കോലത്തുനാട്ടിലെയും തുളുനാട്ടിലെയും കളിയാട്ടക്കാവുകളിൽനിന്ന് ദേശവും കടലും കടന്ന് ഗൾഫ് നാടുകൾ വരെ തെയ്യമെത്തിയ കാലമാണിത്. വിശ്വാസവും അനുഷ്ഠാനങ്ങളും അതേപടി പാലിച്ചു നടത്തുന്ന കളിയാട്ടങ്ങളും ഉത്സവ ഘോഷയാത്രകളിലും രാഷ്ട്രീയ ജാഥകളിലും തെയ്യമെന്ന പേരിൽ കോലങ്ങളെ അണിയിച്ചൊരുക്കി ഇറക്കുന്നതും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥേഷ്ടം കാണാം. അത്തച്ചമയത്തിലും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളിലും തെയ്യം കലാസമിതികളുടെ ചുവടുകൾ വയ്ക്കുന്ന കോലങ്ങളെ കണ്ടിട്ടുണ്ട്. മുഖത്തു കിട്ടാവുന്ന ചായങ്ങളെല്ലാം വാരിപ്പൂശി തോന്നുംപടിയിറങ്ങുന്ന ഈ കോലങ്ങളെ തെയ്യങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ പോലും തോന്നാറില്ലെന്നതാണു സത്യം. ഒറ്റനോട്ടത്തിൽ മുഖത്തേക്കു നോക്കുമ്പോൾ തന്നെ അടുത്തറിയാവുന്ന തെയ്യങ്ങളിൽനിന്നു മാറ്റിനിര്‍ത്താൻ സാധിക്കുന്ന ഒരായിരം പിഴവുകൾ അവയിൽ കാണാം. തെയ്യമിറങ്ങാന്‍ നേരത്ത് മുഖത്ത് നിറങ്ങളുപയോഗിച്ച് വരച്ചിടുന്ന വെറും ചിത്രങ്ങളല്ല സത്യത്തിൽ മുഖത്തെഴുത്തുകൾ. ചായില്യവും മനയോലയും മഞ്ഞളും ചേർ‍ന്ന മായിക പ്രപഞ്ചം തന്നെ തീർക്കാൻ ശേഷിയുള്ള കരുത്തുണ്ട് അവയ്ക്ക്. മണിക്കൂറുകളോളം എടുത്ത് എഴുതിത്തീർക്കേണ്ടത്രയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ് തെയ്യങ്ങളുടെ മുഖത്തെഴുത്തുകൾ. വടക്കേ മലബാറിലെ കാവുകളിൽ‍ തെയ്യങ്ങൾ ഉറഞ്ഞാടുത്ത മാസങ്ങളാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മുഖത്തെഴുത്തുകളെക്കുറിച്ചു പറയാൻ ഇതിലും മികച്ചൊരു സമയമില്ല. ചിരട്ടയിൽ ചാലിച്ച ചായങ്ങൾ പച്ച ഈർക്കിൽ ചീകിയെടുത്ത നേർത്ത മുനകളിൽ പകർ‍ന്ന് കോലധാരിയുടെ മുഖത്ത് എഴുതിത്തീർക്കാൻ അസാമാന്യമായ മികവു തന്നെ വേണം. തെയ്യക്കാവുകളിലൂടെ വർഷങ്ങളോളം കയറിയിറങ്ങിയാണ് കലാകാരൻമാർ അതു പഠിച്ചെടുക്കുന്നത്. സത്യത്തില്‍ തെയ്യം എന്നത് കോലധാരിയുടേതു മാത്രമല്ല, മുഖത്തെഴുത്തുകാരുടേയും അണിയലം നിർമാതാക്കളുടേയും വാദ്യക്കാരുടേയും കൂടിയാണ്. പൂർണമായും എണ്ണിത്തിട്ടപ്പെടുത്താൻ ഇന്നും കഴിയാത്തത്രയും തെയ്യക്കോലങ്ങളുണ്ട്. അവരുടെ മുഖത്ത് വിരിയുന്ന ചില പ്രധാന മുഖത്തെഴുത്തുകളെക്കുറിച്ച് അടുത്തറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലത്തുനാട്ടിലെയും തുളുനാട്ടിലെയും കളിയാട്ടക്കാവുകളിൽനിന്ന് ദേശവും കടലും കടന്ന് ഗൾഫ് നാടുകൾ വരെ തെയ്യമെത്തിയ കാലമാണിത്. വിശ്വാസവും അനുഷ്ഠാനങ്ങളും അതേപടി പാലിച്ചു നടത്തുന്ന കളിയാട്ടങ്ങളും ഉത്സവ ഘോഷയാത്രകളിലും രാഷ്ട്രീയ ജാഥകളിലും തെയ്യമെന്ന പേരിൽ കോലങ്ങളെ അണിയിച്ചൊരുക്കി ഇറക്കുന്നതും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥേഷ്ടം കാണാം. അത്തച്ചമയത്തിലും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളിലും തെയ്യം കലാസമിതികളുടെ ചുവടുകൾ വയ്ക്കുന്ന കോലങ്ങളെ കണ്ടിട്ടുണ്ട്. മുഖത്തു കിട്ടാവുന്ന ചായങ്ങളെല്ലാം വാരിപ്പൂശി തോന്നുംപടിയിറങ്ങുന്ന ഈ കോലങ്ങളെ തെയ്യങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ പോലും തോന്നാറില്ലെന്നതാണു സത്യം. ഒറ്റനോട്ടത്തിൽ മുഖത്തേക്കു നോക്കുമ്പോൾ തന്നെ അടുത്തറിയാവുന്ന തെയ്യങ്ങളിൽനിന്നു മാറ്റിനിര്‍ത്താൻ സാധിക്കുന്ന ഒരായിരം പിഴവുകൾ അവയിൽ കാണാം. തെയ്യമിറങ്ങാന്‍ നേരത്ത് മുഖത്ത് നിറങ്ങളുപയോഗിച്ച് വരച്ചിടുന്ന വെറും ചിത്രങ്ങളല്ല സത്യത്തിൽ മുഖത്തെഴുത്തുകൾ. 

