എ.ആർ. റഹ്മാന്റെ ഡിവോഴ്സിലെ ‘ഗ്രേ കണക്ഷൻ’; മലയാളികളിലും അത് സംഭവിക്കുന്നു; വിസ്മയ മാത്രമല്ല കാരണം
‘വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ബന്ധം വേർപ്പെടുത്തിയ...’ തന്റേതല്ലാത്ത കാരണത്താൽ എന്നു തുടങ്ങുന്ന മാട്രിമോണിയൽ പുനർവിവാഹ പരസ്യങ്ങളിൽ ഇത്തരം വാചകങ്ങൾ പലപ്പോഴും കാണാറുണ്ട്. വിവാഹം കഴിച്ചാൽ എതാനും നാളുകൾക്കകം മാത്രമാണ് വേർപിരിയലുകളെന്ന് ഇതുകണ്ട് കരുതരുത്. നല്ലപ്രായത്തിൽ വിവാഹം കഴിച്ചവർ പോലും വയസ്സാംകാലത്ത് വിവാഹമോചനം (ഡിവോഴ്സ്) തേടി ഇറങ്ങുന്ന കാലമാണിത്. 29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പരസ്യമായി വേർപിരിയൽ പ്രഖ്യാപിച്ച സംഗീതജ്ഞൻ എ.ആർ. റഹ്മാൻ–സൈറാബാനുവിന്റെയും മാത്രം കാര്യമല്ലിത്. സെലിബ്രിറ്റി ദമ്പതികളുടെ വിവാഹമോചനം മാധ്യമങ്ങളിലൂടെ ചർച്ചയാവുമ്പോൾ എത്രയോ സാധാരണക്കാർ കുടുംബകോടതികളിൽ നിന്നിറങ്ങി രണ്ടുവഴിക്ക് മടങ്ങുന്നു. വിവാഹിതരായി ഇരുപതും മുപ്പതും വര്‍ഷം ഒന്നിച്ചു കഴിഞ്ഞ ശേഷം അൻപതും അറുപതും വയസ്സെത്തുമ്പോൾ എന്തിനാവും ആളുകൾ വേർപിരിയുന്നത്? നമ്മുടെ നാട്ടിൽ ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന ഈ വേർപിരിയലുകൾ പാശ്ചാത്യനാടുകളിൽ പതിവായി മാറിയിട്ട് കാലമേറെയായി. ഇതേത്തുടർന്ന് ഒട്ടേറെ പഠനങ്ങളും അവിടെ നടന്നു. ജീവിതസായന്തനകാലത്തെ വേർപിരിയലിന് പാശ്ചാത്യർ ഒരു പേരിട്ടിട്ടുണ്ട്– ഗ്രേ ഡിവോഴ്സ്. തലമുടി നരയ്ക്കുന്ന കാലത്ത് തലയ്ക്കുള്ളിൽ തോന്നുന്ന ചിന്തയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. നീണ്ട നാളത്തെ വൈവാഹിക ജീവിതത്തിന് ശേഷം കോടതി മുറികളിൽ സെലിബ്രിറ്റികൾ ‘ബൈ’ പറയുന്ന അതേസമയത്തു തന്നെയാണ് ഇന്ത്യയിലും ഗ്രേ ഡിവോഴ്സ് ചർച്ചയ്ക്കെടുക്കുന്നത്. എന്നാൽ സാധാരണക്കാരായ ആളുകളും ഇതുപോലെ ഡിവോഴ്സിനായി കോടതിയിൽ പോകുന്നുണ്ടോ? എന്താവും അതിനുള്ള പ്രധാന കാരണങ്ങൾ? കുടുംബ കോടതികളിൽ കേസുകള്‍ വാദിക്കുന്ന അഭിഭാഷകർ, ഫാമിലി കൗൺസിലർമാർ തുടങ്ങിയവർക്ക് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?

‘വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ബന്ധം വേർപ്പെടുത്തിയ...’
