റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കൂടി സന്നിഹിതനായ ചടങ്ങിൽ വച്ചാണ് കഴിഞ്ഞമാസം കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പരസ്യമായി ആ ആവശ്യം ഉന്നയിച്ചത് - ‘‘റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചേ പറ്റൂ’’. മന്ത്രിക്കുള്ള മറുപടി ഡിസംബറിൽ പറഞ്ഞോളാമെന്നാണ് ചടങ്ങിൽ പിന്നീട് സംസാരിച്ച ശക്തികാന്ത ദാസ് പ്രതികരിച്ചത്. 2023 ഫെബ്രുവരി മുതൽ അടിസ്ഥാന പലിശനിരക്ക് (റീപ്പോ നിരക്ക്) ദശാബ്ദത്തിലെ തന്നെ ഉയർന്നനിരക്കായ 6.50 ശതമാനത്തിൽ തുടരുകയാണ്. ഇതുമൂലം ബാങ്ക് വായ്പകളുടെ പലിശനിരക്കും ജനങ്ങളുടെ വായ്പാത്തിരിച്ചടവ് ഭാരവും കൂടിനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ആവശ്യം. പലിശ ഇങ്ങനെ കുറയ്ക്കാതെ നിർത്തുന്നതുകൊണ്ട് പണപ്പെരുപ്പം കുറയില്ലെന്നും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന് പരോക്ഷമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു. ഈ മാസം ചേർന്ന റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതിയുടെ (എംപിസി) യോഗശേഷം മന്ത്രിക്കുള്ള മറുപടി തന്നെയാണ് ശക്തികാന്ത ദാസ് ആദ്യം പറഞ്ഞതും. റിസർവ് ബാങ്കിലും എംപിസിയിലും ചട്ടപ്രകാരം നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ശക്തികാന്ത ദാസ്, റീപ്പോ നിലനിർത്തിയ നടപടി പ്രായോഗികവും ഉചിതവും യുക്തിപൂർണവുമാണെന്നും പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് തന്നെയാണ് റിസർവ് ബാങ്ക് പ്രധാന പരിഗണന കൊടുക്കുന്നതെന്ന് ഉറപ്പിച്ചു പറയുക കൂടിയാണ് ദാസ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കൂടി സന്നിഹിതനായ ചടങ്ങിൽ വച്ചാണ് കഴിഞ്ഞമാസം കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പരസ്യമായി ആ ആവശ്യം ഉന്നയിച്ചത് - ‘‘റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചേ പറ്റൂ’’. മന്ത്രിക്കുള്ള മറുപടി ഡിസംബറിൽ പറഞ്ഞോളാമെന്നാണ് ചടങ്ങിൽ പിന്നീട് സംസാരിച്ച ശക്തികാന്ത ദാസ് പ്രതികരിച്ചത്. 2023 ഫെബ്രുവരി മുതൽ അടിസ്ഥാന പലിശനിരക്ക് (റീപ്പോ നിരക്ക്) ദശാബ്ദത്തിലെ തന്നെ ഉയർന്നനിരക്കായ 6.50 ശതമാനത്തിൽ തുടരുകയാണ്. ഇതുമൂലം ബാങ്ക് വായ്പകളുടെ പലിശനിരക്കും ജനങ്ങളുടെ വായ്പാത്തിരിച്ചടവ് ഭാരവും കൂടിനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ആവശ്യം. പലിശ ഇങ്ങനെ കുറയ്ക്കാതെ നിർത്തുന്നതുകൊണ്ട് പണപ്പെരുപ്പം കുറയില്ലെന്നും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന് പരോക്ഷമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു.

ഈ മാസം ചേർന്ന റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതിയുടെ (എംപിസി) യോഗശേഷം മന്ത്രിക്കുള്ള മറുപടി തന്നെയാണ് ശക്തികാന്ത ദാസ് ആദ്യം പറഞ്ഞതും. റിസർവ് ബാങ്കിലും എംപിസിയിലും ചട്ടപ്രകാരം നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ശക്തികാന്ത ദാസ്, റീപ്പോ നിലനിർത്തിയ നടപടി പ്രായോഗികവും ഉചിതവും യുക്തിപൂർണവുമാണെന്നും പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് തന്നെയാണ് റിസർവ് ബാങ്ക് പ്രധാന പരിഗണന കൊടുക്കുന്നതെന്ന് ഉറപ്പിച്ചു പറയുക കൂടിയാണ് ദാസ് ചെയ്തത്.

