ഈ രണ്ടു കാര്യങ്ങളാണ് അപകടങ്ങൾക്കു കാരണം! ലോറികൾ പരിശോധിക്കാൻ പൊലീസിന് പേടി; 'അന്നാ യുവാക്കൾ എന്റെ കാൽ തൊട്ടു തൊഴുതു'
റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് തടിലോറി കയറിയിറങ്ങിയ നാട്ടിക ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് നാം മോചിതരായിട്ടില്ല. ദേശീയ പാതയിലൂടെ ഒഴുകി നീങ്ങുന്ന ചരക്കു ലോറികളെ ഭീതിയോടെ നോക്കുകയാണ് ലോകം. നാടുകള്‍ താണ്ടി, ദിവസങ്ങൾ പിന്നിട്ട്, മുഷിഞ്ഞോടുന്ന ചരക്കു ലോറികൾ എങ്ങനെ ഇത്ര വലിയ അപകടത്തിലേക്ക് ഇടിച്ചു കയറുന്നു? അപകട റിപ്പോർട്ടിൽ അധികൃതർ കണ്ടെത്തുന്നവ മാത്രമാണോ പ്രശ്നം? ആരാണ് ഈ ലോറികളെ കൊലയാളികളാക്കുന്നത്? ലോറിയുടെ കാബിനിൽ ക്യാമറയുമായി യാത്ര ചെയ്ത് നാടുകൾ പരിചയപ്പെടുത്തിയ ഒരാൾ. ദുഷ്കരമായ ലോറി ഡ്രൈവറുടെ സീറ്റ് സ്വയം തിരഞ്ഞെടുത്ത വനിത. ‘അപകട വിവരം അറിഞ്ഞപ്പോൾ സങ്കടം വന്നു. ഒഴിവാക്കാമായിരുന്നു. മദ്യവും ഉറക്കവുമാണ് അപകടങ്ങളിലേക്ക് ലോറികളെ തള്ളിവിടുന്നത്’ - ജലജയുടെ വാക്കുകൾ. ജലജയും ഭർത്താവ് രതീഷും കുടുംബമായി നാടുകൾ കടന്ന് യാത്ര ചെയ്യുന്നവരാണ്. നാട്ടികയ്ക്ക് സമാനമായ അപകടങ്ങൾ മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നടക്കുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് തടിലോറി കയറിയിറങ്ങിയ നാട്ടിക ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് നാം മോചിതരായിട്ടില്ല. ദേശീയ പാതയിലൂടെ ഒഴുകി നീങ്ങുന്ന ചരക്കു ലോറികളെ ഭീതിയോടെ നോക്കുകയാണ് ലോകം. നാടുകള്‍ താണ്ടി, ദിവസങ്ങൾ പിന്നിട്ട്, മുഷിഞ്ഞോടുന്ന ചരക്കു ലോറികൾ എങ്ങനെ ഇത്ര വലിയ അപകടത്തിലേക്ക് ഇടിച്ചു കയറുന്നു? അപകട റിപ്പോർട്ടിൽ അധികൃതർ കണ്ടെത്തുന്നവ മാത്രമാണോ പ്രശ്നം? ആരാണ് ഈ ലോറികളെ കൊലയാളികളാക്കുന്നത്?
