193 രാജ്യങ്ങൾ; ചെലവായത് 4 കോടി; പ്രചോദനം ഇന്ത്യ തന്ന ‘കൾച്ചറൽ ഷോക്ക്’; ‘അന്ന് ചുടുചോര കുടിച്ചത് മറക്കില്ല’
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് അഞ്ചു ദിവസം കുതിരപ്പുറത്ത് സഞ്ചരിച്ചു മാത്രം എത്താവുന്ന തജിക്കിസ്ഥാൻ അതിർത്തിയിലെ വഖാൻ, രണ്ടു ദിവസം വഞ്ചിയിൽ സഞ്ചരിച്ചു മാത്രം എത്താവുന്ന ആമസോൺ വനാന്തരങ്ങളിലെ ആദിമനിവാസികളായ മാറ്റ്‌സെസുകാരുടെ ഗ്രാമം, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനി ബസാ രാജ്യത്തെ വനിതകൾ നിയന്ത്രിക്കുന്ന സമൂഹമായ ബിജെഗോസ്, ഇംഗ്ലണ്ടിനു സമീപം കടലിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിതമായ കുഞ്ഞൻ രാജ്യം സീലാൻഡ്, പ്രവേശനത്തിന് ഏറെ ബുദ്ധിമുട്ടുള്ള ഉത്തരകൊറിയ, മൈനസ് 50 ഡിഗ്രി വരെ താപനില താഴുന്ന റഷ്യയിലെ സൈബീരിയ പ്രവിശ്യയിലെ യമാൽ. ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള അമേരിക്കൻ വനിത ജീന മൊറെല്ലോയുടെ യാത്രാനുഭവങ്ങളിലെ അപൂർവതയാലും വൈവിധ്യത്താലും ശ്രദ്ധേയമായ ചില സ്ഥലങ്ങളാണിവ. ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) അംഗങ്ങളായ ലോകത്തെ മുഴുവൻ രാജ്യങ്ങളും (193) അമേരിക്കയിൽ ജനിച്ചു പോർച്ചുഗലിൽ താമസിക്കുന്ന ജീന മൊറെല്ലോ സന്ദർശിച്ചിട്ടുണ്ട്. യാത്രകളിൽ 90 ശതമാനത്തിലേറെയും സോളോ ട്രിപ്പുകളാണ്. കോവിഡിനു മുൻപു വരെ തിരക്കേറിയ ഏവിയേഷൻ കൺസൽറ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്ന ജീന ഇപ്പോൾ ഫ്രീലാൻസ് ആയാണ് ജോലി ചെയ്യുന്നത്

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് അഞ്ചു ദിവസം കുതിരപ്പുറത്ത് സഞ്ചരിച്ചു മാത്രം എത്താവുന്ന തജിക്കിസ്ഥാൻ അതിർത്തിയിലെ വഖാൻ, രണ്ടു ദിവസം വഞ്ചിയിൽ സഞ്ചരിച്ചു മാത്രം എത്താവുന്ന ആമസോൺ വനാന്തരങ്ങളിലെ ആദിമനിവാസികളായ മാറ്റ്‌സെസുകാരുടെ ഗ്രാമം, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനി ബസാ രാജ്യത്തെ വനിതകൾ നിയന്ത്രിക്കുന്ന സമൂഹമായ ബിജെഗോസ്, ഇംഗ്ലണ്ടിനു സമീപം കടലിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിതമായ കുഞ്ഞൻ രാജ്യം സീലാൻഡ്, പ്രവേശനത്തിന് ഏറെ ബുദ്ധിമുട്ടുള്ള ഉത്തരകൊറിയ, മൈനസ് 50 ഡിഗ്രി വരെ താപനില താഴുന്ന റഷ്യയിലെ സൈബീരിയ പ്രവിശ്യയിലെ യമാൽ. ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള അമേരിക്കൻ വനിത ജീന മൊറെല്ലോയുടെ യാത്രാനുഭവങ്ങളിലെ അപൂർവതയാലും വൈവിധ്യത്താലും ശ്രദ്ധേയമായ ചില സ്ഥലങ്ങളാണിവ.
ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) അംഗങ്ങളായ ലോകത്തെ മുഴുവൻ രാജ്യങ്ങളും (193) അമേരിക്കയിൽ ജനിച്ചു പോർച്ചുഗലിൽ താമസിക്കുന്ന ജീന മൊറെല്ലോ സന്ദർശിച്ചിട്ടുണ്ട്. യാത്രകളിൽ 90 ശതമാനത്തിലേറെയും സോളോ ട്രിപ്പുകളാണ്. കോവിഡിനു മുൻപു വരെ തിരക്കേറിയ ഏവിയേഷൻ കൺസൽറ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്ന ജീന ഇപ്പോൾ ഫ്രീലാൻസ് ആയാണ് ജോലി ചെയ്യുന്നത്. യാത്രകൾക്കു വേണ്ടിയാണ് ഈ മാറ്റം. ഇരുപതു വർഷമെടുത്താണ് ജീന ലോകത്തിലെ മുഴുവൻ രാജ്യങ്ങളും കണ്ടു തീർത്തത്. ഇനി വളരെ പ്രത്യേകതകളുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും സാഹസികസഞ്ചാരങ്ങളിൽ ഏർപ്പെടാനുമാണ് താൽപര്യം. ജീന മനോരമയോടു സംസാരിക്കുന്നു:
∙ ഇവിടെ ജനിച്ചിരുന്നെങ്കിൽ എന്ന് മനസ്സിൽ തോന്നിയ സ്ഥലം?
ഞാനിപ്പോൾ താമസിക്കുന്ന പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ ആണ് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. ഇവിടുത്തെ സംസ്കാരവുമായും ജനങ്ങളുമായും ഏറെയടുപ്പം. വർഷം 300 ദിവസം സൂര്യപ്രകാശം കിട്ടുന്ന നഗരമാണിത്. പൊതുഗതാഗതം മികച്ചതാണ്. ഏതു സ്ഥലത്തേക്കും നടന്നെത്താൻ കഴിയുന്ന രീതിയിലാണ് നഗരാസൂത്രണം. ഞാനിപ്പോൾ കാർ ഉപയോഗിക്കുന്നില്ല. വിശാലമായ കടൽത്തീരങ്ങളും സിൻട്ര എന്ന നിഗൂഢസൗന്ദര്യം നിറഞ്ഞ വനമേഖലയും ഒഴിവുസമയം ചെലവഴിക്കാൻ പറ്റിയ ഇടങ്ങളാണ്. 193 രാജ്യങ്ങളിലൂടെ നടത്തിയ യാത്രകൾ എന്റെയുള്ളിൽ അടിയുറച്ചു പോയ പല മൂല്യബോധങ്ങളെയും ചോദ്യം ചെയ്യുകയുണ്ടായി. ഞാൻ ജനിച്ച അമേരിക്ക എന്റെ പുതിയ ബോധ്യങ്ങൾക്കു യോജിച്ച ഇടമല്ലെന്നു മനസ്സിലായി. പോർച്ചുഗലും പൊതുവേ മറ്റു യൂറോപ്യൻ രാജ്യങ്ങളും എന്റെ ജീവിതരീതികളുമായും മൂല്യങ്ങളുമായും ചേർന്നുനിൽക്കുന്നു. അതിനാൽ ലിസ്ബണിലായിരിക്കുമ്പോൾ സ്വന്തം വീട്ടിലാണെന്ന തോന്നലാണെനിക്ക്.
ഏറ്റവും സ്ത്രീ സൗഹൃദമായി അനുഭവപ്പെട്ട രാജ്യം?
