കേരളത്തിൽ ആരുമില്ലാതെ 10 ലക്ഷം വീട്; എല്ലാം വാങ്ങി പൊടിപിടിപ്പിക്കുന്ന മലയാളി; മരണശേഷം എന്തു ചെയ്യും? വേണം ‘ഡെത്ത് ക്ലീനിങ്’
നാം വാങ്ങിക്കൂട്ടുന്നവ നമ്മുടെ കാലശേഷം ആരുടേതാകും? നമ്മുടെ പ്രിയപ്പെട്ടവർക്ക് അവ ബാധ്യതയാകാതിരിക്കാൻ വഴിയുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സ്വീഡിഷ് ഡെത്ത് ക്ലീനിങ്. ഈ ഭൂമിയിൽ ഒരു ചെറുസന്ദർശനത്തിനു വന്നവരാണ് നമ്മൾ മനുഷ്യരെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും, ഒന്നുകിൽ ഭയപ്പെടുകയും അല്ലെങ്കിൽ നിരാകരിക്കുകയും ചെയ്യുന്ന ഒന്നാണ് നമുക്കു മരണം. വാർധക്യവും മരണവും പരസ്പരം ചേർത്തുവയ്ക്കാവുന്ന വാക്കുകളായിട്ടും വാർധക്യത്തിലും നാം മരണത്തെ മാറ്റിനിർത്താൻ ആഗ്രഹിക്കുന്നു. പാശ്ചാത്യനാടുകളിൽ, വാർധക്യം എത്തുന്നതിനു മുൻപുതന്നെ ഇനിയുള്ള ജീവിതം എങ്ങനെയാവണം എന്നതിനെക്കുറിച്ചു മനുഷ്യർക്ക് ഏകദേശ ധാരണയുണ്ട്. വിരമിച്ചശേഷം യാത്രകളൊക്കെ കഴിഞ്ഞ് വീണ്ടും ജോലിക്കു ശ്രമിക്കുന്നവരാണ് പലരും. ശരീരവും മനസ്സും ക്ഷീണിച്ചെന്നു തോന്നുന്നതിനു മുൻപുതന്നെ അവർ വാർധക്യകാലത്ത് ജീവിക്കാൻ പറ്റിയ ഇടം കണ്ടെത്തുന്നു. ഒന്നുകിൽ

നാം വാങ്ങിക്കൂട്ടുന്നവ നമ്മുടെ കാലശേഷം ആരുടേതാകും? നമ്മുടെ പ്രിയപ്പെട്ടവർക്ക് അവ ബാധ്യതയാകാതിരിക്കാൻ വഴിയുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സ്വീഡിഷ് ഡെത്ത് ക്ലീനിങ്.
ഈ ഭൂമിയിൽ ഒരു ചെറുസന്ദർശനത്തിനു വന്നവരാണ് നമ്മൾ മനുഷ്യരെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും, ഒന്നുകിൽ ഭയപ്പെടുകയും അല്ലെങ്കിൽ നിരാകരിക്കുകയും ചെയ്യുന്ന ഒന്നാണ് നമുക്കു മരണം. വാർധക്യവും മരണവും പരസ്പരം ചേർത്തുവയ്ക്കാവുന്ന വാക്കുകളായിട്ടും വാർധക്യത്തിലും നാം മരണത്തെ മാറ്റിനിർത്താൻ ആഗ്രഹിക്കുന്നു.
പാശ്ചാത്യനാടുകളിൽ, വാർധക്യം എത്തുന്നതിനു മുൻപുതന്നെ ഇനിയുള്ള ജീവിതം എങ്ങനെയാവണം എന്നതിനെക്കുറിച്ചു മനുഷ്യർക്ക് ഏകദേശ ധാരണയുണ്ട്. വിരമിച്ചശേഷം യാത്രകളൊക്കെ കഴിഞ്ഞ് വീണ്ടും ജോലിക്കു ശ്രമിക്കുന്നവരാണ് പലരും. ശരീരവും മനസ്സും ക്ഷീണിച്ചെന്നു തോന്നുന്നതിനു മുൻപുതന്നെ അവർ വാർധക്യകാലത്ത് ജീവിക്കാൻ പറ്റിയ ഇടം കണ്ടെത്തുന്നു. ഒന്നുകിൽ കെയർ ഹോം, അല്ലെങ്കിൽ ഒറ്റനിലയുള്ള ബംഗ്ലാവ്. യൂറോപ്പിൽ കൂടുതൽ വിലമതിക്കുന്നതും ഇത്തരം ബംഗ്ലാവുകൾക്കാണ്. ശരീരം ക്ഷീണിക്കുമ്പോൾ താമസിക്കാൻ ഏറ്റവും പറ്റിയ ഇടം ഒറ്റനില വീടുകളാണെന്നതാണ് കാരണം.