ലോറിയുടെ കാബിനിൽ ക്യാമറയുമായി യാത്ര ചെയ്ത് നാടുകൾ പരിചയപ്പെടുത്തിയ ഒരാൾ. ദുഷ്കരമായ ലോറി ഡ്രൈവറുടെ സീറ്റ് സ്വയം തിരഞ്ഞെടുത്ത വനിത. ‘അപകട വിവരം അറിഞ്ഞപ്പോൾ സങ്കടം വന്നു. ഒഴിവാക്കാമായിരുന്നു. മദ്യവും ഉറക്കവുമാണ് അപകടങ്ങളിലേക്ക് ലോറികളെ തള്ളിവിടുന്നത്’ - ജലജയുടെ വാക്കുകൾ. ജലജയും ഭർത്താവ് രതീഷും കുടുംബമായി നാടുകൾ കടന്ന് യാത്ര ചെയ്യുന്നവരാണ്. നാട്ടികയ്ക്ക് സമാനമായ അപകടങ്ങൾ മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നടക്കുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
സർക്കാർ രേഖകളിൽ പുത്തേട്ട് ട്രാൻസ്പോർട്സ് ചരക്കു ലോറിയാണ്. എന്നാലോ, ട്രാവൽ വ്ലോഗറായ ജലജയുടെയും രതീഷിന്റെയും ലോറിയിലെ യാത്രക്കാർ അനേകമുണ്ട്. ആ സഹയാത്രികർ ഇവരുടെ ക്യാമറയിലൂടെ ഇന്ത്യയെ കാണുന്നു. അവരുടെ വാക്കുകളിലൂടെ ലോറിയാത്രയിലെ വിശേഷം അറിയുന്നു. നാട്ടിക ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജലജ രതീഷ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
∙ ‘ പൊലീസ് ചെറിയ വാഹനങ്ങൾ പരിശോധിക്കും, വലിയ വാഹനങ്ങൾ കടത്തി വിടും'
പല യാത്രകളും ദിവസങ്ങൾ നീണ്ടു നിൽക്കും. കൃത്യമായി ഉറങ്ങാനാകില്ല, കുളിക്കാനോ ശുചിമുറി സൗകര്യമോ കൃത്യമാകണമെന്നില്ല. ലോറി ഓടിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ തന്നെ ഒരു ലോറി ഡ്രൈവറാകുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റി ഭർത്താവ് രതീഷ് പറഞ്ഞിരുന്നു. 2018 മുതൽ ലോറി ഓടിക്കുന്നു. വാഹനവുമായി പുറത്തിറങ്ങുമ്പോൾ ഒരു അപകടവുമുണ്ടാകരുതെന്ന് മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളത്. സമാധാനമായി ഓരോ യാത്രകളും പോയി വരണം എന്നതായിരുന്നു ആഗ്രഹം. ഇന്ത്യയിലുടനീളം ലോറിയുമായി പോയെങ്കിലും ഇതുവരെയും അത്തരത്തിലൊരു അപകടം ഉണ്ടായിട്ടില്ല. ഇത്രയും കാലത്തെ ലോറി ജീവിതത്തിനിടയിൽ പല അപകടങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. അതെല്ലാം കാണുമ്പോൾ വല്ലാത്തെരു നോവാണ്.
വഴിയരികിൽ അപകടത്തിൽപ്പെട്ടവരെ കാണുമ്പോൾ പറ്റുന്ന സഹായമെല്ലാം ചെയ്തു കൊടുക്കാറുണ്ട്. ഒരിക്കൽ തമിഴ്നാട്ടിൽ വച്ച് നിർത്തിയിട്ട ഞങ്ങളുടെ വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചിരുന്നു. അതല്ലാതെ വലിയ അപകടങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. തൃശൂരിലുണ്ടായ അപകടം ആരെയും സങ്കടപ്പെടുത്തുന്നതാണ്. ഉറങ്ങിക്കിടന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. വാഹനമോടിച്ചയാൾ മദ്യപിച്ചതാണ് അപകട കാരണം. യഥാർഥത്തിൽ പല ലോറി അപകടങ്ങളിലും വില്ലനാകുന്നത് മദ്യവും ഡ്രൈവർ ഉറങ്ങിപ്പോകുന്നതുമാണ്. എന്നാൽ നമ്മുടെ നാട്ടിലെ പൊലീസ് സംവിധാനത്തിനും ഇതിൽ പങ്കുണ്ട്. പലപ്പോഴും ചെറുവാഹനങ്ങൾ പരിശോധിക്കുന്നതു പോലെ വലിയ വാഹനങ്ങളും പരിശോധിക്കാൻ പൊലീസ് തയാറാകാറില്ല.
∙ ‘വലിയ ലോറികൾ നിര്‍ത്താൻ സ്ഥലമില്ല, അതോടെ പരിശോധനയും ഒഴിവാക്കും’
കുറച്ച് വർഷങ്ങളായി ഇന്ത്യയിലങ്ങോളമിങ്ങോളം രാവും പകലുമില്ലാതെ ഞാൻ യാത്ര ചെയ്യുന്നുണ്ട്. ഓരോ യാത്രകളും എനിക്ക് ഓരോ അനുഭവങ്ങളാണ് സമ്മാനിച്ചത്. പലപ്പോഴും ലോറി ഡ്രൈവർമാർ ദീർഘദൂര യാത്രകൾ പോകുമ്പോൾ മദ്യപിക്കുക പതിവാണ്. ചില ദിവസങ്ങളിൽ അത് വലിയ അപകടങ്ങളുണ്ടാക്കുന്നു. പക്ഷേ, പൊലീസ് സംവിധാനം കുറച്ചു കൂടെ കൃത്യമാണെങ്കില്‍ ഇത്തരത്തിലുള്ള പല അപകടത്തിൽ നിന്നും നമുക്ക് ഒരു പരിധി വരെ രക്ഷനേടാൻ സാധിക്കും. രാത്രികാലങ്ങളിൽ ബൈക്കിലോ കാറിലോ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നു നോക്കുന്ന പൊലീസ് പക്ഷേ, ലോറിയുടേയോ വലിയ ബസുകളുടെയോ കാര്യത്തിൽ ഇതൊന്നും അത്ര ശ്രദ്ധിക്കാറില്ല.
