‘ഈ വളഞ്ഞ കൈയിൽ സ്ക്രൂ ഇടാൻ അറക്കവാൾ തന്നെ വേണ്ടിവരും’; മറയ്ക്കപ്പുറം ഡോക്ടർ പാടുന്നു, ‘മധുരം ജീവാമൃത ബിന്ദു’; സ്ഥലം മാറിപ്പോയോ?
ജീവിതത്തിലെ ഒരു സാധാരണ ദിവസം. 2024 ഒക്ടോബർ 22 ചൊവ്വ. പല കാഴ്ചപ്പാടുകളെയും തിരുത്തിക്കുറിച്ച് പുതിയ വെളിപാടുകൾ നൽകിയ ആ ‘അപകടം’ അന്നാണ് എനിക്ക് സംഭവിച്ചത്. വായിച്ചു പഠിച്ച തിയറികൾ ഒക്കെ എന്റെ അനുഭവമാകാൻ ആരംഭിച്ച ദിനം. ഞാൻ ജോലി ചെയ്യുന്ന കോട്ടയം വാഴൂർ ശ്രീ വിദ്യാധിരാജ എൻഎസ്എസ് കോളജിലേക്ക് എന്റെ ഹോണ്ട ഗ്രാസിയയിൽ പോകുമ്പോൾ കാനം ജംക്‌ഷനിൽ വച്ച് ഒരു പട്ടി കുരച്ചുകൊണ്ട് വണ്ടിക്ക് മുന്നിലേക്ക് ഒറ്റ ചാട്ടം. വണ്ടി ഇടിച്ചു, സ്കൂട്ടർ ഇടത്തേക്ക് മറിഞ്ഞു. പട്ടി തടിയൂരി പോയി. സ്‌കൂട്ടറിനടിയിൽ എന്റെ ഇടതു കൈ, ഇടതു കാൽ ഒക്കെ അമർന്ന് മൊത്തത്തിൽ ഒരു പ്രാണവേദന. എഴുന്നേൽക്കാൻ പറ്റാതെ ഒരു നിമിഷം ഞാൻ റോഡിലേക്ക് തന്നെ തലവച്ചു കിടന്നു. ഞാൻ തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലെ ആദ്യത്തെ അപകടം സാരമായിത്തന്നെ സംഭവിച്ചുവെന്ന്! നാട്ടുകാർ ഓടി വന്നു. പതിയെ എഴുന്നേൽപ്പിച്ചു. കാൽ കുത്തുമ്പോൾ വേദന ഉണ്ടെന്ന് പറയുമ്പോഴാണ് കയ്യിലേക്ക് നോക്കുന്നത്. ഇടതു കൈ 'ഗ' മാതൃകയിൽ വളഞ്ഞു പൊങ്ങുന്നു. ഉള്ളിലൂടെ ഒരു മിന്നൽ കയറിയിറങ്ങി. ഒരു ഓട്ടോയിൽ രണ്ട് നാട്ടുകാരുടെ കൂടെ തൊട്ടടുത്തുള്ള ഒരു ആശുപത്രിയിലേക്ക്. അവിടെ എന്റെ കൈ കണ്ടവരൊക്കെ പരിഭ്രമിച്ചു. എന്റെ പ്രിൻസിപ്പലും സഹപ്രവർത്തകരും കുട്ടികളും ഓടിയെത്തി. കയ്യിലെ ഒരു നിസ്സാര അനക്കം പോലും അസഹനീയമായി. ഒരു നല്ല ആശുപത്രിയിലേക്ക് എത്രയും വേഗം എത്തണം. ഒരു ആംബുലൻസ് വിളിച്ചു. നേരെ ചെങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക്. ആംബുലൻസിന്റെ നേരിയ അനക്കം പോലും എന്റെ ‘ഗ’ കയ്യിൽ അതിഭീകര വേദനയായിരുന്നു. സഹപ്രവർത്തകയായ സുനിത മിസ്സ് എന്റെ കയ്യിനെ ഒരു കുഞ്ഞിനെ എന്ന പോലെ അതീവശ്രദ്ധയോടെ താങ്ങിപ്പിടിച്ചിരുന്നു. എന്നിട്ടും വണ്ടി ഒന്ന് വിറച്ചാൽ പോലും അസഹനീയമായിരുന്നു വേദന. അര മണിക്കൂറിൽ ചെത്തിപ്പുഴ എത്തുമ്പോഴേക്കും കിരണേട്ടന്റെ സുഹൃത്തും ആശുപത്രിയിലെ എച്ച്ആറും ആയ പ്രിയയും സ്ട്രെച്ചറും ആളുകളും കാത്തു നിൽക്കുന്നു.