നാലു തവണ സന്ദർശിച്ചിട്ടുള്ള ഐസ്‌ലൻഡ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിയമങ്ങൾ അവിടെയുണ്ട്. കൂടാതെ, അവരുടെ സംസ്കാരത്തിൽ തന്നെ സ്ത്രീകളോടുള്ള ബഹുമാനം അലിഞ്ഞു ചേർന്നിരിക്കുന്നു. അഞ്ചു തവണ സന്ദർശിച്ചിട്ടുള്ള നോർവേയും ഉയർന്ന ലിംഗസമത്വവും കുറഞ്ഞ കുറ്റകൃത്യനിരക്കുമുള്ള സ്ഥലമാണ്. നോർവേയിലൂടെ ഏതു സമയത്തും ഏതു സ്ഥലത്തും ഒറ്റയ്ക്കു നടക്കാൻ എനിക്കു ഭയമില്ല. ഫിൻലൻഡും ഇതേ സ്വഭാവഗുണങ്ങളുള്ള രാജ്യമാണ്. എല്ലാ വിഭാഗത്തിലുമുള്ള ആളുകളെയും ഉൾക്കൊള്ളുന്ന സമൂഹമാണ് ഫിൻലൻഡിലേത്.
∙ യാത്രയ്ക്കിടയിൽ മനസ്സിൽ പതിഞ്ഞ ഒരു ദൃശ്യം?
എവറസ്റ്റിനു മുകളിൽക്കൂടി ഹെലികോപ്റ്ററിൽ കറങ്ങിയ അനുഭവം ജീവനുള്ള കാലത്തോളം എന്നോടൊപ്പമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ ആ കൊടുമുടിയുടെ അപാരസൗന്ദര്യം കണ്ടു ഞാൻ കരഞ്ഞുപോയി. എവറസ്റ്റ് മുനമ്പിനോടു ഹെലികോപ്റ്റർ അടുക്കുമ്പോൾ ലഭിക്കുന്ന അസാധാരണ വലുപ്പത്തിന്റെ കാഴ്ച പറഞ്ഞറിയിക്കാനാവാത്തതാണ്.
∙ 193 രാജ്യങ്ങളും സന്ദർശിക്കണം എന്ന തീരുമാനമെടുത്ത് എപ്പോഴാണ്?
2012ൽ അതുവരെ സന്ദർശിച്ച രാജ്യങ്ങളുടെ കണക്കെടുപ്പ് വെറുതേ നടത്തിയതാണ് വഴിത്തിരിവായത്. 90 രാജ്യങ്ങളോളം അപ്പോഴേക്കും സന്ദർശിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് എന്റെ ആദ്യ ലക്ഷ്യം 100 രാജ്യങ്ങൾ പൂർത്തിയാക്കുക എന്നതായിരുന്നു. അത് ആ വർഷം തന്നെ പൂർത്തീകരിച്ചു. അതോടെ ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിക്കണമെന്ന ലക്ഷ്യം മനസ്സിലുറപ്പിച്ചു.
∙ ആദ്യ സന്ദർശനം, അവസാനമെത്തിയ രാജ്യം?
മെക്സിക്കോ ആണ് ആദ്യമായി പോയ വിദേശരാജ്യം. ആഫ്രിക്കയിലെ മൊസാംബിക് ആണ് സന്ദർശിച്ച 193–ാമത്തെ രാജ്യം. അവിടെ ഇറങ്ങിയപ്പോൾ ഞാൻ സന്തോഷം കൊണ്ട് കരയുകയായിരുന്നു. ജീവിതത്തിൽ ഏറെ വിശേഷപ്പെട്ട നിമിഷമായിരുന്നു അത്.
∙ ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച അനുഭവം?