പൊലീസ് പരിശോധന കർശനമല്ലാത്തത് പലപ്പോഴും മദ്യപിക്കാൻ ഡ്രൈവർമാരെയും പ്രേരിപ്പിക്കുന്നുണ്ട്. മദ്യപിച്ചാലും വാഹനത്തിൽ മദ്യം വച്ചാലും പൊലീസ് പരിശോധിക്കില്ലെന്ന ബോധ്യമാണ് പലർക്കുമുള്ളത്. മറിച്ച് പരിശോധനകൾ കൃത്യമാണെങ്കിൽ മദ്യപിച്ച് വാഹനമോടിക്കുന്നതും തടയാം. കേരളത്തിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും ഇത് ഉറപ്പാക്കണം. പൊലീസ് പരിശോധനയ്ക്കായി നിൽക്കുന്ന സ്ഥലങ്ങളിൽ മിക്കതിലും വലിയ വണ്ടി നിർത്താൻ സ്ഥലമില്ല. അങ്ങനെ നിർത്തിയാൽ വലിയ ട്രാഫിക് ബ്ലോക്ക് വരാൻ സാധ്യതയുള്ളതു കൊണ്ട് വലിയ വണ്ടികൾ വരുമ്പോൾ പരിശോധിക്കാതെ കടത്തി വിടാറുണ്ട്. അതുകൊണ്ടുതന്നെ പരിശോധനയുണ്ടാകില്ലെന്ന ബലത്തിലാണ് പലരുടെയും യാത്ര. അത് ഇല്ലാതാക്കുന്നത് നിരവധി പേരുടെ ജീവനാണ്.
∙ ‘ഉറക്കം വന്നാൽ ലോറി ഓടിക്കരുത്’
ജമ്മു കശ്മീരിലേക്കും നേപ്പാളിലേക്കുമെല്ലാം ഞാൻ യാത്ര പോയിട്ടുണ്ട്. ഒരുപാട് ദിവസം എടുത്താണ് തിരിച്ചെത്തിയത്. ജമ്മുവിൽ പോയി വരാൻ 29 ദിവസവും നേപ്പാളിൽ പോയി വരാൻ 31 ദിവസവുമാണ് എടുത്തത്. ഇത്രയും ദിവസം യാത്ര ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് എല്ലാവർക്കും മനസ്സിലാകും. എന്നാൽ നമ്മൾ ഇതിനായി തയാറെടുത്തേ മതിയാവൂ. രാത്രി സമയങ്ങളിലും യാത്ര ചെയ്യേണ്ടി വരുമ്പോൾ അതിന് വേണ്ട തയാറെടുപ്പ് നടത്തണം. രണ്ട് ഡ്രൈവർമാരാണ് സാധാരണ വണ്ടിയിലുണ്ടാവുക. രണ്ടുപേരും ഉറങ്ങാൻ സമയം കണ്ടെത്താറുണ്ട്.
ഊഴം വച്ച് രണ്ടുപേരും ഉറങ്ങാറുണ്ട്. 6–8 മണിക്കൂറാണ് ഒരാൾ വണ്ടിയോടിക്കുക. ആ സമയത്ത് കൂടെയുള്ള മറ്റേ ആൾ ഉറങ്ങും. പിന്നെ അടുത്ത 6 മണിക്കൂർ അടുത്തയാള്‍ വണ്ടിയോടിക്കും. വണ്ടിയോടിക്കുമ്പോൾ കൂടുതലായും ഉറക്കം വരുന്നത് പുലർച്ചെ സമയങ്ങളിലാണ്. ഈ സമയത്ത് ചായ കുടിച്ചും മുഖം കഴുകിയും കുറച്ച് നേരം വണ്ടി നിർത്തി നടന്നുമെല്ലാം നോക്കും. എന്നിട്ടും ഉറക്കം മാറിയില്ലെങ്കിൽ പിന്നെ വണ്ടി ഓടിക്കാൻ മെനക്കെടാറില്ല. ഹൈവേയിൽനിന്ന് മാറി വണ്ടി എവിടെയെങ്കിലും നിർത്തിയിട്ട് ഉറങ്ങാറാണ് പതിവ്. ഒരു മണിക്കൂർ വരെ ഉറങ്ങിയാൽ നല്ല ഉണർവ് ലഭിച്ച പോലെ തോന്നും. പിന്നെ മുഖവും കഴുകി യാത്ര ചെയ്താൽ ഒരു പ്രശ്നവുമില്ല.
