സാമ്പത്തികഭദ്രത നഷ്ടപ്പെട്ട് കേരളം; ഇപ്പോൾ ചെയ്യേണ്ടത് ചെയ്താൽ കേന്ദ്രവിഹിതം കൂട്ടാം; 16–ാം ധനകാര്യകമ്മിഷനിൽ പ്രതീക്ഷ വയ്ക്കാമോ?
ഡോ.അരവിന്ദ് പനഗരിയ അധ്യക്ഷനായുള്ള 16–ാം ധനകാര്യ കമ്മിഷൻ 2026 മുതൽ 2030 വരെയുള്ള അഞ്ചു വർഷക്കാലം കേന്ദ്രത്തിന്റെ നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും എങ്ങനെ വീതിച്ചെടുക്കണമെന്നും സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വീതിക്കണമെന്നും തീരുമാനിക്കാൻ പോകുകയാണ്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആസൂത്രണ കമ്മിഷൻ വഴിയും പൊതുമേഖലാ സംരംഭങ്ങളുടെ നിക്ഷേപം വഴിയും കുറെയൊക്കെ നികത്തുന്നതിനു മാർഗങ്ങളുണ്ടായിരുന്നു മുൻപ്.അതിനാൽ സാമ്പത്തിക പരിഷ്കരണത്തിനു മുൻപ് ധനകാര്യ കമ്മിഷന്റെ ശുപാർശകൾ അത്ര നിർണായകമായിരുന്നില്ല. എന്നാൽ, സാമ്പത്തിക പരിഷ്കരണത്തിനു ശേഷം ഇന്ത്യയിൽ പൊതുമേഖലാ നിക്ഷേപങ്ങൾ ശുഷ്കിക്കാൻ തുടങ്ങി. 2014ൽ ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ടതോടെ ആ സഹായവും നിലച്ചു. ഇതോടെ ഇന്ത്യയിലെ ധനപരമായ ഫെഡറലിസത്തിന്റെ ഏക ആശ്രയം ധനകാര്യകമ്മിഷൻ മാത്രമായി. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്തവും സ്വാധീനവും വളരെ വർധിച്ചു. ഇന്ത്യൻ ഫെഡറലിസത്തിന്റെ ശക്തമായ പ്രതീകമായിട്ടു വേണം ധനകാര്യകമ്മിഷനെ കാണാൻ. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ശക്തമാകുമ്പോഴേ ഫെഡറൽ സംവിധാനം ശക്തമാകൂ. അതിനാൽ തികച്ചും നിഷ്പക്ഷനായ ഒരു അംപയറുടെ റോളാണ് ധനകാര്യകമ്മിഷന് ഇന്ത്യയിലുള്ളത്. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും ആരെയും നിരാശപ്പെടുത്താതിരിക്കാൻ ധനകാര്യകമ്മിഷനു കഴിയണം.

ഡോ.അരവിന്ദ് പനഗരിയ അധ്യക്ഷനായുള്ള 16–ാം ധനകാര്യ കമ്മിഷൻ 2026 മുതൽ 2030 വരെയുള്ള അഞ്ചു വർഷക്കാലം കേന്ദ്രത്തിന്റെ നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും എങ്ങനെ വീതിച്ചെടുക്കണമെന്നും സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വീതിക്കണമെന്നും തീരുമാനിക്കാൻ പോകുകയാണ്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആസൂത്രണ കമ്മിഷൻ വഴിയും പൊതുമേഖലാ സംരംഭങ്ങളുടെ നിക്ഷേപം വഴിയും കുറെയൊക്കെ നികത്തുന്നതിനു മാർഗങ്ങളുണ്ടായിരുന്നു മുൻപ്.അതിനാൽ സാമ്പത്തിക പരിഷ്കരണത്തിനു മുൻപ് ധനകാര്യ കമ്മിഷന്റെ ശുപാർശകൾ അത്ര നിർണായകമായിരുന്നില്ല.