സന്ദർശിക്കാൻ ഏറ്റവും രസകരമായ രാജ്യമാണ് യഥാർഥത്തിൽ ഉത്തരകൊറിയ. മറ്റേതൊരു സ്ഥലത്തും പോകുന്നതു പോലെയല്ലല്ലോ ആ ഏകാധിപത്യ രാഷ്ട്രത്തിലേക്കുള്ള യാത്ര. ഭരണകൂട നിയന്ത്രണം ഏറ്റവും ശക്തമായി നിലനിൽക്കുന്ന ഒരു സമൂഹം എങ്ങനെ ജീവിക്കുന്നു എന്ന് അറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. അമേരിക്കക്കാർക്കു കടുത്ത നിയന്ത്രണങ്ങൾ വരുന്നതിനു മുൻപ് 2016ലാണ് ഞാനവിടെ പോകുന്നത്. അവിടേക്കു പ്രവേശിക്കും മുൻപ് മൊബൈൽ ഫോൺ, ലാപ്ടോപ്, ക്യാമറ, ബാഗുകൾ തുടങ്ങിയവയെല്ലാം കർശനമായി പരിശോധിക്കും. ഉത്തരകൊറിയയ്ക്ക് എതിരായുള്ള എന്തെങ്കിലും ഉണ്ടോയെന്നാകും അവർ കാര്യമായി നോക്കുക.
എന്റെ ഫോണിൽ 20,000 ഫോട്ടോകളുണ്ടായിരുന്നതിനാൽ അതു പരിശോധിച്ചു തിരികെ കിട്ടാൻ കുറെ സമയമെടുത്തു. ഭാഗ്യത്തിനു ലാപ്ടോപ്പിൽനിന്ന് ഞാൻ സിനിമകളും ഫോട്ടോകളുമെല്ലാം ഒഴിവാക്കിയിരുന്നു. ഉത്തരകൊറിയ്ക്കുള്ളിലെ യാത്ര ഒരു വിചിത്ര അനുഭവമാണ്. സർറിയൽ എന്നു പറയാം. സ്വപ്നമെന്നു തോന്നും, പക്ഷേ, യാഥാർഥ്യമായിരിക്കും. ഇറാനിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആളുകൾ സൗഹൃദ മനോഭാവമുള്ളവരാണ്. എന്റെ അനുഭവത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ആതിഥേയമര്യാദയുള്ള ജനതയാണ് ഇറാൻകാർ. യാത്രയ്ക്കിടെ അവർ നിങ്ങളെ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും കൂടെ താമസിക്കാനുമെല്ലാം ക്ഷണിക്കും.
∙ 193 രാജ്യങ്ങളും സന്ദർശിക്കാൻ എത്ര പണം ചെലവായിട്ടുണ്ടാകും?
ഞാൻ ചെയ്ത ജോലികളുമായി ബന്ധപ്പെട്ട് ആദ്യകാലത്ത് കുറേയേറെ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിരുന്നു. അവ മാറ്റിനിർത്തിയാൽ ഏകദേശം 5 ലക്ഷം ഡോളർ (4.1 കോടി രൂപ) എങ്കിലും കയ്യിൽ നിന്നു ചെലവായിട്ടുണ്ട്.
∙ തനിച്ചു സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന സ്ത്രീകളോട് പറയാനുള്ളത്?
തനിയെ സഞ്ചരിക്കാനുള്ള തീരുമാനമെടുത്താൽ പിന്നീടൊരു പങ്കാളിക്കു വേണ്ടിയോ സുഹൃത്തിനു വേണ്ടിയോ കാത്തിരിക്കരുത്. ആർക്കെങ്കിലും വേണ്ടി കാത്തിരുന്നാൽ ആ യാത്ര പിന്നീടൊരിക്കലും നടന്നില്ലെന്നു വരാം. ആദ്യ യാത്ര ആണെങ്കിൽ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി അധികം ദൂരെയല്ലാത്ത, എളുപ്പം പോയി വരാൻ പറ്റുന്ന, ഭാഷാ പ്രശ്നമില്ലാത്ത ഒരിടം തിരഞ്ഞെടുക്കുക. യാത്ര തുടങ്ങും മുൻപു ലക്ഷ്യസ്ഥാനത്തെപ്പറ്റി നന്നായി ഗവേഷണം നടത്തുക. എന്തൊക്കെ ചെയ്യരുത്, എവിടെയൊക്കെ പോകരുത് എന്നു മനസ്സിലാക്കി വയ്ക്കുക. നിങ്ങൾ വിശ്വസിക്കുന്ന ഒരാൾക്കു യാത്രാ പദ്ധതിയെപ്പറ്റി അറിവുണ്ടായിരിക്കണം.