തന്റേതല്ലാത്ത കാരണത്താൽ എന്നു തുടങ്ങുന്ന മാട്രിമോണിയൽ പുനർവിവാഹ പരസ്യങ്ങളിൽ ഇത്തരം വാചകങ്ങൾ പലപ്പോഴും കാണാറുണ്ട്. വിവാഹം കഴിച്ചാൽ എതാനും നാളുകൾക്കകം മാത്രമാണ് വേർപിരിയലുകളെന്ന് ഇതുകണ്ട് കരുതരുത്. നല്ലപ്രായത്തിൽ വിവാഹം കഴിച്ചവർ പോലും വയസ്സാംകാലത്ത് വിവാഹമോചനം (ഡിവോഴ്സ്) തേടി ഇറങ്ങുന്ന കാലമാണിത്. 29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പരസ്യമായി വേർപിരിയൽ പ്രഖ്യാപിച്ച സംഗീതജ്ഞൻ എ.ആർ. റഹ്മാൻ–സൈറാബാനുവിന്റെയും മാത്രം കാര്യമല്ലിത്. സെലിബ്രിറ്റി ദമ്പതികളുടെ വിവാഹമോചനം മാധ്യമങ്ങളിലൂടെ ചർച്ചയാവുമ്പോൾ എത്രയോ സാധാരണക്കാർ കുടുംബകോടതികളിൽ നിന്നിറങ്ങി രണ്ടുവഴിക്ക് മടങ്ങുന്നു.
വിവാഹിതരായി ഇരുപതും മുപ്പതും വര്‍ഷം ഒന്നിച്ചു കഴിഞ്ഞ ശേഷം അൻപതും അറുപതും വയസ്സെത്തുമ്പോൾ എന്തിനാവും ആളുകൾ വേർപിരിയുന്നത്? നമ്മുടെ നാട്ടിൽ ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന ഈ വേർപിരിയലുകൾ പാശ്ചാത്യനാടുകളിൽ പതിവായി മാറിയിട്ട് കാലമേറെയായി. ഇതേത്തുടർന്ന് ഒട്ടേറെ പഠനങ്ങളും അവിടെ നടന്നു. ജീവിതസായന്തനകാലത്തെ വേർപിരിയലിന് പാശ്ചാത്യർ ഒരു പേരിട്ടിട്ടുണ്ട്– ഗ്രേ ഡിവോഴ്സ്. തലമുടി നരയ്ക്കുന്ന കാലത്ത് തലയ്ക്കുള്ളിൽ തോന്നുന്ന ചിന്തയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. നീണ്ട നാളത്തെ വൈവാഹിക ജീവിതത്തിന് ശേഷം കോടതി മുറികളിൽ സെലിബ്രിറ്റികൾ ‘ബൈ’ പറയുന്ന അതേസമയത്തു തന്നെയാണ് ഇന്ത്യയിലും ഗ്രേ ഡിവോഴ്സ് ചർച്ചയ്ക്കെടുക്കുന്നത്. എന്നാൽ സാധാരണക്കാരായ ആളുകളും ഇതുപോലെ ഡിവോഴ്സിനായി കോടതിയിൽ പോകുന്നുണ്ടോ? എന്താവും അതിനുള്ള പ്രധാന കാരണങ്ങൾ? കുടുംബ കോടതികളിൽ കേസുകള്‍ വാദിക്കുന്ന അഭിഭാഷകർ, ഫാമിലി കൗൺസിലർമാർ തുടങ്ങിയവർക്ക് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്? വിശദമായി വായിക്കാം.
∙ എന്താണ് ഗ്രേ ഡിവോഴ്സ്?
വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കോ വർഷങ്ങൾക്കോ ശേഷം യോജിച്ച് പോകാന്‍ കഴിയില്ലെങ്കിൽ ദമ്പതികൾ വേർപിരിയുന്നതിനെയാണ് ഡിവോഴ്സ് എന്ന് പൊതുവേ പറയുന്നത്. എന്നാൽ പ്രായമായ ദമ്പതികൾക്കിടയിൽ വിവാഹമോചനം വർധിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് 'ഗ്രേ ഡിവോഴ്സ്' എന്ന പദം പ്രചാരത്തിൽ വന്നത്. 50 വയസ്സിനും മുകളിൽ പ്രായമുള്ള ദമ്പതികൾ നിയമവഴികളിലൂടെ വേർപിരിയുന്നതാണ് ഗ്രേ ഡിവോഴ്സ്. ദീർഘകാലം പരസ്പരം മനസ്സിലാക്കി ജീവിച്ച ശേഷം മക്കൾ പോലും അവരുടെ കുടുംബവുമായി മുന്നോട്ടുപോകുമ്പോഴാവും ഇക്കൂട്ടർ വിവാഹമോചനത്തിനെത്തുന്നത്.
