ നാം കണ്ടത്.
∙ ക്രിപ്റ്റോയിൽ തുടങ്ങിയ ആശയം
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസി ആശയത്തിന്റെ ഏറ്റവും വലിയ വക്താവു കൂടിയായ ജാക് അതേ ആശയം സമൂഹമാധ്യമത്തിലേക്കു കൊണ്ടുവരാനാണ് ഉദ്ദേശിച്ചത്. കൂടുതൽ ജനാധിപത്യം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. അന്ന് ജാക് ഒരു കാര്യം കൂടി പറഞ്ഞു, ബ്ലൂസ്കൈ ടീമിനെ രൂപീകരിക്കാനുള്ള ചുമതല സിടിഒയും ജാക്കിന്റെ വിശ്വസ്തനുമായ പരാഗ് അഗ്രവാളിന്റേതായിരിക്കുമെന്ന്. പിന്നീട് ട്വിറ്റർ സിഇഒ ആയി മാറിയ പരാഗിനെയാണ് ഇലോൺ മസ്ക്, കമ്പനി ഏറ്റെടുത്തപ്പോൾ പുറത്താക്കിയത്. ക്രിപ്റ്റോ സാങ്കേതികവിദ്യയിൽ തൽപരനായ പരാഗ് ഡൊർസി നൽകിയ ദൗത്യം ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. ബ്ലൂസ്കൈ പദ്ധതിക്ക് ഫണ്ടിങ് നൽകിയിരുന്നത് ട്വിറ്ററാണെങ്കിലും ട്വിറ്ററിലെ ജീവനക്കാരെയല്ല ബ്ലൂസ്കൈ വികസിപ്പിക്കാനായി നിയോഗിച്ചത്. ഈ ടീം പൂർണമായും സ്വതന്ത്രമായിരിക്കണമെന്നാണ് ഡൊർസി ആഗ്രഹിച്ചത്. 1.3 കോടി ഡോളറാണ് ബ്ലൂസ്കൈയുടെ പ്രാഥമിക പദ്ധതികൾക്കായി ട്വിറ്റർ ഫണ്ട് ചെയ്തത്,
∙ 33 വയസ്സുകാരി സിഇഒ; പേരിലും ‘ബ്ലൂസ്കൈ’
2021ൽ, ഹാപ്പനിങ് എന്ന വികേന്ദ്രീകൃത നെറ്റ്‍വർക്കിന്റെ ഭാഗമായ ജെയ് ഗ്രാബെറിനെയാണ് ബ്ലൂസ്കൈ പ്രോട്ടോക്കോളിന്റെ ടീം ലീഡറായി പരാഗ് അഗ്രവാൾ നിയമിച്ചത്. ഡിസംബറിൽ കമ്പനിയുടെ സിഇഒ തന്നെയായി മാറി ജെയ്. സിഇഒ സ്ഥാനം ഏറ്റെടുക്കുമ്പോൾ ജെയ് ഗ്രാബെറിന് 30 വയസ്സായിരുന്നു. ഇന്ന് 33 വയസ്സ്. യുഎസിലെ ഒക്‌ലഹോമയിൽ ജനിച്ച ഗ്രാബറിന്റെ അമ്മ ചൈനീസ് പൗരയാണ്. യഥാർഥത്തിൽ ഗ്രാബറിന്റെ പൂർണമായ പേര് ‘Lantian Jay Graber’ എന്നാണ്. ഇതിൽ Lantian എന്ന വാക്കിന്റെ ചൈനീസ് അർഥം തന്നെ നീലാകാശം (ബ്ലൂസ്കൈ) എന്നാണ്. മകൾ അതേ പേരുള്ള ഒരു കമ്പനിയുടെ മേധാവിയാകുമെന്ന് ആ അമ്മ എന്നെങ്കിലും കരുതിയിട്ടുണ്ടാകുമോ!
∙ എന്തിനാണ് ബ്ലൂസ്കൈ?