ജീവിതത്തിലെ ഒരു സാധാരണ ദിവസം. 2024 ഒക്ടോബർ 22 ചൊവ്വ. പല കാഴ്ചപ്പാടുകളെയും തിരുത്തിക്കുറിച്ച് പുതിയ വെളിപാടുകൾ നൽകിയ ആ ‘അപകടം’ അന്നാണ് എനിക്ക് സംഭവിച്ചത്. വായിച്ചു പഠിച്ച തിയറികൾ ഒക്കെ എന്റെ അനുഭവമാകാൻ ആരംഭിച്ച ദിനം. ഞാൻ ജോലി ചെയ്യുന്ന കോട്ടയം വാഴൂർ ശ്രീ വിദ്യാധിരാജ എൻഎസ്എസ് കോളജിലേക്ക് എന്റെ ഹോണ്ട ഗ്രാസിയയിൽ പോകുമ്പോൾ കാനം ജംക്‌ഷനിൽ വച്ച് ഒരു പട്ടി കുരച്ചുകൊണ്ട് വണ്ടിക്ക് മുന്നിലേക്ക് ഒറ്റ ചാട്ടം. വണ്ടി ഇടിച്ചു, സ്കൂട്ടർ ഇടത്തേക്ക് മറിഞ്ഞു. പട്ടി തടിയൂരി പോയി. സ്‌കൂട്ടറിനടിയിൽ എന്റെ ഇടതു കൈ, ഇടതു കാൽ ഒക്കെ അമർന്ന് മൊത്തത്തിൽ ഒരു പ്രാണവേദന. എഴുന്നേൽക്കാൻ പറ്റാതെ ഒരു നിമിഷം ഞാൻ റോഡിലേക്ക് തന്നെ തലവച്ചു കിടന്നു. ഞാൻ തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലെ ആദ്യത്തെ അപകടം സാരമായിത്തന്നെ സംഭവിച്ചുവെന്ന്!
നാട്ടുകാർ ഓടി വന്നു. പതിയെ എഴുന്നേൽപ്പിച്ചു. കാൽ കുത്തുമ്പോൾ വേദന ഉണ്ടെന്ന് പറയുമ്പോഴാണ് കയ്യിലേക്ക് നോക്കുന്നത്. ഇടതു കൈ 'ഗ' മാതൃകയിൽ വളഞ്ഞു പൊങ്ങുന്നു. ഉള്ളിലൂടെ ഒരു മിന്നൽ കയറിയിറങ്ങി. ഒരു ഓട്ടോയിൽ രണ്ട് നാട്ടുകാരുടെ കൂടെ തൊട്ടടുത്തുള്ള ഒരു ആശുപത്രിയിലേക്ക്. അവിടെ എന്റെ കൈ കണ്ടവരൊക്കെ പരിഭ്രമിച്ചു. എന്റെ പ്രിൻസിപ്പലും സഹപ്രവർത്തകരും കുട്ടികളും ഓടിയെത്തി. കയ്യിലെ ഒരു നിസ്സാര അനക്കം പോലും അസഹനീയമായി. ഒരു നല്ല ആശുപത്രിയിലേക്ക് എത്രയും വേഗം എത്തണം. ഒരു ആംബുലൻസ് വിളിച്ചു. നേരെ ചെങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക്.
ആംബുലൻസിന്റെ നേരിയ അനക്കം പോലും എന്റെ ‘ഗ’ കയ്യിൽ അതിഭീകര വേദനയായിരുന്നു. സഹപ്രവർത്തകയായ സുനിത മിസ്സ് എന്റെ കയ്യിനെ ഒരു കുഞ്ഞിനെ എന്ന പോലെ അതീവശ്രദ്ധയോടെ താങ്ങിപ്പിടിച്ചിരുന്നു. എന്നിട്ടും വണ്ടി ഒന്ന് വിറച്ചാൽ പോലും അസഹനീയമായിരുന്നു വേദന. അര മണിക്കൂറിൽ ചെത്തിപ്പുഴ എത്തുമ്പോഴേക്കും കിരണേട്ടന്റെ സുഹൃത്തും ആശുപത്രിയിലെ എച്ച്ആറും ആയ പ്രിയയും സ്ട്രെച്ചറും ആളുകളും കാത്തു നിൽക്കുന്നു. ഒപിയിൽ കാത്തു കിടന്നു. ഡോക്ടർ വന്നു. വേദന ഒക്കെ നോക്കി കൈ കെട്ടിവച്ച് എക്സ്റേയ്ക്ക് വിട്ടു. എന്റെ ‘ഗ’ കയ്യിനെ തിരിച്ചും മറിച്ചും നിവർത്തിയും ഒക്കെ ചെയ്ത എക്സ്റേയുടെ വേദന പറഞ്ഞറിയിക്കുക വയ്യ! ഓടിയെത്തിയ കിരണേട്ടനും കൈ കണ്ട് ഞെട്ടുന്നതും ആ ഭാവം ഒളിപ്പിക്കുന്നതും പ്രകടമായിരുന്നു.