ഇനിയങ്ങോട്ടുള്ള ജീവിതം സുന്ദരമാക്കാൻ വേണ്ടതൊക്കെ ചെയ്തശേഷമുള്ള മനോഹര യാത്ര; അതാണ് അവിടെ പലർക്കും വാർധക്യം. സാമ്പത്തികസ്ഥിതിയനുസരിച്ച് ആഗ്രഹത്തിന് ഏറ്റക്കുറച്ചിലുകളുണ്ടാകാം.
2008ൽ മാർഗരീറ്റ മഗ്‌നൂസ എന്ന സ്വീഡിഷ് വനിത എഴുതിയ ‘ദ് ജെന്റിൽ ആർട്ട് ഓഫ് സ്വീഡിഷ് ഡെത്ത് ക്ലീനിങ്’ എന്ന പുസ്തകത്തിനു യൂറോപ്പിലും യുകെയിലും വലിയ സ്വീകാര്യത ലഭിച്ചു. തുടർന്ന് ഇതേ പേരിൽ അമേരിക്കയിൽ ചാനൽ ഷോയായി അവതരിപ്പിക്കപ്പെട്ടപ്പോഴും വലിയ വിജയമായി. സ്വീഡൻ ഭാഷയിലെ ‘ഡു സ്റ്റാർഡനിങ്’ എന്ന വാക്കാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയപ്പോൾ ഡെത്ത് ക്ലീനിങ് ആയത്. പേരു സൂചിപ്പിക്കുന്നപോലെ ഇതിന്റെ പിറവി സ്വീഡനിലാണ്.
വയസ്സായവർ അവസാനയാത്ര ലളിതമാക്കാൻ സ്വീകരിക്കുന്ന ഈ ക്ലീനിങ് കൊണ്ട് ഉദ്ദേശിക്കുന്നത് പരമ്പരാഗത രീതിയിലുള്ള വൃത്തിയാക്കലല്ല. താൻ വാങ്ങിച്ചു കൂട്ടിയതും പാരമ്പര്യമായി കിട്ടിയതുമായ സാധനങ്ങൾ തന്റെ വാർധക്യത്തിലും മരണശേഷവും പ്രിയപ്പെട്ടവർക്കു ബാധ്യതയാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഈ രീതി ഇഷ്ടപ്പെടുന്നത്.
വാർധക്യത്തിലെത്തിയെന്ന തോന്നലുണ്ടായാൽ, ശേഷിച്ചകാലം ശാന്തവും സ്വസ്ഥവുമായ ജീവിതത്തിനുവേണ്ട സാധനങ്ങൾ മാത്രം കൈവശം വയ്ക്കാൻ തീരുമാനിക്കുന്ന ഏർപ്പാടാണ് ഡെത്ത് ക്ലീനിങ്. തനിക്ക് ആവശ്യമില്ലാത്തവ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ കൊടുക്കുകയോ അതിനായി മാറ്റിവയ്ക്കുകയോ ചെയ്യുന്നു.
ഡെത്ത് ക്ലീനിങ് ചെയ്യാൻ പോകുന്ന ആൾ വേണ്ടപ്പെട്ടവരെ അതറിയിക്കും. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തങ്ങൾക്കു വേണ്ട സാധനങ്ങൾ മാറ്റിവയ്ക്കാൻ പറയാനുള്ള അവസരം. ക്ലീനിങ് ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരുന്നതല്ല; ഒരു വർഷംവരെ നീളാം.
∙ ഡെത്ത് ക്ലീനിങ് എങ്ങനെ?
∙ വ്യക്തിപരമായ രേഖകൾ: ആദ്യം കൃത്യമായി ഫയലിൽ സൂക്ഷിക്കേണ്ടത് അവനവന്റെ മെഡിക്കൽ, ഇൻഷുറൻസ്, ബാങ്കിങ് രേഖകളാണ്. ഫയലിനു പുറത്ത് ലേബൽ വേണം. ഇങ്ങനെ ചെയ്താൽ അത്യാവശ്യഘട്ടങ്ങളിൽ ബന്ധുക്കൾക്ക് ഓടേണ്ടി വരില്ല.