ഭഗവതി തെയ്യത്തിന്റെ മുഖത്തെഴുത്ത് (ഫയൽ ചിത്രം: മനോരമ)

ചായില്യവും മനയോലയും മഞ്ഞളും ചേർ‍ന്ന മായിക പ്രപഞ്ചം തന്നെ തീർക്കാൻ ശേഷിയുള്ള കരുത്തുണ്ട് അവയ്ക്ക്. മണിക്കൂറുകളോളം എടുത്ത് എഴുതിത്തീർക്കേണ്ടത്രയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ് തെയ്യങ്ങളുടെ മുഖത്തെഴുത്തുകൾ. വടക്കേ മലബാറിലെ കാവുകളിൽ‍ തെയ്യങ്ങൾ ഉറഞ്ഞാടുന്ന മാസങ്ങളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മുഖത്തെഴുത്തുകളെക്കുറിച്ചു പറയാൻ ഇതിലും മികച്ചൊരു സമയമില്ല. ചിരട്ടയിൽ ചാലിച്ച ചായങ്ങൾ പച്ച ഈർക്കിൽ ചീകിയെടുത്ത നേർത്ത മുനകളിൽ പകർ‍ന്ന് കോലധാരിയുടെ മുഖത്ത് എഴുതിത്തീർക്കാൻ അസാമാന്യമായ മികവു തന്നെ വേണം. തെയ്യക്കാവുകളിലൂടെ വർഷങ്ങളോളം കയറിയിറങ്ങിയാണ് കലാകാരൻമാർ അതു പഠിച്ചെടുക്കുന്നത്. സത്യത്തില്‍ തെയ്യം എന്നത് കോലധാരിയുടേതു മാത്രമല്ല, മുഖത്തെഴുത്തുകാരുടേയും അണിയലം നിർമാതാക്കളുടേയും വാദ്യക്കാരുടേയും കൂടിയാണ്. പൂർണമായും എണ്ണിത്തിട്ടപ്പെടുത്താൻ ഇന്നും കഴിയാത്തത്രയും തെയ്യക്കോലങ്ങളുണ്ട്. അവരുടെ മുഖത്ത് വിരിയുന്ന ചില പ്രധാന മുഖത്തെഴുത്തുകളെക്കുറിച്ച് അടുത്തറിയാം.

