‘‘നിങ്ങള്‍ തമ്മിൽ പ്രണയത്തിലാണോ...?’’ ഈ ഒരു ചോദ്യത്തിനു പുതുതലമുറ നൽകുന്ന ഉത്തരങ്ങൾ പലതാണ്. ചോദ്യം ചോദിക്കുന്നവരെ കുഴപ്പിക്കും വിധം കുറേ വാക്കുകൾ ഇഷ്ടത്തിന്റെ പല വ്യാഖ്യാനങ്ങളാക്കി അവർ ഇട്ടു തരും. ഇത് എന്താണ് എന്നു പോലും തിരിച്ചറിയാനാകാതെ ചോദ്യം ചോദിച്ചവർ പതറിയങ്ങു നിൽക്കും. പേടിക്കേണ്ട ഇവിടെ വില്ലൻ നിങ്ങളുടെ പ്രായമാണ്. പുതുതലമുറയിൽ പ്രണയത്തിനും ഇഷ്ടത്തിനും അർഥങ്ങൾ ഒട്ടേറെയാണ്. അത് പറഞ്ഞറിയിക്കാൻ അവർക്കുണ്ട് കുറേ വാക്കുകളും. പത്തിരുപത് വർഷങ്ങൾക്കു മുൻപ് പ്രണയം എന്നത് ഒറ്റ വാക്കിൽ പ്രകടമാക്കാമായിരുന്ന വികാരമായിരുന്നു. എന്നാൽ ഇന്നോ? പത്തിലധികം വാക്കുകൾകൊണ്ട് അർഥ സമ്പുഷ്ടമാണു പ്രണയം. കാലത്തിനനുസരിച്ചു പുതിയതരം വാക്കുകളും പ്രണയമെന്ന വികാരത്തിനു മുതൽക്കൂട്ടാകുന്നുണ്ട്. പുതുതലമുറയുടെ സ്വത്തായി ഇവയെ വ്യാഖ്യാനിക്കാറുണ്ടെങ്കിലും പുതുതലമുറയിലെ എല്ലാവർക്കും തന്നെ ഈ വാക്കുകളോ അര്‍ഥങ്ങളോ കൃത്യമായി അറിയണമെന്നില്ല. ഇനി മനസ്സിലായില്ലെങ്കിലും എന്തോ വലിയ അർഥം മനസ്സിലാക്കിയതു പോലെ അങ്ങു മറുപടി നൽകും. കൂട്ടത്തിൽ സിറ്റുവേഷൻഷിപ്പാണ് പ്രധാനി. പറയാൻ കുറച്ചു പാടാണെങ്കിലും അർഥം കനമേറിയതു തന്നെ. പണ്ടൊക്കെ അങ്ങേയറ്റം പോയാല്‍ ലിവിങ് ടുഗതർ മാത്രമായിരുന്നു കേട്ടിരുന്നെങ്കിലും ഇന്ന് അത് കാഷ്വൽ ഡേറ്റിങ്, സിറ്റുവേഷൻഷിപ്, ടെക്സ്റ്റലേഷൻഷിപ്, ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് അങ്ങനെ തുടങ്ങി പറഞ്ഞു തീരാനാവാത്തത്രയും അർഥതലങ്ങളിലേക്ക് വളർന്നിരിക്കുന്നു. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ സച്ചിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നിങ്ങള്‍ തമ്മിൽ പ്രണയത്തിലാണോ...?’’
ഈ ഒരു ചോദ്യത്തിനു പുതുതലമുറ നൽകുന്ന ഉത്തരങ്ങൾ പലതാണ്. ചോദ്യം ചോദിക്കുന്നവരെ കുഴപ്പിക്കും വിധം കുറേ വാക്കുകൾ ഇഷ്ടത്തിന്റെ പല വ്യാഖ്യാനങ്ങളാക്കി അവർ ഇട്ടു തരും. ഇത് എന്താണ് എന്നു പോലും തിരിച്ചറിയാനാകാതെ ചോദ്യം ചോദിച്ചവർ പതറിയങ്ങു നിൽക്കും. പേടിക്കേണ്ട ഇവിടെ വില്ലൻ നിങ്ങളുടെ പ്രായമാണ്. പുതുതലമുറയിൽ പ്രണയത്തിനും ഇഷ്ടത്തിനും അർഥങ്ങൾ ഒട്ടേറെയാണ്. അത് പറഞ്ഞറിയിക്കാൻ അവർക്കുണ്ട് കുറേ വാക്കുകളും. 