എന്നാൽ, സാമ്പത്തിക പരിഷ്കരണത്തിനു ശേഷം ഇന്ത്യയിൽ പൊതുമേഖലാ നിക്ഷേപങ്ങൾ ശുഷ്കിക്കാൻ തുടങ്ങി. 2014ൽ ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ടതോടെ ആ സഹായവും നിലച്ചു. ഇതോടെ ഇന്ത്യയിലെ ധനപരമായ ഫെഡറലിസത്തിന്റെ ഏക ആശ്രയം ധനകാര്യകമ്മിഷൻ മാത്രമായി. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്തവും സ്വാധീനവും വളരെ വർധിച്ചു. ഇന്ത്യൻ ഫെഡറലിസത്തിന്റെ ശക്തമായ പ്രതീകമായിട്ടു വേണം ധനകാര്യകമ്മിഷനെ കാണാൻ. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ശക്തമാകുമ്പോഴേ ഫെഡറൽ സംവിധാനം ശക്തമാകൂ. അതിനാൽ തികച്ചും നിഷ്പക്ഷനായ ഒരു അംപയറുടെ റോളാണ് ധനകാര്യകമ്മിഷന് ഇന്ത്യയിലുള്ളത്. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും ആരെയും നിരാശപ്പെടുത്താതിരിക്കാൻ ധനകാര്യകമ്മിഷനു കഴിയണം.
∙ കേരളം ചെയ്യേണ്ടത്
കേരളം വിദഗ്ധരുടെ ഒരു നിരതന്നെ രൂപീകരിച്ച് കേരളത്തിന്റെ വാദഗതികൾ വസ്തുനിഷ്ഠമായി കമ്മിഷനു മുന്നിൽ അവതരിപ്പിക്കണം. അതാകട്ടെ സത്യസന്ധമായും പഠനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും പിൻബലത്തോടെ വേണം താനും. സാമ്പത്തിക വിദഗ്ധർ, അക്കാദമിക വിദഗ്ധർ, ഉയർന്ന ഉദ്യോഗസ്ഥർ, ആസൂത്രണ വിദഗ്ധർ എന്നിവരടങ്ങുന്നതാകണം വിദഗ്ധരുടെ നിര. ഇവർ കൃത്യമായ ഗൃഹപാഠം ചെയ്ത ശേഷമേ അവതരണം നടത്താവൂ. സംസ്ഥാനം നേരിടുന്ന വെല്ലുവിളികൾ ഒന്നൊന്നായി എടുത്തു വിവരിക്കണം.
പ്രകൃതി ദുരന്തങ്ങൾ, വയോജനങ്ങളുടെ എണ്ണത്തിലെ വർധന, അതിരൂക്ഷമായ തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മനുഷ്യ–വന്യജീവി സംഘർഷങ്ങൾ, നികുതി കൈമാറ്റ മാനദണ്ഡങ്ങളിലെ പോരായ്മകൾ, സെസ്സിന്റെയും സർചാർജിന്റെയും അതിപ്രസരം, സംസ്ഥാനങ്ങളോടു കൂടിയാലോചിക്കാതെ സംസ്ഥാന വിഹിതം നിശ്ചയിക്കുന്ന കേന്ദ്രനയം തുടങ്ങിയ ഒട്ടേറെ വലിയ വെല്ലുവിളികൾ കേരളത്തിനു മുന്നിലുണ്ട്. ഇതെല്ലാം കമ്മിഷന് എളുപ്പത്തിൽ മനസ്സിലാവുംവിധം അവതരിപ്പിക്കണം, ബോധ്യപ്പെടുത്തണം. പ്രകൃതി ദുരന്തത്തിൽ ജീവനും സ്വത്തിനും ജീവനോപാധികൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ മാത്രമല്ല, കൊടുങ്കാറ്റും പേമാരിയും വെള്ളപ്പൊക്കവും അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാക്കിയ കഷ്ടനഷ്ടങ്ങളും വ്യക്തവും യുക്തവുമായി അവതരിപ്പിക്കണം.