കർക്കടക തെയ്യത്തിന്റെ മുഖത്തുതേപ്പ് (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ തേപ്പും കുറിയും വെള്ളാട്ടക്കുറിയും

ലളിതമായ മുഖത്തെഴുത്തുകളെയാണ് ‘തേപ്പ്’ എന്ന പേരിൽ അറിയപ്പെടുന്നത്. ഉപയോഗിക്കുന്ന നിറങ്ങളും വരകളിൽ ചെറിയ മാറ്റങ്ങളും പല തെയ്യങ്ങൾക്കും കാണുമെങ്കിലും ഈ മുഖത്തെഴുത്ത് ചെയ്യുന്നത് മിക്കവാറും കോലധാരി തന്നെയായിരിക്കും. കണ്ണാടിയിൽ നോക്കി സ്വയം വരച്ചു തീർക്കാവുന്ന എളുപ്പത്തിലുള്ളതാണിത്. സൂക്ഷ്മത ആവശ്യമായ വരകളൊന്നും ഇതിന് ആവശ്യമില്ല. മുത്തപ്പന്‍ വെള്ളാട്ടം, കുണ്ടോർ ചാമുണ്ഡി, അന്തിയണങ്ങും ഭൂതം തുടങ്ങിയ തെയ്യങ്ങൾക്ക് ഉപയോഗിക്കേണ്ടത് ഈ എഴുത്താണ്. തേപ്പിൽ തന്നെ നെറ്റിയിൽ വൈവിധ്യങ്ങളോടെ മനോഹരമായി എഴുതുന്നതാണ് തേപ്പും കുറിയും. നെറ്റിയിൽ ഉള്ള എഴുത്താണ് ‘കുറി’. തൃക്കണ്ണ്, ചന്ദ്രക്കല, പുഷ്പം എന്നിവയാണ് സാധാരണയായി കുറിയായി വരച്ചുചേർക്കാറുള്ളത്. അമ്മ ദൈവങ്ങൾക്കാണ് തേപ്പും കുറിയും പൊതുവെ ഉപയോഗിക്കുന്നതെങ്കിലും കാലഭൈരവന് തൃക്കണ്ണിട്ട തേപ്പും കുറിയാണു വരക്കേണ്ടത്. പുരുഷ ദൈവങ്ങളുടെ ബാല്യരൂപം കാണിക്കുന്ന വെള്ളാട്ടങ്ങൾ‌ക്ക് ഉപയോഗിക്കുന്ന മുഖത്തെഴുത്താണ് വെള്ളാട്ടക്കുറി. പുലികണ്ടൻ,പുലിയൂർ കണ്ണൻ,കാളപ്പുലിയൻ, നെടു ബാലി എന്നീ മൃഗരൂപത്തിലുള്ള തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾക്ക് ഒരു രീതിയും, മനുഷ്യ രൂപത്തിലുള്ള വെള്ളാട്ടങ്ങൾക്ക് മറ്റൊരു രീതിയിലുമാണ് വെള്ളാട്ടക്കുറി വരയ്ക്കേണ്ടത്.

മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ മുഖത്തെഴുത്ത് (ഫയൽ ചിത്രം: മനോരമ)

∙ പ്രാക്കെഴുത്ത്

വലിയ മുടി അണിയുന്ന ഭഗവതിമാർക്ക്‌ ഉപയോഗിക്കുന്ന എഴുത്താണ് ഇത്‌. പ്രാക്ക്‌ എന്ന ഭാഗത്ത് പ്രധാനമായും 2 പുഷ്പങ്ങളാണു വരയ്ക്കുക. തെയ്യങ്ങളുടെ കണ്ണുകൾക്കു താഴെയായി ഇതു കാണാൻ സാധിക്കും. നെറ്റിയിൽ ‍തൃക്കണ്ണോ അല്ലെങ്കില്‍ പുഷ്പങ്ങളോ വരച്ചുചേർക്കാം. മുച്ചിലോട്ട് ഭഗവതിയുൾപ്പടെയുള്ള പ്രധാന തെയ്യങ്ങൾക്ക് ഉപയോഗിക്കുന്ന എഴുത്താണ് കുറ്റിശംഖും പ്രാക്കും. ശംഖിന്റെ രൂപത്തിൽ ആണ് ഇതിൽ കണ്ണുകൾ വരയ്ക്കുന്നത്. കണ്ണിനു താഴെയായി പുഷ്പങ്ങളും വരയ്ക്കുന്നു. മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, മാഞ്ഞാളമ്മ തെയ്യങ്ങൾക്ക് കുറ്റിശംഖും പ്രാക്കും ഉപയോഗിക്കുന്നു.