യുഎസിലാണ് ഗ്രേ ഡിവോഴ്സ് കൂടുതൽ ചർച്ചയായിട്ടുള്ളത്. കാരണം 1990 മുതൽ ഗ്രേ ഡിവോഴ്സുകളുടെ എണ്ണം യുഎസിൽ കൂടുതലായിരുന്നു. വർഷം കഴിയുന്തോറും പിരിയുന്നവരുടെ എണ്ണത്തിൽ വര്‍ധനയുണ്ടായി. ഇന്ന് യുഎസിൽ സംഭവിക്കുന്ന നാലിലൊന്ന് വിവാഹമോചനങ്ങളും ഗ്രേ ഡിവോഴ്സുകളാണ്. പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനപ്രകാരം കഴിഞ്ഞ 20 വർഷക്കാലമായി യുഎസില്‍ നടന്ന വിവാഹ മോചനങ്ങളിൽ 40 ശതമാനവും 50 വയസ്സിനുമുകളിൽ പ്രായമുള്ളവരാണ്. ഇക്കാലയളവിൽ 65 വയസ്സിനു മുകളിലുള്ള ദമ്പതികളുടെ വേർപിരിയൽ മൂന്നിരട്ടിയായിട്ടാണ് വർധിച്ചത്.
അതേസമയം ഗ്രേ ഡിവോഴ്സിന് ജപ്പാനിൽ 'റിട്ടയേർഡ് ഹസ്ബൻഡ് സിൻഡ്രം' എന്നാണ് വിശേഷണം. കൗതുകം തോന്നുന്ന ഒരു വിശദീകരണവും ജപ്പാനിലുണ്ട്, അത് ഇപ്രകാരമാണ്: മിക്ക കുടുംബങ്ങളിലും കുടുംബനാഥൻ ജോലിക്കായി വർഷങ്ങളോളം പ്രയത്നിക്കേണ്ടിവരും. മിക്കവരും കുടുംബങ്ങളിൽനിന്ന് അകന്ന് ജീവിക്കുകയും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ സ്ത്രീയുടെ ചുമലിൽ വരികയും ചെയ്യുന്നു. അപൂർമായി മാത്രമേ ഇക്കാലയളവിൽ ദമ്പതികൾ ഒരുമിച്ച് ചെലവഴിക്കുന്നുള്ളൂ. അതേസമയം പ്രായമായി ജോലിയിൽ നിന്നും വിരമിച്ച് തിരികെ എത്തുമ്പോൾ വീട്ടിൽ ഒരു അപരിചിതനോടൊപ്പം കഴിയുന്ന പ്രതീതിയാവും ദമ്പതികൾക്കുണ്ടാവുക. ഇതുണ്ടാക്കുന്ന മാനസിക പിരിമുറുക്കം തർക്കങ്ങളിലേക്കും വിവാഹമോചനത്തിലേക്കും നയിക്കുന്നു.
20–30 വർഷം നീണ്ടു നിൽക്കുന്ന ദാമ്പത്യം ഒറ്റ ദിവസം കൊണ്ടു കോടതിമുറിയിലെത്തി വേർപിരിയുന്നതിനുള്ള കാരണങ്ങളെ കുറിച്ച് ഒട്ടേറെ പഠനങ്ങളും നടന്നിട്ടുണ്ട്. ഗ്രേ ഡിവോഴ്സിലേക്ക് നയിക്കുന്ന കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു:
∙ വിവാഹ മോചനത്തിനോട് സമൂഹത്തിലെ മാറ്റം
വിവാഹത്തോടും വൈവാഹിക ബന്ധങ്ങളോടും ഉള്ള സാമൂഹിക മനോഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ യുവതീ–യുവാക്കളിൽ പ്രത്യേകിച്ച് സ്ത്രീകളിൽ വിവാഹത്തിനോടുള്ള താൽപര്യമില്ലായ്മയാണ് പ്രധാനം. 'ഗാമാഫോബിയ' എന്ന വൈവാഹിക ജീവിതത്തിനോടുള്ള ഭയത്തെ കുറിച്ച് കഴിഞ്ഞ കുറച്ചു വര്‍ഷമായി കേരളത്തിലും വലിയ ചർച്ചയുണ്ടായിട്ടുണ്ട്. വിവാഹിതരെയും സ്വതന്ത്രജീവിതം നയിക്കാനായി ഈ ട്രെൻഡ് സ്വാധീനിക്കുന്നുണ്ടാവാം.