‘‘ഇടതു കയ്യിന്റെ മുട്ടിൽ നിന്ന് താഴേയ്ക്ക് വരുന്ന രണ്ട് എല്ലുകളും പൊട്ടിയിട്ടുണ്ട്. സർജറി ചെയ്ത് പ്ലേറ്റ് വച്ച് ഫിക്സ് ചെയ്യണം.’’ ഡോക്ടർ ജിന്നി ജോൺ ശാന്തമായി വിധിച്ചു. അന്നു വൈകിട്ട് തന്നെ സർജറി എന്ന് കേട്ടപ്പോൾ പേടിയല്ല, ആശ്വാസം ആണ് തോന്നിയത്. ഒരു പരിഹാരം ആണല്ലോ അത്! അങ്ങനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. അപ്പോഴേക്കും ആ വേദനയോട് ഞാൻ പൊരുത്തപ്പെട്ടിരുന്നു. എല്ലാവരും അവിടെ ഇരുന്ന് എന്നോടൊപ്പം കളിയും കാര്യവും പറഞ്ഞ് സമയം ചെലവഴിച്ചു. എന്റെ മുഖത്ത് നോക്കി എല്ലാവരും കൂടി തഗ് മറുപടികൾ. പട്ടിപ്പുരാണങ്ങൾ. പിന്നീട് യാത്ര പറഞ്ഞ് അവരും പോയി.
വൈകിട്ട് സർജറിക്കുള്ള വിളിയെത്തി. തിയറ്ററിൽ കയറുമ്പോൾ എന്റെ എല്ലൊക്കെ ആക്സോബ്ലേഡ് വച്ച് അറുക്കുന്നതും സ്ക്രൂ ഇടുന്നതും വർക്‌ഷോപ്പിലെ ശബ്ദവും ഒക്കെ ആയിരുന്നു മനസ്സിൽ. അനസ്തറ്റിസ്റ്റ് വന്നു. കുറെ സംസാരിച്ച് ഇടതു കയ്യിൽ ബ്ലോക്ക് അനസ്തീസിയ തന്നു. പതിയെ കൈ മരവിച്ചു. തിയറ്ററിന്റെ വാതിൽ തുറന്ന് എന്റെ രണ്ട് വിധികർത്താക്കൾ രംഗപ്രവേശം ചെയ്തു - ഡോക്ടർ മാത്യു കെ.എം.പുതിയിടം, ഡോക്ടർ ജിന്നി ജോൺ. ഡോക്ടർ മാത്യു വന്നു സ്വയം പരിചയപ്പെടുത്തി. എന്റെ സർജറി എങ്ങനെയാണ് എന്നുള്ളത് പറഞ്ഞുതന്നു. വളരെ കൂളായ ഒരു ഡോക്ടർ. ഡോക്ടർ ജിന്നിയുടെ മുഖത്ത് ആദ്യം കണ്ടത് തന്നെ ഒരു അനുകമ്പയും ആർദ്രതയുമാണ്. ഒരു വിശ്വാസം തരുന്ന പെരുമാറ്റം.
എല്ലാം നന്നാവും എന്നുറപ്പിച്ച്, കണ്ണടച്ച് ഇടത് ഭാഗത്തേക്ക് നോക്കാതെ വലത്തോട്ട് തിരിഞ്ഞ് കിടന്നു. ഇപ്പോൾ ആക്സോ ബ്ലേഡിന്റെ ശബ്ദം കേൾക്കാം എന്ന് കാതോർത്തപ്പോൾ അതാ ഒരു പാട്ട് ഒഴുകി വരുന്നു.. ‘മധുരം ജീവാമൃത ബിന്ദു’... കണ്ണ് തുറന്നു ഞാൻ ചുറ്റും നോക്കി. ഇടതുവശത്തെ മറച്ച് ഇട്ട കർട്ടനിൽ നീങ്ങുന്ന നിഴലുകൾ മാത്രം. പാട്ട്? ഓപ്പറേഷൻ തിയറ്ററിലോ? വിശ്വസിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ‘ഏഴു സ്വരങ്ങളും തഴുകി...’ അതാ, ഡോക്ടർ ഒപ്പം പാടുന്നു, ഇടയ്ക്ക് നിർത്തി ശബ്ദം താഴ്ത്തി എല്ലിന്റെ അവസ്ഥയെക്കുറിച്ച് പറയുന്നു, പാട്ട് തുടരുന്നു. ശ്ശെടാ! ഇങ്ങനെയാണോ ഓർത്തോ ഓപ്പറേഷൻ! അപ്പോ, അറക്കവാളിന്റെ ശബ്ദം ഒന്നും ഇപ്പൊ ഇല്ലേ! ഞാൻ അതിശയിച്ചു.