കത്തിയും കുറിയും, കരിഞ്ചാമുണ്ഡിയുടെ മുഖത്തെഴുത്ത് (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ കത്തിയും കുറിയും

അതീവ രൗദ്രഭാവം നിറഞ്ഞ ഉഗ്രമൂർത്തികളായ കരിഞ്ചാമുണ്ഡി, അയ്യംപരവ, പുലച്ചാമുണ്ഡി തെയ്യങ്ങളുടെ മുഖത്തെഴുത്ത്. ചുവപ്പും വെളുപ്പും നിറങ്ങൾ ചേർന്ന മുഖത്തെഴുത്താണിത്. ചുവന്ന നിറം ലഭിക്കാനായി പണ്ട് ചുണ്ണാമ്പും മഞ്ഞളും ചേർത്തായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് ചായില്യമാണ് എഴുതാൻ ഉപയോഗിക്കുന്നത്. സങ്കീർണതകൾ നിറഞ്ഞ മുഖത്തെഴുത്തല്ലെങ്കിലും കടുംചുവപ്പു നിറം കാണുന്നവരിൽ ഭയം ജനിപ്പിക്കുന്നതാകും. ഈ തെയ്യങ്ങളുടെ ചുവടുകളും ഭക്തർ ഭയഭക്തിയോടെയാണു കാണുക. യക്ഷി ആരാധനയുടെ ഭാഗമായാണ് കരിഞ്ചാമുണ്ഡി പോലെയുള്ള തെയ്യങ്ങൾ വടക്കേ മലബാറിൽ കെട്ടിയാടുന്നത്.

കടാരംപുള്ളിയും ആനക്കാലും, വേട്ടക്കൊരു മകൻ ഈശ്വരന്റെ മുഖത്തെഴുത്ത് (ഫയൽ ചിത്രം: മനോരമ)

∙ കടാരം പുള്ളിയും ആനക്കാലും

ആനകളുടെ കാലുകളുടെ രൂപത്തിൽ കണ്ണെഴുതുന്നതാണിത്. കടാരം പുള്ളി എന്ന് പറയുന്ന രണ്ടു വലിയ പുള്ളികൾ ആനക്കാലിനോട്‌ ചേർന്നു കാണാം. ചന്ദ്രക്കലയാണു ഈ എഴുത്തിൽ കുറിയായി ഉപയോഗിക്കുന്നത്. കണ്ണിന്റെ മുകളിൽ ചെവിയോടു ചേരുന്ന ഭാഗത്തു നാഗങ്ങളെയും വരയ്ക്കുന്നു. വേട്ടക്കൊരുമകന്റെ തെയ്യക്കോലത്തിന് ഉപയോഗിക്കുന്ന എഴുത്താണിത്. കിരാത മൂർത്തിയായ വേട്ടയ്ക്കൊരുമകന് കണ്ണിന്റെ ഭാഗത്ത് എഴുതുന്നത് പച്ചനിറം ഉപയോഗിച്ചാണ്. പാലോട്ട് ദൈവത്തിനൊപ്പമുള്ള അങ്കക്കാരന് കറുത്ത നിറത്തിൽ ആനക്കാലും വരയ്ക്കും.