വയോജനങ്ങളുടെ അംഗസംഖ്യ കേരളത്തിൽ അനുദിനം കൂടുകയാണ്. നിലവിൽ ജനസംഖ്യയുടെ 16.8 ശതമാനവും വൃദ്ധരാണ്. ഇന്ത്യയിലിത് പത്തു ശതമാനത്തിനടുത്തു മാത്രമാണ്. ഒരു ഭാഗത്ത് ജനസംഖ്യ കുറഞ്ഞതു മൂലം സംസ്ഥാനത്തിന്റെ നികുതിവിഹിതം വെട്ടിക്കുറയ്ക്കുന്നു. മറുവശത്ത് വയോജനങ്ങളുടെ ക്ഷേമപരിപാടികൾ ഉയർത്തേണ്ടതിന്റെ ആവശ്യകത കൂടുന്നു. ഈ വൈരുധ്യം മനസ്സിലാക്കി ധനകാര്യ കമ്മിഷൻ കൂടുതൽ നികുതിവിഹിതം കൈമാറണം എന്നവരെ ബോധ്യപ്പെടുത്തണം.
ഇന്ത്യയിൽ തൊഴിലില്ലായ്മ, പ്രത്യേകിച്ച് വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ 6.6 ശതമാനമാണെങ്കിൽ കേരളത്തിലിത് 8.8 ശതമാനമാണ്. മറ്റേതൊരു സംസ്ഥാനത്തെക്കാളും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കേരളം പണം ചെലവഴിക്കുന്നുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാർഥികൾ വിദേശത്തേക്കു ചേക്കേറുകയാണ്. ഇതിന്റെ പിന്നിൽ തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യംകൂടിയുണ്ട്. അതുപോലെ നിപ്പാ രോഗം പോലുള്ള തീവ്രമായ പകർച്ചവ്യാധികൾ കേരളത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു. ഇതിനെയൊക്കെ നേരിടാനുള്ള സാമ്പത്തിക ഭദ്രത ഇന്ന് കേരളത്തിനില്ല. ഇതിനൊക്കെ ആവശ്യമായ പണം ധനകാര്യ കമ്മിഷൻ വഴി കേരളം നേടിയെടുത്തേ തീരു.
രാജ്യത്ത് ഏറ്റവും വേഗത്തിൽ നഗരവൽക്കരണം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം. നഗരവൽക്കണത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി അടിസ്ഥാന സൗകര്യവികസനത്തിനുള്ള പണസമാഹരണമാണ്. ഈ പണം ധനകാര്യകമ്മിഷൻ വഴി ലഭ്യമാക്കാൻ കേരളത്തിനു കഴിയണം. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ധനപരമായ ആവശ്യങ്ങൾ അനുദിനം കൂടുകയാണ്. എന്നാൽ ജിഎസ്ടിയുടെ വരവോടെ സംസ്ഥാനങ്ങൾക്കു സ്വയം വരുമാനം ഉയർത്താനുള്ള ശേഷി കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള നികുതി കൈമാറ്റത്തിൽ ധനകാര്യ കമ്മിഷൻ വളരെ ഉദാരമായ സമീപനം കൈക്കൊണ്ടേ തീരൂ. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ മൊത്തം വികസനം ഉറപ്പു വരുത്തി ഫെഡറലിസത്തെ ശക്തിപ്പെടുത്താൻ ധനകാര്യകമ്മിഷനു കഴിയണം.