പത്തിരുപത് വർഷങ്ങൾക്കു മുൻപ് പ്രണയം എന്നത് ഒറ്റ വാക്കിൽ പ്രകടമാക്കാമായിരുന്ന വികാരമായിരുന്നു. എന്നാൽ ഇന്നോ? പത്തിലധികം വാക്കുകൾകൊണ്ട് അർഥസംപുഷ്ടമാണിന്നു പ്രണയം. കാലത്തിനനുസരിച്ചു പുതിയതരം വാക്കുകളും പ്രണയമെന്ന വികാരത്തിനു മുതൽക്കൂട്ടാകുന്നു‌. പുതുതലമുറയുടെ സ്വത്തായി ഇവയെ വ്യാഖ്യാനിക്കാറുണ്ടെങ്കിലും പുതുതലമുറയിലെ എല്ലാവർക്കും തന്നെ ഈ വാക്കുകളോ അര്‍ഥങ്ങളോ കൃത്യമായി അറിയണമെന്നില്ല. ഇനി മനസ്സിലായില്ലെങ്കിലും എന്തോ വലിയ അർഥം മനസ്സിലാക്കിയതു പോലെ അവരങ്ങു മറുപടി നൽകും. 90s കിഡ്‌സിനു മാത്രമല്ല ഇത്തരം അർഥങ്ങളറിയാത്ത പ്രശ്നമെന്നു ചുരുക്കം. പ്രണയത്തിന് ദിവസംതോറും പുതിയ അർഥതലങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

(Representative image by Kuzmichstudio/istockphoto)
ADVERTISEMENT

∙ ലിവിങ് ടുഗതർ വളർന്നു

കൂട്ടത്തിൽ സിറ്റുവേഷൻഷിപ്പാണ് പ്രധാനി. പറയാൻ കുറച്ചു പാടാണെങ്കിലും അർഥം കനമേറിയതു തന്നെ. പണ്ടൊക്കെ അങ്ങേയറ്റം പോയാല്‍ ലിവിങ് ടുഗതർ മാത്രമായിരുന്നു കേട്ടിരുന്നെങ്കിലും  ഇന്ന് അത് കാഷ്വൽ ഡേറ്റിങ്, സിറ്റുവേഷൻഷിപ്, ടെക്സ്റ്റലേഷൻഷിപ്, ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് അങ്ങനെ തുടങ്ങി പറഞ്ഞു തീരാനാവാത്തത്രയും അർഥതലങ്ങളിലേക്ക് വളർന്നിരിക്കുന്നു. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ സച്ചിന്റെയും റീനുവിന്റെയും പ്രണയം കണ്ടില്ലേ– ‘സ്റ്റോക്കിങ്ങി’ൽ തുടങ്ങി ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലേക്കു വളരുന്ന ബന്ധം.

ഇവിടെയൊന്നും തീരുന്നില്ല. പഴയ തലമുറയ്ക്ക് ഒരുപക്ഷേ ‘ഡേറ്റിങ്’ എന്ന വാക്ക് പോലും ഇപ്പോഴും പൂർണമായി ദഹിച്ചിട്ടുണ്ടാകില്ല. അതിനിടയ്ക്കാണ് പുതിയ പേരുകളുടെ ചിറകിലേറിയുള്ള ബന്ധങ്ങളുടെ വരവ്. എന്തൊക്കെയാണ് യുവ തലമുറ വിളിപ്പേരിട്ടിരിക്കുന്ന ഈ ബന്ധങ്ങൾ? എന്തുകൊണ്ടാണ് പ്രണയത്തിനപ്പുറം പലരും ഇത്തരം ബന്ധങ്ങൾക്കു മുൻഗണന നൽകുന്നത്? പുതുതലമുറ തീർത്ത പ്രണയത്തിന്റെ ആ പുതിയ അർഥതലങ്ങളിലേക്കാണ് ഈ യാത്ര. അടുത്തറിയാം, പുതുതലമുറയുടെ ‘സ്നേഹ’വാക്കുകൾ എന്തൊക്കെയാണെന്ന്...