∙ വൈകാരിക വസ്തുക്കൾ: വൈകാരിക അടുപ്പമുള്ള കുറച്ചു സാധനങ്ങളൊഴികെ, ബാക്കിയുള്ളവ പ്രിയപ്പെട്ടവർക്കായി ലേബൽ ചെയ്ത കവറുകളിലാക്കി വയ്ക്കാം.
∙ വസ്ത്രങ്ങൾ: വർഷങ്ങളായി അലമാരകളിൽ വിശ്രമിക്കുന്ന വസ്ത്രങ്ങൾ ആവശ്യക്കാർക്കു നൽകാം. ഫാഷൻ മാറുന്നതിനനുസരിച്ചു വാങ്ങിക്കൂട്ടുന്ന വസ്ത്രങ്ങൾ വാർധക്യത്തിൽ ഭാരമാകും. യൂറോപ്പിലും യുകെയിലും ധാരാളം ചാരിറ്റി ഷോപ്പുകളുള്ളതിനാൽ ഈ വസ്ത്രങ്ങൾക്കു ധാരാളം ആവശ്യക്കാരുണ്ട്. ചാരിറ്റി ഷോപ്പുകളിൽനിന്നു വസ്ത്രം വാങ്ങുന്നത് അവിടുള്ളവർക്കു മാന്യതക്കുറവായി തോന്നാറില്ല. വസ്ത്രങ്ങൾ കുത്തിനിറച്ച അലമാര നമ്മുടെ മരണശേഷം മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
ഡെത്ത് ക്ലീനിങ്ങിനും നെഗറ്റീവ് വശങ്ങളുണ്ട്. ധാരാളം കായികാധ്വാനം ആവശ്യമാണ്. അതുകൊണ്ടുതന്നെ ചില യൂറോപ്യൻ രാജ്യങ്ങളിൽ ഡെത്ത് ക്ലീനിങ് ഒരു തൊഴിലായിട്ടുണ്ട്. അതിനു പണച്ചെലവുമേറെയാണ്. വീട്ടുകാരുടെ മുഴുവൻ സമ്മതത്തോടെ ഡെത്ത് ക്ലീനിങ് അത്ര എളുപ്പമല്ലെന്നതാണ് അടുത്തത്. കിഴക്കായാലും പടിഞ്ഞാറായാലും ഇത്തരം ക്ലീനിങ്ങിന്റെ പകുതിയിലധികം ഉത്തരവാദിത്തം സ്ത്രീകളുടെ ചുമലിലായിരിക്കും. അമ്മയുടെയും ഭർത്താവിന്റെ അമ്മയുടെയും തന്റെ തന്നെയും ഡെത്ത് ക്ലീനിങ് നടത്തിയപ്പോഴുണ്ടായ വൈകാരിക സമ്മർദങ്ങൾ വലുതായിരുന്നെന്നു മാർഗരീറ്റ പുസ്തകത്തിൽ പറയുന്നുണ്ട്.
മിനിമലിസം എന്ന ജീവിതരീതിയോടു ചേർന്നുനിൽക്കുന്നതാണെങ്കിലും ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മാത്രം നടപ്പാക്കാവുന്ന ഒന്നാണ് സ്വീഡിഷ് ഡെത്ത് ക്ലീനിങ്. ആവശ്യത്തിനും അനാവശ്യത്തിനും വാങ്ങിച്ചുകൂട്ടുന്ന ശരാശരി മലയാളിക്കു പിന്തുടരാവുന്ന രീതി. കേരളത്തിൽ ഏതാണ്ട് 10 ലക്ഷത്തിലധികം വീടുകൾ അടഞ്ഞുകിടക്കുന്നു. ഈ വീടുകളിൽ പൊടിപിടിച്ചു നാശമായ എന്തുമാത്രം സാധനങ്ങളുണ്ടാകും? അവസാനയാത്രയിൽ ആരും ഒന്നും കൊണ്ടുപോകുന്നില്ലല്ലോ? അതിനു മുൻപുതന്നെ അത്യാവശ്യമില്ലാത്തവ ആവശ്യക്കാർക്കു കൊടുത്തുകൂടേ? ഒഴിഞ്ഞ കൈകളുമായി അറിയാത്ത ഒന്നിനെ സ്വീകരിക്കേണ്ടവരാണ് മനുഷ്യരെന്നു തിരിച്ചറിഞ്ഞവർ സന്തോഷത്തോടെ നടത്തുന്ന സ്വീഡിഷ് ഡെത്ത് ക്ലീനിങ് നമുക്കും മാതൃകയാക്കാം.
(ഇംഗ്ലണ്ടിൽ താമസിക്കുന്ന ലേഖിക അഭിഭാഷകയും എഴുത്തുകാരിയുമാണ്)