നിസ്സാരമായി പറഞ്ഞെങ്കിലും ഈ കൂൾ ആറ്റിറ്റ്യൂഡിന്റെ ഊർജം ഒന്ന് വേറെ തന്നെയാണ്. മരവിച്ചു കിടക്കുന്ന രോഗിയ്ക്ക് ഒരു കുഴപ്പവും വരില്ലെന്നും, മുഴുവൻ നിയന്ത്രണവും ഡോക്ടർമാരുടെ കയ്യിൽ ഭദ്രമാണ് എന്നും ഉറപ്പിക്കുന്ന ഒരു രീതി. പാട്ടുകളോട് അത്രയധികം ഒരു ഇഴയടുപ്പം ഉള്ള ഞാൻ സത്യത്തിൽ പിന്നെ സർജറി ഒക്കെ മറന്നു. പാട്ടുകളും ഡോക്ടർ അത് പാടുന്നതും ഒക്കെ ശ്രദ്ധിച്ചുകൊണ്ട് കണ്ണടച്ച് കിടന്നു. മ്യൂസിക്ക് തെറപ്പിയെ കുറിച്ചൊക്കെ റിസർച്ചിന്റെ ഭാഗമായി കുറെയേറെ വായിച്ചിരുന്നു. പക്ഷേ, ഓപ്പറേഷൻ തിയറ്ററിൽ പാട്ട് തരുന്ന ആശ്വാസവും ആത്മവിശ്വാസവും സാന്ത്വനവും ഒക്കെ ആദ്യമായിട്ടാണ് അനുഭവിക്കുന്നത്. വായിച്ച് പഠിച്ചതിനേക്കാൾ എത്രയോ ഇരട്ടിയാണ് ആ അനുഭവം!
പന്ത്രണ്ടു വർഷത്തോളം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുള്ള എനിക്ക് രാഗങ്ങൾ നമ്മുടെ മനോനിലയെ എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്ന ഒരു ധാരണയുണ്ട്. പഴയ പാട്ടുകളും പുതിയ പാട്ടുകളും തമ്മിൽ ഉള്ള വ്യത്യാസം തന്നെ എന്റെ വീക്ഷണത്തിൽ ഈ രാഗങ്ങളുടെ സാന്നിധ്യവും അസാന്നിധ്യവുമാണ്. ഓക്സിജൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ ശ്വസിക്കും എന്നത് പോലെ രാഗങ്ങളുടെ സ്വാധീനം അറിയാതെയും നമ്മുടെ മനോനില മാറും എന്നതാണ്. ഒരു രാഗത്തിൽ തന്നെ ചിട്ടപ്പെടുത്തുന്ന പാട്ടുകൾ ആയിരുന്നു പണ്ട് ഉണ്ടായിരുന്നതിൽ ഏറെയും. അല്ലെങ്കിൽ ആ രാഗഭാവത്തോട് ചേരുന്ന മറ്റ് രാഗങ്ങളുടെ ഒരു മിക്സ്.
ഇന്ന് ഓരോ വരിയിലും തമ്മിൽ ചേർച്ചയില്ലാത്ത ഓരോ രാഗമാണ് എന്നത് കൊണ്ട് അതിന്റെ പൂർണ്ണ സ്വാധീനത്തിലേക്ക് കയറാൻ പുതിയ പല പാട്ടുകൾക്കും കഴിയുന്നില്ല. ആയതിനാൽ ട്രെൻഡ് ആയി വന്ന് ഉടൻ പോകുന്നതായി കാണുന്നു പുതിയ പാട്ടുകളിൽ ഏറെയും. ഓപ്പറേഷൻ തിയറ്ററിൽ ഒരു രോഗിയുടെ മനോനില മെച്ചപ്പെടുത്താൻ അതിനാൽ തന്നെ ഇത്തരത്തിൽ കുറച്ച് പഴയ പാട്ടുകൾ തന്നെ ഉചിതം എന്നു തോന്നി. അങ്ങനെ അങ്ങനെ ആസ്വാദ്യതയുടെയും ചിന്തകളുടെയും ഇടയിലെപ്പോഴോ സർജറി തീർന്നു എന്നറിയിപ്പ് വന്നു. ‘‘ഛെ! ഇത്ര പെട്ടെന്നോ!’’ എന്നാണ് തോന്നിയത്. അപ്പോഴേക്കും ഒരു പത്തു പാട്ടുകൾ എങ്കിലും കഴിഞ്ഞിട്ടുണ്ട്. ജോൺസണും രവീന്ദ്രനും ഒക്കെ ഹൃദയത്തിൽ നിന്നുണ്ടാക്കിയ ഉഗ്രൻ പാട്ടുകൾ. എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള പാട്ടുകൾ. ഇടയ്ക്കൊക്കെ ഒപ്പം ഉറക്കെ പാടാൻ പോലും തോന്നിയ പാട്ടുകൾ.