(Representative image by ASIFE/istockphoto)

∙ ഡേറ്റിങ് പലതരം

ADVERTISEMENT

പരമ്പരാഗതമായ, കുറച്ചുപേർക്കെങ്കിലും കേട്ടുകേൾവിയുള്ള പേരാണ് ‍ഡേറ്റിങ്. പ്രണയത്തിനു മുൻപുള്ള അതിമനോഹര നിമിഷങ്ങളാണ് ‍ഡേറ്റിങ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. രണ്ടു പേർ തമ്മിലുള്ള മാനസിക അകലത്തെ കുറയ്ക്കാനും കൂടുതൽ അറിയുവാനും ഇഷ്ടാനിഷ്ടങ്ങളെ കണ്ടെത്താനും എടുക്കുന്ന കാലയളവാണ് ‍ഡേറ്റിങ് പീരിയഡ്. പ്രണയിതാക്കൾ എന്ന തലത്തിലേക്ക് ഉയരുന്നതിനു മുൻപ് തമ്മിൽ അടുത്തറിയാൻ ഒരുമിച്ചു ചെലവിടുന്ന സമയങ്ങളെയും ഡേറ്റിങ് പീരിയഡ് എന്നു വിളിക്കാം. ഈ അവസ്ഥയിൽ നിന്നു പ്രണയത്തിലേക്ക് ചേക്കേറാനും തിരികെ പരസ്പരം കണ്ടാൽ തിരിച്ചറിയാത്ത വിധം അപരിചിതമുഖത്തിലേക്ക് മാറാനും സാധ്യതയുണ്ട്.

കൂട്ടത്തിൽ ഇപ്പോൾ ട്രെൻഡിങ്ങായി നിൽക്കുന്നത് സിറ്റുവേഷൻഷിപ്പാണ്. പ്രണയമാണോ? അല്ല. സുഹൃത്തുകളാണോ? അതുമല്ല... രണ്ടുപേർ തമ്മിലുള്ള ബന്ധത്തെ എന്തു പറഞ്ഞു വിശേഷിപ്പിക്കും എന്ന് അവർക്ക് പോലും അറിയാത്ത ബന്ധം.

ഡേറ്റിങ്ങിൽ തന്നെ വൈവിധ്യമാർന്ന തലങ്ങളുണ്ട്. കാഷ്വൽ ഡേറ്റിങ്ങിന് നീണ്ടകാല പ്രണയമോ പ്രതിബദ്ധതയോ  ബാധകമല്ല. രണ്ടു വ്യക്തികൾ മനോഹര നിമിഷങ്ങളിൽ ഒരുമിച്ചുണ്ടാകുക, അതിനു ശേഷം പിരിയുക എന്ന മാനദണ്ഡമാണ് ഇവിടെ പാലിക്കപ്പെടുന്നത്. രണ്ടുപേരുടെ അറിവോടെ പ്രതിബദ്ധതാ മാനദണ്ഡങ്ങളില്ലെന്നു ഉറപ്പുവരുത്തി ഒരുമിച്ചു ചെലവഴിക്കുന്ന സമയമാണ് ഇവിടെ പ്രധാനം. ഇനി ലോങ്–ടേം ഡേറ്റിങ്, മേൽ പറഞ്ഞതിന്റെ മറ്റൊരു ഭാവമാണ്.

(Representative image by Dream_Art/istockphoto)

വളരെയധികം കാലം ഒരുമിച്ചുണ്ടാകുക, പരസ്പരം അടുത്തറിയുക, ചിലപ്പോൾ ഒരു വിവാഹ ബന്ധത്തിലേക്ക് കടക്കും വിധം വളരുക അല്ലെങ്കിൽ പരസ്പരമുള്ള ചേർച്ചക്കുറവു മൂലം പിരിയുക. പ്രണയത്തിന്റെ പല തലങ്ങൾ, പ്രായത്തിനൊപ്പം വളരുന്ന സ്നേഹത്തിന്റെ വികാര മുഹൂർത്തങ്ങൾ ഇവയൊക്കെ ഇപ്പോള്‍ പലതരം പേരുകളിലാണ് അറിയപ്പെടുന്നത്. കേട്ടാൽ ഇത്രയും കനമേറിയ വാക്കുകൾ വേണോ ഇവയെ വർണിക്കാൻ എന്നു തോന്നിപോകും.