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: Indranil MUKHERJEE / AFP
ADVERTISEMENT

സാധാരണക്കാർ, കർഷകർ, ബിസിനസുകാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ബാധിക്കുന്നതാണ് പണനയം. വിലക്കയറ്റം പിടിച്ചുകെട്ടുകയും അതോടൊപ്പം സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണയേകുകയുമെന്ന നിയമപരമായ കടമയാണ് റിസർവ് ബാങ്കിനും എംപിസിക്കും നിർവഹിക്കാനുള്ളത്. അതു തന്നെയാണ് ചെയ്യുന്നതെന്നും ദാസ് പ്രതികരിച്ചു. റിസർവ് ബാങ്ക് ഗവർണർ പദവിയിൽ ശക്തികാന്ത ദാസിന്റെ പ്രവർത്തനകാലാവധി ഡിസംബർ പത്തിന് അവസാനിക്കുകയാണ്. 2018ൽ പദവിയിലെത്തിയ ദാസിന് ഇതിനകം ഒരുവട്ടം കാലാവധി നീട്ടിനൽകി. മൂന്നാം ഊഴം നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ മൗനം തുടരവേയാണ് കേന്ദ്രമന്ത്രിക്ക് ശക്തമായ മറുപടിയുമായി അദ്ദേഹം രംഗത്തുവന്നതെന്നതും ശ്രദ്ധേയം. മൂന്നാം ഊഴം ലഭിച്ചാൽ 1960ന് ശേഷം ദീർഘകാലം റിസർവ് ബാങ്ക് ഗവർണർ പദവി വഹിച്ചയാൾ എന്ന നേട്ടം ദാസിന് സ്വന്തമാകും.

∙ ദാസിന്റെ അവസാന യോഗമോ? പലിശയിൽ തൊട്ടില്ല!

ശക്തികാന്ത ദാസിന് ഗവർണർ പദവിയിൽ മൂന്നാം ഊഴം കേന്ദ്രം നൽകുന്നില്ലെങ്കിൽ ഇപ്പോൾ അവസാനിച്ചത് അദ്ദേഹം സന്നിഹിതനാകുന്ന അവസാന എംപിസി യോഗമാകും. ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് നടപ്പുവർഷം (2024-25) ജൂലൈ-സെപ്റ്റംബറിൽ 7.2% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ ആദ്യ അനുമാനം. പിന്നീടിത് 7 ശതമാനത്തിലേക്ക് കുറച്ചു. എന്നാൽ, ഇന്ത്യ വളർന്നത് രണ്ടുവർഷത്തെ താഴ്ചയായ 5.4% മാത്രം. ജിഡിപി സംബന്ധിച്ച അനുമാനം പാളിയതും പലിശനിരക്ക് കുറയ്ക്കാതെയുള്ള കടുംപിടിത്തവും ദാസിനുമേൽ ബിജെപി മുന്നണിയിൽ നിന്ന് തന്നെയുള്ള അമർഷത്തിന് വഴിവച്ചിട്ടുമുണ്ടെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് മൂന്നാം ഊഴം നൽകാൻ കേന്ദ്രം തയാറാകുമോ എന്ന് കണ്ടറിയണം.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. PTI Photo/Shashank Parade

സമ്മർദം ശക്തമായിരുന്നെങ്കിലും തുടർച്ചയായ 11-ാം യോഗത്തിലാണ് എംപിസി പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. അതേസമയം, ഇക്കുറി ഏവരും പ്രതീക്ഷിച്ചതുപോലെ ബാങ്കുകളുടെ കരുതൽ ധന അനുപാതം (സിആർആർ) അരശതമാനം വെട്ടിക്കുറച്ച് 4 ശതമാനമാക്കാൻ തീരുമാനിച്ചു. ഓരോ 100 രൂപ നിക്ഷേപം കിട്ടുമ്പോഴും അതിലെ 4.5 രൂപ ബാങ്കുകൾ കരുതൽ ധനമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇത് 4 ശതമാനമാക്കിയതോടെ വായ്പാവിതരണത്തിന് ബാങ്കുകളുടെ കൈവശം അധികമായി 1.16 ലക്ഷം കോടി രൂപയെത്തും. ഇതിന് പുറമേ വേരിയബിൾ റേറ്റ് റിവേഴ്സ് റിപ്പോ (വിആർആർആർ) ലേലമാർഗങ്ങൾ വഴിയും ബാങ്കിങ് രംഗത്ത് ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കുന്നുണ്ടെന്ന് ദാസ് പറഞ്ഞു.

