വൃശ്ചികപ്പുലരിയിൽ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍, ഇടവേളകളിൽ അനുഗ്രഹ വർഷമായി പൊഴിയുന്ന തുലാമഴയിൽ കുളിച്ചു തോർത്തി നിൽക്കുന്ന വൃക്ഷത്തലപ്പുകൾ. പമ്പയിൽ മുങ്ങിനിവരുന്ന തീർഥാടകർ കറുപ്പണിഞ്ഞ് വരിവരിയായി ശരണം വിളിച്ച് മലകയറി ഒരുമനസ്സോടെ വരികയാണ്, അയ്യപ്പ ദർശനത്തിന്. നാടിന്റെ നാനാദിക്കിൽ നിന്നും വലുപ്പചെറുപ്പമില്ലാതെ നഗ്നപാദരായി മലകയറുന്ന എല്ലാവർക്കും ലക്ഷ്യം ഒന്നുമാത്രമാണ്; പതിനെട്ടാം പടികയറിയുള്ള സുഖദർശനം. സന്നിധാനത്ത് എത്തുന്നവരുടെ കണ്ണുകളിൽ അയ്യനെ കാണാനുള്ള വെമ്പലാണെങ്കിൽ കണ്ടുകഴിഞ്ഞു മടങ്ങാൻ ഒരുങ്ങുന്നവർക്ക് കാത്തിരുന്ന പുണ്യദര്‍ശനം ലഭിച്ച ആനന്ദം. ശബരിമലയിലെ ശബരീശ ശരണമന്ത്രങ്ങൾനിറഞ്ഞ അന്തരീക്ഷത്തിലെ ഭക്തിനിറഞ്ഞ കാഴ്ചകൾ പ്രീമിയം വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ഫൊട്ടോഗ്രാഫർ എസ്.എസ്. ഹരിലാൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃശ്ചികപ്പുലരിയിൽ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍, ഇടവേളകളിൽ അനുഗ്രഹ വർഷമായി പൊഴിയുന്ന തുലാമഴയിൽ കുളിച്ചു തോർത്തി നിൽക്കുന്ന വൃക്ഷത്തലപ്പുകൾ. പമ്പയിൽ മുങ്ങിനിവരുന്ന തീർഥാടകർ കറുപ്പണിഞ്ഞ് വരിവരിയായി ശരണം വിളിച്ച് മലകയറി ഒരുമനസ്സോടെ വരികയാണ്, അയ്യപ്പ ദർശനത്തിന്. നാടിന്റെ നാനാദിക്കിൽ നിന്നും വലുപ്പചെറുപ്പമില്ലാതെ നഗ്നപാദരായി മലകയറുന്ന എല്ലാവർക്കും ലക്ഷ്യം ഒന്നുമാത്രമാണ്; പതിനെട്ടാം പടികയറിയുള്ള സുഖദർശനം. 

സന്നിധാനത്ത് എത്തുന്നവരുടെ കണ്ണുകളിൽ അയ്യനെ കാണാനുള്ള വെമ്പലാണെങ്കിൽ കണ്ടുകഴിഞ്ഞു മടങ്ങാൻ ഒരുങ്ങുന്നവർക്ക് കാത്തിരുന്ന പുണ്യദര്‍ശനം ലഭിച്ച ആനന്ദം. ശബരിമലയിലെ ശബരീശ ശരണമന്ത്രങ്ങൾനിറഞ്ഞ അന്തരീക്ഷത്തിലെ ഭക്തിനിറഞ്ഞ കാഴ്ചകൾ പ്രീമിയം വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ഫൊട്ടോഗ്രാഫർ എസ്.എസ്. ഹരിലാൽ.

കന്നിസ്വാമി ദർശനത്തിന് എത്തിയതിന്റെ അടയാളമായി ശരംകുത്തിയിൽ ശരക്കോൽ സമർപ്പിക്കുന്ന കുട്ടി. എരുമേലിയിൽ പേട്ടതുള്ളി ശേഖരിക്കുന്ന ശരക്കോലാണ് ഇവിടെ സമർപ്പിക്കുന്നത്. ആയിരക്കണത്തിനു കന്നിസ്വാമിമാർ ദർശനത്തിന് എത്തിയതിന്റെ അടയാളമായി ശരംകുത്തി നിറയെ ശരക്കോലാണ്.
ശബരിമല സന്നിധാനത്തെത്തിയ കന്നിയയ്യപ്പനു കൊടിമര ചുവട്ടിലെ ഉയരം കൂടിയ കാണിക്ക വഞ്ചിയിൽ നാണയങ്ങൾ സമർപ്പിക്കുന്നതിനായി കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സിവിൽ പൊലീസ് ഓഫിസർ യു.അരുൺ എടുത്തുയർത്തുന്നു. കാണിക്ക വഞ്ചിയുടെ മുകളിലിരുന്നായിരുന്നു കന്നി അയ്യപ്പൻ നാണയങ്ങൾ സമർപ്പിച്ചത്.
വ്രതനിഷ്ഠയിൽ മനസ്സിനെ പൊന്നമ്പലമാക്കി മലകയറിയെത്തിയ ആയിരങ്ങൾ പതിനെട്ടാംപടി കയറാനായി പുലർച്ചെ വലിയ നടപ്പന്തലിൽ കാത്തുനിൽക്കുന്നതിനിടെ കോടമഞ്ഞ് നിറഞ്ഞപ്പോൾ
അയ്യപ്പ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ശബരിമല സന്നിധാനത്തിൽ ജ്വലിച്ചു നിൽക്കുന്ന ആഴിയിൽ ഉടച്ച നെയ്ത്തേങ്ങകൾ സമർപ്പിച്ച ശേഷം തൊഴുകൈകളോടെ നിൽക്കുന്ന ഭക്തൻ.
പന്ത്രണ്ടുവിളക്ക് ദിവസം വൈകിട്ട് ദീപാരാധന വേളയിൽ പതിനെട്ടാംപടിക്ക് ഇരുവശത്തുമുള്ള കമ്പവിളക്ക് ദേവസ്വം ജീവനക്കാർ തെളിച്ചപ്പോൾ.
സങ്കടമോചകനാണ് അയ്യപ്പ സ്വാമി. ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി തരണമെന്ന പ്രാർഥനയോടെയാണ് പലരും പതിനെട്ടാംപടി കയറി തിരുനടയിൽ എത്തുന്നത്. അയ്യപ്പ സന്നിധിയിൽ കണ്ണീരോടെ പ്രാർഥിക്കുന്ന തീർഥാടകൻ
സന്നിധാനത്ത് രാവിലെ മുതൽ മൂടി കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകിട്ട് മൂന്നിനു തുടങ്ങിയ ചാറ്റൽമഴ സന്ധ്യ കഴിഞ്ഞും തുടർന്നു. ചാറ്റൽമഴ നനഞ്ഞ് പതിനെട്ടാം പടികയറി കൊടിമര ചുവട്ടിലെത്തിയ കുഞ്ഞയ്യപ്പൻ ദർശനത്തിനായി മേൽപാലത്തിലേക്കു നടന്നു നീങ്ങുന്ന കാഴ്ച.
ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തരുടെ തിരക്ക്.
ശബരിമല മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റും നാളികേരം ഉരുട്ടുന്ന കൊച്ചുമാളികപ്പുറം.
English Summary:

Sabarimala Spiritual Journey: A Photographic Journey to Sabarimala - Photo Story