ബ്ലൂസ്കൈയുടെ ഗുണത്തെക്കുറിച്ച് പറയുന്നതിനു മുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യം ടേം കഴിഞ്ഞപ്പോൾ ട്വിറ്റർ ഏർപ്പെടുത്തിയ വിലക്കിനെക്കുറിച്ചും പറയേണ്ടതുണ്ട്. യുഎസ് പാർലമെന്റ് മന്ദിരത്തിൽ നടന്ന അക്രമത്തിനു പിന്നാലെ 2021 ജനുവരിയിലാണ് ട്വിറ്റർ ട്രംപിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയെന്നോണം ജാക് ഡൊർസി ട്വിറ്ററിൽ ഒരു നീണ്ട ത്രെഡ് പോസ്റ്റ് ചെയ്തു. ട്രംപിന് ഏർപ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച ജാക് അതേസമയം ആരോഗ്യകരമായ സംഭാഷണം പ്രോത്സാഹിപ്പിക്കാൻ ട്വിറ്ററിന് കഴിഞ്ഞില്ലെന്ന പരിഭവവും പങ്കുവച്ചു. വിലക്ക് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലെ പൊരുത്തക്കേടുകളും തുറന്നു സമ്മതിച്ചു.
കമ്പനികളുടെ തീരുമാനങ്ങളിലും മറ്റും സുതാര്യത വരേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. തുടർന്നാണ് തന്റെ ഇഷ്ടവിഷയമായ ബിറ്റ്കോയിനിലേക്ക് ജാക് കടന്നത്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ നിയന്ത്രണമില്ലാതെയുള്ള മാതൃകയാണ് ബിറ്റ്കോയിൻ മുന്നോട്ടുവയ്ക്കുന്നത്. ഇന്റർനെറ്റും ഇങ്ങനെയാകണമെന്ന ആഗ്രഹം ജാക് പങ്കുവച്ചു. ഉള്ളടക്കനിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ജനാധിപത്യവും സുതാര്യതയും ഉറപ്പാക്കാൻ വികേന്ദ്രീകൃത മാതൃക വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ജാക്കിന്റെ വിശ്വസ്തനായ പരാഗ് ചുമതലയേറ്റപ്പോൾ ട്വിറ്ററിനെ ബ്ലൂസ്കൈ പ്രോട്ടോക്കോളിലേക്കു മാറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ടെക് ലോകം. അതുണ്ടായില്ലെന്നു മാത്രമല്ല, ബ്ലൂസ്കൈ തീർത്തും വിഭിന്നമായ ഒരു സ്ഥാപനമായി മാറുകയും ചെയ്തു.
∙ മസ്ക് വന്നു; ബന്ധം ‘കട്ട്’
ട്വിറ്ററിന്റെ ഫണ്ടിങ് ഉണ്ടായിരുന്നെങ്കിലും സ്വതന്ത്രമായി പ്രവർത്തിക്കാനാണ് ബ്ലൂസ്കൈ ആഗ്രഹിച്ചത്. മറ്റൊരു കമ്പനിയായി മാറിയെങ്കിലും ട്വിറ്ററുമായുള്ള ബന്ധം പൂർണമായും വിട്ടിരുന്നില്ല. എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തോടെ ഈ ബന്ധം പൂർണമായും അറ്റു. ബ്ലൂസ്കൈ കമ്പനിയുമായുള്ള നിയമപരവും സാമ്പത്തികപരവുമായ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാൻ മസ്ക് തീരുമാനിച്ചു. ട്വിറ്ററിൽ നിന്ന് ലഭിച്ചിരുന്ന സാമ്പത്തിക പിന്തുണയാണ് അതോടെ ഒറ്റയടിക്ക് ബ്ലൂസ്കൈ കമ്പനിക്ക് നഷ്ടമായത്. ഒക്ടോബർ 22ന്, സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരുടെ വെയ്റ്റ്‍ലിസ്റ്റ് ആരംഭിക്കുകയും 2023 ഫെബ്രുവരിയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രം സേവനം ഉപയോഗിക്കാൻ അവസരം നൽകുകയും ചെയ്തു. ജൂലൈയിൽ ‘നിയോ’ എന്ന സ്ഥാപനത്തിൽ നിന്ന് 80 ലക്ഷം ഡോളറിന്റെ ഫണ്ടിങ് ലഭിച്ചു. 2024 ഫെബ്രുവരിയിലാണ് എല്ലാവർക്കുമായും ബ്ലൂസ്കൈ അവരുടെ ആകാശം തുറന്നുകൊടുത്തത്.