ADVERTISEMENT

∙ കുറയുന്ന സാമ്പത്തിക വളർച്ച 

കഴി‍ഞ്ഞപാദത്തിലെ 5.4% ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും കുറവായിരുന്നെന്ന് സമ്മതിച്ച ശക്തികാന്ത ദാസ്, വ്യാവസായിക വളർച്ച കുത്തനെ ഇടിഞ്ഞതാണ് ഇതിനു മുഖ്യകാരണമെന്നും വ്യക്തമാക്കി. ജൂൺപാദത്തിലെ 7.4 ശതമാനത്തിൽ നിന്ന് വെറും 2.1 ശതമാനത്തിലേക്കാണ് കഴിഞ്ഞപാദത്തിൽ വ്യാവസായിക വളർച്ച ഇടിഞ്ഞത്. മാനുഫാക്ചറിങ് കമ്പനികളുടെ മോശം പ്രകടനമായിരുന്നു കാരണം. ഖനനമേഖലയുടെ തളർച്ച, വൈദ്യുതി ഡിമാൻഡിലെ വീഴ്ച എന്നിവയും തിരിച്ചടിയായി. നടപ്പുപാദം (ഒക്ടോബർ-ഡിസംബർ) മുതൽ വളർച്ചാനിരക്ക് മെച്ചപ്പെടുന്നതായാണ് സൂചനകളെന്നും ദാസ് പറഞ്ഞു.

പണപ്പെരുപ്പക്കുതിരയെ പിടിച്ചുകെട്ടേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, കേന്ദ്രമന്ത്രിമാരിൽ നിന്നുൾപ്പെടെ സമ്മർദമുണ്ടായിട്ടും റിസർവ് ബാങ്ക് പലിശനിരക്കിൽ ഇക്കുറിയും തൊടാതിരുന്നത്. നടപ്പുവർഷം ശരാശരി പണപ്പെരുപ്പം 4.5 ശതമാനമാകുമെന്ന് നേരത്തേ പറഞ്ഞ റിസർവ് ബാങ്ക്, ഇപ്പോഴത് 4.8 ശതമാനമായി കൂട്ടിയിട്ടുണ്ടെന്നത് വിലക്കയറ്റം കൂടുമെന്ന സൂചന നൽകുന്നു

വ്യാവസായിക, ഖനന വളർച്ചകൾ, വൈദ്യുതി ഡിമാൻഡ് എന്നിവ സാധാരണനിലയിലെത്തും. കാർഷികമേഖലയുടെ ഉണർവും സർക്കാരിന്റെ മൂലധനച്ചെലവ് വർധിക്കുന്നതും ഗുണം ചെയ്യും. കയറ്റുമതിയും ഗ്രാമീണമേഖലയിലെ ഉപഭോക്തൃ വാങ്ങൽശേഷിയും മെച്ചപ്പെടുന്നു. എന്നിരുന്നാലും, നടപ്പുവർഷത്തെ ജിഡിപി വളർച്ചാപ്രതീക്ഷ നേരത്തേ വിലയിരുത്തിയ 7.2 ശതമാനത്തിൽ നിന്ന് 6.6 ശതമാനത്തിലേക്ക് താഴ്ത്തുന്നതായി ദാസ് പറഞ്ഞു. ഒക്ടോബർ-ഡിസംബറിലെ വളർച്ചാപ്രതീക്ഷ 7.4ൽ നിന്ന് 6.8 ശതമാനത്തിലേക്കും ജനുവരി-മാർച്ചിലെ പ്രതീക്ഷ 7.4ൽ നിന്ന് 7.2 ശതമാനത്തിലേക്കും വെട്ടിക്കുറച്ചു. 6.9 ശതമാനമാണ് അടുത്ത ഏപ്രിൽ-ജൂണിലെ വളർച്ചാ അനുമാനം. ജൂലൈ-സെപ്റ്റംബറിൽ 7.3 ശതമാനവും.

∙ തീപ്പൊരിയായി തക്കാളി; കടിഞ്ഞാണില്ലാതെ പണപ്പെരുപ്പക്കുതിര

ADVERTISEMENT

റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) പ്രവർത്തനദൗത്യം. എന്നാൽ, കഴിഞ്ഞ ഒക്ടോബറിൽ ഇത് 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിലേക്ക് കുതിച്ചുയർന്നിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം 10.87 ശതമാനത്തിലുമെത്തി. 42 ശതമാനമാണ് പച്ചക്കറികളുടെ വിലക്കയറ്റത്തോത്. കഴിഞ്ഞമാസം മാത്രം തക്കാളിക്ക് വിലകൂടിയത് 35 ശതമാനത്തോളമാണ്. ഉരുളക്കിഴങ്ങിന് 50 ശതമാനവും. ഇന്ത്യയിലെ ഒരു ശരാശരി താലി ഊണ് (താലി മീൽസ്) പരിഗണിച്ചാൽ, അതിന്റെ വിലയിൽ 25-30% പങ്കുവഹിക്കുന്നത് തക്കാളിയും കിഴങ്ങുമാണെന്ന് ഓർക്കണം. പുറമേ സവാള, പയർവർഗങ്ങൾ എന്നിവയുടെ വിലക്കയറ്റവും തിരിച്ചടിയായി.