∙ സിറ്റുവേഷൻഷിപ്പാണ് താരം

ADVERTISEMENT

കൂട്ടത്തിൽ ഇപ്പോൾ ട്രെൻഡിങ്ങായി നിൽക്കുന്നത് സിറ്റുവേഷൻഷിപ്പാണ്. പ്രണയമാണോ? അല്ല....സുഹൃത്തുകളാണോ? അതുമല്ല... രണ്ടുപേർ തമ്മിലുള്ള ബന്ധത്തെ എന്തു പറഞ്ഞു വിശേഷിപ്പിക്കും എന്ന് അവർക്ക് പോലും അറിയാത്ത ബന്ധം. മുന്നോട്ട് എന്ത്, എന്നുള്ള തരം ചോദ്യങ്ങളൊന്നും തന്നെ തമ്മിൽ ചോദിക്കാതെ, എന്താണെന്നോ എങ്ങോട്ടാണെന്നോ നിര്‍വചിക്കാനാകാത്ത ബന്ധം. ഒട്ടുമിക്ക ആളുകളും കേൾക്കുന്ന മറുപടിയാണ്, ‘ഞങ്ങള്‍ സിറ്റുവേഷൻഷിപ്പിലാണ്’ എന്ന്. അവർക്കു പോലും അവർ തമ്മിലെന്തെന്ന് അറിയാത്ത ‘സ്നേഹ’ ബന്ധം. മറുവശത്തുള്ള വ്യക്തിയ്ക്കു യാതൊരു തരത്തിലുള്ള ഉറപ്പോ വാക്കുകൊടുപ്പോ ഇവിടെയില്ല.

(Representative image by arvitalya/istockphoto)

പിന്നീട് വരുന്നതാണ് ലോങ്–ഡിസ്റ്റൻസ് റിലേഷൻഷിപ്. രണ്ടു പ്രണയിതാക്കൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കമില്ലാതെ പലയിടത്തായി ജീവിക്കുമ്പോൾ അവര്‍ ലോങ്–ഡിസ്റ്റൻസ് റിലേഷൻഷിപ് പങ്കാളികളാണ്. തൊഴിൽ സംബന്ധമായ കാരണങ്ങളാലോ മറ്റു കാരണങ്ങള്‍ കൊണ്ടോ ലോകത്തിന്റെ പലഭാഗത്തേക്ക് മാറ്റപ്പെട്ടവർ. ഇത്തരം ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്നത് കൃത്യമായ ആശയവിനിമയവും പ്രതിബദ്ധതയും പരിശ്രമങ്ങളും കൊണ്ടാണ്.

മെസേജുകളിലൂടെയോ ഫോണ്‍കോളിലൂടെയോ മാത്രം ഉണ്ടാകുന്ന ബന്ധം. അവർ നേരിട്ടു കണ്ടിട്ടുപോലുമുണ്ടാവില്ല. ചിലർ പറഞ്ഞുകേട്ടിട്ടില്ലേ ഫോണിലൂ‍ടെ മാത്രം ഞങ്ങൾ നല്ല കണക്‌ഷനാണെന്ന്. അതാണ് ടെക്സ്റ്റലേഷൻഷിപ്. 

∙ ഡില്യൂഷൻഷിപ്പും പോക്കറ്റിങ്ങും

പണ്ടു പ്രണയം വീട്ടിൽ അറിയാതെയിരിക്കാനായി ശ്രമങ്ങൾ പലതുനടത്തുമെങ്കിലും, പ്രത്യേകം പേരുകളൊന്നും തന്നെ അവയ്ക്ക് ഇല്ലായിരുന്നു. ഇന്നു വീട്ടിൽ പ്രണയബന്ധം അറിയാതെ മറച്ചുവയ്ക്കുന്നതിന് ഒരു പേരുണ്ട്– പോക്കറ്റിങ്. കാലങ്ങൾക്കു മുന്‍പ് ഒരു പേരുമില്ലാതിരുന്ന പല കാര്യങ്ങൾക്കും ഇപ്പോൾ പഠിച്ചെടുക്കാൻ പ്രയാസമേറിയ വാക്കുകളും മനസ്സിലാക്കാൻ പ്രയാസമേറിയ അർഥതലങ്ങളുമാണ്.