സർജറി പൂർത്തിയാക്കി ഡോക്ടർ മാത്യു പുതിയിടം അടുത്തേയ്ക്ക് വന്നു. ‘‘വിചാരിച്ചതിനെക്കാൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, എല്ലാം ഫിക്സ് ചെയ്തിട്ടുണ്ട്, ഇനി പ്രശ്നം ഒന്നും ഇല്ല, വിശ്രമം ഉണ്ട്’’ എന്നൊക്കെ പറഞ്ഞു. എന്റെ മനസ്സിൽ ആകട്ടെ, ‘‘ഇതാവുമോ ആ പാടിയ ഡോക്ടർ?’’ എന്ന് ചിന്തിച്ച് ആ ശബ്ദം ഒത്തുനോക്കുകയായിരുന്നു. ‘‘കയ്യിന്റെ മരവിപ്പ് ഒക്കെ ഉടനെ മാറിക്കോളും’’ എന്ന് പറഞ്ഞപ്പോൾ ‘‘അതേ! ഈ ശബ്ദം തന്നെ!’’ എന്ന് ഉറപ്പിച്ചു. ഡോക്ടറെ നോക്കി ഞാൻ പുഞ്ചിരിച്ചു. എന്റെ നെറുകയിൽ കൈ വച്ച് ഒന്നു ചിരിച്ച് ‘‘എല്ലാം ഓകെ ആണ് കേട്ടോ’’ എന്ന് അദ്ദേഹം പറഞ്ഞു. ഇടതു കാലിന്റെ മുട്ടിന് എന്തോ കുഴപ്പം തോന്നുന്നുണ്ട് എന്ന് ഞാൻ പറഞ്ഞു. കാൽ പൊക്കിയും തിരിച്ചും ഒക്കെ നോക്കി. ‘‘നമുക്ക് നോക്കാം, കുറവില്ലെങ്കിൽ എംആർഐ എടുക്കാം’’ എന്ന് പറഞ്ഞ് ഡോക്ടർ പോയി.
ഇത്ര സമാധാനമുള്ള ഒരു ‘കോംപ്ലിക്കേറ്റഡ്’ സർജറിയോ! വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീടുള്ള സമയം കൈ പ്ലാസ്റ്റർ ചെയ്ത് പോസ്റ്റ് സർജിക്കൽ ഐസിയുവിലേക്ക് മാറ്റുന്ന ചടങ്ങായിരുന്നു. മനസ്സിൽ മുഴുവനും ശരീരത്തിന്റെ ഭാരം ഇല്ലാതാക്കിയ ആ പാട്ടുകൾ, ഒടിവും ചതവും മുറിവുമൊക്കെ ആത്മാവോളം തൊട്ട് ഭേദമാക്കുന്ന ഒരു ഉഗ്രൻ സർജറിയുടെ നല്ലോർമ്മകൾ. അപകടവും ഒടിവും ഒക്കെ മറന്നു. ഡോക്ടർ മാത്യു, ഡോക്ടർ ജിന്നി എന്നീ പേരുകൾ ഹൃദയത്തോട് ഞാൻ ചേർത്ത് വയ്ക്കുന്ന അപൂർവം ഡോകടർമാരായി അവർ പോലും അറിയാതെ മാറിയ അനുഭവം.
തിയറ്ററിനോട് വിട പറഞ്ഞ് ഐസിയുവിലേയ്ക്ക് എത്തി. അവിടെ ചിരിച്ചു കൊണ്ട് വരവേൽക്കുന്ന രണ്ടു മൂന്ന് നേഴ്സുമാർ. ‘‘ചേച്ചിയ്ക്ക് കൂട്ടിന് രണ്ട് അമ്മച്ചിമാരുണ്ട് ട്ടോ... നല്ല രസമാണ്.’’ ഒരു നേഴ്സ് പറഞ്ഞു. രാത്രി മുഴുവനും അപ്പുറത്തെ ബെഡിലെ ഒരു അമ്മച്ചി പരാതി പറച്ചിലും കരച്ചിലും വിളിയും ഒക്കെ ആയിരുന്നു. ഇടയിൽ സിസ്റ്റർ പോയി ആ അമ്മച്ചിയെ ഒരു മകളെ പോലെ സാന്ത്വനിപ്പിക്കുന്നതും, അവരുടെ പരിഭവം ക്ഷമയോടെ കേൾക്കുന്നതും സ്നേഹത്തോടെ വഴക്ക് പറയുന്നതും ഒക്കെ ഞാൻ കേട്ടു. അതിനിടയിൽ എപ്പോഴോ ഞാൻ ഉറങ്ങി, എപ്പോഴൊക്കെയോ ഉണർന്നു.