∙ 'ഒരു സൗകര്യവുമില്ല, ഇഷ്ടം കൊണ്ടാണ് ഞങ്ങളെല്ലാം ലോറി ഡ്രൈവർമാർ ആയത്'
ദീർഘദൂര യാത്രകൾ പോകുമ്പോൾ വളരെ കഷ്ടപ്പെട്ടാണ് വാഹനം ഓടിക്കുന്നത്. സൗകര്യങ്ങളുടെ അപര്യാപ്തത പലപ്പോഴും അലട്ടാറുണ്ട്. വൃത്തിയുള്ള ശുചിമുറിയില്ലാത്തതാണ് അതിൽ ഏറ്റവും വലുത്. സ്ത്രീയായതു കൊണ്ടുതന്നെ ശുചിമുറി സൗകര്യം അത്യാവശ്യമാണ്. എന്നാൽ യാത്ര തുടങ്ങി തിരിച്ച് വീട്ടിലെത്തിയാലാണ് പലപ്പോഴും നല്ല ശുചിമുറി ലഭിക്കാറുള്ളത്. പലയിടത്തും ട്രക്ക് പാർക്കിങ് സ്ഥലങ്ങളെല്ലാമുണ്ട്. എന്നാൽ പലപ്പോഴും അതെല്ലാം അടച്ചിട്ട നിലയിലാണ്. ഡ്രൈവർമാരുടെ സൗകര്യത്തിന് നിർമിച്ചവ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഹോട്ടലുകളുടെയും പമ്പുകളിലെയും ശുചിമുറികളാണ് ആശ്രയിക്കുന്നത്. അവിടെയും വൃത്തിയുടെ പ്രശ്നമുണ്ട്.
ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയിൽ കുളിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ പോലും സമയവും സന്ദർഭവും ലഭിക്കാറില്ല. എന്നാൽ ഒരു ഇഷ്ടത്തിന്റെ പുറത്ത് വണ്ടിയോടിക്കുകയാണ് പലരും. കഴിക്കാനായി ഭക്ഷണം ഞങ്ങൾ തന്നെയാണ് തയാറാക്കാറുള്ളത്. വണ്ടിയോടിച്ച് ക്ഷീണിച്ച് നിൽക്കുമ്പോഴാണ് ഭക്ഷണവും തയാറാക്കേണ്ടി വരുന്നത്. ഇതൊക്കെ വളരെ ബുദ്ധിമുട്ടാണ്. അതെല്ലാം തരണം ചെയ്താണ് ഞങ്ങൾ ഓരോ ലോറി ഡ്രൈവർമാരും ജോലി ചെയ്യുന്നത്.
മാത്രവുമല്ല, ലോറിക്കാരെ ചൂഷണം ചെയ്യാനും ആളുണ്ട്. കള്ളന്മാരുടെ ശല്യം പലപ്പോഴും അലട്ടിയിട്ടുണ്ട്. പല ഡ്രൈവർമാരുടെയും മൊബൈൽ ഫോണും പണവുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ഞങ്ങളുടെ വണ്ടിയിലും മോഷണശ്രമമുണ്ടായി. കൃത്യസമയത്ത് കണ്ടതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.
∙ ‘സിനിമകളിൽ കാണുന്നതു പോലെയല്ല എല്ലാ ലോറിക്കാരും’
നമ്മുടെ നാട്ടിൽ പല അപകടങ്ങളും ദിനംപ്രതി ഉണ്ടാകുന്നുണ്ട്. അതെല്ലാം ഉണ്ടാകുമ്പോൾ ആ വാഹനമോടിച്ചവർക്ക് മാത്രമാണ് പ്രശ്നം. എന്നാൽ ഒരു ലോറിയപകടമുണ്ടായാൽ എല്ലാ ലോറി ഡ്രൈവർമാരും പ്രശ്നക്കാരാണെന്ന തോന്നലാണ് പലർക്കും. തെറ്റ് ചെയ്തവർ തെറ്റ് ചെയ്തവർ തന്നെയാണ്. പക്ഷേ, എല്ലാവരും അങ്ങനെയാണെന്ന് പറയുന്ന സമീപനത്തോട് യോജിപ്പില്ല. അത് പലപ്പോഴും ജനങ്ങളുടെ മനസ്സിലെ ഒരു മിഥ്യാധാരണയുടെ ഫലമായി ഉണ്ടാകുന്നതാണെന്നാണ് തോന്നുന്നത്.