എന്തിനേറെപ്പറയണം, ഇഷ്ടമുള്ള ഒരാളുമായി സാങ്കൽപികമായ സ്നേഹ ബന്ധം പുലർത്തുന്നത് പതിവായിട്ടുള്ളൊരു കാര്യമാണ്. അവരുമായുള്ള എല്ലാ നിമിഷവും സാങ്കല്‍പികമായി ആഘോഷിക്കും, അതിലൂടെ ആ ബന്ധം വളരുകയും ചെയ്യും. അതിനുമുണ്ടൊരു പേര്, ഡില്യൂഷൻഷിപ്.

(Representative image by Deepak Sethi/istockphoto)

അടുത്തത് ഇപ്പോൾ യുവത്വങ്ങള്‍ക്കിടയിൽ പ്രധാനമായി അരങ്ങേറുന്ന രീതി, ഓണ്‍ലൈൻ ഡേറ്റിങ്. പഴയകാല പ്രണയ സങ്കൽപ്പങ്ങളെ പാടെ തിരുത്തിയെഴുതിക്കൊണ്ട്, അപരിചിതരായവരെ സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് അതിനുശേഷം മേല്‍ പറഞ്ഞ ബന്ധങ്ങളിലേക്ക് എത്തിനിൽക്കുന്ന പ്രവണത. ഓണ്‍ലൈൻ ഡേറ്റിങ്ങിനായി വിവിധ തരം ആപ്ലിക്കേഷനുകളും ഇന്നു തയാറാണ്.

നേരത്തേ വിവാഹ ആലോചനകളുടെ ആപ്പുകളാണ് പരസ്യങ്ങളായി ചിത്രീകരിച്ചിരുന്നതെങ്കിൽ ഇന്ന് അത് ഡേറ്റിങ് ആപ്പുകളുടേതു കൂടിയായി. ‘അരികെ’, ‘ബംബിൾ’, ‘ടിൻഡർ’, ‘ക്യുപിഡ്’ അങ്ങനെ തുടങ്ങി വിവിധ ആപ്പുകൾ ഇന്നു സമൂഹമാധ്യമങ്ങളിലേറെ പരിചിതമാണ്.

∙  ഫിസ്സിലിങ്ങാവുന്ന ഗോസ്റ്റിങ്!

അപരിചിതരായവരെ കണ്ട് ഇഷ്ടപ്പെട്ടാൽ ‘സ്വൈപ് റൈറ്റ്’ (വലതു ഭാഗത്തേക്ക് നീക്കുക), തുടർന്ന് അവരെ ഇഷ്ടമായി എന്നൊരു സന്ദേശവും. അവരും തിരിച്ച് സ്വൈപ് റൈറ്റ് അടിച്ചാൽ പിന്നെ ഓൺലൈൻ ഡേറ്റിങ്ങിന്റെ ഭാഗമായി. തുടർന്നു പരസ്പരം അറിഞ്ഞു തുടങ്ങുമ്പോൾ ആ ബന്ധത്തിനു പുതിയ നിർവചനങ്ങളും സൃഷ്ടിക്കപ്പെടുന്നു. ചിലപ്പോൾ സിറ്റുവേഷൻഷിപ്പായോ കാഷ്വൽ ഡേറ്റിങ്ങായോ അവ മാറിയേക്കാം. 

(Representative image by bambam kumar jha/istockphoto)

കൂടിച്ചേരലുകൾക്ക് മാത്രമല്ല പിരിഞ്ഞുപോകുന്നതിനും വാക്കുകളുണ്ട്. കുറേക്കാലം ഒരുമിച്ചു സംസാരിച്ച് അടുത്തറിഞ്ഞതിനു ശേഷം പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ അപരിചിതരാകുക. ആ ഒരാൾ പിരി‍‍ഞ്ഞുപോയതിന്റെ കാരണം മറ്റേയാൾക്ക് അറിയാത്ത അവസ്ഥ, അതിനെ ഗോസ്റ്റിങ് എന്നു വിളിക്കും. ഇനി അഥവാ ഈ പോയ ആളുകള്‍ തിരികെ വന്നു വീണ്ടും ഒരു ബന്ധത്തിനു വേണ്ടി ആഗ്രഹിച്ചാല്‍ അത് സോബീയിങ്. ഇനി അതുവരെയുണ്ടായിരുന്ന ആശയവിനിമയത്തിനു പതിയെ മങ്ങലേൽക്കുകയും തുടർന്ന് ആ ബന്ധം കാരണങ്ങളില്ലാതെ അവസാനിക്കുകയും ചെയ്താൽ അതിനെ ഫിസ്സിലിങ് എന്നും വിളിക്കും. 