രാവിലെ ഡോക്ടർ മാത്യുവും ഡോക്ടർ ജിന്നിയും വന്നു: ‘‘എങ്ങനുണ്ട്? വേദന കുറവില്ലേ?’’. ‘‘കഴിഞ്ഞ ദിവസത്തെ വേദന വച്ച് നോക്കുമ്പോൾ സർജറി ചെയ്തതോടെ വേദന ഇല്ല ഡോക്ടർ!’’, ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു. അതിന്റെ പൂർണ്ണമായ അർഥം അവർക്ക് മനസ്സിലായിരിക്കില്ല. പിന്നെ സർജറിയുടെ വിവരങ്ങൾ ഒക്കെ ഡോക്ടർ മാത്യു വിശദീകരിച്ചു. കൈ കൊണ്ട് ചെയ്യേണ്ടുന്ന വ്യായാമങ്ങൾ പറഞ്ഞു. ഇടതു കാലിന്റെ മുട്ടിന് ഒരു തെന്നൽ പോലെ എന്നത് ആവർത്തിച്ചതിനാൽ എംആർഐ നിർദേശിക്കപ്പെട്ടു. അധികം വൈകാതെ സ്‌കാനിങിന് എന്നെ കൊണ്ടുപോയി. സർജറി കഴിഞ്ഞ കയ്യിന്റെ എക്സ്റേയും കൂടി എടുത്ത് റൂമിലേക്ക്.
സ്‌ട്രെച്ചറിൽ എന്നെ കൊണ്ടു വരുന്നതും കിടത്തുന്നതും ഒക്കെ കണ്ട് കാർത്തി ഒരല്പം പരിഭ്രമിച്ചു എന്ന് തോന്നുന്നു. എന്തായാലും ഞങ്ങൾ മൂന്ന് പേരും കൂടി അവിടെ സെറ്റ് ആയി. എന്റെ പ്ലാസ്റ്റർ ഇട്ട കൈ നീരു വയ്ക്കാതെ ഇരിക്കാൻ തൂക്കിയിട്ടു. കാർത്തിയുടെ സ്കൂളിൽ വിളിച്ച് പിറ്റേന്ന് മുതൽ ആശുപത്രിയിൽ നിന്ന് പിക്ക് അപ്പും ഡ്രോപ്പും അറേഞ്ച് ചെയ്തു. ഉച്ചയ്ക്ക് സ്കൂൾ കഫറ്റീരിയയിൽ നിന്ന് അടുത്ത ദിവസങ്ങളിലേക്ക് കാർത്തിക്ക് ഉച്ചഭക്ഷണം പറഞ്ഞു. കാർത്തിക്ക് പെട്ടെന്ന് ഒരു ആഘോഷ മൂഡ്. വീട്ടിലെയും കാർത്തിയുടെയും കാര്യങ്ങളെല്ലാം ഓടി നടന്നു ചെയ്തിരുന്ന ഞാൻ ആണ് കൈ കെട്ടി കിടക്കുന്നത്. എന്താവും, എങ്ങനെ ആകും ഇനി കാര്യങ്ങൾ എന്ന് ഒരെത്തും പിടിയും കിട്ടാതെ ഞാൻ ആലോചിച്ച് കിടന്നു. ഔദ്യോഗികമായ എല്ലാ കാര്യങ്ങളും പ്രിൻസിപ്പലും സഹപ്രവർത്തകരും കൂടി ഒരുമിച്ച് ചെയ്തു. ഒരു പ്രതിസന്ധിയിൽ എത്രയോ ഹൃദ്യമായി അവരെന്നെ ചേർത്തു പിടിച്ചു എന്ന് കണ്ണ് നിറഞ്ഞുകൊണ്ട് ആലോചിച്ചു, അഭിമാനിച്ചു. പക്ഷേ വീട്ടുകാര്യങ്ങൾ? കാർത്തി? കിരണേട്ടന്റെ ലീവ്? ആശങ്കകൾ!
പിറ്റേന്ന് കാർത്തി സ്കൂളിൽ പോയതിനു ശേഷം ഞാൻ എംആർഐയുടെ റിസൾട്ട് കാത്തിരിക്കുകയിരുന്നു. അങ്ങനെ ഉച്ചസമയം 12.30 ആയി! അധികം വൈകാതെ വാതിൽ തുറന്ന് നഴ്സ് വന്ന് എംആർഐ റിപ്പോർട്ട് വച്ച്, ‘‘ഡോക്ടർ വരും’’ എന്ന് മാത്രം പറഞ്ഞു പോയി. സംഗതി അത്ര പന്തിയല്ലെന്ന് തോന്നിയത് ഒന്നുകൂടി ഉറപ്പിച്ചു. നിമിഷങ്ങൾക്കകം ആംബുലൻസിന് സൈറൺ ഇട്ടത് പോലെ വരുന്നു രണ്ട് പേർ; ഡോക്ടർ മാത്യു, ഡോക്ടർ ജിന്നി. ‘‘എംആർഐ റിപ്പോർട്ട് വന്നു. ലിഗമെൻറ് ടിയർ ഉണ്ട്. അതാണ് ആ പ്രശ്നം തോന്നിയത്.’’ എന്റെ കട്ടിലിന്റെ കാലിലേക്ക് അല്പം ഊന്നി നിന്ന് ഡോക്ടർ മാത്യു പതിവ് പോലെ കൂളായി പറഞ്ഞു. ഞാൻ ഡോക്ടർ ജിന്നിയെ നോക്കി. ആ മുഖം പക്ഷേ അത്ര കൂളല്ല. സ്വതവേ പുരുഷന്മാരുടെ മുഖത്ത് കാണാത്ത ഒരു അനുകമ്പ ഡോക്ടർ ജിന്നിയുടെ മുഖത്ത് ഞാൻ കണ്ടു.