∙ വിവാദങ്ങളും കൂട്ട്; ഒടുവിൽ ക്ഷമാപണം
വംശീയ അധിക്ഷേപങ്ങൾ തടയാൻ ബ്ലൂസ്കൈയിൽ സംവിധാനമില്ലെന്ന ആരോപണമുയർന്നത് 2023 ജൂലൈയിലാണ്. വിഷയം കമ്പനി പരിഹരിക്കും വരെ ഉള്ളടക്കമൊന്നും പോസ്റ്റ് ചെയ്യില്ലെന്നു പറഞ്ഞ് വലിയൊരു വിഭാഗം യൂസർമാർ ‘പോസ്റ്റിങ് സ്ട്രൈക്ക്’ നടത്തി. ഇതോടെ പരസ്യമായി ബ്ലൂസ്കൈ മാപ്പ് പറഞ്ഞു. പ്ലാറ്റ്ഫോമിന്റെ നിബന്ധനകളിൽ ഇത്തരം അധിക്ഷേപങ്ങൾ തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥയും ഉൾപ്പെടുത്തി.
മേഘങ്ങൾ നിറഞ്ഞ നീലാകാശത്തിന്റെ ചിത്രമായിരുന്നു കമ്പനിയുടെ ലോഗോ. 2023 ഡിസംബറിലാണ് ഇത് നീല ചിത്രശലഭത്തിന്റെ ലോഗോയാക്കി മാറ്റിയത്. അതുവരെ മറ്റ് പ്ലാറ്റ്ഫോമുകളിൽ ബ്ലൂസ്കൈയെക്കുറിച്ച് പറയാനായി ആളുകൾ ഉപയോഗിച്ചിരുന്ന ഇമോജി ചിത്രശലഭത്തിന്റേതായിരുന്നു. ഇതാണ് ലോഗോയായി കമ്പനി സ്വീകരിച്ചത്.
∙ എക്സ് vs ത്രെഡ്സ് vs ബ്ലൂസ്കൈ
എക്സ് (പഴയ ട്വിറ്റർ), മെറ്റയുടെ ത്രെഡ്സ്, ബ്ലൂസ്കൈ എന്നിവ തമ്മിലാണ് മൈക്രോബ്ലോഗിങ് രംഗത്ത് മത്സരം. യുഎസിലെ രാഷ്ട്രീയമാണ് മിക്കപ്പോഴും ഈ കമ്പനികളുടെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്ന സമയത്താണ് ബദലായി ത്രെഡ്സ് രംഗപ്രവേശം ചെയ്തത്. ട്വിറ്ററിന്റെ പാതിവെന്ത പകർപ്പാണ് ത്രെഡ്സ് എന്നാണ് മസ്ക് അന്ന് പരിഹസിച്ചത്. ചിത്രങ്ങളില്ലാത്ത ഇൻസ്റ്റഗ്രാം മാത്രമെന്നും അന്ന് മസ്ക് ത്രെഡ്സിനെ വിശേഷിപ്പിച്ചു. ഡോണൾഡ് ട്രംപിന്റെ എതിർചേരിയിലായിരുന്നു ദീർഘകാലമായി മെറ്റ സ്ഥാപകൻ മാർക് സക്കർബർഗ്. മെറ്റ ജനങ്ങളുടെ ശത്രുവാണെന്നും, താൻ ഭരണത്തിൽ വരുമ്പോൾ സക്കർബർഗ് ജയിലിൽ പോകുമെന്നും ട്രംപ് ഒരിക്കൽ ഭീഷണി മുഴക്കിയിരുന്നു.
ഇത്തവണ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന സമയത്തൊന്നും രാഷ്ട്രീയപ്പോരിന് ത്രെഡ്സ് വേദിയായില്ല. ത്രെഡ്സ് മാത്രമല്ല, ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ രാഷ്ട്രീയ ഉള്ളടക്കത്തിന് പ്രാമുഖ്യം തീർത്തും കുറവായിരുന്നു. ഇത് സക്കർബർഗ് മനഃപൂർവം എടുത്ത തീരുമാനമെന്നാണ് വിലയിരുത്തൽ. ഇതുകൊണ്ടാവണം കഴിഞ്ഞ മാസം സക്കർബർഗിനോട് ട്രംപ് അനുഭാവം പ്രകടിപ്പിച്ചത്. സക്കർബർഗ് ഭേദപ്പെട്ടുവെന്നും, അദ്ദേഹം തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.