സമൂഹമാധ്യമങ്ങളിലോ മറ്റിടങ്ങളിലോ സ്വകാര്യവിവരങ്ങൾ അധികം പരസ്യമാക്കരുത്. ചാർജിലുള്ള ഒരു ഫോൺ എപ്പോഴും കയ്യിലുണ്ടാകണം. പ്രാദേശിക ഭാഷയിൽ അത്യാവശ്യം ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ട വാക്കുകൾ അറിഞ്ഞിരിക്കുക. സുരക്ഷിതമായ താമസസ്ഥലം കണ്ടെത്തുക. ഡോർമട്രി എടുക്കുമ്പോൾ സ്ത്രീകൾക്കു മാത്രമുള്ളതായിരിക്കും നല്ലത്. അർധരാത്രിയോടടുത്തും പുലർച്ചെയുമാണ് മിക്ക പ്രദേശത്തും കുഴപ്പങ്ങൾ സംഭവിക്കാറുള്ളത്. ആ സമയം പുറത്തു സഞ്ചരിക്കാതിരിക്കുക.
∙ ഇന്ത്യയിൽ സന്ദർശിച്ച സ്ഥലങ്ങളേതാണ്?
മുംബൈ, ഗോവ, ന്യൂഡൽഹി, ആഗ്ര, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങൾ. നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഞാൻ ഇപ്പോൾ വീണ്ടും ഇന്ത്യയിലെത്തിയിട്ടുണ്ട്. മൂന്നാഴ്ച ആ മേഖലയിൽ ഞാനുണ്ടാകും. ലോക യാത്രകളുമായി ഞാൻ പ്രണയത്തിലാകാൻ കാരണമായ രണ്ടു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. രണ്ടാമത്തേത് വിയറ്റ്നാം. ഞാൻ അതുവരെ കണ്ടിട്ടുള്ള ഏതൊരു സംസ്കാരത്തിൽ നിന്നും സമൂഹങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഇന്ത്യയിലേത്. അന്ന് എനിക്കതൊരു കൾചറൽ ഷോക്ക് തന്നെയായിരുന്നു, പക്ഷേ, ഞാനതു ശരിക്കും ആസ്വദിച്ചു.
∙ ഏറ്റവും ഇഷ്ടപ്പെടുന്ന 5 രാജ്യങ്ങളും ഇഷ്ടമില്ലാത്ത 5 രാജ്യങ്ങളും?
അതൊരു വിഷമകരമായ ചോദ്യമാണ്. ഓരോ രാജ്യവും ഓരോ തരത്തിൽ ആകർഷകമാണ്. പ്രകൃതിഭംഗി കണക്കിലെടുത്താൽ അന്റാർട്ടിക്കയും നോർവേയുമാണ് ഏറ്റവുമിഷ്ടം. പ്രാചീന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചില ഘടകങ്ങൾ ഇന്നും നിലനിൽക്കുന്ന ഇത്യോപ്യ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, യെമൻ എന്നിവയാണു ആ രീതിയിൽ ഞാനിഷ്ടപ്പെടുന്ന രാജ്യങ്ങൾ. മോശം രാജ്യങ്ങളുടെ പേരുകൾ പറയാൻ എനിക്കിഷ്ടമില്ല. വിനോദസഞ്ചാരികളോടു സൗഹാർദം പുലർത്താത്തവയും കൊടും അഴിമതി നിറഞ്ഞവയുമാണ് എന്റെ മോശം രാജ്യങ്ങളുടെ പട്ടികയിലുള്ളത്. മധ്യ ആഫ്രിക്കയിലാണ് അവ കൂടുതലുമെന്നു മാത്രം പറയാം.