പ്രായമായ ദമ്പതികൾ പോലും അവരുടെ ദാമ്പത്യത്തെ കുറിച്ച് വിലയിരുത്തൽ നടത്തുകയും, നീതികരിക്കാൻ കഴിയാത്ത ബന്ധമാണ് തങ്ങളുടേതെന്ന് തിരിച്ചറിഞ്ഞാൽ അത് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യും. സമൂഹത്തിൽ വിവാഹമോചിതരോട് മുൻപുണ്ടായിരുന്ന ‘അകൽച്ച’ ഇന്നില്ല. ഇഷ്ടമില്ലാത്ത ജീവിതത്തിൽ തുടരുന്നതിലും മികച്ചതാണ് വിവാഹ മോചനം എന്നത് ഏറക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വിവാഹമോചിതർക്കു വേണ്ടി മാത്രമായി പ്രത്യേക മാട്രിമോണിയൽ സെക്‌ഷനുകൾ വരെ ആരംഭിച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യം.
∙ ഉയർന്ന ആയുർദൈർഘ്യം
ഇപ്പോൾ ആരോഗ്യ രംഗത്തെ മികച്ച നേട്ടങ്ങൾ സാധാരണക്കാർക്കുവരെ ലഭ്യമാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ആയുർദൈർഘ്യം വർധിക്കാനും ഇതു കാരണമാവുന്നു, പ്രായമായ ദമ്പതികളിൽ കൂടുതൽ ആരോഗ്യകരവുമായ ജീവിതം നയിക്കാനുള്ള സാഹചര്യമൊരുക്കുന്നു. സ്വതന്ത്രമായി ചിന്തിക്കുവാനും ഇഷ്ടമുള്ള തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യം മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നതും കാരണമാണ്. അൻപതുകളും അറുപതുകളും ജീവിതത്തിന്റെ അവസാനമല്ലെന്നും ഒരു പുതിയ തുടക്കത്തിന് ഇനിയും സമയമുണ്ടെന്ന ചിന്തയും അവരിലുണ്ടാക്കുന്നു.
∙ ഉയർന്ന സാമ്പത്തിക സ്വാതന്ത്ര്യം
ദമ്പതികളിൽ സ്ത്രീകൾ സാമ്പത്തികമായി കൂടുതൽ സ്വതന്ത്രരാണിപ്പോൾ. വിവാഹബന്ധം അവസാനിച്ചതിനുശേഷം സ്വന്തം കാലിൽ നിൽക്കാനും സാമ്പത്തിക ആവശ്യങ്ങളെ നേരിടാനും അവർക്ക് പങ്കാളിയുടെ സഹായം ആവശ്യമില്ല. സ്ത്രീകൾ കൂടുതലായി തൊഴിൽ രംഗങ്ങളിലേക്ക് എത്താൻ ആരംഭിച്ചതും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സഹായകരമായി. ഇതും ഗ്രേ ഡിവോഴ്സിനെ സ്വാധീനിക്കുന്നതായി കണ്ടെത്തി. വേർപിരിഞ്ഞ ശേഷമുള്ള ജീവിതത്തെ കുറിച്ചുളള ആത്മവിശ്വാസം വർധിപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം സഹായകരമാണ്. സ്ത്രീകളെ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ഇതു പ്രാപ്തരാക്കുന്നു.
∙ നീണ്ട ദാമ്പത്യത്തിലെ അസംതൃപ്തി
ദീർഘമായ ദാമ്പത്യം നൽകുന്ന വിരസതയും അസംതൃപ്തിയും വേർപിരിയലിലേക്ക് നയിക്കുന്നുവെന്നതാണ് മറ്റൊരു കണ്ടെത്തൽ. മുൻകാലങ്ങളിൽ മുതിർന്നവരിലെ ദാമ്പത്യത്തിലെ അകൽച്ച വിവാഹമോചനത്തിലേക്ക് എത്തിയിരുന്നില്ല. വിവാഹമോചിതരായാൽ സമൂഹത്തെ നേരിടാനുള്ള അപകർഷതാ ബോധവും അന്ന് എല്ലാം സഹിച്ച് ജീവിക്കാൻ കാരണമായി. എന്നാൽ ഇതിൽ വലിയ മാറ്റങ്ങൾ ഇപ്പോൾ കാണാനാകും. മിക്കപ്പോഴും, ജോലിയിൽനിന്ന് വിരമിച്ച ശേഷം ദമ്പതികള്‍ കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിക്കുന്നു. ഇത് പരസ്പരമുള്ള കലഹം വർധിക്കാനുള്ള സാധ്യത വർധിക്കാനും ഇടവരുന്നു. ഇതിനുപുറമേ പങ്കാളിയുടെ രഹസ്യ ബാങ്ക് അക്കൗണ്ടുകൾ, കടം വാങ്ങലുകൾ തുടങ്ങി സാമ്പത്തിക അച്ചടക്കമില്ലായ്മ വരെയുള്ള വിഷയങ്ങളും വേർപിരിയലിലേക്ക് നയിക്കാം.