ലോറി മേഖലയിൽ വിദ്യാഭ്യാസം കുറവുള്ളവരും ഒരു ജോലിയുമില്ലാതെ ആ ജോലിക്ക് വരുന്നവരുമൊക്കെയുണ്ട്. അതുകൊണ്ടുതന്നെ ഇവരെല്ലാം മോശപ്പെട്ടവരാണെന്ന തോന്നലാണ് പലർക്കിടയിലുമുള്ളത്. ഇഷ്ടത്തിനു പുറമേ ഈ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ടെങ്കിലും അതൊന്നും ആരും കാര്യമാക്കാറില്ല. മാത്രവുമല്ല, നമ്മുടെ സിനിമകളിലൊക്കെ ലോറി ഡ്രൈവർമാരെ വളരെ മോശമായാണ് ചിത്രീകരിക്കാറുള്ളത്. മദ്യപാനികളും സ്ത്രീകളെ ഉപദ്രവിക്കുന്നവരുമൊക്കെയാണ് ലോറി ഡ്രൈവർമാരെ കാണിക്കുന്നത്. ഇതൊക്കെ കണ്ടാണ് പലരും ലോറി ഡ്രൈവർമാർ മോശപ്പെട്ടവരാണെന്ന ചിന്ത ഉണ്ടാക്കിയെടുത്തത്. പക്ഷേ, അതൊന്നുമല്ല യാഥാർഥ്യം.
∙ 'ആ ലോറിയിലെ യുവാക്കൾ എന്റെ കാൽ തൊട്ടു തൊഴുതു'
സ്ത്രീയായതുകൊണ്ട് മറ്റ് യാത്രക്കാരിൽ നിന്നൊന്നും ഒരു ബുദ്ധിമുട്ടും ഇതുവരെയും അനുഭവിച്ചിട്ടില്ല. അത് എനിക്ക് വലിയൊരു ആശ്വാസമാണ്. ഒരിക്കൽ കശ്മീരിലേക്ക് ഒരു യാത്ര പോയപ്പോൾ അവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയിൽ ഏതാണ്ട് 12 ദിവസത്തോളമാണ് റോഡിൽ കുടുങ്ങിക്കിടന്നത്. അന്നാണ് ശരിക്കും മറ്റ് ലോറി ഡ്രൈവർമാരുടെ സ്നേഹം മനസ്സിലായത്. അത്രയും ദിവസം അവിടെ നിന്നപ്പോഴും ആരുടെ ഭാഗത്ത് നിന്നും ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. എല്ലാവരും സ്വന്തം കുടുംബത്തിലെ ഒരാളെ പോലെയാണ് കണ്ടത്. ലോറി ഓടിക്കുന്നൊരു സ്ത്രീയെ കാണുമ്പോൾ അവരിൽ ഒരാളായാണ് എല്ലാവരും കാണുന്നത്. പക്ഷേ, ഒരു കാറിലോ മറ്റോ ഒരു സ്ത്രീ പോകുമ്പോഴുള്ള സമീപനം ഇതാകണമെന്നില്ല.
ഒരിക്കൽ ഡൽഹി ബൈപ്പാസിലൂടെ പോവുകയായിരുന്നു, അന്ന് ലോറിയിലെ കെട്ട് ചെറുതായെന്ന് അഴിഞ്ഞുപോയി. വാഹനം റോഡരികിലൊതുക്കി അത് ശരിയാക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ മുന്നിൽ പോയൊരു ലോറിയിലെ രണ്ട് യുവാക്കൾ അത് കണ്ട് ഇറങ്ങി വന്നു. ഏതാണ്ടൊരു മുപ്പത് വയസ് പ്രായം തോന്നിക്കും. അവർ ആദ്യം വന്ന് എന്റെ കാലിൽ തൊട്ട് തൊഴുകയാണ് ചെയ്തത്. അത്രയ്ക്ക് ബഹുമാനമാണ് പലർക്കും. ശരിക്കും എനിക്ക് തോന്നിയിട്ടുള്ളത് ഈ സ്ത്രീകളെ അംഗീകരിക്കാനൊക്കെ കുറച്ച് പിന്നോട്ട് നമ്മുടെ മലയാളികളാണെന്നാണ്. കേരളത്തിന് പുറത്ത് എവിടെ ചെന്നാലും വളരെ സ്നേഹവും ബഹുമാനവുമാണ്.