‘‘അപ്പോ ഇനി എന്താണ്?’’ ഞാൻ ചോദിച്ചു.
‘‘അത് നമുക്ക് ഫിക്സ് ചെയ്യണം. ഒരു കീഹോൾ മതിയാവും. നമുക്ക് നാളെ തന്നെ അങ്ങ് ചെയ്യാം.’’ ഡോക്ടർ മാത്യു പറഞ്ഞു. രണ്ടാമത്തെ ഓപ്പറേഷൻ! ഒന്ന് ഞെട്ടി, പേടിച്ചു. ഏതായാലും പ്രശ്നം കണ്ടു പിടിച്ചല്ലോ, പരിഹാരം ഉണ്ടല്ലോ! ചെയ്യുക തന്നെ. എന്റെ മുഖത്ത് അപ്പോൾ ടെൻഷൻ വന്നിരിക്കണം. പെട്ടെന്ന് ഡോക്ടർ വിഷയം മാറ്റി. "കയ്യിന്റെ പ്ലാസ്റ്റർ നാളെ എടുക്കും. നമുക്ക് തിയറ്ററിൽ വച്ച് തന്നെ ചെയ്യാം. പിന്നെ കുളിച്ചോളൂ കേട്ടോ, കൈ പൊക്കി പിടിച്ചാൽ മതി. നമ്മൾ സ്‌പോർട്‌സിന് ഫിറ്റ് ആക്കാൻ ആണ് ശ്രമിക്കുന്നത്, അല്ലാതെ ബാക്ക് ടു നോർമൽ എന്ന് മാത്രമല്ല...’’ എന്ന് തുടരെ എന്തൊക്കെയോ ചിന്തകളിലേക്ക് പോസിറ്റീവ് ആയി എയ്തിട്ടിട്ട് ഡോക്ടർ മാത്യുവും ഒപ്പം ഒന്നും മിണ്ടാതെ ഡോക്ടർ ജിന്നിയും പോയി.
കോളജിലെ ജോലിയും വീടും എന്റെ കാർത്തിയും എന്റെ റിസർച്ചും എഴുത്തും... എന്തൊക്കെയാണ് എന്നെ ചുറ്റി തിരിഞ്ഞുകൊണ്ടിരുന്നത്! അതിനിടയിൽ എന്റേത് മാത്രമായ കാര്യങ്ങൾ മാറ്റിവയ്ക്കുകയാണ് പതിവ്. കാലിൽ പ്ലാന്റാർ ഫാഷിലിസ് എന്ന ഉപ്പൂറ്റി വേദന വന്നപ്പോഴും സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന കഴുത്തിന്റെ വേദന വന്നപ്പോഴും ഒക്കെ വിശ്രമത്തിന് സമയം കൊടുക്കാതെ ഓട്ടമായിരുന്നു. ആരോ മുകളിൽ നിന്നു വിചാരിച്ചിട്ടുണ്ട് ഇവളുടെ കയ്യും കാലും തല്ലിയൊടിച്ചാലേ ഇവൾ അടങ്ങി ഇരിക്കൂ എന്ന്. അവരുടെ ഗുണ്ട ആയിരുന്നു ആ പട്ടി!
ഒരു നിമിഷത്തെ ചാഞ്ചാട്ടത്തിന് ശേഷം മനസ്സിനെ തിരികെ പിടിച്ചു. ഇതിപ്പോ നന്നായില്ലേ! ഇത് അറിഞ്ഞിരുന്നില്ല എങ്കിലോ? പരിഹാരം എന്നുള്ള ഓപ്ഷൻ അല്ലേ നമുക്ക് വേണ്ടത്! അപ്പോ അങ്ങനെ തന്നെ! സെറ്റ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന മട്ടിൽ ഓടി തീർക്കുകയായിരുന്നു ഇത്രനാളും ഓരോ ദിവസവും.