ADVERTISEMENT

∙ കുറ്റിശംഖും വൈരിദളവും

സൗമ്യ ഭാവത്തിലുള്ള വട്ടമുടിവച്ച ഭഗവതിമാർക്കാണ് ഈ എഴുത്ത്‌ ഉപയോഗിക്കുന്നത്‌. കണ്ണുകൾക്കു കുറ്റി ശംഖിന്റെ രൂപം നൽകും. ശംഖിന്റെ അറ്റം കൂർപ്പിച്ച പോലെയും എഴുതും. ദളങ്ങളുടെ രൂപത്തിൽ കണ്ണുകൾക്കു താഴെയും എഴുതും. സാധാരണ ഭഗവതി തെയ്യങ്ങൾക്ക് നെറ്റിയിൽ തൃക്കണ്ണാണ് എഴുതേണ്ടത്. പക്ഷേ ഈ മുഖത്തെഴുത്തിൽ തൃക്കണ്ണിന്റെ ലോഹരൂപം നെറ്റിയില്‍ കെട്ടും. ചൂളിയാർ ഭഗവതി,അങ്കക്കുളങ്ങര ഭഗവതി ,ചെക്കിപ്പാറ ഭഗവതി തുടങ്ങി ഒട്ടേറെ കാവുകളിൽ കെട്ടിയാടുന്ന ഭഗവതിമാർക്ക് ഈ മുഖത്തെഴുത്താണു വേണ്ടത്. 

ഓണത്താർ തെയ്യത്തിന്റെ മുഖത്തെഴുത്ത് (ഫയൽ ചിത്രം: മനോരമ)

കുറ്റിശംഖിനു പകരം വട്ടക്കണ്ണ് എഴുതി വൈരിദളം ഉപയോഗിക്കുന്ന രീതിയുമുണ്ട്. അങ്കക്കുളങ്ങര ഭഗവതിയെത്തന്നെ രൗദ്ര ഭാവത്തിൽ യുദ്ധ ദേവതയായി കെട്ടുന്ന ചിലയിടങ്ങളിലാണ് ഇത് എഴുതുക. നെറ്റിയിൽ ചന്ദ്രക്കല കെട്ടിവയ്ക്കുകയും കണ്ണിനു മുകളിൽ മുള്ളുകൾ പോലെ വരച്ചുചേർക്കുകയും ചെയ്യും. പ്രമാഞ്ചേരി ഭഗവതി എന്ന തെയ്യത്തിലും ഇതേ എഴുത്താണു വേണ്ടത്.

അഞ്ചുപുള്ളിയിട്ട് എഴുത്ത്, ചെറളത്ത് ഭഗവതി തെയ്യം (ഫയൽ ചിത്രം: മനോരമ)

∙ അഞ്ച്‌ പുള്ളിയിട്ടെഴുത്ത്‌

ചെറളത്ത്‌ ഭഗവതിയെന്ന തെയ്യത്തിനു മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും അഞ്ച് പുള്ളികളാണ് ഈ എഴുത്തിന്റെ അടിസ്ഥാനം. കവിളത്ത് രണ്ടെണ്ണം, കണ്ണിനോടു ചേർന്ന് രണ്ടെണ്ണം, ചുണ്ടിനു താഴെ ഒന്ന് എന്നതാണ് പുള്ളികളുടെ ക്രമം. വട്ടത്തിലുള്ള കണ്ണിനൊപ്പം നെറ്റിയിൽ ചന്ദ്രക്കലയും വരച്ചുചേർക്കും.

നരിക്കുറിച്ചെഴുത്ത്, പുലിയൂർ കാളി തെയ്യം (ഫയൽ ചിത്രം: മനോരമ)