തക്കാളിയുടെ വിലക്കയറ്റം കൂടുമെന്നാണ് സൂചനകൾ (Photo by DIBYANGSHU SARKAR / AFP)

പണപ്പെരുപ്പക്കുതിരയെ പിടിച്ചുകെട്ടേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, കേന്ദ്രമന്ത്രിമാരിൽ നിന്നുൾപ്പെടെ സമ്മർദമുണ്ടായിട്ടും റിസർവ് ബാങ്ക് പലിശനിരക്കിൽ ഇക്കുറിയും തൊടാതിരുന്നത്. നടപ്പുവർഷം ശരാശരി പണപ്പെരുപ്പം 4.5 ശതമാനമാകുമെന്ന് നേരത്തേ പറഞ്ഞ റിസർവ് ബാങ്ക്, ഇപ്പോഴത് 4.8 ശതമാനമായി കൂട്ടിയിട്ടുണ്ടെന്നത് വിലക്കയറ്റം കൂടുമെന്ന സൂചന നൽകുന്നു. ഒക്ടോബർ-ഡിസംബറിലെ അനുമാനം 4.8ൽ നിന്ന് 5.7 ശതമാനമായും കൂട്ടി. ജനുവരി-മാർച്ചിലെ പ്രതീക്ഷ 4.2ൽ നിന്ന് 4.5 ശതമാനത്തിലേക്കും അടുത്ത ജൂൺപാദത്തിലേത് 4.3ൽ നിന്ന് 4.6 ശതമാനത്തിലേക്കും കൂട്ടിയിട്ടുണ്ട്.

ഉൽപാദന, വിതരണശൃംഖലകളിൽ തടസ്സങ്ങളുള്ളതിനാൽ നടപ്പുപാദത്തിൽ (ഒക്ടോബർ-ഡിസംബർ) ഭക്ഷ്യവിലപ്പെരുപ്പം ഉയർന്ന തലത്തിൽ തന്നെ തുടരുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു. ജനുവരി-മാർച്ചിൽ റാബി വിളവെടുപ്പോടെ മാത്രമേ പണപ്പെരുപ്പം കുറയാനിടയുള്ളൂ. ഇറക്കുമതി തീരുവ കൂട്ടിയതും രാജ്യാന്തരവില വർധനയും മൂലം ഭക്ഷ്യഎണ്ണ വില കൂടി നിൽക്കുന്നതൊരു പ്രതിസന്ധിയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

∙ ഇനിയെന്ത് പ്രതീക്ഷിക്കാം?

അടുത്തവർഷം പാതിയോടെ മാത്രമേ പണപ്പെരുപ്പം 4 ശതമാനമെന്ന നിയന്ത്രണരേഖയിലേക്ക് തിരിച്ചെത്തൂ എന്നും ജിഡിപി വളർച്ച 7 ശതമാനമെന്ന വളർച്ചാസ്ഥിരതയിലെത്തൂ എന്നുമാണ് റിസർവ് ബാങ്കിന്റെ പുതുക്കിയ അനുമാനം. സ്ഥിതിഗതികൾ ഈ പാദം (ഒക്ടോബർ-ഡിസംബർ) മുതൽതന്നെ മെച്ചപ്പെടുമെന്ന സൂചനയും റിസർവ് ബാങ്ക് നൽകുന്നു. 2025 ഫെബ്രുവരി 7നാണ് അടുത്ത പണനയ പ്രഖ്യാപനം. ഫെബ്രുവരിയിൽ റീപ്പോ നിരക്ക് കാൽ ശതമാനം കുറച്ചേക്കാമെന്ന് സാമ്പത്തിക നിരീക്ഷകർ കരുതുന്നുണ്ട്. 2025ൽ ആകെ ഒരു ശതമാനം വരെ കുറവും വരുത്തിയേക്കാം. അതായത്, ഭവന വായ്പ ഉൾപ്പെടെ വായ്പാ ബാധ്യതയുള്ളവർക്ക് ഇനി പലിശഭാരം കുറയാൻ സാധ്യത 2025ൽ മാത്രം. 

English Summary:

Can the RBI Control Inflation Without Hiking Rates?