∙ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം
പതിനാലാം ധനകാര്യ കമ്മിഷൻ ഡിവിസിബിൾ പൂളിൽനിന്നുള്ള സംസ്ഥാനങ്ങളുടെ നികുതിവിഹിതം 32ൽനിന്ന് 42 ശതമാനമാക്കി. സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറച്ചപ്പോൾ 42 ശതമാനമെന്നത് 41 ശതമാനമായി കുറഞ്ഞു. 2015–’16 മുതൽ 2019–’20വരെയുള്ള കാലത്ത് കേന്ദ്രത്തിന്റെ മൊത്തം നികുതിവരുമാനത്തിന്റെ 35 ശതമാനമായിരുന്നു ശരാശരി ഇഫെക്ടീവ് ഷെയർ ആയി സംസ്ഥാനങ്ങൾക്കു ലഭിച്ചിരുന്നത്. 13ാം ധനകാര്യ കമ്മിഷന്റെ കാലത്ത് സെസും സർചാർജും കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 9.6 ശതമാനമായിരുന്നെങ്കിൽ 2021–22ൽ അത് 28 ശതമാനമായി ഉയർന്നു. 2020–’21 മുതൽ 2023–’24വരെയുള്ള കാലമെടുത്താൽ ഇത് 31 ശതമാനത്തോടടുത്താണ്. ഇതിനു കാരണം സെസ്സിലും സർചാർജിലുമുണ്ടായ ഗണ്യമായ വളർച്ചയാണ്. 13–ാം കമ്മിഷന്റെ കാലത്ത് കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ ഒരു ഭാഗം സംസ്ഥാനങ്ങൾക്കു നൽകണമെന്ന് 2000ത്തിൽ ഭരണഘടന ഭേദഗതി ചെയ്തപ്പോൾ, അതിൽ ഒളിച്ചിരുന്ന രഹസ്യം കേന്ദ്രം സെസ്സും സർചാർജും സംസ്ഥാനങ്ങൾക്കു നൽകില്ലെന്നാണ്.
അർഹതപ്പെട്ട ദേശീയ നികുതിവരുമാനത്തിന്റെ ഒരു പങ്ക് ലഭിക്കാതെ സംസ്ഥാനങ്ങൾ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ 16–ാം ധനകാര്യ കമ്മിഷൻ മാറ്റിയെടുക്കണം. പത്തു ശതമാനത്തിനു മേലുള്ള സെസ്സും സർചാർജും സംസ്ഥാനങ്ങളുമായി പങ്കിടണം. അല്ലെങ്കിൽ മൊത്തം നികുതി വരുമാനത്തിന്റെ 50% സംസ്ഥാനങ്ങൾക്കു കൈമാറണം. 15–ാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ നികുതി വിഭജനത്തിനുണ്ടാക്കിയ മാനദണ്ഡങ്ങൾ ഇനി പറയുന്നവയാണ്: വരുമാന അകലം 45%, ജനസംഖ്യ 15%, വിസ്തീർണം 15%, പരിസ്ഥിതി 10%, ജനസംഖ്യ നേട്ടങ്ങൾ 12.5%, നികുതി പരിശ്രമം 2.5%.
വരുമാന അകലം– ഏറ്റവും കൂടുതൽ ആളോഹരി വരുമാനമുള്ള മൂന്നു സംസ്ഥാനങ്ങളുടെ ശരാശരി വരുമാനത്തിൽനിന്ന് എത്രത്തോളം അകലെയാണ് ഓരോ സംസ്ഥാനവുമെന്നു കണക്കാക്കും. ആ അകലത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിനും ഈ വിഹിതം നൽകുന്നത്. ഇത് ഒരു നല്ല മാനദണ്ഡമാണെങ്കിലും കേരളംപോലെ ഉയർന്ന ആളോഹരി വരുമാനമുള്ള മുന്നാക്ക സംസ്ഥാനങ്ങൾക്ക് കാര്യമായ ഗുണം ചെയ്യുന്നില്ല. അതിനാൽ വരുമാന അകലത്തിനു നൽകുന്ന 45% വെയ്റ്റേജ് 35% ആയിക്കുറയ്ക്കുകയും ആ 10% ദേശീയ മൊത്ത ആഭ്യന്തരോൽപാദനത്തിലേക്കു സംഭാവന ചെയ്യുന്നത് അനുസരിച്ച് സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകുകയും ചെയ്താൽ ഈ പ്രശ്നം ചെറിയ തോതിലെങ്കിലും പരിഹരിക്കാം. ഇതിനായി ജിഡിപി വിഹിതമെന്ന ഒരു മാനദണ്ഡംകൂടി ചേർത്താൽ മതി.
കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളുടെയും നികുതിവിഹിതം ഓരോ ധനകാര്യ കമ്മിഷൻ വരുമ്പോഴും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കാര്യമെടുത്താൽ ഇതു വ്യക്തമാകും. 10–ാം കമ്മിഷൻ 3.839 % നികുതിവിഹിതം നൽകിയപ്പോൾ 12–ാം കമ്മിഷൻ 2.7 ഉം 14–ാം കമ്മിഷൻ 2.5 ഉം ശതമാനമാണ് നൽകിയത്. 15–ാം കമ്മിഷനായപ്പോൾ ഇത് 1.925 ശതമാനമായി കുറഞ്ഞു. കേരളം ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണിത്. 15–ാം കമ്മിഷൻ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാ മാനദണ്ഡത്തിനു 15% വെയ്റ്റേജാണു നൽകിയിട്ടുള്ളത്. ഇതിനു മുൻപ് 1971ലെ ജനസംഖ്യയ്ക്ക് അനുസൃതമായാണു വിഭജനം.
15–ാം കമ്മിഷന്റെ ഈ തീരുമാനം ജനസംഖ്യാ വളർച്ചാനിരക്ക് ഗണ്യമായി കുറയുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനു പകരം 16–ാം കമ്മിഷൻ 1971ലെ ജനസംഖ്യയിലേക്കുതന്നെ തിരിച്ചുപോയി, ജനസംഖ്യയുടെ വിഹിതം ഇന്നത്തെ 15 ൽനിന്ന് 20% ആയി ഉയർത്തുക. ഇതോടൊപ്പം വിസ്തീർണത്തിന് 12.5 ശതമാനവും വനം പരിസ്ഥിതിക്ക് അഞ്ചു ശതമാനവും നികുതിപിരിവിൽ കാര്യക്ഷമത കാണിക്കുന്ന വിഹിതം നിലവിലെ 2.5% അതേപടി നിലനിർത്തുകയും ചെയ്യുക. നല്ല പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളിൽനിന്നു പിന്നാക്ക സംസ്ഥാനങ്ങളിലേക്കു യുക്തിരഹിതമായി ഫണ്ട് തിരിച്ചുവിടുന്നതു രാജ്യത്തിന്റെ മൊത്തം വികസനത്തെ ബാധിക്കും. മാത്രമല്ല ദീർഘകാലയളവിൽ അവികസിത സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന ഫണ്ടിൽ കുറവു വരുന്നതിനും കാരണമാകും. അവികസനത്തിന്റെ പേരിൽ കൂടുതൽ ഫണ്ടുകൾ അനുവദിച്ചിട്ടും പല പിന്നാക്ക സംസ്ഥാനങ്ങൾക്കും വേണ്ടത്ര വികസനമോ പുരോഗതിയോ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.
വികസിത സംസ്ഥാനങ്ങൾക്ക് അവർ കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനും കൂടുതൽ നേട്ടങ്ങൾ സ്വായത്തമാക്കുന്നതിനും ആവശ്യമായ നികുതിവിഹിതം ഉറപ്പുവരുത്തണം. കഴിഞ്ഞ 45 കൊല്ലമായി രാജ്യം അവലംബിച്ചിരുന്ന നികുതി കൈമാറ്റരീതി ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയിട്ടില്ല. അതിനാൽ 16–ാം ധനകാര്യ കമ്മിഷൻ ഒരു പുതിയ സമീപനം കൈക്കൊള്ളേണ്ടിയിരിക്കുന്നു. അതു ചെയ്യുമെന്നു പ്രതീക്ഷിക്കാം. 12–ാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തതുപോലെ ഒരു ലോൺ കൗൺസിൽ രൂപീകരിക്കുന്നതു നന്നായിരിക്കും. ഈ സ്വതന്ത്ര ഏജൻസിക്ക് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വായ്പാആധിക്യം നിരീക്ഷിക്കാൻ കഴിയണം.