∙ നാഗംതാഴ്ത്തിക്കുറി, മാൻ കണ്ണും വില്ലും കുറി

അരയ്ക്കു ചുറ്റും കത്തി ജ്വലിക്കുന്ന പുതിയഭഗവതിക്കാണു പ്രധാനമായും ഈ എഴുത്ത്‌ വേണ്ടത്. ചുവന്ന നിറത്തിനു പ്രാധാന്യം നൽകിയുള്ള എഴുത്തിൽ ചായില്യത്തിൽ എണ്ണയും വെള്ളവും ചേർന്ന് രണ്ടു തരം ചുവപ്പാക്കിയും ഉപയോഗിക്കാം. നെറ്റിയിൽ രണ്ടു ഭാഗങ്ങളിലും നാഗങ്ങളെ കുറച്ചു താഴ്ത്തി വരച്ചിട്ടുണ്ടാകും. അമ്മ ദൈവങ്ങൾക്കാണ് മാൻ കണ്ണും വില്ലും കുറി എന്ന എഴുത്ത്‌ ഉപയോഗിക്കുന്നത്‌. ഈ എഴുത്തിൽ കണ്ണുകൾ മാനിന്റേതിനു സമാനമായിട്ടാണു എഴുതുന്നത്‌. നെറ്റിയിൽ വില്ലിന്റെ രൂപവും വരച്ചുചേർക്കും. വീരർ കാളി തെയ്യത്തിനാണ് മാൻ കണ്ണും വില്ലും കുറി പ്രധാനമായും ഉപയോഗിക്കേണ്ടത്. ചിലയിടങ്ങളിൽ മാഞ്ഞാൾ ഭഗവതിക്ക് വില്ലും കുറി തന്നെ ചില മാറ്റങ്ങളോടെ എഴുതാറുണ്ട്.

രക്തചാമുണ്ഡി തെയ്യം (ഫയൽ ചിത്രം: മനോരമ)

∙ പുള്ള്‌ ഇട്ടെഴുത്ത്‌

പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള വരയാണിത്. കാസർകോട് കാഞ്ഞങ്ങാടിന് അടുത്തുള്ള കമ്മാടം കാവിലെ വലിയ തമ്പുരാട്ടിയുടെ മുഖത്തെഴുത്താണിത്. ദണ്ഡ്യങ്ങാനത്ത് ഭഗവതിയെന്നും കമ്മാടത്ത് ഭഗവതിയെന്നും അറിയപ്പെടുന്ന ദേവിക്ക് പുള്ള് എന്ന പക്ഷിയുടെ രൂപമാണ് മുഖത്തു വരയ്ക്കുന്നത്. തെയ്യത്തിന്റെ മുഖത്ത് കണ്ണുകളുടെ താഴെയാണ് പക്ഷികളെ വരയ്ക്കുക. മൂക്കിന്റെ ഇരു വശങ്ങളിലും രണ്ടു പൂക്കളും കാണാൻ സാധിക്കും. കാസർകോട് ജില്ലയിലെ നൂറിലേറെ തറവാടുകളിൽ കെട്ടിയാടിക്കുന്ന ഭഗവതിയാണിത്. 

വേടൻ തെയ്യം (ഫയൽ ചിത്രം: മനോരമ)

∙ ഹനുമാൻ കണ്ണ്, കൂക്കിരിവാലിട്ടെഴുത്ത്

ബാലി തെയ്യത്തിനു ഉപയോഗിക്കേണ്ട എഴുത്താണ് ഹനുമാൻ കണ്ണ്. ഹിന്ദു പുരാണങ്ങളിലെ വാനരരാജാവ് ബാലിയെ തെയ്യമായി ആരാധിക്കാറുണ്ട്. വാനര മുഖത്തോട് തെയ്യക്കാരന്റെ മുഖത്തിന് വളരെയേറെ സാദൃശ്യം കൊണ്ടുവരാൻ ഈ എഴുത്തിനു സാധിക്കും. കണ്ണുകൾക്കു ചുറ്റും ഒരേ ദിശയിൽ മൂന്നു ചുരുളുകൾ കാണാൻ സാധിക്കും. വെള്ള നിറത്തിലുള്ള താടിയും മീശയും ഈ തെയ്യത്തിന്റെ മുഖത്ത് വച്ചുകെട്ടും. ഐവർ പുലി ദൈവങ്ങളിലെ ആൺ തെയ്യങ്ങൾക്ക് വേണ്ട എഴുത്താണ് കൂക്കിരി വാൽ. പുലിയുടെ വാല്‍ വളഞ്ഞു നിൽക്കുന്നതുപോലെയാണ് ഇതിൽ കണ്ണെഴുതുന്നത്. നെറ്റിയിൽ ചന്ദ്രക്കലയും പൂക്കളും വരച്ചുചേര്‍ക്കും.