ഇനി ഒന്നിലധികം ബന്ധങ്ങളുണ്ടെങ്കിൽ അതിനും പേരുണ്ട്. അതില്‍ പ്രധാനമായി മൂന്നു നിർവചനങ്ങളാണുള്ളത്. ഒന്നാമതായി, ഓപൺ റിലേഷൻഷിപ്. അതായത് ഒരു പ്രണയ ബന്ധത്തിൽ ആയിരിക്കുമ്പോൾ തന്നെ പങ്കാളിയുടെ അനുവാദത്തോടെ ഒന്നോ അതിൽ കൂടുതലോ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനെയാണ് ഓപൺ റിലേഷൻഷിപ് എന്നു വിളിക്കുന്നത്. ഇത്തരം ബന്ധങ്ങളിൽ പങ്കാളി ആയവരുടെ പൂർണ സമ്മതത്തോടുകൂടെ ആയിരിക്കും മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നത്. പങ്കാളിക്കും അവർക്കിഷ്ടമുള്ളവരുമായി ബന്ധം പുലർ‍ത്താം.

(Representative image by Prostock-Studio/istockphoto)

തുടർന്ന് കാലക്രമേണ അവ ഉപേക്ഷിക്കുവാനും അവസരങ്ങളുണ്ട്. പ്രതിബദ്ധതയോ വാക്കുകൊടുക്കലോ ഇത്തരം ബന്ധങ്ങളിലില്ല. രണ്ടാമതായി പോളി റിലേഷന്‍ഷിപ്; ഒരാൾക്ക് ഒന്നിലധികം ആളുകളോട് ഒരേ സമയം തോന്നുന്ന അടുപ്പത്തിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇവിടെയും പ്രതിബദ്ധതയോ വാക്കുകൊടുക്കലോ ഇല്ല. മൂന്നാമതായി, ത്രപ്പിൾസ്. ഒരേ സമയം മൂന്നു പേർ തമ്മിലുള്ള സ്നേഹ ബന്ധത്തിനാണ് ഇങ്ങനെ പറയുന്നത്.

∙ എന്തിന് ഇത്രയും ബന്ധങ്ങൾ

ഇങ്ങനെ പറഞ്ഞു തീരാവുന്നതല്ല ഈ വാക്കുകളും അവയുടെ പല നി‍ർവചനങ്ങളും. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം ബന്ധങ്ങൾ ഉടലെടുക്കുന്നത്? ബന്ധങ്ങളിൽ പരസ്പരം പ്രതിബദ്ധത ഉണ്ടാവുന്നില്ല എന്നുള്ളതാണ് ഇത്തരം ബന്ധങ്ങൾക്ക് പ്രണയത്തേക്കാള്‍ മുൻഗണനയേറുന്നതിന്റെ കാരണം. പ്രണയം ‘ടോക്സിക്’ ആകുന്നതും കാരണമാണ്. തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൈകടത്തി, തുടർന്ന് ലോകം മുഴുവൻ പങ്കാളിക്കു ചുറ്റും മാത്രമായി ഒതുങ്ങുന്ന, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാൻ കഴിയാതെ, ഇഷ്ടമുള്ളതൊന്നും ചെയ്യാനാകാതെ ഒതുങ്ങിപ്പോകുന്ന ഇത്തരം ബന്ധനങ്ങളെ പുതിയ തലമുറ ഇഷ്ടപ്പെടുന്നില്ല.

(Representative image by Preeti M/istockphoto)

വ്യക്തിസ്വാതന്ത്ര്യം  മറ്റെന്തിനെക്കാളും അവർ വിലമതിക്കുന്നു. പല പേരിട്ട് വിളിക്കുന്ന ഇത്തരം ബന്ധങ്ങളിലെല്ലാം പരസ്പരം ആദ്യമേ ഉറപ്പുവരുത്തുന്നുണ്ടാകും നമ്മൾ എന്താണെന്നും ബന്ധം എങ്ങനെയുള്ളതാണെന്നും. തുടർന്നുണ്ടാകുന്നതെല്ലാം ആ തീരുമാനത്തെ മുൻനിർത്തിയായിരിക്കും.

English Summary:

Decoding Modern Love: From Situationships to Ghosting. The New Generation's Language for Love