∙ 193 രാജ്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എവിടുത്തേതാണ്?
തായ് ഭക്ഷണം. അവയുടെ മസാലക്കൂട്ടുകളും പ്രത്യേക രുചിയും ഗംഭീരം. ഇറ്റാലിയൻ, ലബനീസ്, ഇത്യോപ്യൻ, ഇന്ത്യൻ, വിയറ്റ്നാമീസ് ഭക്ഷണവും ഇഷ്ടമാണ്. വർഷങ്ങൾക്കു മുൻപ് ഞാനൊരു രസകരമായ ദൗത്യത്തിന് തുടക്കമിട്ടിരുന്നു. ‘എ ടേസ്റ്റ് ഓഫ് 193’. ഞാൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളിലെയും ഓരോ പാചകക്കൂട്ടുകൾ വീട്ടിൽ പരീക്ഷിക്കുക. അതേപ്പറ്റി എഴുതുക. ഞാൻ വീണ്ടും യാത്രകളിൽ സജീവമായതിനാൽ അധികം മുന്നോട്ടു പോകാനായില്ല. ചിലത് എന്റെ വെബ്സൈറ്റിൽ ഇട്ടിട്ടുണ്ട്. www.adventurousGina.com.
∙ ഏറ്റവും സമാധാനം നിറഞ്ഞ സമൂഹവും ജനങ്ങളും എവിടുത്തെയാണ്?
ആളുകൾ, പ്രകൃതി, സമൂഹം ഇവയെല്ലാം ഏറ്റവും സമാധാനത്തിൽ വർത്തിക്കുന്നതെന്ന് എനിക്ക് അനുഭവപ്പെട്ടത് ഐസ്‌ലൻഡ് ആണ്. തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണത്. സൈന്യമില്ലാത്ത രാജ്യമാണ് ഐസ്‌ലൻഡ്. സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക തുല്യതയ്ക്കും പ്രാധാന്യം നൽകുന്ന ജനത. ചൂടുറവകൾ, വെള്ളച്ചാട്ടങ്ങൾ, മഞ്ഞ് എന്നിവയടങ്ങിയ ഐസ്‌ലൻഡിന്റെ പ്രകൃതിഭംഗിയും വിവരണാതീതമാണ്.
∙ യാത്രയ്ക്കിടയിലെ വിചിത്രമായ അനുഭവം?
റഷ്യയിൽ സൈബീരിയയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന യമാൽ എന്ന സ്ഥലത്തെ നെനെറ്റ്സ് എന്ന നാടോടികൾക്കൊപ്പം റെയിൻഡീർ മൃഗത്തിന്റെ ചുടുചോര കുടിച്ച അനുഭവം. അതവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ആർട്ടിക് മേഖലയിലെ ആദിമനിവാസികളാണ് നെനെറ്റ്സ്. റെയിൻഡീർ ആണ് അവരുടെ ഉപജീവനമാർഗം. മൈനസ് 50 ഡിഗ്രി വരെ താപനില താഴുന്ന അവിടെ പ്രകൃതിയോടിണങ്ങിച്ചേർന്നു ജീവിക്കുകയാണ് ഈ നാടോടി സമൂഹം. ഇത്രയും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ അതിജീവിക്കുന്നതിനായുള്ള പോഷകങ്ങളും ചൂടും ശരീരത്തിനു പകരുന്നതിനായിട്ടാണ് അവർ റെയിൻഡീർ രക്തം കുടിക്കുന്നത്. തുടർന്നു റെയിൻഡീറിന്റെ പച്ചയിറച്ചിയും അവർ ഭക്ഷിക്കും. എനിക്കതു വിചിത്ര അനുഭവമായിരുന്നെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സാധാരണമായ ഒന്നു മാത്രം.