വെള്ളാട്ടക്കുറി മുഖത്തെഴുത്ത് (ഫയൽ ചിത്രം: മനോരമ)

∙ കൊടും പുരികവും എരിഞ്ഞിപ്പൂവും

താടി മീശ വച്ചു കെട്ടുന്ന പുരുഷദൈവങ്ങൾക്ക്‌ ഉപയോഗിക്കുന്ന മുഖത്തെഴുത്താണിത് .കണ്ണു നീട്ടി വളച്ചെഴുതുന്നതിനാലാണ് കൊടുംപുരികമെന്ന പേരുവന്നതു തന്നെ. കണ്ണുകൾക്ക്‌ താഴെ മൂന്നു വീതം ഇലഞ്ഞി പൂക്കൾ വരയ്ക്കും. നെറ്റിയിലും ഒരു ഇലഞ്ഞിപൂവ് വരച്ചുചേർക്കും, ചന്ദ്രക്കലയുമുണ്ടാകും. പൂമാരുതൻ, ഊർപ്പഴശ്ശി,പുള്ളിപ്പൂവൻ,കന്നിക്കൊരുമകൻ എന്നീ ദൈവങ്ങൾക്ക് ഇതാണ് എഴുതുക. എരിഞ്ഞിപ്പൂവും ക്ഷേത്രാഷ്ടകവും എന്ന പേരിൽ മറ്റൊരു മുഖത്തെഴുത്ത് കൂടിയുണ്ട്. എട്ടു കോണുകൾ ചേരുന്നതു പോലെ നെറ്റിയിൽ ഒരു വൃത്തവും അതിന് ഒത്ത നടുക്ക് ഇലഞ്ഞിപ്പൂവും വരയ്ക്കുന്നതാണ് ഇത്. ക്ഷേത്രപാലകൻ പടക്കത്തി ഭഗവതി എന്നീ തെയ്യങ്ങൾക്കാണു ഈ എഴുത്തു പ്രധാനമായും ഉപയോഗിക്കുന്നത്. പടക്കത്തി ഭഗവതി പുരുഷരൂപം ധരിച്ച ഭഗവതി ആയതുകൊണ്ട് പുരുഷ ദൈവങ്ങൾക്ക്‌ എഴുതുന്ന മുഖത്തെഴുത്താണു വേണ്ടത്.

മാൻകണ്ണും കോഴിപ്പൂവും, വൈരജാതൻ തെയ്യം (ഫയൽ ചിത്രം: മനോരമ)

∙ മാൻ കണ്ണും കോഴിപ്പൂവും

ദക്ഷയാഗ വേദിയിൽവച്ച് അപമാനിക്കപ്പെട്ട സതി ജീവനൊടുക്കിയതിനെ തുടർന്നുണ്ടായ ശിവ കോപത്തിൽ ഉയിർകൊണ്ട വീരഭദ്രനും അതിന്റെ തന്നെ അംശങ്ങളായ തെയ്യങ്ങൾക്കും ഉപയോഗിക്കുന്ന എഴുത്താണ്. തെയ്യങ്ങളിൽ ഏറ്റവും രൗദ്ര ഭാവമുള്ള തെയ്യങ്ങളാണിത്. മാൻ കണ്ണുകൾക്ക്‌ താഴെ ആയി മൂന്ന് കോഴിപുഷ്പങ്ങൾ വീതം എഴുതുന്നു. വീരഭദ്രൻ,വൈരജാതൻ,രക്തജാതൻ, വാളോളൻ എന്നീ ദൈവങ്ങള്‍ക്കാണ് ഈ എഴുത്തു വേണ്ടത്. ഇത്രയും എഴുത്തുകൾക്കു പുറമേ ഉഗ്രമൂര്‍ത്തികളായ ദേവികൾക്കു വേണ്ടിയുള്ള ഭദ്രച്ചൊട്ട, മുത്തപ്പനൊപ്പമുള്ള തിരുവപ്പനു വേണ്ടിയുള്ള തിരുമുഖത്ത് ഒപ്പിക്കൽ, വിഷ്ണു മൂർത്തിയുടെ കൊടുംപുരികവും കോഴിപ്പൂവും, നരിക്കുറിച്ച് എന്നിവയും ഏറെ സമയമെടുത്ത് പൂർത്തിയാക്കേണ്ട മുഖത്തെഴുത്തുകളാണ്.

English Summary:

Unveiling the Art of Theyyam Rituals in Kerala, the Cultural Significance of Theyyam's Mukhathezhuthu