∙ ഗ്രേ ഡിവോഴ്സ് പ്രത്യാഘാതങ്ങൾ
പലപ്പോഴും ദാമ്പത്യത്തിലെ വേർപിരിയലുകൾ പങ്കാളികളിൽ ഒരാളുടെ തീരുമാന പ്രകാരമായിരിക്കും. ഗ്രേ ഡിവോഴ്സിലും ഇപ്രകാരമുണ്ടാവാം. അതേസമയം, കൂടുതൽ പക്വതയുള്ള പ്രായത്തിൽ ആലോചിച്ചുറപ്പിച്ച ശേഷമാവും കടുത്ത തീരുമാനത്തിലേക്ക് പോവുക. പ്രായമായ ദമ്പതിമാരുടെ വേർപിരിയലുകളും ഒട്ടെറെ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കും അവയെന്താണെന്നു നോക്കാം:
1) സാമ്പത്തികം
സാധാരണ വിവാഹ വേർപിരിയലിൽ കുട്ടികളുടെ സംരക്ഷണമാണ് പ്രധാന തർക്ക വിഷയമാകുന്നത്. എന്നാൽ ഗ്രേ ഡിവോഴ്സിൽ സാമ്പത്തികം പ്രധാന വിഷയമാവുന്നു. ഗ്രേ ഡിവോഴ്സിൽ, വർധിച്ചുവരുന്ന സാമ്പത്തിക ഭാരം ഒറ്റയ്ക്കു നേരിടേണ്ടി വരും എന്നതാണ് ഒരു പ്രശ്നം. ആരോഗ്യകാര്യങ്ങൾ ഉൾപ്പെടെയുള്ള ഭാവിയിലെ സാമ്പത്തിക ചെലവുകൾ നേരിടുന്നതിനുള്ള പദ്ധതി തയാറാക്കിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. പത്തും ഇരുപതും വർഷം ഒരുമിച്ച് ജീവിച്ചവർ ഏറ്റെടുക്കുന്ന വായ്പകളുടെ ഭാരവും പരസ്പരം പങ്കിടുന്നതിനെ ചൊല്ലി തർക്കമുയരാൻ സാധ്യതയുണ്ട്.
2) ഒറ്റപ്പെടുത്തലുകൾ
ഗ്രേ ഡിവോഴ്സിൽ വേർപിരിയലിനു ശേഷം വ്യക്തികൾ ഒറ്റപ്പെടാനുള്ള സാധ്യത കൂടുതലാണ്. 50നും മുകളിൽ പ്രായമുള്ളവർ വേർപിരിയുമ്പോൾ ആശ്വാസം പകരുന്നതിനായി അവർക്ക് രക്ഷിതാക്കൾ ഉണ്ടാവണമെന്നില്ല. ഇതിനൊപ്പം സമൂഹത്തിൽനിന്നു ലഭിക്കേണ്ട പിന്തുണയും കുറയും. ഇത് വ്യക്തികളെ മാനസികമായും ശാരീരികമായും തളർത്തിയേക്കാം. മക്കളുമൊത്തുള്ള കുടുംബ ജീവിതത്തിലും വേർപിരിയല്‍ അസ്വാരസ്യങ്ങൾക്കു കാരണമാകും.
3) തർക്കങ്ങൾ
ഗ്രേ ഡിവോഴ്സിന്റെ മറ്റൊരു പ്രധാന വെല്ലുവിളി ദമ്പതികൾക്കിടയിലെ സമ്പത്തിലെ വിഭജനമാണ്. ജീവനാംശം അടക്കം സാധാരണ വേർപിരിയലിനെക്കാളും സങ്കീർണമാണ് ഇവിടെ കാര്യങ്ങൾ. ദശാബ്ദങ്ങൾ ഒരുമിച്ച് ജീവിച്ചവർ സ്വരുക്കൂട്ടിയ സ്വത്തുവകകൾ വിഭജിക്കുന്നതു പുതിയ തർക്കങ്ങളിലേക്കും എത്തിയേക്കാം. ആരോഗ്യസംരക്ഷണത്തിനായി കൂടുതൽ പണം ചെലവാക്കേണ്ട ഘട്ടത്തിലെ വേർപിരിയലുകളും സാമ്പത്തിക തർക്കങ്ങൾക്ക് കാരണമാവും.