ആരെയും കുറ്റം പറയില്ല. വരേണ്ടത് ഈ പ്രപഞ്ചം നമുക്ക് കൃത്യ സമയത്ത് കൊണ്ടു വരും എന്ന് വിശ്വസിക്കുന്നവളാണ് ഞാൻ. എന്തൊക്കെയോ കാരണം കൊണ്ട് ഇത് എനിക്ക് വരാൻ ഇരുന്നതാണ്. ഈ പ്രപഞ്ചം തന്നെ ആ നിയതിയിൽ ആണ് സ്ഥിതി ചെയ്യുന്നതും. രാത്രി കിടക്കുമ്പോൾ കൈ സ്ഥിരമായി തൂക്കിയിടുന്നതിന്റെ വേദന, കഴപ്പ്, അസ്വസ്ഥത ഒക്കെ തോന്നി. നാളെ എന്തായാലും ഒരു മോചനം ഉണ്ടല്ലോ, ഭാഗ്യം! ‘കാലേ, നീയാണ് നാളെ പെടാൻ പോകുന്നത്! മിക്കവാറും നിന്നെ ഇതു പോലെ തൂക്കിയിടും!’ എന്ന് ഞാൻ വെറുതെ കാലിനെ വിരട്ടി. എപ്പോഴോ ഉറങ്ങി.
രാവിലെ എണീറ്റപ്പോഴേ സർജറി ആയിരുന്നു മനസ്സിൽ. ഒറ്റ ആഗ്രഹമേ ഉണ്ടായുള്ളൂ. ഈ സർജറിയിൽ കാണാതെ പോകുന്ന ഒരു പ്രശ്നവും ഉണ്ടാവരുത്. ഡോക്ടർമാരെ വിശ്വാസമാണ്. പ്രശ്നം കണ്ടുപിടിച്ചാൽ അവർക്ക് അത് പരിഹരിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഉച്ചയ്ക്ക് മുൻപായി, ഡോക്ടർ മാത്യു പറഞ്ഞത് പോലെ, കൈ ഉയർത്തി കിരണേട്ടന്റെ സഹായത്തോടെ കുളിച്ചു. സർജറിക്ക് തയാറായി. ഉച്ച കഴിഞ്ഞാവും അത് എന്ന അറിയിപ്പ് വന്നു. സമയം ആയപ്പോൾ അവർ എന്നെ തീയറ്ററിലേക്ക് മാറ്റി. അനസ്തീസിയ തരാൻ ഡോക്ടർ അനു വന്നു. മുൻ പരിചയം കൂടി ആയപ്പോൾ കൂടുതൽ സംസാരിച്ചു. കുറെ ചിരിച്ചു. തുടങ്ങാൻ സമയമായി.
സ്‌പൈനൽ അനസ്തീസിയ തന്നു. നടുവിന് താഴേക്ക് തളർന്നു. അവിടെ ഒരു കർട്ടൻ ഇട്ടു. പാട്ടിന് വേണ്ടി കാതോർത്ത് ഞാൻ കിടന്നു. ഡോക്ടർ എത്തി, കൂടെ പാട്ടും. ‘‘ഹൃദയം ഒരു വീണയായ്...’’ എന്നതിന് തൊട്ടു പിറകെ ഹൃദയം വച്ച് രണ്ടു മൂന്ന് പാട്ടുകൾ. പിന്നെ മനസ്സ് കൊണ്ട് തുടങ്ങുന്ന പാട്ടുകളും. ഒരു ഹൃദയ ശസ്ത്രക്രിയയ്ക്ക് പറ്റിയ ആമ്പിയൻസ്! പതിവ് പോലെ ആരോ പാടുന്നുണ്ട്. ഡോക്ടർ മാത്യു ആവും എന്ന് ഊഹിക്കുന്നു. ഏതാണ്ട് ഒരു മണിക്കൂർ സർജറിയും പാട്ടുകളും കഴിഞ്ഞ് പിന്നെ കയ്യിലെ പ്ലാസ്റ്ററും അഴിച്ചു. ഒരു ബ്രേയ്സ് മാത്രം ഇട്ടു. അതൊരാശ്വാസം! ഡോക്ടർ മാത്യു അടുത്തു വന്നു. ‘‘വിചാരിച്ചതിനേക്കാൾ കൂടുതൽ ടിയർ ഉണ്ടായിരുന്നു. ലിഗമെന്റും മെനസ്‌കസും ഒക്കെ ടോട്ടൽ ടിയർ ആയിരുന്നു. എല്ലാം റിപ്പയർ ചെയ്തിട്ടുണ്ട്...’’ എന്തോ ഭയാനകമായ കാര്യം കൂളായി അദ്ദേഹം പറഞ്ഞു.
"ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ഡോക്ടർ?’’ ഒരൽപം ടെൻഷൻ ആയിട്ടാണ് ഞാൻ ഡോക്ടർ മാത്യുവിനോട് ചോദിച്ചത്.
തുടരും...