∙ എങ്ങനെ ഒഴിവാക്കാം ഗ്രേ ഡിവോഴ്സ്?
വേർപിരിയലുകൾ എപ്പോഴും വിഷമകരമാണ്, അപ്പോള്‍ അതെങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് ചിന്തിക്കുന്നല്ലേ നല്ലത്. ഗ്രേ ഡിവോഴ്സും ഒഴിവാക്കാൻ വഴികളുണ്ട്.
1) മികച്ച ആശയവിനിമയം
ദമ്പതികൾ പരസ്‌പരം മനസ്സിലാക്കാൻ ആശയവിനിമയം മികച്ചതാക്കാം. മനസ്സുതുറന്നുള്ള സംസാരം മതി ആരോഗ്യകരമായ ബന്ധം നിലനിർത്താൻ. വാർധക്യത്തിലേക്ക് നീങ്ങുമ്പോൾ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങൾ മനസ്സിലാക്കി പരസ്‌പരം ശ്രദ്ധ നൽകി മുന്നോട്ടുപോകാം.
2) കൗൺസലിങ്ങിന് മടിക്കേണ്ട
ദാമ്പത്യ ജീവിതത്തിൽ കൗണ്‍സലിങ് തേടാനും പ്രായം തടസ്സമല്ലെന്ന് മനസ്സിലാക്കാം. പങ്കാളിയിൽ നിന്നും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പക്ഷം ഇരുവരും കൗൺസലിങ് വിദഗ്ധനെ കാണുന്നതാവും നല്ലത്. ഇവിടെ തുറന്നു സംസാരിക്കുന്നതിലൂടെ മാനസിക സംഘർഷം കുറയ്ക്കാനാവും. ദമ്പതികൾ തമ്മിലുള്ള അടിസ്ഥാന പ്രശ്നങ്ങൾ എളുപ്പം മനസ്സിലാക്കുന്ന കൗൺസിലർക്ക് ബന്ധം മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്തി പറയാനും കഴിയും.
∙ വേണം ഫിനാഷ്യൽ പ്ലാനിങ്
ഗ്രേ ഡിവോഴ്സിലേക്ക് നയിക്കുന്ന അസ്വാരസ്യങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണം സാമ്പത്തികമാണ്. ജോലിയിൽ നിന്നും വിരമിച്ച ശേഷം വരുമാനത്തിലുണ്ടാവുന്ന ഇടിവും ചെലവും പൊരുത്തപ്പെടേണ്ടതുണ്ട്. ഇതിനായി ഭാവിയിലേക്കുള്ള സാമ്പത്തിക ആസൂത്രണം വേണം. റിട്ടയർമെൻ്റിനു ശേഷമുള്ള പ്രവൃത്തികളെ കുറിച്ചുള്ള പദ്ധതികൾ ഒരുമിച്ച് ആസൂത്രണം ചെയ്യാം. ഇത് രണ്ടുപേരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കി പ്രവർത്തിക്കാൻ സഹായകമാകും..
∙ തേടാം സഹായം
വിവാഹം കഴിഞ്ഞു തൊട്ടടുത്ത വർഷങ്ങളിലെ വേർപിരിയലുകളിൽ മിക്കപ്പോഴും രക്ഷിതാക്കള്‍ സംരക്ഷകരായി കൂട്ടിനുണ്ടാവും. അമ്പതിനു മുകളിലുള്ളവരുടെ വേർപിരിയലിൽ ഈ സാധ്യത കുറവാണ്. ഈ ഘട്ടത്തിലേക്ക് എത്തും മുൻപേ അടുത്ത സുഹൃത്തുക്കളിൽ നിന്നോ കുടുംബാങ്ങളിൽ നിന്നോ പിന്തുണ തേടാം.
വിവാഹത്തിന് താൽപര്യമില്ലാത്തവർ പതിവായി കേൾക്കേണ്ടി വരുന്ന ചോദ്യമാണ് ‘വയസ്സാകുമ്പോൾ സഹായത്തിന് ഒരാള്‍ വേണ്ടേ’ എന്നത്. എന്നാൽ വിവാഹം കഴിച്ചാലും ഈ ഉറപ്പുണ്ടാവില്ലെന്ന യാഥാർഥ്യമാണ് ഗ്രേ ഡിവോഴ്സ് ഓർമിപ്പിക്കുന്നത്.